Thursday, August 26, 2010

മെല്ലെ മെല്ലെ (Melle Melle)

ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (Oru Minnaminunginte Nurunguvettam)
രചന: ഓ.എന്‍ .വി.കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
ആലാപനം‌:യേശുദാസ്

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടുന്ന നിലാവിന്റെ കുളിരു കോരി നിറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം ഒരു മുളം തണ്ടിലൂടൊഴുകി വന്നു
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം ഒരു മുളം തണ്ടിലൂടൊഴുകി വന്നു
ആയര്‍ പെണ്‍ കിടാവേ നിന്‍ പാല്‍ക്കുടം തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞു
ആയിരം തുമ്പപ്പൂ ആയ് വിരിഞ്ഞു

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം കിളിവാതില്‍ പഴുതിലൂടൊഴുകി വന്നു
ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം കിളിവാതില്‍ പഴുതിലൂടൊഴുകി വന്നു
ആരാരും അറിയാത്തോരാത്മാവിന്‍ തുടിപ്പ് പ്പോല്‍ ആലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടുന്ന നിലാവിന്റെ കുളിരു കോരി നിറുകയില്‍ അരുമയായ് കുടഞ്ഞതാരോ



Download

Sunday, August 22, 2010

ഇളം മഞ്ഞിന്‍ (Ilam Manjin)

ചിത്രം: നിന്നിഷ്ടം എന്നിഷ്ടം (Ninnishtam Ennishtam)
രചന: മങ്കോമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: കണ്ണൂര്‍ രാജന്‍
ആലാപനം: യേശുദാസ്,ജാനകി

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
മിഴിച്ചെപ്പില്‍ വിരഹ കദന കടല്‍
ഹൃദയ മുരളിക തകര്‍ന്നു പാടുന്നു ഗീതം
രാഗം ശോകം ഗീതം രാഗം ശോകം
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
മിഴിച്ചെപ്പില്‍ വിരഹ കദന കടല്‍
ഹൃദയ മുരളിക തകര്‍ന്നു പാടുന്നു ഗീതം
രാഗം ശോകം ഗീതം രാഗം ശോകം

ചിറകൊടിഞ്ഞ കിനാക്കളില്‍ ഇതള്‍ പൊഴിഞ്ഞ സുമങ്ങളില്‍
ചിറകൊടിഞ്ഞ കിനാക്കളില്‍ ഇതള്‍ പൊഴിഞ്ഞ സുമങ്ങളില്‍
നിഴല്‍ പടര്‍ന്ന നിരാശയില്‍ തരളമന്ത്ര വികാരമായ്
നീയെന്റെ ജീവനില്‍ ഉണരൂ ദേവാ

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
മിഴിച്ചെപ്പില്‍ വിരഹ കദന കടല്‍
ഹൃദയ മുരളിക തകര്‍ന്നു പാടുന്നു ഗീതം
രാഗം ശോകം ഗീതം രാഗം ശോകം

മോഹഭംഗ മനസ്സിലെ ശാപ പങ്കില നടകളില്‍
മോഹഭംഗ മനസ്സിലെ ശാപ പങ്കില നടകളില്‍
തൊഴുതു നിന്നു പ്രദോശമായ് അകലുമാത്മ മനോഹരി
നീയെന്റെ പ്രാണനില്‍ അലിയൂ വേഗം



Download

പാതിരാമഴയേതോ(Pathiramazhayetho)

ചിത്രം: ഉള്ളടക്കം(Ulladakkam)
രചന: കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

പാതിരാമഴയേതോ ഹംസഗീതം പാടി
വീണ പൂവിതളെ‍ങ്ങോ പിന്‍ നിലാവിലലിഞ്ഞു
നീല വാര്‍മുകിലോരം ചന്ദ്ര ഹൃദയം  തേങ്ങീ
പാതിരാമഴയേതോ ഹംസഗീതം പാടി

കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ  ലോകം നീ മറന്നോ
എന്റെ  ലോകം നീ മറന്നോ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
                                               
പാതിരാമഴയേതോ ഹംസഗീതം പാടി

ശൂന്യ വേദികയില്‍ കണ്ടൂ നിന്‍ നിഴല്‍ചന്തം
കരിയിലക്കരയായ് മാറീ സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോവതെവിടെ
ഏകയായ് നീ പോവതെവിടെ
ഓര്‍മ്മ  പോലും മാഞ്ഞു  പോകുവതെന്തേ
                                               
പാതിരാമഴയേതോ ഹംസഗീതം പാടി
വീണ പൂവിതളെ‍ങ്ങോ പിന്‍ നിലാവിലലിഞ്ഞു
നീല വാര്‍മുകിലോരം ചന്ദ്ര ഹൃദയം  തേങ്ങീ
മ്....മ്....മ്.......മ്........മ്......മ്..



Download

Saturday, August 21, 2010

അകലെ അകലെ(Akale Akale)

ചിത്രം: അകലെ(Akale)
രചന: ഗിരീഷ്‌  പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:കാര്‍ത്തിക്

അകലെ അകലെ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങളോര്‍ത്ത്  പോവുന്നു ഞാന്‍  
അകലെ അകലെ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍
                                
അകലെ അകലെ ആരോ പാടും

മറയുമോരോ പകലിലും നീ  കാത്തു നില്കുന്നു
മഴ നിലാവിന്‍ മനസു പോലെ പൂത്തു നില്‍ക്കുന്നു
ഇതളായ്  പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മകള്‍
                                
അകലെ അകലെ ആരോ പാടും

യാത്രയാവും യാന പാത്രം ദൂരെ മായവേ
മഞ്ഞു കാറ്റിന്‍ മറയിലും നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാതോരോര്‍മകള്‍
                                
അകലെ അകലെ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങളോര്‍ത്ത് പോകുന്നു ഞാന്‍
അകലെ അകലെ ഉം ഉം അഹ അഹ                  


Download

Friday, August 20, 2010

വീണ പാടുമീണമായി(Veena Padumeenamay)

ചിത്രം: വാര്‍ദ്ധക്യപുരാണം(Vardhakyapuranam)
രചന: ഐ.എസ്.കുണ്ടൂര്‍
സംഗീതം: കണ്ണൂര്‍ രാജന്‍ 
ആലാപനം:യേശുദാസ്

വീണ പാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്ര ഗീതമേ
നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറ ദീപ നാളമേ
വീണ പാടുമീണമായി...ആ....ആ.....ആ.....ആ....

മിഴിയോര താളില്‍ നീളെ അനുഭൂതികള്‍
മണി ചെപ്പിലാരോതൂകും നിറക്കൂട്ടുകള്‍
അനുരാഗ ദൂതുമായ് മുഴു തിങ്കളെ വാ
അനുരാഗ ദൂതുമായ് മുഴു തിങ്കളെ വാ വാ
നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും
നിറ ദീപ നാളമേ

വീണ പാടുമീണമായി..ആ....ആ......ആ.....

മഴമേഘമേതോ തീരം പുണരാനിനി
മനതാരില്‍ എങ്ങോ മായും മലര്‍ മെത്ത തന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ

വീണ പാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്ര ഗീതമേ
നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറ ദീപ നാളമേ
വീണ പാടുമീണമായി...ആ....ആ.....ആ.....ആ....


Download

Thursday, August 19, 2010

ശ്യാമസുന്ദര(Shyamasundara)

ചിത്രം: യുദ്ധകാണ്ഡം(Yudhakandam)
രചന: ഓ. എന്‍ .വി കുറുപ്പ്
സംഗീതം: കെ.രാഘവന്‍
ആലാപനം‌: യേശുദാസ്

ശ്യാമസുന്ദര പുഷ്പമേ
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ

വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ
വേദനതന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപക്ഷിതന്‍ ശോക വേണു നാദമായ് മാറുമോ

ശ്യാമസുന്ദര പുഷ്പമേ

എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീ കെടുത്താന്‍

ശ്യാമസുന്ദര പുഷ്പമേ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ


Download

എന്‍ ജീവനെ (En Jeevane)

ചിത്രം: ദേവദൂതന്‍ (Devadoothan)
രചന: കൈതപ്രം
സംഗീതം : വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

എന്‍ ജീവനെ എങ്ങാണ് നീ ഇനി എന്ന് കാണും വീണ്ടും
എന്‍ ജീവനെ എങ്ങാണ് നീ ഇനി എന്ന് കാണും വീണ്ടും
വേഴാമ്പലായ് കേഴുന്നു ഞാന്‍ വേഴാമ്പലായ് കേഴുന്നു ഞാന്‍
പൊഴിയുന്നു മിഴിനീര്‍ പൂക്കള്‍
എന്‍ ജീവനെ ഓ ഓ ഓ എങ്ങാണ് നീ ആ ആ

തിരയറിയില്ല കരയറിയില്ല അല കടലിന്റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍
വിരഹത്തിന്‍ കണ്ണീര്‍ കടലില്‍ താഴും മുന്‍പേ
കദനത്തിന്‍ കനലില്‍ വീഴും മുന്‍പേ നീ
ഏകാന്തമെന്‍ നിമിഷങ്ങളില്‍ തഴുകാന്‍ വരില്ലേ വീണ്ടും
                                 
എന്‍ ജീവനെ എങ്ങാണ് നീ ഇനി എന്നു കാണും വീണ്ടും

മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം
ഒരു തീരാ സ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
ഒരു തീരാ ദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലെ വരും ഒരു സ്നേഹ രാഗം പാടാന്‍
ആ  ആ  ആ

എന്‍ ജീവനെ എങ്ങാണ് നീ ഇനി എന്നു കാണും വീണ്ടും
വേഴാമ്പലായ് കേഴുന്നു ഞാന്‍ പൊഴിയുന്നു മിഴിനീര്‍ പൂക്കള്‍
എന്‍ ജീവനെ  എങ്ങാണ് നീ  ആ  ആ  ആ  ആ



Download

നാദബ്രഹ്മം(Nadabrahmmam)

                      നാദബ്രഹ്മം..സംഗീതം ഒരു സാഗരമാണ്....ജീവിതം ഒരു മരുഭൂമിയും.ജീവിതമാകുന്ന മരുഭൂമിയില്‍ ദൈവം പകരുന്ന പനിനീര്‍ തുള്ളികളാണ് സംഗീതം..ആ പനിനീര്‍ തുള്ളികളില്‍ നമുക്ക് അലിഞ്ഞില്ലാതെയകാം.