Tuesday, March 22, 2011

രാവേറെയായ് പൂവേ (Ravereyay Poove)

ചിത്രം:റോക്ക്  ആന്‍ഡ്‌  റോള്‍ (Rock n Roll)
രചന:ഗിരീഷ്‌  പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:മധു ബാലകൃഷ്ണന്‍

രാവേറെയായ് പൂവേ പൊന്‍ ചെമ്പനീര്‍ പൂവേ
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു കാല്‍ പെരുമാറ്റം കേട്ടുണരു
ഇരുള്‍ വീണ മനസ്സിലൊരിത്തിരി ഈറന്‍ പൂവിരള്‍ തൊട്ടുഴിയൂ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

രാവേറെയായ് പൂവേ പൊന്‍ ചെമ്പനീര്‍ പൂവേ

നീ വരുമ്പോള്‍ മഞ്ഞുകാലം കണ്‍തുറക്കുന്നു
പൊന്‍വെയില്‍ വന്നുമ്മ വെക്കാന്‍ കാത്തു നില്‍ക്കുന്നു
പറന്നു പോം പകല്‍ കിളീ കൊഴിഞ്ഞ നിന്‍ കുറുമ്പുകള്‍
തിരഞ്ഞു പോയ് വരും വരെ നിലാവു കാത്തു നില്‍ക്കുമോ
ഇതു വെറുതെ നിന്‍ മനസലിയാനൊരു മഴയുടെ സംഗീതം

രാവേറെയായ് പൂവേ പൊന്‍ ചെമ്പനീര്‍ പൂവേ

കാത്തിരിക്കും കാവല്‍ മേഘം വാതില്‍ ചാരുന്നു
വേനല്‍ മാത്രം നെഞ്ചിനുള്ളില്‍ ബാക്കിയാവുന്നു
തനിച്ചു ഞാന്‍ നടന്നു പോം തണുത്തൊരീ ചുരങ്ങളില്‍
മനസ്സിലെ കിനാവുകള്‍ കൊളുത്തുമോ നിലാവു പോല്‍
ഇതു വെറുതെ നിന്‍ ശ്രുതി അറിയാനൊരു പാര്‍വ്വണ സംഗീതം

രാവേറെയായ് പൂവേ പൊന്‍ ചെമ്പനീര്‍ പൂവേ
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു കാല്‍ പെരുമാറ്റം കേട്ടുണരു
ഇരുള്‍ വീണ മനസ്സിലൊരിത്തിരി ഈറന്‍ പൂവിരല്‍ തൊട്ടുഴിയൂ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ



Download