Thursday, January 31, 2013

ആരൊരാള്‍ (Aroral)

ചിത്രം:പട്ടാളം (Pattalam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,സുജാത

ആരൊരാള്‍ പുലര്‍മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന്‍ മനസ്സിന്‍ ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലി വിടരും നീലമുകിലേ ഓ ഓ
ആരൊരാള്‍ പുലര്‍മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന്‍ മനസ്സിന്‍ ജാലകം തിരയുകയായ്

രാവേറെയായിട്ടും തീരേയുറങ്ങാതെ
പുലരുംവരെ വരവീണയില്‍ ശ്രുതിമീട്ടി ഞാന്‍ ആ  ആ  ആ  ആ
ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോള്‍
അഴിവാതിലില്‍ മിഴി ചേര്‍ത്തു ഞാന്‍ തളരുന്നുവോ
കാവലായ് സ്വയം നില്‍ക്കും ദീപമേ എരിഞ്ഞാലും
മായുവാന്‍ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
വിളിക്കാതെ വന്ന കൂട്ടുകാരി

ആരൊരാള്‍ പുലര്‍മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന്‍ മനസ്സിന്‍ ജാലകം തിരയുകയായ്

പൂവിന്റെ പൊന്‍‌താളില്‍ ഞാന്‍ തീര്‍ത്ത ഗീതങ്ങള്‍
പ്രിയമോടെ വന്നെതിര്‍പാടുമെന്‍ കുയിലാണു നീ ആ  ആ  ആ  ആ
മാറത്തു നീ ചാര്‍ത്തും പൂണൂലുപോല്‍ നിന്നെ
പുണരുന്നു എന്‍ തളിര്‍മെയ്യിലെ കുളിര്‍മുല്ലകള്‍
മന്ത്രമായ് മയങ്ങീ എന്‍ നെഞ്ചിലെ നിലാശംഖില്‍
കുങ്കുമം കുതിര്‍ന്നു നിന്‍ ചുണ്ടിലെ ഇളം കൂമ്പില്‍
വിളിക്കാതെ വന്ന കൂട്ടുകാരാ

ആരൊരാള്‍ പുലര്‍മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന്‍ മനസ്സിന്‍ ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലി വിടരും നീലമുകിലേ ഓ ഓ

കരിമിഴിക്കുരുവിയെ (Karimizhikkuruviye)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ദേവാനന്ദ് ,സുജാത

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍  ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍  ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കാവില്‍ വന്നീലാ രാപ്പൂരം കണ്ടീലാ മായക്കൈകൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍  ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

ആനച്ചന്തം പൊന്നാമ്പല്‍ ചമയം നിന്‍ നാണച്ചിമിഴില്‍ കണ്ടീലാ
കാണാക്കടവില്‍ പൊന്നൂഞ്ഞാല്‍പ്പടിയില്‍ നിന്നോണച്ചിന്തും കേട്ടീലാ
ഓ കളപ്പുരക്കോലായില്‍ നീ കാത്തുനിന്നീലാ
മറക്കുടക്കോണില്‍ മെല്ലെ മെയൊളിച്ചീലാ
പാട്ടൊന്നും പാടീല്ലാ പാല്‍ത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീല്ലാ പാല്‍ത്തുള്ളി പെയ്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍  ചിരിമണി ചിലമ്പൊലി കേട്ടീലാ

ഈറന്‍ മാറും എന്‍ മാറില്‍ മിന്നും ഈ മാറാമറുകില്‍ തൊട്ടീലാ
നീലക്കണ്ണില്‍ നീ നിത്യംവെയ്ക്കും ഈ എണ്ണത്തിരിയായ് മിന്നീലാ
മുടിച്ചുരുള്‍ച്ചൂടിനുള്ളില്‍ നീയൊളിച്ചീലാ
മഴത്തഴപ്പായ നീര്‍ത്തി നീ വിളിച്ചീലാ
മാമുണ്ണാന്‍ വന്നീലാ മാറോടു ചേര്‍ത്തീലാ
മാമുണ്ണാന്‍ വന്നീലാ ആ മാറോടു ചേര്‍ത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍  ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കാവില്‍ വന്നീലാ രാപ്പൂരം കണ്ടീലാ മായക്കൈകൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍  ചിരിമണി ചിലമ്പൊലി കേട്ടീലാ

Download

മഞ്ഞു പോലെ (Manjupole)

ചിത്രം:ദോസ്ത് (Dosth)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ശ്രീനിവാസ്

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ നന നന്നന്നാന നന്നന്നാന
നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ
മുത്തു പോലെ മുളം തത്ത പോലെ മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍

ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ
ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ
മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ
മുത്തു പോലെ തത്ത പോലെ മിന്നല്‍ പോലെ തെന്നല്‍ പോലെ

ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ
ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ
തിരതല്ലും കടലോ തിരിയിട്ട വിളക്കോ
തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ
മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ
മഞ്ഞു പോലെ
മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍

Download

കിളിപ്പെണ്ണേ നിലാവിന്‍ (Kilippenne Nilavin)

ചിത്രം:ദോസ്ത് (Dosth)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,ചിത്ര

കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ  വിളിച്ചാല്‍ പോരില്ലേ
തുളുമ്പും പ്രായമല്ലേ ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ ഓ ഓ ഓ

തിരി മുറിയാതെ പെയ്തൊരു സ്നേഹം പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
തിരി മുറിയാതെ പെയ്തൊരു സ്നേഹം പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
മിഴിച്ചന്തം ധിം ധിം മൊഴിച്ചന്തം ധിം ധിം ചിരിച്ചന്തം ധിം ധിം പൂമഴയ്ക്ക്
ഇനി നീരാട്ട് താരാട്ട് ഓമന ചോറൂണ്
ഈ രാവിന്‍ പൂംതൊട്ടില്‍ ഈറന്‍കാറ്റില്‍ താനേയാടുന്നു

കിളിപ്പെണ്ണേ കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം തന്നില്ലേ തന്നില്ലേ
കിനാവിന്‍ താമ്പാളം കണ്ടില്ലേ കണ്ടില്ലേ ഓ ഓ ഓ

വഴിയറിയാതെ വന്ന വസന്തം കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
വഴിയറിയാതെ വന്ന വസന്തം കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
വളക്കൈകള്‍ ധിം ധിം മണിപ്പന്തല്‍ ധിം ധിം തകില്‍ താളം ധിം ധിം താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു

കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ  വിളിച്ചാല്‍ പോരില്ലേ
തുളുമ്പും പ്രായമല്ലേ ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

Download

Wednesday, January 30, 2013

മറന്നിട്ടുമെന്തിനോ (Marannittumenthino)

ചിത്രം:രണ്ടാം ഭാവം (Randam Bhavam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:പി.ജയചന്ദ്രന്‍ ,സുജാത

മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍
തുടങ്ങുന്നു പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം
പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം

ന ന നാ ന നാനനാ  മ്   മ്   മ്

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെന്‍
നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍
കവിളോടുരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന
പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന
ചുണ്ടിനാല്‍ ചുംബിച്ചിരുന്നിരുന്നു
ചുണ്ടിനാല്‍ ചുംബിച്ചിരുന്നിരുന്നു

മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം

അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകള്‍ മൂളി പഠിച്ചിരുന്നൂ
മുറുകാന്‍ തുടങ്ങുമെന്‍ വിറയാര്‍ന്ന വീണയെ
മാറോടമര്‍ത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു
എത്രയോ സ്നേഹിച്ചിരുന്നിരുന്നു

മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍
തുടങ്ങുന്നു പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം
പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം

Download

നിഴലാടും ദീപമേ (Nizhaladum Deepame)

ചിത്രം:മിസ്റ്റര്‍ ബട്ട്‌ലര്‍ (Mr.Butler)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്

നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുള്‍ മായ്ക്കുമോ
കനിവാര്‍ന്ന രാവിന്‍ ഇടനാഴിയില്‍
തളരും കിനാവിനെ താലാട്ടുമോ
നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുള്‍ മായ്ക്കുമോ

അറിയാതെ വന്നെന്‍ ഹൃദയത്തിലേ
മഴമേഞ്ഞ കൂട്ടില്‍ കൂടേറി നീ
അനുരാഗ സാന്ദ്രമാം ദിവസങ്ങളില്‍
അതിലോലമാം നിമിഷങ്ങളില്‍
പറയാതെ എന്തിനോ വിടവാങ്ങി നീ

നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുള്‍ മായ്ക്കുമോ

തെളിവര്‍ണ്ണമോലും ചിറകൊന്നിലേ
നറുതൂവലുള്ളില്‍ പിടയുന്നുവോ
വെയില്‍ വീണു മായുമീ പകല്‍ മഞ്ഞുപോല്‍
പ്രണയാര്‍ദ്രമാകുമീ മണിമുത്തുപോല്‍
മനസ്സിന്റെ വിങ്ങലായ് അലിയുന്നു നീ

നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുള്‍ മായ്ക്കുമോ
കനിവാര്‍ന്ന രാവിന്‍ ഇടനാഴിയില്‍
തളരും കിനാവിനെ താലാട്ടുമോ

Download

വിരഹിണി രാധേ (Virahini Radhe)

ചിത്രം:മിസ്റ്റര്‍ ബട്ട്‌ലര്‍ (Mr.Butler)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,ചിത്ര

വിരഹിണി രാധേ വിധുമുഖി രാധേ രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ
വിരഹിണി രാധേ വിധുമുഖി രാധേ രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ

അധരപരാഗം മധുരമുദാരം സുസ്മിത ഭാവരസം ഹരേ
അധരപരാഗം മധുരമുദാരം സുസ്മിത ഭാവരസം ഹരേ
സമ്മോഹസാരം സുരഭീശൃംഗാരം
സമ്മോഹസാരം സുരഭീശൃംഗാരം ശ്രാവണസിന്ദൂരം
സഖീ അലരിട്ടു മന്ദാരം നിലാ‍ക്കുളിരിട്ടു നീഹാരം

വിരഹിണി രാധേ വിധുമുഖി രാധേ രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ

കേളീവിലാസം കളമൃദുഹാസം കാതരമീ ലയലാസ്യം സഖീ
കേളീവിലാസം കളമൃദുഹാസം കാതരമീ ലയലാസ്യം സഖീ
ലളിതലവംഗം ഉലയും എന്നംഗം
ലളിതലവംഗം ഉലയും എന്നംഗം ഭാവുകമീ രംഗം ഹരേ
തിരയുന്നു സാരംഗം ഇതാ‍ വിടരുന്നു പൂമഞ്ചം

വിരഹിണി രാധേ വിധുമുഖി രാധേ രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ
സഖീ വിരഹിണി രാധേ വിധുമുഖി രാധേ രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ

Download

മത്താപ്പൂത്തിരി (Mathappoothiri)

ചിത്രം: ദേവദൂതന്‍ (Devadoothan)
രചന: കൈതപ്രം
സംഗീതം : വിദ്യാസാഗര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

മത്താപ്പൂത്തിരി പെണ്‍കുട്ടീ പത്തരമാറ്റിന്‍ പൊന്‍കട്ടീ
കണ്ണടച്ച് പാല്‍ കുടിക്കും രാക്കുറിഞ്ഞീ തേന്‍ കട്ടീ
മത്താപ്പൂത്തിരി പെണ്‍കുട്ടീ പത്തരമാറ്റിന്‍ പൊന്‍കട്ടീ
കണ്ണടച്ച് പാല്‍ കുടിക്കും രാക്കുറിഞ്ഞീ തേന്‍ കട്ടീ
മുട്ടീ നീയെന്‍ പൊന്‍ കതകില്‍ തൊട്ടൂ നീയെന്‍ പാല്‍ മറുക്
ചിരിച്ചെന്നെ മയക്കീ നീ പാട്ടിലാക്കി കുറുകുറുമ്പ്
മത്താപ്പൂത്തിരി പെണ്‍കുട്ടീ പത്തരമാറ്റിന്‍ പൊന്‍കട്ടീ
കണ്ണടച്ച് പാല്‍ കുടിക്കും രാക്കുറിഞ്ഞീ തേന്‍ കട്ടീ

മുത്തോട് ഞാന്‍ മുത്തും കവിളില്‍ കുളിരോ കുളിര്
ചുറ്റോട് ഞാന്‍ ചുറ്റിപ്പിണയും തളിരാം തളിര്
ആ മെയ്യോട് നിന്‍ മെയ്യില്‍ പൂക്കും വാടാമലര്
കാറ്റോട് ഞാന്‍ മണമായ് നിന്നെ പുണരും കനവ്
വട്ടമില്ലാ പൊട്ടു തൊട്ട് വെള്ളിവാനില്‍ ഞാനിരിക്കും
എട്ടു നില മേട കെട്ടീ എന്റെ പൊന്നേ കാത്തിരിക്കും
നിന്നെ കണ്ണോട് കാണുമ്പോള്‍ കണ്ണായിരം
മെല്ലെ മാറോട് ചേര്‍ക്കുമ്പം മിന്നായിരം
മത്താപ്പൂത്തിരി ഹേ മത്താപ്പൂത്തിരി

മത്താപ്പൂത്തിരി പെണ്‍കുട്ടീ പത്തരമാറ്റിന്‍ പൊന്‍കട്ടീ
കണ്ണടച്ച് പാല്‍ കുടിക്കും രാക്കുറിഞ്ഞീ തേന്‍ കട്ടീ

കട്ടി തനിത്തങ്കത്തേരില്‍ വരവോ വരവ്
ആലിപ്പഴം വീഴും പോലൊരു തണവോ തണവ്
തത്തി തത്തി താളം മുട്ടും തുടിയോ തുടിയില്‍
തത്തക്കിളി കൊഞ്ചല്‍ പാട്ടില്‍ നിറവോ നിറവ്
മാടി മേലെ ആ തൊട്ടിലിട്ട് ആട്ടു കട്ടില്‍ കെട്ടിയിട്ട്
പട്ടുമെത്ത നീര്‍ത്തിയിട്ട് തൊട്ട് തൊട്ട് തൊട്ട് തൊട്ട് നാമിരിക്കും
കണ്ടു മുട്ടാന്‍ കൊതിക്കുന്ന രാപ്പന്തലില്‍
സ്വന്തമാകാന്‍ തുടിക്കുന്ന പൊന്‍ മുത്തു നീ

മത്താപ്പൂത്തിരി പെണ്‍കുട്ടീ പത്തരമാറ്റിന്‍ പൊന്‍കട്ടീ
കണ്ണടച്ച് പാല്‍ കുടിക്കും രാക്കുറിഞ്ഞീ തേന്‍ കട്ടീ
മുട്ടീ നീയെന്‍ പൊന്‍ കതകില്‍ തൊട്ടൂ നീയെന്‍ പാല്‍ മറുക്
ചിരിച്ചെന്നെ മയക്കീ നീ പാട്ടിലാക്കി കുറുകുറുമ്പ്

Download

പൂവേ പൂവേ പാലപ്പൂവേ (Poove Poove Palappoove)

ചിത്രം: ദേവദൂതന്‍ (Devadoothan)
രചന: കൈതപ്രം
സംഗീതം : വിദ്യാസാഗര്‍
ആലാപനം:പി.ജയചന്ദ്രന്‍ ,ചിത്ര

പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ് മാറിപ്പോയി
മണിവില്ലിന്‍ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ് ഓ ഓ ഓ ഓ ഓ ഓ
പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ് മാറിപ്പോയി

പൂവേ പുതിയൊരു പൂമ്പാട്ടിന്‍ പൂമ്പൊടി തൂവാം നിന്‍ കാതില്‍
പ്രണയമനോരഥ‌മേറാമിന്നൊരു പല്ലവി പാടാം
തൊട്ടാല്‍വാടി ചെണ്ടല്ലാ വെറുമൊരു മിണ്ടാപ്പെണ്ണല്ലാ
പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ
ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം ഓ  ഓ  ഓ  ഓ  ഓ  ഓ

പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍‌കാം

താഴ്വാരങ്ങള്‍ പാടുമ്പോള്‍ താമരവട്ടം തളരുമ്പോള്‍
ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു
അറബിക്കനവുകള്‍ വിടരുമ്പോള്‍ നീലക്കടലല ഇളകുമ്പോള്‍
കാനന മുരളിക കോമളരാഗം മന്ദം പാടി
ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ
ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ
നീയാണെന്‍ നിനവില്‍ പ്രിയ രാഗ പുലര്‍ വാനം ഓ  ഓ  ഓ ഓ  ഓ  ഓ

പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ് മാറിപ്പോയി
മണിവില്ലിന്‍ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ് ഓ ഓ ഓ ഓ ഓ ഓ

Download

വാര്‍ത്തിങ്കള്‍ തെല്ലല്ലേ (Varthinkal Thellalle)

ചിത്രം:ഡ്രീംസ്‌ (Dreams)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തേ മാന്‍പേടപ്പെണ്ണ് ഓ ഓ
മാനത്തേ മാന്‍പേടപ്പെണ്ണ്
വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തേ മാന്‍പേടപ്പെണ്ണ് ഓ ഓ
മാനത്തേ മാന്‍പേടപ്പെണ്ണ്
പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ്
പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ്
മിഴിരണ്ടും മൈനകളാണ് ചേക്കേറാന്‍ മുത്തേ നേരമായ് ഓ ഓ ഓ
ചേക്കേറാന്‍ മുത്തേ നേരമായ്
വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തേ മാന്‍പേടപ്പെണ്ണ് ഓ ഓ
മാനത്തേ മാന്‍പേടപ്പെണ്ണ്

മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി
വാനത്തെ വാനമ്പാടി പാറിവാ
മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി
വാനത്തെ വാനമ്പാടി പാറിവാ
മുത്താരം മൂടാന്‍ നീയെന്തേകാത്തു നിന്നില്ലാ
മൂവന്തിച്ചെപ്പില്‍ നിന്‍ മോഹം ചാന്തണിഞ്ഞില്ലാ
വെയിലാറും വേനല്‍ക്കൂട്ടില്‍ ചിറകോലും കാറ്റിന്‍ ചില്ലമേല്‍
ഓ ഓ ഓ അലരിപ്പൂകാടിന്‍ മേടയില്‍

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തേ മാന്‍പേടപ്പെണ്ണ് ഓ ഓ
മാനത്തേ മാന്‍പേടപ്പെണ്ണ്

കണ്ണാടിച്ചില്ലില്‍ തത്തും ശരറാന്തല്‍ നാളം പോലേ
മിന്നാരത്താരം മിന്നി കണ്‍കളില്‍
കണ്ണാടിച്ചില്ലില്‍ തത്തും ശരറാന്തല്‍ നാളം പോലേ
മിന്നാരത്താരം മിന്നി കണ്‍കളില്‍
പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ
പഞ്ചാരച്ചുണ്ടാല്‍ ഈ പൂവിന്‍ ചെണ്ടില്‍ മുത്തീല്ലാ
മുളയോലപ്പീലിത്തോപ്പില്‍ പലര്‍കാല പൂന്തേന്‍ തുള്ളിയില്‍
ഓ ഓ ഓ മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തേ മാന്‍പേടപ്പെണ്ണ് ഓ ഓ
മാനത്തേ മാന്‍പേടപ്പെണ്ണ്
മിഴിരണ്ടും മൈനകളാണ് ചേക്കേറാന്‍ മുത്തേ നേരമായ് ഓ ഓ ഓ
ചേക്കേറാന്‍ മുത്തേ നേരമായ്

Download

മണിമുറ്റത്താവണിപ്പന്തല്‍ (Manimuttathavanippanthal)

ചിത്രം:ഡ്രീംസ്‌ (Dreams)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,സുജാത

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പ് പോലെ അണിയാരത്തമ്പിളിപ്പന്തല്‍
മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പ് പോലെ അണിയാരത്തമ്പിളിപ്പന്തല്‍
മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമെയ് പൂത്തിറങ്ങ് ഇന്നല്ലേ നിന്റെ കല്യാണം
കണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം
മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പ് പോലെ അണിയാരത്തമ്പിളിപ്പന്തല്‍

തങ്കം തരില്ലേ പുന്തിങ്കള്‍ തിടമ്പ് തട്ടാരായ് പോരില്ലേ തൈമാസ പ്രാവ്
താരം കുരുക്കും നിന്‍ തൂവല്‍ കിനാവ് ചേലോടെ ചാര്‍ത്താലോ ചെമ്മാന ചേല
മൂവന്തിമുത്തേ നീ കാര്‍ക്കൂന്തല്‍ മെടയേണം
മാണിക്യമൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാന്‍ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാന്‍ വരേണം

മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പ് പോലെ അണിയാരത്തമ്പിളിപ്പന്തല്‍

താനാനാ നാനാനാനാ താനാനാ നാനാ
താനാനാ നാനാനാനാ നാ നാ നാ  നാനാനാ

മേളം മുഴങ്ങും പൊന്നോളക്കൊതുമ്പില്‍ കാതോരം കൊഞ്ചാനൊരമ്മാനക്കാറ്റ്
മേഘം മെനഞ്ഞു നിന്‍ മിന്നാരത്തേര് മാലാഖപ്പെണ്ണിന്നായ് മധുമാസത്തേര്
സായന്തനപ്പൂക്കള്‍ ശലഭങ്ങളാകുന്നു
സംഗീതമോടേ നിന്‍ കവിളില്‍ തലോടുന്നു
കല്യാണം കാണാന്‍ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാന്‍ വരേണം

മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പ് പോലെ അണിയാരത്തമ്പിളിപ്പന്തല്‍
മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പ് പോലെ അണിയാരത്തമ്പിളിപ്പന്തല്‍
മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമെയ് പൂത്തിറങ്ങ് ഇന്നല്ലേ നിന്റെ കല്യാണം
കണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം

Download

മുന്തിരി ചേലുള്ള പെണ്ണേ (Munthiri Chelulla Penne)

ചിത്രം:മധുരനൊമ്പരകാറ്റ് (Madhuranombarakattu)
രചന:യൂസഫലി കേച്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ബിജു നാരായണന്‍ ,സുജാത

മുന്തിരി ചേലുള്ള പെണ്ണേ
മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്ത്
മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്ത്
ഇഷ്ടമാണെങ്കില് ഞാനതു തന്നീടാം മുത്തമായ് കവിളോരത്ത്
മുത്തമായ് കവിളോരത്ത്
മൊഞ്ചുള്ളമാരന്റെ നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ്‌ നീയെന്നെ കൂട്ടുവാന്‍ പോരുമോ
നീയെന്നെ കൂട്ടുവാന്‍ പോരുമോ

വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ ചെണ്ടൊന്നു ചൂടിത്തരാം
കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള പാട്ടൊന്നു പാടിത്തരാം
ഓ വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ ചെണ്ടൊന്നു ചൂടിത്തരാം
മ്  കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള പാട്ടൊന്നു പാടിത്തരാം
തെന്തിന്നയ്  തെന്നാനോ  തന താന തെന്നയ്‌  തെന്നാനോ
തെന്തിന്നയ്  തെന്നാനോ  തന താന തെന്നയ്‌  തെന്നാനോ
തങ്കക്കവിളുള്ള പെണ്ണല്ലേ പുതു  താമര പൂക്കുന്ന കണ്ണല്ലേ മ്  മ്  മ്  മ്
ഇളം മാന്‍കിടാവേ നീ എന്‍ മുത്തല്ലേ

മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്ത്
ഇഷ്ടമാണെങ്കില് ഞാനതു തന്നീടാം മുത്തമായ് കവിളോരത്ത്
മുത്തമായ് കവിളോരത്ത്

ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ ബൈത്തിന്റെ തേനലയോ
അത്തറു പൂശിയ പട്ടുറുമാലിലെന്‍ പേരു ഞാന്‍ തുന്നിത്തരാം
ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ ബൈത്തിന്റെ തേനലയോ
അത്തറു പൂശിയ പട്ടുറുമാലിലെന്‍ പേരു ഞാന്‍ തുന്നിത്തരാം
തെന്തിന്നയ്  തെന്നാനോ  തന താന തെന്നയ്‌  തെന്നാനോ
തെന്തിന്നയ്  തെന്നാനോ  തന താന തെന്നയ്‌  തെന്നാനോ
മൈലാഞ്ചി ചോപ്പുള്ള കയ്യാല്‍ ഞാന്‍ നിന്‍ മാറത്തു താളം പിടിച്ചോട്ടെ
മ്  മ്  മ്  മ്  മ്
മണിമാരന്‍ നീയെന്‍ നെഞ്ചിന്‍ പാട്ടല്ലേ

മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്ത്
ഇഷ്ടമാണെങ്കില് ഞാനതു തന്നീടാം മുത്തമായ് കവിളോരത്ത്
മുത്തമായ് കവിളോരത്ത്
മൊഞ്ചുള്ളമാരന്റെ നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ്‌ നീയെന്നെ കൂട്ടുവാന്‍ പോരുമോ
നീയെന്നെ കൂട്ടുവാന്‍ പോരുമോ

Download

Tuesday, January 29, 2013

ദ്വാദശിയില്‍ (Dhwadashiyil)

ചിത്രം:മധുരനൊമ്പരകാറ്റ് (Madhuranombarakattu)
രചന:യൂസഫലി കേച്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്‌,സുജാത

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടൂ
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടൂ
പാരാകെ ഹരിചന്ദനമഴയില്‍ ശ്രീയേന്തും ശുഭനന്ദനവനിതന്‍ സംഗീതം
ആ  ആ  ആ ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടൂ

വാര്‍കുഴലില്‍ നീര്‍കണങ്ങള്‍ മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ്
ആശകളില്‍ തേനലയായ് തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്
കലാലോലം കണ്ണുകള്‍ കളിച്ചിന്തായ് കല്പന
നറുംതേനോ നിന്‍ സ്വരം നിലാപ്പൂവോ നിന്‍ മനം
മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍ സാന്ത്വനം
കിനാവാകും മഞ്ചലില്‍ പോരൂ നീയെന്‍ ജീവനില്‍

ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടൂ

മഞ്ഞണിയും മല്ലികയോ മിന്നിമിന്നി തെളിഞ്ഞു നിന്‍ മെയ്യഴക്
മാരിയിലും മാരതാപം തെന്നിത്തെന്നി തെന്നല്‍ തന്നു പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ
വിരുന്നേകാന്‍ മന്മഥന്‍ മഴക്കാറ്റായ് വന്നതോ
നനഞ്ഞല്ലോ കുങ്കുമം കുയില്‍പ്പാട്ടില്‍ പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം

ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടൂ
പാരാകെ ഹരിചന്ദനമഴയില്‍ ശ്രീയേന്തും ശുഭനന്ദനവനിതന്‍ സംഗീതം
ആ  ആ  ആ

Download

ധും ധും ധും ധും (Dhum Dhum Dhum Dhum)

ചിത്രം:രാക്കിളിപ്പാട്ട് (Rakkilippattu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ചിത്ര,സുജാത,സംഗീത

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്നുത്സവം
ഗന്ധര്‍വന്മാര്‍ ദൂതയക്കും ദേവഹംസങ്ങള്‍
കുടഞ്ഞൂ കുങ്കുമം കുളിര്‍പൂ ചന്ദനം

മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണിമോതിരങ്ങള്‍ പണിയും
മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണിമോതിരങ്ങള്‍ പണിയും
തണ്ടുലഞ്ഞ കൈത്താരില്‍ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗമിഴിയിണയില്‍ അഞ്ജനങ്ങളെഴുതിക്കും
പൂം പുലരിയില്‍ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാര്‍ത്തിടും തലോടാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്നുത്സവം

സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങള്‍ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങള്‍ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
കാട്ടിലേതു കാര്‍കുയിലിന്‍ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിന്‍ കാല്‍ച്ചിലമ്പിന്നൊലി കേട്ടു
നിന്‍ പ്രിയസഖി ശകുന്തള വളര്‍ത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാര്‍ത്തിടും ഒരുക്കാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്നുത്സവം

സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങള്‍ കുട നീര്‍ത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായി
വെണ്‍മലരുകള്‍ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ്
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

Download

സൂര്യനായ് (Sooryanay)

ചിത്രം:സത്യം ശിവം സുന്ദരം (Sathyam Sivam Sundaram)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം:ചിത്ര

സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്നഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോളറിയാതെയുരുകുമെന്നഛനെയാണെനിക്കിഷ്ടം സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്നഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോളറിയാതെയുരുകുമെന്നഛനെയാണെനിക്കിഷ്ടം
കല്ലെടുക്കും കണിത്തുമ്പിയെപ്പോലെ ഒരുപാടുനോവുകള്‍ക്കിടയിലും
പുഞ്ചിരിച്ചിറകുവിടര്‍ത്തുമെന്നഛന്‍ പുഞ്ചിരിച്ചിറകുവിടര്‍ത്തുമെന്നഛന്‍
സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്നഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോളറിയാതെയുരുകുമെന്നഛനെയാണെനിക്കിഷ്ടം

എന്നുമെന്‍ പുസ്തത്താളില്‍ മയങ്ങുന്ന നന്മതന്‍ പീലിയാണഛന്‍
എന്നുമെന്‍ പുസ്തത്താളില്‍ മയങ്ങുന്ന നന്മതന്‍ പീലിയാണഛന്‍
കടലാസുതോണിയെപ്പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോര്‍മ്മയാണഛന്‍
ഉടലാര്‍ന്ന കാരുണ്യമഛന്‍ കൈവന്ന ഭാഗ്യമാണഛന്‍

സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്നഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോളറിയാതെയുരുകുമെന്നഛനെയാണെനിക്കിഷ്ടം

അറിയില്ലെനിക്കേതുവാക്കിനാലഛനെ വാഴ്ത്തുമെന്നറിയില്ലയിന്നും
അറിയില്ലെനിക്കേതുവാക്കിനാലഛനെ വാഴ്ത്തുമെന്നറിയില്ലയിന്നും
എഴുതുമീസ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം അനുപമസങ്കല്പമഛന്‍
അണയാത്തദീപമാണഛന്‍ കാണുന്ന ദൈവമാണഛന്‍

സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്നഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോളറിയാതെയുരുകുമെന്നഛനെയാണെനിക്കിഷ്ടം

Download

സത്യം ശിവം സുന്ദരം (Sathyam Sivam Sundaram)

ചിത്രം:സത്യം ശിവം സുന്ദരം (Sathyam Sivam Sundaram)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം:ദീപാങ്കുരന്‍

ഈശ്വര് സത്യ് ഹേ സത്യ് ഹീ ശിവ് ഹേ
ശിവ് ഹീ സുന്ദര് ഹേ ജാഗോത് കര് ദേഖോ
ജീവന് ജോ തുജാ കര്‍ഹേ
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം
സുന്ദരം ആ  ആ  ആ ആ  ആ  ആ
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം
ഈശ്വര് സത്യ് ഹേ സുന്ദരം
സത്യ് ഹീ ശിവ് സുന്ദരം
ശിവ് ഹീ സുന്ദര് ഹേ സുന്ദരം ആ ആ ആ
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം
സത്യം ശിവം സുന്ദരം

രാമാവത് മേ
രാമാവത് മേ കാശി മേ ശിവ്
കാനാവൃന്ദാവന് മേ
ദയാ കരോ പ്രഭോ ദേഖോ ഇന്‍കോ
ദയാ കരോ പ്രഭോ ദേഖോ ഇന്‍കോ
ഹര് ധര് കേ ആംഗന്‍ മേം
രാധാമോഹന്‍ ശരണം
സത്യം ശിവം സുന്ദരം ആ
സത്യം ശിവം സുന്ദരം
ആ  ആ  ആ ആ  ആ  ആ ആ  ഓ ഓ ഓ ആ  ആ

എക് സൂര്യ് ഹേ
ഏക് സൂര്യ് ഹേ എക് ഗഗന് ഹേ
എക് ഹീ ധര്‍തീ മാതാ
ദയാ കരോ പ്രഭോ എക് വനേ സബ്
ദയാ കരോ പ്രഭോ എക് വനേ സബ്
സബ് കാ എക് ഹീ നാഥാ
രാധാമോഹന്‍ ശരണം

സത്യം ശിവം സുന്ദരം  ആ ആ ആ
സത്യം ശിവം സുന്ദരം
ഈശ്വര് സത്യ് ഹേ
സത്യ് ഹീ ശിവ് ഹേ
ശിവ് ഹീ സുന്ദര് ഹേ
ആ ആ ആ
സത്യം ശിവം സുന്ദരം ആ
സത്യം ശിവം സുന്ദരം ആ
സത്യം ശിവം സുന്ദരം ആ
സത്യം ശിവം സുന്ദരം ആ
ആ ആ ആ ആ ആ ആ ആ ആ ആ
ഓ ഓ ഓ ആ  ആ ഓ ഓ ഓ ആ  ആ ഓ ഓ

Download

വാക്കിംഗ് ഇന്‍ ദ (Walking In The)

ചിത്രം:സത്യം ശിവം സുന്ദരം (Sathyam Sivam Sundaram)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം:ഹരിഹരന്‍

ഗഗഗപരിസ  സനിധസസരി
ഗഗഗധപരിസ സനിധസസരി

വാക്കിംഗ് ഇന്‍ ദ മൂണ്‍ലൈറ്റ് അയ്യാം തിങ്കിംഗ് ഓഫ് യൂ
ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ് അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളമാന്‍ കണ്ണിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളനീര്‍ക്കനവിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ
ഹേ സലോമ ഓ സലോമ ഓ സലോമ ഓ സലോമ
വാക്കിംഗ് ഇന്‍ ദ മൂണ്‍ലൈറ്റ് അയ്യാം തിങ്കിംഗ് ഓഫ് യൂ
ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ് അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളമാന്‍ കണ്ണിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളനീര്‍ക്കനവിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ
ഹേ സലോമ ഓ സലോമ ഹേ സലോമ ഓ സലോമ ആ ആ ആ

ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം അരികത്ത് വന്നാല്‍ ആതിരാപാല്‍ക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക് കാണാത്തതെല്ലാം കാണുവാന്‍ കൗതുകം
ഉലയുന്ന പുമെയ്യ് മദനന്റെ വില്ല് മലരമ്പു പോലേ നിറമുള്ള നാണം
വിടരുന്ന പനിനീര്‍പ്പരുവം മനസ്സിനുള്ളില്‍
ഹേ സലോമ സലോമ സലോമ ഹേ ഹേ സലോമ സലോമ സലോമ
ഹേ സലോമ സലോമ സലോമ ഹേ ഹേ സലോമ സലോമ സലോമ

അയ്യാം തിങ്കിംഗ് ഓഫ് യൂ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളമാന്‍ കണ്ണിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളനീര്‍ക്കനവിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ

ആ ആ ആ ആ ആ ആ ആ ആ ആ

പതിനേഴിന്നഴക് കൊലുസ്സിട്ട കൊഞ്ചല്‍ ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍
നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ് മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ
ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം മെയ്യോട് ചേര്‍ത്താല്‍ ആറാട്ടുമേളം
അനുരാഗമുല്ലപ്പന്തല്‍ക്കനവാലേ
ഹേ സലോമ സലോമ സലോമ ഹേ ഹേ സലോമ സലോമ സലോമ
ഹേ സലോമ സലോമ സലോമ ഹേ ഹേ സലോമ സലോമ സലോമ

ഗഗഗപരിസ  സനിധസസരി
ഗഗഗധപരിസ സനിധസസരി
ഇളമാന്‍ കണ്ണിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളനീര്‍ക്കനവിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ
വാക്കിംഗ് ഇന്‍ ദ മൂണ്‍ലൈറ്റ് അയ്യാം തിങ്കിംഗ് ഓഫ് യൂ
ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ് അയ്യാം തിങ്കിംഗ് ഓഫ് യൂ
ഹേ സലോമ ഓ സലോമ ഹേ സലോമ ഓ സലോമ

Download

Monday, January 28, 2013

മിഴിയറിയാതെ (Mizhiyariyathe)

ചിത്രം:നിറം (Niram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബിച്ചു തിരുമല 
ആലാപനം:യേശുദാസ്‌

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ഷഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ

കണ്‍ ചിമ്മിയോ നിന്‍ ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ

തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
ഇന്നെന്നുള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ ഓളച്ചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ഷഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ

Download

ഒരു ചിക് ചിക് (Oru Chik Chik)

ചിത്രം:നിറം (Niram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,ഷബ്നം

ഒരു ചിക്ചിക്ചിക്ചിക് ചിറകില്‍ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹെയ് കുക്കുക്കുക്കു കുറുകി കുഴലൂതിപ്പാടും കുയിലേ ശുക്രിയാ ശുക്രിയാ
ഓ ഹോ ഓ ഹോ ഓ ഹോ ഓ ഹോ
ഒരു ചിക്ചിക്ചിക്ചിക് ചിറകില്‍ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹെയ് കുക്കുക്കുക്കു കുറുകി കുഴലൂതിപ്പാടും കുയിലേ ശുക്രിയാ ശുക്രിയാ
നിന്‍ പാട്ടിനു കൂട്ടിനു പോരാം കുളിര്‍മുത്തുകള്‍ വാരിവിതയ്ക്കാം
ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ ശുക്രിയാ
ഒരു ചിക്ചിക്ചിക്ചിക് ചിറകില്‍ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

ആക്ച്വലി ബോറാകുമ്പോള്‍ മേഡേണ്‍ ലൈഫേ ശുക്രിയാ
റ്റോട്ടലി ഫൂളാകുമ്പോള്‍ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ
ആക്ച്വലി ബോറാകുമ്പോള്‍ മേഡേണ്‍ ലൈഫേ ശുക്രിയാ
റ്റോട്ടലി ഫൂളാകുമ്പോള്‍ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ
എക്സാമായാല്‍ സര്‍ക്കാരിന്‍ ലോഡ് ഷെഡിങ്ങിനു ശുക്രിയാ
കൈ കാട്ടുമ്പോള്‍ കാണാത്ത ബസ് ഡ്രൈവര്‍ക്കും ശുക്രിയാ
വേനല്‍ വന്നാല്‍ വെയില്‍ കായും വാട്ടര്‍ടാപ്പിനു ശുക്രിയാ
ചാനല്‍ തോറും നിശ മാറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ
ശുക്രിയാ ആ ആ ആ

ഒരു ചിക്ചിക്ചിക്ചിക് ചിറകില്‍ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹഹാ ഹഹാ ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ലാല്ല ലാലലാ ലാല്ല ലാലലാ ലാലല്ല ലാല്ലലലാ
ലാല്ല ലാലലാ ലാല്ല ലാലലാ ലാലല്ല ലാല്ലലലാ

കാതലന്‍ നേരില്‍ വന്താല്‍ കേണല്‍ സാറേ ശുക്രിയാ
ക്യാ കരൂ മംഗല്‍ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ഹായ് ശുക്രിയാ ശുക്രിയാ
കാതലന്‍ നേരില്‍ വന്തേന്‍ കേണല്‍ സാറേ ശുക്രിയാ
ക്യാ കരൂ മംഗല്‍ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ഹ ശുക്രിയാ ആ  ശുക്രിയാ
ഓസില്‍ ഡെയ്‌ലി സ്കോച്ചേകും സണ്ണിച്ചായനു ശുക്രിയാ
വീശിപ്പോയാല്‍ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ
മായാമമ്മി ദീപാന്റി ബഫെറ്റ് റ്റൈമില്‍ ശുക്രിയാ
തിന്നാന്‍ വയ്യ എന്‍ ഭയ്യാ ഡയബറ്റികായ് ശുക്രിയാ
ശുക്രിയാ ആ ആ ആ

ഒരു ചിക്ചിക്ചിക്ചിക് ചിറകില്‍ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹെയ് കുക്കുക്കുക്കു കുറുകി കുഴലൂതിപ്പാടും കുയിലേ ശുക്രിയാ ശുക്രിയാ
നിന്‍ പാട്ടിനു കൂട്ടിനു പോരാം കുളിര്‍മുത്തുകള്‍ വാരിവിതയ്ക്കാം
ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ ശുക്രിയാ

Download

പ്രായം നമ്മില്‍ (Prayam Nammil)

ചിത്രം:നിറം (Niram)
രചന:ബിച്ചു തിരുമല 
സംഗീതം:വിദ്യാസാഗര്‍ 
ആലാപനം:പി.ജയചന്ദ്രന്‍ ,സുജാത

ആ ആ ആ ആ  ആ ആ ആ ആ  ആ ആ ആ ആ

പ്രായം നമ്മില്‍ മോഹം നല്‍കി മോഹം കണ്ണില്‍ പ്രേമം നല്‍കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി ഈണം തേടും ഈറത്തണ്ടില്‍
കാറ്റിന്‍ കൈകള്‍ താളം തട്ടി താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

എന്തിനിത്ര നാളും നിന്നില്‍ കുങ്കുമം ചൊരിഞ്ഞൂ സൂര്യന്‍
കണ്ണിലെ നിലാവില്‍ പൂത്തതേതാമ്പല്‍
എത്ര കോടി ജന്മം മൂകം കാത്തിരുന്നു നിന്റെ ദേവന്‍
നെഞ്ചിലെ കിനാവില്‍ ചേര്‍ത്തതീ രൂപം
മേഘ ത്തേരില്‍ ആ ആ ആ ആ ആ ആ ആ ആ
മേഘത്തേരില്‍ ദൂ‍തു വരും രാഗപ്പക്ഷി നീ പാട്ടില്‍ പറഞ്ഞതെന്തേ
മേഘത്തേരില്‍ ദൂ‍തു വരും രാഗപ്പക്ഷി നീ പാട്ടില്‍ പറഞ്ഞതെന്തേ
എന്നും കൈമാറും സ്നേഹപൂത്താലം മുന്നില്‍ നിരന്നിടും നേരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

പ്രായം നമ്മില്‍ മോഹം നല്‍കി മോഹം കണ്ണില്‍ പ്രേമം നല്‍കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി ഈണം തേടും ഈറത്തണ്ടില്‍
കാറ്റിന്‍ കൈകള്‍ താളം തട്ടി താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

പാല പൂത്ത കാവില്‍ നമ്മള്‍ കണ്ടു മുട്ടീ ആദ്യം തമ്മില്‍
പങ്കു വെച്ചതേതോ കവിതയായ് മാറീ
മാരി പെയ്ത രാവില്‍ പിന്നെ യാത്ര ചൊല്ലി പോയ നേരം
ഓര്‍ത്തു വെച്ചതൊരോ കഥകളായ് മാറീ
സ്വര്‍ഗ്ഗവാതില്‍ പാതി ചാരീ ദേവകന്യ നീ പാട്ടില്‍ പറഞ്ഞതെന്തേ
സ്വര്‍ഗ്ഗവാതില്‍ പാതി ചാരീ ദേവകന്യ നീ പാട്ടില്‍ പറഞ്ഞതെന്തേ
മേലേ മാനത്തെ നക്ഷത്രപ്പൂക്കള്‍ മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

പ്രായം നമ്മില്‍ മോഹം നല്‍കി മോഹം കണ്ണില്‍ പ്രേമം നല്‍കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി ഈണം തേടും ഈറത്തണ്ടില്‍
കാറ്റിന്‍ കൈകള്‍ താളം തട്ടി താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

Download

Sunday, January 27, 2013

വെണ്ണിലാക്കൊമ്പിലെ (Vennilakombile)

ചിത്രം:ഉസ്താദ് (Usthad)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്‌,സുജാത

മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നുമീയേട്ടന്റെ ചിങ്കാരീ
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നുമീയേട്ടന്റെ ചിങ്കാരീ
മഞ്ഞുനീര്‍ത്തുള്ളിപോല്‍ നിന്നോമല്‍ കുഞ്ഞു കണ്‍പീലിയില്‍ കണ്ണീരോ
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നുമീയേട്ടന്റെ ചിങ്കാരീ

കാര്‍ത്തികനാള്‍ രാത്രിയിലെന്‍ കൈക്കുമ്പിളില്‍ വീണ മുത്തേ
കൈ വളര്‍ന്നും മെയ്യ് വളര്‍ന്നും കണ്‍മണിയായ് തീര്‍ന്നതല്ലേ
നിന്‍ ചിരിയും നിന്‍ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ
നിന്‍ ചിരിയും നിന്‍ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നുമീയേട്ടന്റെ ചിങ്കാരീ

മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
കന്നിമുകില്‍ കോടി ചുറ്റി പൊന്‍വെയിലിന്‍ മിന്നുകെട്ടി
സുന്ദരിയായ് സുമംഗലിയായ് പടിയിറങ്ങാന്‍ നീയൊരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ എന്നെന്നും നീയെന്നരികിലില്ലേ
ഈ വിരഹം ക്ഷണികമല്ലേ എന്നെന്നും നീയെന്നരികിലില്ലേ

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നുമീയേട്ടന്റെ ചിങ്കാരീ
മഞ്ഞുനീര്‍ത്തുള്ളിപോല്‍ നിന്നോമല്‍ കുഞ്ഞു കണ്‍പീലിയില്‍ കണ്ണീരോ

Download

കരുണാമയനേ (Karunamayane)

ചിത്രം:ഒരു മറവത്തൂര്‍ കനവ്‌ (Oru Maravathoor Kanavu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ചിത്ര

കരുണാമയനേ കാവല്‍‌വിളക്കേ കനിവിന്‍ നാളമേ
കരുണാമയനേ കാവല്‍‌വിളക്കേ കനിവിന്‍ നാളമേ
അശരണരാകും ഞങ്ങളെയെല്ലാം അങ്ങില്‍ ചേര്‍ക്കണേ അഭയം നല്‍കണേ
കരുണാമയനേ കാവല്‍‌വിളക്കേ കനിവിന്‍ നാളമേ

പാപികള്‍ക്കുവേണ്ടി വാര്‍ത്തു നീ നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ മുള്‍ക്കിരീടഭാരവും
സ്നേഹലോലമായ് തലോടാം‍ കാല്‍നഖേന്ദുവില്‍ വിലോലം
സ്നേഹലോലമായ് തലോടാം‍ കാല്‍നഖേന്ദുവില്‍ വിലോലം
നിത്യനായ ദൈവമേ കാത്തിടേണമേ

കരുണാമയനേ കാവല്‍‌വിളക്കേ കനിവിന്‍ നാളമേ
കരുണാമയനേ കാവല്‍‌വിളക്കേ കനിവിന്‍ നാളമേ

മഞ്ഞുകൊണ്ടു മൂടുമെന്റെയീ മണ്‍കുടീരവാതിലില്‍
നൊമ്പരങ്ങളോടെയന്നു ഞാന്‍ വന്നുചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ നീറുമെന്നിലെ മൗനം
നീയറിഞ്ഞുവോ നാഥാ നീറുമെന്നിലെ മൗനം
ഉള്ളുനൊന്തു പാടുമെന്‍ പ്രാര്‍ത്ഥനാമൃതം

കരുണാമയനേ കാവല്‍‌വിളക്കേ കനിവിന്‍ നാളമേ
കരുണാമയനേ കാവല്‍‌വിളക്കേ കനിവിന്‍ നാളമേ
അശരണരാകും ഞങ്ങളെയെല്ലാം അങ്ങില്‍ ചേര്‍ക്കണേ അഭയം നല്‍കണേ
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

Download

സുന്ദരിയേ സുന്ദരിയേ (Sundariye Sundariye)

ചിത്രം:ഒരു മറവത്തൂര്‍ കനവ്‌ (Oru Maravathoor Kanavu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,പുഷ്പവനം കുപ്പുസ്വാമി,സുജാത

വാനത്തിലെ എരിയിതൊരു വട്ടവിളക്ക്
അതെ വണങ്കിടവേ ഏത്തിവെച്ചോ കുത്തുവിളക്ക്
ചന്ദിരന്‍ നമക്ക് ദൈവമെടീ അതെ കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി

സുന്ദരിയേ സുന്ദരിയേ സെന്തമിഴിന്‍ പെണ്‍കൊടിയേ
മഞ്ചള്‍മണം പൂസിവരും മാര്‍കഴിതന്‍ പൈങ്കിളിയേ
തെങ്കാസിസാന്തും ഇട്ട് തെരുക്കൂത്തുംപാട്ടും പോട്ട്
തെങ്കാസിസാന്തും ഇട്ട് തെരുക്കൂത്തുംപാട്ടും പോട്ട്
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ തെന്‍പാണ്ടിക്കോലമയില്‍ വാ
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ തെന്‍പാണ്ടിക്കോലമയില്‍ വാ
സുന്ദരിയേ സുന്ദരിയേ സെന്തമിഴിന്‍ പെണ്‍കൊടിയേ

വെള്ളിത്തിടമ്പെടുക്കും തിങ്കള്‍ക്കുറുമ്പനാന മുമ്പില്‍ എഴുന്നള്ളിടും നേരം
മണ്ണും മനസ്സും മെല്ലെ മഞ്ഞില്‍ക്കുളിച്ചൊരുങ്ങി
അന്‍പില്‍ അണിഞ്ഞൊരുങ്ങും നേരം
ഊരിലിതാ ഉത്സവമായ് ഉണ്മകള്‍തന്‍ മത്സരമായ്
ഊരിലിതാ ഉത്സവമായ് ഉണ്മകള്‍തന്‍ മത്സരമായ്
പൂക്കാവടി പാല്‍ക്കാവടിയമ്മന്‍‌കുടമായ്
പൊയ്‌ക്കോലം മയിലാട്ടം നാഗസ്വരമായ്
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ തെന്‍പാണ്ടിക്കോലമയില്‍ വാ
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ തെന്‍പാണ്ടിക്കോലമയില്‍ വാ

സുന്ദരിയേ സുന്ദരിയേ സെന്തമിഴിന്‍ പെണ്‍കൊടിയേ

തെന്നല്‍ പതുങ്ങിവന്നു നെഞ്ചില്‍ ഉരുമ്മിനിന്ന് കാതില്‍ കഥപറയും കാലം
കണ്ണില്‍ വിളക്കുംവെച്ച് കന്നിക്കിനാവും കണ്ട്
മോഹം വിരിഞ്ഞൊരുങ്ങും പ്രായം
മണമകളേ മണിക്കുയിലേ മാമയിലായ് നീയാട്
മണമകളേ മണിക്കുയിലേ മാമയിലായ് നീയാട്
കളിയാടി ഇസൈ പാടി ഇമ്പം തരുവാന്‍
കല്യാണത്തിരുനാളിന്‍ കാലം വരുവാന്‍
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ തെന്‍പാണ്ടിക്കോലമയില്‍ വാ
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ തെന്‍പാണ്ടിക്കോലമയില്‍ വാ

സുന്ദരിയേ സുന്ദരിയേ സെന്തമിഴിന്‍ പെണ്‍കൊടിയേ
മഞ്ചള്‍മണം പൂസിവരും മാര്‍കഴിതന്‍ പൈങ്കിളിയേ
തെങ്കാസിസാന്തും ഇട്ട് തെരുക്കൂത്തുംപാട്ടും പോട്ട്
തെങ്കാസിസാന്തും ഇട്ട് തെരുക്കൂത്തുംപാട്ടും പോട്ട്
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ തെന്‍പാണ്ടിക്കോലമയില്‍ വാ
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ തെന്‍പാണ്ടിക്കോലമയില്‍ വാ

Download

ഒരു രാത്രികൂടി (Oru Rathrikoodi)

ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,ചിത്ര

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ
ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ

പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ

മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്റെ മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമേ
ഒരു കുഞ്ഞുകാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ

Download

മാരിവില്ലിന്‍ ഗോപുരങ്ങള്‍ (Marivillin Gopurangal)

ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ശ്രീനിവാസ്,ബിജു നാരായണന്‍

മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍
മോടികൂട്ടാന്‍ മേടസൂര്യന്‍ കാവലാളായ്  നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍

തുമ്പപ്പൂക്കള്‍ തൂണാണേ കാക്കപ്പൊന്ന് പൊന്‍വാതില്‍
വെള്ളിത്തിങ്കളാണല്ലോ ചില്ലിന്‍ ജാലകം
രാവില്‍ പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ്
ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം
പനിനീര്‍ നിറയും പൈമ്പാല്‍ക്കുളവും ആമ്പല്‍ത്തളിരും അഴകായി
മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ
കൊട്ടാരത്തിനകത്തു കുരുന്നുവിളക്ക് കൊളുത്താന്‍ വാ

മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍

പൂമുറ്റത്ത് പൂപ്പന്തല്‍ പന്തല്‍ മേഞ്ഞു മൂവന്തി
മുത്തും കോര്‍ത്ത് നില്‍പ്പുണ്ടേ പൂന്തേന്‍ തുമ്പികള്‍
വേണം നല്ലൊരാനന്തം കേള്‍ക്കാം നല്ല കച്ചേരി
പാടാന്‍ വന്നതാരാരോ പൂവാല്‍പ്പൂങ്കുയില്‍
ആടാന്‍ വരുമോ അണിവാല്‍മയിലേ തകിലും കുഴലും തരുമോ നീ
തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ
വെള്ളിപ്പറവകളിവഴി പാറിപ്പാറി വരുന്നുണ്ടേ

മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍
മോടികൂട്ടാന്‍ മേടസൂര്യന്‍ കാവലാളായ്  നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ

Download

ചൂളമടിച്ചു കറങ്ങി (Choolamadichu Karangi)

ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ചിത്ര

ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം ഓ ഓ
ആലിന്‍ കൊമ്പത്തന്തിയുറങ്ങണൊരോലേഞ്ഞാലിയ്ക്കു പൂത്താലി ഓ ഓ
ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടില്‍ കുറുകുഴലൂതണ കാറ്റേ
ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടില്‍ കുറുകുഴലൂതണ കാറ്റേ
കാല്‍ത്തള കെട്ടി കൈവള ചാര്‍ത്തി കല്യാണത്തിനു കൂടേണ്ടേ ഓ ഓ
ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം ഓ ഓ

മയിലാഞ്ചിക്കുന്നും മേലേ വെയില്‍കായും മാടത്തത്തേ
മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാന്‍
ആമാടപ്പെട്ടി തുറക്കും മലര്‍മാസ ചിങ്ങനിലാവേ
നിന്‍ കൈയ്യില്‍ മിന്നുണ്ടോ പൊന്നുരുക്കാന്‍
നിഴലോലത്തുമ്പില്‍ താണാടുമ്പോള്‍ സിന്ദൂരം വാരിത്തൂവി സായംകാലം
നിഴലോലത്തുമ്പില്‍ താണാടുമ്പോള്‍ സിന്ദൂരം വാരിത്തൂവി സായംകാലം
ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം
തുടിതാളം കൊട്ടി കുഞ്ഞുകുഞ്ഞാറ്റകള്‍ ഓ ഓ

ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം മ്  മ്  മ്  മ്

പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നല്‍ പെണ്ണേ
നീയുണ്ടോ നീരാടാന്‍ നീര്‍പ്പുഴയില്‍
ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരകുഞ്ഞേ
താലോലം താരാട്ടാം ചായുറക്കാം
നറുമഞ്ഞിന്‍ മുത്തേ നാണിക്കല്ലേ നാടോടിക്കാറ്റിന്‍ കൈയ്യോ നിന്നെ പുല്‍കീ
നറുമഞ്ഞിന്‍ മുത്തേ നാണിക്കല്ലേ നാടോടിക്കാറ്റിന്‍ കൈയ്യോ നിന്നെ പുല്‍കീ
നിറമേഴും ചാര്‍ത്തി നിന്റെ പൂങ്കവിള്‍ ചെണ്ടില്‍
നറുതിങ്കള്‍ പൂത്തു നിന്റെ വാര്‍കൂന്തലില്‍ ഓ ഓ

ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം ഓ ഓ
ആലിന്‍ കൊമ്പത്തന്തിയുറങ്ങണൊരോലേഞ്ഞാലിയ്ക്കു പൂത്താലി ഓ ഓ
ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടില്‍ കുറുകുഴലൂതണ കാറ്റേ
ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടില്‍ കുറുകുഴലൂതണ കാറ്റേ
കാല്‍ത്തള കെട്ടി കൈവള ചാര്‍ത്തി കല്യാണത്തിനു കൂടേണ്ടേ ഓ ഓ

Download

കുന്നിമണിക്കൂട്ടില്‍ (Kunnimanikkoottil)

ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

സസനിസസസാ യെഹിയെഹിയേ സസനിസസസാ യെഹിയെ യെഹിയേ
സസനിസസസാ യെഹിയെഹിയേ അയ്യയ്യയ്യയ്യയ്യയ്യെ

കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
സമ്മര്‍ ഇന്‍ ബത് ലഹേം സമ്മര്‍ ഇന്‍ ബത് ലഹേം
സമ്മര്‍ ഇന്‍ ബത് ലഹേം ഊ  ഊ

സസനിസസസാ യെഹിയെഹിയേ സസനിസസസാ യെഹിയെ യെഹിയേ
സസനിസസസാ യെഹിയെഹിയേ അയ്യയ്യയ്യയ്യയ്യയ്യെ

കാണാപ്പൊന്നും മിന്നും കെട്ടി കളനൂപുരതാളം കൊട്ടി
കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി കളവേണി വന്നാട്ടേ
കൊന്നപ്പൂവാല്‍ കന്നിക്കോടി ആലിലയാല്‍ പീലിത്താലി
കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍ കാറ്റിന്റെ കസ്തൂരി
മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ്
അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ്
ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം
സമ്മര്‍ ഇന്‍ ബത് ലഹേം സമ്മര്‍ ഇന്‍ ബത് ലഹേം
സമ്മര്‍ ഇന്‍ ബത് ലഹേം ഊ  ഊ

കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്

മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍
പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ
ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി
അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ
കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍
വിളയാടും നേരം മഞ്ഞുപോലുരുകണം
ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം
സമ്മര്‍ ഇന്‍ ബത് ലഹേം സമ്മര്‍ ഇന്‍ ബത് ലഹേം
സമ്മര്‍ ഇന്‍ ബത് ലഹേം ഊ  ഊ

കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
സമ്മര്‍ ഇന്‍ ബത് ലഹേം സമ്മര്‍ ഇന്‍ ബത് ലഹേം
സമ്മര്‍ ഇന്‍ ബത് ലഹേം ഊ  ഊ

Download

എത്രയോ ജന്മമായ് (Ethrayo Janmamay)

ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ശ്രീനിവാസ്,സുജാത

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു മ്  മ്  മ്  മ്  മ്  മ്
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ മ്  മ്  മ്  മ്  മ്  മ്
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍ മ്  മ്  മ്  മ്  മ്  മ്
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു മ്  മ്  മ്  മ്  മ്  മ്
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ മ്  മ്  മ്  ആ ആ ആ
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍ മ്  മ്  മ്  മ്  മ്  മ്
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു മ്  മ്  മ്  മ്  മ്  മ്

കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു മ്  മ്  മ്  ആ ആ ആ ആ

പൂവിന്റെ നെഞ്ചില്‍ തെന്നല്‍ നെയ്യും പൂര്‍ണേന്ദു പെയ്യും വസന്തം
മെയ് മാസരാവില്‍ പൂക്കും മുല്ലേ നീ തന്നു തീരാസുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൗനവും എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു മ്  മ്  മ്  മ്  മ്  മ്
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ മ്  മ്  മ്  മ്  മ്  മ്
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍ മ്  മ്  മ്  മ്  മ്  മ്
ലാല്ലലാ ലാല്ലലാ ലാല്ലലാ ലാലലാ

Download

പച്ചക്കിളിപ്പവിഴ (Pachakkilippavizha)

ചിത്രം:സമ്മര്‍ ഇന്‍ ബത് ലഹേം (Summer In Bethlehem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത
പല കൊച്ചുങ്ങളഞ്ചെണ്ണം നില്‍പാണു ശംഭോ
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ശംഭോ
ശംഭോ ശംഭോ ശംഭോ ശംഭോ

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ
ഫാമില്‍ പൈക്കളില്ല ലോണില്‍ ബാക്കിയില്ല ബാങ്കില്‍ ക്യാഷടച്ചില്ല
മേലേ നീലമേഘം താഴെ കുന്നുകുഴി മുന്നില്‍ മൂകം നരകം
കലികാലം തീരാന്‍ കല്യാണം വേണം
അലിവോടെ കനിയേണം നീയെന്‍ ശംഭോ
കലികാലം തീരാന്‍ കല്യാണം വേണം
അലിവോടെ കനിയേണം നീയെന്‍ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

എല്ലാം മായതന്നെ മായാലീലതന്നെ അന്നദാനപ്രഭുവേ
സര്‍പ്പംപോലെ നിന്റെ മെയ്യില്‍ ചുറ്റിയെന്നെ കാത്തിടേണം വിഭുവേ
നീയൊന്നു വന്നാല്‍ വരമൊന്നു തന്നാല്‍
തീരാത്ത ദുരിതങ്ങള്‍ തീരും ശംഭോ
നീയൊന്നു വന്നാല്‍ വരമൊന്നു തന്നാല്‍
തീരാത്ത ദുരിതങ്ങള്‍ തീരും ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ

Download

Saturday, January 26, 2013

കണ്ണാടിക്കൂടും കൂട്ടി (Kannadikoodum Kootty)

ചിത്രം:പ്രണയവര്‍ണങ്ങള്‍ (Pranayavarnangal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,ചിത്ര

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ
കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ

പൂവില്‍ ഈ പുല്ലാങ്കുഴലില്‍ പെണ്ണേ നീ മൂളിയുണര്‍ത്തും
പാട്ടിന്റെ പല്ലവിയെന്റെ കാതിലോതുമോ
മെല്ലെ ഈ ചില്ലുനിലാവില്‍ മുല്ലേ നിന്‍ മുത്തുപൊഴിയ്ക്കും
കിന്നാരക്കാറ്റു കവിള്‍പ്പൂ നുള്ളി നോക്കിയോ
ആരും കാണാതെന്നുള്ളില്‍ ഓരോ മോഹം പൂക്കുമ്പോള്‍
ഈണത്തില്‍ പാടീ പൂങ്കുയില്‍
ആ  ആ  ആ  ആ  ആ  ആ  ആ

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ

മഞ്ഞില്‍ ഈ മുന്തിരിവള്ളിയിലല്ലിപ്പൂ പൂത്തുവിരിഞ്ഞാല്‍
കാണും ഞാനെന്റെ കിനാവില്‍ നിന്റെ പൂമുഖം
എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂമ്പട്ടു പുതയ്ക്കും
പുന്നാരത്തൂമണിമുത്തേ നീ വരും നാള്‍
പൂക്കും കാവോ പൊന്‍‌പൂവോ തൂവല്‍ വീശും വെണ്‍പ്രാവോ
നെഞ്ചോരം നേരും ഭാവുകം
ആ  ആ  ആ  ആ  ആ  ആ  ആ

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ

Download

ഒത്തിരിയൊത്തിരി (Othiriyothiri)

ചിത്രം:പ്രണയവര്‍ണങ്ങള്‍ (Pranayavarnangal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:ചിത്ര

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും നഗര സരിത്തില്‍ നീരാടാം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

റ്റാറ്റരരാരാ റ്റരരരാരാ റ്റാറ്റരരാരാ റ്റരരരാരാ

മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം
നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം
രാത്രിലില്ലിയുടെ മാറില്‍ പൂമഴയായ് പൊഴിയാം
രാഗവേണുവില്‍ ഏതോ സ്വരമധുരം തിരയാം
ഒരു കാറ്റിന്‍ ചിറകേറിപ്പതിയേ പാറാം
മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം
അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
മഴവീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

കൂട്ടിനിന്നുമൊരു പൂവിന്‍ കുളിരിതളും തേനും
പാതിമായുമൊരു രാവിന്‍ നറു മിഴിനീര്‍ മുത്തും
നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും
പഞ്ചവര്‍ണ്ണ മുകില്‍ തൂകും ഈ പ്രണയാമൃതവും
ഇനിയെങ്ങും നിറമേറും നിമിഷം മാത്രം
ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം
ഒരു നോക്കും വാക്കും തീര്‍ന്നാല്‍ പദമൂന്നി പാതി നടന്നാല്‍
കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ജന്മം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും നഗര സരിത്തില്‍ നീരാടാം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

Download

അനുപമ സ്നേഹ (Anupama Sneha)

ചിത്രം:വര്‍ണ്ണപ്പകിട്ട് (Varnapakittu)
രചന:ജോസ് കല്ലുകുളം
സംഗീതം:വിദ്യാസാഗര്‍
ആലാപനം:ചിത്ര,കോറസ്

അനുപമ സ്നേഹ ചൈതന്യമേ മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ സ്നേഹസ്വരൂപാ
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ ഞങ്ങള്‍ക്കു പ്രത്യാശയും നീ
സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ ഞങ്ങള്‍ക്കു പ്രത്യാശയും നീ
വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ
വന്നീടണമേ നാഥാ
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

അനുപമ സ്നേഹ ചൈതന്യമേ മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ സ്നേഹസ്വരൂപാ

നിന്‍ ദിവ്യസ്നേഹം നുകരാന്‍ ഒരു മനസ്സായ് ഒന്നുചേരാന്‍
നിന്‍ ദിവ്യസ്നേഹം നുകരാന്‍ ഒരു മനസ്സായ് ഒന്നുചേരാന്‍
സുഖവും ദുഃഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ
തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

അനുപമ സ്നേഹ ചൈതന്യമേ മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ സ്നേഹസ്വരൂപാ
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

Download

വിണ്ണിലെ പൊയ്കയില്‍ (Vinnile Poykayil)

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എംജി.ശ്രീകുമാര്‍ ,സുജാത

വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൗര്‍ണമി
മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതള്‍ നുള്ളുവാന്‍ കുളിര്‍ മധുമൊഴി കേള്‍ക്കുവാന്‍
പനിമതിയുടെ മഞ്ചലില്‍ വന്നു ഞാന്‍
വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൗര്‍ണമി
മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ

മൂടല്‍ മഞ്ഞിനാല്‍ മണിപ്പുടവകള്‍ ഞൊറിയുമീ പുലര്‍വനിയില്‍
കുഞ്ഞുപൂക്കളാല്‍ അതില്‍ കസവണി കരയിടും അരുവികളില്‍
പകല്‍ പക്ഷിയായി പാറുവാന്‍ നേരമായ്‌
മുളംകൂടിനുള്ളില്‍ പാടുവാന്‍ മോഹമായ്‌
ഇളമാവിന്‍ തണല്‍ തേടും കുളിര്‍ കാറ്റേ

വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൗര്‍ണമി
മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ

ഇന്നു രാത്രിയില്‍ എന്റെ കനവുകള്‍ മെനയുമീ മുകില്‍ കുടിലില്‍
താരദീപമായ് മെല്ലെ തിരിയെരിഞ്ഞുണരുമെന്‍ കുളിര്‍ മനസ്സേ
വിരല്‍തുമ്പുതേടും വീണയായ് മാറുമോ
തുളുമ്പും കിനാവിന്‍ തൂവലാല്‍ പുല്‍കുമോ
നറു തിങ്കള്‍ കലചൂടും കലമാനേ ആ ആ ആ

വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൗര്‍ണമി
മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതള്‍ നുള്ളുവാന്‍ കുളിര്‍ മധുമൊഴി കേള്‍ക്കുവാന്‍
പനിമതിയുടെ മഞ്ചലില്‍ വന്നു ഞാന്‍

Download

വെണ്ണിലാ ചന്ദനക്കിണ്ണം (Vennila Chandanakkinnam)

ചിത്രം: അഴകിയ രാവണന്‍ (Azhakiya Ravanan)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്,ഷബ്നം

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം കുന്നിമഞ്ചാടിക്കുന്നിലേറാം

പിന്നില്‍ വന്നു കണ്ണു പൊത്താം കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീര്‍ത്തുന്ന കോല മയിലായ് മുകിലോടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണ്ണമീനായ്‌ നീന്തിത്തുടിക്കാം വഞ്ചിപ്പാട്ടിന്റെ വിണ്ണി(?)ലേറാം

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ

മ്  മ്  മ്  ആ ആ ആ ആ ആ ആ ആ മ്  മ്  മ്
കണ്ണാരം പൊത്തിക്കളിക്കാം മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കര മാവിന്‍ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്ക് ചോറൂണ് പിന്നെ അണ്ണാറക്കണ്ണന് പാലൂട്ട്‌
ദൂരെ അപ്പൂപ്പന്‍ താടിക്ക് കല്യാണം കുട്ടിയാനയ്ക്ക് നീരാട്ട്

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം കുന്നിമഞ്ചാടിക്കുന്നിലേറാം

Download

പ്രാണസഖീ (Pranasakhi)

ചിത്രം:പരീക്ഷ (Pareeksha)
രചന:പി.ഭാസ്കരന്‍
സംഗീതം:എം.എസ്.ബാബുരാജ്
ആലാപനം:യേശുദാസ്

പ്രാണസഖീ പ്രാണസഖീ
പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖീ ഞാന്‍

എങ്കിലുമെന്നോമലാള്‍ക്കു താമസിക്കാന്‍ എന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുര ഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്‍മണിയെ കൊണ്ടു പോകാം

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖീ ഞാന്‍

പൊന്തിവരും സങ്കല്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
ചന്തമെഴും ചന്ദ്രിക തന്‍ ചന്ദനമണി മന്ദിരത്തില്‍
സുന്ദര വസന്തരാവിന്‍ ഇന്ദ്രനീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെ പോരുമോ നീ
എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെ പോരുമോ നീ

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണസഖീ ഞാന്‍

Download

Wednesday, January 23, 2013

പെയ്തൊഴിഞ്ഞു ശ്യാമ (Peythozhinju Shyama)

ചിത്രം:ചൊല്ലിയാട്ടം (Cholliyattam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

പെയ്തൊഴിഞ്ഞു ശ്യാമ വാനം രാത്രി നക്ഷത്രങ്ങള്‍ പോലെ
പെയ്തൊഴിഞ്ഞു ശ്യാമ വാനം രാത്രി നക്ഷത്രങ്ങള്‍ പോലെ
വെണ്ണിലാവിന്‍ കണ്ണുനീരില്‍ വേനല്‍ വിങ്ങും വേദനയില്‍
വീണുറങ്ങും പൈതല്‍ പോലെ
പെയ്തൊഴിഞ്ഞു ശ്യാമ വാനം

സ്നേഹ സന്ധ്യ കാത്തുവെയ്ക്കും കൈവിളക്കിന്‍ നാളം പോലെ
സ്നേഹ സന്ധ്യ കാത്തുവെയ്ക്കും കൈവിളക്കിന്‍ നാളം പോലെ
മിന്നി മിന്നി മാഞ്ഞു പോകും മിന്നലിന്റെ മൗനം പോലെ
ഏതു ജന്മ ബന്ധമാവാം നമ്മള്‍ക്കുള്ള ബന്ധനമായ്

പെയ്തൊഴിഞ്ഞു ശ്യാമ വാനം രാത്രി നക്ഷത്രങ്ങള്‍ പോലെ

ചാന്ദ്രശിലപോലെ കത്തും സായാഹ്നത്തിന്‍ വേദനയില്‍
ചാന്ദ്രശിലപോലെ കത്തും സായാഹ്നത്തിന്‍ വേദനയില്‍
മെല്ലെ മണ്ണില്‍ വീണടരും പൂവിതളിന്‍ തുള്ളിപോലെ
എന്നെയെന്തിനീ വഴിയില്‍ താന്തമാമൊരോര്‍മ്മയാക്കി

പെയ്തൊഴിഞ്ഞു ശ്യാമ വാനം രാത്രി നക്ഷത്രങ്ങള്‍ പോലെ
വെണ്ണിലാവിന്‍ കണ്ണുനീരില്‍ വേനല്‍ വിങ്ങും വേദനയില്‍
വീണുറങ്ങും പൈതല്‍ പോലെ
പെയ്തൊഴിഞ്ഞു ശ്യാമ വാനം

Download

പാഹി പരം‌പൊരുളേ (Pahi Paramporule)

ചിത്രം:വടക്കുനാഥന്‍ (Vadakkumnadhan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം: രവീന്ദ്രന്‍ ,മഞ്ജരി,സിന്ധു പ്രേംകുമാര്‍

പാഹി പരം‌പൊരുളേ ശിവശിവ നാമജപപ്പൊരുളേ
പാഹി പരം‌പൊരുളേ ശിവശിവ നാമജപപ്പൊരുളേ
വരവര്‍‌ണ്ണിനി ശുഭകാമിനി ഉമതന്‍ പതിയേ
വരവര്‍‌ണ്ണിനി ശുഭകാമിനി ഉമതന്‍ പതിയേ
ചന്ദ്രകലാധര സങ്കടനാശക സന്തതമുണരുക നീ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
പാഹി പരം‌പൊരുളേ ശിവശിവ നാമജപപ്പൊരുളേ
പാഹി പരം‌പൊരുളേ ശിവശിവ നാമജപപ്പൊരുളേ

ഗംഗയുണര്‍ത്തുക നീ സ്വരസന്ധ്യയുണര്‍ത്തുക നീ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
സത്യമുണര്‍ത്തുക നീ വരതത്ത്വമുണര്‍ത്തുക നീ
ഇനി നിന്റെ വരാഭയമുദ്രയിലഖിലം മൂടിവിടര്‍ത്തുക നീ
ഇനി നിന്റെ വരാഭയമുദ്രയിലഖിലം മൂടിവിടര്‍ത്തുക നീ
നിരതനിരാമയ മന്ത്രജപത്തിന് നീരാജനമാം നീ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ

ശംഭോ ശിവശംഭോ
ഭസ്മമൊരുക്കുക നീ നടഭൈരവി പാടുക നീ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
മേഘമുയര്‍ത്തുക നീ തുടി തൊട്ടുതലോടുക നീ
ഇനി നിന്റെ ജടാമയമുടിയിലുഷസ്സിന്‍ നന്മ കൊളുത്തുക നീ
ഇനി നിന്റെ ജടാമയമുടിയിലുഷസ്സിന്‍ നന്മ കൊളുത്തുക നീ
ഹിമഗിരിനന്ദിനിയിവളുടെ നെഞ്ചില്‍ ഹംസധ്വനിയാം നീ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ

പാഹി പരം‌പൊരുളേ ശിവശിവ നാമജപപ്പൊരുളേ
പാഹി പരം‌പൊരുളേ ശിവശിവ നാമജപപ്പൊരുളേ
വരവര്‍‌ണ്ണിനി ശുഭകാമിനി ഉമതന്‍ പതിയേ
വരവര്‍‌ണ്ണിനി ശുഭകാമിനി ഉമതന്‍ പതിയേ
ചന്ദ്രകലാധര സങ്കടനാശക സന്തതമുണരുക നീ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ
ശിവശിവ ശിവശംഭോ ശിവശംഭോ ഹരഹര ഹരശംഭോ ശിവശംഭോ

Download

തത്തക തത്തക (Thathaka Thathaka)

ചിത്രം:വടക്കുനാഥന്‍ (Vadakkumnadhan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,മച്ചാട് വാസന്തി

ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും
നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ
നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍
ആളിമാരൊത്താടിപാടാം അരിയ തത്തേ

തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം

നീ മണിമംഗല കുങ്കുമമീ തുടുനെറ്റിയിലിട്ടൊരു
ശ്രീകല പോലെയുദിക്കണ നേരമായ്
ഈ തിരുവാതിര ചന്ദ്രിക നീ വിരല്‍ തൊട്ടു വിളിച്ചൊരു
പൂവിതള്‍ പോലെ വിരിഞ്ഞൊരു നേരമായ്
കിഴക്കിനി കോലായില്‍ പൂക്കും പൗര്‍ണ്ണമിയായി
എരി തിരി താലത്തില്‍ വീഴ്ത്തും നെന്‍മണിയായി
മനസ്സിനുള്ളില്‍ വിളക്കു വെക്കാന്‍ പറന്നെത്തി നീ

തക തക തക തക തക തക തക തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം

നീ കിളിവാതിലിനുള്ളിലെ രാ തിരു തിങ്കളുദിച്ചത്
പോലിനിയെന്റെ നിലാവിനുമമ്മയായ്
ഈ പുഴ പാടണ പാട്ടുകള്‍ നീ ശ്രുതി ചേര്‍ത്തു മിനുക്കിയ
തേന്‍മൊഴി കൊണ്ടു തലോടണൊരീണമായ്
കുയില്‍ പിട പെണ്ണേ നീ പാടും ഭൈരവി കേട്ടും
കളപ്പുര തേവാരം നോല്‍ക്കും പ്രാര്‍ത്ഥനയേറ്റും
വെളിച്ചമെങ്ങും വിളിച്ചുണര്‍ത്താന്‍ വിരുന്നെത്തി നീ

തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം

Download

കളഭം തരാം (Kalabham Tharam)

ചിത്രം:വടക്കുനാഥന്‍ (Vadakkumnadhan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ആ  ആ   ആ  ആ   ആ  ആ   ആ  ആ   ആ  ആ

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
മഴപക്ഷി പാടുംപാട്ടിന്‍ മയില്‍ പീലി നിന്നെചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

പകല്‍വെയില്‍ ചായുംനേരം പരല്‍കണ്ണുനട്ടെന്‍മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
പകല്‍വെയില്‍ ചായുംനേരം പരല്‍കണ്ണുനട്ടെന്‍മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
മണിച്ചുണ്ടില്‍ ഉണ്ണീ നീ നിന്‍ മുളംതണ്ടു ചേര്‍ക്കുംപോലെ
മണിച്ചുണ്ടില്‍ ഉണ്ണീ നീ നിന്‍ മുളംതണ്ടു ചേര്‍ക്കുംപോലെ
പിണങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

നിലാക്കുളിര്‍ വീഴും രാവില്‍ കടഞ്ഞൊരീ പൈംപാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കെ
നിലാക്കുളിര്‍ വീഴും രാവില്‍ കടഞ്ഞൊരീ പൈംപാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കെ
ചുരത്താവു ഞാനെന്‍ മൗനം തുളുമ്പുന്നപൂന്തേന്‍കിണ്ണം
ചുരത്താവു ഞാനെന്‍ മൗനം തുളുമ്പുന്നപൂന്തേന്‍കിണ്ണം
നിഴല്‍പോലെ നിന്നോടെന്നും ചേര്‍ന്നിരിക്കാം

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
മഴപക്ഷി പാടുംപാട്ടിന്‍ മയില്‍ പീലി നിന്നെചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

Download

ഗംഗേ തുടിയില്‍ (Gange Thudiyil)

ചിത്രം:വടക്കുനാഥന്‍ (Vadakkumnadhan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഗംഗേ.....................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി
എന്റെ നടനമണ്ഡപം തുറന്നു വാ
സൂര്യനാളമൊരു സ്വരമഴയുടെ മിഴി മന്ദ്രതീര്‍ത്ഥമൊഴുകിയ പുലരിയിലനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന
പുരുഷാര്‍ത്ഥസാര ശിവഗംഗേ
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി
എന്റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ  ഗംഗേ

മാംഗല്യ മണികുങ്കുമം നിനക്കായ് മാലേയ സന്ധ്യയൊരുക്കി
മാംഗല്യ മണികുങ്കുമം നിനക്കായ് മാലേയ സന്ധ്യയൊരുക്കി
കാര്‍കൂന്തല്‍ ചുരുളിലരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയിലരികെ വരു വരമൊഴി പാര്‍വ്വതി നീ
കാര്‍കൂന്തല്‍ ചുരുളിലരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയിലരികെ വരു വരമൊഴി പാര്‍വ്വതി നീ
പൂനിലാവില്‍ ആടും അരളി മരം പോലെ

ഗംഗേ തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി
എന്റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ ഗംഗേ

ഏകാന്ത പദയാത്രയില്‍ മനസ്സിന്റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു
ഏകാന്ത പദയാത്രയില്‍ മനസ്സിന്റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു
നിന്‍ പാട്ടിന്‍ പ്രണയമഴയിലൊരു വെണ്‍പ്രാവായ് ചിറകു കുടയും
ഇരു പൊന്‍ തൂവല്‍ പകലിലെരിയുമൊരു കനലിനു കാവലുമായ്
നിന്‍ പാട്ടിന്‍ പ്രണയമഴയിലൊരു വെണ്‍പ്രാവായ് ചിറകു കുടയും
ഇരു പൊന്‍ തൂവല്‍ പകലിലെരിയുമൊരു കനലിനു കാവലുമായ്
ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജലതീര്‍ത്ഥം

സൂര്യനാളമൊരു സ്വരമഴയുടെ മിഴി മന്ദ്രതീര്‍ത്ഥമൊഴുകിയ പുലരിയിലനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന
പുരുഷാര്‍ത്ഥസാര ശിവ   ഗംഗേ .................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി
എന്റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ    ഗംഗേ

Download

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ (Ormmakal Ormmakal)

ചിത്രം:രണ്ടു ജന്മം (Randu Janmam)
രചന:കാവാലം നാരായണ പണിക്കര്‍
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌:യേശുദാസ്

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളെ മറക്കാനെളുതാമോ
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളെ മറക്കാനെളുതാമോ
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍

ദു:ഖം ഒരേകാന്ത സഞ്ചാരീ ഈറക്കുഴലൂതിവിളിച്ചു
ദു:ഖം ഒരേകാന്ത സഞ്ചാരീ ഈറക്കുഴലൂതിവിളിച്ചു
സ്വപ്നങ്ങളെന്നോട് വിട പറഞ്ഞു

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളെ മറക്കാനെളുതാമോ
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍

പടരാന്‍ വിതുമ്പും മോഹങ്ങള്‍ നിത്യകല്ല്യാണി ലതകള്‍
പടരാന്‍ വിതുമ്പും മോഹങ്ങള്‍ നിത്യകല്ല്യാണി ലതകള്‍
സ്വര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിഴഞ്ഞുനീങ്ങീ

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളെ മറക്കാനെളുതാമോ
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍

Download

Tuesday, January 22, 2013

ദേവസന്ധ്യാ (Devasandhya)

ചിത്രം:കളഭം (Kalabham)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

ദേവസന്ധ്യാ ഗോപുരത്തില്‍ ചാരുചന്ദനമേടയില്‍
ദേവസന്ധ്യാ ഗോപുരത്തില്‍ ചാരുചന്ദനമേടയില്‍
ശാന്തമീ വേളയില്‍ സൗമ്യനാം ഗായകാ പാടുകനീയൊരു ഗാനം
പവിഴനിലാവിന്‍ പ്രിയഗാനം
ദേവസന്ധ്യാ ഗോപുരത്തില്‍ ചാരുചന്ദനമേടയില്‍

ജനിയ്ക്കുംമുമ്പേ ഏഴുസ്വരങ്ങളും ജാതകമെഴുതിച്ചു തന്നു
മഴതന്‍ നേര്‍ത്ത വിരലുകള്‍ മണ്ണില്‍ സ്മൃതികളില്‍ താളംപകര്‍ന്നു
ഭൂമിതന്‍ യൗവ്വനം നീയറിയാതൊരു താമരത്തംബുരു തന്നു
ശ്രുതിചേര്‍ക്കുമോ ജതി സ്വരം പാടുമോ
ശ്രുതിചേര്‍ക്കുമോ ജതി സ്വരം പാടുമോ

ദേവസന്ധ്യാ ഗോപുരത്തില്‍ ചാരുചന്ദനമേടയില്‍

പനിനീര്‍പ്പൂക്കള്‍ പൊന്നലുക്കിടുമീ പല്ലവി പാടിയതാരോ
പാടത്തെ കിളികള്‍‍ കലപിലകൂട്ടും കാകളി മൂളിയതാരോ
പാടിയഗീതം പാതിയില്‍ നിര്‍ത്തി പറന്നുപോയതുമാരോ
ചെവിയോര്‍ക്കുമോ നിന്‍ സ്വരം കേള്‍ക്കുമോ
ചെവിയോര്‍ക്കുമോ നിന്‍ സ്വരം കേള്‍ക്കുമോ

ദേവസന്ധ്യാ ഗോപുരത്തില്‍ ചാരുചന്ദനമേടയില്‍
ശാന്തമീ വേളയില്‍ സൗമ്യനാം ഗായകാ പാടുകനീയൊരു ഗാനം
പവിഴനിലാവിന്‍ പ്രിയഗാനം
ദേവസന്ധ്യാ ഗോപുരത്തില്‍ ചാരുചന്ദനമേടയില്‍

Download

സ്നേഹിക്കാന്‍ ഒരു (Snehikkan Oru)

ചിത്രം:കളഭം (Kalabham)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്,രഞ്ജിനി ഹരി

സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ
സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ തൂവല്‍ക്കിളയല്ലോ നീ
വെണ്ണിലാത്തമ്പുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം
വെണ്ണിലാത്തമ്പുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം
അമ്പിളിമുത്തിനൊരുമ്മ കൊടുക്കാനാമ്പല്‍പ്പെണ്ണിന് മോഹം
സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ

എന്തിനിന്നൊരു പനിനീര്‍പ്പൂവെന്‍ നെഞ്ചിനുള്ളില്‍ വിരിഞ്ഞു
ഓമനിയ്ക്കും പുതുമഴയതിനെ പ്രേമമെന്നു പറഞ്ഞു
എന്നുടെ വാര്‍മുടിയഴകില്‍ ചൂടാന്‍ മുല്ലപ്പൂവുകള്‍ പോര
കണ്ണില്‍ കണ്ണില്‍ നോക്കിയിരിയ്ക്കാന്‍ കാലം തികയുന്നില്ല
പുഞ്ചിരി മുത്തു കിലുങ്ങണ ചെപ്പിന് കുങ്കുമ തിലകം പോരേ

സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ

നിന്നെ ഞാനൊരു തുളസിക്കതിരായ് മഞ്ഞുനീരില്‍ കഴുകാം
കണ്ണുറങ്ങാന്‍ പൂവിതള്‍ മെയ്യില്‍ പൊന്‍കിനാവായ്  ഉഴിയാം
ഇക്കിളി മൊട്ടുകള്‍ നുള്ളിയെടുത്തത് രാക്കിളിയറിയില്ലല്ലോ
പവിഴച്ചുണ്ടില്‍ പതയും പുഞ്ചിരി പാല്‍ക്കുടമറിയില്ലല്ലോ
പഞ്ചമി രാവിനു നിന്നെപ്പോലെ പ്രായം പതിനേഴല്ലോ

സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ ഓമല്‍ക്കുളിരല്ലോ നീ
വെണ്ണിലാത്തമ്പുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം
വെണ്ണിലാത്തമ്പുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം
അമ്പിളിമുത്തിനൊരുമ്മ കൊടുക്കാനാമ്പല്‍പ്പെണ്ണിന് മോഹം
സ്നേഹിക്കാന്‍ ഒരു മനസ്സു തരാമോ തൂവല്‍ക്കിളയല്ലോ നീ

Download

വെണ്ണക്കല്‍ (Vennakkal)

ചിത്രം:അമ്മക്കിളികൂട് (Ammakkilikkoodu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും
സങ്കല്‍പ സൗഗന്ധികങ്ങള്‍ നമുക്കായ് വിടരും
പുതിയൊരു പുലര്‍കാലം തിരിയുഴിയുകയായി
മിഴിനീര്‍ തുടയ്‌ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്‍മണി പോരൂ പോരൂ
വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും

നീയില്ലെങ്കില്‍ ഞാനില്ലെന്നായ് കാതിലോതും മേടക്കാറ്റ്
പാദസരം പൊന്നില്‍ തീര്‍ക്കാന്‍ മണ്ണില്‍ വരും കന്നിത്തിങ്കള്‍
മാലിനിയുടെ കരയില്‍ ഞാന്‍ മാധവമലരാകും
താരകമണി തേടും നിന്‍ കൂന്തലഴകിലണിയും
നീലാകാശം കുടയായ് മാറ്റും കുടകുമലയിലമൃതമഴയില്‍ ഉയിരു കുളിരും

വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും

നേരം നല്ല നേരം നോക്കും നാലുനിലപ്പന്തല്‍ തീര്‍ക്കും
പള്ളിയറ മഞ്ചത്തില്‍ നാം പഞ്ചവര്‍ണ്ണക്കിളികളാകും
പട്ടുപുടവയുലയും നിന്‍ കുപ്പിവളകളുടയും
തണ്ടുലയണ മെയ്യില്‍ കരിവണ്ടുപോല്‍ ഞാനലയും
ഓളങ്ങളില്‍ നാം ഇലയായ് ഒഴുകും
കനവിലുരുകിയലിയുമിരവിന്‍ മധുരം നുണയും

വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും
സങ്കല്‍പ സൗഗന്ധികങ്ങള്‍ നമുക്കായ് വിടരും
പുതിയൊരു പുലര്‍കാലം തിരിയുഴിയുകയായി
മിഴിനീര്‍ തുടയ്‌ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്‍മണി പോരൂ പോരൂ
വെണ്ണക്കല്‍ കൊട്ടാരവാതില്‍ നമുക്കായ് തുറക്കും

Download

ആലിലത്താലിയുമായ്‌ (Alilathaliyumay)

ചിത്രം:മിഴിരണ്ടിലും (Mizhirandilum)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:പി.ജയചന്ദ്രന്‍

ആലിലത്താലിയുമായ്‌ വരു നീ തിങ്കളേ ഇതിലെ ഇതിലേ
ആവണിപ്പൊയ്കയില്‍ നാണമോലും ആമ്പലോ വധുവായ്‌ അരികെ
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു യാമത്തില്‍ അനുരാഗമലിയുമൊരു
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു യാമത്തില്‍ അനുരാഗമലിയുമൊരു
മാംഗല്യം രാവില്‍
ആലിലത്താലിയുമായ്‌ വരു നീ തിങ്കളേ ഇതിലെ ഇതിലേ
ആവണിപ്പൊയ്കയില്‍ നാണമോലും ആമ്പലോ വധുവായ്‌ അരികെ

മേലെ മാളികയില്‍ നിന്നും രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം
മേലെ മാളികയില്‍ നിന്നും രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ മധുവന മാനസ്സമേ

ആലിലത്താലിയുമായ്‌ വരു നീ തിങ്കളേ ഇതിലെ ഇതിലേ
ആവണിപ്പൊയ്കയില്‍ നാണമോലും ആമ്പലോ വധുവായ്‌ അരികെ

ചന്ദനക്കുറിയണിഞ്ഞും നറുകുങ്കുമത്തിലകമോടെ
കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ
ചന്ദനക്കുറിയണിഞ്ഞും നറുകുങ്കുമത്തിലകമോടെ
കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവ് നിലാവൊളിയില്‍
ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവ് നിലാവൊളിയില്‍
പുതിയൊരു ജീവിത വനികയിലുണരൂ കുറുമൊഴി മുല്ലകളേ

ആലിലത്താലിയുമായ്‌ വരു നീ തിങ്കളേ ഇതിലെ ഇതിലേ
ആവണിപ്പൊയ്കയില്‍ നാണമോലും ആമ്പലോ വധുവായ്‌ അരികെ
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു യാമത്തില്‍ അനുരാഗമലിയുമൊരു
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു യാമത്തില്‍ അനുരാഗമലിയുമൊരു
മാംഗല്യം രാവില്‍
ആലിലത്താലിയുമായ്‌ വരു നീ തിങ്കളേ ഇതിലെ ഇതിലേ
ആവണിപ്പൊയ്കയില്‍ നാണമോലും ആമ്പലോ വധുവായ്‌ അരികെ

Download

ശ്രീലവസന്തം (Sreelavasantham)

ചിത്രം:നന്ദനം (Nandhanam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ

ശ്രീലവസന്തം പീലിയുഴിഞ്ഞു മഥുരയില്‍ പൗര്‍ണ്ണമിയായി
ശ്രീലവസന്തം പീലിയുഴിഞ്ഞു മഥുരയില്‍ പൗര്‍ണ്ണമിയായി
ഗോപീ ഹൃദയം തരളിതമായി
ഗോപീ ഹൃദയം തരളിതമായി
മാധവ സംഗമമായി രാധാമാധവ സംഗമമായി
ശ്രീലവസന്തം പീലിയുഴിഞ്ഞു മഥുരയില്‍ പൗര്‍ണ്ണമിയായി

നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം യാമം
ഈ മായക്കണ്ണന്‍ നീയാം മധു നുകരും നേരം നേരം
ആകാശക്കടമ്പില്‍ വിരിയുമൊരു നക്ഷത്രക്കുരുന്നും
യമുനയിലേ നീരോളപ്പരപ്പില്‍ തെളിയുമൊരു രാത്തിങ്കള്‍ തിടമ്പും
ശ്രുതി മുറുകും അമൃതസംഗീതലയവുമൊന്നാവും അതീയ രാസോത്സവം

കൃഷ്ണാ നീ ബേഗനേ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ

ഈ സന്ധ്യാരാഗം കാറ്റിന്‍ ചിറകണിയും യാമം യാമം
ഈ വെണ്ണക്കണ്ണന്‍ നിന്നില്‍ വീണലിയും നേരം നേരം
നിന്‍ പാട്ടിന്‍ സ്വരങ്ങള്‍ മനസ്സില്‍ ഒരു തേന്‍വണ്ടായ്‌ പറന്നും
പ്രണയലയ സിന്ദൂരം മുകര്‍ന്നും മുരളികയില്‍ ആനന്ദം തിരഞ്ഞും
രസഭരിത സുഗന്ധ സമ്മോഹ വസന്തമാഗന്ധമാനന്ദ മാരോത്സവം

ശ്രീലവസന്തം പീലിയുഴിഞ്ഞു മഥുരയില്‍ പൗര്‍ണ്ണമിയായി
ഗോപീ ഹൃദയം തരളിതമായി
ഗോപീ ഹൃദയം തരളിതമായി
മാധവ സംഗമമായി രാധാമാധവ സംഗമമായി
ശ്രീലവസന്തം പീലിയുഴിഞ്ഞു മഥുരയില്‍ പൗര്‍ണ്ണമിയായി

Download

മൗലിയില്‍ മയില്‍പീലി (Mouliyil Mayilpeeli)

ചിത്രം:നന്ദനം (Nandhanam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:ചിത്ര

മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി

കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ അഞ്ജന നീലിമ കണികാണണം
കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ അഞ്ജന നീലിമ കണികാണണം
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല്‍ കണികാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം

മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി

ഹരിഓം ഹരിഓം ഹരിഓം ഹരി ഓം ഹരിഓം ഹരിഓം ഹരിഓം ഹരി ഓം
നീലനിലാവിലെ നീലക്കടമ്പിലെ നീര്‍മണി പൂവുകള്‍ കണികാണണം
നീലനിലാവിലെ നീലക്കടമ്പിലെ നീര്‍മണി പൂവുകള്‍ കണികാണണം
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന പൂവിതള്‍ പാദങ്ങള്‍ കണികാണണം
നിന്റെ കായാമ്പൂവുടല്‍ കണികാണണം

മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
മൗലിയില്‍ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം

Download

ആരും ആരും കാണാതെ (Arum arum kanathe)

ചിത്രം:നന്ദനം (Nandhanam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,സുജാത

ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍
മിഴികളില്‍ ഇതളിട്ടു നാണം ഈ മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായ് നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍

നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമെങ്ങോ നീങ്ങവേ
നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം ഓ ഓ വിണ്ണിന്‍ നക്ഷത്രം

ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍

ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭസുഗന്ധമായ് പിന്നേയും എന്നെ നിന്‍
തുടുവര്‍ണ്ണ കുറിയായ് നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായ്
ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍ നക്ഷത്രം ഓ ഓ വിണ്ണിന്‍ നക്ഷത്രം

ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍
മിഴികളില്‍ ഇതളിട്ടു നാണം ഈ മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായ് നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍

Download

മനസ്സില്‍ മിഥുന മഴ (Manassin Midhuna Mazha)

ചിത്രം:നന്ദനം (Nandhanam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയഭരിത ഭാവം
സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ
രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാവുന്നു
മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയഭരിത ഭാവം

ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ
ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ
എന്‍ കണ്ണില്‍ താനേ മിന്നീ നീലാഞ്ജനം
നിന്‍ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം
ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ
ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയഭരിത ഭാവം

മപ മമപാ സനിപ മമപാ മഗസനിപമാ മാ മാ ഗമപാമ ഗാ ഗാ ഗാ
ഗമപമഗ സാ സ സസനിനിസാ സ സസനിനിസാ സ സസനിനിസാ
സ സസനിനിസാ സ സസനിനിസാ സ സസനിനിസാ
ആ  ആ   ആ  ആ  ആ   ആ ആ  ആ   ആ

നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ
സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ
നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ
സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ
വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി
മധുര മധുരമൊരു ശ്രുതിയിലലിയുമെന്റെ ഹൃദയമുരളിയുണരാം
കനവില്‍ വിരിയുമൊരു കനക വരദമുദ്ര പ്രണയ മുകുളമണിയാം