Sunday, September 19, 2010

പൂജാബിംബം (Poojabimbam)

ചിത്രം:ഹരികൃഷ്ണന്‍സ് (Harikrishnan's)
രചന:കൈതപ്രം
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്,ചിത്ര

പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നു മംഗളയാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം                    
പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
      
എന്തിനു സന്ധ്യേ നിന്‍ മിഴിപ്പൂക്കള്‍ നനയുവതെന്തിനു വെറുതെ
ആയിരമായിരം കിരണങ്ങളോടെ ആശീര്‍വാദങ്ങളോടെ
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു തിങ്കള്‍ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
                           
പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
ആ  ആ   ആ   ആ   ആ   ആ   ആ
        
സ്വയംവര വീഥിയില്‍ നിന്നെയും തേടി ആകാശതാരകള്‍ ഇനിയും വരും
നിന്റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചുലാളിക്കാന്‍ ആഷാഡ മേഘങ്ങള്‍ ഇനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം നിന്നെ മോഹിക്കുമെന്‍
ഏകാന്ത സൂര്യന് നല്‍കൂ  ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ
                          
പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നു മംഗളയാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം                        
പൂജാബിംബം മിഴിതുറന്നു താനെ നടതുറന്നു
സ്വയംവര  സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍

Download

ഓ പ്രിയേ(O Priye)

ചിത്രം: അനിയത്തിപ്രാവ്(Aniyathipravu)
രചന: എസ്.രമേശന്‍ നായര്‍
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എന്‍ പ്രാണനിലുണരും ഗാനം

ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍
കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍
തിരതല്ലുമേതു കടലായ് ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍
പ്രാണന്റെ നോവില്‍ വിടപറയും കിളിമകളായ് എങ്ങു പോയി നീ

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എന്‍ പ്രാണനിലുണരും ഗാനം

വര്‍ണ്ണങ്ങളായ്‌ പുഷ്പോത്സവങ്ങളായ് നീ എന്റെ വാടിയില്‍
സംഗീതമായ് സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍
അലയുന്നതേതു മുകിലായ് ഞാന്‍ അണയുന്നതേതു തിരിയായ് ഞാന്‍
ഏകാന്ത രാവില്‍ കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആതാമാവില്‍ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എന്‍ പ്രാണനിലുണരും ഗാനം

Download

Saturday, September 18, 2010

നീര്‍മിഴിപ്പീലിയില്‍ (Neermizhipeeliyil)

ചിത്രം:വചനം (Vachanam)
രചന: ഓ.എന്‍ .വി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്ന്യനെപ്പോല്‍ വെറുമന്ന്യനെപ്പോല്‍
നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്ന്യനെപ്പോല്‍ വെറുമന്ന്യനെപ്പോല്‍

ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല  ഓ  ഓ
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല
മാനസ ഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചു മാലിനി നാമിരുന്നൂ

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്ന്യനെപ്പോല്‍ വെറുമന്ന്യനെപ്പോല്‍

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ ഓ ഓ
അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ
നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍ നൊമ്പരങ്ങള്‍

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്ന്യനെപ്പോല്‍ വെറുമന്ന്യനെപ്പോല്‍
നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്ന്യനെപ്പോല്‍ വെറുമന്ന്യനെപ്പോല്‍
മ്   മ്   മ്  മ്   മ്   മ്  മ്   മ്   മ്  മ്   മ്   മ്
മ്   മ്   മ്  മ്   മ്   മ്  മ്   മ്   മ്  മ്   മ്   മ്  

Download

Tuesday, September 14, 2010

വരമഞ്ഞളാടിയ (Varamanjaladiya)

ചിത്രം:പ്രണയവര്‍ണങ്ങള്‍ (Pranayavarnangal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി

കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരെ
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരെ
നിനവുകളെഴുതിയതാരെ അവളെ തരളിതയാക്കിയതാരെ

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവില്‍ വിരഹമെന്നാലും മയങ്ങി

മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാരെ
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരെ
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരെ
മുകുളിതയാക്കിയതാരെ അവളെ പ്രണയിനിയാക്കിയതാരെ

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി

Download

Monday, September 13, 2010

ആരോ വിരല്‍ നീട്ടി (Aro Viral Neetty)

ചിത്രം:പ്രണയവര്‍ണങ്ങള്‍ (Pranayavarnangal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ  ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്റെ ആര്‍ദ്ര ഹൃദയം തൂവല്‍  ചില്ലുടഞ്ഞ പടമായി
നിന്റെ ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം
പൂവല്‍ കിളിയായ്  നീ
                        
ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ്‌ കാത്തു നില്‍പ്പതാരെ
നിന്റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം
നിന്റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു
പാവം കണ്ണീര്‍  മുകിലായ് നീ

ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ

Download

നിലാവേ മായുമോ (Nilave Mayumo)

ചിത്രം:മിന്നാരം (Minnaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി,ഷിബു ചക്രവര്‍ത്തി
സംഗീതം:എസ്.പി.വെങ്കടേഷ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍

നിലാവേ മായുമോ കിനാവും നോവുമായ്
ഇളംതേന്‍ തെന്നലായ്  തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയ്
നിലാവേ മായുമോ കിനാവും നോവുമായി

മുറ്റം നിറയെ മിന്നിപ്പടരും മുല്ലക്കൊടി പൂത്ത കാലം
തുള്ളിത്തുടിച്ചും തമ്മില്‍ കൊതിച്ചു കൊഞ്ചിക്കളിയാടി നമ്മള്‍
നിറം പകര്‍ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുന്‍പേ  ദൂരെ ദൂരെ
പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ

നിലാവേ മായുമോ കിനാവും നോവുമായ്

ലില്ലിപ്പാപ്പാലോലി ലില്ലിപ്പപ്പാലോലി
ലില്ലിപ്പാപ്പാലോലി ലില്ലിപ്പപ്പാലോലി
ലില്ലിപ്പാപ്പാലോലി ലില്ലിപ്പപ്പാലോലി
ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാ

നീലക്കുന്നിന്മേല്‍ പീലിക്കൂടിന്മേല്‍ കുഞ്ഞു മഴ വീഴും നാളില്‍
ആടിക്കൂത്താടും മാരിക്കാറ്റായ്  നീ എന്തിനിതിലെ പറന്നു‌
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞു ദൂരേ ദൂരേ
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു

നിലാവേ മായുമോ കിനാവും നോവുമായ്
ഇളംതേന്‍ തെന്നലായ്  തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയ് 

Download

നീയുറങ്ങിയോ (Neeyurangiyo)

ചിത്രം:ഹിറ്റ്‌ലര്‍ (Hitler)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.പി വെങ്കിടേഷ്
ആലാപനം‌:യേശുദാസ്‌

മ്   മ്   മ്   മ്   മ്   മ്  മ്   മ്   മ്
മ്   മ്   മ്   മ്   മ്   മ്  മ്   മ്   മ്

നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍
ഒരു താരാട്ടിന്‍ തണലായ് മാറാം നറു വെണ്‍ തൂവല്‍ തളിരാല്‍ മൂടാം
ഇടനെഞ്ചില്‍ കൂട്ടും കാണാകൂട്ടില്‍ ഇടറും കിളിയുറങ്ങ്
നീയുറങ്ങിയോ നിലാവേ മഴനിലാവേ

മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും മയില്‍പ്പിലി പൂ വാടിയോ
തണലിലിളവേല്‍ക്കും ഉള്ളിനുള്ളില്‍ ചെറു മുള്ളുകള്‍ കൊണ്ടുവോ
നീ വിതുമ്പിയെന്നാല്‍ പിടയുന്നതെന്റെ കരളല്ലയോ
ഓളക്കാറ്റായ് തഴുകി വാ ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാന്‍ മലര്‍ മകളേ വായോ

നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍

കുരുന്നു ചിറകോടെ കൊഞ്ചിതുള്ളും കുളിര്‍ മഞ്ഞു നീര്‍ത്തുമ്പികള്‍ ഓ
അരിയ തിരിനാളം ദൂരെക്കണ്ടാല്‍ പുതു പൂവു പോല്‍ പുല്‍കുമോ
വേനലാണു ദൂരെ വെറുതെ പറന്നു മറയല്ലെ നീ
വാടിപ്പോകും കനവുകള്‍ നീറിപൊള്ളും ചിറകുകള്‍
മനസ്സിന്‍ മടിയില്‍ മയങ്ങാന്‍ കിളിമകളേ വായോ

നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍
ഒരു താരാട്ടിന്‍ തണലായ് മാറാം നറു വെണ്‍തൂവല്‍ തളിരാല്‍ മൂടാം
ഇടനെഞ്ചില്‍ കൂട്ടും കാണാകൂട്ടില്‍ ഇടറും കിളിയുറങ്ങ്
നീയുറങ്ങിയോ നിലാവേ മഴനിലാവേ
മ്   മ്   മ്   മ്   മ്   മ്  മ്   മ്   മ്

Download

മംഗളങ്ങളരുളും (Mangalangalarulum)

ചിത്രം: ക്ഷണകത്ത് (Kshanakathu)
രചന:കൈതപ്രം
സംഗീതം:ശരത്
ആലാപനം:യേശുദാസ്‌

മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ ശാന്തമായ് തലോടും കുളിര്‍കാറ്റിന്നീണമേ
ദീപാംഗുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം‌ കാണാന്‍ മറന്നു പോയോ
മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ

അനുരാഗമോലും കിനാവില്‍ കിളി പാടുന്നധപരാതമാണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നധപരാതമായോ
ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
ഈ വിണ്ണിലെങ്ങുമേ ആലംബമില്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍ വെറുതെ ഒരുങ്ങുമ്പോഴും

മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ ശാന്തമായ് തലോടും കുളിര്‍കാറ്റിന്നീണമേ

വരവര്‍ണ്ണമണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ്
അഴകിന്‍ നിറചാന്തുമായി  എന്‍ മഴവില്ലും അകലെ മറ‍ഞ്ഞു
നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും
വിധി എന്തിനാവോ വില പേശുവാനായ് വെറുതെ നിറം മാറി വന്നു

മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ ശാന്തമായ് തലോടും കുളിര്‍കാറ്റിന്നീണമേ
ദീപാംഗുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം‌ കാണാന്‍ മറന്നു പോയോ                            
മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ

Download

യാമിനി (Yamini)

ചിത്രം: ഓര്‍മ്മച്ചെപ്പ് (Ormacheppu)
രചന:കൈതപ്രം
സംഗീതം: ജോണ്‍സന്‍
ആലാപനം: യേശുദാസ്‌

യാമിനി മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍
യാമിനി മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍
ഓമനേ നിന്മുഖം ചന്ദ്ര ബിംബമാകുമ്പോള്‍
പാതിരാ കാറ്റുപോല്‍  അര്‍ദ്രമായെന്‍ മനം
യാമിനി

അഞ്ചിതല്‍ പൂവിലെ പൊന്‍ പരഗമാണു നീ സ്വപ്ന കല്ലോലിനീ രാഗമണു നീ
അഞ്ചിതല്‍ പൂവിലെ പൊന്‍ പരഗമാണു നീ സ്വപ്ന കല്ലോലിനീ രാഗമണു നീ
പൂങ്കിനാ കായലില്‍ രാജഹംസമാണു നീ പ്രേമാര്‍ദ്രം നിന്‍ രൂപം
യാമിനീ

എന്റെ സാമ്രാജ്യമീ മന്ദഹാസ തീരം എന്റെ മണ്‍വീണയില്‍ പ്രേമ സാഗരം
എന്റെ സാമ്രാജ്യമീ മന്ദഹാസ തീരം എന്റെ മണ്‍വീണയില്‍ പ്രേമ സാഗരം
നിന്നില്‍ വീണൊഴുകുമെന്‍ ആത്മാരാഗ പൗരുഷം തേടുന്നൂ  സാഫല്യം

യാമിനി മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍
ഓമനേ നിന്മുഖം ചന്ദ്ര ബിംബമാകുമ്പോള്‍
പാതിരാ കാറ്റുപോല്‍  അര്‍ദ്രമായെന്‍ മനം
യാമിനി.......

Download

രാത്രിലില്ലികള്‍ (Rathrilillikal)

ചിത്രം:ഏകലവ്യന്‍ (Ekalavyan)
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രാജാമണി
ആലാപനം:യേശുദാസ്‌,സുജാത

രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ
നെഞ്ചിലെ കുളിര്‍വല്ലിയില്‍ കണിമഞ്ഞുമൈനകള്‍ മൂളിയോ
രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ
നെഞ്ചിലെ കുളിര്‍വല്ലിയില്‍ കണിമഞ്ഞുമൈനകള്‍ മൂളിയോ
രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ

നേര്‍ത്ത ചില്ലുനിലാവുപോല്‍ ഒഴുകിവന്നു നിന്‍
ലോല ജാലകവാതില്‍ മെല്ലെ തഴുകി നില്‍ക്കവേ
നേര്‍ത്ത ചില്ലുനിലാവുപോല്‍ ഒഴുകിവന്നു നിന്‍
ലോല ജാലകവാതില്‍ മെല്ലെ തഴുകി നില്‍ക്കവേ
കാത്തിരുന്നു തുടുക്കുമെന്‍ പാട്ടിലാരുടെ സൗരഭം
പ്രേമശീതളഭാവം ശ്യാമമോഹനരാഗം

രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ
നെഞ്ചിലെ കുളിര്‍വല്ലിയില്‍ കണിമഞ്ഞുമൈനകള്‍ മൂളിയോ
രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ

മാറുരുമ്മിയുറങ്ങുവാന്‍ മനസ്സു പങ്കിടാന്‍
ആര്‍ദ്രചന്ദനമണിയുമുള്ളില്‍ കൊതിതുളുമ്പവേ
മാറുരുമ്മിയുറങ്ങുവാന്‍ മനസ്സു പങ്കിടാന്‍
ആര്‍ദ്രചന്ദനമണിയുമുള്ളില്‍ കൊതിതുളുമ്പവേ
കാതിലേതൊരു സാന്ത്വനം സ്നേഹമന്ത്രനിമന്ത്രണം
ഇനിയുമെന്റെ കിനാവേ മിഴികള്‍ ചിമ്മിയുറങ്ങിയോ

രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ
നെഞ്ചിലെ കുളിര്‍വല്ലിയില്‍ കണിമഞ്ഞുമൈനകള്‍ മൂളിയോ
രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ

Download

Wednesday, September 8, 2010

മൂവന്തിത്താഴ്വരയില്‍ (Moovanthi Thazhvarayil)

ചിത്രം:കന്മദം (Kanmadam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം: യേശുദാസ്‌
 
മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍
മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ്  തലോടിടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ്  തലോടിടാം
ആരാരിരം
മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍
മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍

ഇരുളുമീ ഏകാന്ത രാവില്‍ തിരിയിടും വാര്‍ത്തിങ്കളാക്കാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാക്കാം
ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന
പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റുവാങ്ങാം
ഒരു കുളിര്‍ത്താരാട്ടായ്  നീ വാര്‍ക്കും കണ്ണീരിന്‍
കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം
                             
മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍
മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍

കവിളിലെ കാണാനിലാവില്‍ കനവിന്റെ കസ്തൂരി ചാര്‍ത്താം
മിഴിയിലെ ശോകാര്‍ദ്രഭാവം മധുരിയ്ക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായം നിന്‍മാടത്തിന്‍ മുറ്റത്തെ
മന്ദാരക്കൊമ്പത്ത് മഞ്ഞായ് ഞാന്‍ മാറാം
കിനാവിന്റെ കുന്നിക്കുരുത്തോലപ്പന്തല്‍
മെനഞ്ഞിട്ടു മംഗല്യത്താലിയും ചാര്‍ത്താം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍
മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ്  തലോടിടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ്  തലോടിടാം
ആരാരിരം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍
മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍                             

Download

പാടാം നമുക്കു (Padam Namukku)

ചിത്രം:യുവജനോത്സവം (Yuvajanothsavam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ശൈലജ

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

let us sing the song of love
let us play the tune of love
let us share the pans of love
let us swear the thorns of love

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം

ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും
ഒരു ചിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും
പാലവനം ഒരു പാല്‍ക്കടലായ്‌
അല ചാര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം
മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം
ആര്‍ത്തിരമ്പും ആ നീലിമയില്‍
അലിഞ്ഞാലെന്ത് മുകില്‍ ബാഷ്പമായ്‌ മറഞ്ഞാലെന്ത് തോഴാ
                             
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

let us sing the song of love
let us play the tune of love
let us share the pans of love
let us swear the thorns of love
let us sing the song of love
let us play the tune of love
let us share the pans of love
let us swear the thorns of love

Download

ഓ ദില്‍റുബാ (O Dilruba)

ചിത്രം: അഴകിയ രാവണന്‍ (Azhakiya Ravanan)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ഹരിഹരന്‍ ,ചിത്ര

ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ദില്‍റുബാ ഇനി സംഗമോത്സവം
നിന്റെയഴകിലെ അഗ്നിരേഖയില്‍ വീഴുവാന്‍ വരും ശലഭമാണു ഞാന്‍
ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം

നിശാഗന്ധി പൂത്തുലഞ്ഞു  നിലാവിന്റെ കൂടൊരുങ്ങി ഇന്നല്ലയോ രതിപാര്‍വ്വണം
നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂടൊരുങ്ങി ഇന്നല്ലയോ രതിപാര്‍വ്വണം
ഓ അരികത്ത് നീ വരുമ്പോള്‍ തുളുമ്പുന്നു നാദപാത്രം
അനശ്വരമീ വസന്തം അനഘമെന്നാത്മദാഹം
മധുമധുരിമയായ് യൗവ്വനം ദില്‍റുബാ

ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം

എടുക്കുമ്പോളായിരങ്ങള്‍ തൊടുക്കുമ്പോളായിരങ്ങള്‍ മലരമ്പുകള്‍ പുളകങ്ങളായ്
എടുക്കുമ്പോളായിരങ്ങള്‍ തൊടുക്കുമ്പോളായിരങ്ങള്‍ മലരമ്പുകള്‍ പുളകങ്ങളായ്
ഓ ഒരിക്കലും മായുകില്ലീ അനവദ്യ മോഹരാത്രി
ഒരിക്കലും മായുകില്ലീ അനവദ്യ മോഹരാത്രി
പാല്‍കടലലായ്‌ എന്‍ മനം ബാദ്ഷാ

ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
നിന്റെയഴകിലെ അഗ്നിരേഖയില്‍ വീഴുവാന്‍ വരും ശലഭമാണു ഞാന്‍

Download

അനുരാഗ ലോല (Anuragalola Gathri)

ചിത്രം: ധ്വനി (Dhwani)
രചന: യുസഫ് അലി കേച്ചേരി
സംഗീതം: നൗഷാദ്
ആലാപനം‌: യേശുദാസ്‌,സുശീല

തര രാ രാ  രാര  രാരാ ആ ആ
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
നിനവിന്‍ മരന്ദ ചഷകം നെഞ്ചില്‍ പതഞ്ഞ രാത്രി
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി

ലയലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മയാമയൂരമാടി മയാമയൂരമാടി
ഒളി തേടി നിലാ പൂക്കള്‍ ഒളി തേടി നിലാ പൂക്കള്‍ വീഴുന്നു നിന്റെ കാല്‍ക്കല്‍

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി

സ്വര ഹീന വീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണി
ഈ മാറില്‍ മുഖം ചേര്‍ത്തു സുര ലോകമൊന്നു തീര്‍ത്തു
സുര ലോകമൊന്നു തീര്‍ത്തു
ഉതിരുന്നു മന്ദ മന്ദം ഉതിരുന്നു മന്ദ മന്ദം ദ്യുതി നിന്‍ മുഖാരവിന്ദം

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി

Download

Monday, September 6, 2010

പനിനീരു പെയ്യും (Panineeru Peyyum)

ചിത്രം: പ്രേം പൂജാരി (Prem Poojari)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഉത്തം സിംഗ്
ആലാപനം‌:യേശുദാസ്,ചിത്ര

പനിനീരു പെയ്യും നിലാവില്‍
പനിനീരു പെയ്യും നിലാവില്‍ പാരിജാതത്തിന്‍ ചോട്ടില്‍
ഇനിയും നിന്‍ നൂപുരങ്ങളാടും അകലെ ഞാന്‍ നിന്നെയോര്‍ത്തു പാടും
പനിനീരു പെയ്യും നിലാവില്‍ പാരിജാതത്തിന്‍ ചോട്ടില്‍

അറിയാതെന്നാത്മാവിലൂറും ഒരു രാഗം ദേവരാഗം സഖി നിന്നെതേടുമെന്നും

പനിനീരു പെയ്യും നിലാവില്‍ പാരിജാതത്തിന്‍ ചോട്ടില്‍

പ്രിയതോഴി നീ മാത്രമോര്‍ക്കും ഒരു ഗാനം സ്നേഹസാന്ദ്രം
തഴുകീടും നിന്നെയെന്നും

പനിനീരു പെയ്യും നിലാവില്‍ പാരിജാതത്തിന്‍ ചോട്ടില്‍

പിരിയാനായ് മാത്രമെന്നോ പ്രിയമോലും സംഗമങ്ങള്‍
തിരകള്‍ക്ക്  മായ്ക്കുവാനോ കളിവീട്‌ തീര്‍ത്തതെല്ലാം
പിരിയാനായ് മാത്രമെന്നോ പ്രിയമോലും സംഗമങ്ങള്‍
തിരകള്‍ക്ക്  മായ്ക്കുവാനോ കളിവീട്‌ തീര്‍ത്തതെല്ലാം
മരണത്തിലാകിലും മറുജന്മമാകിലും കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം
മധുമാസ ഗായകന്‍ ഇനി യാത്രയാകിലും
മലര്‍ ശാഖിയോര്‍ക്കുമീ കളഗാനമെപ്പോഴും
വിടയോതും ഹംസഗാനമല്ല ഇവര്‍ പാടും നിത്യ യുഗ്മ ഗാനം
അവിരാമ പ്രേമഗാനം

പനിനീരു പെയ്യും നിലാവില്‍ പാരിജാതത്തിന്‍ ചോട്ടില്‍
ഇനിയും നിന്‍ നൂപുരങ്ങളാടും അകലെ ഞാന്‍ നിന്നെയോര്‍ത്തു പാടും
പനിനീരു പെയ്യും നിലാവില്‍ പാരിജാതത്തിന്‍ ചോട്ടില്‍

Download

Sunday, September 5, 2010

തുമ്പീ വാ (Thumbi Vaa)

ചിത്രം:ഓളങ്ങള്‍ (Olangal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം:എസ്.ജാനകി

ല ല ല ല ലാല ലാല ല ല ല ലാ ലാ ലലാ
ല ല ലാ ല ലാ ല ലലലല ല ല ലാ ലാ ലാ ലലാ

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
ആകാശ പൊന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം

ല ല ല ലാ.......ലാ ല
ആ ... ല ലാ ല ലാ ലാ ആ....ല ലാ...

മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം
മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍
ഊഞ്ഞാലേ പാടാമോ ഊഞ്ഞാലേ പാടാമോ
മാനത്തെ മാമന്റെ തളികയില്‍ മാമുണ്ണാന്‍ പോകാമോ നമുക്കിനി
                           
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം

പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേന്‍ തുള്ളിയായ്‌
പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേന്‍ തുള്ളിയായ്‌
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍ കാക്കാത്തി മേയുന്ന തണലില്‍
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍ കാക്കാത്തി മേയുന്ന തണലില്‍
ഊഞ്ഞാലേ പാടിപ്പോയ്‌ ഊഞ്ഞാലേ പാടിപ്പോയ്‌
ആ കയ്യില്‍ ഈ കയ്യിലൊരു പിടി കൈയ്ക്കാത്ത നെല്ലിക്കായ്‌ മണി തരൂ

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
ലാലാ ലലലല ലലലല ലലലല ലാലാ ലലലല ലലലല ല
ലലലല ലലലല ലലലല ലലലല ലലലല ലലലല ലലലല ല

Download

Friday, September 3, 2010

കൃഷ്ണ കൃപാ(Krishnakripa Sagaram)

ചിത്രം:സര്‍ഗം(Sargam)
രചന:യുസഫ് അലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്,ചിത്ര

ആ.. .ആ … .ആ ….
കൃഷ്ണ കൃപാ സാഗരം
കൃഷ്ണ കൃപാ സാഗരം
ഗുരുവായൂപുരം ജനിമോക്ഷകരം
ഗുരുവായൂപുരം ജനിമോക്ഷകരം

കൃഷ്ണ കൃപാ സാഗരം
കൃഷ്ണ കൃപാ സാഗരം

മുനിജന വന്ദിത മുരഹര ബാലം
മുനിജന വന്ദിത മുരഹര ബാലം
മുരളീ ലോലം മുകുര കപോലം
മുരളീ ലോലം മുകുര കപോലം
അനന്തശയാനം അരവിന്ദ നയനം
അനന്തശയാനം അരവിന്ദ നയനം
വന്ദേ മധുസൂധനം
                    
കൃഷ്ണ കൃപാ സാഗരം
കൃഷ്ണ കൃപാ സാഗരം

ഗമപ പധനി സരി സനി സനിധപ
ഗമപ പധനി  ഗരി സനിസ

രാധാ ഹൃദയം ഹരി മധു നിലയം
രാധാ ഹൃദയം ഹരി മധു നിലയം
അധരം ശോണം മനസിജ ബാണം
അധരം ശോണം മനസിജ ബാണം
സുഗന്ധ നിധാനം സുരുചിര വദനം ആ …ആ …
സുഗന്ധ നിധാനം സുരുചിര വദനം
ലാസ്യം മതി മോഹനം
                       
കൃഷ്ണ കൃപാ സാഗരം
കൃഷ്ണ കൃപാ സാഗരം
ഗുരുവായൂപുരം ജനിമോക്ഷകരം
ഗുരുവായൂപുരം ജനിമോക്ഷകരം
കൃഷ്ണ കൃപാ സാഗരം
കൃഷ്ണ കൃപാ സാഗരം

Download

Thursday, September 2, 2010

മോഹം കൊണ്ടു (Moham Kondu)

ചിത്രം: ശേഷം കാഴ്ച്ചയില്‍ (Shesham Kazhchayil)
രചന:കോന്നിയൂര്‍ ദാസ്‌
സംഗീതം:ജോണ്‍സന്‍
ആലാപനം:പി.ജയചന്ദ്രന്‍ 

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി

കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി
കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി
സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍‌പോലെ
ദൂരെ ആകാശം നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം..ആ....ആ
                                 
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി

മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം..ആ....ആ
                                    
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി

Download

Wednesday, September 1, 2010

താരും തളിരും (Tharum Thalirum)

ചിത്രം: ചിലമ്പ് (Chilambu)
രചന: ഭരതന്‍
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം‌:യേശുദാസ്,ലതിക

താരും തളിരും മിഴി പൂട്ടി താഴെ ശ്യാമംബരത്തിന്‍ നിറമായി
താരും തളിരും മിഴി പൂട്ടി താഴെ ശ്യാമംബരത്തിന്‍ നിറമായി
ഏകയായ് കേഴുമ്പോള്‍ കേള്‍പ്പൂ ഞാന്‍ നിന്‍ സ്വനം
താവക നിന്‍ താരട്ടുമായി ദൂരെയേതോ കാനനത്തില്‍
താരും തളിരും മിഴി പൂട്ടി താഴെ ശ്യാമംബരത്തിന്‍ നിറമായി

പാതി മയക്കത്തില്‍ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തില്‍ കൊത്തിയപ്പോള്‍
ആ  ആ  ആ   ആ  ആ  ആ  ആ   ആ
പാതി മയക്കത്തില്‍ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തില്‍ കൊത്തിയപ്പോള്‍
കാല്‍ തള കിലുങ്ങിയോ തനന തനന തനന
എന്റെ കണ്മഷി കലങ്ങിയോ തനന നനന തനന നനന
കാല്‍ തള കിലുങ്ങിയോ എന്റെ കണ്മഷി കലങ്ങിയോ
മാറത്തെ മുത്തിന്നു നാണം വന്നോ ഉള്ളില്‍ ഞാറ്റുവേല കാറ്റടിച്ചോ

താരും തളിരും മിഴി പൂട്ടി താഴെ ശ്യാമംബരത്തിന്‍ നിറമായി

തന്നാരം പാടുന്ന സന്ധ്യക്ക്‌ ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
ആ  ആ  ആ   ആ  ആ  ആ  ആ   ആ
തന്നാരം പാടുന്ന സന്ധ്യക്ക്‌ ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
തുള്ളിയുറഞ്ഞു  ഞാന്‍ തനന തനന തനന
കാവാകെ തീണ്ടുമ്പോള്‍ തനന നനന തനന നനന
തുള്ളിയുറഞ്ഞു ഞാന്‍ കാവാകെ തീണ്ടുമ്പോള്‍ മഞ്ഞ  പ്രസാദത്തിലാറാടി
വരൂ കന്യകേ നീ കൂടെ പോരു