Saturday, October 30, 2010

ശ്രുതി അമ്മ (Sruthi Amma)

ചിത്രം:മധുരനൊമ്പരകാറ്റ് (Madhuranombarakattu)
രചന:യൂസഫലി കേച്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:രവീന്ദ്രന്‍ ,യേശുദാസ്‌,ചിത്ര

ശ്രുതി അമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം
ശ്രുതി അമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം
മൂവരുമൊന്നായ് ചേര്‍ന്നാല്‍ അവിടം
മൂവരുമൊന്നായ് ചേര്‍ന്നാല്‍ അവിടം ദേവാമൃതത്തിന്‍ കേദാരം
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം

പ്രപഞ്ചമാകെ നിറഞ്ഞു നില്‍ക്കും പ്രണവമല്ലോ നീ
പ്രപഞ്ചമാകെ നിറഞ്ഞു നില്‍ക്കും പ്രണവമല്ലോ നീ സ്വരസാഫല്യമല്ലോ നീ

ശ്രുതി അമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം

ക്ഷീരപഥത്തിന്‍ ഓരത്ത് സ്വപ്നം പൂക്കും നേരത്ത്
ക്ഷീരപഥത്തിന്‍ ഓരത്ത് സ്വപ്നം പൂക്കും നേരത്ത്
ഒരു രാഗം ഒരു താളം ഒരു രാഗം ഒരു താളം ഓമനിയ്ക്കാന്‍ താഴെ ഇറങ്ങി വരും
സ്വര്‍ഗ്ഗമിതെല്ലാം പോയാലും കൂട്ടിന്നൊരീണം ചാരെ വരും
സ്വര്‍ഗ്ഗമിതെല്ലാം പോയാലും ഒരു നാദമനോഹരി കൂടേ വരും

ശ്രുതി അമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം

മേഘം മേയും മാനത്തും വിഷാദമൊഴുകും താഴത്തും
മേഘം മേയും മാനത്തും വിഷാദമൊഴുകും താഴത്തും
കഥ പാടാന്‍ കുളിര്‍ ചൂടാന്‍ കഥ പാടാന്‍ കുളിര്‍ ചൂടാന്‍ 
കല്പന മെല്ലേ ഒരുങ്ങിവരും
ഭാഗ്യമിതെല്ലാം മാഞ്ഞാലും കൂട്ടിന്നൊരീണം കൂടെ വരും
ഭാഗ്യമിതെല്ലാം മാഞ്ഞാലും ഒരു നാദമനോഹരി ചാരെ വരും

ശ്രുതി അമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം
ശ്രുതി അമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം
മൂവരുമൊന്നായ് ചേര്‍ന്നാല്‍ അവിടം
മൂവരുമൊന്നായ് ചേര്‍ന്നാല്‍ അവിടം ദേവാമൃതത്തിന്‍ കേദാരം
ശ്രുതി അമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം

Download

Thursday, October 28, 2010

കാലം ഒരു പുലര്‍കാലം (Kalam Oru Pularkkalam)

ചിത്രം:വസന്തഗീതങ്ങള്‍ (Vasanthageethangal)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം
സുരഭില കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും ഇടംവലം തിരിഞ്ഞൊരു നടനത്തിന്‍
ചുവടു വെച്ചു പൂന്തിരള് നുള്ളുന്ന

വാഴുന്നോരു വീഴുമ്പോഴുംവീഴുന്നോരു വാഴുമ്പോഴും വാനമ്പാടീ നിന്റെ പാട്ടിലെ
വാഴുന്നോരു വീഴുമ്പോഴുംവീഴുന്നോരു വാഴുമ്പോഴും വാനമ്പാടീ നിന്റെ പാട്ടിലെ
ഈണം മൂളും കാറ്റു വീശുമ്പോളേറ്റു പാടുന്നു
നീലപ്പീലിക്കാടും മേടും കാട്ടാറും പ്രിയ

കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം
സുരഭില കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും ഇടംവലം തിരിഞ്ഞൊരു നടനത്തിന്‍
ചുവടു വെച്ചു പൂന്തിരള് നുള്ളുന്ന
കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം

പൂത്തിലഞ്ഞി പൂക്കള്‍ പെയ്യും പൂച്ചിലന്തി ആട നെയ്യും
മഞ്ഞിന്‍ തുള്ളി കോര്‍ക്കും മാലയില്‍
പൂത്തിലഞ്ഞി പൂക്കള്‍ പെയ്യും പൂച്ചിലന്തി ആട നെയ്യും
മഞ്ഞിന്‍ തുള്ളി കോര്‍ക്കും മാലയില്‍
ആദിത്യന്റെ ചില്ലുകള്‍ കൊണ്ട് പൊന്നു പൂശുവാന്‍ ഊഴം തേടും
ഊടും പാവും പൂന്തെന്നല്‍ പ്രിയ..

കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം
സുരഭില കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും ഇടംവലം തിരിഞ്ഞൊരു നടനത്തിന്‍
ചുവടു വെച്ചു പൂന്തിരള് നുള്ളുന്ന
കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം
സുരഭില കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും ഇടംവലം തിരിഞ്ഞൊരു നടനത്തിന്‍
ചുവടു വെച്ചു പൂന്തിരള് നുള്ളുന്ന
കാലം ഒരു പുലര്‍കാലം കുളിരല തേടും കിളികുലജാലം

Download

സുഖമോ ദേവി (Sukhamo Devi)

ചിത്രം:സുഖമോ ദേവി (Sugamo Devi)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ സുഖമോ സുഖമോ
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ സുഖമോ സുഖമോ

നിന്‍ കഴല്‍ തൊടും മണ്‍തരികളും മംഗല നീലാകാശവും
നിന്‍ കഴല്‍ തൊടും മണ്‍തരികളും മംഗല നീലാകാശവും
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ
കുളിര്‍ പകരും പനിനീര്‍ കാറ്റും കുളിര്‍ പകരും പനിനീര്‍ കാറ്റും

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ സുഖമോ സുഖമോ

അഞ്ജനം തൊടും കുഞ്ഞു പൂക്കളും അഞ്ചിതമാം പൂം പീലിയും
അഞ്ജനം തൊടും കുഞ്ഞു പൂക്കളും അഞ്ചിതമാം പൂം പീലിയും
അഴകില്‍ കോതിയ മുടിയില്‍ തിരുകീ അഴകില്‍ കോതിയ മുടിയില്‍ തിരുകീ
കളമൊഴികള്‍ കുശലം ചൊല്ലും കളമൊഴികള്‍ കുശലം ചൊല്ലും

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ സുഖമോ സുഖമോ

Download

Wednesday, October 20, 2010

ഒരു ദലം മാത്രം (Oru Dalam Mathram)

ചിത്രം:ജാലകം (Jalakam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

ഒരു ദലം ഒരു ദലം മാത്രം
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍
കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

ഓരോ ദലവും വിടരും മാത്രകള്‍ ഓരോ വരയായി വര്‍ണ്ണമായി
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു

അ ആ അ ആ അ  ആ
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

Download

Saturday, October 16, 2010

സ്വയം മറന്നുവോ (Swayam Marannuvo)

ചിത്രം:വെല്‍ക്കം ടു കൊടൈക്കനാല്‍ (Welcome To Kodaikkanal)
രചന:ബിച്ചു തിരുമല
സംഗീതം:രാജാമണി
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ആര്‍ .ഉഷ

സ്വയം മറന്നുവോ പ്രിയങ്കരങ്ങളില്‍ നിറങ്ങള്‍ പാടുമീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍ കാലം നീരാടിയോ
സ്വയം മറന്നുവോ പ്രിയങ്കരങ്ങളില്‍ നിറങ്ങള്‍ പാടുമീ നിറഞ്ഞ വേളയില്‍

കണ്ടു കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം
കണ്ടു കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയജന്മങ്ങളില്‍
മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരംജീവിതം

സ്വയം മറന്നുവോ പ്രിയങ്കരങ്ങളില്‍ നിറങ്ങള്‍ പാടുമീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍ കാലം നീരാടിയോ
സ്വയം മറന്നുവോ പ്രിയങ്കരങ്ങളില്‍ നിറങ്ങള്‍ പാടുമീ നിറഞ്ഞ വേളയില്‍

പൂവിന്‍ താളിലൂറും മഞ്ഞുകണമാകുവാന്‍
പൂവിന്‍ താളിലൂറും മഞ്ഞുകണമാകുവാന്‍
മഞ്ഞുനീരിന്റെ മാര്‍ച്ചൂടു നല്‍കാന്‍ മൗനം മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ ഉലകില്‍ നാടകം

സ്വയം മറന്നുവോ പ്രിയങ്കരങ്ങളില്‍ നിറങ്ങള്‍ പാടുമീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍ കാലം നീരാടിയോ
സ്വയം മറന്നുവോ പ്രിയങ്കരങ്ങളില്‍ നിറങ്ങള്‍ പാടുമീ നിറഞ്ഞ വേളയില്‍

Download

Monday, October 4, 2010

ദേവാങ്കണങ്ങള്‍ (Devanganangal)

ചിത്രം:ഞാന്‍ ഗന്ധര്‍വന്‍ (Njan Gandharvan)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ആ  ആ  ആ  ആ ആ‍ 
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും
ചൈത്രവേണുവൂതും ആ ആ
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
മേളമേകും ഇന്ദ്രനീല രാത്രി തേടവേ

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്

ആലാപമായി സ്വരരാഗഭാവുകങ്ങള്‍
സഗഗ സഗമപ മധപ മപമ
മധനിസനിധ ഗമധനിധമ സഗമധമഗ
സനിധപധനിസ   പമഗ
ആലാപമായി സ്വരരാഗഭാവുകങ്ങള്‍
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലെ
ആലാപമായി സ്വരരാഗഭാവുകങ്ങള്‍
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലെ
വരവല്ലകി തേടും  ആ  ആ
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍ സ്നേഹസാന്ദ്രമാകുമീ വേദിയില്‍

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്

Download

ചന്ദനക്കാറ്റേ (Chandanakkatte)

ചിത്രം:ഭീഷ്മാചാര്യ (Bheeshmacharya)
രചന:യൂസഫലി കേച്ചേരി
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
മുറിവേറ്റ പൈങ്കിളിക്കൊരു സ്വരരാഗകല്പകത്തിന്‍ തളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ ചന്ദനക്കാറ്റേ

ഓര്‍ത്തിരുന്നൂ നിന്നെ കാത്തിരുന്നൂ ഞങ്ങള്‍ സ്നേഹമേ നീ മാത്രം വന്നതില്ല
ഓര്‍ത്തിരുന്നൂ നിന്നെ കാത്തിരുന്നൂ ഞങ്ങള്‍ സ്നേഹമേ നീ മാത്രം വന്നതില്ല
കണ്ണീരിന്‍ മണികള്‍‌പോലും നറുമുത്തായ് മാറ്റും ഗാനം നീ പാടാമോ

ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ ചന്ദനക്കാറ്റേ

അച്ഛനെ വേര്‍പിരിഞ്ഞോ ക‌ണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുക്കൂ
അച്ഛനെ വേര്‍പിരിഞ്ഞോ ക‌ണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുക്കൂ
ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം നീയേകാമോ

ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
മുറിവേറ്റ പൈങ്കിളിക്കൊരു സ്വരരാഗകല്പകത്തിന്‍ തളിര്‍ കൊണ്ടുവാ

Download

ചന്ദനമണിവാതില്‍ (Chandanamanivathil)

ചിത്രം:മരിക്കുന്നില്ല ഞാന്‍ (Marikkunnilla Njan)
രചന:എഴാച്ചേരി രാമചന്ദ്രന്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:ജി.വേണുഗോപാല്‍

മ്   മ്   മ്   മ്   മ്   മ്  മ്   മ്   മ്   മ്   മ്   മ്

ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍
ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍

എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം നമുക്കൊരു പോലെയല്ലേ
എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം നമുക്കൊരു പോലെയല്ലേ
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ

ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനികാമ സുഗന്ധിയല്ലേ
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനികാമ സുഗന്ധിയല്ലേ
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദക മൗനങ്ങള്‍ നമ്മളല്ലേ

ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍
ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍
മ്   മ്   മ്   മ്   മ്   മ്  മ്   മ്   മ്   മ്   മ്   മ്  

Download

അഴകേ (Azhake)

ചിത്രം:അമരം (Amaram)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

അഴകേ നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
അഴകേ നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍
അഴകേ നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ

തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാംകടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായി ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകേ

അഴകേ  നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ

പൂന്തുറയാകേ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ച്ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ക്കിനാപ്പാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊടിയില്‍ മേലേ തൂമുടിയില്‍
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകേ

അഴകേ  നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍
അഴകേ നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ

Download

അന്തിവെയില്‍ (Anthiveyil)

ചിത്രം:ഉള്ളടക്കം (Ulladakkam)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ് ,സുജാത

ലലലലാ  ലലലലാ  മ്   മ്   മ്   മ്   ആ ആ 

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
കണി മഞ്ഞു മൂടുമീ നവരംഗ സന്ധ്യയില്‍ അരികേ വാ മധു ചന്ദ്രബിംബമേ
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

കാറ്റിന്‍ ചെപ്പ് കിലുങ്ങി ദലമര്‍മ്മരങ്ങളില്‍ രാപ്പാടിയുണരും സ്വര രാജിയില്‍
കാറ്റിന്‍ ചെപ്പ് കിലുങ്ങി ദലമര്‍മ്മരങ്ങളില്‍ രാപ്പാടിയുണരും സ്വര രാജിയില്‍
പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം ഇതു നമ്മള്‍ ചേരും സുഗന്ധ തീരം

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
ലാലല്ല...ല്ലല്ലല്ല്ലല്ല...ലലലലാല....ലലലലലാല

വര്‍ണ്ണ പതംഗം തേടും മൃദു യവ്വനങ്ങളില്‍ അനുഭൂതിയേകും പ്രിയ സംഗമം
വര്‍ണ്ണ പതംഗം തേടും മൃദു യവ്വനങ്ങളില്‍ അനുഭൂതിയേകും പ്രിയ സംഗമം
കൗമാര മുന്തിരി തളിര്‍വാടിയില്‍ കുളിരാര്‍ന്നുവല്ലോ വസന്തരാഗം

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
കണി മഞ്ഞു മൂടുമീ നവരംഗ സന്ധ്യയില്‍ അരികേ വാ മധു ചന്ദ്രബിംബമേ
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍

Download

അമ്മേ അമ്മേ (Amme Amme)

ചിത്രം:വാല്‍ക്കണ്ണാ‍ടി (Valkkannadi)
രചന: എസ്.രമേശന്‍ നായര്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:മധു ബാലകൃഷ്ണന്‍

ആ  ആ  ആ  ആ   ആ
അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും
നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും
മണ്ണില്‍ മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
ചടുലനടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
ഉടലുമുയിരുമെരി കനലിലുരികിയൊരു മധുരരുധിരമാട്
അമ്മേ   അമ്മേ അമ്മേ
അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും
നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും
മണ്ണില്‍ മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്

കാലിടറുമ്പൊഴുമെന്നെ കാത്തരുളുന്നൊരെന്നമ്മേ
പാലൂട്ടും തിങ്കള്‍ നീയേ താരാട്ടും കാറ്റും നീയേ ജീവനും നീ മായേ
പൂജിക്കും ദൈവം നീയേ പൂമൊട്ടില്‍ തേനും നീയേ പുണ്യവും നീ തായേ
മുടിയുണര് മകുടമുണര് മുടിയിലുഡുനിരയൊടു മുകിലുണര്
നടയുണര് നടനമുണര് നടനമൊടു കൊടുമുടിയടിയിളക്
അമ്മേ   അമ്മേ അമ്മേ

അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും
നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്

പാവനപൗര്‍ണ്ണമിയല്ലേ പാപവും നീ പൊറുക്കില്ലേ
മൂലോകം പോറ്റുന്നോളേ മുക്കാലം തീര്‍ക്കുന്നോളേ മുക്തിയും നീയല്ലേ
മുത്തോലക്കോലം കെട്ടി തിത്തെയ് തെയ് ആടുന്നോളെ സത്യവും നീയല്ലേ
പടിയുണര് പടയമുണര് പടഹമൊടു ഡമരുകമുണരുണര്
ചിടയുണര് കടകമുണര് ഝടിതി തവ തുടുമിഴി തുടിവുണര്
അമ്മേ   അമ്മേ അമ്മേ

അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും
നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും
മണ്ണില്‍ മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
ചടുലനടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
ഉടലുമുയിരുമെരികനലിലുരികിയൊരു മധുരരുധിരമാട്

അടവി ഞെട്ടിയുണരുന്ന ഗര്‍ജ്ജനവും അമരപാദമണിയുന്ന പൊന്‍തളയും
ഉടലിട്ടൊരരുണാസ്തിമാലകളുമിളകിടുന്ന ചിടപടലവും കൊടിയും
ഇടയുമുഗ്രനടനമാടുകെന്നമ്മേ

Download

അമ്മ മഴക്കാറിനു (Amma Mazhakkarinu)

ചിത്രം:മാടമ്പി (Madambi)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം‌:യേശുദാസ്‌

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു് കനലെരിഞ്ഞു ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കുമീ കാല്പാടുകള്‍ തേടി നടന്നൊരു ജപ സന്ധ്യേ
അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരുമൊരു മനസ്സിന്‍ നടവഴിയില്‍
രാത്രി നേരമൊരു യാത്ര പോയ നിഴലെവിടെ വിളി കേള്‍ക്കാന്‍
അമ്മേ..സ്വയമെരിയാന്‍ ഒരു മന്ത്ര ദീക്ഷ തരുമോ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു മൊഴിതന്‍ ചെറു ചിമിഴില്‍
പാതി പാടുമൊരു പാട്ടു പോലെ അതിലലിയാന്‍ കൊതിയല്ലേ
അമ്മേ..ഇനിയുണരാനൊരു സ്നേഹ ഗാഥ തരുമോ

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു് കനലെരിഞ്ഞു ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കുമീ കാല്പാടുകള്‍ തേടി നടന്നൊരു ജപ സന്ധ്യേ
അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു

Download

Sunday, October 3, 2010

ആലിലമഞ്ജലില്‍ (Alilamanjalil)

ചിത്രം:സൂര്യഗായത്രി (Sooryagayathri)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ആ  ആ  ആ  ആ  ആ  ആ  ആ
ആ  ആ  ആ  ആ  ആ  ആ  ആ
ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ‌
പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട്
ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം

പൂരം നാളല്ലോ പേരെന്താകേണം ഓമ‍ല്‍ കാതില്‍ ചൊല്ലാം
പൂരം നാളല്ലോ പേരെന്താകേണം ഓമ‍ല്‍ കാതില്‍ ചൊല്ലാം
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും
ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര്

ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം

തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം
തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍
നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ

ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ‌
പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട്
ആലിലമഞ്ജലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം

Download

കൂട്ടില്‍ നിന്നും (Koottil Ninnum)

ചിത്രം:താളവട്ടം (Thalavattam)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:രാജാമണി
ആലാപനം:യേശുദാസ്‌

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ഈ വഴിയരികില്‍ ഈ തിരുനടയില്‍
ഈ വഴിയരികില്‍ ഈ തിരുനടയില്‍
പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടീ
മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകീ
മരന്ദകണങ്ങള്‍ ഒഴുക്കി മനസ്സില്‍ കുറിച്ചു തരുന്നു നിന്‍ സംഗീതം

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

തേന്‍ കനിനിരകള്‍ തേന്‍ ഇതളണികള്‍
തേന്‍ കനിനിരകള്‍ തേന്‍ ഇതളണികള്‍
തെന്നല്‍ നറും നറും മലര്‍ മണം എങ്ങും വീശി
കാതില്‍ കളം കളം കുളിര്‍ മൃദുസ്വരങ്ങള്‍ മൂളീ
അനന്തപഥങ്ങള്‍ കടന്നു അണഞ്ഞു പറഞ്ഞു തരുന്നു നിന്‍ കിന്നാരം

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

Download

മേഘം പൂത്തു തുടങ്ങി (Megham Poothu Thudangi)

ചിത്രം:തൂവാനതുമ്പികള്‍ (Thoovanathumbikal)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ആലാപനം:യേശുദാസ്‌

മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
ആരാരെ ആദ്യമുണര്‍ത്തി ആരാരുടെ നോവു പകര്‍ത്തി
ആരാരെ ആദ്യമുണര്‍ത്തി ആരാരുടെ നോവു പകര്‍ത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം

എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു
എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു
പുതുമണ്ണിന്‍ സ്വപ്നം പുല്‍കൊടികളായ് ഉണരും അവ പിന്നെ പൂക്കളങ്ങളാകും
വളര്‍ന്നേറും വനമാകും വളര്‍ന്നേറും വനമാകും

മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം

അലകടല്‍തിരവര്‍ഷം മദം കൊണ്ടു വളര്‍ന്നു
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു
അലകടല്‍തിരവര്‍ഷം മദം കൊണ്ടു വളര്‍ന്നു
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു
പരിരംഭണത്തിന്റെ രതിഭാവമെന്നും പകരുമീ സാഗരത്തിന്‍ ഗാനം
നിത്യഗാനം മര്‍ത്യ ദാഹം നിത്യഗാനം മര്‍ത്യ ദാഹം

മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
ആരാരെ ആദ്യമുണര്‍ത്തി ആരാരുടെ നോവു പകര്‍ത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ 
അറിയില്ലല്ലോ അറിയില്ലല്ലോ
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം 

Download

മാരിവില്ലിന്‍ ചിറകോടേ (Marivillin Chirakode)

ചിത്രം:ചെപ്പ് (Cheppu)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:രഘുകുമാര്‍
ആലാപനം‌:യേശുദാസ്‌,സുജാത

മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്
വിണ്ണില്‍ നിന്നും വന്നേതോ വര്‍ണ്ണപ്പൈങ്കിളി
താരും തളിരും പുണരും വനിയില്‍
അമൃതില്‍ നിന്നും ഉണരും മൊഴിയില്‍
പാടുകയായി അതു തനിയേ
മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്

മൗനം വളരും വാടികയില്‍ മാനം പകരും നീലിമയില്‍
മാറി മാറി മാല നെയ്യും പൊന്നൊളികള്‍
മൗനം വളരും വാടികയില്‍ മാനം പകരും നീലിമയില്‍
മാറി മാറി മാല നെയ്യും പൊന്നൊളികള്‍
കണ്ണും കരളും കോറിയിരിയ്ക്കേ
കണ്ടുമുട്ടി അറിയാതെ ഒരു നാള്‍ ഒരു നാള്‍
കുക്കൂ കുക്കൂ പെണ്‍കിളിയേ

മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്
വിണ്ണില്‍ നിന്നും വന്നേതോ വര്‍ണ്ണപ്പൈങ്കിളി
താരും തളിരും പുണരും വനിയില്‍
അമൃതില്‍ നിന്നും ഉണരും മൊഴിയില്‍
പാടുകയായി അതു തനിയേ
മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്

ലാ ലാ...ലാ....ലാലാ.....ലാ.....ല

ഹരിതം പൊതിയും താഴ്വരയില്‍ കളഭം പൊഴിയും സൗമ്യതയില്‍
കാറ്റു വന്നു കാവല്‍ നില്‍ക്കും മഞ്ജിമയില്‍
ഹരിതം പൊതിയും താഴ്വരയില്‍ കളഭം പൊഴിയും സൗമ്യതയില്‍
കാറ്റു വന്നു കാവല്‍ നില്‍ക്കും മഞ്ജിമയില്‍
കനക സ്വപ്നം കൊണ്ടു മെനഞ്ഞൊരു
കൂട്ടിലേയ്ക്കു വിളിക്കുന്നു ഇണയെ ഇണയെ
കുക്കൂ കുക്കൂ തന്‍ ഇണയെ

മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്
വിണ്ണില്‍ നിന്നും വന്നേതോ വര്‍ണ്ണപ്പൈങ്കിളി
താരും തളിരും പുണരും വനിയില്‍
അമൃതില്‍ നിന്നും ഉണരും മൊഴിയില്‍
പാടുകയായി അതു തനിയേ
മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്

Download

പൂന്തെന്നലേ (Poomthennale)

ചിത്രം:സായം സന്ധ്യ (Sayam Sandhya)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം: ശ്യാം
ആലാപനം: യേശുദാസ്‌

പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ
പൂവാടികള്‍ നീ തുറന്നു തുറന്നു തുറന്നു താ
പൊന്നോണ കോടി ചുറ്റി പൊന്നോണപ്പാട്ടു പാടി
മുന്നാഴിപ്പൂവും കൊണ്ടു വാ വാ
പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ
പൂവാടികള്‍ നീ തുറന്നു തുറന്നു തുറന്നു താ

നിറയെ പൂ വേണം അരികില്‍ നീ വേണം നാടോടിപൂങ്കാറ്റേ
കതിരു കൊയ്യുന്ന വയലില്‍ നീയൊന്നു പൂങ്കാറ്റേ പോയ്‌ വാ
നിറയെ പൂ വേണം അരികില്‍ നീ വേണം നാടോടിപൂങ്കാറ്റേ
കതിരു കൊയ്യുന്ന വയലില്‍ നീയൊന്നു പൂങ്കാറ്റേ പോയ്‌ വാ
പൂവായ പൂ തേടി പോകും തെന്നലേ മലര്‍മാരി തൂകുന്ന പൂന്തെന്നലേ
തുമ്പക്കുടമെവിടെ ഓണക്കളമിടുവാന്‍
തുമ്പക്കുടമെവിടെ ഓണക്കളമിടുവാന്‍
പൂവും കൊണ്ടു വായോ നല്ല കാറ്റേ ചെല്ല ചെറുമകളേ നീ

പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ
പൂവാടികള്‍ നീ തുറന്നു തുറന്നു തുറന്നു താ

കസവുപാകിയ പുടവ ഞാന്‍ വാങ്ങി പൊന്നോണ പൂങ്കാറ്റേ
കനവു നെയ്യുന്ന കരളിന്‍ കൊമ്പിലെ ഊഞ്ഞാലിലാടിടാന്‍
കസവുപാകിയ പുടവ ഞാന്‍ വാങ്ങി പൊന്നോണ പൂങ്കാറ്റേ
കനവു നെയ്യുന്ന കരളിന്‍ കൊമ്പിലെ ഊഞ്ഞാലിലാടിടാന്‍
പൂവാരി പൂതൂകും പൂന്തിങ്കളില്‍ മധുമാസ രാവിന്‍ തൂമഞ്ചലില്‍
തങ്കവള കിലുക്കും തളിര്‍മേനിയാളേ
തങ്കവള കിലുക്കും തളിര്‍മേനിയാളേ
ഞാനും കൊണ്ടു പോരും നല്ല കാറ്റേ കൊഞ്ചും കിളിമകളേ ഞാന്‍