Thursday, November 29, 2012

പാഴ്‌മുളം തണ്ടില്‍ (Pazhmulam Thandil)

ചിത്രം:ഇവര്‍ വിവാഹിതരായാല്‍ (Ivar Vivahitharayal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:രതീഷ്‌ കുമാര്‍

പാഴ്‌മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍ ഈ നൊമ്പരക്കുളിര്‍ ചെണ്ടുമല്ലിക ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനേ മിഴി നനയല്ലേ മനസ്സുകള്‍ ദൂരെ ദൂരെയോ
പാഴ്‌മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍ ഈ നൊമ്പരക്കുളിര്‍ ചെണ്ടുമല്ലിക ചാഞ്ഞുറങ്ങും പോലെ

ഇതള്‍ പൊഴിഞ്ഞ സന്ധ്യ പോല്‍ ഈറനായ് നാം
പകല്‍ മറഞ്ഞ പാതയില്‍ വെയില്‍ തിരഞ്ഞു നാം
മനസ്സു നെയ്ത നൂലില്‍ ചിറകു ചേര്‍ക്കുമോ ഒരു തലോടലായ് മൗനയാത്രയില്‍

പാഴ്‌മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍ ഈ നൊമ്പരക്കുളിര്‍ ചെണ്ടുമല്ലിക ചാഞ്ഞുറങ്ങും പോലെ

ഒരു വസന്തകാലമീ മിഴിയില്‍ പൂക്കുമോ ഒരു പരാഗരേണുവീ ചിരിയില്‍ കാണുമോ
ഇഴ പിരിഞ്ഞ വാക്കില്‍ മൊഴിയൊതുങ്ങുമോ ഇടറി നിന്നു പാടും ദേവദൂതികേ

പാഴ്‌മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍ ഈ നൊമ്പരക്കുളിര്‍ ചെണ്ടുമല്ലിക ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനേ മിഴി നനയല്ലേ മനസ്സുകള്‍ ദൂരെ ദൂരെയോ

Download

കൂവരം കിളി (Koovaram Kili)

ചിത്രം:ബനാറസ്‌ (Banaras)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:വിജയ്‌ യേശുദാസ്,ശ്വേത

നാനിന്നന്ന നാനിന്ന നാനിന്ന നാരോ
നാനിന്നന്ന നാനിന്ന നാനിന്ന നാരോ

കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടി
മുത്താരം കുന്നുമേല്‍ മാമഴ മുത്തണെടീ
കുപ്പിവളയ്ക്കൊരു കൂട്ടുമായ്‌ കുട്ടിമണിക്കുയില്‍ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ
കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം

പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക്‌ ചോറൂണ്‌
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിന്‍ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിന്‍ പാദസരം തീര്‍ക്കാന്‍
മടിച്ചിത്തത്തേ മുറുക്കാന്‍ തെറുത്തു തരാം
വരമ്പിന്‍ കല്ല്യാണം കൂടാനായ്‌ നെല്ലോലപ്പന്തലിടാം

കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം

ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്നച്ചകോരം ഞാന്‍
മാമ്പൂവിന്‍ മൊട്ടോലും മാറത്തെ മാമുണ്ണാന്‍
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാന്‍ പയര്‍ വറുക്കാം
കുളിരിന്‍ കൂടാരം തേടാനായ്‌ അന്തിക്ക്‌ ചേക്കേറാം

കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടി
മുത്താരം കുന്നുമേല്‍ മാമഴമുത്തണെടീ
കുപ്പിവളയ്ക്കൊരു കൂട്ടുമായ്‌ കുട്ടിമണിക്കുയില്‍ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ
ആ ആ ആ ആ ആ ആ ആ ആ ആ

Download

പ്രിയനൊരാള്‍ (Priyanoral)

ചിത്രം:ബനാറസ്  (Banaras)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:ശ്രേയ ഘോഷാല്‍

പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ
ചാന്തുതൊട്ടില്ലേ

ശാരദേന്ദു ദൂരെ
ശാരദേന്ദു ദൂരെ ദീപാങ്കുരമായ്‌
ആതിരക്കു നീ വിളക്കുള്ളില്‍ വെയ്‌ക്കവെ
ഘനശ്യാമയെപ്പോലെ ഖയാല്‍ പാടിയുറക്കാം
അതു മദനമധുര ഹൃദയമുരളിയേറ്റു പാടുമോ

പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ

സ്നേഹസാന്ധ്യരാഗം ആ ആ
സ്നേഹസാന്ധ്യരാഗം കവിള്‍ കൂമ്പിലെ
തേന്‍ തിരഞ്ഞിതാ വരുമാദ്യരാത്രിയില്‍
ഹിമശയ്യയിലെന്തേ ഇതള്‍പെയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി മനസ്സിലൊഴുകുമാദ്യമായ്‌

ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ
ചാന്തുതൊട്ടില്ലേ
പ്രിയനൊരാള്‍ ഇന്നു വന്നുവോ ആ ആ ആ

Download

Wednesday, November 28, 2012

അരികിലില്ലെങ്കിലും (Arikilillenkilum)

ചിത്രം:നോവല്‍ (Novel)
രചന:ഈസ്റ്റ് കോസ്റ്റ് വിജയന്‍ 
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്  

ലലലാല ലാലലാ ലലലാല ലാലലാ
അരികിലില്ലെങ്കിലും
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ മ് ..മ് 

എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും പ്രണയാര്‍ദ്ര സുന്ദരമാ ദിവസം
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും പ്രണയാര്‍ദ്ര സുന്ദരമാ ദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം 

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം

ലലലാല ലാലലാ ലലലാല ലാലലാ
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ തൂമന്ദഹാസത്തിന്‍ രാഗഭാവം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ തൂമന്ദഹാസത്തിന്‍ രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്‍ പ്രേമഗന്ധം ചൊരിയും ലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ ആ ആ ആ

Download

കോലക്കുഴല്‍ (Kolakkuzhal)

ചിത്രം:നിവേദ്യം (Nivedyam)
രചന:എ.കെ.ലോഹിതദാസ് 
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:വിജയ്‌ യേശുദാസ്,ശ്വേത

കോലക്കുഴല്‍ വിളികേട്ടോ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
പാല്‍ നിലാവ് പെയ്യുമ്പോള്‍ പൂങ്കിനാവ് നെയ്യുന്നോ
എല്ലാം മറന്നു വന്നൂ ഞാന്‍ നിന്നോടിഷ്ടം കൂടാന്‍
കോലക്കുഴല്‍ വിളികേട്ടോ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍

ആണ്‍കുയിലേ നീ പാടുമ്പോള്‍ പ്രിയതരമേതോ നൊമ്പരം
ആമ്പല്‍ പൂവേ നിന്‍ ചൊടിയില്‍ അനുരാഗത്തിന്‍ പൂമ്പൊടിയോ
അറിഞ്ഞുവോ വനമാലീ നിന്‍ മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍ പീലികളായ് വിരിഞ്ഞുവോ എന്‍ കാമനകള്‍
വൃന്ദാവനം രാഗ സാന്ദ്രമായ് യമുനേ നീ ഉണരു

കോലക്കുഴല്‍ വിളികേട്ടോ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍

നീയൊരു കാറ്റായ് പുണരുമ്പോള്‍ അരയാലിലയായ് എന്‍ ഹൃദയം
കണ്‍മുനയാലേ എന്‍ കരളില്‍ കവിത കുറിക്കുകയാണോ നീ
തളിര്‍ത്തുവോ നീല കടമ്പുകള്‍ പൂ വിടര്‍ത്തിയോ നിറയവ്വനം
അണഞ്ഞിടാം ചിത്ര പതംഗമായ് തേന്‍ നിറഞ്ഞുവോ നിന്‍ അധരങ്ങള്‍
മിഴി പൂട്ടുമോ മധു ചന്ദ്രികേ പരിണയ രാവായീ

കോലക്കുഴല്‍ വിളികേട്ടോ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
പാല്‍ നിലാവ് പെയ്യുമ്പോള്‍ പൂങ്കിനാവ് നെയ്യുന്നോ
എല്ലാം മറന്നു വന്നൂ ഞാന്‍ നിന്നോടിഷ്ടം കൂടാന്‍

Download

മാന്‍മിഴി പൂവ് (Manmizhi Poovu)

ചിത്രം:മഹാസമുദ്രം (Mahasamudram)
രചന:കൈതപ്രം 
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല് എന്റെ പെണ്ണ് ഓ എന്റെ പെണ്ണ്
തീരത്ത് തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ് അവള്‍ എന്റെ പെണ്ണ്
മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്
മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല് എന്റെ പെണ്ണ് അവള്‍ എന്റെ പെണ്ണ്

കുരുത്തോലക്കളി വീട്ടില്‍ ആദ്യം കാണുമ്പോള്‍ 
അവള്‍ കുരുന്നോല കിളുന്നോല പൂംകുരുന്ന്
തുറയോര കടലോരത്തന്തിക്കടവത്ത് 
അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി
അരയത്തി പെണ്ണായ് നീ എന്‍ അരികത്ത് വന്നാലോ 
അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും

മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല് എന്റെ പെണ്ണ് ഓ ഹോയ് എന്റെ പെണ്ണ്

ഹൊയ്  ഹൊയ്  ഹൊയ്  ഹൊയ്
മണിദീപത്തിരി താഴ്ത്തി വളകിലുക്കി 
അവള്‍ നാണിച്ചു നാണിച്ചു പോയ് ഒളിച്ചു
ഒരു നാളും പിരിയില്ലെന്നോതും നേരത്ത് 
അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു
പലവട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും 
കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല

മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല് എന്റെ പെണ്ണ് ഓ എന്റെ പെണ്ണ്
മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്
തീരത്ത് തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ് അവള്‍ എന്റെ പെണ്ണ്
എന്റെ പെണ്ണ് അവള്‍ എന്റെ പെണ്ണ് എന്റെ പെണ്ണ് അവള്‍ എന്റെ പെണ്ണ് 

Download

റംസാന്‍ നിലാവൊത്ത (Ramzan Nilavotha)

ചിത്രം:ബോയ്‌ഫ്രണ്ട്  (Boyfriend)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ് 

ഹേ റംസാന്‍ നിലാവൊത്ത പെണ്ണ്
ആ..ആ.ആ.ആ..ആ.ആ.ആ..ആ.ആ
നനനന നനനന ന ന ന നനനന നനനന ന
നനനന നനനന ന ന ന നനനന നനനന ന ന നനന
റംസാന്‍ നിലാവൊത്ത പെണ്ണല്ലേ രംഗീലപ്പെണ്ണല്ലേ
റംസാന്‍ നിലാവൊത്ത പെണ്ണല്ലേ രംഗീലപ്പെണ്ണല്ലേ
തങ്കക്കിനാവിന്റെ കസവല്ലേ കല്യാണപ്പെണ്ണല്ലേ
ഏഴാം കടലിന്റെ അക്കരെ നിന്ന് വന്നേ പെണ്ണേ പൂമാരന്‍
റംസാന്‍ നിലാവൊത്ത പെണ്ണല്ലേ രംഗീലപ്പെണ്ണല്ലേ

തനധിന് താനാ ധിരുധാന തന തനധിന് താനാ ധിരുധാന
തനധിന് താനാ ധിരുധാന തന തനധിന് താനാ ധിരുധാന
തനധിന് താനാ ധിരുധാന തന തനധിന് താനാ ധിരുധാന
കണ്ടിട്ടും കണ്ടിട്ടും ഒളിച്ചൊന്നു കാണാന്‍ 
കൊതിക്കണ കടക്കണ്ണ് പെണ്ണിന്‍ മയ്യിട്ട കള്ളക്കണ്ണ്
മാനസമൈനയെ മനസ്സിനു നിനച്ച് മയങ്ങണു മണവാളന്‍
പുഞ്ചിരി നിറയെ പൂവമ്പ് നിന്‍ ഖല്‍ബിലു നിറയെ കുളിരമ്പ്
അടക്കം പറയണു പൂങ്കാറ്റില്‍ നല്ലത്തറു മണക്കണ കല്യാണം
ഇന്നാണല്ലോ കല്യാണം

റംസാന്‍ നിലാവൊത്ത പെണ്ണല്ലേ രംഗീലപ്പെണ്ണല്ലേ

കിങ്ങിണിത്തുമ്പിയെ പിടിക്കണ പ്രായം
കഴിഞ്ഞെടീ കുട്ടിക്കുരുവീ പ്രായം കഴിഞ്ഞെടീ ചിട്ടിക്കുരുവീ
പൊട്ടാസു പൊട്ടിച്ചു നടന്നൊരു കാലം കഴിഞ്ഞെടീ
മൊഹബത്തിന്‍ കണ്ണേ
ഇന്നിനി രാവിന്‍ മണിയറയില്‍ അമ്പിളിമാമന്‍ വരുമല്ലോ
അറബിക്കഥയുടെ മഞ്ചലിലേറി രാജകുമാരന്‍ വരുമല്ലോ
ഇന്നാണല്ലോ കല്യാണം

റംസാന്‍ നിലാവൊത്ത പെണ്ണല്ലേ രംഗീലപ്പെണ്ണല്ലേ
തങ്കക്കിനാവിന്റെ കസവല്ലേ കല്യാണപ്പെണ്ണല്ലേ
ഏഴാം കടലിന്റെ അക്കരെ നിന്ന് വന്നേ പെണ്ണേ പൂമാരന്‍
റംസാന്‍ നിലാവൊത്ത പെണ്ണല്ലേ രംഗീലപ്പെണ്ണല്ലേ

Download

ഏതോ രാത്രിമഴ (Etho Rathrimazha)

ചിത്രം:ബസ്‌ കണ്ടക്ടര്‍ (Bus Conductor)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്

ഏതോ രാത്രിമഴ മൂളിവരും പാട്ട് പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട്
കണ്ണീരിന്‍ പാടത്തും നിലവില്ലാ രാവത്തും ഖല്‍ബിലു കത്തണ പാട്ട് പഴം പാട്ട്
ഏതോ രാത്രിമഴ മൂളിവരും പാട്ട് പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്

കായലിന്‍ കരയിലെ തോണി പോലെ കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ
പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായ് മാനത്തെ സൂര്യനെ പോലെ കനല്‍ പോലെ

ഏതോ രാത്രിമഴ മൂളിവരും പാട്ട് പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട്

സങ്കടക്കയലിനും സാക്ഷിയാവാം കാലമാം ഖബറിടം മൂടി നില്‍ക്കാം
നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍ നീറുന്ന നിന്‍ നിഴല്‍ മാത്രം എനിക്കെന്നും

ഏതോ രാത്രിമഴ മൂളിവരും പാട്ട് പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട്
കണ്ണീരിന്‍ പാടത്തും നിലവില്ലാ രാവത്തും ഖല്‍ബിലു കത്തണ പാട്ട് പഴം പാട്ട്

Download

കൂട്ടുകാരീ കൂട്ടുകാരീ (Koottukari Koottukari)

ചിത്രം:ഇമ്മിണി നല്ലൊരാള്‍ (Immini Nalloral)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:വിജയ്‌ യേശുദാസ് ,ജ്യോത് സന

കൂട്ടുകാരീ കൂട്ടുകാരീ നീയൊരു കുയിലായ് കൂകൂല്ലേ
പാട്ടുകാരാ പാട്ടുകാരാ നീയൊരു മഴയായ് പൊഴിയൂല്ലേ
ചന്ദനമുകിലല്ലേ നെഞ്ചില്‍ ചെമ്പക മൊട്ടല്ലേ
വെണ്‍ചാമര വിശറികള്‍ വീശാന്‍ എന്നുടെ ശ്വാസക്കാറ്റില്ലേ
കൂട്ടുകാരീ കൂട്ടുകാരീ നീയൊരു കുയിലായ് കൂകൂല്ലേ
ഹേ പാട്ടുകാരാ പാട്ടുകാരാ നീയൊരു മഴയായ് പൊഴിയൂല്ലേ

പൂക്കാലം പൂക്കാലം പൊന്‍ കണി വെച്ചില്ലേ
നിന്‍ പൂവിതള്‍ ഉമ്മയില്‍ എന്നുടെ ചുണ്ടുകള്‍ മെല്ലെ മിടിച്ചീലേ
പൂമാനം പൂമാനം തേരിലിറങ്ങീല്ലേ
നിന്‍ പുഷ്പവിമാനം എനിക്ക് പറക്കാന്‍ ചാരെയൊരുങ്ങീല്ലേ
മിഴിയാല്‍ ഈ മഞ്ഞക്കിളിയുടെ തൂവല്‍ ഉഴിഞ്ഞീലേ
വിരലാല്‍ ഈ വീണ കമ്പികള്‍ മീട്ടി ഉണര്‍ത്തീലേ
നിന്‍ അഞ്ജനമെഴുതിയ ചഞ്ചലമിഴികളിള്‍ എന്നുടെ നിഴലില്ലേ

കു കു ക്കൂ കൂട്ടുകാരീ കൂട്ടുകാരീ നീയൊരു കുയിലായ് കൂകൂല്ലേ
ഹൊയ് ഒയ്  പാട്ടുകാരാ പാട്ടുകാരാ നീയൊരു മഴയായ് പൊഴിയൂല്ലേ

ആറ്റോരം ആറ്റോരം അമ്പിളി എത്തീല്ലേ
നിന്‍ ആവണി മുല്ലകള്‍ ആയിരവല്ലികള്‍ പൂത്തു തളിര്‍ത്തീലേ
താഴ്വാരം താഴ്വാരം തങ്കമുരുക്കീലേ
നിന്‍ താമര മേനി തണുപ്പണിയിക്കാന്‍ മഞ്ഞു പൊഴിഞ്ഞീലേ
ഒരു വാക്കില്‍ മിന്നി മിനുങ്ങിയ മോഹമറിഞ്ഞീല്ലേ
ഒരു പാട്ടിന്‍ പൂത്തിരി കത്തിയ പുണ്യമറിഞ്ഞില്ലേ
നിന്‍ കൊഞ്ചലില്‍ ഒഴുകിയ മഞ്ചലില്‍ ഒരു ചെറു ചുന്ദരി മണിയില്ലേ

ഹേയ് കൂട്ടുകാരീ കൂട്ടുകാരീ നീയൊരു കുയിലായ് കൂകൂല്ലേ
പാട്ടുകാരാ പാട്ടുകാരാ നീയൊരു മഴയായ് പൊഴിയൂല്ലേ
ചന്ദനമുകിലല്ലേ നെഞ്ചില്‍ ചെമ്പക മൊട്ടല്ലേ
വെണ്‍ചാമര വിശറികള്‍ വീശാന്‍ എന്നുടെ ശ്വാസക്കാറ്റില്ലേ
കൂട്ടുകാരീ കൂട്ടുകാരീ നീയൊരു കുയിലായ് കൂകൂല്ലേ
ഹേ പാട്ടുകാരാ പാട്ടുകാരാ നീയൊരു മഴയായ് പൊഴിയൂല്ലേ

Download

കോമളവല്ലി (Komalavalli)

ചിത്രം:ഇമ്മിണി നല്ലൊരാള്‍ (Immini Nalloral)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:രാജേഷ്‌ വിജയ്‌,ജ്യോത് സന 

കോമളവല്ലി നല്ല താമരയല്ലീ കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ
ആമ്പലവള്ളീ മണി പൂങ്കുല നുള്ളി അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ
ചാന്തണിഞ്ഞാട്ടെ ചങ്കില്‍ പൊട്ടു തൊട്ടാട്ടെ കസവേ കസറെടി സരിഗമക്കരിമ്പേ
കോമളവല്ലി നല്ല താമരയല്ലീ കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ
ആമ്പലവള്ളീ മണി പൂങ്കുല നുള്ളി അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ

ഒന്നേ കണ്ടുള്ളൂ ഞാന്‍ പിന്നേ മിണ്ടിയുള്ളൂ അന്നേ തൊട്ടെന്നുള്ളിനുള്ളില്‍ നീയേ മിന്നിയുള്ളൂ
ഒന്നേ തൊട്ടുള്ളൂ ഞാന്‍ മെല്ലേ മുത്തിയുള്ളൂ അന്നേ തൊട്ടെന്‍ പാട്ടായ് ചുണ്ടില്‍ നീയേ തത്തിയുള്ളൂ
തുള്ളി വന്നൊരു പുള്ളിമാനിന്റെ വെള്ളിക്കടക്കണ്ണാല്‍
നുള്ളി എന്നെ നീ വെണ്ണിലാവിന്റെ വെള്ളരിപ്പൂവരിമ്പേ
മാരിമാസം വന്നുപോയാല്‍ അന്നു കല്യാണം

കോമളവല്ലി നല്ല താമരയല്ലീ ....ആഹാ കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ
ആമ്പലവള്ളീ മണി പൂങ്കുല നുള്ളി ...അയ്യെടാ അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ

അന്നേ ചൊല്ലില്ലേ ഞാന്‍ നിന്നെ കെട്ടുള്ളൂ ആരും മീട്ടാ വീണക്കമ്പികള്‍ നീയേ മീട്ടുള്ളൂ
പൊന്നേയെന്നല്ലെ ഞാന്‍ നിന്നെ വിളിക്കുള്ളൂ കുഞാങ്കിളി നിന്നോടൊത്തെ കൂടെയുറങ്ങൂള്ളൂ
തങ്കമെന്തിനു താലിയ്ക്ക് നീ തന്നെ പത്തര മാറ്റില്ലേ
മഞ്ചമെന്തിനു മഞ്ഞക്കിളിപ്പെണ്ണിന്‍ മാറത്തെ തൂവലില്ലേ
മാരിമാസം വന്നുപോയാല്‍ അന്നു കല്യാണം

കോമളവല്ലി നല്ല താമരയല്ലീ ....മ് ..മ് കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ...ആഹാ
ആമ്പലവള്ളീ മണി പൂങ്കുല നുള്ളി അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ
ചാന്തണിഞ്ഞാട്ടെ ചങ്കില്‍ പൊട്ടു തൊട്ടാട്ടെ കസവേ കസറെടി സരിഗമക്കരിമ്പേ
കോമളവല്ലി നല്ല താമരയല്ലീ കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ
ആമ്പലവള്ളീ മണി പൂങ്കുല നുള്ളി അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ

Download

Tuesday, November 27, 2012

നീ ജനുവരിയില്‍ (Nee Januvariyil)

ചിത്രം:അകലെ (Akale)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:ജി.വേണുഗോപാല്‍ ,സുജാത

റോസ് ബ്ലൂ റോസ് ആഹാ
നീ ജനുവരിയില്‍ വിരിയുമോ പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ ശിശിരമായി പടരുമോ
നീ ജനുവരിയില്‍ വിരിയുമോ പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ ശിശിരമായി പടരുമോ

അകലെ ഇനി അകലെ അലിവിന്‍ തിരയുടെ നുരകള്‍
ഇനിയും സ്വയം ഇനിയും പറയാം പരിഭവ കഥകള്‍
ചിറകുകള്‍ തേടും ചെറുകിളിമകള്‍ പോലെ
മറയുമൊരീറന്‍ പകലിതളുകളോടെ
ഓ റോസ് ബ്ലൂ റോസ് ആഹാ

നീ ജനുവരിയില്‍ വിരിയുമോ പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ ശിശിരമായി പടരുമോ

വെറുതം ഇനി വെറുതെ മധുരം പകരുന്ന വിരഹം
ഹൃദയം മൃദുഹൃദയം തിരയും തരളിത നിമിഷം
അകലെ നിലാവിന്‍ നിറമിഴിയിമ പോലെ
അരിയകിനാവിന്‍ മണിവിരല്‍ മുനയേറ്റാല്‍
ഓ റോസ് ബ്ലൂ റോസ് ആഹാ

നീ ജനുവരിയില്‍ വിരിയുമോ പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ ശിശിരമായി പടരുമോ

Download

തെന്നലിലെ തേന്‍മഴയില്‍ (Thennalile Thenmazhayil)

ചിത്രം:കണ്ണിനും കണ്ണാടിക്കും (Kanninum Kannadikkum)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ
തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ
നിലാവിന്റെ തെല്ലേ നിനക്കുള്ളതല്ലേ
കിനാവിന്റെ കാറ്റില്‍ തുറക്കുന്ന വാതില്‍
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയില്‍ കുരുന്നുമായ്
തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ

വളക്കൈയ്യില്‍ രണ്ടും കിളിക്കൊഞ്ചലില്ലേ
തളിര്‍ക്കാല്‍ത്തിടമ്പില്‍ തളത്താളമില്ലേ
തുളുമ്പാത്ത തൂവല്‍ തഴപ്പായയില്ലേ
മയങ്ങാത്ത മാമ്പൂ തണുപ്പൊന്നുമില്ലേ
ശരറാന്തല്‍ പോലെ മിഴി രണ്ടും ഇല്ലേ
ശശികാന്തം പോലെ ചിരിനാളം പെണ്ണേ
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയില്‍ കുരുന്നുമായ്

തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
ഹേയ്  മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ

വലം നെഞ്ചിലേതോ വയല്‍പ്പൂക്കള്‍ പൂക്കും
മയില്‍പ്പീലി മഞ്ഞില്‍ വെയില്‍ത്തുമ്പി തുള്ളും
നിനക്കെന്റെ പാട്ടിന്‍ നിലാവൊച്ച കേള്‍ക്കാം
നിലയ്ക്കാത്തൊരേതോ നിറച്ചാര്‍ത്തു കാണാം
മണിമേഘപ്രാവിന്‍ ചിറകേറിപോകാം
നിറവാനില്‍ പാറാം നറുതിങ്കള്‍ തേടാം
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയില്‍ കുരുന്നുമായ്

തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ
നിലാവിന്റെ തെല്ലേ നിനക്കുള്ളതല്ലേ
കിനാവിന്റെ കാറ്റില്‍ തുറക്കുന്ന വാതില്‍
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയില്‍ കുരുന്നുമായ്
തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
ഓ ഓ മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ

Download

കണ്ടു കണ്ടു കൊതി (Kandu Kandu Kothi)

ചിത്രം:മാമ്പഴക്കാലം (Mambazhakkalam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:സുജാത

കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ
കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ 
കുയിലേ കുഞ്ഞി കുയിലേ
കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ
കുയിലേ കുഞ്ഞി കുയിലേ
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാന്‍ ഉണര്‍ത്താം
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ

കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍ കുരുന്നിളം തിങ്കളെ നീയുദിച്ചു
കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍ കുരുന്നിളം തിങ്കളെ നീയുദിച്ചു
നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍

കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ കുയിലേ കുഞ്ഞി കുയിലേ

പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍ പകല്‍ കിളി പൈതലേ നീ പറക്കു
പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍ പകല്‍ കിളി പൈതലേ നീ പറക്കു
നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ കുയിലേ കുഞ്ഞി കുയിലേ
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാന്‍ ഉണര്‍ത്താം

Download

Monday, November 26, 2012

മെഹറുബാ മെഹറുബാ (Meharuba Meharuba)

ചിത്രം:പെരുമഴക്കാലം (Perumazhakkalam)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:അഫ്‌സല്‍ ,ജ്യോത് സന

കിലുകിലുങ്ങണൊരലുക്കത്തിട്ട്‌ മിനുക്കസര്‍വ‍ണി തട്ടമിട്ട്‌
മുന്തിരിച്ചുണ്ടില്‍ പുഞ്ചിരിയിട്ട് വാടീ മെഹറുബാ
ഒന്നു വാടീ മെഹറുബാ

മെഹറുബാ മെഹറുബാ ഹേയ് പുതുക്കപ്പെണ്ണേ മെഹറുബാ
മെഹറുബാ മെഹറുബാ പുതുക്കപ്പെണ്ണേ മെഹറുബാ
പത്തു‌കൊട്ട പൊന്ന് നിന്റെ മഹറ് മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ് വെയ്ക്കണ്‌ പുതുമണവാളന്‍
മെഹറുബാ മെഹറുബാ കള്ളിപ്പെണ്ണേ മെഹറുബാ
കഞ്ചകപ്പൂം ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ
ഹേ റസിയാ ഓ ഓ ഓ ഹേ റസിയാ ഹേ റസിയാ

മെഹറുബാ മെഹറുബാ പുതുക്കപ്പെണ്ണേ മെഹറുബാ
പത്തു‌കൊട്ട പൊന്ന് നിന്റെ മഹറ് മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ് വെയ്ക്കണ്‌ പുതുമണവാളന്‍

മാണിക്ക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ ചെമ്പകമല്ലിക വാസരറാണീ
കാര്‍മുടിവണ്ടിണപൂരകം ചൂടാന്‍ മറുഹബാ
മാണിക്ക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ ചെമ്പകമല്ലിക വാസരറാണീ
കാര്‍മുടിവണ്ടിണപൂരകം ചൂടാന്‍ മറുഹബാ
നീ കിലുകിലുങ്ങണ വളയണിയടി തേനലങ്കാരീ
നീ കുണുകുണുങ്ങനെ താളം തട്ടെടീ പവിഴച്ചിങ്കാരീ
ഹൊ ഹൊ ഹോ ഹേ റസിയാ ഹോയ്‌ ഹേ റസിയാ

മെഹറുബാ മെഹറുബാ പുതുക്കപ്പെണ്ണേ മെഹറുബാ
പത്തു‌കൊട്ട പൊന്ന് നിന്റെ മഹറ് മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ് വെയ്ക്കണ്‌ പുതുമണവാളന്‍

പ്രേമച്ചിത്തിരം കൊത്തിയ മുത്ത്‌ ചക്കരത്തുണ്ട്‌ ചുന്ദരിപ്പെണ്ണ്
പഞ്ചാരക്കുന്നിലെ പച്ചക്കരിമ്പ്‌ നീ പച്ചക്കരിമ്പ്‌ മധുര പച്ചക്കരിമ്പ്‌
ഓ പ്രേമച്ചിത്തിരം കൊത്തിയ മുത്ത്‌ ചക്കരത്തുണ്ട്‌ ചുന്ദരിപ്പെണ്ണ്
പഞ്ചാരക്കുന്നിലെ പച്ചക്കരിമ്പ്‌ നീ പച്ചക്കരിമ്പ്‌ മധുര പച്ചക്കരിമ്പ്‌
ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരക്കുട്ടിക്ക്‌ കല്യാണരാവാണ്‌
നാളെ സത്തായമാരനുമൊത്തു‌ രസിക്കണോരുല്ലാസ നാളാണ്‌
ഹൊ ഹൊ ഹൊ ഹേ റസിയാ ഹേയ്‌ ഹേ റസിയാ

മെഹറുബാ മെഹറുബാ കള്ളിപ്പെണ്ണേ മെഹറുബാ
കഞ്ചകപ്പൂം ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ
ഹേ റസിയാ ഓ ഓ ഓ ഹേ റസിയാ ഹേ റസിയാ
മെഹറുബാ മെഹറുബാ പുതുക്കപ്പെണ്ണേ മെഹറുബാ
പത്തു‌കൊട്ട പൊന്ന് നിന്റെ മഹറ് മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ് വെയ്ക്കണ്‌ പുതുമണവാളന്‍

Download

കല്ലായിക്കടവത്തെ (Kallayi Kadavathe)

ചിത്രം:പെരുമഴക്കാലം (Perumazhakkalam)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,സുജാത

കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ മണിമാരന്‍ വരുമെന്ന് ചൊല്ലിയില്ലേ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല
മധുമാസരാവിന്‍ വെണ്‍ചന്ദ്രനായ്‌ ഞാന്‍ അരികത്ത്‌ നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ
കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ മണിമാരന്‍ വരുമെന്ന് ചൊല്ലിയില്ലേ

പട്ടുതൂവാലയും വാസനത്തൈലവും അവള്‍ക്കു നല്‍കാനായ്‌ കരുതി ഞാന്‍
പട്ടുറുമാലു‌ വേണ്ട അത്തറിന്‍ മണം വേണ്ട നെഞ്ചിലെ ചൂടുമാത്രം മതി ഇവള്‍ക്ക്‌
കടവത്തു തോണിയിറങ്ങാം കരിവള കൈ പിടിയ്ക്കാം അതുകണ്ടു ലാവുപോലും കൊതിച്ചോട്ടേ

കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ മണിമാരന്‍ വരുമെന്ന് ചൊല്ലിയില്ലേ

സങ്കല്‍പ്പജാലകം പാതി തുറന്നിനി പാതിരാമയക്കം മറന്നിരിക്കാം
തലചായ്ക്കുവാനായ്‌ നിനക്കെന്നുമെന്റെ കരളിന്റെ മണിയറ തുറന്നുതരാം
ഇനിയെന്തു വേണം എനിയ്ക്കെന്തു വേണമെന്‍ ജീവന്റെ ജീവന്‍ കൂടെയില്ലേ

കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ മണിമാരന്‍ വരുമെന്ന് ചൊല്ലിയില്ലേ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല
മധുമാസരാവിന്‍ വെണ്‍ചന്ദ്രനായ്‌ ഞാന്‍ അരികത്ത്‌ നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ

Download

ഉറങ്ങാതെ രാവുറങ്ങീ (Urangathe Ravurangi)

ചിത്രം:ഗൗരിശങ്കരം (Gourishankaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:ചിത്ര

മ്....മ്...മ്....മ്...ആ...ആ..മ്....മ്
ഉറങ്ങാതെ രാവുറങ്ങീ ഞാന്‍
ഉറങ്ങാതെ രാവുറങ്ങീ ഞാന്‍ മിഴിവാതില്‍ ഇതള്‍ ചാരി
നിഴല്‍‌നാളം തിരി താഴ്‌ത്തി മനസ്സു നീര്‍ത്തുന്ന പൂമെത്തയില്‍
ഉറങ്ങാതെ രാവുറങ്ങീ ഞാന്‍

പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്‍മേല്‍ ഉമ്മവച്ചു
പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്‍മേല്‍ ഉമ്മവച്ചു
അഴിഞ്ഞുകിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍ അല്ലിനിലാവിനെ മടിയില്‍ വച്ചു
ഞാനടിമുടിയെന്നെ മറന്നു

ഉറങ്ങാതെ രാവുറങ്ങീ ഞാന്‍

വാസന്ത വരചന്ദ്രന്‍ വളയിട്ട കയ്യിലെ വാസനത്താംബൂലം ഉഷസ്സെടുത്തു
വാസന്ത വരചന്ദ്രന്‍ വളയിട്ട കയ്യിലെ വാസനത്താംബൂലം ഉഷസ്സെടുത്തു
പൊഴിഞ്ഞുകിടന്നൊരു പൂവിലെ തേനുമായ് പൂവെയില്‍‌പ്രാവുകള്‍ പറന്നുവന്നു
നീ ഒരുഞൊടിയെന്നെ തിരഞ്ഞു

ഉറങ്ങാതെ രാവുറങ്ങീ ഞാന്‍ മിഴിവാതില്‍ ഇതള്‍ ചാരി
നിഴല്‍‌നാളം തിരി താഴ്‌ത്തി മനസ്സു നീര്‍ത്തുന്ന പൂമെത്തയില്‍
ഉറങ്ങാതെ രാവുറങ്ങീ ഞാന്‍

Download

Sunday, November 25, 2012

പ്രണയം വിടരും (Pranayam Vidarum)

ഒരുദലമര്‍മ്മരം (OruDalaMarmmaram)

പ്രണയം വിടരും വീഥിയില്‍
വിരഹം വിധിയായ്  വീണ്ടും
ഓര്‍മ്മകള്‍ കൈവള ചേര്‍ത്ത് വെച്ചു
ഒരായിരം മോഹങ്ങള്‍ കോര്‍ത്ത്‌ വെച്ചു

പറയാതെ പറയുന്ന പരിഭവങ്ങള്‍
പ്രിയമാര്‍ന്ന പ്രിയയുടെ നൊമ്പരങ്ങള്‍
ഉണരുന്ന മനസ്സിനെ താളത്തിലേതോ
വിരഹാര്‍ദ്ര യാമങ്ങള്‍ താലോലിപ്പൂ
വിരഹാര്‍ദ്ര യാമങ്ങള്‍ താലോലിപ്പൂ

പ്രിയനു  നീ നല്‍കിയ ചുംബനങ്ങള്‍
ചെഞ്ചുണ്ടിലെ നറുതേന്‍ കണങ്ങള്‍
നിന്‍ മിഴികോണിലെ കാമനകള്‍
എന്‍ മാരിവില്ലിനെ ചേര്‍ത്തു വെച്ചു
എന്‍ മാരിവില്ലിനെ ചേര്‍ത്തു വെച്ചു

പ്രണയം വിടരും വീഥിയില്‍
വിരഹം വിധിയായ്  വീണ്ടും
ഓര്‍മ്മകള്‍ കൈവള ചേര്‍ത്ത് വെച്ചു
ഒരായിരം മോഹങ്ങള്‍ കോര്‍ത്ത്‌ വെച്ചു

നാട്ടുവഴിയിലെ (Nattuvazhiyile)

ചിത്രം:രതിനിര്‍വ്വേദം (Rathinirvedam)
രചന:മുരുകന്‍ കാട്ടാക്കട
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:നിഖില്‍ രാജ് 

നാട്ടുവഴിയിലെ കാറ്റു മൂളണ പാട്ടു കേട്ടില്ലേ
നല്ല കദളിക്കൂമ്പിനുള്ളിലെ തേന്‍ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ
കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടു പിടിച്ചും
ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ
ഈ നാട്ടുവഴിയിലെ കാറ്റു മൂളണ പാട്ടു കേട്ടില്ലേ
നല്ല കദളിക്കൂമ്പിനുള്ളിലെ തേന്‍ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ

ഹേ ....ഹേ ....ഹേ ....ഹേ ....ഹേ ....ഹേ
ചെമ്മുകിലാടയണിഞ്ഞൊരു മാനം പുഞ്ചിരി തന്നില്ലേ
ചന്ദ്ര നിലാവിലലിഞ്ഞൊരു രാവിന്‍ ചന്തമുറഞ്ഞില്ലേ
കണ്ണാന്തളിക്കാവില്‍ കളിയാട്ടം കണ്ടില്ലേ
മഞ്ചാടി പല്ലാങ്കുഴി കൊണ്ടു നടന്നില്ലേ
കതിരോലകളാടി മദിച്ചു രസിക്കണ പാടം പൂത്തില്ലേ

നാട്ടുവഴിയിലെ കാറ്റു മൂളണ മ് ....മ്......മ്
നല്ല കദളിക്കൂമ്പിനുള്ളിലെ തേന്‍ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ

ആ ....ആ ....ആ ....ആ ....ആ ....ആ ....ആ
മഞ്ഞല മാഞ്ഞു വരും മഴയോ മുടി മാടിയൊതുക്കീല്ലേ
പാദസരങ്ങളണിഞ്ഞൊരു പൂമ്പുഴ മാടി വിളിച്ചില്ലേ
ചുണ്ടില്‍ ചിരി ചോരും അരിമുല്ലപ്പെണ്‍കൊടിയേ
പാവാടപ്രായം പതിനേഴു കഴിഞ്ഞില്ലേ
പുകിലാടിയ വേനലുഴിഞ്ഞു മറഞ്ഞതുമാരുമറിഞ്ഞില്ലേ 

ഈ നാട്ടുവഴിയിലെ കാറ്റു മൂളണ പാട്ടു കേട്ടില്ലേ
നല്ല കദളിക്കൂമ്പിനുള്ളിലെ തേന്‍ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ
കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടു പിടിച്ചും
ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ

Download

ഒരു രൂപാ നോട്ട് (Oru Roopa Note)

ചിത്രം:ലോട്ടറി ടിക്കറ്റ്‌  (Lottery Ticket)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം:അടൂര്‍ ഭാസി

ഒരു രൂപാ നോട്ട് കൊടുത്താല്‍ ഒരു ലക്ഷം കൂടെ പോരും
ഒരു രൂപാ നോട്ട് കൊടുത്താല്‍ നീ കൊടുത്താല്‍
ഒരു ലക്ഷം കൂടെ പോരും
ഭാരം താങ്ങി തളരുന്നവരെ ഭാഗ്യം നിങ്ങളെ തേടിനടപ്പൂ
വരുവിന്‍ നിങ്ങള്‍ വരുവിന്‍
മായമില്ല മന്ത്രമില്ല ജാലവുമില്ല
ഒരു രൂപാ നോട്ട് കൊടുത്താല്‍ ഒരു ലക്ഷം കൂടെ പോരും

ലോട്ടറിയായി നടന്നൊരു പയ്യന്‍ കോട്ടയത്തുകാരന്‍ 
അവന്‍ നോട്ടൊരെണ്ണം മാറി ചെറിയൊരു ലോട്ടറിക്കുറി വാങ്ങി
ഭാഗ്യം കയറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞോ
ഭാഗ്യം കേറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞോ
അമ്പിളി പോലൊരു പെണ്ണും കെട്ടി
ഇമ്പാലായില്‍ നടപ്പൂ അവനിന്നിമ്പാലായില്‍ നടപ്പൂ
ഒരു രൂപാ നോട്ട് കൊടുത്താല്‍ ഒരു ലക്ഷം കൂടെ പോരും

കാല്‍നട മാറ്റാം സവാരി ചെയ്യാന്‍ കാറു വാങ്ങിക്കാം
വീട്ടിചെണ്ടപോല്‍ വീങ്ങിയ പെണ്ണിനെ ഒടനെ കെട്ടിക്കാം
പതിവായ്‌ തോറ്റു പഠിത്തം നിര്‍ത്തിയ ഹിപ്പിച്ചെങ്ങാതി
പുതിയൊരു ട്യൂട്ടോറിയല് തുടങ്ങാം പ്രിന്‍സിപ്പാളാകാം
ഓസില്‍ പ്രിന്‍സിപ്പാളാകാം
വരുവിന്‍ നിങ്ങള്‍ വരുവിന്‍

ഒരു രൂപാ നോട്ട് കൊടുത്താല്‍ ഒരു ലക്ഷം കൂടെ പോരും

ലക്ഷം രൂപാ കയ്യില്‍ വന്നാല്‍ കക്ഷികള്‍ കക്ഷത്തിലായീടും
എലക്ഷനു നില്‍ക്കാം കാലൊന്നു മാറ്റാം മന്ത്രിയുമായീടാം
ചുളുവില്‍ മന്ത്രിയുമായീടാം

ഒരു രൂപാ നോട്ട് കൊടുത്താല്‍ ഒരു ലക്ഷം കൂടെ പോരും
ഭാരം താങ്ങി തളരുന്നവരെ ഭാഗ്യം നിങ്ങളെ തേടിനടപ്പൂ
വരുവിന്‍ നിങ്ങള്‍ വരുവിന്‍
മായമില്ല മന്ത്രമില്ല ജാലവുമില്ല

Download

കേവലമര്‍ത്ത്യഭാഷ (Kevalamarthya Bhasha)

ചിത്രം:നഖക്ഷതങ്ങള്‍ (Nakhakshathangal)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ബോംബെ രവി 
ആലാപനം:പി.ജയചന്ദ്രന്‍

കേവലമര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ
കേവലമര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ
ഒരു ദേവദൂതികയാണു നീ

ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍ ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍ ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ സ്വരവര്‍ണ്ണരാജികളില്ലയോ
ഇല്ലയോ ഇല്ലയോ

കേവലമര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ

അന്തരശ്രുസരസ്സില്‍ നീന്തിടും ഹംസഗീതങ്ങളില്ലയോ
ശബ്‌ദസാഗരത്തിന്‍ അഗാധ നിശ്ശബ്‌ദശാന്തതയില്ലയോ
ഇല്ലയോ ഇല്ലയോ

കേവലമര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ
കേവലമര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ 
ഒരു ദേവദൂതികയാണു നീ

Download

കാത്തു സൂക്ഷിച്ചൊരു (Kathu Sookshichoru)

ചിത്രം:നായര് പിടിച്ച പുലിവാല് (Nayaru Pidicha Pulivalu)
രചന:പി.ഭാസ്കരന്‍
സംഗീതം:കെ.രാഘവന്‍
ആലാപനം:മെഹ്ബൂബ് 

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം ആ..ആ..ആ
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്റെ നോട്ടം തെറ്റിയാല്‍ പോകും
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്റെ നോട്ടം തെറ്റിയാല്‍ പോകും

നട്ടു നനച്ച് വളര്‍ത്തിയ പൂച്ചെടി ആ..ആ..ആ
നട്ടു നനച്ച് വളര്‍ത്തിയ പൂച്ചെടി
മുട്ടനാടെത്തി തിന്നും അയ്യോ മുട്ടനാടെത്തി തിന്നും
കൂട്ടിന്നുള്ളിലെ കോഴിക്കുഞ്ഞിനെ കാട്ടു കുറുക്കന്‍ കക്കും
ഒരു കാട്ടു കുറുക്കന്‍ കക്കും

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്റെ നോട്ടം തെറ്റിയാല്‍ പോകും

കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല്  മോഹത്തിന്‍ പാല്
കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല്  ഇ..ഈ
കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല്
പൂച്ച കുടിച്ചു് പോകും കരിം പൂച്ച കുടിച്ചു് പോകും
പത്തിരി ചുട്ട് പരത്തിമ്മ വെച്ചത് കട്ടുറുമ്പ് കക്കും
ഒരു കട്ടുറുമ്പ് കക്കും

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്റെ നോട്ടം തെറ്റിയാല്‍ പോകും

Download

Saturday, November 24, 2012

കണ്‍മണി നീയെന്‍ (Kanmani Neeyen)

ചിത്രം:കുപ്പിവള (Kuppivala)
രചന:പി.ഭാസ്കരന്‍
സംഗീതം:ബാബുരാജ് 
ആലാപനം‌:എ.എം.രാജ,പി.സുശീല

ഖദീജാ
കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ
എനിക്ക് കണ്ണുകളെന്തിനു വേറെ
കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ
എനിക്ക് കണ്ണുകളെന്തിനു വേറെ
കാണാനുള്ളത് കരളില്‍ പകരാന്‍ കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ കണ്ണായ് ഞാനുണ്ടല്ലോ ചാരെ
കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ
എനിക്ക് കണ്ണുകളെന്തിനു വേറെ

കുപ്പിത്തരിവള കിലുക്കി ഞാനീ
കുപ്പിത്തരിവള കിലുക്കി ഞാനീ ഖല്‍ബില്‍ മുട്ടിവിളിച്ചാലോ
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു വസന്തമെന്തെന്നറിയും ഞാന്‍ 
തൂ വസന്തമെന്തെന്നറിയും ഞാന്‍

കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍
കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍ കളിചിരി നാദം കേള്‍പ്പിക്കാം
സുന്ദര രാവില്‍ നൃത്തം ചെയ്യും ചന്ദ്രികയെന്തെന്നറിയും ഞാന്‍
വെണ്‍ ചന്ദ്രികയെന്തെന്നറിയും ഞാന്‍

കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ
എനിക്ക് കണ്ണുകളെന്തിനു വേറെ

Download

സുറുമയെഴുതിയ (Surumayezhuthiya)

ചിത്രം:ഖദീജ (Khadeeja)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബാബുരാജ്
ആലാപനം:യേശുദാസ്

ആ...ആ...ആ...ആ...ആ...ആ
സുറുമയെഴുതിയ മിഴികളെ പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തി പൂക്കളെ
സുറുമയെഴുതിയ മിഴികളെ പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തി പൂക്കളെ
സുറുമയെഴുതിയ മിഴികളെ

ജാലക തിരശീല നീക്കി ജാലമെറിയുവതെന്തിനോ
ജാലക തിരശീല നീക്കി ജാലമെറിയുവതെന്തിനോ
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ കരളിലെറിയുവതെന്തിനോ

സുറുമയെഴുതിയ മിഴികളെ

ഒരു കിനാവിന്‍ ചിറകിലേറി ഓമലാളെ നീ വരൂ
ഒരു കിനാവിന്‍ ചിറകിലേറി ഓമലാളെ നീ വരൂ
നീലമിഴിയിലെ രാഗ ലഹരി നീ പകര്‍ന്നു തരൂ തരു

സുറുമയെഴുതിയ മിഴികളെ പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തി പൂക്കളെ
സുറുമയെഴുതിയ മിഴികളെ

Download

നല്ല സുറുമ (Nalla Suruma)

ചിത്രം:കായംകുളം കൊച്ചുണ്ണി (Kayamkulam Kochunni)
രചന:പി.ഭാസ്കരന്‍
സംഗീതം:ബി.എ.ചിദംബരനാഥ്‌ 
ആലാപനം:യേശുദാസ് 

നല്ല സുറുമ നല്ലസുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി മന്ദാരക്കണ്ണിണയില്‍ സുന്ദരിമാരണിയും സുറുമ
നല്ല സുറുമ നല്ല സുറുമ

മദനനെ മയക്കുന്ന മിഴിയില്‍ ഇളം മാതളമലരുകള്‍ വിരിയാന്‍
മദനനെ മയക്കുന്ന മിഴിയില്‍ ഇളം മാതളമലരുകള്‍ വിരിയാന്‍
മുന്നിലെത്തും പുരുഷന്റെ കണ്ണുകെട്ടി ഞൊടിക്കുള്ളില്‍
പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമ
നല്ല സുറുമ നല്ല സുറുമ

മറുനാട്ടിലും മലനാട്ടിലും പേരുകേട്ട സുറുമാ
ഒരു പല്ലുപോയ കിഴവി കണ്ണില്‍ തെല്ലുസുറുമയെഴുതി
ഒരു പല്ലുപോയ കിഴവി കണ്ണില്‍ തെല്ലുസുറുമയെഴുതി
മധുരയവ്വനം നേടി ഒരു മാരനെ വീണ്ടും നേടി
പല്ലുപോയ കിഴവി

നീലമേഘം കണ്ട്കണ്ട് പീലിനീര്‍ത്തും മയിലുപോല്‍
നീലമേഘം കണ്ട്കണ്ട് പീലിനീര്‍ത്തും മയിലുപോല്‍
ഈ ചേലുലാവും സുറുമകണ്ട് കാമുകന്മാരാടിടും

കോട്ടയത്ത് പണ്ടൊരിക്കല്‍ സുറുമവില്‍ക്കാന്‍ പോയ്
ഒരു കോങ്കണ്ണിപ്പെണ്ണെന്റെ സുറുമവാങ്ങിച്ചു
കുണ്ടായ കണ്ണിലിത് രണ്ടുദിനമെഴുതിയപ്പോള്‍
തണ്ടുലയും താമരകള്‍ കണ്ടു കണ്ണിലാകേ
ആരിക്കുവേണം സുറുമ ആരിക്കുവേണം
ആരിക്കുവേണം സുറുമ ആരിക്കുവേണം

ചുരുക്കത്തിലൊരുദിനം കൊല്ലത്തണഞ്ഞു ഞാന്‍
തിരക്കിട്ടു തെരുവീഥിതെണ്ടുമ്പോള്‍
കണ്ണാടിക്കാരിയൊരുത്തി സുന്ദരീമണിവന്നെത്തി
കണ്ണില്‍ഞാന്‍ സുറുമയിതെഴുതിച്ചു
എന്നിട്ടള്ളോ കാലത്തെകണ്ണാടിഞാന്‍ മാറ്റിച്ചു
കണ്ണൂരുചെന്നപ്പോ പെണ്ണൊരുത്തി ഹോയ്
കാടംവാങ്ങി ഞമ്മടെസുറുമ കണ്ണിത്തേച്ച്
മയ്യത്തായ് കിടന്നൊരു പുരുഷനപ്പോ
ഹയ്യാ എന്നെഴുന്നേറ്റ് കൂടെവന്ന്

വടകരയില്‍ ഞാന്‍ വഴിനടക്കുമ്പം അടിപിടിനടക്കുന്നു
മുതുകിഴവിയും ചെറുയുവതിയും കരിമഷിയിതുവാങ്ങാന്‍
കരിമഷിയിതുവാങ്ങാന്‍

നാടായനാട്ടിലെല്ലാം നാളീകലോചനമാര്‍
വീടും കുടിയും വിറ്റും സുറുമവാങ്ങിക്കും
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
വാങ്ങുവിന്‍ സുറുമ വാങ്ങുവിന്‍
ഊരായാലതില്‍ വീടുവേണം ഒരു വീടായാലൊരാണു വേണം
ആണായാല്‍ കൂടെ പെണ്ണുവേണം ഒരു
പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
ഒരു പെണ്ണായാല്‍ കണ്ണില്‍ സുറുമവേണം
നല്ല സുറുമ

Download

Thursday, November 22, 2012

എന്തിനു വേറൊരു (Enthinu Veroru)

ചിത്രം:മഴയെത്തും മുന്‍പേ (Mazhayethum Munpe)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്

എന്തിനു വേറൊരു സൂര്യോദയം
എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലില്ലേ
മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധുവസന്തം

നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
നിന്റെ സാന്ത്വന വേണുവില്‍ രാഗ ലോലമായ്‌ ജീവിതം
നീയെന്റെ ആനന്ദ നീലാംബരി നീയിന്നും അണയാത്ത ദീപാഞ്ജലി
ഇനിയും ചിലംബണിയൂ

എന്തിനു വേറൊരു മധുവസന്തം

ശ്യാമ ഗോപികേ ഈ മിഴി പൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളില്‍ ആര്‍ദ്രമായ്‌ മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ

എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലില്ലേ
മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധുവസന്തം

Download

Wednesday, November 21, 2012

കണ്ണു തുറക്കാത്ത (Kannu Thurakkatha)

ചിത്രം:അഗ്നിപുത്രി (Agniputhri)
രചന:വയലാര്‍
സംഗീതം:ബാബുരാജ് 
ആലാപനം:പി.സുശീല

കണ്ണുതുറക്കാത്ത ദൈവങ്ങളേ
കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ മറക്കൂ

ആയിരമായിരമന്ത:പുരങ്ങളില്‍
ആരാധിച്ചവള്‍ ഞാന്‍ നിങ്ങളെ
ആരാധിച്ചവള്‍ ഞാന്‍
നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു
നിശാഗന്ധിയാണു ഞാന്‍

കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ മറക്കൂ

കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുന്‍പില്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍ ഒരു നാള്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍
കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ്
കാല്‍ക്കല്‍ വീണവള്‍ ഞാന്‍
കാല്‍ക്കല്‍ വീണവള്‍ ഞാന്‍

കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ മറക്കൂ

Download

കണ്ണേ കണ്മണി (Kanne Kanmani)

ചിത്രം:മഴമേഘപ്രാവുകള്‍ (Mazhameghapravukal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.എല്‍ .ശ്രീറാം
ആലാപനം:യേശുദാസ് 

കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ
വെയില്‍നാളമേല്‍ക്കാതെ മഴനൂലു കൊള്ളാതെ
തിരിനാളമായ് തഴുകാവു ഞാന്‍
കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ

ആദ്യമായ് നിന്റെ നാവില്‍ പൂവയമ്പായി ഞാനും
നീളിതള്‍ കണ്ണിലെ മഷിയായ് ഞാന്‍
ആദ്യമായ് നിന്റെ നാവില്‍ പൂവയമ്പായി ഞാനും
നീളിതള്‍ കണ്ണിലെ മഷിയായ് ഞാന്‍
മലര്‍നെറ്റിമേല്‍ ചാര്‍ത്തി നറു പൂനിലാത്തിലകം
കുറുകും കുയില്‍ കുനുപൈതലേ

കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ

ആദ്യമായ് നീ വിതുമ്പും ശ്യാമസായാഹ്നയാമം
പാതിരാപ്പാതയില്‍ സ്വയമേകയായ്
ആദ്യമായ് നീ വിതുമ്പും ശ്യാമസായാഹ്നയാമം
പാതിരാപ്പാതയില്‍ സ്വയമേകയായ്
ചെറു ചില്ലമേല്‍പൂത്തു കുളുര്‍ മഞ്ഞിതള്‍ ശിശിരം
ഹിമയാമിനി അലിയാവു നീ

കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ
വെയില്‍നാളമേല്‍ക്കാതെ മഴനൂലു കൊള്ളാതെ
തിരിനാളമായ് തഴുകാവു ഞാന്‍
കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ

Download

ഒരു ചിരി കണ്ടാല്‍ (Oru Chiri Kandal)

ചിത്രം:പൊന്മുടിപുഴയോരത്ത്  (Ponmudipuzhayorathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:വിജയ്‌ യേശുദാസ്,മഞ്ജരി

ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി
ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി
അണിയാര പന്തലിനുള്ളില്‍ അരിമാവിന്‍ കോലമിടാം
തിരുതേവി കോവിലിനുള്ളില്‍ തിറയാട്ടക്കുമ്മിയിടാം
ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ
ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി

പൂവാലന്‍ കോഴി പുതു പൂഞ്ചാത്തന്‍ കോഴി
ചിറകാട്ടി കൂവേണം പുലരാന്‍ നേരം ഹോയ്
കുന്നുമേലാടും ചെറുകുന്നില്‍ മണി ചൂര്യന്‍
ഉലയൂതി കാച്ചേണം ഉരുളിയില്‍ നെയ്യെണ്ണ
പരലുകള്‍ പുളയണ പുഴയുടെ നീറ്റില്‍ നീരാടും നേരം
കുനുകുനെ പൊഴിയണമഴയുടെ പാട്ടില്‍ കൂത്താടും നേരം
കാറ്റേ വന്നു കൊഞ്ചുമൊ കനവില്‍ കണ്ട കാരിയം

ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി

കണ്ടില്ലാ കണ്ടാല്‍ കഥയെന്തോ ഏതാണോ
കൊതികൊണ്ടെന്‍ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാല്‍ വിരല്‍ പൊള്ളിവിയത്താല്ലോ
കുറുവാലികാറ്റേ നീ കുറുകിയുണര്‍ത്തീല്ലേ
അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ
എന്റെ കിനാവിനെയുമ്മയില്‍മൂടണ പഞ്ചാരപ്രാവേ
കാതില്‍ വന്നു ചൊല്ലുമോ കനവില്‍ കണ്ടകാരിയം

ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി
അണിയാര പന്തലിനുള്ളില്‍ അരിമാവിന്‍ കോലമിടാം
തിരുതേവി കോവിലിനുള്ളില്‍ തിറയാട്ടക്കുമ്മിയിടാം
ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ
ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി

Download

Tuesday, November 20, 2012

അമ്മയെന്ന വാക്കുകൊണ്ടു (Ammayenn Vakkukondu)

ചിത്രം:പൊന്മുടിപുഴയോരത്ത്  (Ponmudipuzhayorath)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ് 

ആ ...ആ ...ആ ...ആ ...ആ
അമ്മയെന്ന വാക്കുകൊണ്ടു പൂജ ചെയ്തിടാം അമ്മയെന്ന വീണകൊണ്ടു പാട്ടു മീട്ടിടാം
നെഞ്ചിലെ പാലമൃതേകി വേനലില്‍ തണലായി എന്റെയി ജന്മം നിന്നു പൊള്ളും മരുയാത്രയില്‍
അമ്മയെന്ന വാക്കുകൊണ്ടു പൂജ ചെയ്തിടാം അമ്മയെന്ന വീണകൊണ്ടു പാട്ടു മീട്ടിടാം

ആദ്യം നീ ഹരിശ്രീയായ്  നാത്തുമ്പില്‍ അറിവായ് നീ അകമിഴിയില്‍
പിന്നെ നീ സ്വരമഴയായ്  ഇടനെഞ്ചില്‍ സംഗീതം മുറജപമായ്
കാറ്റില്‍ കെടാതെ കൈത്തിരിനാളമായി കാവല്‍ ഇരുന്നെന്റെ കാല്‍ക്കല്‍ തലോടി
മായാത്ത കണ്ണീരില്‍ മറ്റാരും കാണാതെ ചുണ്ടില്‍ പകരും കടലാണു നീ

അമ്മയെന്ന വാക്കുകൊണ്ടു പൂജ ചെയ്തിടാം അമ്മയെന്ന വീണകൊണ്ടു പാട്ടു മീട്ടിടാം

ഹോ..ഹോ..ഹോ..ഹോ..ഹോ..ഹോ..

എന്നും ഞാന്‍ ഉണരുമ്പോള്‍ നിന്‍ രൂപം പൂവിതളായ് തെളിയണമേ
എന്നും ഞാന്‍ പാടുമ്പോള്‍ നിന്‍ നാമം കീര്‍ത്തനമായ് തോന്നണമേ
അറിയാതെ ഞാന്‍ ചെയ്തോരപരാധമെല്ലാം അലിവോടെ തീര്‍ത്തെന്നെ പുണരേണമേ
നീ തന്ന നേരിന്റെ തീരാത്ത മൗനത്തില്‍ തനിയെ ഒഴുകും പുഴയാണ് ഞാന്‍

അമ്മയെന്ന വാക്കുകൊണ്ടു പൂജ ചെയ്തിടാം അമ്മയെന്ന വീണകൊണ്ടു പാട്ടു മീട്ടിടാം
നെഞ്ചിലെ പാലമൃതേകി വേനലില്‍ തണലായി എന്റെയി ജന്മം നിന്നു പൊള്ളും മരുയാത്രയില്‍
അമ്മയെന്ന വാക്കുകൊണ്ടു പൂജ ചെയ്തിടാം അമ്മയെന്ന വീണകൊണ്ടു പാട്ടു മീട്ടിടാം

Download

അണിയമ്പൂ (Aniyampoo)

ചിത്രം:ഡാര്‍ലിംഗ് ഡാര്‍ലിംഗ്  (Darling Darling)
രചന:എസ് .രമേശന്‍ നായര്‍
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സന്തോഷ്‌ കേശവ് 

അണിയമ്പൂ മുറ്റത്ത് വളര്‍മാവിന്‍ കൊമ്പത്ത്
ഇണമുണ്ടും തോരയിടുന്നു പൂമ്പുലരി പെണ്ണാള്
മാനത്തെ കടവില്‍ മരതകപ്പടവില്‍
നിറമുള്ള നിഴലായ് മറയുന്നതാര്
ഉം..ഉം..ഉം..ഉം..ഉം..ഉം

അണിയമ്പൂ മുറ്റത്ത് വളര്‍മാവിന്‍ കൊമ്പത്ത്
ഇണമുണ്ടും തോരയിടുന്നു പൂമ്പുലരി പെണ്ണാള്

ഓ ഓ മുകിലിന്‍ തട്ടകത്തില്‍ മുടി മിനുക്കം
കടലിന്‍ പെട്ടകത്തില്‍ കണ്‍മഷിത്തിളക്കം
ഓ കിളി തന്‍ കൊഞ്ചലിലാ വള കിലുക്കം
പുഴ തന്‍ പുഞ്ചിരിയില്‍ കാല്‍ത്തള ഇളക്കം
മധുരം മറന്നാല്‍ പോലും
തേനേ നീ അവളോട് മൊഴി ചോദിക്കൂ
ആരോ ഇളം കാറ്റു പോലെ

അണിയമ്പൂ മുറ്റത്ത് വളര്‍മാവിന്‍ കൊമ്പത്ത്
ഇണമുണ്ടും തോരയിടുന്നു പൂമ്പുലരി പെണ്ണാള്

ഓ  ഒരു നാള്‍ ഞാന്‍ അവള്‍ക്ക് താലി കെട്ടും
ഹൃദയം വാര്‍മുടിയില്‍ താമരയാക്കും
ഓ  പനിനീര്‍ ചെമ്പകത്തില്‍ പായ് വിരിക്കും
പവിഴം കൊണ്ടവള്‍ക്ക് പടിപ്പുര തീര്‍ക്കും
മിഴികള്‍ തളരും നേരം
മാനേ നീയവളോടു മഷി ചോദിക്കൂ
ആരോ ഇളം കാറ്റു പോലെ

അണിയമ്പൂ മുറ്റത്ത് വളര്‍മാവിന്‍ കൊമ്പത്ത്
ഇണമുണ്ടും തോരയിടുന്നു പൂമ്പുലരി പെണ്ണാള്

മാനത്തെ കടവില്‍ മരതകപ്പടവില്‍
നിറമുള്ള നിഴലായ് മറയുന്നതാര്
ആരോ ആരോ ഇളം കാറ്റു പോലെ

Download

പ്രണയസൗഗന്ധികങ്ങള്‍ (Pranayasougandhikangal)

ചിത്രം:ഡാര്‍ലിംഗ് ഡാര്‍ലിംഗ്  (Darling Darling)
രചന:എസ് .രമേശന്‍ നായര്‍
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:സന്തോഷ്‌ കേശവ്

പ്രണയസൗഗന്ധികങ്ങള്‍ ഇതള്‍വിരിഞ്ഞ കാലം
ഹൃദയസങ്കീര്‍ത്തനങ്ങള്‍ ശ്രുതിപകര്‍ന്ന കാലം
അറിയാതെ നിന്നെയറിയുമ്പോള്‍
അനുരാഗമെന്നു മൊഴിയുമ്പോള്‍
അകലങ്ങള്‍പോലുമരികെ
പ്രണയസൗഗന്ധികങ്ങള്‍ ഇതള്‍വിരിഞ്ഞ കാലം

മിഴിയില്‍ തെളിയാതൊളിഞ്ഞതെന്തേ
മിഥുന നിശാകരബിംബം
ഒരു ഹംസഗാനമകലെ
ചെവിയോര്‍ക്കുമിന്ദ്രലതികേ
കാര്‍മുകില്‍ത്തുമ്പി നിന്‍ അരികില്‍ വരും
കളഭനിലാവിന്‍ കതിര്‍മഴ പൊഴിയും

പ്രണയസൗഗന്ധികങ്ങള്‍ ഇതള്‍വിരിഞ്ഞ കാലം

കാണാക്കുയിലേ നിനക്കു മൂളാന്‍
കവിത കുറിയ്ക്കുവതാരോ
നിറ നീല ദീപമിഴികള്‍
കളിത്താമരയ്ക്കു സഖികള്‍
ആ മിഴിത്തുമ്പിലെന്‍ കാമനകള്‍
അലയുകയാണീ അഞ്ജനമെഴുതാന്‍

പ്രണയസൗഗന്ധികങ്ങള്‍ ഇതള്‍വിരിഞ്ഞ കാലം
ഹൃദയസങ്കീര്‍ത്തനങ്ങള്‍ ശ്രുതിപകര്‍ന്ന കാലം
അറിയാതെ നിന്നെയറിയുമ്പോള്‍
അനുരാഗമെന്നു മൊഴിയുമ്പോള്‍
അകലങ്ങള്‍പോലുമരികെ
പ്രണയസൗഗന്ധികങ്ങള്‍ ഇതള്‍വിരിഞ്ഞ കാലം

Download

പ്രണയസ്വരം (Pranayaswaram)

ചിത്രം:ഭൂപടത്തില്‍ ഇല്ലാത്തൊരിടം (Bhoopadathil Illathoridam)
രചന:റഫീക്ക്  അഹമദ് 
സംഗീതം:മോഹന്‍ സിതാര
ആലാപനം:വിനീത് ശ്രീനിവാസന്‍ ,അല

മ് ...മ് ..മ് ..ആ ..ആ ..ആ ..തന്ന ന ന ന നാനാന 

പ്രണയസ്വരം കാതോര്‍ത്ത നേരം മറുപടിയോ മഴയായ്
പ്രണയസ്വരം കാതോര്‍ത്ത നേരം മറുപടിയോ മഴയായ്
അകലെയകലെ മുകിലലകളെഴുതുമേതേതോ വരികള്‍ സജലമായ്
പ്രണയസ്വരം കാതോര്‍ത്ത നേരം മറുപടിയോ മഴയായ്
പ്രണയസ്വരം കാതോര്‍ത്ത നേരം മറുപടിയോ മഴയായ്

പുല്ലിന്‍ തുമ്പത്തെ തുള്ളിക്കുള്ളില്‍ നിന്‍ പ്രിയമുഖം അരുമയായ് തേടി ഞാന്‍
കദളികളിലകളാല്‍ പൊതിയുമൊരഴകുപോല്‍ കറുകകള്‍ തൊടികളെ പുണരുമൊരുതിരിലെ
പൂവു പോല്‍ നിന്നു നീ ഒരു മറുമൊഴിയുടെ മലരിതള്‍ വിരിയുവാന്‍
വഴിയരികെ കാതോര്‍ത്ത നേരം മറുപടിയോ മഴയായ്

മ് ...മ് ..മ്..മ് ...മ് ..മ്...മ് ...മ് ..മ്
ഓ ...ഓ ...ഓ ...ഓ ...ഓ ...ഓ
കന്നിപ്പാടങ്ങള്‍ വെള്ളിത്താലത്തില്‍ പുതുമഴമണിമലര്‍ ചൂടവേ
കുറുമൊഴി മലരിതള്‍ ചുരുള്‍മുടിയിഴകളില്‍ ഇടറുമി വിരലിനാല്‍ തുരുതുരെ വിതറുവാന്‍
തെന്നലായ് വന്നു ഞാന്‍ ഒരു നറുചിരിതരുമസുലഭ ലഹരിയായ്

പ്രണയസ്വരം കാതോര്‍ത്ത നേരം മറുപടിയോ മഴയായ്
പ്രണയസ്വരം കാതോര്‍ത്ത നേരം മറുപടിയോ മഴയായ്

Download

Sunday, November 18, 2012

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം (Swargangal Swapnam)

ചിത്രം:മാളൂട്ടി (Malootty)
രചന:പഴവിള രമേശന്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:ജി.വേണുഗോപാല്‍ ,സുജാത

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടരുന്നേതോ ഋതുഭാവങ്ങള്‍
സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടരുന്നേതോ ഋതുഭാവങ്ങള്‍
നിറമേഴിന്‍‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം
സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടരുന്നേതോ ഋതുഭാവങ്ങള്‍
നിറമേഴിന്‍‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം

ദൂരം ദൂതിനുപോയേ
കാനനമൈനേ കൂട്ടിനു നീയോ
ദൂരം മ്...മ്   ദൂതിനുപോയേ ദൂരം മ്...മ്
കാനനമൈനേ ദൂരം മ്...മ് കൂട്ടിനു നീയോ
ഓണവില്ലിന്നു‍ മീട്ടാന്‍ മീനത്തുമ്പീ നീ വാ
പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടരുന്നേതോ ഋതുഭാവങ്ങള്‍
നിറമേഴിന്‍‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം

വീണാമോഹനരാഗം
ജീവിതനാദം നീയെന്‍ താളം
വീണാ മ്...മ്  മോഹനരാഗം  മ്...മ്
ജീവിതനാദം മ്...മ് നീയെന്‍ താളം
കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം
നിന്‍ പ്രിയമാനസമിന്നനുരാഗത്തിന്‍ പൂ‍ന്തളിരായ്

സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടരുന്നേതോ ഋതുഭാവങ്ങള്‍
നിറമേഴിന്‍‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം
മാനം പൂമാനം മാനം പൂമാനം

Download

മൗനത്തിന്‍ ഇടനാഴിയില്‍ (Mounathin Idanazhiyil)

ചിത്രം:മാളൂട്ടി (Malootty)
രചന:പഴവിള രമേശന്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം 
മെല്ലെ തുറന്നതാരോ ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ
മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം

ഏതോ രാഗ ഗാനം നിന്നില്‍ കൊതി ചേര്‍ക്കും നാളണഞ്ഞു
ഏതോ രാഗ ഗാനം നിന്നില്‍ കൊതി ചേര്‍ക്കും നാളണഞ്ഞു
നീയരുളും സ്നേഹം ഒരു മാന്തളിരായ്‌ എന്നും 
തഴുകുന്നൂ നീയെന്നും എന്നുള്ളില്‍ ഈണം പാടും വീണാ
കണ്ണിനു നാണപ്പൂക്കൂട

മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം 
മെല്ലെ തുറന്നതാരോ ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ
മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം

വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിന്‍ നോവറിഞ്ഞു
വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിന്‍ നോവറിഞ്ഞു
ഏതിരുളിന്‍ താരം പ്രിയ സാന്ത്വനമായ്‌ എന്നില്‍ 
തെളിയുന്നു മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം
നീ വരൂ ഓണ പൂത്തുമ്പി

മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം 
മെല്ലെ തുറന്നതാരോ ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ
മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം

Download

സ്വപ്നം വെറുമൊരു സ്വപ്നം (Swapnam Verumoru Swapnam)

ചിത്രം:പ്രേമഗീതങ്ങള്‍ (Premageethangal)
രചന:ദേവദാസ് 
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്,എസ് .ജാനകി 

സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി
വിട ചൊല്ലിടാനായ് 
മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി
വിട ചൊല്ലിടാനായ്
മിഴികള്‍ വിതുമ്പി മിഴികള്‍ വിതുമ്പി
നാമെന്നു കൂടിടും വീണ്ടും
നാമെന്നു കൂടിടും വീണ്ടും

സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

മാധവം മങ്ങി വനികകള്‍ മാഞ്ഞു
സ്മൃതിയേറിടാനായ്‌ 
മാധവം മങ്ങി വനികകള്‍ മാഞ്ഞു
സ്മൃതിയേറിടാനായ്‌
മൗനങ്ങള്‍ ചൊല്ലി മൗനങ്ങള്‍ ചൊല്ലി
നാമെന്നു തേടിടും വീണ്ടും
നാമെന്നു തേടിടും വീണ്ടും

സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

Download

ആവണിപ്പൂവിന്‍ (Avanipoovin)

ചിത്രം:സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ ബി.എ.ബി.എഡ്  (C.I.D.Unnikrishnan BA.BEd)
രചന:ഐ.എസ് .കുണ്ടുര്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:പി.ജയചന്ദ്രന്‍ ,ചിത്ര 

ആവണിപ്പൂവിന്‍ വെണ്‍മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ് വീണ്ടും
ആവണിപ്പൂവിന്‍ വെണ്‍മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍

നാദങ്ങളായ് മാറുമീ രാഗവും
മന്ദാകിനീയെത്ര താളങ്ങളും
രോമാഞ്ചമായ്‌ത്തീരുമീ സ്പര്‍ശവും
സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍
ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും
കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍
താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും
വാരിളംപൂന്തെന്നലിന്‍ സംഗീതസായന്തനം

ആവണിപ്പൂവിന്‍ വെണ്‍മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ് വീണ്ടും
ആവണിപ്പൂവിന്‍ വെണ്‍മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍

നാഗങ്ങളേ ആടുവാന്‍ നേരമായ്
നാവേറു പാടുന്ന കാവുണര്‍ന്നു
പൂന്തിങ്കളായ് തൂകുമീ തൂമണം
ഹൃദയത്തിന്‍ നോവുകള്‍ കേട്ടറിഞ്ഞു
സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ
പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍
‍ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍
മോഹനം മോഹങ്ങള്‍തന്‍ സങ്കല്പവാതായനം

ആവണിപ്പൂവിന്‍ വെണ്‍മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ് വീണ്ടും
ആവണിപ്പൂവിന്‍ വെണ്‍മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍

Download

ശരത്കാലസന്ധ്യേ (Sarathkala Sandhye)

ചിത്രം:സാദരം (Sadaram)
രചന:കൈതപ്രം 
സംഗീതം:ജോണ്‍സണ്‍
ആലാപനം‌:യേശുദാസ്,സുജാത

ശരത്കാലസന്ധ്യേ നീയെന്‍ മനസ്സില്‍ നിറഞ്ഞൂ
ശരത്കാലസന്ധ്യേ നീയെന്‍ മനസ്സില്‍ നിറഞ്ഞൂ
നിറം പൂണ്ട നീലാകാശം നിലാവില്‍ കുളിര്‍ന്നൂ
ഏഴിലം പാലയില്‍ ആതിരാപ്പൂമണം
ശരത്കാലസന്ധ്യേ നീയന്‍ മനസ്സില്‍ നിറഞ്ഞൂ
നിറം പൂണ്ട നീലാകാശം നിലാവില്‍ കുളിര്‍ന്നൂ

പൊന്നോലകൊണ്ടുമേഞ്ഞൂ കളിപ്പന്തലാകവേ
അഴകിന്റെ ജാലകവാതില്‍ നിനക്കായ് തുറന്നുഞാന്‍
പൊന്നോലകൊണ്ടുമേഞ്ഞൂ കളിപ്പന്തലാകവേ
അഴകിന്റെ ജാലകവാതില്‍ നിനക്കായ് തുറന്നുഞാന്‍
കാണാന്‍ കൊതിക്കും നേരം കണ്‍മുന്നില്‍ എത്തും നിന്റെ
മഞ്ജീരനാദമല്ലോ കേട്ടൂ ഞാന്‍

ശരത്കാലസന്ധ്യേ നീയന്‍ മനസ്സില്‍ നിറഞ്ഞൂ
നിറം പൂണ്ട നീലാകാശം നിലാവില്‍ കുളിര്‍ന്നൂ
ഏഴിലം പാലയില്‍ ആതിരാപ്പൂമണം
ഏഴിലം പാലയില്‍ ആതിരാപ്പൂമണം
ശരത്കാലസന്ധ്യേ നീയന്‍ മനസ്സില്‍ നിറഞ്ഞൂ
നിറം പൂണ്ട നീലാകാശം നിലാവില്‍ കുളിര്‍ന്നൂ

കണ്ണോടു കണ്ണുനോക്കി ചിരിക്കുന്നു താരകള്‍
കസ്തൂരിമഞ്ഞളുമായി മടങ്ങുന്നു വാര്‍മുകില്‍
മണവാളനെത്തുന്നല്ലോ മണിമുല്ലവിരിയുന്നല്ലോ
സിന്ദൂരരേഖ ചാര്‍ത്താറായല്ലോ

ശരത്കാലസന്ധ്യേ നീയന്‍ മനസ്സില്‍ നിറഞ്ഞൂ
നിറം പൂണ്ട നീലാകാശം നിലാവില്‍ കുളിര്‍ന്നൂ
ഏഴിലം പാലയില്‍ ആതിരാപ്പൂമണം
ഏഴിലം പാലയില്‍ ആതിരാപ്പൂമണം
ശരത്കാലസന്ധ്യേ നീയന്‍ മനസ്സില്‍ നിറഞ്ഞൂ
നിറം പൂണ്ട നീലാകാശം നിലാവില്‍ കുളിര്‍ന്നൂ

Download

മധുചന്ദ്രികേ നീ (Madhuchandrike Nee)

ചിത്രം:സാദരം (Sadaram)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മധുചന്ദ്രികേ നീ മറയുന്നുവോ
മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍
മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍
മധുചന്ദ്രികേ നീ മറയുന്നുവോ

നിന്‍ മന്ദഹാസം പൊലിഞ്ഞോ മേഘപാളിയില്‍
നിന്‍ പരിഭവം പെയ്തുവോ രാത്രിമുല്ലയില്‍
നിന്‍ മന്ദഹാസം പൊലിഞ്ഞോ മേഘപാളിയില്‍
നിന്‍ പരിഭവം പെയ്തുവോ രാത്രിമുല്ലയില്‍
ഏകാകിയായ്
ഏകാകിയായ് കേഴുമെന്നോര്‍മ്മയില്‍
ഓമലേ നിന്‍ മുഖം മാഞ്ഞുവോ

മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍
മധുചന്ദ്രികേ
മധുചന്ദ്രികേ നീ മറയുന്നുവോ

ഒരുമാത്രപോലും പിരിഞ്ഞാല്‍ കണ്ണുനീര്‍ മഴ
ഒരുചുംബനം നുകര്‍ന്നാല്‍ മഞ്ഞിളം മഴ
ഒരുമാത്രപോലും പിരിഞ്ഞാല്‍ കണ്ണുനീര്‍ മഴ
ഒരുചുംബനം നുകര്‍ന്നാല്‍ മഞ്ഞിളം മഴ
ഏകാകിനീ 
ഏകാകിനീ നിന്‍ നിലാക്കൈകളാല്‍
വിരഹിയാം എന്നെനീ പുല്‍കുമോ

മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍
മധുചന്ദ്രികേ
മധുചന്ദ്രികേ നീ മറയുന്നുവോ

Download

കതിരോലപ്പന്തലൊരുക്കി (Kathirolapanthalorukki)

ചിത്രം:പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ (Peruvannapurathe Visheshangal)
രചന:പി.കെ.ഗോപി
സംഗീതം:ജോണ്‍സണ്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി 
മാളോര് വരവേല്‍ക്കാനായ് 
കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി 
മാളോര് വരവേല്‍ക്കാനായ് 
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂവിരിയുന്നേ
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂവിരിയുന്നേ
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെയീണം
നാടാകെ പാടാന്‍ വായോ
കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി 
മാളോര് വരവേല്‍ക്കാനായ്

വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ
മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ
വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ
മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആനയുമമ്പാരിയും കൊണ്ടുവായോ
ആനയുമമ്പാരിയും കൊണ്ടുവായോ

കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി 
മാളോര് വരവേല്‍ക്കാനായ് 
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂവിരിയുന്നേ
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെയീണം
നാടാകെ പാടാന്‍ വായോ

ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ
ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ
ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ
ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ
ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍
ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും
ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍
ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും

കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി 
മാളോര് വരവേല്‍ക്കാനായ് 
ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂവിരിയുന്നേ
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെയീണം
നാടാകെ പാടാന്‍ വായോ
നാടാകെ പാടാന്‍ വായോ
നാടാകെ പാടാന്‍ വായോ
നാടാകെ പാടാന്‍ വായോ

Download

ആടിവാ കാറ്റേ (Adivaa Katte)

ചിത്രം:കൂടെവിടെ (Koodevide)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ജോണ്‍സണ്‍
ആലാപനം:എസ് .ജാനകി 

ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളിവാ
ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളിവാ
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ് പൂങ്കാറ്റേ ലാലാലാ
ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളിവാ
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും മന്ദാരപ്പൂക്കള്‍ നുള്ളിവാ

ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ
ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ
ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും
സ്നേഹദേവദൂതികേ വരൂ നീ വരൂ

ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളിവാ
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും മന്ദാരപ്പൂക്കള്‍ നുള്ളിവാ

ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ
ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ
ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
ആരേത്തേടി വന്നണഞ്ഞൂ നീ
ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ ഈ വഴീ

ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളിവാ
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ് പൂങ്കാറ്റേ ലാലാലാ
ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളിവാ
ലാലാലാലാലാലാലാലാല

Download

അരികെ നിന്നാലും (Arike Ninnalum)

ചിത്രം:ചൈന  ടൌണ്‍ (China Town)
രചന:സന്തോഷ്‌ വര്‍മ്മ
സംഗീതം:ജാസി ഗിഫ്റ്റ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ഉം ..ഉം ..അഹഹാ ....അഹഹാ..ഹാഹഹാ
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ

കണ്‍കളില്‍ കൈതൊടും പുതുനക്ഷത്രമോ
സൗരഭം വിതറിടും മധുവാസന്തമോ
ഇരുമാനസങ്ങളെ ചേര്‍ത്തിടും
ഒരു നേര്‍ത്ത തന്തുവാണോ
നറു ചിപ്പി തന്നില്‍ നിറയുന്നതോ
അമൃതിന്റെ ആഴിയാണോ
സ്നേഹമെന്തെന്നു തേടി നാം ഇന്നുമീ

അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ

തിങ്കളിന്‍ തോപ്പിലെ കലമാന്‍പേടയോ
മുന്നിലെ മരുവിലെ ഇളനീര്‍ പന്തലോ
മണി മിന്നല്‍ പോലെ ഒളിമിന്നിടും
ഒരു മായമാത്രമാണോ
അതു വാക്കിലൂടെ ഉരിയാടുവാന്‍
കഴിയാത്ത ഭാവമാണോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ

അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ
ല ല ല ലാ ല ല ....ഉം ...ഉം
ഉം..ഉം...ഉം...ഉം ...ഉം

Download

Saturday, November 17, 2012

സ്വപ്നം കാണും പെണ്ണേ (Swapnam Kanum Penne)

ചിത്രം:കാമം ക്രോധം മോഹം (Kamam Krodham Moham)
രചന:ഭരണിക്കാവ് ശിവകുമാര്‍ 
സംഗീതം:ശ്യാം 
ആലാപനം:യേശുദാസ്‌,സുജാത 

ആ.....ഹേ.....ആ.......ഹോ...
സ്വപ്നം കാണും പെണ്ണേ സ്വര്‍ഗ്ഗം തേടും കണ്ണേ
മണിമാറിലെയ്യാനമ്പു തരൂ
മലര്‍ശരം നീ വന്നെടുക്കൂ 
അടിമുടി ഏയ്‌തെന്നെ തളര്‍ത്തൂ
സ്വപ്നം കാണും പെണ്ണേ

പൂങ്കാറ്റിലെ തേന്‍മുല്ലപോല്‍ താരുണ്യാംഗീ നീ നില്‍ക്കേ
വെണ്ണ തോറ്റിടും എന്റെ മേനിയെ വന്നു പുല്‍കിടും നീ
പൂങ്കാറ്റിലെ തേന്‍മുല്ലപോല്‍ താരുണ്യാംഗീ നീ നില്‍ക്കേ
വെണ്ണ തോറ്റിടും എന്റെ മേനിയെ വന്നു പുല്‍കിടും നീ
വരൂ കാറ്റുപോലെ തരൂ നിന്റെയെല്ലാം
വരൂ കാറ്റുപോലെ തരൂ നിന്റെയെല്ലാം
നീയല്ല്ലോ എന്നുമെന്റെ കളിത്തോഴന്‍

സ്വപ്നം കാണും പെണ്ണേ

ശാരോണിലെ സ്വര്‍ണ്ണകന്യപോല്‍ ശ്യാമളാക്ഷീ നീ നില്‍ക്കേ
വീണ നാണിക്കുമെന്റെ മെയ്യാകെ സ്വന്തമാക്കിടും നീ
ശാരോണിലെ സ്വര്‍ണ്ണകന്യപോല്‍ ശ്യാമളാക്ഷീ നീ നില്‍ക്കേ
വീണ നാണിക്കുമെന്റെ മെയ്യാകെ സ്വന്തമാക്കിടും നീ
വരൂ സ്വര്‍ഗ്ഗദേവാ തരൂ രാഗചിത്രം
വരൂ സ്വര്‍ഗ്ഗദേവാ തരൂ രാഗചിത്രം
നീയല്ലോ എന്നുമെന്റെ പ്രാണനാഥന്‍

സ്വപ്നം കാണും പെണ്ണേ സ്വര്‍ഗ്ഗം തേടും കണ്ണേ
മണിമാറിലെയ്യാനമ്പു തരൂ
മലര്‍ശരം നീ വന്നെടുക്കൂ 
അടിമുടി ഏയ്‌തെന്നെ തളര്‍ത്തൂ
സ്വപ്നം കാണും പെണ്ണേ

Download

കണ്ണില്‍ നിന്‍ മെയ്യില്‍ (Kannil Nin Meyyil)

ചിത്രം:ഇന്നലെ (Innale)
രചന:കൈതപ്രം
സംഗീതം:പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്‌ 
ആലാപനം:യേശുദാസ് 

കണ്ണില്‍ നിന്‍ മെയ്യില്‍ ഓര്‍മ്മപ്പൂവില്‍ ഇന്നാരോ പീലിയുഴിഞ്ഞോ
പൊന്നോ പൂമൊട്ടൊ വര്‍ണ്ണത്തെല്ലോ നിന്‍ ഭാവം മോഹനമാക്കി
മിന്നാരക്കയ്യില്‍ നിന്‍ തൂവല്‍ ചിരിവിതറി തൈമാസത്തെന്നല്‍ പദമാടി തിരുമുടിയില്‍
ഇന്നലെരാവായ് പാടിമറഞ്ഞു നിന്റെയനാഥ മൗനം
കണ്ണില്‍ നിന്‍ മെയ്യില്‍ ഓര്‍മ്മപ്പൂവില്‍ ഇന്നാരോ പീലിയുഴിഞ്ഞോ
പൊന്നോ പൂമൊട്ടൊ വര്‍ണ്ണത്തെല്ലോ നിന്‍ ഭാവം മോഹനമാക്കി

നീയാണാദ്യം കണ്ണീര്‍ തൂവി ശ്യാമാരണ്യത്തിന്‍ മീതേ
നീയാണാദ്യം പുഞ്ചിരിതൂവി നിത്യനിലാവിന്‍ മീതേ
മൂവന്തിക്കതിരായ് നീ പൊന്മാടത്തുഞ്ചത്തും കോലക്കുഴല്‍ കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ട് പവിഴപ്പുതുമിന്നുണ്ട് നിറയോല പൂമേടക്കൂടുണ്ട്
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴല്‍ കിളിക്കുഞ്ഞേ

കണ്ണില്‍ നിന്‍ മെയ്യില്‍ ഓര്‍മ്മപ്പൂവില്‍ ഇന്നാരോ പീലിയുഴിഞ്ഞോ
പൊന്നോ പൂമൊട്ടൊ വര്‍ണ്ണത്തെല്ലോ നിന്‍ ഭാവം മോഹനമാക്കി

ആഴിയുമൂഴിയും മൂളിയിണങ്ങും നേരം മാടിവിളിക്കുന്നു
പൊന്‍ മീനോടിയ മാനത്തെ കൊമ്പില്‍ ഉണ്ണിതിരിഞ്ഞൂ പൂത്താരം
കുടവത്തളിരിലയുണ്ട് ഇലവട്ടക്കുടയുണ്ട് കോലക്കുഴല്‍ കിളിക്കുഞ്ഞേ
വൈഡൂര്യച്ചെപ്പുണ്ട് സിന്ദൂരക്കൂട്ടുണ്ട് താനാടും ചങ്ങാലിക്കൂട്ടുണ്ടേ
തേടുന്നതെല്ലാം രത്നങ്ങളാക്കും കോലക്കുഴല്‍ കിളിക്കുഞ്ഞേ

കണ്ണില്‍ നിന്‍ മെയ്യില്‍ ഓര്‍മ്മപ്പൂവില്‍ ഇന്നാരോ പീലിയുഴിഞ്ഞോ
പൊന്നോ പൂമൊട്ടൊ വര്‍ണ്ണത്തെല്ലോ നിന്‍ ഭാവം മോഹനമാക്കി

Download

സ്വര്‍ണ്ണ മീനിന്റെ (Swarnameeninte)

ചിത്രം:സര്‍പ്പം (Sarppam)
രചന:ബിച്ചു തിരുമല
സംഗീതം:കെ.ജെ.ജോയ്
ആലാപനം:യേശുദാസ്‌,എസ് .പി.ബാലസുബ്രമണ്യം,പി.സുശീല,വാണി ജയറാം

ആ....ആ.....ആ.....ആ....ആ....ആ...ആ
ആ....ആ.....ആ.....ആ....ആ....ആ...ആ

സ്വര്‍ണ്ണ മീനിന്റെ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
ആ...ആ.....സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
ആ.....ആ....ആ....ആ...ആ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
മുകിലൊത്ത വേണി കുയിലൊത്ത വാണി വാ വാ വാ വാ
മുകിലൊത്ത വേണി കുയിലൊത്ത വാണി വാ വാ വാ
മീനിന്റെ സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ

ആ....ആ.....ആ.....ആ....ആ....ആ...ആ
ആ....ആ.....ആ.....ആ....ആ....ആ...ആ

ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി
മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി
ആ...എന്റെ കരളിന്റെ കരളേ നീ കുളിരായി വാ
ആ...കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ
ആ...എന്റെ കരളിന്റെ കരളേ നീ കുളിരായി വാ
ആ...കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ
മുകിലൊത്ത വേണി കുയിലൊത്ത വാണി വാ വാ വാ വാ
മുകിലൊത്ത വേണി കുയിലൊത്ത വാണി വാ വാ വാ

മീനിന്റെ സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ

നിറ ലാവണ്യം വിളയുന്ന മാറില്‍ നിറ ലാവണ്യം വിളയുന്ന മാറില്‍
നവതാരുണ്യം വഴിയുന്ന മെയ്യില്‍ നവതാരുണ്യം വഴിയുന്ന മെയ്യില്‍
ആ...സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
ആ...സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
ആ...സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
ആ...സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍ ഹാ ഹാ ഹാ ഹാ
അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍ ഹാ ഹാ ഹാ

മീനിന്റെ സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
മുകിലൊത്ത വേണി കുയിലൊത്ത വാണി വാ വാ വാ വാ
മുകിലൊത്ത വേണി കുയിലൊത്ത വാണി വാ വാ വാ
മീനിന്റെ സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
ആ....ആ.....ആ.....ആ....ആ....ആ...ആ

Download

ഇവിടെ കാറ്റിനു (Ivide Kattinu)

ചിത്രം:രാഗം (Ragam)
രചന:വയലാര്‍
സംഗീതം:സലീല്‍ ചൗധരി
ആലാപനം:യേശുദാസ്,എസ് .ജാനകി 

ഇവിടെ കാറ്റിനു സുഗന്ധം
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലേ പോയതു വസന്തം
വസന്തത്തിന്‍ തളിര്‍ത്തേരില്‍ ഇരുന്നതാര്
വാസരസ്വപ്നത്തിന്‍ തോഴിമാര്
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലേ പോയതു വസന്തം
വസന്തത്തിന്‍ തളിര്‍ത്തേരില്‍ ഇരുന്നതാര്
വാസരസ്വപ്നത്തിന്‍ തോഴിമാര്
ഇവിടെ കാറ്റിനു സുഗന്ധം

ഇവിടെ തേരു നിര്‍ത്താതെ ഇതുവഴി ഒന്നിറങ്ങാതെ
എനിയ്ക്കൊരു പൂ തരാതെന്തേ പോയ് പോയ് പൂക്കാലം
ഇവിടെ തേരു നിര്‍ത്താതെ ഇതുവഴി ഒന്നിറങ്ങാതെ
എനിയ്ക്കൊരു പൂ തരാതെന്തേ പോയ് പോയ് പൂക്കാലം
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം
അകലെ സാഗര തിരകള്‍
അകലെ സാഗര തിരകള്‍
അവയില്‍ വൈഢൂര്യമണികള്‍
തിരകളില്‍ തിരു മുത്തു വിതച്ചതാര്
താരകദ്വീപിലെ കിന്നരന്മാര്‍
അകലെ സാഗര തിരകള്‍

ഇരുട്ടിന്‍ കണ്ണുനീരാറ്റില്‍ ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാര്‍
ഇരുട്ടിന്‍ കണ്ണുനീരാറ്റില്‍ ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാര്‍
ഹൃദയേശ്വരീ നീ മറ്റൊരു വൈഢൂര്യം
ഹൃദയം പൂത്തതു മിഴികള്‍
ഹൃദയം പൂത്തതു മിഴികള്‍
അതില്‍ ഞാന്‍ നിന്‍ കൃഷ്ണമണികള്‍
നിറമുള്ള യുവത്വത്തിനെന്തഴക്
നിന്റെ വികാരത്തിന്‍ നൂറഴക്
ഹൃദയം പൂത്തതു മിഴികള്‍

ചിരിയ്ക്കും ചെണ്ടുമല്ലിക്കും ചിറകുള്ള നൊമ്പരങ്ങള്‍ക്കും
തിളങ്ങുന്ന കണ്ണുകള്‍ നല്‍കാന്‍ വാ വാ വിശ്വശില്‍പ്പി
ചിരിയ്ക്കും ചെണ്ടുമല്ലിക്കും ചിറകുള്ള നൊമ്പരങ്ങള്‍ക്കും
തിളങ്ങുന്ന കണ്ണുകള്‍ നല്‍കാന്‍ വാ വാ വിശ്വശില്‍പ്പി
പ്രിയഗായകാ നീ എന്നിലെ പ്രേമശില്‍പ്പി

ഇവിടെ കാറ്റിനു സുഗന്ധം
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലേ പോയതു വസന്തം
വസന്തത്തിന്‍ തളിര്‍ത്തേരില്‍ ഇരുന്നതാര്
വാസരസ്വപ്നത്തിന്‍ തോഴിമാര്

Download

Thursday, November 15, 2012

വാതിലില്‍ (Vathilil)

ചിത്രം:ഉസ്താദ്‌ ഹോട്ടല്‍ (Usthad Hotel)
രചന:റഫീക്ക് അഹമദ് 
സംഗീതം:ഗോപി സുന്ദര്‍ 
ആലാപനം:ഹരിചരണ്‍

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്‍
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നൂ
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നൂ

കാണാനോരോ വഴി തേടി കാണും നേരം മിഴി മൂടി
ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ
പുന്നാരം....
ചൊരിയുമളവിലവള്‍ ഇളകി മറിയുമൊരു കടലായി
കിന്നാരം......
പറയുമഴകിലവള്‍ ഇടറിയുണരുമൊരു മഴയായി
കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുവതരുമയിലായ്‌...
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്‍

ഏതോ കതകിന്‍ വിരി നീക്കി നീലകണ്മുനയെറിയുമ്പോള്‍
ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ
നിന്നോളം.....
ഉലകിലൊരുവളിനി അഴകു തികയുവതിനില്ലല്ലോ
മറ്റാരും.....
വരളും ഉയിരിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ..
നറുമൊഴി അരളുകള്‍ കരളിലെ കുരുവികള്‍ കുറുകുവതനുപമമായ്‌...
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്‍
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നൂ
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നൂ

Download

ഉല്ലാസ‍പ്പൂത്തിരികള്‍ (Ullasapoothirikal)

ചിത്രം:മീന്‍ (Meen)
രചന:യൂസഫലി കേച്ചേരി
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌ 

ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ
ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ

വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണം അനുപമ രസലതികേ
വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണം അനുപമ രസലതികേ
മധുവാദിനീ മതിമോഹിനീ
ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ
എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ
നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി
വാ വാ വാ വാ സഖി വാ

ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ

നീ അസുലഭ മധുമയ നവ മൃദു കുസുമദളം
ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം
നീ അസുലഭ മധുമയ നവ മൃദു കുസുമദളം
ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം
സുരവാഹിനീ സുഖദായിനീ
ആരാരും ചൂടാത്ത പൂവേന്തി വാ
പൂത്തുനില്‍ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ
നിന്‍ നീള്‍ മിഴി വിണ്‍താരമായ്
വാ വാ വാ വാ സഖി വാ

ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ

Download

സംഗീതമേ നിന്‍ പൂഞ്ചിറകില്‍ (Sangeethame Nin Poonchirakil)

ചിത്രം:മീന്‍ (Meen)
രചന:യൂസഫലി കേച്ചേരി 
സംഗീതം:ജി.ദേവരാജന്‍ 
ആലാപനം:യേശുദാസ്‌ 

ഓ...ഓ...ഓ...ഓ...ഓ...ഓ....ഓ...ഓ...ഓ
സംഗീതമേ നിന്‍ പൂഞ്ചിറകില്‍ എന്നോമലാള്‍ തന്‍ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍ വേദന വിടര്‍ത്തിയ പനിനീരോ
സംഗീതമേ നിന്‍ പൂഞ്ചിറകില്‍ എന്നോമലാള്‍ തന്‍ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍ വേദന വിടര്‍ത്തിയ പനിനീരോ
സംഗീതമേ

ഹൃദയങ്ങള്‍ ഒന്നായ്‌ ചേര്‍ന്നലിഞ്ഞാല്‍ കദനങ്ങള്‍ പിറകെ വിരുന്നു വരും
ഹൃദയങ്ങള്‍ ഒന്നായ്‌ ചേര്‍ന്നലിഞ്ഞാല്‍ കദനങ്ങള്‍ പിറകെ വിരുന്നു വരും
വിധിയുടെ കൈയ്യില്‍ ജീവിതം വെറുമൊരു വിളയാട്ടു പമ്പരമല്ലേ
വിളയാട്ടു പമ്പരമല്ലേ ഓ..ഓ..ഓ

സംഗീതമേ നിന്‍ പൂഞ്ചിറകില്‍ എന്നോമലാള്‍ തന്‍ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍ വേദന വിടര്‍ത്തിയ പനിനീരോ
സംഗീതമേ

അനുരാഗ ഗാനം വിടരുമ്പോള്‍ ആത്മാവില്‍ ദുഃഖങ്ങള്‍ വളരുമെന്നോ
അനുരാഗ ഗാനം വിടരുമ്പോള്‍ ആത്മാവില്‍ ദുഃഖങ്ങള്‍ വളരുമെന്നോ
കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാര്‍ദ്ര ഗദ്ഗദമല്ലേ
കരുണാര്‍ദ്ര ഗദ്ഗദമല്ലേ ഓ..ഓ..ഓ

സംഗീതമേ നിന്‍ പൂഞ്ചിറകില്‍ എന്നോമലാള്‍ തന്‍ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍ വേദന വിടര്‍ത്തിയ പനിനീരോ
വിട തരൂ മല്‍സഖീ വിട തരൂ മല്‍ സഖീ മല്‍ സഖീ മല്‍ സഖീ

Download

Wednesday, November 14, 2012

ഓ മൈ ജുലീ (Oh My Jooli)

ചിത്രം:ചട്ടക്കാരി (Chattakkari)
രചന:മുരുകന്‍ കാട്ടാകട
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:രാജേഷ്‌ കൃഷ്ണന്‍ ,സംഗീത പ്രഭു

എഹേയ്..എഹെഹേയ്...എഹെഹേയ്...എഹെഹേയ്
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
കണ്ണില്‍ക്കണ്ണില്‍ കൂടും കൂട്ടി
ചുണ്ടില്‍ച്ചുണ്ടില്‍ ചൂളം മൂളി
തീരം തേടുമീ കാറ്റിന്‍ കുളിരില്‍
കുറുകുമീ പാട്ടിന്‍ കടലില്‍
മുങ്ങുമെന്‍ പ്രേമം നീ ജുലീ
ഐ ലവ് യൂ

ഏയ്‌  ജുലി ഐ ജസ്റ്റ്‌ വാണ്ട് ടു ടെല്‍ യു
ദാറ്റ്‌ ഐ ലവ് യൂ

ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
എഹേയ് ആഹാഹ ഹാഹാഹ മ് മ് മ് 

ഹേയ് നിന്‍മാറില്‍ ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും ഞാനെന്നെ മറക്കും
പൂവിന്റെയുള്ളില്‍ തേന്‍കുടങ്ങള്‍
വണ്ടിന്നു നല്‍കും ചുംബനങ്ങള്‍
ഏതോ വാനവില്‍ തൂകും 
കിനാവില്‍ ആയിരം ദാഹം
പകരും മുന്തിരിച്ചാറില്‍ 
മയങ്ങി വീഴുമീ രാഗം നീ ജുലീ
നീയെന്‍ ഗാനം ഓ ജുലീ
ഐ ലവ് യൂ

ഈ ഗിറ്റാറിന്‍ തന്തിയില്‍ അലഞ്ഞൂ
രോമാഞ്ചം കൊണ്ടു ഞാന്‍ ഉലഞ്ഞൂ
കാതോരമേതോ സ്പന്ദനങ്ങള്‍
പൂക്കുന്നുവോ എന്‍ മര്‍മ്മരങ്ങള്‍
ഈറന്‍ പൂമുടിത്തുമ്പില്‍
വികാര ലില്ലികള്‍ പൂക്കും കവിളിന്‍
താരിതള്‍ച്ചെണ്ടിന്‍
പരാഗരേണുവില്‍ പാറും ശലഭം ഞാന്‍
ഓ മൈ ജുലീ ബീ മൈ ലവു്
ബീ മൈ ലവു്  ഹാ..ആ..യ്

ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
കണ്ണില്‍ക്കണ്ണില്‍ കൂടും കൂട്ടി
ചുണ്ടില്‍ച്ചുണ്ടില്‍ ചൂളം മൂളി
തീരം തേടുമീ കാറ്റിന്‍ കുളിരില്‍
കുറുകുമീ പാട്ടിന്‍ കടലില്‍
മുങ്ങുമെന്‍ പ്രേമം നീ ജുലീ
ഐ ലവ് യൂ

Download

നിലാവേ നിലാവേ (Nilave Nilave)

ചിത്രം:ചട്ടക്കാരി (Chattakkari)
രചന:രാജീവ്‌ ആലുങ്കല്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:സുദീപ് കുമാര്‍ ,ശ്രേയാ ഘോഷാല്‍

നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലേ
പ്രണയരാമഴയില്‍ ഈ പവിഴ മല്ലിക തന്‍
നിറമിഴികള്‍ തഴുകൂ
വെണ്ണിലാവേ...നിലാവേ നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലേ

മാമരങ്ങള്‍ പീലിനീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്രചൊല്ലാതെങ്ങുപോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവിന്‍ തൂവലറിയാതൂര്‍ന്നുവീഴുന്നു
മെഴുകുനാളമെരിഞ്ഞപോല്‍ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാല്‍  തനു തഴുകിയണയൂ

വെണ്ണിലാവേ ...നിലാവേ നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലേ

പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയില്‍
പാതിപെയ്യും നേരമെന്തേ തോര്‍ന്നുപോകുന്നു
താനെയാണെന്നോര്‍ത്തു തെല്ലും അല്ലലേറുമ്പോള്‍
അല്ലിയാമ്പല്‍ കുഞ്ഞുപൂവിന്‍ നെഞ്ചു നോവുന്നു
വിരഹവേനല്‍ത്തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായ് പുണരുവാന്‍ ഇനി അരികിലണയൂ

നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലേ
പ്രണയരാമഴയില്‍ ഈ പവിഴ മല്ലിക തന്‍
നിറമിഴികള്‍ തഴുകൂ
ആ....ആ....അ..ആ....ഉം..ഉം
ആ....ആ....ആ...ആ....ആ..ആ....

Download

ചെട്ടികുളങ്ങര (Chettikkulangara)

ചിത്രം:സിന്ധു (Sindhu)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്‌ 

ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം

കണ്ടാല്‍ അവളൊരു തണ്ടുകാരി 
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
കണ്ടാല്‍ അവളൊരു തണ്ടുകാരി 
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
ഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവും 
ഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അതു കേട്ടു ഞാനും മറന്നു പാടി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അതു കേട്ടു ഞാനും മറന്നു പാടി
പ്രണയത്തിന്‍ മുന്തിരി തോപ്പൊരുനാള്‍ കൊണ്ടു
കരമൊഴിവായ് പതിച്ചു കിട്ടി
ഓ ...ഓ ....ഓ....ഓ ...ഓ ....ഓ....

ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം

ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
വീണയും നാദവും പോലെയൊന്നായവര്‍
വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു
അകലെ അകലെയാണവള്‍ എന്നാലാ ഹൃദയം
അരികത്തു നിന്ന് തുടിക്കയല്ലേ
ഉടലുകള്‍ തമ്മിലകന്നു എന്നാല്‍
ഉയിരുകളെങ്ങനകന്നു നില്‍ക്കും
ആ...ആ...ആ....ആ...ആ...ആ....

ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം

Download

മന്ദസമീരനില്‍ (Mandhasameeranil)

ചിത്രം:ചട്ടക്കാരി (Chattakkari)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ് 

മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ
മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ

ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗം നീ
ശിലകള്‍ താനേ ശില്പമാകും സൗകുമാര്യം നീ
ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗം നീ
ശിലകള്‍ താനേ ശില്പമാകും സൗകുമാര്യം നീ
സ്വപ്നസൗകുമാര്യം നീ
നിറയും എന്നില്‍ നിറയും നിന്റെ
നീഹാരാര്‍ദ്രമാം അംഗരാഗം അംഗരാഗം

മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ

മദന നര്‍ത്തന ശാലയിലുണരും മൃദു മൃദംഗം നീ
പ്രണയഭൃംഗം ചുണ്ടില്‍ മുത്തും പാനപാത്രം നീ
മദന നര്‍ത്തന ശാലയിലുണരും മൃദു മൃദംഗം നീ
പ്രണയഭൃംഗം ചുണ്ടില്‍ മുത്തും പാനപാത്രം നീ
പുഷ്പപാനപാത്രം നീ
അലിയും എന്നില്‍ അലിയും നിന്റെ
അന്യാധീനമാം അഭിനിവേശം അഭിനിവേശം

മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ

Download

ആറ്റുമണല്‍ പായയില്‍ (Attumanal Payayil)

ചിത്രം:റണ്‍ ബേബി റണ്‍ (Run Baby Run)
രചന:റഫീക്ക് അഹ്മദ് 
സംഗീതം:രതീഷ്‌ വേഗ
ആലാപനം:മോഹന്‍ലാല്‍ 

ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നൊരോര്‍മ്മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവീ
നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ

മണ്‍വഴിയില്‍ പിന്‍വഴിയില്‍ കാലചക്രമോടവേ
പുന്നിലങ്ങള്‍ പൂമരങ്ങള്‍ എത്രയോ മാറിപ്പോയ്
കാണേ നൂല്‍പ്പുഴ എങ്ങോ മാഞ്ഞു
നീരൊഴിഞ്ഞ വെണ്‍മണലില്‍ തോണിപോലെയായി ഞാന്‍

ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ

കാല്‍ത്തളകള്‍ കൈവളകള്‍ മാറ്റി നീ എത്രയോ
അന്നു തന്ന പൊന്നിലഞ്ഞി മാല നീ ഓര്‍ക്കുമോ
വേലയും പൂരവും എന്നോ തീര്‍ന്നു
ആളൊഴിഞ്ഞ കോവിലിലെ കല്‍വിളക്കായ് നിന്നു ഞാന്‍