Friday, February 25, 2011

മുത്തുമണിത്തൂവല്‍ തരാം (Muthumani Thooval Tharam)

ചിത്രം:കൗരവര്‍ (Kouravar)
രചന:കൈതപ്രം
സംഗീതം:എസ.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍ ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം

കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം  സായാഹ്നമായി താലോലമായി
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം സായാഹ്നമായി താലോലമായി
ഈ സ്നേഹസന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍ താരിളം കിളികളെ ചേക്കേറുമോ

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം

കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം ഊഞ്ഞാലിടാം പൂ പാലയില്‍
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം ഊഞ്ഞാലിടാം പൂ പാലയില്‍
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം പൊന്നിളം കിളികളേ കളിയാടിവാ

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍ ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ

Download

ഈറന്‍ മേഘം (Eran Megham)

ചിത്രം:ചിത്രം (Chithram)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ 

ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍
ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍

ആ ആ ആ ആ ആ ആ ആ ആ ആ

മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍
ആ ആ ആ ആ ആ ആ ആ ആ ആ
വാനിടം മംഗളമാലപിക്കേ ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും

ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍

വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍
നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍ മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍
ആ ആ ആ ആ ആ ആ ആ ആ ആ
വേളിക്കു ചൂടുവാന്‍ പൂ പോരാതെ മാനത്തും പിച്ചകപ്പൂ വിരിഞ്ഞു

ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍

മ്  മ്  മ്   മ്   മ്  മ്  മ്  മ്   മ്   മ് 
മ്  മ്  മ്   മ്   മ്  മ്  മ്  മ്   മ്   മ് 
രാരി രാരി രാരിരോ
രാരി രാരി രാരിരോ

Download

ദൈവം തന്ന വീട് (Daivam Thanna Veed)

ചിത്രം:അവള്‍ ഒരു തുടര്‍ക്കഥ (Aval Oru Thudarkkadha)
രചന:വയലാര്‍
സംഗീതം:എം.എസ്.വിശ്വനാഥന്‍
ആലാപനം:യേശുദാസ്‌

ദൈവം തന്ന വീട് വീഥിയെനിക്ക്
ദൈവം തന്ന വീട് വീഥിയെനിക്ക്
നിന്റെ ഊരേത് സ്വന്തവീടേത്
നിന്റെ ഊരേത് സ്വന്തവീടേത് ഞാനപ്പെണ്ണേ
വാഴ്വിന്‍ പൊരുളേത് നീവന്ന കഥയേത്

ഞാന്‍ വന്നതെവിടുന്നെന്നറിഞ്ഞില്ല
ഇനി ഞാന്‍ പോണതെവിടേയ്ക്കെന്നറിഞ്ഞില്ല
ദൈവം ചെയ്ത പാപം കൊണ്ടീ ഭൂമിയില്‍ വന്നെത്തി
കൊന്നാല്‍ പാപം തിന്നാല്‍ പോകും ഇതുഞാന്‍ കണ്ടെത്തി
ആദ്യം വീട് അന്ത്യം കാട് ഇതില്‍ ഞാനാര്
എടിയേ നീയാര് ഞാനപ്പെണ്ണേ
വാഴ്വിന്‍ പൊരുളേത് നീ വന്ന കഥയേത്

വെറും കോവില്‍ ഇതിലെന്തിനഭിഷേകം
നിന്‍ മുഖമെന്നും തെരുക്കൂത്ത് പൊയ്‌വേഷം
കള്ളിക്കെന്തിനു പൂക്കാലത്ത് മുള്ളിന്‍വേലി
കാടിന്നേത് തോട്ടക്കാരന്‍ നീയേതനുജത്തി
നല്ലതേത് നടപ്പതേത് ഇതില്‍
നീയേത് മരിച്ച സ്വപ്നമേത് ഞാനപ്പെണ്ണെ
വാഴ്വിന്‍ പൊരുളേത് നീ വന്ന കഥയേത്

അറിവാകെ അറിഞ്ഞാലോ സിദ്ധാന്തം
അത് അറിയാതെ പോയാലോ വേദാന്തം
മണ്ണില്‍ തോണ്ടി തണ്ണീര്‍ തേടും കമ്പക്കൂത്താടി
എന്നെ തോണ്ടി ഞാനതണ്ണീരിതുഞാന്‍ കണ്ടെത്തി
ജന്മമേത് മരണമേത് ഇതില്‍
നേരേത് നയിക്കും തേരേത് ഞാനപ്പെണ്ണേ
വാഴ്വിന്‍ പൊരുളേത് നീ വന്ന കഥയേത്

Download

താളമയഞ്ഞു ഗാനമപൂര്‍ണ്ണം (Thalamayanju Ganamapoornam)

ചിത്രം:പവിത്രം (Pavithram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ശരത്
ആലാപനം:യേശുദാസ്‌

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ് 
താളമയഞ്ഞു ഗാനമപൂര്‍ണ്ണം തരളലയം താഴും രാഗധാര
മന്ദം മായും നൂപുരനാദം മാനസമോ ഘനശ്യാമായമാനം
താളമയഞ്ഞു ഗാനമപൂര്‍ണ്ണം തരളലയം താഴും രാഗധാര
മന്ദം മായും നൂപുരനാദം മാനസമോ ഘനശ്യാമായമാനം

ആലോലം ആശാലോലം ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതല്‍
മുന്നില്‍ വന്നപോലെ ഏതു ജീവല്‍ഗാനം
വാഴ്‌വിന്റെ കോവിലില്‍ സോപാനഗാനമായ്‌
ആടുന്ന നാഗിനി ബോധിപ്രവാഹിനീ ജീവന്റെ സംഗീതം ഓ

താളമയഞ്ഞു ഗാനമപൂര്‍ണ്ണം തരളലയം താഴും രാഗധാര

താലോലം തെയ് തെയ് താളം താളത്തില്‍ ചൊല്ലിച്ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപ്പിച്ച വെയ്ക്കും കാലം
തുമ്പപ്പൂവില്‍ ഓണത്തുമ്പി തുള്ളാന്‍ വന്നു
വേനല്‍ക്കിനാവുപോല്‍ പൂവിട്ടു കൊന്നകള്‍
ഈ ജീവശാഖിയില്‍ മാകന്ദശാഖിയില്‍ പാടി കുയില്‍ വീണ്ടും ഓ

താളമയഞ്ഞു ഗാനമപൂര്‍ണ്ണം തരളലയം താഴും രാഗധാര
മന്ദം മായും നൂപുരനാദം മാനസമോ ഘനശ്യാമായമാനം
താളമയഞ്ഞു ഗാനമപൂര്‍ണ്ണം തരളലയം താഴും രാഗധാര

Download

Thursday, February 24, 2011

ഒരു രാജമല്ലി വിടരുന്നപോലെ (Oru Rajamalli Vidarunna Pole)

ചിത്രം:അനിയത്തിപ്രാവ് (Aniyathipravu)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ
ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ

ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
തനിച്ചുപാടിയപാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം

ഓഹോഹോ..ഏഹെഹേ ഹേ
തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം
തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം
നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയില്‍ കന്നിപ്പൂവിതളില്‍ എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

രതിസുഖസാരമായി (Rathisukhasaramayi)

ചിത്രം:ധ്വനി (Dhwani)
രചന:യൂസഫലി കേച്ചേരി
സംഗീതം:നൗഷാദ്
ആലാപനം:യേശുദാസ്‌

രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍
രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം
തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം
സഖി നിന്‍ വാര്‍മുടി തന്‍ കാന്തിയേന്തി നീല മേഘങ്ങള്‍
സഖി നിന്‍ വാര്‍മുടി തന്‍ കാന്തിയേന്തി നീല മേഘങ്ങള്‍
തവാധര ശോഭയാലീ ഭൂമിയില്‍ പല കോടി പൂ തീര്‍ത്തൂ കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

നിലാവിന്‍ പൊന്‍ കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം
നിലാവിന്‍ പൊന്‍ കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം
കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നൂ നിന്റെ താരുണ്യം ആ ആ  ആ ആ
കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നു നിന്റെ താരുണ്യം
മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്ര ഗാനങ്ങള്‍ കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

Download

കിലുകില്‍ പമ്പരം (Kilukil Pambaram)

ചിത്രം:കിലുക്കം (Kilukkam)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:എം.ജി.ശ്രീകുമാര്‍

കിലുകില്‍ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാവാവോ
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം
പനിനീര്‍ ചന്ദ്രികേ ഇനിയീപൂങ്കവിള്‍ കുളിരില്‍ മെല്ലെ നീ തഴുകൂ വാവാവോ
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം

മേടമഞ്ഞും മൂടിയീ കുന്നുംപൊയ്കയും പാല്‍നിലാവിന്‍ ശയ്യയില്‍ മയങ്ങും വേളയില്‍
താളം പോയ നിന്നില്‍ മേയും നോവുമായ് താനേ വീണുറങ്ങൂ തെന്നല്‍ കന്യകേ
താരകങ്ങള്‍ തുന്നുമീ രാവിന്‍ മേനാവില്‍ ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം

കിലുകില്‍ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാവാവോ
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം

ഏതു വാവിന്‍ കൗതുകം മിഴിയില്‍വാങ്ങി നീ ഏതു പൂവിന്‍ സൗരഭം തനുവില്‍താങ്ങി നീ
താനേ നിന്റെ ഓര്‍മ്മതന്‍ ചായം മാഞ്ഞതോ കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞുപോയ തിങ്കളേ വാവോ വാവാവോ ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം

പനിനീര്‍ ചന്ദ്രികേ ഇനിയീപൂങ്കവിള്‍ കുളിരില്‍ മെല്ലെ നീ തഴുകൂ വാവാവോ
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം
ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം

Download

നിന്റെ കണ്ണില്‍ വിരുന്നുവന്നു (Ninte Kannil Virunnuvannu)

ചിത്രം:ദീപസ്തംഭം മഹാശ്ചര്യം (Deepasthambam Mahathshcharyam)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍

അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്റെ കവിളിന്‍ കുങ്കുമം
അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്റെ കവിളിന്‍ കുങ്കുമം
രാഗമധുരം നെഞ്ചിലരുളി രമ്യമാനസസംഗമം
വാനഗംഗ താഴെവന്നു പ്രാണസഖിയെന്‍ ജീവനില്‍

നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍

താമരകുട നീര്‍ത്തി നിന്നു തരള ഹൃദയസരോവരം
താമരകുട നീര്‍ത്തി നിന്നു തരള ഹൃദയസരോവരം
ചിന്തുപാടി മന്ദപവനന്‍ കയ്യിലേന്തി ചാമരം
പുളകമുകുളം വിടര്‍ന്നു മിന്നി പ്രേയസീ നിന്‍ മേനിയില്‍

നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍

Download

മയിലായ് പറന്നുവാ (Mayilay Parannu Vaa)

ചിത്രം:മയില്‍പ്പീലിക്കാവ് (Mayilpeelikkavu)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ് 
ആലാപനം:യേശുദാസ്‌,ചിത്ര

മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ
കനിവായ് പൊഴിഞ്ഞുതാ മണിപ്പീലിയൊന്നു നീയരികെ
ഏഴില്ലംകാവുകള്‍ താണ്ടി എന്റെയുള്ളില്‍ നീ കൂടണയൂ
എന്‍ മാറില്‍‌ച്ചേര്‍ന്നുമയങ്ങാന്‍ ഏഴുവര്‍ണ്ണവും നീയണിയൂ
നീലരാവുകളുമീക്കുളിരും പകരം ഞാന്‍ നല്‍കും
ആരുമാരുമറിയാതൊരുനാള്‍ ഹൃദയം നീ കവരും
മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ

മുകിലുകള്‍ മേയും മാമഴക്കുന്നില്‍ തളിരണിയും മയില്‍പ്പീലിക്കാവില്‍
മുകിലുകള്‍ മേയും മാമഴക്കുന്നില്‍ തളിരണിയും മയില്‍പ്പീലിക്കാവില്‍
കാതരമീ കളിവീണ മീട്ടി തേടിയലഞ്ഞു നിന്നെ ഞാന്‍
വരൂ വരൂ വരദേ തരുമോ ഒരു നിമിഷം

മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ
കനിവായ് പൊഴിഞ്ഞുതാ മണിപ്പീലിയൊന്നു നീയരികെ
ആ ആ ആ ആ ആ ആ ആ

വിരഹനിലാവില്‍ സാഗരമായി പുഴകളിലേതോ ദാഹമായി
വിരഹനിലാവില്‍ സാഗരമായി പുഴകളിലേതോ ദാഹമായി
കാറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ തരുമോ തിരുമധുരം
മയിലായ് ഓ..മയിലായ്

ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ
കനിവായ് പൊഴിഞ്ഞുതാ മണിപ്പീലിയൊന്നു നീയരികെ
ഏഴില്ലംകാവുകള്‍ താണ്ടി എന്റെയുള്ളില്‍ നീ കൂടണയൂ
എന്‍ മാറില്‍‌ച്ചേര്‍ന്നുമയങ്ങാന്‍ ഏഴുവര്‍ണ്ണവും നീയണിയൂ
നീലരാവുകളുമീക്കുളിരും പകരം ഞാന്‍ നല്‍കും
ആരുമാരുമറിയാതൊരുനാള്‍ ഹൃദയം നീ കവരും
മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ

Download

പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍ (Poykayil Kulirpoykayil)

ചിത്രം:രാജശില്പി (Rajashilpi)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ആ ആ ആ ആ ആ
പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടുംനേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നുചന്തം
പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടുംനേരം

പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളീ സൗരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തുകോര്‍ത്ത നൂപുരം
വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്താ‍യ്
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതാരെയോ

പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടുംനേരം

സ്നാനകേളീ ലോലയായ് നീ താണുയര്‍ഞ്ഞു നീന്തവേ
കാതരേ നിന്‍ മാറുലഞ്ഞു താമരപ്പൂമൊട്ടുപോല്‍
കൽപ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്‍‌പിയെ തേടുന്ന ചാരുത
നീയേതലൗകിക സൗന്ദര്യദേവത

പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടുംനേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നുചന്തം
പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടുംനേരം

Download

ലല്ലലം ചൊല്ലുന്ന (Lallalam Chollunna)

ചിത്രം:വിയറ്റ്നാം കോളനി (Vietnam Colony)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
പക്ഷികള്‍ വന്നണഞ്ഞു പാവങ്ങള്‍ എന്തറിഞ്ഞു
കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
തച്ചും ചിറകിട്ടടിച്ചും ആപാവങ്ങള്‍ ആ വലക്കുള്ളില്‍ കുഴഞ്ഞു പോയി
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു

വേടന്‍ വരുന്നേ കാടന്‍ വരുന്നേ കൂടൊരു മാടന്‍ ഉണ്ടേ കൂട്ടരും കൂടെ ഉണ്ടേ
കാടും കിടുക്കി മേടും കുലുക്കി ചാടി തിമിര്‍ത്തുണുണ്ടേ ആയുധം കയ്യിലുണ്ടേ
കല്ലേലെല്ലാം രാകുന്നേ കത്തിക്കു വായ്ത്തല ഏറ്റുന്നേ
ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിക്കു തീയെല്ലാം കൂട്ടുന്നേ
വെള്ളം തിളക്കുമ്പം ഉള്ളം പിടയ്ക്കുമ്പം പൈങ്കിളിപ്പാവങ്ങള്‍ എന്തു ചെയ്യും
ആരുണ്ടൊരുത്തരം കണ്ടെടുക്കാന്‍

ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം

മാനത്തു നിന്നും മാടത്ത ഒന്നാ നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
ആ വലയ്ക്കുള്ളില്‍ ജീവന്‍ കൊതിയ്ക്കും പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നുകൂടേ
വേറേ വേറേ ആകുമ്പോള്‍ വേലകളെല്ലാം പാഴല്ലേ
ലല്ലേ ലല്ലേ ലാ ലല്ല ലല്ലേ ലല്ലേ ലാ ലല്ല
ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
കണ്ണും മിഴിച്ചങ്ങ് കാടന്മാര്‍ നിന്നപ്പോള്‍ ആ വല വീണു തലയ്ക്കം മീതേ
കാടത്തം സ്വന്തം വലയ്ക്കകത്തായി ഹഹഹ

നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
ലാലല ലാലല ലാ ലല ലാലല ലാലല ലാ

Download

കൂത്തമ്പലത്തില്‍ (Koothambalathil)

ചിത്രം:അപ്പ (Appu)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:സുന്ദര രാജന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലില്‍ വെച്ചോ ഊട്ടുപുരയ്ക്കുള്ളില്‍ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ
കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ

നംതനനംതന തനതനനം തനതനനം
നംതനനംതന തനതനനം തനതനനം

പൂമാലക്കാവിലെ പൂരവിളക്കുകള്‍ നിന്‍ തൂമുഖം കണ്ടൂകൊതിച്ചു
പൊന്നെഴുത്താം ചേലയുടെ ഞൊറികളില്‍ മുഖം ചായ്ചു
പൊന്നെഴുത്താം ചേലയുടെ ഞൊറികളില്‍ മുഖം ചായ്ചു
തെന്നലെന്റെ നെഞ്ചം തകര്‍ത്തു
വീണ്ടും തെന്നലെന്റെ നെഞ്ചം തകര്‍ത്തു
കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ

നംതനനംതന തനതനനം നംതനനംതന
നംതനനംതന തനതനനം നംതനനംതന

ചേലൊത്ത കൈകളാല്‍ ഓട്ടുകൈവട്ടകയില്‍ പായസം കൊണ്ടുവന്നപ്പോള്‍
നിന്റെകളി ചുംബനത്താല്‍ ഹൃദയത്തില്‍ സ്മൃതി പെയ്ത
നിന്റെകളി ചുംബനത്താല്‍ ഹൃദയത്തില്‍ സ്മൃതി പെയ്ത
പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു 
ശൃംഗാര പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു

കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലില്‍ വെച്ചോ ഊട്ടുപുരയ്ക്കുള്ളില്‍ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ
കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ

Download

മാനസലോലാ (Manasalola)

ചിത്രം:കുറിഞ്ഞി പൂക്കുന്ന നേരം (Kurinji Pookkunna Neram)
രചന:തങ്കപ്പന്‍ നായര്‍
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:യേശുദാസ്‌

മാനസലോലാ മരതകവര്‍ണ്ണാ നീയെവിടേ എന്‍ മായക്കണ്ണാ
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍
പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടെ
മാനസലോലാ മരതകവര്‍ണ്ണാ നീയെവിടേ എന്‍ മായക്കണ്ണാ

എന്‍ മെയ്യില്‍ മദനന്‍ കുളിര്‍ കുളിര്‍ കോരുന്നുവോ
കിന്നാരം പറയാം വരൂ വരൂ വൈകാതെ നീ
എന്‍ മെയ്യില്‍ മദനന്‍ കുളിര്‍ കുളിര്‍ കോരുന്നുവോ
കിന്നാരം പറയാം വരൂ വരൂ വൈകാതെ നീ
കണ്ണാനിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാന്‍
കണ്ണാനിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാന്‍
വ്യധിതമധുരതരം ഹൃദയനിനവുകളില്‍
സരസ രസികതരം അണയുക നീ

മാനസലോലാ മരതകവര്‍ണ്ണാ നീയെവിടേ എന്‍ മായക്കണ്ണാ

മോഹങ്ങള്‍ കനവിന്‍ കതിര്‍ക്കുടം ചൂടുന്നുവോ
ദാഹങ്ങള്‍ തണലിന്‍ തളിര്‍ച്ചുരം തേടുന്നുവോ
മോഹങ്ങള്‍ കനവിന്‍ കതിര്‍ക്കുടം ചൂടുന്നുവോ
ദാഹങ്ങള്‍ തണലിന്‍ തളിര്‍ച്ചുരം തേടുന്നുവോ
കാര്‍വര്‍ണ്ണാ എന്‍ മേനി പുണരാന്‍ വരുമോ
കാര്‍വര്‍ണ്ണാ എന്‍ മേനി പുണരാന്‍ വരുമോ
മഥിതമധുര രസം കഥിതമുരളിയുമായി
രഭസവിലസതരം അണയുകനീ

മാനസലോലാ മരതകവര്‍ണ്ണാ നീയെവിടേ എന്‍ മായക്കണ്ണാ
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍
പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടെ
മാനസലോലാ മരതകവര്‍ണ്ണാ നീയെവിടേ എന്‍ മായക്കണ്ണാ 
നീയെവിടേ എന്‍ മായക്കണ്ണാ

Download

വാല്‍ക്കണ്ണെഴുതിയ (Valkannezhuthiya)

ചിത്രം:പൈതൃകം (Paithrukam)
രചന:കൈതപ്രം
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
മംഗല പാലയില്‍ ഗന്ധര്‍വ്വനണയുകയായ്
വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി

താരാമഞ്ജരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ്

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി

നാലുകെട്ടിന്നുള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരമേകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ്

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
മംഗല പാലയില്‍ ഗന്ധര്‍വ്വനണയുകയായ്
വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി

Download

ദൂരെ കിഴക്കുദിക്കിന്‍ (Doore Kizhakkudikkin)

ചിത്രം:ചിത്രം (Chithram)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

ലലലലാ ലലലല ലാ ലാ
ലലലലാ ലലലല ലാ ലാ
ദൂരെ കിഴക്കുദിക്കിന്‍ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിന്‍ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിന്‍ മാണിക്ക്യച്ചെമ്പഴുക്ക

ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വച്ചേ
തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളി പാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
പറയൂ നീ മൃദു നീ എന്തു പകരം തരും
നല്ല തത്തക്കിളിചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചുതരാം
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം

ദൂരെ കിഴക്കുദിക്കിന്‍ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിന്‍ മാണിക്ക്യച്ചെമ്പഴുക്ക

ലാലലാ ലാലലാ ലാലലല ലാലലല ലാ

കണ്ണില്‍ വിളക്കും വച്ച് രാത്രി എന്നെയും കാത്തിരിക്കേ
തെക്കേതൊടിക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞു
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളുനാടന്‍ പൂംപട്ട് വിരിച്ചു വച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിതുമ്പില്‍ ചാര്‍ത്തി തരും

ദൂരെ കിഴക്കുദിക്കിന്‍ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ വെറ്റിലതാമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിന്‍ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിന്‍ മാണിക്ക്യച്ചെമ്പഴുക്ക

Download

മധുവിധുരാവുകളേ (Madhuvidhu Ravukale)

ചിത്രം:ആദ്യത്തെ കണ്‍മണി (Adyathe Kanmani)
രചന:എസ.രമേശന്‍ നായര്‍
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌,ചിത്ര

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ മടിയിലൊരാണ്‍‌പൂവിനെ താ
മധുവിധുരാവുകളേ സുരഭിലയാമങ്ങളേ മടിയിലൊരാണ്‍‌പൂവിനെ താ
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം അമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
ആ കവിളിലഴക് വിരിയും മറുകിലുമ്മ ഒരുമ്മ

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ മടിയിലൊരാണ്‍‌പൂവിനെ താ

പാല്‍‌വെണ്ണയുണ്ണേന്റെ കണ്ണാ നറു പാലാഴിയിലാലോലം താലോലം
പാല്‍‌വെണ്ണയുണ്ണേന്റെ കണ്ണാ നറു പാലാഴിയിലാലോലം താലോലം
അമ്മതന്‍ മാറില്‍ നീ ആനന്ദഭാഗ്യം അച്‌ഛന്റെ താരാട്ടില്‍ മധുമയരാഗം
നിന്‍ തരിവളകളിലിളകിയാടും മധുമഴവില്ല്

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ മടിയിലൊരാണ്‍‌പൂവിനെ താ

തന്നാ ന്ന ന്ന നാ ന നാ നാ ന ന ന
തന്നാ ന്ന ന്ന നാ ന നാ നാ ന ന ന
ല ല ലാ ല്ല ല്ല ലാ ലാ ലാ ലാ ലാ 
തന്നാ ന്ന ന്ന നാ ന നാ നാ ന ന ന

കാടെല്ലാം വീടെല്ലാം നീയായ്  കണികാണുമ്പോള്‍ എങ്ങെങ്ങും കണ്ണന്മാര്‍
കാടെല്ലാം വീടെല്ലാം നീയായ്  കണികാണുമ്പോള്‍ എങ്ങെങ്ങും കണ്ണന്മാര്‍ 
മൗലിയില്‍ ചൂടേണ്ടേ ശൃംഗാരപ്പീലി മാറത്ത് ചാര്‍ത്തേണ്ടേ നിരവനമാല
നിന്‍ കളിചിരികളിലൊരു യദുകുലമുണരുണരുണര്

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ മടിയിലൊരാണ്‍‌പൂവിനെ താ
മധുവിധുരാവുകളേ സുരഭിലയാമങ്ങളേ മടിയിലൊരാണ്‍‌പൂവിനെ താ
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം അമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
ആ കവിളിലഴക് വിരിയും മറുകിലുമ്മ ഒരുമ്മ
ഉമ്മ ഒരുമ്മ

Download

Tuesday, February 22, 2011

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ (Thechipoove Thenkashipoove)

ചിത്രം:രഥോത്സവം (Radhothsavam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ് നേഷ്യസ്
ആലാപനം:യേശുദാസ്‌,ചിത്ര

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ
വായോ വായോ നീയെന്‍ മാറില്‍‌ച്ചായോ
മഞ്ഞള്‍പ്പൂത്താലി തരാം നിന്റെ മാരനായ് കൂടെവരാം
പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
വായോ വായോ നീയെന്‍ മാറില്‍ ചായോ
മാര്‍‌ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ

ലാ ല്ല ല്ല ല്ല ല്ല ല്ല
ആഴ്വാംകോവില്‍ കൊടിയേറാറായ്  നിറനിറച്ചോളം കൊയ്യാന്‍ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം കുളിരുള്ള കല്യാണത്തിന്‍ കാലമായ്
താഴം‌പൂമൊട്ടുണ്ടേ തഞ്ചാവൂര്‍പ്പട്ടുണ്ടേ
മിന്നും ആവാരം പൂമെയ്യില്‍ ചാര്‍ത്താന്‍ ഹോയ്
ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ

പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
വായോ വായോ നീയെന്‍ മാറില്‍ ചായോ
മാര്‍‌ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ

അരയാല്‍ക്കൊമ്പില്‍ കുറുകും കുയിലേ മണിയറവാതില്‍ ചാരാന്‍ നേരമായ്
ഹായ് കിനിയും പാലായ് കുതിരും നിലവേ കിഴക്കിനിമച്ചില്‍ നിന്നും മാഞ്ഞുപോ
കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാതാരാനും ഏതാനും കണ്ടാല്‍ ഹോയ്
ആരും മുത്താത്ത മുത്തണി മുന്തിരി പൊന്‍‌മണി തായോ
നീ നിന്‍ ചുണ്ടത്തെ മധുരം തരുമോ

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ
വായോ വായോ നീയെന്‍ മാറില്‍‌ച്ചായോ
മഞ്ഞള്‍പ്പൂത്താലി തരാം നിന്റെ മാരനായ് കൂടെവരാം
പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
വായോ വായോ നീയെന്‍ മാറില്‍ ചായോ
മാര്‍‌ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ

Download

Monday, February 21, 2011

മറക്കുമോ നീയെന്റെ (Marakkumo Neeyente)

ചിത്രം:കാരുണ്യം (Karunyam)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

മ്  മ്  മ്  മ്  മ്  മ്  ആ ആ ആ ആ ആ ആ

മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം
മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളെ
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ

മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം

തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ
തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ
വടക്കിനി കോലായില്‍ വിഷു വിളക്കറിയാതെ ഞാന്‍ തന്ന കൈനേട്ടമോര്‍മ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയില്‍പ്പീലികള്‍

മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം

ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍ ആയിരം നാവുള്ള സാന്ത്വനവും
മറക്കാന്‍ കൊതിച്ചാലും തിരി നീട്ടി ഉണര്‍ത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയ നൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളെ
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ ഹൃദയമേ
മറക്കാം എല്ലാം നമുക്കിനി മറക്കാം

Download

ഏഴഴകുമായ് പൂവനികളില്‍ (Ezhazhakumay Poovanikalil)

ചിത്രം:കാക്കക്കും പൂച്ചക്കും (Kakkakkum Poochakkum)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഏഴഴകുമായ് പൂവനികളില്‍ കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
ഏഴഴകുമായ് പൂവനികളില്‍ കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ മനസ്സിനുള്ളില്‍ ഓ
ഏഴഴകുമായ് പൂവനികളില്‍ കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍

കിളിമകളോതുന്നൂ സംഗമഗാനം മിഴിമുനയെഴുതുന്നൂ പരിഭവരാഗം
കിളിമകളോതുന്നൂ സംഗമഗാനം മിഴിമുനയെഴുതുന്നൂ പരിഭവരാഗം
ചന്ദനമലരിന്‍‍ കവിളില്‍ തഴുകാന്‍ തങ്കനിലാവിനുപോലും നാണം
വീണ്ടുമിന്നു പ്രണയതരളമായ് രജനി

ഏഴഴകുമായ് പൂവനികളില്‍ കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍

മായരുതെന്നും നിന്‍ പുഞ്ചിരിയലകള്‍ മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
മായരുതെന്നും നിന്‍ പുഞ്ചിരിയലകള്‍ മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍ നെഞ്ചിലമര്‍ന്ന വിലാസവതീ നീ‍
എന്നുമെന്നുമെന്റെ സുകൃതമാകണമേ

ഏഴഴകുമായ് പൂവനികളില്‍ കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ മനസ്സിനുള്ളില്‍ ഓ
ഏഴഴകുമായ് പൂവനികളില്‍ കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍

Download

കടലറിയില്ല കരയറിയില്ല (Kadalariyilla Karayariyilla)

ചിത്രം:കണ്ണൂര്‍ (Kannur)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്

കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ പകരാം ഞാനെന്‍ ജീവിതമധുരം
നിഴലായ് കൂടെ പോരാം ഞാന്‍

ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി
അറിയാതെയൊരിതള്‍ പോയൊരു പൂവു നീ പൊടി മൂടിയ വിലയേറിയ മുത്തു നീ
പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും തേങ്ങും രാവും മാത്രം
കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ
ഉം... ഉം... ഉം... ഉം... ഉം...

കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം

കനല്‍ മാറിയ ജ്വാലാമുഖമീ മനം ഞാന്‍ തേടിയ സൂര്യോദയമീ മുഖം
കളനൂപുരമിളകുന്നൊരു കനവു നീ വിധിയേകിയ കനിവേറിയ പൊരുളു നീ
പകരമായ് നല്‍കുവാന്‍ ഒരു തീരാ മോഹം പേറും നെഞ്ചം മാത്രം
എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും
ഉം... ഉം... ഉം... ഉം... ഉം...

കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം കടലറിയാതെ കരയറിയാതെ
പകരാം ഞാനെന്‍ ജീവിതമധുരം നിഴലായ് കൂടെ പോരാം ഞാന്‍ 
കടലറിയില്ല കരയറിയില്ല

Download

മനസ്സുകളുടെ സംഗമം (Manassukalude Sangamam)

ചിത്രം:തറവാട് (Tharavadu)
രചന:യൂസഫലി കേച്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മ്.........മ്........മ്.......മ്.........
ആ......ആ......ആ......ആ......
മനസ്സുകളുടെ സംഗമം മിഴികളിടയും താളം
കനവുകളതിസുന്ദരം നിനവുകളുടെ നൊമ്പരം
നീയെന്റെ മൗനം മാത്രം
മനസ്സുകളുടെ സംഗമം

അന്നങ്ങള്‍ തരളമിഴിയരയന്നങ്ങള്‍ ദൂതുമായ്
നല്‍കും നിന്‍ പ്രണയമാം ശുഭസന്ദേശം പകരുവാന്‍
അകതരളിരിതളിലൊരമൃത ജലകണിക ഉറവിടും
ഉഷസ്സിനു കണിയുണരാന്‍ നിനവുകളെ ഇനിയിതിലെ

മനസ്സുകളുടെ സംഗമം മിഴികളിടയും താളം
കനവുകളതിസുന്ദരം നിനവുകളുടെ നൊമ്പരം
നീയെന്റെ മൗനം മാത്രം
മനസ്സുകളുടെ സംഗമം

പൂന്തിങ്കള്‍ത്തളികതന്നിലെ നീര്‍ക്കുമ്പിള്‍ പവിഴമേ
നീ നീര്‍ത്തും പരിഭവത്തിന്‍ പാല്‍ക്കിണ്ണം നുകരുവാന്‍
തുടുവെള്ള മുയലിന്റെ മനസ്സുമായ്
ഇവിടെയെന്‍ കനവുകളുറങ്ങുമ്പോള്‍
ഒരു നിമിഷം തരു ഹൃദയം തിരുമകളേ

മനസ്സുകളുടെ സംഗമം മിഴികളിടയും താളം
കനവുകളതിസുന്ദരം നിനവുകളുടെ നൊമ്പരം
നീയെന്റെ മൗനം മാത്രം
മനസ്സുകളുടെ സംഗമം

Download

അകലെ അകലെ നീലാകാശം (Akale Akale Neelakasham)

ചിത്രം:മിടുമിടുക്കി (Midumidukki)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.എസ്.ബാബുരാജ്
ആലാപനം:യേശുദാസ്‌,ജാനകി

അകലെ അകലെ നീലാകാശം
ആ ആ ആ ആ ആ
അകലെ അകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം
അകലേ നീലാകാശം

പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ നമ്മളൊന്നായലികുയല്ലേ

അകലെ അകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം

നിത്യസുന്ദര നിര്‍വൃതിയായ് നീ നില്‍ക്കുകയാണെന്നാത്മാവില്‍
നിത്യസുന്ദര നിര്‍വൃതിയായ് നീ നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍ വീണടിയും ഞാനീ മണ്ണില്‍

ആ ആ ആ ആ ആ
അകലെ അകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം
ആ ആ ആ ആ ആ
അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം
അകലെ നീലാകാശം

Download

Sunday, February 20, 2011

ആത്മാവിന്‍ പുസ്തകത്താളില്‍ (Athmavin Pusthakathalil)

ചിത്രം:മഴയെത്തും മുന്‍പേ (Mazhayethum Munpe)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌ 

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു
കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു
അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു
നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു
വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹ ഗാനം

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

Download

ആലാപനം തേടും (Alapanam Thedum)

ചിത്രം:എന്റെ സൂര്യപുത്രിക്ക്  (Ente Sooryaputhrik)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌

ആലാപനം തേടും തായ്‌മനം
ആലാപനം തേടും തായ്‌മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്‌മനം

നീറി നീറി നെഞ്ചകം പാടും രാഗം താനം പല്ലവി
സാധകം മറന്നതില്‍ തേടും മൂകം നീലാംബരി
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയ സ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാം താനെയേറ്റുപാടാന്‍
എന്നും നിന്നെ മീട്ടാം താനെയേറ്റുപാടാന്‍
ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം

ആലാപനം തേടും തായ്‌മനം വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ

ആദിതാളമായിയെന്‍ കരതലമറിയാതെ നീ
ഇന്നുമേറെയോര്‍മ്മകള്‍ പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം
മൗനംപോലും പാടും കാലം നിന്നും തേങ്ങും
മൗനംപോലും പാടും കാലം നിന്നും തേങ്ങും
ഓ... സുഖകരം ഒരു നൊമ്പരം

ആലാപനം തേടും തായ്‌മനം ആലാപനം തേടും തായ്‌മനം
വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്‌മനം

Download

Friday, February 4, 2011

ചൈത്രം ചായം (Chaithram Chayam)

ചിത്രം:ചില്ല് (Chillu)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ബി.ശ്രീനിവാസന്‍
ആലാപനം:യേശുദാസ്‌ 

ചൈത്രം ചായം ചാലിച്ചു ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു ചാരു ചിത്രം വരയ്ക്കുന്നു
ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു

എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ
എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ
മാതളപ്പൂക്കളില്‍ നിന്നോ മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍ കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ
ആ ആ ആ ആ ആ ആ ആ ആ

ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു

എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍ ചന്ദനത്തിന്‍ നിറംവാര്‍ന്നൂ
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍ ചന്ദനത്തിന്‍ നിറംവാര്‍ന്നൂ
ഈ മിഴിപ്പൂവിലെ നീലം ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോ
മേനിയിലാകെ പടരുമീ  സൗവര്‍ണ്ണം ഏതുഷസന്ധ്യയില്‍ നിന്നോ
ആ ആ ആ ആ ആ ആ ആ ആ 

ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു

Download

Thursday, February 3, 2011

മൗനമേ നിറയും (Mouname Nirayum)

ചിത്രം:തകര (Thakara)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എസ്.ജാനകി

മൗനമേ നിറയും മൗനമേ
ഇതിലേ പോകും കാറ്റില്‍ ഇവിടെ വിരിയും മലരില്‍
കുളിരായ്‌ നിറമായ്‌ ഒഴുകും ദുഃഖം എന്നും നിന്നെ തേടി വരും
മൗനമേ നിറയും മൗനമേ

കല്ലിനു പോലും ചിറകുകള്‍ നല്‍കി കന്നി വസന്തം പോയി
കല്ലിനു പോലും ചിറകുകള്‍ നല്‍കി കന്നി വസന്തം പോയി
ഉരുകും വേനലില്‍ മോഹദലങ്ങള്‍ എരിഞ്ഞടങ്ങുകയായി

മൗനമേ നിറയും മൗനമേ

ആയിരം നാവാല്‍ പുഴയിലെ ഓളം പാടും കഥയിലലിഞ്ഞു
ആയിരം നാവാല്‍ പുഴയിലെ ഓളം പാടും കഥയിലലിഞ്ഞു
തളരും നേരിയൊരോര്‍മ്മയുമായി ഇന്നും തീരമുറങ്ങും

മൗനമേ നിറയും മൗനമേ
ഇതിലേ പോകും കാറ്റില്‍ ഇവിടെ വിരിയും മലരില്‍
കുളിരായ്‌ നിറമായ്‌ ഒഴുകും ദുഃഖം എന്നും നിന്നെ തേടി വരും
മൗനമേ നിറയും മൗനമേ 

Download

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന (Neelakurinjikal Pookkunna)

ചിത്രം:നീലക്കടമ്പ് (Neelakkadambu)
രചന:കെ.ജയകുമാര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:ചിത്ര

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍ ഇന്നും പ്രതീക്ഷിച്ചു നിന്നു
നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ ആ ആ ആ 

ആഷാഢമാസ നിശീഥിനി തന്‍ വന സീമയിലൂടെ നീ
ആരും കാണാതെ ആരും കേള്‍ക്കാതെ
എന്നിലേക്കെന്നും വരുന്നു എന്‍ മണ്‍കുടില്‍ തേടി വരുന്നു
നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ മ്   മ്  മ് 

ലാസ്യനിലാവിന്റെ ലാളനമേറ്റു ഞാനൊന്നു മയങ്ങി
കാറ്റും കാണാതെ കാടും ഉണരാതെ
എന്റെ ചാരത്തു വന്നു എന്‍ പ്രേമനൈവേദ്യമണിഞ്ഞു
നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍ ഇന്നും പ്രതീക്ഷിച്ചു നിന്നു
നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ ആ ആ ആ

Download

നാഥാ നീവരും (Nadha Nee Varum)

ചിത്രം:ചാമരം (Chamaram)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എസ്.ജാനകി

മ്  മ്  മ്  മ്  മ്  മ്  മ്
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്‍ മിഴി പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്‍ മിഴി പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍തുടുത്തൂ
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍തുടുത്തൂ
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍ ചാമരം വീശിനില്പൂ

നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍

ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍ എന്തേ മനം തുടിക്കാന്‍
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍ എന്തേ മനം തുടിക്കാന്‍
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍ ഞാനെന്തു പറയാന്‍
എന്തുപറഞ്ഞടുക്കാന്‍

നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്‍ മിഴി പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

Download

വെള്ളിനിലാ തുള്ളികളോ (Vellinila Thullikalo)

ചിത്രം:വര്‍ണ്ണപ്പകിട്ട് (Varnapakittu))
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ കടങ്ങളിലൂടെ വരും നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍
മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണര്‍ത്തും പുണ്യലതേ
തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

Download

Tuesday, February 1, 2011

ഉണ്ണികളേ ഒരു (Unnikale Oru)

ചിത്രം:ഉണ്ണികളേ ഒരു കഥപറയാം (Unnikale Oru Kadha Parayam)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ പുല്‍മേട്ടിലോ പൂങ്കാട്ടിലോ
എങ്ങോ പിറന്നുപണ്ടിളം മുളം കൂട്ടില്‍
ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം

മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മകൈമാറിയും
വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും
പാടാത്തപാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്
പുല്ലാങ്കുഴല്‍ നാദമായ്

ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം

പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും മേച്ചില്‍പ്പുറം തന്നിലും
ആകാശക്കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
ഈ പാഴ് മുളം തണ്ടുപൊട്ടും വരെ ഈഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകള്‍ക്കെല്ലാം കൂട്ടായിരുന്നിടും ഇടയന്റെ മനമാകുമീ
പുല്ലാങ്കുഴല്‍ നാദമായ്

ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ് 
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ് 

Download

വികാരനൗകയുമായ് (Vikaranoukayumay)

ചിത്രം:അമരം (Amaram)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ

വെണ്‍നുര വന്നു തലോടുമ്പോള്‍ തടശിലയലിയുകയായിരുന്നോ
വെണ്‍നുര വന്നു തലോടുമ്പോള്‍ തടശിലയലിയുകയായിരുന്നോ
പൂമീന്‍ തേടിയ ചെമ്പിലരയന്‍ ദൂരേ തുഴയെറിമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നോ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ

ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍ കൗതുകമുണരുകയായിരുന്നു
ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍ കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍ണ്ണവും വെറുതേ മറഞ്ഞേനേ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ

Download

സാന്ദ്രമാം മൗനത്തിന്‍ (Sandramam Mounathin)

ചിത്രം:ലാല്‍ സലാം (Lal Salam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഓ ഓ ഓ ഓ ഓ ഓ 
ഓ ഓ ഓ ഓ ഓ ഓ
സാന്ദ്രമാം മൗനത്തിന്‍ കച്ച പുതച്ചു നീ
സാന്ദ്രമാം മൗനത്തിന്‍ കച്ച പുതച്ചു നീ ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കി
മറ്റൊരാത്മാവിന്‍ ആരുമറിയാത്ത ദു:ഖമീ മഞ്ചത്തില്‍ പൂക്കളായി
സാന്ദ്രമാം മൗനത്തിന്‍ കച്ച പുതച്ചു നീ

അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍ ദീന ഗദ്ഗദം പിന്തുടരുമ്പോള്‍
അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍ ദീന ഗദ്ഗദം പിന്തുടരുമ്പോള്‍
നിന്നെ പൊതിയുമാ പൂവുകളോടൊപ്പം നിന്നെ പൊതിയുമാ പൂവുകളോടൊപ്പം
എങ്ങനെ ശാന്തമായ് നീയുറങ്ങും

വാടക വീടുമായ് ഏതു ജന്മാന്തര വാസനാ ബന്ധങ്ങളെന്നോ
വാടക വീടുമായ് ഏതു ജന്മാന്തര വാസനാ ബന്ധങ്ങളെന്നോ
ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ
എങ്ങനെ ശാന്തമായ് നീ മടങ്ങും

Download

സാന്ദ്രമാം സന്ധ്യതന്‍ (Sandramam Sandhyathan)

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌
താന്തമാം ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍
മുറിവേറ്റു വീണു പകലാം ശലഭം
സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌

അന്തിവാനിലൊരു കുങ്കുമ സൂര്യന്‍ ആര്‍ദ്ര സാഗരം തിരയുന്നു
ക്ലാവു മൂടുമൊരു ചേങ്ങില പോലെ ചന്ദ്ര ബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കല്‍വിളക്കില്‍ കാര്‍മുകിലിന്‍ കരിപടര്‍ന്നു
പാടിവരും രാക്കിളിതന്‍ പാട്ടുകളില്‍ ശ്രുതിയിടഞ്ഞു

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌

നെഞ്ചിനുള്ളിലൊരു മോഹന സ്വപ്നം ഹോമകുണ്ഡമായ് പുകയുമ്പോള്‍
പാതി മാഞ്ഞൊരു പ്രണയവസന്തം ശാപവേനലില്‍ പിടയുമ്പോള്‍
ഒരു മിഴിയില്‍ താപവുമായ്‌ മറുമിഴിയില്‍ ശോകവുമായ്‌
കളിയരങ്ങില്‍ തളര്‍ന്നിരിക്കും തരളിതമാം കിളിമനസേ

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌
താന്തമാം ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍
മുറിവേറ്റു വീണു പകലാം ശലഭം
സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌

Download