Monday, December 31, 2012

സ്വപ്നങ്ങളൊക്കെയും (Swapnangalokkeyum)

500 ന്റെ നിറവില്‍

                കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തുടങ്ങി വെച്ച ഈ കൊച്ചു സംഗീത ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ ചൈത്രനിലാവിന്റെ 500 ശിഖരങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുകയാണ്.ഇതിനു പ്രചോദനമായിട്ടുള്ളവരെയെല്ലാം ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.നാദം ബ്രഹ്മമാണ്.ഈശ്വര വരദാനമാണ്.അഞ്ഞൂറാമത്തെ ഗാനം എന്നും എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നായിരിക്കണം എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.ഇരുട്ടിലേക്ക് വീണ ഭൂമിദേവിക്ക്  വെള്ളി വര്‍ണ്ണം വാരി വിതറി എന്നും കൂട്ടായിരുന്ന    ചൈത്രനിലാവിനു സംഗീതത്തിന്റെ കൂട്ടുണ്ടായിരുന്നു.രാവും നിലാപൂവും സംഗീതത്തില്‍ മുങ്ങികുളിച്ചിരുന്ന ഓര്‍മകള്‍ക്ക് ഈ കൊച്ചു ലോകം സാക്ഷിയായിരുന്നു.സ്വപ്നങ്ങളും മോഹങ്ങളും പങ്കുവയ്ക്കാന്‍ നിലാവ് എന്നും  കൂടെയുണ്ടാകും.ഇനിയുമൊരു പുലരി പൂവിടുമെന്‍ മനതാരില്‍ നിന്നോര്‍മകള്‍ തന്‍ കാലൊച്ച പുഞ്ചിരിക്കും.എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് നല്ല പാട്ടുകള്‍ എന്നും കൂടെ വേണമെന്ന തോന്നലാണ് ഇങ്ങനെയൊരു സൃഷ്ടിയുടെ ഹേതു.പാട്ടുകളെല്ലാം ഓര്‍മ്മകളാണ് .ഓര്‍മ്മകളെ തഴുകാന്‍ കൊതിക്കാത്തവരായി ആരുണ്ട്‌.ദല മര്‍മ്മരങ്ങള്‍ മനസ്സില്‍ പീലി വിടര്‍ത്തിയാടുന്നു.ഓര്‍മ്മകളില്‍ മായാതെ.ഓരോ ഓര്‍മ്മകളിലും ഒരു പാട്ടിന്റെ താരാട്ട് എന്നും കൂട്ടിനുണ്ടായിരുന്നു.വെണ്ണിലവ്  ഉമ്മവെച്ച ഓര്‍മ്മകള്‍ എന്നും താലോലിക്കാന്‍ ഈ കൊച്ചുലോകം എന്നോടൊപ്പം ഉണ്ടായിരുന്നു.പാതിവഴിയില്‍ കൊഴിഞ്ഞുപോയ പൂവുകള്‍ ഓര്‍മ്മകളുടെ പൂച്ചെണ്ടുകള്‍ എനിക്ക് സമ്മാനിക്കാന്‍ ഒരിക്കലും മറന്നില്ല.ഇടറിയ കണ് ഠത്തില്‍ നിന്നും ഉതിര്‍ന്നുവീഴും അനുപല്ലവികള്‍ ഇന്നും എന്നും താലോലിപ്പൂ.ചിത്തിരരാവ് ഓര്‍മ്മയില്‍ പൂത്തിരി കത്തിച്ച് ആധാരശിലയായ് എന്നും കൂടെയുണ്ടായിരുന്നു.എന്നെ സഹായിച്ച എല്ലാവരെയും മനസ്സില്‍ മഴവില്ലുകള്‍ തീര്‍ത്ത് ഓര്‍ത്തെടുക്കുന്നു ഞാനീ വേളയില്‍ .നന്ദി

ചിത്രം:കാണാന്‍ കൊതിച്ച് (Kanan Kothichu)
രചന:പി.ഭാസ്കരന്‍
സംഗീതം:വിദ്യാധരന്‍
ആലാപനം:യേശുദാസ്

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം 
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്ക്കാം
കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്ക്കാം
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം

ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം

സങ്കല്‍പ്പ കേദാര ഭൂവില്‍ വിളയുന്ന പൊന്‍കതിരൊക്കെയും പങ്കുവെയ്ക്കാം
സങ്കല്‍പ്പ കേദാര ഭൂവില്‍ വിളയുന്ന പൊന്‍കതിരൊക്കെയും പങ്കുവെയ്ക്കാം
കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവെയ്ക്കാം
കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവെയ്ക്കാം

ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം

Download

Sunday, December 30, 2012

താമരനൂലിനാല്‍ (Thamaranoolinal)

ചിത്രം:മുല്ലവള്ളിയും തേന്‍മാവും (Mullavalliyum Thenmavum)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ജി.വേണുഗോപാല്‍ ,ഗായത്രി

താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേര്‍ന്നൊരു പാട്ടു മൂളൂ മണിവിരലിനാല്‍ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടുവിളിക്കൂ

വെയിലേറ്റ് വാടുന്ന പൂവ് പോലെ പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടല്‍ പോലെ നിന്‍ കാലടിയില്‍ തിര നുര കൈകളും നീട്ടി നില്‍പ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നിന്റെ നെറുകയിലൊരു മുത്തം തന്നീലാ
ആ ആ ആ ആ

ആരിരരാരിരാരോ ആരിരാരോ ഉം ആ ആ

താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ

തിരമേലെ ആടുന്ന തിങ്കള്‍ പോലെ തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിന്‍ പൂഞ്ചിമിഴില്‍ ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ പുലര്‍വെയിലിനു പൂക്കള്‍തന്നീലാ
ഓ  ഓ  ഓ  ഓ

താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടുവിളിക്കൂ
ഓ  ഓ  ഓ  താഴിട്ട് പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ
എന്നെ മാറത്ത് ചേര്‍ത്തൊരു പാട്ട് മൂളു തളിര്‍ വിരലിനാല്‍ താളമിടു
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ

Download

വാലിട്ടെഴുതിയ (Valittezhuthiya)

ചിത്രം:ലൈഫ് ഈസ്‌ ബ്യുട്ടിഫുള്‍ (Life Is Beautiful)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്

വാലിട്ടെഴുതിയ കാര്‍ത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ
വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല
ആശ തന്‍ ചക്രവാള സീമയില്‍ നിന്നും
നീയെന്‍ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചല്‍
വാലിട്ടെഴുതിയ കാര്‍ത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ

നിനക്കായ് നട തുറന്നു കനകപൗര്‍ണ്ണമി 
നീലാമ്പല്‍ ചുണ്ടിലുറഞ്ഞു നറുതേന്‍ തുള്ളി
നിനക്കായ് നട തുറന്നു കനകപൗര്‍ണ്ണമി 
നീലാമ്പല്‍ ചുണ്ടിലുറഞ്ഞു നറുതേന്‍ തുള്ളി
പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നല്‍ കൈകള്‍
വഴിയില്‍ നിഴലിതളിന്‍ നീരാളം
ഉറങ്ങാന്‍ വിരിയൊരുക്കാന്‍ അരയന്ന തൂവല്‍
വാലിട്ടെഴുതിയ കാര്‍ത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ

പരിണയ കഥയൊരു നാള്‍ കതിരണിയുമ്പോള്‍
കളിയും ചിരിയഴകും നടയിറങ്ങുമ്പോള്‍
പരിണയ കഥയൊരു നാള്‍ കതിരണിയുമ്പോള്‍
കളിയും ചിരിയഴകും നടയിറങ്ങുമ്പോള്‍
കണ്ണേ നിന്‍ കണ്ണീരെന്‍ കരളില്‍ കൊള്ളും
കഥനം തൂമിന്നല്‍ കനലാകും
എങ്ങും നീ പോവരുതെന്നെന്‍ ഹൃദയം തേങ്ങും

വാലിട്ടെഴുതിയ കാര്‍ത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ
വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല
ആശ തന്‍ ചക്രവാള സീമയില്‍ നിന്നും
നീയെന്‍ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചല്‍
വാലിട്ടെഴുതിയ കാര്‍ത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ

Download

Saturday, December 29, 2012

അഴകേ അന്നൊരാവണിയില്‍ (Azhake Annoravaniyil)

ചിത്രം:വാഴുന്നോര്‍ (Vazhunnor)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

മ്   മ്  മ്  മ്   മ്  മ്  മ്   മ്  മ്
മ്   മ്  മ്  മ്   മ്  മ്  മ്   മ്  മ്

അഴകേ അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെമുന്നില്‍
ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം
പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണ പാട്ടുകേട്ടു മെല്ലെ നിന്റെ
പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞുണര്‍ന്ന നിമിഷം
അഴകേ

മനസ്സിനുള്ളിലെ മധുരശാരികയെ കൊലുസണിഞ്ഞു കൊഞ്ചിച്ചുണര്‍ത്തി
മയക്കമാര്‍ന്ന മണിച്ചിറകില്‍ മെല്ലെയൊരു
കുണുക്കിന്‍ തൂവല്‍ തുന്നിപറത്തി
പീലിച്ചുണ്ടില്‍ തഞ്ചും പാടാപ്പാട്ടില്‍ മയക്കി നാടന്‍ പെണ്ണായ് ചമഞ്ഞൊരുക്കി
ഇടനെഞ്ചില്‍ കൂടും കുരുന്നുകൂട്ടില്‍
താരാട്ടായുറക്കി

അഴകേ അന്നൊരാവണിയില്‍

ഇതള്‍ വിരിഞ്ഞുവരും ഒരുകിനാവില്‍ നിന്നെ മതിമറന്നുകണ്ടു മയങ്ങി
കുളിരിടുന്ന മുളം കുഴലില്‍ മെല്ലെയൊരു മധുരഗാന സുധയുണര്‍ത്തി
ആരുംകാണാതെന്നും മാറില്‍ കൊഞ്ചിച്ചുറക്കി മായപ്പൊന്മാനെ ഞാന്‍ മെരുക്കി
ഒരുകുന്നിച്ചെപ്പില്‍ വന്നൊളിച്ചിരിക്കാന്‍
തൂമഞ്ഞായ് പൊഴിയാന്‍

അഴകേ അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെമുന്നില്‍
ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം
പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണ പാട്ടുകേട്ടു മെല്ലെ നിന്റെ
പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞുണര്‍ന്ന നിമിഷം
അഴകേ മ്  മ്  മ്   മ്  മ്

Download

Sunday, December 16, 2012

സമയമിതപൂര്‍വ്വ (Samayamithapoorva)

ചിത്രം:ഹരികൃഷ്ണന്‍സ് (Harikrishnan's)
രചന:കൈതപ്രം
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌,യേശുദാസ്‌

സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം
എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം ഈ ജന്മം സംപൂര്‍ണ്ണം ദേവി
സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം

തവ മൃദുസ്മേര സിന്ദൂരം ഉഷകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗ വൈഭവം
തവ മൃദുസ്മേര സിന്ദൂരം ഉഷകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗ വൈഭവം
നിത്യ സുന്ദരീ വശ്യമോഹിനീ ലയോദാരമീ പദചലനം
ആനന്ദനം താനന്ദനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ  മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ

സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം

ഇനി ഈ കണ്ണീര്‍ കണിമലരാകും പരിവേദനമോ പനിനീരാകും
ഇനി ഈ കണ്ണീര്‍ കണിമലരാകും പരിവേദനമോ പനിനീരാകും
പാപാന്ധകാരം പാര്‍വണമാകും പാഥേയമാകും പുണ്യങ്ങള്‍
ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍
ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍ ആശ്രയമാകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലരാകും

ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം
ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം

താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ  മൗനം പ്രണവ മന്ത്രണം

രിമഗരിസ നിധമപസ നിധമപ
സാ ജനുതക പ സനിധ തക തകിടജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ തരികിട സാഗ തക തരിതജം
പാസമഗരിസ തോം തകജനുത മാ തുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജനുധ ധിമി സഗ തകിടതോം സനിധമ തകിടതോം

സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം
എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം ഈ ജന്മം സംപൂര്‍ണ്ണം ദേവി
സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം

Download

തേന്‍ മലരേ (Then Malare)

ചത്രം:സൂര്യപുത്രന്‍ (Sooryaputhran)
രചന:എസ് .രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്

തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട്
കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട്
ആരാരോ ആരാരോ നീയെനിക്കാരാരോ
തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ

സ്നേഹ നിലാവിന്‍ കിളിവാതില്‍ പാതി തുറന്നൊരു പൂങ്കാറ്റേ
രാമഴ തേങ്ങും താഴ്വരയില്‍ നീയുമൊരമ്മയെ തിരയുന്നോ
അവള്‍ വരുമോ മിഴി തണല്‍ തരുമോ അലിയുന്നൂ വനഹൃദയം

തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ

തിങ്കളുറങ്ങും വിണ്ണഴകില്‍ ഗംഗയുറങ്ങും മണ്‍കുളിരില്‍
നിര്‍മല സ്നേഹം വിരിയുന്നൂ നിന്നെയും എന്നെയും പൊതിയുന്നൂ
വരമല്ലേ സപ്ത സ്വരമല്ലേ അതില്‍ നിറയുന്നൂ പാല്‍ മധുരം

തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ
കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട്
കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട്
ആരാരോ ആരാരോ നീയെനിക്കാരാരോ
തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ

Download

പഞ്ചവര്‍ണ്ണക്കുളിരേ (Panchavarnakkulire)

ചിത്രം:സൂര്യപുത്രന്‍ (Sooryaputhran)
രചന:എസ് .രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍ വരുമോ കൂടെവരുമോ
നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍ തരുമോ പാടിത്തരുമോ
മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട് മുകിലാരം കാവില്‍ പൂരം കാണാം
മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട് മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
ആരും കാണാപ്പുലരികള്‍ കാണാം
പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍ വരുമോ കൂടെവരുമോ
നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍ തരുമോ പാടിത്തരുമോ

ആ  ആ  ആ  ആ  ആ  ആ  ആ  ആ ആ  ആ

കൂട്ടിലെത്താന്‍ കൊതിക്കുന്ന കുയില്‍ക്കുഞ്ഞും നിന്റെ പാട്ടുകേട്ടു മണിത്തൊട്ടില്‍ച്ചൂടറിയും
ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങില്‍ നിന്റെ ആത്മരാഗസ്പന്ദനങ്ങള്‍ തിരിതെളിച്ചു
നീരാടാന്‍ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ
ഇടവത്തില്‍ തെയ്യം തുള്ളും വേളിക്കാറ്റേ ഒരായിരം രാവുകള്‍ കാത്തിരുന്നൂ ഞാന്‍

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍ വരുമോ കൂടെവരുമോ
നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍ തരുമോ പാടിത്തരുമോ

എത്രയെത്ര സാഗരങ്ങള്‍ കടഞ്ഞൂ ഞാന്‍ മണിമുത്തുപോലെന്‍ മാറില്‍ നീ ചായുറങ്ങാന്‍
ആളൊഴിഞ്ഞ തീരത്തെ തണല്‍‌മരമായ് നിനക്കാകാശച്ചില്ലയില്‍ കൂടൊരുക്കാന്‍
ഊരെല്ലാം കാണില്ലേ ഉദയങ്ങള്‍ തഴുകില്ലേ ഉണരുമ്പോള്‍ കണികാണാന്‍ മണിദീപം തെളിയില്ലേ
ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ ഇനി നീയെന്‍ ജീവിതസായൂജ്യമാകൂ

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍ വരുമോ കൂടെവരുമോ
നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍ തരുമോ പാടിത്തരുമോ
മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട് മുകിലാരം കാവില്‍ പൂരം കാണാം
മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട് മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
ആരും കാണാപ്പുലരികള്‍ കാണാം
പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍ വരുമോ കൂടെവരുമോ
നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍ തരുമോ പാടിത്തരുമോ

Download

ശുഭയാത്രാ ഗീതങ്ങള്‍ (Shubhayathra Gheethangal)

ചിത്രം:ആകാശദൂത് (Akashadoothu)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്

ശുഭയാത്രാ ഗീതങ്ങള്‍ പാടുകയല്ലോ കിളിയും കാറ്റും കൂട്ടിനണയും ഞാനും
ശുഭയാത്രാ ഗീതങ്ങള്‍ പാടുകയല്ലോ കിളിയും കാറ്റും കൂട്ടിനണയും ഞാനും

കുരിശുമലയില്‍ പള്ളിമണികളുണരും പുണ്യ ഞായറാഴ്‌ചകള്‍ തോറും
കുരിശുമലയില്‍ പള്ളിമണികളുണരും പുണ്യ ഞായറാഴ്‌ചകള്‍ തോറും
കരം കോര്‍ത്തു പോകും നാം ഓശാന പാടും നാം വരും മാലാഖമാര്‍ വാത്സല്യലോലം

ശുഭയാത്രാ ഗീതങ്ങള്‍ പാടുകയല്ലോ കിളിയും കാറ്റും കൂട്ടിനണയും ഞാനും

ഇരവില്‍ തിരുക്കുടുംബസ്‌തുതികള്‍ മധുരം പാടിപ്പാടി നമ്മളുറങ്ങും
ഇരവില്‍ തിരുക്കുടുംബസ്‌തുതികള്‍ മധുരം പാടിപ്പാടി നമ്മളുറങ്ങും
പ്രിയമോലുമീ മാറില്‍ നീ ചാഞ്ഞുറങ്ങുമ്പോള്‍ സുഖസ്വപ്‌നങ്ങളില്‍ മാലാഖ പാടും

ശുഭയാത്രാ ഗീതങ്ങള്‍ പാടുകയല്ലോ കിളിയും കാറ്റും കൂട്ടിനണയും ഞാനും
ശുഭയാത്രാ ഗീതങ്ങള്‍ പാടുകയല്ലോ കിളിയും കാറ്റും കൂട്ടിനണയും ഞാനും
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  

Download

കാട്ടിലെ മൈനയെ (Kattile Mainaye)

ചിത്രം:ആകാശദൂത് (Akashadoothu)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ചിത്ര

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിര്‍കാറ്റോ
കാറ്റിന്റെ താളത്തിലാടുന്ന പൊന്‍മുളം കാടോ മലര്‍മേടോ
അലമാലയായിരം മയിലാടിടുന്ന പോല്‍ ഇളകും കടലോ ഇനിയാരോ
കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിര്‍കാറ്റോ
കാറ്റിന്റെ താളത്തിലാടുന്ന പൊന്‍മുളം കാടോ മലര്‍മേടോ

ചന്ദന പൂങ്കാവുകളില്‍ തന്നനമാടുന്ന പൂവുകളോ
പൂവുകളില്‍ ആടി വരും കുഞ്ഞു മാലാഖന്‍ തൃക്കഴലോ
തൃക്കഴലാടും പൊന്‍ത്തളയോ
പൊന്‍ത്തള ചാര്‍ത്തും മുത്തുകളോ താളം ചൊല്ലിത്തന്നു

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിര്‍കാറ്റോ
കാറ്റിന്റെ താളത്തിലാടുന്ന പൊന്‍മുളം കാടോ മലര്‍മേടോ
അലമാലയായിരം മയിലാടിടുന്ന പോല്‍ ഇളകും കടലോ ഇനിയാരോ
കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിര്‍കാറ്റോ
കാറ്റിന്റെ താളത്തിലാടുന്ന പൊന്‍മുളം കാടോ മലര്‍മേടോ

ലല്ലാല്ല ലാ ലാലാ ലല്ലാല്ല ലാ ലാലാ

ചെങ്കദളീ കൂമ്പുകളില്‍ തേന്‍ വിരുന്നുണ്ണുന്ന തുമ്പികളോ
തുമ്പികള്‍ തന്‍ പൂഞ്ചിറകില്‍ തുള്ളി തുളുമ്പുന്ന പൊന്‍വെയിലോ
പൊന്‍വെയിലാടും പുല്‍ക്കൊടിയോ
പുല്‍ക്കൊടി തുഞ്ചത്തെ മുത്തുകളോ താളം ചൊല്ലിത്തന്നു

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിര്‍കാറ്റോ
കാറ്റിന്റെ താളത്തിലാടുന്ന പൊന്‍മുളം കാടോ മലര്‍മേടോ
അലമാലയായിരം മയിലാടിടുന്ന പോല്‍ ഇളകും കടലോ ഇനിയാരോ
കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിര്‍കാറ്റോ
കാറ്റിന്റെ താളത്തിലാടുന്ന പൊന്‍മുളം കാടോ മലര്‍മേടോ
അലമാലയായിരം മയിലാടിടുന്ന പോല്‍ ഇളകും കടലോ ഇനിയാരോ

Download

അന്നലൂഞ്ഞാല്‍ (Annaloonjal)

ചിത്രം:പുറപ്പാട് (Purappadu)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്

ലാലാലാ ലലലാലലാ
ഇത്തിരി തേനില്‍ പൊന്നുരച്ച് ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു
അന്നലൂഞ്ഞാല്‍ പൊന്‍ പടിയില്‍ ആട് ആട് ആടാട്
ആലിലയില്‍ പള്ളികൊള്ളും ആരോമലുണ്ണി ആടാട്
ആട് ആട് ആടാട്
അന്നലൂഞ്ഞാല്‍ പൊന്‍ പടിയില്‍ ആട് ആട് ആടാട്

ഇത്തിരി തേനില്‍ പൊന്നുരച്ചു ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു
ഇത്തിരി തേനില്‍ പൊന്നുരച്ചു ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു
കൊഞ്ചും മൊഴിയില്‍ തേനുതിരും എന്റെ പൊന്നും കുടമായ്‌ വളര്
പൊന്നിന്‍ കുടമായ്‌ വളര്

അന്നലൂഞ്ഞാല്‍ പൊന്‍ പടിയില്‍ ആട് ആട് ആടാട്

ലാലാ ലലലല ലലലലാ ലാലാ ലലലല ലലലലാ

ഇത്തിരി പൂവിന്‍ പുഞ്ചിരിയോ പൊല്‍തിടമ്പേറ്റിയ പൗര്‍ണമിയോ
ഇത്തിരി പൂവിന്‍ പുഞ്ചിരിയോ പൊല്‍തിടമ്പേറ്റിയ പൗര്‍ണമിയോ
കന്നി കതിരിന്‍ പാല്‍മണിയോ എന്റെ കണ്ണില്‍ വിടരും പൂക്കണിയോ
എന്റെ കണ്ണില്‍ വിടരും പൂക്കണിയോ

അന്നലൂഞ്ഞാല്‍ പൊന്‍ പടിയില്‍ ആട് ആട് ആടാട്
ആലിലയില്‍ പള്ളികൊള്ളും ആരോമലുണ്ണി ആടാട്
ആട് ആട് ആടാട്
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

മഞ്ഞു പെയ്യുന്ന (Manju Peyyunna)

ചിത്രം:പുറപ്പാട്  (Purappadu)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ 
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍

സ്വര്‍ണ പുഷ്പങ്ങള്‍ കൈയ്യിലേന്തിയ സന്ധ്യയും പോയ്‌ മറഞ്ഞൂ
ഈറനാമതിന്‍ ഓര്‍മ്മകള്‍ പേറി ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടു പക്ഷി തന്‍ നൊമ്പരം

മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍

കണ്ണു ചിമ്മുന്ന താരകങ്ങളെ നിങ്ങളില്‍ തിരയുന്നു ഞാന്‍
എന്നില്‍ നിന്നുമകന്നൊരാ സ്നേഹ സുന്ദര മുഖഛായകള്‍
വേദനയോടെ വേര്‍പിരിഞ്ഞാലും മാധുരി തൂകുമോര്‍മ്മകള്‍

മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍

Download

കവിളിണയില്‍ (Kavilinayil)

ചിത്രം:വന്ദനം (Vandhanam)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ ഛെ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ
നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും
എങ്ങനെ എങ്ങനെ എങ്ങനെ എങ്ങനെ എങ്ങനെ
ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട
ധിം താംകിട കിടതക തരികിട തോം
കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ

മനസ്സിന്റെ മാലിനീതീരഭൂവില്‍ മലരിട്ടു മാകന്ദശാഖികളില്‍
മനസ്സിന്റെ മാലിനീതീരഭൂവില്‍ മലരിട്ടു മാകന്ദശാഖികളില്‍
തളിരില നുള്ളും കുയിലുകള്‍‍ പാടി തരിവള കൊട്ടി പുഴയതു പാടി
വനജ്യോത്സ്‌ന പൂവിടുന്ന വനികയില്‍ പാടുവാനായ്
അഴകിന്നഴകേ നീ വരുമോ
ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട
ധിം താംകിട കിടതക തരികിട തോം

കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ ഛെ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ
നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും
അയ്യെടാ നന്നായിരിക്കുന്നു

മധുമാസരാവിന്റെ പൂമഞ്ചലില്‍ പനിമതീതീരത്തു വന്നിറങ്ങീ
മധുമാസരാവിന്റെ പൂമഞ്ചലില്‍ പനിമതീതീരത്തു വന്നിറങ്ങീ
കസവുള്ള പട്ടിന്‍ മുലക്കച്ച കെട്ടി നറുനിലാച്ചേല ഞൊറിയിട്ടുടുത്തു
മധുരമാം ഗാനത്തിന്‍ മുരളിയുമായെന്റെ
അരികില്‍ വരാമോ പെണ്‍കൊടി നീ
ച്ചി ഈ മനുഷ്യന്‌ നാണമില്ലേ
ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട
ധിം താംകിട കിടതക തരികിട തോം

ഹേയ് കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ ഛെ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ
നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും
ഹോ ഇതെന്തൊരു ശല്യാ
ലാല്ല ലാലാല്ല ലാല്ല ലാലാല്ല ലാല്ല ലാലാലാല
ലാല്ല ലാലാല്ല ലാല്ല ലാലാല്ല ലാല്ല ലാലാലാല
ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട
ധിം താംകിട കിടതക തരികിട തോം

Download

Saturday, December 15, 2012

അന്തിപൊന്‍വെട്ടം (Anthiponvettam)

ചിത്രം:വന്ദനം (Vandhanam)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

ഓ ഓ ഓ ഓ ഓ ഓ മ്  മ്  മ്  മ്  മ്  മ്
ഓ ഓ ഓ ഓ ഓ ഓ മ്  മ്  മ്  മ്  മ്  മ് 

അന്തിപൊന്‍വെട്ടം മെല്ലെത്താഴുമ്പോള്‍
അന്തിപൊന്‍വെട്ടം കടലില്‍ മെല്ലെത്താഴുമ്പോള്‍
മാനത്തെ മുല്ലത്തറയില്  മാണിക്ക്യചെപ്പ്
വിണ്ണിന്‍ മാണിക്ക്യചെപ്പ്
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താര ന
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താര ന
അന്തിപൊന്‍വെട്ടം കടലില്‍ മെല്ലെത്താഴുമ്പോള്‍
മാനത്തെ മുല്ലത്തറയില്  മാണിക്ക്യചെപ്പ്
വിണ്ണിന്‍ മാണിക്ക്യചെപ്പ്

തിരിയിട്ടുകൊളുത്തിയ ആയിരം വിളക്കുകള്‍ എരിയുന്നംബര നടയില്‍ ഓ ഓ
തിരിയിട്ടുകൊളുത്തിയ ആയിരം വിളക്കുകള്‍ എരിയുന്നംബര നടയില്‍
തൊഴുതുവലം വച്ച് തുളസിക്കതിര്‍ വച്ച് കളഭമണിയുന്നു പൂനിലാവ്
കളഭമണിയുന്നു പൂനിലാവ്
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താര ന
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താര ന

അന്തിപൊന്‍വെട്ടം കടലില്‍ മെല്ലെത്താഴുമ്പോള്‍
മാനത്തെ മുല്ലത്തറയില്  മാണിക്ക്യചെപ്പ്
വിണ്ണിന്‍ മാണിക്ക്യചെപ്പ്

തളിരിട്ടമോഹങ്ങള്‍ താവകവിരഹത്തിന്‍ എരിതീയില്‍ വീണുരുകി ആ ആ
തളിരിട്ടമോഹങ്ങള്‍ താവകവിരഹത്തിന്‍ എരിതീയില്‍ വീണുരുകി
കരളിലെ സ്വപ്നത്തിന്‍ ചെറുമണ്‍ കുടില്‍തീര്‍ത്ത് കരിമിഴിയാളെ ഞാന്‍ കൊണ്ടുപോകാം
കരിമിഴിയാളെ ഞാന്‍ കൊണ്ടുപോകാം

അന്തിപൊന്‍വെട്ടം കടലില്‍ മെല്ലെത്താഴുമ്പോള്‍
മാനത്തെ മുല്ലത്തറയില്  മാണിക്ക്യചെപ്പ്
വിണ്ണിന്‍ മാണിക്ക്യചെപ്പ്
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താര ന
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താര ന
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താര ന
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താര ന

Download

തീരം തേടുമോളം (Theeram Thedumolam)

ചിത്രം:വന്ദനം (Vandhanam)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ നീയെന്നെ തൊട്ടുതൊട്ടുണര്‍ത്തി
നിന്നംഗുലികള്‍ ലാളിക്കും ഞാനൊരു ചിത്രവിപഞ്ചികയായ്
തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ

പൊന്‍‍താഴം‌ പൂങ്കാവുകളില്‍ തന്നാലാടും പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം തൂത്തു തളിക്കാന്‍ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിന്‍
മുടിയില്‍ ചൂടാന്‍ പൂ തരുമോ
ആ ആ ആ ആ ആ ആ ആ ആ ആ

തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ

വെണ്‍‌താരം പൂമിഴി ചിമ്മി മന്ദം മന്ദം മായുമ്പോള്‍
ഇന്നീ പുരയില്‍ പൂമഞ്ചം നിന്നെയുറക്കാന്‍ ഞാന്‍ വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിന്‍
പുഷ്‌പതലത്തില്‍ ഞാനുറങ്ങും
ആ ആ ആ ആ ആ ആ ആ ആ ആ

തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു നീയിന്നെന്റെ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ ഞാന്‍ നിന്നെ തൊട്ടുതൊട്ടുണര്‍ത്തി
എന്നംഗുലികള്‍ ലാളിക്കും നീയൊരു ചിത്രവിപഞ്ചികയായ്
തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ

Download

Thursday, December 13, 2012

നന്നങ്ങാടികള്‍ (Nannangadikal)

ചിത്രം:കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ (Kakkothikkavile Appooppan Thadikal)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:മലേഷ്യ വാസുദേവന്‍ ,എസ് .പി.ഷൈലജ,ചിത്ര

നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍
നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍
ചാവേറും മോഹങ്ങള്‍ എന്നാളും മൂടുന്നു 
മനസ്സിന്‍ അറതന്‍ ഇരുളില്‍ തമ്പ്രാക്കന്മാരേ
നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍
നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍

പ്രാണങ്ങള്‍ ചിമ്മി ചിമ്മി അലയും
മോഹങ്ങള്‍ മിന്നി മിന്നി അണയും
പ്രാണങ്ങള്‍ ചിമ്മി ചിമ്മി അലയും
ഉള്ളില്‍ മോഹങ്ങള്‍ മിന്നി മിന്നി അണയും
മിനുങ്ങു തരികളായ് നുറുങ്ങു പൊരികളായ്
ചിരിയില്‍ കണ്ണീരുമായ് പായും പാതകളില്‍
ചിരിയില്‍ കണ്ണീരുമായ് പായും പാതകളില്‍
താനേ ചിതലേറും കോലങ്ങള്‍
തീരാ ശനിശാപജന്മങ്ങള്‍

നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍
നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍

രാവെല്ലാം ചിന്ന ചിന്ന കനവും കണ്ട്
നോവെല്ലാം തമ്മില്‍ തമ്മില്‍ ചെകയും
ചിറക് തെരയുമീ കരിയിലക്കിളികള്‍
എരിയും നെഞ്ചിന്നുള്ളില്‍ തേങ്ങും മൗനവുമായ്
എരിയും നെഞ്ചിന്നുള്ളില്‍ തേങ്ങും മൗനവുമായ്
താനേ ചിതലേറും കോലങ്ങള്‍
തീരാ ശനിശാപജന്മങ്ങള്‍

നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍
ചാവേറും മോഹങ്ങള്‍ എന്നാളും മൂടുന്നു 
മനസ്സിന്‍ അറതന്‍ ഇരുളില്‍ തമ്പ്രാക്കന്മാരേ
നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍
നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍
നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍

Download

പൂവിനും പൂങ്കുരുന്നാം (Poovinum Poonkurunnam)

ചിത്രം:വിറ്റ്നസ്  (Witness)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്,ചിത്ര

പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ
പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ

മുള മൂളും പാട്ടും കേട്ടിളവേനല്‍ കാഞ്ഞും കൊണ്ടിവളും കുളിരും പുണരുമ്പോള്‍
ഇമയോരത്തെങ്ങാനും ഇടനെഞ്ചത്തെങ്ങാനും ഇണയോടണയാന്‍ കൊതിയുണ്ടോ
ഹൃദയം വനഹൃദയം ആ ആ  ശിശിരം പകരുകയായ്
ചലനം മൃദുചലനം ആ ആ  അറിയുന്നകതളിരില്‍
സുന്ദരം സുന്ദരം രണ്ടിളം ചുണ്ടുകള്‍
മധുരമുതിരും അസുലഭരസമറിയുമതിശയ രതിജതിലയം മെല്ലെ മെല്ലെ

പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ

ഗമധാ സനിധനിസാ ധനീസനീധ മധനിധാമ
ഗരിസനി രിസനിധാനി സരിസനി സഗമധാനി
സഗരിസനിധ സനിധധാമ ഗമഗരിസ

കറുകപ്പുല്‍നാമ്പിന്മേല്‍ ഇളകും തൂമഞ്ഞെന്നും കിളികള്‍ക്കിവളും സഖിയല്ലോ
ഇളനീര്‍കൊണ്ടിരുവാലിട്ടെഴുതും തൂമിഴി രണ്ടും ഇളകുന്നിളകുന്നനുനിമിഷം
സഖി നീ തിരയുവതെന്‍ ആ ആ മനമോ യൗവ്വനമോ
പകരം പങ്കിടുവാന്‍ ആ ആ മദവും‍ മാദകവും
സംഗമം സംഗമം മന്മഥസംഗമം
മദനനടന മദകരസുഖം ഇരുമനസ്സുകളറിയുന്ന നിമിഷം മെല്ലെ മെല്ലെ

പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ
പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ

Download

Wednesday, December 12, 2012

കണ്ടാല്‍ ചിരിക്കാത്ത (Kandal Chirikkatha)

ചിത്രം:ഒരു മുത്തശ്ശിക്കഥ (Oru Muthashikkadha)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയാമോ കാട്ടുപൂവേ
കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ
കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയാമോ കാട്ടുപൂവേ
കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ

മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നിമിന്നിത്തിളങ്ങുന്ന മുത്തു കിട്ടി
മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോ മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നിമിന്നിത്തിളങ്ങുന്ന മുത്തു കിട്ടി
മുത്തെടുത്തുമ്മവയ്‌ക്കേ മുക്കുവപ്പെണ്‍കൊടിയായ്
മുത്തെടുത്തുമ്മവയ്‌ക്കേ മുക്കുവപ്പെണ്‍കൊടിയായ്
മുത്തമൊന്നേറ്റവള്‍‍ പൊട്ടിച്ചിരിച്ചില്ലേ

കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയാമോ കാട്ടുപൂവേ
കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ
കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയാമോ കാട്ടുപൂവേ
കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ

അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ എന്തൊരു ചേലാണു കണ്ടു നില്‍ക്കാന്‍
കടല്‍ സുന്ദരിയാവുന്ന കണ്ടു നില്‍ക്കാന്‍
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോ എന്തൊരു ചേലാണു കണ്ടു നില്‍ക്കാന്‍
കടല്‍ സുന്ദരിയാവുന്ന കണ്ടു നില്‍ക്കാന്‍
പൊന്‍കൊലുസ്സിട്ട പെണ്ണേ ചാരത്തു വന്നിരിയ്‌ക്കൂ
പൊന്‍കൊലുസ്സിട്ട പെണ്ണേ ചാരത്തു വന്നിരിയ്‌ക്കൂ
ചാരത്തിരുന്നെങ്ങാന്‍ കെട്ടിപ്പിടിച്ചാലോ

കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയാമോ കാട്ടുപൂവേ
കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ
കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയാമോ കാട്ടുപൂവേ
കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ

Download

ഒരു പൂ വിരിയുന്ന (Oru Poo Viriyunna)

ചിത്രം:വിചാരണ (Vicharana)
രചന:എസ് .രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ചിത്ര

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ ദൂരേ വീണ്ടും പാടുന്നൂ
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു

വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍ സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ
വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍ സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ
അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍ അനുഭവമന്ത്രങ്ങളുണര്‍ന്നൂ
എല്ലാം എല്ലാം നാം മറന്നു

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു

രാവിന്റെ നീലക്കടമ്പുകള്‍ തോറും താരകപ്പൂവുകള്‍ വിരിഞ്ഞു
രാവിന്റെ നീലക്കടമ്പുകള്‍ തോറും താരകപ്പൂവുകള്‍ വിരിഞ്ഞു
യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിര്‍ക്കുന്നതറിഞ്ഞു
എല്ലാം എല്ലാം നാം മറന്നു

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ ദൂരേ വീണ്ടും പാടുന്നൂ

Download

മാനത്തെ തട്ടാന്റെ (Manathe Thattante)

ചിത്രം:പൊന്ന് (Ponnu)
രചന:പി.ഭാസ്കരന്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ചിത്ര

മാനത്തെ തട്ടാന്റെ മണിമാല മാറത്ത് ഞാന്‍ ചാര്‍ത്തുന്നൂ
പൊന്‍‌കിനാവിന്‍ മിന്നുമാല പൊന്‍‌കിനാവിന്‍ മിന്നുമാല
സങ്കല്പ നക്ഷത്രക്കല്ലുമാല
മാനത്തെ തട്ടാന്റെ മണിമാല മാറത്ത് ഞാന്‍ ചാര്‍ത്തുന്നൂ
പൊന്‍‌കിനാവിന്‍ മിന്നുമാല പൊന്‍‌കിനാവിന്‍ മിന്നുമാല
സങ്കല്പ നക്ഷത്രക്കല്ലുമാല

തനന തന്നനനനന തന്നാനി തനനനാ
തന്നാനി തന്നാനി തന തനനനാ

വിണ്ണിന്റെ മക്കളാം സുന്ദരിമാര്‍ വീണ്ടും വീണ്ടും കൈനീട്ടി
വിണ്ണിന്റെ മക്കളാം സുന്ദരിമാര്‍ വീണ്ടും വീണ്ടും കൈനീട്ടി
മണ്ണിന്റെ മാറത്ത് മോഹിച്ചിരിക്കുന്ന
മണ്ണിന്റെ മാറത്ത് മോഹിച്ചിരിക്കുന്ന കണ്‍മണിയ്‌ക്കായുള്ള താലിമാല

മാനത്തെ തട്ടാന്റെ മണിമാല മാറത്ത് ഞാന്‍ ചാര്‍ത്തുന്നൂ
പൊന്‍‌കിനാവിന്‍ മിന്നുമാല പൊന്‍‌കിനാവിന്‍ മിന്നുമാല
സങ്കല്പ നക്ഷത്രക്കല്ലുമാല

ഓമല്‍ കഴുത്തിനു കൊരലാരം പോര്‍മുലക്കച്ചമേല്‍ പൂണാരം
ഓമല്‍ കഴുത്തിനു കൊരലാരം പോര്‍മുലക്കച്ചമേല്‍ പൂണാരം
ഓരോ കയ്യും ഞാന്‍ നീട്ടിയ നേരത്ത്
ഓരോ കയ്യും ഞാന്‍ നീട്ടിയ നേരത്ത് മഴവില്ലിന്‍ മണിവള മുത്തുവള

മാനത്തെ തട്ടാന്റെ മണിമാല മാറത്ത് ഞാന്‍ ചാര്‍ത്തുന്നൂ
പൊന്‍‌കിനാവിന്‍ മിന്നുമാല പൊന്‍‌കിനാവിന്‍ മിന്നുമാല
സങ്കല്പ നക്ഷത്രക്കല്ലുമാല

Download

സ്വാഗതം ഓതുമീ (Swagatham Othumee)

ചിത്രം:ജനുവരി ഒരു ഓര്‍മ്മ (Januvari Oru Ormma)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്

ആ ആ ആ ആ ആ ആ ആ ആ

സ്വാഗതം ഓതുമീ മലമേടുകള്‍ മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാക്കും സുന്ദരി
സ്വാഗതം ഓതുമീ മലമേടുകള്‍ മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാക്കും സുന്ദരി

താലിയും മാലയും ചൂടിനില്‍ക്കുന്ന വാടിയില്‍  തളിരിളം പുല്ലുപായ് നെയ്തു വില്‍ക്കുന്നു സുന്ദരി
ഇവിടെ സ്വപ്നങ്ങള്‍ കുടിലുകെട്ടുന്നു
ധനിസ പധനി മപധ ഗമധ

സ്വാഗതം ഓതുമീ മലമേടുകള്‍ മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാക്കും സുന്ദരി
സ്വാഗതം ഓതുമീ മലമേടുകള്‍ മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാക്കും സുന്ദരി

ദാഹവും മോഹവും മൂടിവെയ്ക്കുന്ന പെണ്ണിവള്‍ തളിരിളം തെന്നലിന്‍ ചാമരം വീശും നിങ്ങളേ
ഇവിടെ മോഹങ്ങള്‍ ചിറകുനീര്‍ത്തുന്നു
ധനിസ പധനി മപധ ഗമധ

സ്വാഗതം ഓതുമീ മലമേടുകള്‍ മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാക്കും സുന്ദരി
സ്വാഗതം ഓതുമീ മലമേടുകള്‍ മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാക്കും സുന്ദരി
സ്വാഗതം 

Download

താളം മറന്ന (Thalam Maranna)

ചിത്രം:പ്രണാമം (Pranamam)
രചന:ഭരതന്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

താളം മറന്ന താരാട്ട് കേട്ടെന്‍
തേങ്ങും മനസ്സിന്നൊരാന്ദോളനം
ആലോലമാടാന്‍ ആടിത്തളരാന്‍
അമ്മമാറിന്‍ ചൂടു തേടി
കൊഞ്ചി കൊഞ്ചിച്ചിറകുരുമ്മി
മാനത്തെ മാമന്റെ മുത്തശ്ശിക്കഥ കേട്ട്
മുത്തണിച്ചുണ്ടത്തു പാല്‍മുത്തം പകരാനും
താളം മറന്ന താരാട്ട് കേട്ടെന്‍
തേങ്ങും മനസ്സിന്നൊരാന്ദോളനം

പൂത്തുലഞ്ഞൊരു ഗീതം ആലപിക്കും രാഗം
പൂത്തുലഞ്ഞൊരു ഗീതം ആലപിക്കും രാഗം
മൂകമാമെന്‍ മാനസത്തിന്‍ വീണമീട്ടുമ്പോള്‍
അമ്മയായ് വന്നെനിക്കു നല്‍കി
സ്നേഹമാമൊരു പ്രണവ മന്ത്രം

താളം മറന്ന താരാട്ട് കേട്ടെന്‍
തേങ്ങും മനസ്സിന്നൊരാന്ദോളനം

മുഗ്ദ്ധമോഹന ഭാവം തൊട്ടുണര്‍ത്തിയ നേരം
മുഗ്ദ്ധമോഹന ഭാവം തൊട്ടുണര്‍ത്തിയ നേരം
പൂനിലാവിന്‍ വെണ്മപോലെ മൂടി നില്‍ക്കുമ്പോള്‍
അമ്മയായ് വന്നെനിക്കു നല്‍കി
തേങ്ങിനിന്നെന്‍ സ്വപ്നമാകെ

താളം മറന്ന താരാട്ട് കേട്ടെന്‍
തേങ്ങും മനസ്സിന്നൊരാന്ദോളനം മ്  മ്  മ്
ആലോലമാടാന്‍ ആടിത്തളരാന്‍
അമ്മമാറിന്‍ ചൂടു തേടി
കൊഞ്ചി കൊഞ്ചിച്ചിറകുരുമ്മി
മാനത്തെ മാമന്റെ മുത്തശ്ശിക്കഥ കേട്ട്
മുത്തണിച്ചുണ്ടത്തു പാല്‍മുത്തം പകരാനും
താളം മറന്ന താരാട്ട് കേട്ടെന്‍
തേങ്ങും മനസ്സിന്നൊരാന്ദോളനം മ്  മ്  മ് 

Download

Tuesday, December 11, 2012

കാതോടു കാതോരം (Kathodu Kathoram)

ചിത്രം:കാതോടു കാതോരം (Kathodu Kathoram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഭരതന്‍
ആലാപനം:ലതിക

ലാലാല ലാ ലാ ല ആഹാഹ ആ മന്ത്രം
മ് മ് മ് ലാലാല വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ

കുറുമൊഴി കുറുകി കുറുകി നീ ഉണരു വരിനെല്‍ കതിരിന്‍ തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍ കുലകള്‍ വെയിലിലുലയെ
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
ആരോ പാടിപ്പെയ്യുന്നു തേന്‍മഴകള്‍ ചിറകിലുയരുമഴകേ
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ

തളിരിലെ പവിഴമുരുകുമീ ഇലകള്‍ ഹരിതമണികളണിയും
കരളിലെ പവിഴമുരുകി വേറെയൊരു കരളിന്നിഴയിലുറയും
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
ആരോ പാടിത്തേകുന്നു തേനലകള്‍ കുതിരും നിലമിതുഴുതൂ 
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ ‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ

Download

നീയെന്‍ സര്‍ഗ (Neeyen Sarga)

ചിത്രം:കാതോടു കാതോരം (Kathodu Kathoram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്,ലതിക

നീയെന്‍ സര്‍ഗ സൗന്ദര്യമേ നീയെന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം ഓരോ ഈണങ്ങളില്‍
പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീയെന്‍ സര്‍ഗ സൗന്ദര്യമേ

പൂമാനവും താഴെയീഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം
പൂമാനവും താഴെയീഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം
ഗോപുരം നീളെ ആയിരം ദീപം
ഉരുകി ഉരുകി മെഴുകു തിരികള്‍ ചാര്‍ത്തും
മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും
മെല്ലെ ഞാനും കൂടെ പാടുന്നു

നീയെന്‍ സര്‍ഗ സൗന്ദര്യമേ നീയെന്‍ സത്യ സംഗീതമേ

താലങ്ങളില്‍ ദേവ പാദങ്ങളില്‍ ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ
താലങ്ങളില്‍ ദേവ പാദങ്ങളില്‍ ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ
പൂവുകള്‍ ആകാം ആയിരം ജന്മം
നിറുകില്‍ ഇനിയ തുകിന കണിക ചാര്‍ത്തി
തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ

നീയെന്‍ സര്‍ഗ സൗന്ദര്യമേ നീയെന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം ഓരോ ഈണങ്ങളില്‍
പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീയെന്‍ സര്‍ഗ സൗന്ദര്യമേ

Download

Monday, December 10, 2012

കൊക്കിക്കുറുകിയും (Kokkikkurukiyum)

ചിത്രം:ഒളിമ്പ്യന്‍ അന്തോണി ആദം (Olympian Anthony Adam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയില്‍ കായും വെട്ടുക്കിളി
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയില്‍ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങള്‍ കുരുവിക്കുരുന്നുകള്‍ നിന്നെയൊരാളെയും പേടിച്ചു നില്പാണേ
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയില്‍ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ

മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടില്‍
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടില്‍
മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടില്‍
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടില്‍
മിന്നാരക്കുഞ്ഞുങ്ങള്‍ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു
മിന്നാരക്കുഞ്ഞുങ്ങള്‍ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു
ചെല്ലക്കിനാക്കള്‍ കുടഞ്ഞെറിഞ്ഞാല്‍ മിന്നാമിനുങ്ങികള്‍ മെല്ലെ വിതുമ്പൂലേ

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയില്‍ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ

അല നുരയുമൊരരുവിയിലൊരു ചെറുമണി മരനിഴലില്‍
വെയില്‍ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
അല നുരയുമൊരരുവിയിലൊരു ചെറുമണി മരനിഴലില്‍
വെയില്‍ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
മാമുണ്ണാന്‍ തേടുമ്പോളോടിപ്പാഞ്ഞെത്തും വാവാവോ പാടുമ്പോള്‍ ചാഞ്ഞുറങ്ങും
മാമുണ്ണാന്‍ തേടുമ്പോളോടിപ്പാഞ്ഞെത്തും വാവാവോ പാടുമ്പോള്‍ ചാഞ്ഞുറങ്ങും
മാറോടു ചേര്‍ത്തൊന്നു കൊഞ്ചിച്ചൂടെ എല്ലാരും നിന്നുടെ ഉല്ലാസത്തെല്ലല്ലേ

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയില്‍ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങള്‍ കുരുവിക്കുരുന്നുകള്‍ നിന്നെയൊരാളെയും പേടിച്ചു നില്പാണേ 

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  കാടോരം
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ് 

Download

നിലാപ്പൈതലേ (Nilappaithale)

ചിത്രം:ഒളിമ്പ്യന്‍ അന്തോണി ആദം (Olympian Anthony Adam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്

നിലാപ്പൈതലേ മിഴിനീര്‍മുത്തു ചാര്‍ത്തിയോ കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവു പോലെ നീ അരികില്‍ നില്‍പ്പൂ തഴുകാം താന്തമായ്
നിലാപ്പൈതലേ മിഴിനീര്‍മുത്തു ചാര്‍ത്തിയോ കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവു പോലെ നീ അരികില്‍ നില്‍പ്പൂ തഴുകാം താന്തമായ്

മുളം തണ്ടായ് മുറിഞ്ഞ നിന്‍ മനം തഴുകുന്ന പാട്ടു ഞാന്‍ മറന്നേയ്ക്കു നൊമ്പരം
മുളം തണ്ടായ് മുറിഞ്ഞ നിന്‍ മനം തഴുകുന്ന പാട്ടു ഞാന്‍ മറന്നേയ്ക്കു നൊമ്പരം 
ഒരു കുരുന്നു കുമ്പിളിലേകിടാം കനിവാര്‍ന്ന സാന്ത്വനം

നിലാപ്പൈതലേ മിഴിനീര്‍മുത്തു ചാര്‍ത്തിയോ

പറന്നെന്നാല്‍ തളര്‍ന്നു പോം ഇളം ചിറകുള്ള പ്രാവു നീ കുളിര്‍ മഞ്ഞു തുള്ളി നീ
പറന്നെന്നാല്‍ തളര്‍ന്നു പോം ഇളം ചിറകുള്ള പ്രാവു നീ കുളിര്‍ മഞ്ഞു തുള്ളി നീ
മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍ വരികെന്റെ ചാരെ നീ‌

നിലാപ്പൈതലേ മിഴിനീര്‍മുത്തു ചാര്‍ത്തിയോ കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
നിലാപ്പൈതലേ

Download

ഹേയ് ഹേയ് ചുമ്മാ (Hey Hey Chumma)

ചിത്രം:ഒളിമ്പ്യന്‍ അന്തോണി ആദം (Olympian Anthony Adam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്,സുജാത

ഹേയ് ഹേയ് ചുമ്മാ ചുമ്മ ചുമ്മ കരയാതെടോ
ഹേയ് ഹേയ് ചുമ്മാ ചുമ്മ ചുമ്മ കരയാതെടോ
ഹും ഹും തഞ്ചി തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു പിണക്കം എല്ലാം മറക്കാമെടോ
ഹേയ് ഹേയ് ചുമ്മാ ചുമ്മാ കരയാതെടോ

ഛേ
ഒന്നും മിണ്ടാതെ നീ മുന്നില്‍ നില്‍ക്കുമ്പോള്‍‌
ആരും കാണാതെ നീ കണ്ണീര്‍ വാര്‍ക്കുമ്പോള്‍
ഒന്നും മിണ്ടാതെ നീ മുന്നില്‍ നില്‍ക്കുമ്പോള്‍‌
ആരും കാണാതെ നീ കണ്ണീര്‍ വാര്‍ക്കുമ്പോള്‍
എന്റെ മാത്രം മുത്തല്ലേ എന്നു ചൊല്ലാന്‍ ഞാനാരു്
മൗന മലരേ മഞ്ഞില്‍ മായല്ലേ വാ മഴയില്‍ നനയല്ലേ

ഹേയ് ഹേയ് ചുമ്മാ ചുമ്മ ചുമ്മ കരയാതെടോ
ഹും ഹും തഞ്ചി തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു പിണക്കം എല്ലാം മറക്കാമെടോ

വെണ്‍ചിറാദിന്‍ മിഴിനാളം പോലെ
പൊന്നേ മിന്നോം എന്നും നിന്നെ സ്വപ്നം കാണാം
വെണ്‍ചിറാദിന്‍ മിഴിനാളം പോലെ
പൊന്നേ മിന്നോം എന്നും നിന്നെ സ്വപ്നം കാണാം
എത്ര ജന്മം പോയാലും ഏതൊരിരുളില്‍ മാഞ്ഞാലും
കാത്തു നില്‍ക്കാം കന്നിപ്പൂമൈനേ ഈ കാണാക്കല്‍പ്പടവില്‍

ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
ഹും ഹും തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു മ്  മ്  എല്ലാം മ്  മ് 

Download

Sunday, December 9, 2012

രാക്കുയില്‍ പാടി (Rakkuyil Padi)

ചിത്രം:കസ്തൂരിമാന്‍ (Kasthooriman)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ് ,ചിത്ര

രാക്കുയില്‍ പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള
രാക്കുയില്‍ പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള
ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍ ഇടനെഞ്ചിലേതോ മണിവീണ തേങ്ങി
രാക്കുയില്‍ പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള

ഹോയ്‌  കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
ഹായ്  മുറ്റം മുക്കും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉണ്ടാക്കും  കളിവള്ളം വള്ളം താനേ തുള്ളിടും എന്നുള്ളം

രാവിന്‍ നെഞ്ചില്‍ പൂക്കുന്നുവോ വാടാമല്ലികള്‍
മണ്ണിന്‍ മാറില്‍ വീഴുന്നുവോ വാടും പൂവുകള്‍
രാവിന്‍ നെഞ്ചില്‍ പൂക്കുന്നുവോ വാടാമല്ലികള്‍
മണ്ണിന്‍ മാറില്‍ വീഴുന്നുവോ വാടും പൂവുകള്‍
ഇരുളുറങ്ങുമ്പോള്‍ ഉണരും പ്രഭാതം മറയുന്നു വാനില്‍ താരാജാലം
എവിടെ    എവിടെ
നീലത്തുകിലിന്‍ ചന്തം ചാര്‍ത്തും സ്വപ്നങ്ങള്‍
മറയുന്നതാര് തെളിയുന്നതാര്

രാക്കുയില്‍ പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദവേള

ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ
ഓംകാരം ഓംകാരം
ആ ആ ആ ആ ആ ആ ആ ആ ആ

സാ സാസസ രിസനി സസനി
പപസ സാനിധരി സനിധപഗ
മപധനി
ഓംകാര പഞ്ചരകീരപുര ഹരസരോജ
ഭവകേശവാദി രൂപവാസവരിപു ജനതാന്തകാ

രാക്കുയില്‍പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള
രാക്കുയില്‍പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള

ഈ  കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അഹ മുറ്റം മുക്കും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉണ്ടാക്കും കളിവള്ളം വള്ളം താനേ തുള്ളിടും എന്നുള്ളം
ഈ  കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അഹ മുറ്റം മുക്കും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉണ്ടാക്കും കളിവള്ളം വള്ളം താനേ തുള്ളിടും എന്നുള്ളം

Download

അഴകേ കണ്‍മണിയേ (Azhake Kanmaniye)

ചിത്രം:കസ്തൂരിമാന്‍ (Kasthooriman)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍ 
ആലാപനം:പി.ജയചന്ദ്രന്‍ ,സുജാത

അഴകേ കണ്‍മണിയേ അഴലിന്‍ പൂവിതളേ
മനസ്സിന്റെ കിളിവാതില്‍ അറിയാതെ തുറന്നൊരു
മഴവില്‍ച്ചിറകുള്ള കവിതേ നീയെന്റെ കസ്തൂരിമാന്‍കുരുന്നു്
എന്റെ കസ്തൂരിമാന്‍കുരുന്നു്
അഴകേ കണ്‍മണിയേ അഴലിന്‍ പൂവിതളേ

മുകിലാണു ഞാന്‍ മൂകനൊമ്പരമുറങ്ങുന്ന കാര്‍വര്‍ണ്ണമേഘം
വേഴാമ്പല്‍ ഞാന്‍ ദാഹിച്ചലയുമ്പോള്‍ മഴയായി നീ നിറഞ്ഞു പെയ്തു
പുതിയ കിനാക്കള്‍ പൊന്‍വളയണിഞ്ഞു കാലം കതിരണിഞ്ഞു
നമ്മള്‍ നമ്മെ തിരിച്ചറിഞ്ഞു
നീയറിയാതിനി ഇല്ലൊരു നിമിഷം നീയില്ലാതിനി ഇല്ലൊരു സ്വപ്നം
നീയാണെല്ലാം എല്ലാം തോഴി

ഉയിരേ എന്‍ ഉയിരേ കനിവിന്‍ കണിമലരേ

പൂവാണു നീ എന്നില്‍ ഇതളിട്ടൊരനുരാഗനിറമുള്ള പൂവ്
തേനാണ് നീ എന്റെ നിനവിന്റെ ഇലകുമ്പിള്‍ നിറയുന്ന പൂന്തേന്‍
പൂവിന്റെ കരളില്‍ കാര്‍വണ്ടിനറിയാത്ത കാമുകമോഹങ്ങളുണ്ടോ
ഇനിയും പ്രണയരഹസ്യമുണ്ടോ 
ചുണ്ടില്‍  ചുണ്ടില്‍ മുട്ടിയുരുമ്മിയ സ്നേഹക്കുരുവികള്‍ പല്ലവി പാടി ചുംബനമധുരപ്പുലരി വിരിഞ്ഞു

അഴകേ കണ്‍മണിയേ അഴലിന്‍ പൂവിതളേ
മനസ്സിന്റെ കിളിവാതില്‍ അറിയാതെ തുറന്നൊരു
മഴവില്‍ച്ചിറകുള്ള കവിതേ നീയെന്റെ കസ്തൂരിമാന്‍കുരുന്നു്
എന്റെ കസ്തൂരിമാന്‍കുരുന്നു്
അഴകേ കണ്‍മണിയേ അഴലിന്‍ പൂവിതളേ
ഉയിരേ ഉയിരേ എന്‍ ഉയിരേ 

Download

Saturday, December 8, 2012

ചന്ദ്രക്കല മാനത്ത് (Chandrakkala Manathu)

ചിത്രം:പിക് നിക്ക് (Piknik)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്

മാലേ മാലേ
ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത്
ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകി വരും പൂന്തെന്നല്‍ കുസൃതിയോ തങ്ക നിലാവിന്റെ തോളത്ത്

ഇന്നെന്റെയിണക്കിളി അക്കരെ ഇടനെഞ്ച് പൊട്ടി ഞാനിക്കരെ
ഇന്നെന്റെയിണക്കിളി അക്കരെ ഇടനെഞ്ച് പൊട്ടി ഞാനിക്കരെ
അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍ ആത്മാവിലാമുഖം തെളിയുന്നു
എവിടെ എവിടെ നീ എവിടെ വിളി കേള്‍ക്കൂ

ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകി വരും പൂന്തെന്നല്‍ കുസൃതിയോ തങ്ക നിലാവിന്റെ തോളത്ത്

ഈ കാട്ടു കടമ്പുകള്‍ പൂക്കുമ്പോള്‍ ഇലഞ്ഞികള്‍ പൂമാരിതൂകുമ്പോള്‍
ഈ കാട്ടു കടമ്പുകള്‍ പൂക്കുമ്പോള്‍ ഇലഞ്ഞികള്‍ പൂമാരിതൂകുമ്പോള്‍
ഒഴുകുന്ന തെന്നലില്‍ പൂമണമെന്നപോല്‍ ഓര്‍മ്മയില്‍ നിന്‍ ഗന്ധം ഉണരുന്നു
എവിടെ എവിടെ നീ എവിടെ വിളി കേള്‍ക്കൂ

ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകി വരും പൂന്തെന്നല്‍ കുസൃതിയോ തങ്ക നിലാവിന്റെ തോളത്ത്

Download

സ്വന്തമെന്ന (Swanthamenna)

ചിത്രം:മോഹിനിയാട്ടം (Mohiniyattam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം
ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം

പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും തിരയുടെ സ്വന്തമെന്നോ
മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍ മാനത്തിന്‍ സ്വന്തമെന്നോ 
പൂവിനു വണ്ട് സ്വന്തമോ കാടിനു കാറ്റു സ്വന്തമോ 
എനിയ്ക്കു നീ സ്വന്തമോ  ഓമനേ നിനക്കു ഞാന്‍ സ്വന്തമോ

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം

വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി അധരത്തിന്‍ സ്വന്തമെന്നോ
കരള്‍ പുകഞ്ഞാ‍ലൂറും കണ്ണുനീര്‍മുത്തുകള്‍ കണ്ണിന്റെ സ്വന്തമെന്നോ 
കാണിയ്ക്കു കണി സ്വന്തമോ തോണിയ്ക്കു വേണി സ്വന്തമോ 
എനിയ്ക്കു നീ സ്വന്തമോ ഓമനേ നിനക്കു ഞാന്‍ സ്വന്തമോ

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം

Download

Thursday, December 6, 2012

ഒരുനാള്‍ ശുഭരാത്രി (Orunal Shubharathri)

ചിത്രം:ഗുല്‍മോഹര്‍ (Gulmohar)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ജോണ്‍സണ്‍
ആലാപനം:വിജയ്‌ യേശുദാസ് ,ശ്വേത

ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ
ശ്രുതി നേര്‍ത്തു നേര്‍ത്തു മായും ഋതുരാഗഗീതിപോലെ പറയൂനീയെങ്ങു പോയി
ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ

ഗാനമായി വന്നു നീ മൗനമായി മാഞ്ഞു നീ മായുകില്ലെന്നോര്‍മ്മയില്‍
ഗാനമായി വന്നു നീ മൗനമായി മാഞ്ഞു നീ ചൈത്രമാസനീലവാനം പൂത്തുലഞ്ഞു നില്‍ക്കവേ
പോവുകയോ നീയകലെ എന്റെയേകതാരകേ കാതരേ കരയുന്നതാരേ കാട്ടുമൈനപോല്‍

ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ
ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ

നീളുമെന്റെ യാത്രയില്‍ തോളുരുമ്മിയെന്നുമെന്‍ തോഴിയായി വന്നു നീ
നീളുമെന്റെ യാത്രയില്‍ തോഴിയായി വന്നു നീ എന്നിലേക്കണഞ്ഞു നീയാം സ്നേഹസാന്ദ്രസൗരഭം
ആതിരതന്‍ പാതയിലെ പാല്‍നിലാവ്  മായവേ കാതരേ കരയുന്നതാരേ കാട്ടുമൈനപോല്‍

ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ
രജനീസുഗന്ധി പൂക്കും രമണീയയാമമായി പറയൂ നീയെങ്ങുപോയി
ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ

Download

എന്തേ കണ്ണനു (Enthe Kannanu)

ചിത്രം:ഫോട്ടോഗ്രാഫര്‍ (Photographer)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍ 
ആലാപനം:യേശുദാസ്

എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനു കറുപ്പു നിറം എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം

രാധയപ്പോള്‍ മറുപടിയോതി ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്
രാധയപ്പോള്‍ മറുപടിയോതി ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്
പതിനാറായിരം കാമുകിമാരുടെ പതിനാറായിരം കാമുകിമാരുടെ
അനുരാഗക്കുശുമ്പുകൊണ്ടെന്ന് അനുരാഗക്കുശുമ്പുകൊണ്ടെന്ന്

എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം

ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യക്കരി പുരണ്ടെന്ന്
ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍ 
വാത്സല്യക്കരി പുരണ്ടെന്ന്
എന്നാലുമെന്നാലും എന്റെ നിറത്തിന് ആയിരം അഴകുണ്ടെന്ന്
ആയിരമഴകുണ്ടെന്ന്

എന്തേ കണ്ണനു കറുപ്പു നിറം എന്തേ കണ്ണനിത്രകറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം

Download

ഒന്നു തൊടാനുള്ളില്‍ (Onnu Thodanullil)

ചിത്രം:യാത്രക്കാരുടെ ശ്രദ്ധക്ക് (Yathrakkarude Shradhakku)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:പി.ജയചന്ദ്രന്‍

ഒന്നു തൊടാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഒന്നു തൊടാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണം ഈ മൗനമേഘമലിയാന്‍ പ്രിയംവദേ
ഒന്നു തൊടാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം

നീ വരുന്ന വഴിയോരസന്ധ്യയില്‍ കാത്തു കാത്തു നിഴലായി ഞാന്‍
അന്നു തന്നൊരനുരാഗരേഖയില്‍ നോക്കി നോക്കിയുരുകുന്നു ഞാന്‍
രാവുകള്‍ ശലഭമായ്  പകലുകള്‍ കിളികളായ്
നീ വരാതെയെന്‍ രാക്കിനാവുറങ്ങി
ഉറങ്ങി
ഇനിയെന്തുവേണം ഇനിയെന്തുവേണം ഈ മൗനമേഘമലിയാന്‍ പ്രിയംവദേ

ഒന്നു തൊടാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം

തെല്ലുറങ്ങിയുണരുമ്പൊഴൊക്കെയും നിന്‍ തലോടലറിയുന്നു ഞാന്‍
തെന്നല്‍‌വന്നു കവിളില്‍ തൊടുമ്പൊഴാ ചുംബനങ്ങളറിയുന്നു ഞാന്‍
ഓമനേ ഓര്‍മ്മകള്‍ അത്രമേല്‍ നിര്‍മ്മലം
നിന്റെ സ്നേഹലയമര്‍മ്മരങ്ങള്‍‌പോലും തരളം
ഏതിന്ദ്രജാല മൃദുമന്ദഹാസമെന്‍‍‍ നേര്‍ക്കു നീട്ടി അലസം മറഞ്ഞു നീ

ഒന്നു കാണാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണം ഈ മൗനമേഘമലിയാന്‍ പ്രിയംവദേ
ഒന്നു തൊടാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം

Download

പാലാഴീതീരം (Palazhi Theeram)

ചിത്രം:ഉത്തമന്‍ (Uthaman)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്

പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍
പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍
പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു
ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു
പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍

ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ
ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍
ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ
ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍
കൈത്തലങ്ങളില്‍ സാന്ത്വനം തേടുവാന്‍
കൈക്കുഞ്ഞിന്‍ കനവോടെ കാത്തിരുന്നു ഞാന്‍

പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍
പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു
ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു
പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍

വെള്ളിനിലാത്തേരേറി പൊന്‍‌ചിങ്ങം വന്നപ്പോള്‍
ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍

വെള്ളിനിലാത്തേരേറി പൊന്‍‌ചിങ്ങം വന്നപ്പോള്‍
ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍

ജന്മപുണ്യമായ് കൈവരും സ്വപ്നമായ്
തുമ്പിലയും നീര്‍ത്തിവച്ച് നോറ്റിരുന്നു ഞാന്‍

പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍
പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു
ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു
പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍

Download

പിന്‍ നിലാവിന്‍ (Pin Nilavin)

ചിത്രം:വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (Veendum Chila Veettukaryangal)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്,സിന്ധു പ്രേംകുമാര്‍

മ്  മ്  മ്  മ്  മ് ആ ആ ആ ആ ആ

പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു പൊന്‍ വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം
പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു പൊന്‍ വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം

താമസിക്കാന്‍ തീര്‍ത്തു ഞാന്‍ രാസകേളീ മന്ദിരം
ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ നിന്നെ വരവേല്‍ക്കാന്‍
താമസിക്കാന്‍ തീര്‍ത്തു ഞാന്‍ രാസകേളീ മന്ദിരം
ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ നിന്നെ വരവേല്‍ക്കാന്‍
എവിടെ നിന്‍ പല്ലവി എവിടെ നിന്‍ നൂപുരം
ഒന്നു ചേരാന്‍ മാറോടു ചേര്‍ക്കാന്‍ എന്തൊരുന്മാദം

പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു പൊന്‍ വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം

കൊണ്ടു പോകാം നിന്നെയെന്‍ പിച്ചകപ്പൂപന്തലില്‍
താരഹാരം ചാര്‍ത്തി നിന്നെ ദേവവധുവാക്കാം
കൊണ്ടു പോകാം നിന്നെയെന്‍ പിച്ചകപ്പൂപന്തലില്‍
താരഹാരം ചാര്‍ത്തി നിന്നെ ദേവവധുവാക്കാം
അണിനിലാ പീലികള്‍ പൊഴിയുമീ ശയ്യയില്‍
വീണുറങ്ങാം ആവോളമഴകിന്‍ തേന്‍കുടം നുകരാം

പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു പൊന്‍ വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം
പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു പൊന്‍ വസന്തം 
നോക്കി നിന്നു

Download

ചൈത്ര നിലാവിന്റെ (Chaithra Nilavinte)

ചിത്രം:ഒരാള്‍ മാത്രം (Oral Mathram)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മ്  മ്  മ്  മ്  ആ ആ ആ ആ 

ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച്
അത്മാനുരാഗ തിരശ്ശീല നീര്‍ത്തി നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍ വരയ്ക്കും ഞാന്‍
ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച്
അത്മാനുരാഗ തിരശ്ശീല നീര്‍ത്തി നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍ വരയ്ക്കും ഞാന്‍

മിഴികളില്‍ നീലാമ്പല്‍ വിടരും കൂന്തലില്‍ കാര്‍മുകില്‍ നിറമണിയും
മിഴികളില്‍ നീലാമ്പല്‍ വിടരും കൂന്തലില്‍ കാര്‍മുകില്‍ നിറമണിയും
വസന്തം മേനിയില്‍ അടിമുടി തളിര്‍ക്കും കവിതയായ്‌ എന്‍ മുന്നില്‍ നീ തെളിയും
കവിതയായ്‌ എന്‍ മുന്നില്‍ നീ തെളിയും

ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച്
അത്മാനുരാഗ തിരശ്ശീല നീര്‍ത്തി നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍ വരയ്ക്കും ഞാന്‍

മൊഴികളില്‍ അഭിലാഷമുണരും സ്വപ്‌നങ്ങള്‍ ഹംസമായ്‌ ദൂതു ചൊല്ലും
മൊഴികളില്‍ അഭിലാഷമുണരും സ്വപ്‌നങ്ങള്‍ ഹംസമായ്‌ ദൂതു ചൊല്ലും
ആദ്യ സമാഗമ മധുരാനുഭൂതിയില്‍ അറിയാതെ നാമൊന്നുചേരും
അറിയാതെ നാമൊന്നുചേരും

ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച്
അത്മാനുരാഗ തിരശ്ശീല നീര്‍ത്തി നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍ വരയ്ക്കും ഞാന്‍

Download

മയ്യഴിപ്പുഴയൊഴുകി (Mayyazhipuzhayozhuki)

ചിത്രം:ഉദ്യാനപാലകന്‍ (Udyanapalakan)
രചന:കൈതപ്രം 
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി
മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി
നിറങ്ങളായ്  സ്വരങ്ങളായ്  പൊന്‍ മുകില്‍പ്പാളിയില്‍ ദേവദൂതികമാര്‍ എഴുതി ഭാഗ്യജാതകം
മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി

ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്  വെറുതേ
ഇന്നലെയോളം എല്ലാരും ചൊല്ലി തേനില്ല പൂവിലെന്ന്
കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേന്‍ കുടം
മണവാളനാകാന്‍ കൊതിച്ചുതുള്ളി തുമ്പിവന്നെത്തീ
പൂക്കാലമായ് കനവില്‍ പൂക്കാലമായ്
പൂക്കാലമായ് കനവില്‍ പൂക്കാലമായ്

മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി

നാഴിയിടങ്ങഴി ചോറുവിളമ്പി തുമ്പയും തോഴിമാരും മണ്ണില്‍
നാഴിയിടങ്ങഴി ചോറുവിളമ്പി തുമ്പയും തോഴിമാരും
വനമുല്ലകള്‍ പൂപ്പന്തലായ് കാട്ടാറുകള്‍ കണ്ണാടിയായ്
കാടാറുമാസം കഴിഞ്ഞുവന്നൊരു കാട്ടുതുമ്പിക്ക് 
കല്യാണമായ് നാളെ കല്യാണമായ്
കല്യാണമായ് നാളെ കല്യാണമായ്

മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി
നിറങ്ങളായ്  സ്വരങ്ങളായ്  പൊന്‍ മുകില്‍പ്പാളിയില്‍ ദേവദൂതികമാര്‍ എഴുതി ഭാഗ്യജാതകം
മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി

Download

പാതിരാ പുള്ളുണര്‍ന്നു (Pathira Pullunarnnu)

ചിത്രം:സല്ലാപം (Sallapam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മ്  മ്  മ്  മ്  മ്  ആ ആ ആ ആ ആ

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു

ചന്ദന ജാലകം തുറക്കൂ നിന്‍ ചെമ്പക പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ ഈ  നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ ഈ രാത്രി ഞാന്‍ മാത്രമായ്‌

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു

അഞ്ജന കാവിലെ നടയില്‍ ഞാന്‍ അഷ്ടപദീ ലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ ആര്‍ദ്രയാം രാധയായ്‌ തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍ രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ പ്രിയമോടെ വരുകില്ലയോ

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു

Download

രാത്തിങ്കള്‍ (Rathinkal)

ചിത്രം:ഈ പുഴയും കടന്ന്  (Ee Puzhayum Kadannu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

ആ ആ ആ ആ ആ ആ ആ ആ ആ

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍ നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി

പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ പാദങ്ങള്‍ തൊട്ടപ്പോള്‍ പൗര്‍ണമിയായ്‌ 
പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ പാദങ്ങള്‍ തൊട്ടപ്പോള്‍ പൗര്‍ണമിയായ്‌
നോവുകള്‍ മാറാല മൂടും മനസ്സിന്റെ നോവുകള്‍ മാറാല മൂടും മനസ്സിന്റെ
മച്ചിലെ ശ്രീദേവിയായി
മംഗല പാലയില്‍ മലര്‍ക്കുടമായ് മണിനാഗ കാവിലെ മണ്‍വിളക്കായ്‌

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി

കാവടിയാടുമീ കണ്‍തടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും
കാവടിയാടുമീ കണ്‍തടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും
മാറിലെ മാലേയ മധുചന്ദ്രനും മാറിലെ മാലേയ മധുചന്ദ്രനും
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമര പൂവിരല്‍ നീ തൊടുമ്പോള്‍ തരളമെന്‍ സ്വപ്നവും തനി തങ്കമായ് 

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍ നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ

Download

പൊന്നില്‍ കുളിച്ചു (Ponnil Kulichu)

ചിത്രം:സല്ലാപം (Sallapam)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് ,ചിത്ര

ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം

പവിഴം പൊഴിയും മൊഴിയില്‍ മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ  
നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം

ആദ്യം തമ്മില്‍ കണ്ടു മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തുപോയ് 
ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം

Download

പഞ്ചവര്‍ണ്ണപ്പൈങ്കിളി (Panchavarnnappainkili)

ചിത്രം:സല്ലാപം (Sallapam)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:ചിത്ര

ഓ ഓ ഓ ഓ ഓ ഓ ഓ ഓ

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ കുറിമാനം നല്‍കിപ്പോരാമോ
പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ

ഏതു രാഗം പാടണം ഞാന്‍ ഇനിയവനെ കാണുമ്പോള്‍
എന്തു മധുരം നല്‍കണം ഞാന്‍ അവനെന്നേപ്പുണരുമ്പോള്‍
ഏതു രാഗം പാടണം ഞാന്‍ ഇനിയവനെ കാണുമ്പോള്‍
എന്തു മധുരം നല്‍കണം ഞാന്‍ അവനെന്നേപ്പുണരുമ്പോള്‍
അറിയാതേ ഓ
അറിയാതെന്നനുരാഗത്തേന്മാവിന്‍ കൊമ്പത്ത്
സ്നേഹത്തിന്‍ കന്നിത്തിങ്കള്‍ പൂക്കുന്നു

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ കുറിമാനം നല്‍കിപ്പോരാമോ
പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ

എന്റെയുള്ളില്‍ കണ്ടതെല്ലാം പറയാനിന്നറിയില്ല എന്റെ തീരാമോഹമൊന്നും ഒരു രാവില്‍ തീരില്ല
എന്റെയുള്ളില്‍ കണ്ടതെല്ലാം പറയാനിന്നറിയില്ല എന്റെ തീരാമോഹമൊന്നും ഒരു രാവില്‍ തീരില്ല
ആരാരോ ഓ
ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നു ഇടനെഞ്ചില്‍ പെയ്തുണരുന്നു കിന്നാരം

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ കുറിമാനം നല്‍കിപ്പോരാമോ
പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ
ലാല്ല ലാലാ ലാല്ല ലാലാ ലാ 
ലാല്ല ലാലാ ലാല്ല ലാലാ ലാ 

Download

ചന്ദനച്ചോലയില്‍ (Chandana Cholayil)

ചിത്രം:സല്ലാപം (Sallapam)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മ്  മ്  മ്  മ്  ആ ആ ആ ആ ആ

ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍ ശാലീന പൗര്‍ണ്ണമീ ഉറങ്ങിയോ

പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം എന്നോമലാളിനിന്നു നീ നല്‍കിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം എന്നോമലാളിനിന്നു നീ നല്‍കിയോ
ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയോ

ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍ ശാലീന പൗര്‍ണ്ണമീ ഉറങ്ങിയോ

കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം മാറോടു ചേര്‍ത്തു മെല്ലെ ഇന്നോതിടും
കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം മാറോടു ചേര്‍ത്തു മെല്ലെ ഇന്നോതിടും
നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍ കാതോരമായ്  മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ട്‌ മെയ് മൂടിടും

ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍ ശാലീന പൗര്‍ണ്ണമീ          ഉറങ്ങിയോ

Download

Tuesday, December 4, 2012

സിന്ദൂരം പെയ്‌തിറങ്ങി (Sindhooram Peythirangi)

ചിത്രം:തൂവല്‍ കൊട്ടാരം (Thooval Kottaram)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
സോപാനസന്ധ്യ നീളേ കനകമൊഴുകീ
സിന്ദൂരം പെയ്‌തിറങ്ങി ആ  ആ  ആ  ആ

കര്‍ണ്ണികാരപല്ലവങ്ങള്‍ താലമേന്തി നില്‍ക്കയായ്
കൊന്നപൂത്ത മേടുകള്‍ മഞ്ഞളാടി നില്‍ക്കയായ്
കാല്‍ച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവില്‍ നിറയും ശ്രുതിയായ് മുരളി
കതിരുലയും കൈകളിലൊരു
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു
പുതുമണ്ണിന്‍ സ്‌ത്രീധനമായ് പൂക്കാലം

സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ആ  ആ  ആ  ആ

കേശഭാരമോടെയിന്ന് കളിയരങ്ങുണര്‍ന്നുപോയ്
പഞ്ചവാദ്യലഹരിയില്‍ പൊന്‍‌തിടമ്പുയര്‍ന്നുപോയ്
മാരിവില്ലു ചൂടിനിന്നു വര്‍ഷമേഘസുന്ദരി
കരളില്‍ തഴുകീ കുളിരും മഴയും
നെയ്ത്തിരിയും കുരവയുമായ്
എതിരേല്‍ക്കും ചാരുതയില്‍
സുന്ദരമൊരു കാമനയുടെ
പനിനീര്‍ക്കുട നീര്‍ത്തുകയായ് പൊന്നോണം

സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
സോപാനസന്ധ്യ നീളേ കനകമൊഴുകീ
സിന്ദൂരം പെയ്‌തിറങ്ങി ആ  ആ  ആ  ആ

Download

തങ്കനൂപുരമോ (Thanka Noopuramo)

ചിത്രം:തൂവല്‍ കൊട്ടാരം (Thooval Kottaram)
രചന:സത്യന്‍ അന്തിക്കാട്‌
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്

ആ  ആ   ആ ആ  ആ   ആ ആ  ആ   ആ
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലില്‍ നീയുണര്‍ത്തിയ
സ്‌നേഹമര്‍മ്മരമോ മൗനനൊമ്പരമായ്
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ

നിഴലകന്നൊരു വീഥിയില്‍  മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി വെറുതെ ഞാനൊരുക്കി
വെയിലില്‍ വാടാതെ മഴയില്‍ നനയാതെ
കാത്തിരുന്നുവെങ്കിലും മൃദുലമാമൊരു തെന്നലില്‍ ആ
സ്വപ്‌നസൗധമുടഞ്ഞു പോയ് സ്വപ്‌നസൗധമുടഞ്ഞു പോയ്

തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ

തിരയടങ്ങിയ സാഗരം കരയിലെഴുതിയ രേഖകള്‍
തനിയെ മായുകയായ് തനിയെ മായുകയായ് 
മിഴികള്‍ നിറയാതെ മൊഴികള്‍ ഇടറാതെ 
യാത്ര ചൊല്ലിയെങ്കിലും മൃദുലമാമൊരു തേങ്ങലില്‍ ആ
സന്ധ്യ മെല്ലെയലിഞ്ഞു പോയ് സന്ധ്യ മെല്ലെയലിഞ്ഞു പോയ്

തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലില്‍ നീയുണര്‍ത്തിയ
സ്‌നേഹമര്‍മ്മരമോ മൗനനൊമ്പരമായ്
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ

Download

കൊല്ലങ്കോട്ട് (Kollankottu)

ചിത്രം:കുടുംബവിശേഷം (Kudumbavishesham)
രചന:ബിച്ചു തിരുമല
സംഗീതം:ജോണ്‍സന്‍
ആലാപനം:യേശുദാസ്

കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ
പോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി
ആയിരംകാവിലെ ആവാരംപൂവിനെ
ആട്ടിയുറക്കാനൂഞ്ഞാലും കൊണ്ടുവാ പൈങ്കിളീ
കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ
പോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി

പിച്ചകച്ചോട്ടില്‍ പിച്ചവച്ചും
മച്ചകക്കൂട്ടില്‍ മുട്ടിഴച്ചും കാല്‍ വളര്
അക്ഷരപ്പാട്ടില്‍ അ കുറിച്ചും
അക്കങ്ങള്‍ പൂത്ത പൂ പറിച്ചും കൈ വളര്
പൂങ്കുറുമ്പേ ചെല്ലപ്പൊന്‍തിടമ്പേ
എന്നുമീ കൊതുമ്പുതോണിയൂന്നും പൂനയമ്പു നീ

കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ
പോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി

ഇത്തിരികൊണ്ടുമൊത്തിരികള്‍
കൊത്തിയിടുന്ന കിക്കിളികള്‍ തക്കിളികള്‍
കത്തിയമര്‍ന്ന ചാമ്പലിലും
പൊട്ടിവിടര്‍ന്ന പൂങ്കിളികള്‍ മണ്‍കിളികള്‍
കൊച്ചുമോഹം കൊണ്ടു മച്ചു മേയും
നമ്മള്‍ കണ്ണുനീര്‍ക്കണം മെനഞ്ഞ പുഞ്ചിരിക്കുടം

കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ
പോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി
ആയിരംകാവിലെ ആവാരംപൂവിനെ
ആട്ടിയുറക്കാനൂഞ്ഞാലും കൊണ്ടുവാ പൈങ്കിളീ
കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ
പോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി

Download

തിങ്കള്‍ തുടുക്കുമ്പോഴെന്റെ (Thinkal Thudukkumbozhente)

ചിത്രം:സന്താനഗോപാലം (Santhanagopalam)
രചന:വി.മധുസൂദനന്‍ നായര്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

തിങ്കള്‍ തുടുക്കുമ്പോഴെന്റെ മുഖം പൊന്‍കഴല്‍ തുള്ളുമ്പോഴെന്റെ താളം
കൊഞ്ചിപ്പിണങ്ങിയാലെന്‍ ചിണുക്കം പുഞ്ചിരി വാടിയാലെന്റെ ദുഃഖം
പുഞ്ചിരി വാടിയാലെന്റെ ദുഃഖം
തിങ്കള്‍ തുടുക്കുമ്പോഴെന്റെ മുഖം പൊന്‍കഴല്‍ തുള്ളുമ്പോഴെന്റെ താളം
കൊഞ്ചിപ്പിണങ്ങിയാലെന്‍ ചിണുക്കം പുഞ്ചിരി വാടിയാലെന്റെ ദുഃഖം
പുഞ്ചിരി വാടിയാലെന്റെ ദുഃഖം
ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമന ഉണ്ണികള്‍ അരുമ തന്നെ

കാലം കുറുക്കി കുഴമ്പു തന്നു കാലങ്ങള്‍ വാഴുവാന്‍ പാട്ടു തന്നു
കാലം കുറുക്കി കുഴമ്പു തന്നു കാലങ്ങള്‍ വാഴുവാന്‍ പാട്ടു തന്നു
കാറ്റിന്റെ വള്ളിയില്‍ വാനില്‍ പറക്കുമ്പോള്‍ കാവലായെന്നും കൂടെ വന്നു
കാവലായെന്നും കൂടെ വന്നു
ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമന ഉണ്ണികള്‍ അരുമ തന്നെ

തിങ്കള്‍ തുടുക്കുമ്പോഴെന്റെ മുഖം പൊന്‍കഴല്‍ തുള്ളുമ്പോഴെന്റെ താളം
കൊഞ്ചിപ്പിണങ്ങിയാലെന്‍ ചിണുക്കം പുഞ്ചിരി വാടിയാലെന്റെ ദുഃഖം
പുഞ്ചിരി വാടിയാലെന്റെ ദുഃഖം

കാര്‍നിഴലുണ്ടും നിലാവ്  തന്നു വേനലായ്  നിന്നും മഴ ചൊരിഞ്ഞു
കാര്‍നിഴലുണ്ടും നിലാവ്  തന്നു വേനലായ്  നിന്നും മഴ ചൊരിഞ്ഞു
ആത്മാവ് തന്നെ പകര്‍ന്നു തന്നു അതൊരാനന്ദ ബന്ധനമായി വന്നു
ആനന്ദ ബന്ധനമായി വന്നു
ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമന ഉണ്ണികള്‍ അരുമ തന്നെ

തിങ്കള്‍ തുടുക്കുമ്പോഴെന്റെ മുഖം പൊന്‍കഴല്‍ തുള്ളുമ്പോഴെന്റെ താളം
കൊഞ്ചിപ്പിണങ്ങിയാലെന്‍ ചിണുക്കം പുഞ്ചിരി വാടിയാലെന്റെ ദുഃഖം
പുഞ്ചിരി വാടിയാലെന്റെ ദുഃഖം
ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമന ഉണ്ണികള്‍ അരുമ തന്നെ

Download

പാതിരാ പാല്‍ക്കടവില്‍ (Pathira Palkkadavil)

ചിത്രം:ചെങ്കോല്‍ (Chenkol)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്,സുജാത

പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമായ്
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം

ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങള്‍ പൂത്തു
ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങള്‍ പൂത്തു
നൂപുരം ചാര്‍ത്തുന്ന ഭൂമി കാര്‍കൂന്തല്‍ നീര്‍ത്തുന്നു വാര്‍മേഘം
കനവിലോടുന്നു സ്വര്‍‌ണ്ണമാന്‍പേടകള്‍ കാലവൃന്ദം വീശിനില്‍പ്പൂ പൊന്‍മയൂരം 

പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമായ്
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം

നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി പുളകങ്ങള്‍ പൂക്കുന്ന താളം
നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി പുളകങ്ങള്‍ പൂക്കുന്ന താളം
പൊന്‍‌വേണുവൂതുന്നു കാലം ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വര്‍ഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു

പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമായ്
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം

Download

രണ്ടു പൂവിതള്‍ (Randu Poovithal)

ചിത്രം:മൈ ഡിയര്‍ മുത്തച്ഛന്‍ (My Dear Muthachan)
രചന:ബിച്ചു തിരുമല
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മ്  മ്  മ്  മ്  മ്  മ്  ആ ആ ആ ആ
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍ തഴുകാനായുമ്പോള്‍ നീരസമാണോ
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു

നിന്‍ മടിയില്‍ കുളുര്‍ത്തെന്നല്‍ പോലെന്‍ തരളവികാരം തല ചായ്ക്കുമ്പോള്‍
നിന്‍ മടിയില്‍ കുളുര്‍ത്തെന്നല്‍ പോലെന്‍ തരളവികാരം തല ചായ്ക്കുമ്പോള്‍
എന്‍ മുടിയില്‍ പ്രണയാര്‍ദ്രവിലോലം എന്‍ മുടിയില്‍ പ്രണയാര്‍ദ്രവിലോലം
തഴുകാനെന്തേ സങ്കോചം താമരയില്‍ ഹിമനീരാകാം നിന്‍
മനസ്സിതിലെ ഒഴുകും വരെയും

രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍ തഴുകാനായുമ്പോള്‍ നീരസമാണോ
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു

കുഞ്ഞളകം നടനം ചെയ്യും നിന്‍ മൃദുല കപോലം സൗഗന്ധികമോ
കുഞ്ഞളകം നടനം ചെയ്യും നിന്‍ മൃദുല കപോലം സൗഗന്ധികമോ
കാതര നിന്‍ കദളീവനമെല്ലാം കാതര നിന്‍ കദളീവനമെല്ലാം
അലയാനുള്ളില്‍ ആവേശം കാമുകനായ് തിരുമുന്നില്‍ നല്‍കാം
കണിമലരെന്‍ ഹൃദയം സഹിതം

രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍ തഴുകാനായുമ്പോള്‍ നീരസമാണോ
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു

Download

ഊഞ്ഞാലുറങ്ങി (Oonjalurangi)

ചിത്രം:കുടുംബസമേതം (Kudumbasametham)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്

ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി
നോവുന്ന തെന്നലിന്‍ നെഞ്ചിലെ
ആദിതാളമെങ്ങോ 
തേങ്ങി കണ്ണീര്‍ത്തുമ്പിയും 
താനേ കേണുപോയ്
ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി

ചാമരങ്ങള്‍ വാടി
കളിത്താരകങ്ങള്‍ മാഞ്ഞു
ഓണവില്ലു വീണുലഞ്ഞുപോയ്
തേക്കുപാട്ടിലൊഴുകി തേനരിമ്പുകള്‍
ആരവങ്ങളില്‍ അറിയാതെ 
വീഴും കണ്ണീര്‍ത്തുമ്പിയും 
താനേ കേണുപോയ് 

ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി

രാവിറമ്പിലേതോ കളിവള്ളമൂയലാടി
അലയുണര്‍ന്ന കായലോടിയില്‍
പൂവണിഞ്ഞ വഴിയില്‍ നിഴലുതിര്‍ന്നുപോയ്
ഒരു തലോടലില്‍ കുളിരാനായ് 
എങ്ങോ കണ്ണീര്‍ത്തുമ്പിയും 
താനേ കേണുപോയ് 

ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി
നോവുന്ന തെന്നലിന്‍ നെഞ്ചിലെ
ആദിതാളമെങ്ങോ 
തേങ്ങി കണ്ണീര്‍ത്തുമ്പിയും 
താനേ കേണുപോയ്
ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി

Download

മായപ്പൊന്‍മാനേ (Mayaponmane)

ചിത്രം:തലയണമന്ത്രം (Thalayanamanthram)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മായപ്പൊന്‍മാനേ നിന്നെത്തേടി ഞാന്‍ വര്‍ണ്ണപ്പൂമെയ്യില്‍ തലോടാന്‍ മാത്രം
നീലക്കണ്‍കോണില്‍ നിലാവോ നിന്നുള്ളില്‍ തുളുമ്പും നൂറായിരമാശയേകും ഹിമസാഗരമോ
മായപ്പൊന്‍മാനേ നിന്നെക്കണ്ടു ഞാന്‍ കന്നിപ്പൂമെയ്യില്‍ നിറമേകും മദമാടാന്‍
മായപ്പൊന്‍മാനേ നിന്നെത്തേടി ഞാന്‍ വര്‍ണ്ണപ്പൂമെയ്യില്‍ തലോടാന്‍ മാത്രം

തൊട്ടേനേ തൊട്ടില്ല എന്‍ മാനസവാടിയാകെത്തിരയുമ്പോള്‍
കണ്ടേനേ കണ്ടില്ല കണ്ണായിരമേകി നിന്നെത്തിരയുമ്പോള്‍
തൊട്ടേനേ തൊട്ടില്ല എന്‍ മാനസവാടിയാകെത്തിരയുമ്പോള്‍
കണ്ടേനേ കണ്ടില്ല കണ്ണായിരമേകി നിന്നെത്തിരയുമ്പോള്‍
ഞാനെന്‍ കൈമെയ് മറന്നു കസ്തൂരിപ്പൊന്‍മാനേ
ദേവാംഗന നീന്തുന്നൊരു പാല്‍ക്കടല്‍ക്കരയില്‍
നിന്നെ മെരുക്കുവതാരോ ആരോ പോറ്റുവതാരോ
എന്നിനി എന്നില്‍ കനിയും പകരും മൃഗമദതിലകം

മായപ്പൊന്‍മാനേ നിന്നെത്തേടി ഞാന്‍ വര്‍ണ്ണപ്പൂമെയ്യില്‍ തലോടാന്‍ മാത്രം
നീലക്കണ്‍കോണില്‍ നിലാവോ നിന്നുള്ളില്‍ തുളുമ്പും നൂറായിരമാശയേകും ഹിമസാഗരമോ
മായപ്പൊന്‍മാനേ നിന്നെക്കണ്ടു ഞാന്‍ കന്നിപ്പൂമെയ്യില്‍ നിറമേകും മദമാടാന്‍
മായപ്പൊന്‍മാനേ നിന്നെത്തേടി ഞാന്‍ വര്‍ണ്ണപ്പൂമെയ്യില്‍ തലോടാന്‍ മാത്രം

അന്നൊരുനാള്‍ കേട്ടൂ ഞാന്‍ ഒരു മോഹനരാഗമായ് നീ നിറയുമ്പോള്‍
പണ്ടൊരു നാള്‍ കണ്ടു ഞാന്‍ പ്രിയസീതയെ നീ മയക്കിയ വര്‍ണ്ണങ്ങള്‍
അന്നൊരുനാള്‍ കേട്ടൂ ഞാന്‍ ഒരു മോഹനരാഗമായ് നീ നിറയുമ്പോള്‍
പണ്ടൊരു നാള്‍ കണ്ടു ഞാന്‍ പ്രിയസീതയെ നീ മയക്കിയ വര്‍ണ്ണങ്ങള്‍
ആരും കാണാതെ വളര്‍ത്താം ഞാന്‍ കൊതിതീരെ തളിരേകാം
പൂന്തിങ്കള്‍പ്പെണ്ണാളിന്‍ കണ്‍മണിക്കുഞ്ഞേ
നീയെന്‍ നെഞ്ചിലുറങ്ങൂ പുള്ളിക്കോടിയുടുക്കൂ നിന്നിലെ മായാലോകം പകരാന്‍ കരളിലൊതുങ്ങൂ

മായപ്പൊന്‍മാനേ നിന്നെത്തേടി ഞാന്‍ വര്‍ണ്ണപ്പൂമെയ്യില്‍ തലോടാന്‍ മാത്രം
നീലക്കണ്‍കോണില്‍ നിലാവോ നിന്നുള്ളില്‍ തുളുമ്പും നൂറായിരമാശയേകും ഹിമസാഗരമോ
മായപ്പൊന്‍മാനേ നിന്നെക്കണ്ടു ഞാന്‍ കന്നിപ്പൂമെയ്യില്‍ നിറമേകും മദമാടാന്‍
മായപ്പൊന്‍മാനേ നിന്നെത്തേടി ഞാന്‍ മായപ്പൊന്‍മാനേ നിന്നെത്തേടി ഞാന്‍
ലാലല്ലാ ലാ ല ലാലല്ലാ ലാ ല 
ലാലല്ലാ ലാ ല ലാലല്ലാ ലാ ല 

Download

Monday, December 3, 2012

പാലപ്പൂവേ നിന്‍ (Palappoove Nin)

ചിത്രം:ഞാന്‍ ഗന്ധര്‍വന്‍ (Njan Gandharvan)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:ചിത്ര

ആ..ആ...ആ..ആ...ആ..ആ...ആ..ആ
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

മുത്തിന്നുള്ളിലോതുങ്ങും പൂമാരന്‍ കന്നിക്കൈകളിലേകി നവലോകങ്ങള്‍
മുത്തിന്നുള്ളിലോതുങ്ങും പൂമാരന്‍ കന്നിക്കൈകളിലേകി നവലോകങ്ങള്‍
ആയിരം സിരകളുണര്‍ന്ന വിലാസ ഭാവമായ്‌ വിരഹിണീ വിധുവായ്‌
ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍ ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍
രാവിലുണര്‍ന്ന വിലോലതയെന്‍ ഗാന്ധര്‍വവേളയായ്‌ 

പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

നീലകാര്‍മുകിലോരം വിളയാടുമ്പോള്‍ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍
നീലകാര്‍മുകിലോരം വിളയാടുമ്പോള്‍ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍
മാനസം മൃദുല വസന്ത മയൂര നടകളില്‍ തെല്ലിളം തുടിയായ്‌
പദമണിയുമ്പോള്‍ കാവുണരുമ്പോള്‍ പദമണിയുമ്പോള്‍ കാവുണരുമ്പോള്‍
മുത്തിളകുന്ന മനോലതയില്‍ ഗന്ധര്‍വരാഗമായ്‌ 