Saturday, June 30, 2012

ആരെഴുതിയാവോ (Arezhuthiyavo)

ചിത്രം:സ്പാനിഷ് മസാല (Spanish Masala)
രചന:ആര്‍ .വേണുഗോപാല്‍
സംഗീതം:വിദ്യാസാഗര്‍
ആലാപനം:കാര്‍ത്തിക്ക്,ശ്രേയ ഘോഷാല്‍

ആരെഴുതിയാവോ ആകാശനീലം എന്‍ നേരേ നീളും കണ്ണിലുടനീളം
ആരേകിയാവോ കൈവിരല്‍ത്തുമ്പില്‍ ഞാനിന്നു ചൂടും കുളിരിന്റെ ഹാരം
നിന്നാഴക്കണ്ണില്‍ അല തല്ലും വെണ്‍തീര വന്നുപുല്‍കും
മണ്‍തരിയല്ലോ ഞാന്‍
നിന്നോമല്‍ കൈകള്‍ മെല്ലെ മീട്ടും തന്‍ തന്ത്രി സാന്ദ്രം മൂളും
പൊന്‍വീണയല്ലോ ഞാന്‍

ദേ അമമോ ദേ അമ അമ അമ അമമോ
ദേ അമമോ ദേ അമ അമ അമ അമമോ
ആരെഴുതിയാവോ ആകാശനീലം എന്‍ നേരേ നീളും കണ്ണിലുടനീളം

ഓ..ഹോ...ഹോ..ഹോ...ഹോ...ഹോ...ഓ..ഹോ..ഹോ..

ഞാനും നീയും കാറ്റിന്‍ കൈയില്‍ തെന്നി തെന്നി
ദൂരം പോകും പൂമ്പാറ്റകള്‍ ഹൊയ്
പോകും നേരം പൂവിന്‍ നെഞ്ചില്‍ മെല്ലെ മുത്തി
നമ്മള്‍ മൂളും തേന്‍പാട്ടുകള്‍
ഒഴുകും ഈ പാട്ടിനായ് പൈങ്കാടുകള്‍ കാതോര്‍ക്കുമോ
വഴിയില്‍ പൂവാകകള്‍ ചെമ്പൂമഴ പെയ്തീടുമോ
പെയ്തുലഞ്ഞ പൂവനങ്ങള്‍ നെയ്തീടുന്ന പാതയോരം
കോകിലങ്ങളായിരങ്ങളോ

ദേ അമമോ ദേ അമ അമ അമ അമമോ
ദേ അമമോ ദേ അമ അമ അമ അമമോ
ആരെഴുതിയാവോ ആകാശനീലം

എന്നില്‍ നീയും നിന്നില്‍ ഞാനും മെല്ലെ ചേരും
ഒന്നായ് തീരും ഈ വേളയില്‍ ഹൊയ്
ഉള്ളിനുള്ളില്‍ വിങ്ങും മോഹം മഞ്ഞിന്‍ മാറില്‍
തീയായ് പെയ്യും ഈ വേളയില്‍
അഴകേ നിന്‍നാഴിയില്‍ ഞാന്‍ സൂര്യനായ് മുങ്ങീടവേ
പടരും ചെന്തീക്കനല്‍ ചായങ്ങളില്‍ നീ ചോക്കവേ
സംഗമത്തിന്‍ മോഹവേഗം കൊണ്ടു നില്‍ക്കും കണ്ണില്‍ മിന്നും
താരകങ്ങളായിരങ്ങളോ

ദേ അമമോ ദേ അമ അമ അമ അമമോ
ദേ അമമോ ദേ അമ അമ അമ അമമോ
മ് ....മ് ....മ് ......മ് ......മ് ......മ് ......മ് ......

Download

Friday, June 29, 2012

തിരികെ ഞാന്‍ വരുമെന്ന (Thirike Njan Varumenna)

ചിത്രം:അറബിക്കഥ (Arabikkadha)
രചന:അനില്‍ പനച്ചൂരാന്‍ 
സംഗീതം:ബിജിപാല്‍
ആലാപനം:യേശുദാസ് 

തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം
തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും

തത്തിന്ന താനന്ന തത്തിന്ന താ  തത്തിന്ന താ  തത്തിന്ന താ

തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം

ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി തിരുവോണ തോണിയൂന്നുമ്പോള്‍
ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി തിരുവോണ തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു ഇളനീരിന്‍ മധുരക്കിനാവായ്
തിരികെ
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
തെയ്തോം തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടില്‍ മരുപക്ഷി പിടയുന്ന ചിറകൊച്ച കേട്ടു
തിരികെ

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും

തത്തിന്തക തെയ്തോം തെയ്തോം തത്തിന്തക തെയ്തോം തെയ്തോം
തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം
തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം

Download

മുറ്റത്തെ മുല്ലേ(Muttathe Mulle)

ചിത്രം:മായാവി (Mayavi)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:അലക്സ്‌ പോള്‍
ആലാപനം:യേശുദാസ്‌

മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാനാരാരോ
ഒന്നൊന്നും മിണ്ടിടാതെ കാതോരം തന്നീടാതെ
എങ്ങെങ്ങോ മായുന്നാരാരോ
പേരില്ലേ നാളില്ലേ എന്താണെന്നേ ഏതാണെന്നേ
എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാനാരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്

കൈയ്യെത്തും ദൂരെയില്ലേ ദൂരത്തോ മേയുന്നില്ലേ
മേയുമ്പൊളെല്ലാം നുള്ളും നാടോടിയല്ലേ
നാടോടിപാട്ടും പാടി ഊഞ്ഞാലൊന്നാടുന്നില്ലേ
ആടുമ്പൊൾ കൂടെയാടാൻ പെണ്ണേ നീയില്ലേ
കള്ളിപ്പെണ്ണിന്റെ കള്ളക്കണ്ണിന്ന് മിന്നി ചിമ്മുന്നേ

മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാനാരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്

മഞ്ഞത്തോ ചൂടുംതേടി തീരത്തായ്‌ ഓടുന്നില്ലേ
തീരത്തെ ചേമ്പിൽ മെല്ലേ ആറാടുന്നില്ലേ
ആറാട്ടുതീരും നേരം മൂവാണ്ടൻ മാവിൻ കൊമ്പിൽ
ചോദിക്കാതെന്നും താനേ ചായുന്നോനല്ലേ
കണ്ടിട്ടുണ്ടല്ലേ മായക്കാറ്റല്ലേ കൊഞ്ചിക്കുന്നില്ലേ

മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാനാരാരോ
ഒന്നൊന്നും മിണ്ടിടാതെ കാതോരം തന്നീടാതെ
എങ്ങെങ്ങോ മായുന്നാരാരോ
പേരില്ലേ നാളില്ലേ എന്താണെന്നേ ഏതാണെന്നേ
എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാനാരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്

Download

ഓര്‍മ്മകളുടെ താരാട്ട് (Ormmakalude Tharattu)

ഓര്‍മ്മകളുടെ താരാട്ട്  (Ormmakalude Tharattu)

കണ്ണുകള്‍ കഥ പറയും നേരം
കണ്ണുനീര്‍ മൗനമായ് കാവല്‍ നില്‍പ്പു
കരയരുതെന്‍ മണി തുമ്പീ നീ
വിധിയുടെ വീഥിയില്‍ മൂകമായി
വെറുതെയിരിക്കുന്ന നേരത്ത് നിന്നില്‍
നിന്നൊരു കുഞ്ഞു പൂവെറിഞ്ഞതോര്‍മ്മകളായ്
ആര്‍ദ്രമായ്‌ എന്‍ മിഴിക്കോണുകള്‍
തഴുകിയാ പൂവിന്ന് ഊഴിയില്‍ വീണുടഞ്ഞു
കൂരിരുള്‍ മൂടുമെന്‍ ജീവിത വനികയില്‍
ചന്ദ്രികേ ചന്ദനം തൊട്ടന്നു നീ
മഴയുടെ മര്‍മ്മരം മനസ്സിലിന്നോര്‍മ്മയായ്
മൃദുല വികാരങ്ങള്‍ മഞ്ഞുതുള്ളിയായ്
ഇനിയൊരു വസന്തം തളിരിടുമോ നിന്നില്‍
ഇനിയൊരു മഴവില്‍ പൂവിടുമോ..
ഇനിയൊരു മഴവില്‍ പൂവിടുമോ...
അകലുമെന്നാകിലും എന്‍ മോഹവല്ലരിയില്‍
അനന്തമായ് ഓര്‍മ്മകള്‍ നിറഞ്ഞു നില്‍പ്പൂ
ഓര്‍മ്മകള്‍ മാത്രമായ് വീഥിയതില്‍
ഓര്‍മ്മകള്‍ മാത്രമായ് വീഥിയതില്‍

Wednesday, June 13, 2012

വെള്ളിച്ചില്ലും വിതറി (Vellichillum Vithari)

ചിത്രം:ഇണ (Ina)
രചന:ബിച്ചു തിരുമല
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം:കൃഷ്ണചന്ദ്രന്‍

വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം
വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം

കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍
കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍
ചിറകുള്ളമിഴികള്‍ നനയുന്ന പൂവുകള്‍
മനസ്സിന്റെയോരം ഒരു മലയടിവാരം
അവിടൊരു പുതിയ പുലരിയോ
അറിയാതെ മനസ്സറിയാതെ

വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം

അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍
അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍
അറിയാതെ പിടയും വിരലിന്റെ തുമ്പുകള്‍
അതിലോല ലോലം അതുമതി മൃദുഭാരം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ നിനക്കറിയാമോ

വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം

Download