Friday, May 25, 2012

ശ്രീരാഗമോ തേടുന്നു (Sreeragamo THedunnu)

ചിത്രം:പവിത്രം (Pavithram)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ശരത്  
ആലാപനം:യേശുദാസ്

ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍‌തന്തിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൗനമോ പൂമാനമായ്  നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്
ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍‌തന്തിയില്‍

ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി
രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല
സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രിഗമപധ സരിഗമപ നിസരിഗമ പക്കാല

പ്ലാവിലപ്പൊന്‍‌തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍
പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍ക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം

ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍‌തന്തിയില്‍
ആ  ആ  ആ  ആ   ആ   ആ   ആ

കോവിലില്‍ പുലര്‍‌വേളയില്‍ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയില്‍ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം
ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ കഥകളില്‍ ഇളവേല്‍ക്കാന്‍ മോഹം 

ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍‌തന്തിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൗനമോ പൂമാനമായ്  നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്
ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍‌തന്തിയില്‍

Download

ഇതളൂര്‍ന്നു വീണ (Ithaloornnu Veena)

ചിത്രം:തന്മാത്ര (Thanmathra)
രചന:കൈതപ്രം 
സംഗീതം:മോഹന്‍ സിതാര 
ആലാപനം:പി.ജയചന്ദ്രന്‍

ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരികേ ചേരും പോലെ
ദളമര്‍മ്മരങ്ങള്‍ ശ്രുതിയോടു ചേര്‍ന്നു മൂളും പോലെ
വെണ്‍‌ചന്ദ്രനീ കൈക്കുമ്പിളില്‍ പൂ പോലെ വിരിയുന്നു
മിഴി തോര്‍ന്നൊരീ മൗനങ്ങളില്‍ പുതുഗാനമുണരുന്നൂ
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍  ദളങ്ങള്‍ തിരികേ ചേരും പോലെ
ദളമര്‍മ്മരങ്ങള്‍ ശ്രുതിയോടു ചേര്‍ന്നു മൂളും പോലെ

പകലുവാഴാന്‍ പതിവായ് വരുമീ സൂര്യന്‍ പോലും
പാതിരാവില്‍ പടികളിറങ്ങും താനേ മായും
കരയാതെടി കിളിയേ കണ്ണീര്‍തൂവാതെന്‍ മുകിലേ
പുലര്‍കാലസൂര്യന്‍ പോയ്‌വരും വീണ്ടുമീ വിണ്ണില്‍
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ ദളങ്ങള്‍ തിരികേ ചേരും പോലെ
ദളമര്‍മ്മരങ്ങള്‍ ശ്രുതിയോടു ചേര്‍ന്നു മൂളും പോലെ

നനയുമിരുളിന്‍ കൈകളില്‍ നിറയേ മിന്നല്‍വളകള്‍
താമരയിലയില്‍ മഴനീര്‍മണികള്‍ തൂവീ പവിഴം
ഓര്‍ക്കാനൊരു നിമിഷം നെഞ്ചില്‍ ചേര്‍ക്കാനൊരു ജന്മം
ഈയോര്‍മ്മ പോലുമൊരുത്സവം  ജീവിതം ഗാനം

ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ ദളങ്ങള്‍ തിരികേ ചേരും പോലെ
ദളമര്‍മ്മരങ്ങള്‍ ശ്രുതിയോടു ചേര്‍ന്നു മൂളും പോലെ

Download

സ്നേഹത്തുമ്പീ (Snehathumbi)

ചിത്രം:ഡിസംബര്‍ (December)
രചന:കൈതപ്രം
സംഗീതം:ജാസി ഗിഫ്റ്റ് 
ആലാപനം‌:യേശുദാസ്

ആ   ആ  ആ   ആ   ആ   ആ   ആ

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ വാത്സല്യത്തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നു
ഇന്നെന്നാത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ

ഓണപ്പൂവും പൊന്‍പീലിച്ചിന്തും ഓലഞ്ഞാലിപ്പാട്ടുമില്ല
എന്നോടിഷ്ടം കുടും ഓമല്‍ത്തുമ്പികള്‍ ദൂരെയായ്
നക്ഷത്രങ്ങള്‍ താലോലം പാടും നിന്നെ കാണാന്‍ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായി ഇന്നു ഞാന്‍ കൂടെയില്ലേ
മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂംപന്തലില്‍
അറിയാമറയിലും വസന്തമായ്  നീ പാടൂ പൂത്തുമ്പി

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ

ഓരോ പൂവും ഓരോരോ രാഗം ഓരോ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കേട്ടു നില്‍ക്കാം ഒന്നു നീ പാടുമെങ്കില്‍
ഓരോ നാളും ഓരോരോ  ജന്മം നീയെന്നുള്ളില്‍ ശ്യാമമോഹം
പാട്ടുമായ്  കൂട്ടിരിയ്ക്കാം ഒന്നു നീ കേള്‍ക്കുമെങ്കില്‍
ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍ 
പൊഴിയും സ്വരങ്ങളില്‍ സുമങ്ങളായ്  ഞാന്‍ പാടാം നിന്‍ മുന്നില്‍

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ വാത്സല്യത്തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നു
ഇന്നെന്നാത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ

Download

Thursday, May 17, 2012

തിര നുരയും (Thira Nurayum)

ചിത്രം:അനന്തഭദ്രം (Anandhabadram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം
കവിളുകളോ കളഭമയം കാഞ്ചനരേണുമയം
ലോലലോലമാണു നിന്റെയധരം
തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം

വെണ്ണിലാവിന്റെ വെണ്ണ തോല്‍ക്കുന്ന പൊന്‍കിനാവാണു നീ
ചന്ദ്രകാന്തങ്ങള്‍ മിന്നി നില്‍ക്കുന്ന ചൈത്രരാവാണു നീ
വെണ്ണിലാവിന്റെ വെണ്ണ തോല്‍ക്കുന്ന പൊന്‍കിനാവാണു നീ
ചന്ദ്രകാന്തങ്ങള്‍ മിന്നി നില്‍ക്കുന്ന ചൈത്രരാവാണു നീ
മാരോത്സവത്തിന്‍ മന്ത്രകേളീമന്ദിരത്തിങ്കല്‍
മഴത്തുള്ളി പൊഴിയ്‌ക്കുന്നു മുകില്‍പക്ഷിയുടെ നടനം

തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം

മ്   മ്   മ്   മ്   ആ   ആ  ആ   ആ
കന്മദംപോലെ ഗന്ധമാര്‍ന്നൊരീ കാല്‍പ്പടം മൂടുവാന്‍
നൂപുരം കോര്‍ത്തു ചാര്‍ത്തുവാന്‍ മിന്നല്‍ നൂലുമായ് നില്‍ക്കവേ
കന്മദംപോലെ ഗന്ധമാര്‍ന്നൊരീ കാല്‍പ്പടം മൂടുവാന്‍
നൂപുരം കോര്‍ത്തു ചാര്‍ത്തുവാന്‍ മിന്നല്‍ നൂലുമായ് നില്‍ക്കവേ
ദേവീ വരപ്രസാദം തേടി വരുന്നൊരെന്റെ
ഇടനെഞ്ചില്‍ മിടിയ്‌ക്കുന്നതിടയ്ക്കതന്‍ സ്വരജതിയോ

തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം
കവിളുകളോ കളഭമയം കാഞ്ചനരേണുമയം
ലോലലോലമാണു നിന്റെയധരം
തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം

സരിഗമ ഗമ സരിഗമ ഗമ സരിഗമ
ഗമധനി ധനി ഗമധനി ധനി ഗമധനി
മധനിസ നിസ മധനിസ നിസ മധനിസ
ധനിസ ധനിസ ധനിസ ധനിസ ധനിസഗമാ
നിസനിസ ധനിധനി മധമധ ഗമഗമ രിഗരിഗ സരിസരി
നിസരിസ നിസരിസ ധനിസധമനി ധനിസഗമ

Download

ഓലത്തുമ്പത്തിരുന്നൂയലാടും (Olathumbathirunnooyaladum)

ചിത്രം:പപ്പയുടെ സ്വന്തം അപ്പൂസ്  (Pappayude Swantham Appoos)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം‌:യേശുദാസ്‌

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ

കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി വയമ്പ് നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലില്‍ വളര്‍ന്ന മോഹവും നിറം മറഞ്ഞതില്‍ പടര്‍ന്ന സ്വപ്നവും
ആനന്ദ തേനിമ്പത്തേരില്‍ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടേ
മാനത്തെങ്ങോ പോയി പാത്തു നില്‍ക്കും മാലാഖപ്പൂമുത്തേ ചോദിച്ചോട്ടെ
പൂങ്കവിള്‍ കിളുന്നില്‍ നീ പണ്ട് തേച്ച ചാന്തിനാല്‍
എന്നുണ്ണിക്കെന്‍ചൊല്ലും കണ്ണും പെട്ടുണ്ടാകും ദോഷം മാറുമോ

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ

സരസ്വതീവരം നിറഞ്ഞു സാക്ഷരം വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
അറിഞ്ഞു മുമ്പനായ് വളര്‍ന്നു കേമനായ് ഗുരൂകടാക്ഷമായ് വരൂ കുമാരകാ
അക്ഷരം നക്ഷത്ര ലക്ഷമാക്കൂ അക്കങ്ങളെക്കാള്‍ കണിശമാകൂ
നാളത്തെ നാടിന്റെ നാവു നീയേ നാവു പന്തങ്ങള്‍തന്‍ നാമ്പ് നീയേ
ഏതു ദേശമാകിലും ഏതു വേഷമേകിലും
അമ്മതന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ

Download

എന്‍ പൂവേ പൊന്‍‌പൂവേ (En Poove Pon Poove)

ചിത്രം:പപ്പയുടെ സ്വന്തം അപ്പൂസ്  (Pappayude Swantham Appoos)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം:എസ്.ജാനകി

ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ 
എന്‍ പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ ഓ
എന്‍ പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ

പൂവസന്തം പൊന്നുപൂശും പുലര്‍ക്കിനാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍ നിനക്കു മൂടാന്‍ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ
ഉല്ലാസം ആനന്ദം കുഞ്ഞോനേ

എന്‍ പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ 
ഉണ്ണിക്കണ്ണാ എന്നെന്നും
ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ ഓ
എന്‍ പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ

നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മയില്‍ക്കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം കുളുര്‍നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞുമനമുരുകുകില്‍
ആറ്റാനും മാറ്റാനും ഞാനില്ലേ

എന്‍ പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ ഓ
എന്‍ പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ

Tuesday, May 15, 2012

വൈശാഖ സന്ധ്യേ (Vaishakha Sandhye)

ചിത്രം:നാടോടിക്കാറ്റ് (Nadodikkattu)
രചന:യൂസഫലി കേച്ചേരി
സംഗീതം:ശ്യാം
ആലാപനം:യേശുദാസ് 

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
പുളക മുകുളമേന്തി രാഗ വൃന്ദാവനം

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ

Download

Monday, May 14, 2012

ആരു തരും ഇനിയാരു (Arutharum Iniyarutharum)

ചിത്രം:മേക്കപ്പ് മാന്‍ (Makeup Man)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം:മധു ബാലകൃഷ്ണന്‍

ആരു തരും ഇനിയാരു തരും ഒരു രാക്കിളിപ്പാട്ടിന്റെ കൂടു്
ആരു തരും നമുക്കാരു തരും മണിക്കനവിന്റെ മതിലുള്ള വീടു്
താമരക്കൂട്ടില്‍ കിനാവിന്റെ വീട്ടില്‍ നാമൊന്നിച്ചു ചേരുന്നതെന്നോ
ചന്ദനത്തെന്നല്‍ തലോടുന്നതെന്നോ നാമൊന്നിച്ചു പാടുന്നതെന്നോ
ആരു തരും ഇനിയാരു തരും ഒരു രാക്കിളിപ്പാട്ടിന്റെ കൂടു്
ആരു തരും നമുക്കാരു തരും മണിക്കനവിന്റെ മതിലുള്ള വീടു്

ഇരു മൈനകള്‍ പുതുമോടികള്‍ ഇരുകൂട്ടിനുള്ളില്‍ മൗനത്തിന്‍ നൊമ്പരം
പൊന്‍വീണയില്‍ മണ്‍വീണയില്‍ വിരലൊന്നു തൊട്ടാല്‍ പാട്ടിന്റെ പാല്‍ത്തിരാ
ശ്രുതിയൊന്നു മീട്ടുവാന്‍ വിരലില്ലയെങ്കിലോ
സ്വരമൊന്നു പാടുവാന്‍ ഇടമില്ലയെങ്കിലോ
പ്രണയം പൊഴിയും ഗാനം പോലും ഈ പാഴ്മരുഭൂവില്‍ പെയ്തൊരു പുതുമഴ

ആരു തരും ഇനിയാരു തരും ഒരു രാക്കിളിപ്പാട്ടിന്റെ കൂടു്
ആരു തരും നമുക്കാരു തരും മണിക്കനവിന്റെ മതിലുള്ള വീടു്

കണ്ടെങ്കിലും കണ്ടില്ല നാം കാണാന്‍ കൊതിക്കെ വീഴുന്നോ യവനിക
കേട്ടെങ്കിലും കേട്ടില്ല നാം ഉള്ളില്‍ത്തുളുമ്പും പ്രിയ രാഗം മൂകമായ്
കൊതിയാര്‍ന്ന സംഗമം വിരഹാര്‍ദ്ര രംഗമായ്
മൃദുമര്‍മ്മരങ്ങളില്‍ കേഴുന്നു മാനസം
മധു ചോരുന്നോ വിധു മായുന്നോ വെറും പാഴ്ക്കനവായോ മധുവിധു വേളകള്‍

ആരു തരും ഇനിയാരു തരും ഒരു രാക്കിളിപ്പാട്ടിന്റെ കൂടു്
ആരു തരും നമുക്കാരു തരും മണിക്കനവിന്റെ മതിലുള്ള വീടു്
താമരക്കൂട്ടില്‍ കിനാവിന്റെ വീട്ടില്‍ നാമൊന്നിച്ചു ചേരുന്നതെന്നോ
ചന്ദനത്തെന്നല്‍ തലോടുന്നതെന്നോ നാമൊന്നിച്ചു പാടുന്നതെന്നോ

Download

ഈ പുഴയും സന്ധ്യകളും (E Puzhayum Sandhyakalum)

ചിത്രം:ഇന്ത്യന്‍ റുപീ (Indian Rupee)
രചന:മുല്ലനേഴി
സംഗീതം:ഷഹബാസ് അമന്‍
ആലാപനം: വിജയ്‌ യേശുദാസ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓര്‍മ്മകളില്‍ പീലിനീര്‍ത്തി ഓടിയെത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മൃതികള്‍
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

പ്രണിയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ
പ്രണിയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ
പൂനിലാവിന്‍ മണിയറ
സഖികളായി താരവൃന്ദമാകവെ പകര്‍ന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ
പുലരിയില്‍ നിന്‍ മുഖം തുടുതുടുത്തന്തെന്തിനോ
ഈ പുഴയും സന്ധ്യകളും

എത്രയെത്രരാവുകള്‍ മുത്തണിക്കിനാവുകള്‍
പൂത്തുലഞ്ഞനാളുകള്‍ മങ്ങിമാഞ്ഞുപോകുമോ
എത്രയെത്രരാവുകള്‍ മുത്തണിക്കിനാവുകള്‍
പൂത്തുലഞ്ഞനാളുകള്‍ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയില്‍
കിളികളായ് മോഹമെന്ന ചിറകില്‍ നാം പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ
കണ്ണുനീര്‍ പൂവുമായ് ഇവിടെ ഞാന്‍ മാത്രമായ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓര്‍മ്മകളില്‍ പീലിനീര്‍ത്തി ഓടിയെത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മൃതികള്‍
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
മ്  മ്  മ്  മ്  മ്  മ്  മ് 

Download

മഴനീര്‍ത്തുള്ളികള്‍ (Mazhaneerthullikal)

ചിത്രം:ബ്യൂട്ടിഫുള്‍ (Beautiful)
രചന:അനൂപ്‌ മേനോന്‍
സംഗീതം:രതീഷ്‌ വേഗ
ആലാപനം:ഉണ്ണി മേനോന്‍

മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയഗാന്ധര്‍വ്വമായ് നീ എന്റെ  സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്
കതിരിടും മോഹത്തിന്‍ പൊന്നോളമായ്
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും

രാമേഘം പോല്‍ വിണ്‍ താരം പോല്‍ നീ എന്തേ അകലെ നില്‍പ്പൂ
കാതരേ നീന്‍ ചുണ്ടിലെ സന്ധ്യയില്‍ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോര്‍ത്തു ഞാന്‍

മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും

തൂമഞ്ഞിലെ വെയില്‍ നാളം പോല്‍ നിന്‍ കണ്ണില്‍ എന്‍ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോര്‍ത്തു ഞാന്‍

മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയഗാന്ധര്‍വ്വമായ് നീ എന്റെ  സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്
കതിരിടും മോഹത്തിന്‍ പൊന്നോളമായ്
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും

Download

ചെമ്പരത്തിക്കമ്മലിട്ട് (Chembarathikkammalitt)

ചിത്രം:മാണിക്ക്യക്കല്ല് (Manikkyakkallu)
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം‌:ജയശങ്കര്‍ ,ശ്രേയ ഘോഷാല്‍

കുരുവീ കുറു കുരുവീ കുനു കുരുവീ കുരുവീ
നീ വരുമോ തേന്‍കുരുവീ തൈമാവിന്‍ കൊമ്പത്ത്
മിഴിയില്‍ കടമിഴിയില്‍ കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര്
കിളിവാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ നാളില്‍ നാണം കൊണ്ട്.. ചെമ്പരത്തി 
ഹേയ് .. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്കു മകരനിലാവിന്‍ മനസ്സറിയാം
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേല്‍ക്കുമ്പോള്‍ മനസ്സിന്റെ ജാലകം തുറന്നു പോകും
പകല്‍ക്കിനാവിന്‍ ഇതളുകളില്‍ പരാഗമായ്‌ നിന്നോര്‍മ്മകള്‍
വിയല്‍ച്ചെരാതിലൊളി വിതറും നിറങ്ങളേഴു തിരിമലരായ്
ഓ  വരാതെ വന്ന താരം ചൊല്ലി മെല്ലെ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

ഓ  ഓ  ഓ  ഓ  ആ   ആ  ആ  ആ 
വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും തരളിതമാമൊരു കഥ പറയും
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില പുളകിതയായതു കേട്ടിരിക്കും
പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥയറിയാന്‍
കണങ്ങള്‍ വീണ മണല്‍വിരിയില്‍ അനംഗരാഗം അലിയുകയായ്‌
ഓ  അഴിഞ്ഞുലഞ്ഞ തെന്നല്‍ ചൊല്ലി മെല്ലെ

ഹേയ്  ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര് 
കിളിവാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ നാളില്‍ നാണം കൊണ്ട് 
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാര് 

Download

പതിനേഴിന്റെ പൂങ്കരളിന്‍ (Pathinezhinte Poomkaralin)

ചിത്രം:വെള്ളരിപ്രാവിന്റെ ചങ്ങാതി (Vellaripravinte Changathi)
രചന:വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം:മോഹന്‍ സിതാര
ആലാപനം:കബീര്‍ ,ശ്രേയ ഘോഷാല്‍

മ്    മ്    മ്    മ്    മ്
ആ  ഹാ   ഹാ  ഹ  അതെന്താണ് 
പതിനേഴിന്റെ പൂങ്കരളിന്‍  പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിന്‍ മാറത്തു നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ പനിനീര്‍ ചെടിയോ പാല്‍ മുല്ലകളോ
പ്രേമം പണ്ടേ വരച്ചിട്ട പാടത്തൂടെ നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല്
പതിനേഴിന്റെ  പൂങ്കരളിന്‍  പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിന്‍ മാറത്തു നീ തൊട്ട മറുകാണ്

ഓഹോഹോഹോ  ആഹഹഹ

അഴകില്ലേ അഴകില്ലേ  ചെമ്പുവിന്നോരഴകില്ലേ
അതിലേറെ അതിലേറെ നിന്നെക്കാണാന്‍ അഴകല്ലേ
വണ്ടന്മേട്ടില്‍ കൂടുള്ള വണ്ടേ വാ ചുണ്ടിന്‍ മൂളിപ്പാട്ടൊന്നു പാടാന്‍ വാ
മനസ്സിലെതോറ്റം കാണാന്‍ വാ
ഓഹോഹോ  ആഹഹാ
നേരത്തെ നേരത്തെ ഞാന്‍ പോകാം

പതിനേഴിന്റെ  പൂങ്കരളിന്‍ പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിന്‍ മാറത്തു നീ തൊട്ട മറുകാണ് 

മണമില്ലേ മണമില്ലേ പെണ്‍പൂവേകും മണമില്ലേ
അതിലേറെ കുളിരല്ലേ പെണ്‍പൂവേ നിന്‍ മണമല്ലേ
ചുറ്റിച്ചുറ്റി തെന്നുന്ന കാറ്റേ വാ ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ
പ്രിയതമനെന്നെ വീശാന്‍ വാ
ആഹാഹഹ ഓഹോഹോ ആഹഹാ
പാടത്ത് ഞാനില്ലേ നിന്‍ കൂടെ

പതിനേഴിന്റെ  പൂങ്കരളിന്‍ പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിന്‍ മാറത്തു നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ പനിനീര്‍ ചെടിയോ പാല്‍ മുല്ലകളോ
പ്രേമം പണ്ടേ വരച്ചിട്ട പാടത്തൂടെ നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല്
പതിനേഴിന്റെ  പൂങ്കരളിന്‍ പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിന്‍ മാറത്തു നീ തൊട്ട മറുകാണ് 

Download

ചെമ്പകവല്ലികളില്‍ (Chembakavallikalil)

ചിത്രം:അറബിയും ഒട്ടകവും പി മാധാവന്‍ നായരും (Arabiyum Ottakavum P.Madhavan Nairum)
രചന:രാജീവ് ആലുങ്കല്‍
സംഗീതം:എം.ജി.ശ്രീകുമാര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ശ്വേത

ചെമ്പകവല്ലികളില്‍ തുളൂമ്പിയ ചന്ദന മാമഴയില്‍
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയില്‍ തിളങ്ങണ പൊന്‍പിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ മിന്നി മിനുങ്ങുന്നേന്‍
പൂമരത്തണലില്‍ തെന്നല്‍ പല്ലവി കേട്ടിട്ടോ
രാമുകില്‍ച്ചെരുവില്‍ ശവ്വാല്‍ക്കിളികള്‍ ചിലച്ചിട്ടോ
മണലാഴിത്തരിയില്‍ വിരിയണ സ്വര്‍ണ്ണം കണ്ടിട്ടോ

ചെമ്പകവല്ലികളില്‍ തുളൂമ്പിയ ചന്ദന മാമഴയില്‍
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ

വെണ്ണക്കല്‍പ്പടവില്‍ മിനുങ്ങണ മംഗള ചന്ദ്രികയില്‍
ചെണ്ടുമലര്‍ വണ്ടുകളെ കണ്ടതില്ലെന്നോ
ആമ്പല്‍ക്കാവുകളില്‍ തുളിക്കണ അല്ലിയിളം കുളിരില്‍
പണ്ടിതിലേ പോയവരൊന്നും മിണ്ടിയില്ലെന്നോ
നറുതെന്നല്‍ നന്തുണിയില്‍ നന്മകള്‍ മീട്ടി
അരയാലില കളിയൂഞ്ഞാലില്‍ ഓര്‍മ്മകള്‍ പാടി
അന്തിയ്ക്കാലവട്ട ചേലിലാടാം ആലോലം
നഗുമോ ഓ മു ഗനലേ നീനാജാലീ തെലിസീ
സുനുനു സുനുനു സുനുനു സുനുനു

ചെമ്പകവല്ലികളില്‍ തുളൂമ്പിയ ചന്ദന മാമഴയില്‍
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ

കള്ളക്കൗമാരം അലക്കിയ വെള്ളിവെയില്‍പ്പുഴയില്‍
ഇന്നലെകള്‍ നീന്തി വരും ചേലു കണ്ടെന്നോ
ചെല്ലത്താമ്പാളം ഒരുക്കിയ ചില്ലു കിനാവനിയില്‍
ഇത്തിരി നാള്‍ ഒത്തുണരാന്‍ കാത്തിരുന്നെന്നോ
നാടോടി പൂങ്കുയിലേ ഇക്കരെയാണോ
മനമാകെയും നിറനാണ്യങ്ങള്‍ തേടുകയല്ലോ
തങ്കത്താമരക്കിളി ആടുന്നേ ഓലോലം

ചെമ്പകവല്ലികളില്‍ തുളൂമ്പിയ ചന്ദന മാമഴയില്‍
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയില്‍ തിളങ്ങണ പൊന്‍പിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ മിന്നി മിനുങ്ങുന്നേന്‍
പൂമരത്തണലില്‍ തെന്നല്‍ പല്ലവി കേട്ടിട്ടോ
രാമുകില്‍ച്ചെരുവില്‍ ശവ്വാല്‍ക്കിളികള്‍ ചിലച്ചിട്ടോ
മണലാഴിത്തരിയില്‍ വിരിയണ സ്വര്‍ണ്ണം കണ്ടിട്ടോ
ചെമ്പകവല്ലികളില്‍ തുളൂമ്പിയ ചന്ദന മാമഴയില്‍
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
തന്തിന നാനാ തന്തിന നാനാ തന്തിന നാനാ രോ

Download

Sunday, May 13, 2012

എന്തെടീ എന്തെടീ (Enthedi Enthedi)

ചിത്രം:ശിക്കാര്‍ (Shikkar)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:സുധീപ് കുമാര്‍ , ചിത്ര

എന്തെടീ എന്തെടീ പനങ്കിളിയെ നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയില്‍ നിന്റെ കണ്‍പീലിയില്‍ കള്ളക്കരിമഷിയെഴുതിയതാരാണ്
അന്തിക്കീ ചെന്തെങ്ങില്‍ പറന്നിറങ്ങും മേലേമാനത്തെകുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേല്‍ കാറ്റു കളിയാടും പോല്‍ എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ്

പൂമാലക്കാവില്‍ പൂരക്കാലം ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിന്‍ കല്യാണം
ചിങ്കാരച്ചാന്തും മിന്നും പൊന്നും പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപൊന്‍ കുടപ്പന്റെ കളിവള്ളം മെല്ലെ തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ

എന്തെടീ എന്തെടീ പനങ്കിളിയെ നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയില്‍ നിന്റെ കണ്‍പീലിയില്‍ കള്ളക്കരിമഷിയെഴുതിയതാരാണ്

മഞ്ചാടിക്കൊമ്പില്‍ ഊഞ്ഞാലാടാം സ്വര്‍ണ്ണമാനോടും മേഘങ്ങള്‍ നുള്ളിപ്പോരാം
വെള്ളോട്ടു മഞ്ഞില്‍ മേയാന്‍ പോകാം വെള്ളി വെള്ളാരം കല്ലിന്മേല്‍ കൂടും കൂട്ടാം
തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിന്റെ തുള്ളിക്കുള്ളില്‍ ഒളിച്ചു നീ എന്നെ നോക്കിയില്ലേ

എന്തെടീ എന്തെടീ പനങ്കിളിയെ നിന്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയില്‍ നിന്റെ കണ്‍പീലിയില്‍ കള്ളക്കരിമഷിയെഴുതിയതാരാണ്
അന്തിക്കീ ചെന്തെങ്ങില്‍ പറന്നിറങ്ങും മേലേമാനത്തെകുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേല്‍ കാറ്റു കളിയാടും പോല്‍ എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ്

ആഹ ആഹ ആഹ ആഹ

Download

Saturday, May 12, 2012

അക്കരെ നിന്നൊരു പൂങ്കാറ്റ് (Akkare Ninnoru Poomkkattu)

ചിത്രം:സ്പാനിഷ്‌ മസാല (Spanish Masala)
രചന:ആര്‍ .വേണുഗോപാല്‍
സംഗീതം:വിദ്യാസാഗര്‍
ആലാപനം:വിനീത് ശ്രീനിവാസന്‍ ,സുജാത

അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ
അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ
കവിളില്‍ തഴുകി കൈവിരലാല്‍ കാണാ കണ്ണില്‍ കാഴ്ച്ചകളാല്‍
മാറാപ്പില്‍ മഴ ചൂടിയ മേഘം വാനില്‍ വഴി തെറ്റിയ മേഘം
മാറാപ്പില്‍ മഴ ചൂടിയ മേഘം വാനില്‍ വഴി തെറ്റിയ മേഘം
കാട്ടിലും മേട്ടിലും പെയ്യാതിങ്ങ് തേന്‍മഴയായില്ലേ ഓ ഓ ഓ
അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ

ഏതോ മറു ദിക്കിലെ മന്ത്രികനല്ലേ
ഇരു കൈകളില്‍ ചെപ്പുകളില്ലേ ഇതല്ലേ മഹാജാലം
തേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാം
കളിവാക്കതില്‍ മായുകയല്ലേ തെളിഞ്ഞു നിലാ കാലം
എരിയുന്ന വേനലില്‍ ചൊരിയുന്ന മാരി നീ
ഇടറുന്ന ജീവനില്‍ തഴുകുന്ന കാറ്റ് നീ
ഒരു പൊയ് കിനാവ്‌ പോലെ മെല്ലെ മാഞ്ഞിടല്ലേ നീ മാഞ്ഞിടല്ലേ നീ

അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ

ആരോ കനിഞ്ഞെകിയ പൊന്‍വിളക്കല്ലേ
ഇരുള്‍പാതയില്‍ വാരോളിപോലെ തെളിഞ്ഞു കെടാനാളം
ആ ആ ആനിന്റെ മൊഴി മുത്തുകള്‍ സാന്ത്വനമല്ലേ
മരുഭൂവിതില്‍ പൂവുകളല്ലേ ഇതല്ലോ മഹാഭാഗ്യം
പൂക്കാത്ത ചില്ലയില്‍ പൂക്കുന്നു മൊട്ടുകള്‍
കേള്‍ക്കാത്തോരീണങ്ങള്‍ മൂളുന്നു വണ്ടുകള്‍
ഒരു മാരിവില്ല് പോലെ മെല്ലെ മാഞ്ഞിടല്ലേ നീ മാഞ്ഞിടല്ലേ

അക്കരെ നിന്നൊരു പൂങ്കാറ്റ് എത്തിയതിന്നോ ഇന്നലെയോ

Download