Wednesday, October 3, 2012

മുത്തുച്ചിപ്പി പോലൊരു (Muthuchippi Poloru)

ചിത്രം:തട്ടത്തിന്‍ മറയത്ത്  (Thattathin Marayathu)
രചന:അനു എലിസബത്ത്  ജോസ് 
സംഗീതം:ഷാന്‍ റഹ് മാന്‍
ആലാപനം:സച്ചിന്‍ വാര്യര്‍ ,രമ്യാ നമ്പീശന്‍

എന്നോമലേ എന്‍ ശ്വാസമേ എന്‍ ജീവനേ ആയിഷാ
എന്നോമലേ എന്‍ ശ്വാസമേ എന്‍ ജീവനേ ആയിഷാ

മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാനുള്ളിന്നുള്ളില്‍ നിന്നൊരു ശ്രീരാഗം

മൂടല്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും എന്റെ കനവുകളില്‍ വരവായി നീ ആയിഷാ
വരവായി നീ ആയിഷാ

ഒരു കാറ്റിന്‍ പൂങ്കവിള്‍ തഴുകും പ്രിയമാം സന്ദേശവുമണയും
ഒരു ചിപ്പില്‍ നിന്റെ മാനസം നിറയേ പൂവിടുമാശകള്‍ കാണുവാന്‍ മോഹമായ്

പൂവിന്റെ മാറിലെ മധുവാര്‍ന്നൊരു നറുതേന്‍തുള്ളി പോല്‍
ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍ന്നൊരാ മുഖമെന്നെന്നും നീ 
അറിയൂ ആയിഷാ

മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാനുള്ളിന്നുള്ളില്‍ നിന്നൊരു ശ്രീരാഗം
മൂടല്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും എന്റെ കനവുകളില്‍ വരവായി നീ ആയിഷാ
വരവായി നീ ആയിഷാ
മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
തന്ന ന ന നാ ന ന തന്ന ന ന നാ ന ന ശ്രീരാഗം 

Download