Wednesday, February 27, 2013

അമ്പോറ്റീ ചെമ്പോത്ത് (Ambotty Chembothu)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സന്തോഷ്‌ കേശവ് ,കലാഭവന്‍ മണി

കാക്കാലന്‍ കുരുവിപ്പെണ്ണേ പാടാന്‍ നീ വായോ നീ വായോ
പൂക്കാരി പുതിയേടത്തി കൂടാന്‍ നീ വായോ
അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും മുടിയേറ്റും കണ്ടേ കണ്ടേ
അത്താഴോം മുത്താഴോം അടിയ്ക്കാനും  തളിക്കാനും വേണ്ടേ വേണ്ടേ
കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും പത്തായം നിറയുമ്പം പാട്ട്
കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും പത്തായം നിറയുമ്പം പാട്ടും കൂത്തും
ഡിങ്ക ഡിങ്ക  ഡിങ്കാ  ഡിങ്കാ  ഡിങ്ക  ഡിങ്ക  ട്ട ട്ട ട്ട ട്ട
ഡിങ്ക ഡിങ്ക  ഡിങ്കാ  ഡിങ്കാ  ഡിങ്ക  ഡിങ്ക  ട്ട ട്ട ട്ട ട്ട
അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും മുടിയേറ്റും കണ്ടേ കണ്ടേ

തന്താന തന്താന തന്താന തന്തന താരോ
തന്താന തന്താന തന്താനോ
തന്താന തന്താന തന്താനോ

കൊട്ടാരം വീട്ടില്‍പ്പോയ് പെട്ടിരുന്നാല്‍ മുടികെട്ടാനും പൊന്നിന്റെ നൂല്
ആനയ്ക്കും മേലുള്ളോരാമ്പിറന്നോന്‍ ഇവന്‍ അപ്പൂട്ടന്‍ നാടിന്റെ തൂണ്
അതിരുങ്കല്‍ പാടത്തെ നെല്ലിനു ജന്മി ആകാശം ഭൂമീടെ കെട്ടണ കണ്ണീ
അലിയുന്ന ദാനത്തില്‍ കര്‍ണ്ണന്‍ പോലെ അറിയുന്ന ചന്തത്തില്‍ കണ്ണന്‍ പോലെ
കണ്ണിലുണ്ണീ കണ്ണനാമുണ്ണീ നിന്നെ ഞങ്ങള് കണ്ണെഴുതിക്കാം പോര് പോര് പോര്
ഡിങ്ക ഡിങ്ക  ഡിങ്കാ  ഡിങ്കാ  ഡിങ്ക  ഡിങ്ക  ട്ട ട്ട ട്ട ട്ട
ഡിങ്ക ഡിങ്ക  ഡിങ്കാ  ഡിങ്കാ  ഡിങ്ക  ഡിങ്ക  ട്ട ട്ട ട്ട ട്ട

ആ അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും മുടിയേറ്റും കണ്ടേ കണ്ടേ

തിന്താരോ തിന്താരോ

തുമ്പിയ്ക്കും മക്കള്‍ക്കും  സദ്യയൂണ് തനിത്തങ്കത്താലമ്മയ്ക്കു തേര്
പെറ്റമ്മേ പോറ്റമ്മേ വിണ്ണിനമ്മേ ഇനി തെറ്റെല്ലാം മാപ്പാക്ക് നീയ്‌
ഉടുക്കാനും പുതയ്ക്കാനും തന്നരുളേണം തേയ്ക്കാനും കുളിയ്ക്കാനും വേണ്ടതു വേണം
ഇനിയുള്ള ജന്മം നീ തായായ് വരണം ഇവനൊരു തണലായ് നിന്‍ താങ്ങും വേണം
ഉമ്മറത്തെ പൊന്നുവിളക്കേ ഞങ്ങളുടെ പാട്ടു നിനക്കേ പോര് പോര് പോര്
ഡിങ്ക ഡിങ്ക  ഡിങ്കാ  ഡിങ്കാ  ഡിങ്ക  ഡിങ്ക  ട്ട ട്ട ട്ട ട്ട
ഡിങ്ക ഡിങ്ക  ഡിങ്കാ  ഡിങ്കാ  ഡിങ്ക  ഡിങ്ക  ട്ട ട്ട ട്ട ട്ട

അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും മുടിയേറ്റും കണ്ടേ കണ്ടേ
അത്താഴോം മുത്താഴോം അടിയ്ക്കാനും  തളിക്കാനും വേണ്ടേ വേണ്ടേ
കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും പത്തായം നിറയുമ്പം പാട്ട്
കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും പത്തായം നിറയുമ്പം പാട്ടും കൂത്തും
ഡിങ്ക ഡിങ്ക  ഡിങ്കാ  ഡിങ്കാ  ഡിങ്ക  ഡിങ്ക  ട്ട ട്ട ട്ട ട്ട
ഡിങ്ക ഡിങ്ക  ഡിങ്കാ  ഡിങ്കാ  ഡിങ്ക  ഡിങ്ക  ട്ട ട്ട ട്ട ട്ട
കാക്കാലന്‍ കുരുവിപ്പെണ്ണേ പാടാന്‍ നീ വായോ നീ വായോ
പൂക്കാരി പുതിയേടത്തി കൂടാന്‍ നീ വായോ

Download

നാലുകെട്ടിന്‍ (Nalukettin)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍

നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ് നീ വരും
നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ്

മുറ്റത്തെ മാവിന്‍ കൊമ്പിന്മേല്‍ ആടും പക്ഷി പറഞ്ഞു ഇല്ല വരില്ല നീ
മുറ്റത്തെ മാവിന്‍ കൊമ്പിന്മേല്‍ ആടും പക്ഷി പറഞ്ഞു ഇല്ല വരില്ല നീ
മനയുടെ അറ്റത്തെ പാടവരമ്പിന്മേല്‍ ഓടും തുമ്പി പറഞ്ഞു ഇല്ല വരില്ല നീ
പക്ഷേ മനസ്സെന്റെ കാതോരം ചൊല്ലുന്നു പെണ്ണേ നീ വരുമെന്ന്
പക്ഷിക്കും തെറ്റൊക്കെ പറ്റുമെന്ന്

നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ്

ദൂരത്തൂന്നാരോ പോരുന്ന കണ്ടേ പൂക്കള്‍ ഉലഞ്ഞു നെഞ്ചിനകത്തെല്ലാം
ദൂരത്തൂന്നാരോ പോരുന്ന കണ്ടേ പൂക്കള്‍ ഉലഞ്ഞു നെഞ്ചിനകത്തെല്ലാം
മനയുടെ വാതില്‍ക്കല്‍ നോക്കി ഞാന്‍ ഈയറ്റം നില്‍ക്കെ
കണ്ണില്‍ ഉടക്കി കണ്‍മണി തന്‍ രൂപം
അപ്പോള്‍ മിഴിക്കൊമ്പില്‍ ഊഞ്ഞാല കെട്ടി ഞാന്‍ ഒപ്പം ഇരുന്നാടാന്‍
പണ്ടത്തെ പാട്ടുകള്‍ പാടിയാടാന്‍

നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ് നീ വരും
നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ്

Download

ആവണി പൊന്നൂഞ്ഞാലാ (Avani Ponnoonjala)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍

ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകള്‍ താലിപ്പൂ ചൂടുമ്പോള്‍
പൂജിക്കാം നിന്നെ ഞാന്‍ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നു പിച്ചകപൂമണം കാറ്റില്‍ നിറഞ്ഞു
വന്നല്ലോ നീയെന്‍ പൂത്തുമ്പിയായ്
ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ

വെറുതെ വെറുതെ പരതും മിഴികള്‍ വേഴാമ്പലായ് നിന്‍ നടകാത്തു
വെറുതെ വെറുതെ പരതും മിഴികള്‍ വേഴാമ്പലായ് നിന്‍ നടകാത്തു
ചന്ദനക്കുറിനീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലെ
മന്ദഹാസപ്പാല്‍നിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ
വര്‍ണ്ണങ്ങള്‍ വനവല്ലിക്കുടിലായി ജന്മങ്ങള്‍ മലര്‍ മണിക്കുടചൂടി

ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ

വലംകാല്‍ പുണരും കൊലുസ്സിന്‍ ചിരിയില്‍ വൈഡൂര്യമായി താരങ്ങള്‍
വലംകാല്‍ പുണരും കൊലുസ്സിന്‍ ചിരിയില്‍ വൈഡൂര്യമായി താരങ്ങള്‍
നിന്‍ മനസ്സുവിളക്കുവെച്ചതു മിന്നലായി വിരിഞ്ഞില്ലേ
പൊന്‍ കിനാവുകള്‍ വന്നുനിന്നുടെ തങ്കമേനി പുണര്‍ന്നില്ലേ
നീയിന്നെന്‍ സ്വയംവര വധുവല്ലേ നീരാടാന്‍ നമുക്കൊരു കടലില്ലേ

ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകള്‍ താലിപ്പൂ ചൂടുമ്പോള്‍
പൂജിക്കാം നിന്നെ ഞാന്‍ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നു പിച്ചകപൂമണം കാറ്റില്‍ നിറഞ്ഞു
വന്നല്ലോ നീയെന്‍ പൂത്തുമ്പിയായ്
ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍
ആയില്യം കാവിലെ വെണ്ണിലാവേ

Download

Saturday, February 23, 2013

താമരപ്പൂവില്‍ വാഴും (Thamarapoovil Vazhum)

ചിത്രം:ചന്ദ്രലേഖ (Chandralekha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ

നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ

താനം തനം തനം തം തനം തം തനം തം തന തന താനം
താനം തനം തനം തനം  തനം തനം  തന തന താനം
താനം തനം തനം തം തനം തം തനം തം തനനന താനം
താനം തനം തനം തനം  തനം തനം  തന തന താനം

പപനിനിസസ രിരിസസ നിനിപപ
പപനിനിസസ ഗഗരിരി  സസനിനി
പപസസ പപരിരി പപഗഗ രിരിസസ
ഗഗരിരി പപഗഗ നിനിപപ സനീ പസനിപ സനീപ നീപ
ഗരിപഗ നീ പ ഗ
രിരിഗഗ  രിരിഗഗ സസരിരി സനി നിനിസസ  നിനിസസ പപനിനി പനി
പപനിനി സസ നിനിസസ രിരിഗഗ സസരിരി ഗഗ രിരിഗഗ പപനിനി
ഗഗപപ നിനി പപനിനി സസരിരി ഗാ
ഗഗ ഗാഗ രിരിഗ രിരിഗ സരിഗ നിസരിഗ പനിസരിഗ
പപ പാപ ഗഗപ ഗഗപ രിഗപ സരിഗ നിസരി നിസരിഗപ
നി സനി സനി പനിസനി പനിസനി സ രിസ രിസ പനിസരിസാ
ലല്ലലല ലല്ലല ലല്ലല ലല്ലലല ലല്ലല ലല്ലല ലല്ല ലല്ല ലല്ല ലല്ല ലാലലാല ലാ
സരിഗഗ രിഗമ മാ ഗരി സരിഗഗരി സരിസനി പാനി
സരിഗ ഗമപ പധസ സനി സനിധപമഗ രിസരിഗപാ
ലല്ലല ലല്ലല ലല്ല ലല്ല ലല്ല ലല്ല ലാലലാല
രിസ രിസ രിസ ഗരി ഗരി മഗ മഗ
രിസ രിസ രിസ ഗരി ഗരി മഗ മഗ
മഗ മഗ മഗ മപ  മപ നിപ നിപ
മഗ മഗ മഗ മപ  മപ നിപ നിപ
നി പ സ ഗ രി സ ഗ രി ഗ പാ ആ ആ

നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം
നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം
നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ
നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
ഓ മ്  ലലല ലാലാലാ താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ

Download

മാനത്തെ ചന്ദിരനൊത്തൊരു (Manathe Chandiranothoru)

ചിത്രം:ചന്ദ്രലേഖ (Chandralekha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,മാല്‍ഗുഡി ശുഭ

മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാന്‍
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുല്‍ത്താനായി വാഴും ഞാന്‍ സല്‍മാബീവിയാകും ഞാന്‍
മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി അണിവാതിലു പണിയും ഞാന്‍

തങ്കവളയിട്ടോളേ താമരപ്പൂമോളേ
നാളെയൊരുനാള്‍ കൊണ്ടെന്‍ മുത്തീബിയാകും
വിണ്ണിലാ കിണ്ണത്തില്‍ വീഞ്ഞുമായ് വന്നാട്ടെ
മുല്ലമലര്‍മഞ്ചത്തില്‍ നീ വന്നിരുന്നാട്ടെ
തുളുമ്പുന്ന മാറില്‍ ദഫിന്‍ തുടിത്താളമുണ്ടോ
പളുങ്കിന്റെ ചുണ്ടത്തെന്നെ മയക്കുന്ന പാട്ടുണ്ടോ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുല്‍ത്താനായ് വാഴും ഞാന്‍ സല്‍മാബീവിയാകും ഞാന്‍

മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി അണിവാതിലു പണിയും ഞാന്‍

പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂ മൈനേ
ഇന്നുമുതല്‍ നീയെന്റെ ഷാജഹാനാണല്ലോ
മാതളപ്പൂ തോല്‍ക്കും മാര്‍ബിളിന്‍ വെണ്‍താളില്‍
മഞ്ഞുമണിപോല്‍ നിന്റെ കുഞ്ഞുമുഖമാണല്ലോ
ഓ കിനാവിന്റെ കാണാത്തേരില്‍ വിരുന്നെത്തിയോനേ
കബൂലാക്കിടേണം എന്നെ അലങ്കാരരാവല്ലേ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സല്‍മാബീവിയാകും ഞാന്‍ സുല്‍ത്താനായ് വാഴും ഞാന്‍

മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാന്‍
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ
ഹബീബീ ഹബീബീ
ഹബീബീ ഹബീബീ

Download

മണവാട്ടി പെണ്ണിന്റെ (Manavatty Penninte)

ചിത്രം:കളിയൂഞ്ഞാല്‍ (Kaliyoonjal)
രചന:കൈതപ്രം
സംഗീതം:ഇളയരാജ
ആലാപനം‌:എം.ജി.ശ്രീകുമാര്‍

മണവാട്ടി പെണ്ണിന്റെ മനസ്സൊരു കരിമ്പിന്റെ തുണ്ടാണ്
കല്യാണം ആണായ് പിറന്നോനെ കുരുക്കുന്ന ചരടാണ്‌
മുളകരച്ച് മുതുകെരിയും കറിക്കരിഞ്ഞു നടുവൊടിയും
തലയില്‍ വരയോ ദൈവവിധിയോ അരപ്പിരിക്ക് മുഴുപ്പിരി മുറപ്പെണ്ണ്
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ
മണവാട്ടി പെണ്ണിന്റെ മനസ്സൊരു കരിമ്പിന്റെ തുണ്ടാണ്
കല്യാണം ആണായ് പിറന്നോനെ കുരുക്കുന്ന ചരടാണ്‌

ഉടുതുണികള്‍ അടിക്കടി നനയ്ക്കേണം ഉടുത്തൊരുങ്ങി വിലസാന്‍ അവള്
ചമയലിന് കണവന്‍ കെങ്കേമന്‍ വിളമ്പിയെങ്കില്‍ ഉണ്ണാന്‍ അവള്
സാരികള്‍ തേയ്ക്കണം സീരിയല്‍ കാണണം പൂമുഖം പാര്‍ക്കുവാന്‍ വാര്‍ത്തകള്‍ കഴിയണം
ജനിച്ചതൊരു തറവാട്ടില്‍ കൊതിച്ചതൊരു മറുനാട്
തലയില്‍ വരയോ ദൈവവിധിയോ അരപ്പിരിക്ക് മുഴുപ്പിരി മുറപ്പെണ്ണ്
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ

മണവാട്ടി പെണ്ണിന്റെ മനസ്സൊരു കരിമ്പിന്റെ തുണ്ടാണ്
കല്യാണം ആണായ് പിറന്നോനെ കുരുക്കുന്ന ചരടാണ്‌

കിടക്കയൊന്നു വിരിക്കുകില്‍ എന്തു രസം അടക്കമോടെ കിടക്കാന്‍ അവള്
നാട്ടിലവന്‍ നാണമുള്ള മരുമകന്‍ പടിക്കകത്ത് പദവി പദവി
എങ്കിലും കണ്‍മണീ നമ്മളൊന്നല്ലയോ മധുരമീ നൊമ്പരം തരളമീ യൗവ്വനം
മണിയറയില്‍ അടി പണിയും അടുക്കളയില്‍ അരങ്ങേറും
തലയില്‍ വരയോ ദൈവവിധിയോ അരപ്പിരിക്ക് മുഴുപ്പിരി മുറപ്പെണ്ണ്
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ

മണവാട്ടി പെണ്ണിന്റെ മനസ്സൊരു കരിമ്പിന്റെ തുണ്ടാണ്
കല്യാണം ആണായ് പിറന്നോനെ കുരുക്കുന്ന ചരടാണ്‌
മുളകരച്ച് മുതുകെരിയും കറിക്കരിഞ്ഞു നടുവൊടിയും
തലയില്‍ വരയോ ദൈവവിധിയോ അരപ്പിരിക്ക് മുഴുപ്പിരി മുറപ്പെണ്ണ്
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ

Download

ചെമ്പൂവേ പൂവേ (Chempoove Poove)

ചിത്രം:കാലാപാനി (Kalapani)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ
ചിരിച്ചിലമ്പുലഞ്ഞു ചമയങ്ങള്‍ അഴിഞ്ഞു ഓ
കളത്തില തളത്തില്‍ നിലവിളക്കണഞ്ഞു ഓ
മിഴികൊണ്ടു മിഴികളില്‍ ഉഴിയുമോ നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ

അന്തിച്ചോപ്പുമായും മാനത്താരോ മാരിവില്ലിന്‍ തൊങ്ങല്‍ തൂക്കും
നിന്റെ ചെല്ല കാതില്‍ കുഞ്ഞി കമ്മലെന്നോണം
തങ്ക തിങ്കള്‍നുള്ളി പൊട്ടുംതൊട്ട് വെണ്ണിലാവില്‍ കണ്ണുംനട്ട്
നിന്നെ ഞാനീ വാകചോട്ടില്‍ കാത്തിരിക്കുന്നൂ
തേന്‍കിനിയും തെന്നലായ് നിന്നരികെ വന്നു ഞാന്‍
കാതിലൊരു മന്ത്രമായ് കാകളികള്‍ മൂളവേ
നാണം കൊണ്ടെന്‍ നെഞ്ചില്‍ താഴംപൂവോ തുള്ളി
ആരും കേള്‍ക്കാതുള്ളില്‍ മാടപ്രാവോ കൊഞ്ചി
ആലോലംകിളി മുത്തേ വാ ആതിര രാവിലൊരമ്പിളിയായ്

ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ

അല്ലി താമരപൂംചെപ്പില്‍ തത്തി താരകത്തിന്‍ തുമ്പുംനുള്ളി
താണിറങ്ങും പൂന്തേന്‍തുമ്പീ മാറിനിന്നാട്ടെ
ഇന്നും നിന്റെ ഉള്ളില്‍ തുള്ളിതൂവും കുഞ്ഞു വെള്ളികിണ്ണത്തില്‍ നീ
കാച്ചിവെയ്ക്കും ചെല്ല പൈമ്പാല്‍ ഞാന്‍ കുടിച്ചോട്ടെ
പീലിമുടിയാടുമീ നീല മയില്‍ കാണ്‍കിലോ
മേലെമുകില്‍ ചായവേ നേരെമിരുളാകയോ
നാടന്‍ കന്നിപെണ്ണേ നാണിക്കാതെന്‍ പൊന്നേ
താഴെ കാവില്‍ നാളേ വേളി താലം വേണ്ടേ
പായാരം കളി ചൊല്ലാതെ പുഞ്ചിരി പൊതിയാന്‍ ചിഞ്ചിലമായ്‌

ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
കളത്തില തളത്തില്‍ നിലവിളക്കണഞ്ഞു ഓ
ചിരിച്ചിലമ്പുലഞ്ഞു ചമയങ്ങള്‍ അഴിഞ്ഞു ഓ
മിഴികൊണ്ടു മിഴികളില്‍ ഉഴിയുമോ നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ

Download

ആറ്റിറമ്പിലെ കൊമ്പിലെ (Attirambile Kombile)

ചിത്രം:കാലാപാനി (Kalapani)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ഹേ ഹേലാ ലലാ ലാ ലലാ ലാ ലാ ലാ

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ
കാട്ടുകുന്നിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ
നെഞ്ചിലൊരു കുഞ്ഞിളംതുമ്പി പെണ്ണോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ

മിനുമിനുങ്ങണ കണ്ണില്‍ കുഞ്ഞു മിന്നാമിന്നികളാണോ
തുടിതുടിക്കണ നെഞ്ചില്‍ നല്ല തൂവാല്‍ മൈനകളാണോ
ഏലമലക്കാവില്‍ ഉത്സവമായോ നീലനിലാപെണ്ണേ
അമ്മനമാടിവരു പൂങ്കാറ്റെ നിന്നോമലൂയലില്‍ ഞാനാടിടാം
മാനേ പൂന്തേനേ നിന്നെ കളിയാക്കാന്‍
പൊന്നാതിര പോറ്റും ചെറു കാണാക്കുയില്‍ പാടി

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ

കരിമഷിക്കണ്ണൊന്നെഴുതാന്‍ പുഴ കണ്ണാടിയായ് നോക്കീ
കൊലുസുകള്‍ കൊഞ്ചിച്ചണിയാന്‍ നല്ല മുത്താരവും തേടീ
പൂവനിയില്‍ മേയും പൊന്‍മകളെ നിന്‍ പൊന്നിതളായ് ഞാനും
പൂമ്പാളക്കുമ്പിളിലെ തേന്‍ തായോ തൂവാനത്തുമ്പികളെ നീ വായോ
ദൂരെ വിണ്ണോരം തിങ്കള്‍ പൊലിയാറായ്
എന്നുള്ളില്‍ കുളിരാര്‍ന്നൊരു മോഹം വിരിയാറായ്

കാട്ടുകുന്നിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ
നെഞ്ചിലൊരു കുഞ്ഞിളംതുമ്പി പെണ്ണോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ

Download

വാര്‍ത്തിങ്കളേ (Varthinkale)

ചിത്രം:ഹിറ്റ്‌ലര്‍ (Hitler)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.പി വെങ്കിടേഷ്
ആലാപനം‌:യേശുദാസ്‌

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലേ താരങ്ങളും തേങ്ങിയോ
പാഴ് നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍കിളികരയുമൊരുതളര്‍മൊഴിയോ ദൂരേ ദൂരേ
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ

നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍ ശാപങ്ങളായ് നീളും തീരങ്ങളില്‍
തിരയുവതലയുവതാര് കണ്ണീര്‍ ചിതറുവതാര്
അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ ദൂരേ ദൂരേ

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ

മോഹങ്ങളായ് മേയും കൂടാരങ്ങള്‍ ചാരങ്ങളായ് മാറ്റും തീനാളങ്ങള്‍
കരിയുമൊരുയിരായെരിയും കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ ദൂരേ ദൂരേ

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലേ താരങ്ങളും തേങ്ങിയോ
പാഴ് നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍കിളികരയുമൊരുതളര്‍മൊഴിയോ ദൂരേ ദൂരേ

Download

കിതച്ചെത്തും കാറ്റേ (Kithachethum Katte)

ചിത്രം:ഹിറ്റ്‌ലര്‍ (Hitler)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.പി വെങ്കിടേഷ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ഹേയ് അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകള്‍
കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ മണിത്തുമ്പപ്പൂവിന്‍ തേനും തായോ
കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം
മണിത്തുമ്പപ്പൂവിന്‍ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം
ഓലോലം തുടിച്ചു പാടാം ഓലക്കം മതിച്ചൊന്നാടാം
മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം
മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ
അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി

മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകള്‍
കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം

ആ ആ ധിരനാ ധിരനാ ധിരനാ ധിരനാ ധിരനാ ധിരനാ ആ ആ ആ

കണ്ണാടി പോല്‍ തുള്ളാടുമീ വിണ്ണാറ്റില്‍ നീന്തി വരാം
മിന്നാടുമീ പൊന്‍മീനുമായ് കൂത്താടിയാടി വരാം
അന്തി മിനുങ്ങും പൂന്തണലില്‍ ചന്തമിണങ്ങും ചാന്തണിയാം
കൊഞ്ചലുമായി പൂങ്കനവിന്‍ മഞ്ചലിലേറി പാഞ്ഞുയരാം
ഒരു നറുമുത്തായ് മനസ്സിന്റെ മണിച്ചെപ്പില്‍ കിലുങ്ങിക്കൊണ്ടിണങ്ങിയും
പിണങ്ങിയും കുണുങ്ങിയുമലഞ്ഞു വരാം തന ധുംതന ധുംതന

ഓ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകള്‍
കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്
കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം

പൂമാനത്തെ പൊന്‍താരമായ്‌ മിന്നായം മിനുങ്ങി നില്‍ക്കാം
കുഞ്ഞോര്‍മ്മയില്‍ സന്തോഷമായ് സ്വര്‍ലോകം പണിതുയര്‍ത്താം
ചന്ദ്രിക ചിന്തും പാല്‍ക്കടലില്‍ ചന്ദനവര്‍ണ്ണ തോണിയുണ്ടോ
മഞ്ഞണിമേഘ താഴ്വരയില്‍ കുഞ്ഞിളമാനിന്‍ കൂട്ടമുണ്ടോ
തനി തങ്കത്തിടമ്പെടുക്കുന്ന മുകില്‍ക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി
ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന

ഓ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകള്‍
കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം
മണിത്തുമ്പപ്പൂവിന്‍ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം
ഓലോലം തുടിച്ചു പാടാം ഓലക്കം മതിച്ചൊന്നാടാം
മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം
മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ

അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി
മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകള്‍
കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും
ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്

Download

നീയൊന്നു് പാട് (Neeyonnu Padu)

ചിത്രം:തച്ചോളി വര്‍ഗീസ്‌ ചേകവര്‍ (Thacholi Vargees Chekavar)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ശരത്
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,സ്വര്‍ണലത

ലായിലല്ല ലായിലായ് ലായിലല്ല ലായിലായ്

നീയൊന്നു് പാട്  രാത്തിങ്കള്‍ക്കൂട് കാണാക്കടമ്പിന്റെ കൊമ്പിലാട്
കയ് മെയ് മറന്നൊന്നു കൂടെയാട്
പൊല്‍ത്താലമേന്തുന്ന പൂങ്കിനാവേ നാണം കുണുങ്ങുന്ന നാട്ടുമൈനേ
ഹേ ഹേ ഹേ ഹേ
ലായിലല്ല ലായിലായ് ലായിലല്ല ലായിലായ്
നീയൊന്നു് പാട്  രാത്തിങ്കള്‍ക്കൂട് കാണാക്കടമ്പിന്റെ കൊമ്പിലാട്

നീയെന്റെ സാരങ്കിയില്‍ ഹോ മിന്നുന്ന സംഗീതമല്ലേ
തെന്നല്‍ച്ചിലമ്പോലുമേതോ വിണ്ണിന്റെ വെണ്‍തൂവലല്ലേ
നെഞ്ചോരം കൊഞ്ചാന്‍ വായോ തേന്‍തൂമുത്തം നീ തായോ
നെഞ്ചോരം കൊഞ്ചാന്‍ വായോ തേന്‍തൂമുത്തം നീ തായോ

ഹേ ഹേ ഹേ ഹേ
ലായിലല്ല ലായിലായ് ലായിലല്ല ലായിലായ്
നീയൊന്നു് പാട്  രാത്തിങ്കള്‍ക്കൂട് കാണാക്കടമ്പിന്റെ കൊമ്പിലാട്

നീയെന്റെ പൂന്തൊട്ടിലില്‍ ഹോ താരാട്ട്‌ മീട്ടുന്ന കാലം
മഞ്ഞിന്റെ പൂപ്പന്തല്‍ മേലേ മിന്നാമിനുങ്ങിന്റെ നാളം
പൊന്മാനേ പൊന്‍പൂത്തേനേ ചായോചായം ചാഞ്ചാട്
പൊന്മാനേ പൊന്‍പൂത്തേനേ ചായോചായം ചാഞ്ചാട്

ഹേ ഹേ ഹേ ഹേ
ലായിലല്ല ലായിലായ് ലായിലല്ല ലായിലായ്
നീയൊന്നു് പാട്  രാത്തിങ്കള്‍ക്കൂട് കാണാക്കടമ്പിന്റെ കൊമ്പിലാട്
കയ് മെയ് മറന്നൊന്നു കൂടെയാട്
പൊല്‍ത്താലമേന്തുന്ന പൂങ്കിനാവേ നാണം കുണുങ്ങുന്ന നാട്ടുമൈനേ
ഹേ ഹേ ഹേ ഹേ
ലായിലല്ല ലായിലായ് ലായിലല്ല ലായിലായ്
നീയൊന്നു് പാട്  രാത്തിങ്കള്‍ക്കൂട്

Download

ആര്‍ദ്രമീ ധനുമാസ (Ardramee Dhanumasa)

സഫലമീ യാത്ര (Safalamee Yathra)
എന്‍ .എന്‍ . കക്കാട്‌

ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
വ്രണിതമാം കണ് ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ
പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം
ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം

എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക ഇവിടെ എന്തോര്‍മ്മകളെന്നോ

നെറുകയിലിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
എന്തും പരസ്പരം മോഹിച്ചും പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍ ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്‍ ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍ ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീ
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ
ഒന്നുമില്ലെന്നോ ഒന്നുമില്ലെന്നോ

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോമീ വഴി നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം 
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ

കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും
കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൗമ്യരായ് എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര

Download

Thursday, February 21, 2013

യത്തീമിന്‍ സുല്‍ത്താന്‍ (Yatheemin Sulthan)

ചിത്രം:ചന്ത(Chantha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

എലോലോ ഹേലയ്യാ എലോലോ ഹേലയ്യാ എലോലോ ഹേലയ്യാ
എലോലോ ഹേലയ്യാ എലോലോ ഹേലയ്യാ ഓ  ഓ  ഓ  ഓ ഓ

യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം
അരുമക്കനവിന്‍ കനിയേ ഇളമക്കുളിരിന്‍ പൊരുളേ
റബ്ബിന്‍ അരുമക്കനവിന്‍ കനിയേ നല്ലൊരിളമക്കുളിരിന്‍ പൊരുളേ
ഇടം നിന്നും വലം നിന്നും തത്തി മുത്ത മുരശ്ശൊലി മദ്ദള താളമിട്

യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം

മാനത്തു സൂര്യനുദിച്ചു മദിച്ചു പടിഞ്ഞാട്ടേ
കാലക്കടലിലടി തെറ്റി പാങ്ങനെ വീഴോളം
തീയും വെയിലും മറന്നു പണിയണ കുഞ്ഞാലി
ചക്കും കടവത്തെ തിത്തിബി താത്താന്റെ ചങ്ങായീ
പെരുന്നാളെത്തും കാലം ഉറുമാല്‍ മാടിക്കെട്ടി ഉശിരായി ചെത്തും പോലെ വാ
പെരുന്നാളെത്തും കാലം ഉറുമാല്‍ മാടിക്കെട്ടി ഉശിരായി ചെത്തും പോലെ വാ
ഇടം നിന്നും വലം നിന്നും തത്തി മുത്ത മുരശ്ശൊലി മദ്ദള താളമിട്

യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം

ഓ കല്ലായി കടവത്തെ കരിങ്കാണി ചന്തയില്‍ കിന്നരി വെയ്ക്കാത്തൊരു രാശാവ്
അടിമകളാം ഞമ്മക്ക് തല ചായ്ക്കാന്‍ ഖല്‍ബൊരത്താണിയാക്കാണ രാശാവ്

കാറക്കഴുത്തില്‍ കറുത്ത ചരടിട്ട കുഞ്ഞീവി
കാച്ചിയും തട്ടവും ഏലസ്സും കെട്ടിയ മുത്തീബി
അന്തിക്കിബിലീസ്സായ് ചുറ്റി നടക്കണ റംലാബി
ചന്തയ്ക്ക് ചന്തം പെരുത്തു കൊടുക്കണ സാറാബി
ഖല്‍ബില്‍ കണ്ണായ് മിന്നും കരളില്‍ മുത്തായ് തത്തും വീരനെ കാണാന്‍ കൂടെ വാ
ഖല്‍ബില്‍ കണ്ണായ് മിന്നും കരളില്‍ മുത്തായ് തത്തും വീരനെ കാണാന്‍ കൂടെ വാ
ഇടം നിന്നും വലം നിന്നും തത്തി മുത്ത മുരശ്ശൊലി മദ്ദള താളമിട്

യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം
അരുമക്കനവിന്‍ കനിയേ ഇളമക്കുളിരിന്‍ പൊരുളേ
റബ്ബിന്‍ അരുമക്കനവിന്‍ കനിയേ നല്ലൊരിളമക്കുളിരിന്‍ പൊരുളേ
ഇടം നിന്നും വലം നിന്നും തത്തി മുത്ത മുരശ്ശൊലി മദ്ദള താളമിട്
യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം

Download

മഞ്ഞില്‍ പൂത്ത സന്ധ്യേ (Manjil Pootha Sandhye)

ചിത്രം:മിന്നാമിനുങ്ങിനും മിന്നുകെട്ട് (Minnaminunginum Minnukettu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സ്വര്‍ണ ലത

മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍ കൊതിയല്ലയോ
മുടിമാടിവെച്ചൊരു പൂതിരുകിയ നിന്നെക്കാണുമ്പോള്‍
ഇടനെഞ്ചിനുള്ളിലെ പൊന്നുടുക്കില്‍ താളം കേള്‍ക്കുന്നു
മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍ കൊതിയല്ലയോ

ഈ നീലാകാശം നിന്റെ കണ്ണില്‍ മിന്നും ഈ പൂക്കാലം ഇതള്‍ ചൂടും
ഓ ഈ സായം കാലം എന്നെ പൊന്നില്‍ മൂടും ഈ സല്ലാപം ശ്രുതി മീട്ടും
മലരമ്പുകൊണ്ടൊരു മാന്‍ കുരുന്നു പോലെ നീ
എന്റെ മാര്‍ത്തടത്തിലെ പൂങ്കറുകയില്‍ വീഴുമോ

മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ

ഈ ചെണ്ടും വണ്ടും തമ്മിലൊന്നായ് ത്തീരും ഈ നീഹാരം വിരിനീര്‍ത്തും
ഓ ഈ കാറ്റും ഞാനും നിന്റെ കൂന്തല്‍ പുല്‍കും ഈ കാട്ടാറോ കളിയാക്കും
മുഴുതിങ്കള്‍ കൊണ്ടൊരു പൊട്ടണിഞ്ഞ രാത്രിയില്‍
നിഴല്‍ നെയ്തൊരുക്കിയ മണ്ഡപത്തില്‍ നില്‍പ്പൂ ഞാന്‍

മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍ കൊതിയല്ലയോ
മുടിമാടിവെച്ചൊരു പൂതിരുകിയ നിന്നെക്കാണുമ്പോള്‍
ഇടനെഞ്ചിനുള്ളിലെ പൊന്നുടുക്കില്‍ താളം കേള്‍ക്കുന്നു
മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ

Download

മലര്‍മാസം ഇതള്‍കോര്‍ക്കും (Malarmasam Ithalkorkkum)

ചിത്രം:നിര്‍ണ്ണയം (Nirnayam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ആനന്ദ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍

മലര്‍മാസം ഇതള്‍കോര്‍ക്കും ഈ ഓമല്‍ പൂമേനിയില്‍
മുകില്‍മാനം മഷിതേക്കും ഈ വെണ്ണിലാ കണ്‍കളില്‍
തേന്‍തേന്നലാടാടുമൂഞ്ഞാല നീയല്ലേ നീയീ കുറുമ്പിന്റെ തേരേറി വന്നില്ലേ
മലര്‍മാസം ഇതള്‍കോര്‍ക്കും ഈ ഓമല്‍ പൂമേനിയില്‍
മുകില്‍മാനം മഷിതേക്കും ഈ വെണ്ണിലാ കണ്‍കളില്‍

നിന്‍ നെഞ്ചിതില്‍ തത്തും തൂമുത്തു ഞാന്‍ മുത്തും
എല്ലാം മറന്നു പാടും നിന്നോടലിഞ്ഞു ചേരും
ഇമ ചായുമഴകിന്റെ കുനുപീലിയില്‍ കനിവാര്‍ന്ന മിഴിചേര്‍ന്നു ശ്രുതിതേടവേ
ഇളമാന്തളിര്‍ തനുവാകെയെന്‍ നഖലേഖനം സുഖമേകവേ
ഇന്നോളമില്ലത്തൊരാനന്ദമറിയും നാം

മലര്‍മാസം ഇതള്‍കോര്‍ക്കും ഈ ഓമല്‍ പൂമേനിയില്‍
മുകില്‍മാനം മഷിതേക്കും ഈ വെണ്ണിലാ കണ്‍കളില്‍
തേന്‍തേന്നലാടാടുമൂഞ്ഞാല നീയല്ലേ നീയീ കുറുമ്പിന്റെ തേരേറി വന്നില്ലേ

പൂര്‍ണ്ണേന്ദുവോ പൂവോ മാന്‍പേടയോ നീയോ
ഉള്ളില്‍ മിനുങ്ങിമിന്നും കണ്ണില്‍ കുണുങ്ങിയോടും
ഇടതൂര്‍ന്ന മുടിമാടി മലര്‍ ചൂടുവാന്‍ തുടുവിണ്ണില്‍ വിടരുന്നു പുലര്‍താരകള്‍
പ്രിയമേറുമീ നിമിഷങ്ങളില്‍ നിനക്കായി ഞാന്‍ പകരുന്നിതാ
നവമോഹനാളങ്ങള്‍ നിറമേകുമീ ജന്മം

Download

പുലിയങ്ക കോലംകെട്ടി (Puliyanka Kolamketty)

ചിത്രം:നിര്‍ണ്ണയം (Nirnayam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ആനന്ദ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി പടകൂട്ടി പാടികൂത്താട്‌ കൂത്താട്‌
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി കളിയാടി കൂടെ ചാഞ്ചാട്‌ ചാഞ്ചാട്‌
ചുവടുകളില്‍ ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

മുകിലാരം മൂടുംനേരം ചുടുകണ്ണീരായ്‌ പെയ്യല്ലേ കരയാനല്ലല്ലോ ഈ ജന്മം
മുകിലാരം മൂടുംനേരം ചുടുകണ്ണീരായ്‌ പെയ്യല്ലേ കരയാനല്ലല്ലോ ഈ ജന്മം
തിരതല്ലും സന്തോഷത്തില്‍ തീരംതേടി പോകാം ദൂരത്ത്‌ ആരാവാരം പൂരമായ്‌
പടയണിയില്‍ ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി പടകൂട്ടി പാടികൂത്താട്‌ കൂത്താട്‌
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി കളിയാടി കൂടെ ചാഞ്ചാട്‌ ചാഞ്ചാട്‌
ചുവടുകളില്‍ ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

കുരുകുഞ്ഞിക്കാറ്റില്‍ പോലും പിടിവിട്ടെന്നാല്‍ പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം
കുരുകുഞ്ഞിക്കാറ്റില്‍ പോലും പിടിവിട്ടെന്നാല്‍ പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം
കടലോളം മോഹംപേറി കാലം നോക്കിട്ടെന്തേ നേടാന്‍ ആഘോഷിക്കാം കൂട്ടരേ
തരികിടതോം ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി പടകൂട്ടി പാടികൂത്താട്‌ കൂത്താട്‌
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി കളിയാടി കൂടെ ചാഞ്ചാട്‌ ചാഞ്ചാട്‌
ചുവടുകളില്‍ ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

Download

തൂമഞ്ഞോ പരാഗം (Thoomanjo Paragam)

ചിത്രം:തക്ഷശില (Thakshashila)
രചന:കെ.ജയകുമാര്‍
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

തൂമഞ്ഞോ പരാഗം പോല്‍ ഈ മണ്ണിന്‍ പ്രസാദം പോല്‍
നീലത്താഴ്വാരം കാറ്റിലണയും കാവ്യ ശകലം കേട്ടു നില്‍ക്കുമ്പോള്‍
തൂമഞ്ഞോ പരാഗം പോല്‍

മേഘങ്ങള്‍ മായുമ്പോള്‍ ഹേമഗിരിമുടി തെളിയുമ്പോള്‍
മേഘങ്ങള്‍ മായുമ്പോള്‍ ഹേമഗിരിമുടി തെളിയുമ്പോള്‍
ശിശിരനിമീലിത മിഴികളിലൊരു നവമുകുളം താനേ വിരിയുന്നു
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

തൂമഞ്ഞോ പരാഗം പോല്‍

തീരങ്ങള്‍ കുളിരുമ്പോള്‍ ശ്യാമലതികകള്‍ പടരുമ്പോള്‍
തീരങ്ങള്‍ കുളിരുമ്പോള്‍ ശ്യാമലതികകള്‍ പടരുമ്പോള്‍
ഹിമവാഹിനികളില്‍ ഇനി മുതലൊരു പുതു മധുരം താനേ നിറയുന്നു
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

തൂമഞ്ഞോ പരാഗം പോല്‍ ഈ മണ്ണിന്‍ പ്രസാദം പോല്‍
നീലത്താഴ്വാരം കാറ്റിലണയും കാവ്യ ശകലം കേട്ടു നില്‍ക്കുമ്പോള്‍

Download

പോരു നീ വാരിളം (Poru Nee Varilam)

ചിത്രം:കാശ്മീരം(Kashmeeram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍
പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍
ഉള്ളില്‍ മൂളും സാരംഗീ നിന്‍ ശ്രീലാലാപം കേള്‍ക്കും നേരം
നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ്
പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ഓരോ സ്വരമുകുളങ്ങള്‍ ഇതളിടുമേതോ രാവിന്‍ ആരാമത്തില്‍
മഞ്ഞിന്‍ കുളുര്‍മണിയെണ്ണൂം മനസ്സിലെ മൗനം ചാര്‍ത്തും കാശ്മീരത്തില്‍
വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിന്‍ ഗീതമാവാന്‍
വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിന്‍ ഗീതമാവാന്‍
സ്വര്‍ണ്ണത്തേരില്‍ വരും മായക്കണ്ണനെ നിന്‍ മടുമലര്‍മിഴിമുനയാല്‍ മൂടുമോ

പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍

മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

കാറ്റിന്‍ കരകമലങ്ങള്‍ വിതറിയ മേഘം ചാര്‍ത്തും നക്ഷത്രങ്ങള്‍
ആരോ പ്രിയതരമായ് നിന്‍ മണിമുടി മൂടാന്‍ തേടും മുത്താകുമ്പോള്‍
ശുഭലയദര്‍ശനേ നിന്‍ നെറ്റിപ്പൊട്ടിടാന്‍ സുമധുര ചന്ദനം ചാലിക്കുമ്പോള്‍
ശുഭലയദര്‍ശനേ നിന്‍ നെറ്റിപ്പൊട്ടിടാന്‍ സുമധുര ചന്ദനം ചാലിക്കുമ്പോള്‍
കുംഭപ്പൗര്‍ണമിതന്‍ തങ്കക്കൈവിരലില്‍ ഒരു മണിമോതിരമായ് മിന്നി ഞാന്‍

പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍
ഉള്ളില്‍ മൂളും സാരംഗീ നിന്‍ ശ്രീലാലാപം കേള്‍ക്കും നേരം
നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ്
പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍

Download

പൂ‍നിലാമഴ (Poonilamazha)

ചിത്രം:മാനത്തെ കൊട്ടാരം (Manathe Kottaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

പൂ‍നിലാമഴ പെയ്തിറങ്ങിയ രാത്രിമല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായെന്നുള്ളില്‍ പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം
പൂ‍നിലാമഴ പെയ്തിറങ്ങിയ രാത്രിമല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം

ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം മരതകമഞ്ജിമയണിയും
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം മരതകമഞ്ജിമയണിയും
ആതിരപ്പൊന്‍‌നക്ഷത്രം പൂവിതള്‍ക്കുറി ചാര്‍ത്തുമ്പോള്‍
അരികില്‍‍ കനവിന്‍ തേരിറങ്ങുമ്പോള്‍
പടരും പരാഗസൗരഭം പകരം തരും വരം അലിഞ്ഞു പാടാന്‍

പൂ‍നിലാമഴ പെയ്തിറങ്ങിയ രാത്രിമല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം

ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും
ഒരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും
ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും
ഒരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും
കാല്‍ച്ചിലമ്പു കിലുങ്ങുമ്പോള്‍ കൈവളച്ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍ പകരം തരും ലയം അലിഞ്ഞു പാടാന്‍

പൂ‍നിലാമഴ പെയ്തിറങ്ങിയ രാത്രിമല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായെന്നുള്ളില്‍ പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം
ലാല ലാലല ലാല ലാലല ലാല ലാലല ലാലാ
ലാല ലാലല ലാല ലാലല ലാല ലാലല ലാലാ

Download

ഒരു വല്ലം പൊന്നും (Oru Vallam Ponnum)

ചിത്രം:മിന്നാരം (Minnaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി,ഷിബു ചക്രവര്‍ത്തി
സംഗീതം:എസ്.പി.വെങ്കടേഷ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,സുജാത

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നില്‍ മിന്നും തിരുകോടി പാവും
പടകാളി പെണ്ണേ നിന്‍ മണിമെയ്യില്‍ ചാര്‍ത്തീടാം
തുളുനാടന്‍ ചേലില്‍ നിന്നെ വരവേല്‍ക്കാന്‍ വന്നോളാം
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നില്‍ മിന്നും തിരുകോടി പാവും

ഓരിലത്താളി ഞാന്‍ തേച്ചു തരാം നിന്റെ തളിര്‍മേനിയാകെ ഞാന്‍ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലില്‍ വീഴുന്ന ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നില്‍ മിന്നും തിരുകോടി പാവും

ആലിലക്കുന്നിലെ ആഞ്ഞിലിയില്‍ നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവില്‍ ചില്ലയൊന്നില്‍ തമ്മില്‍ പുണര്‍ന്നാടുവാന്‍ ഞാനൊരൂയലിടാം
തിളവിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം
പുഴയില്‍ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം
മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം

പുതുമോടിപ്പാട്ടും പാടി കളിയാടാന്‍ വന്നോനേ
ഒരു വല്ലം പൊന്നും പൂവും കണികാണാന്‍ വേണ്ടല്ലോ
ഇലവംഗക്കാടും ചുറ്റി കൂത്താടും കലമാനേ
ഇടനെഞ്ചില്‍ കോലം തുള്ളും പലമോഹം പാഴാണേ

Download

തളിരണിഞ്ഞൊരു (Thaliraninjoru)

ചിത്രം:മിന്നാരം (Minnaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി,ഷിബു ചക്രവര്‍ത്തി
സംഗീതം:എസ്.പി.വെങ്കടേഷ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

തളിരണിഞ്ഞൊരു കിളിമരത്തിലെ കണിമലരേ വാ പൂക്കാലം പൂക്കാലം
വെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കാന്‍ വാ ആലോലം താലോലം
ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും
പൊല്‍ത്താലത്തിലെ പൊന്‍ നാണ്യങ്ങളും
പൂമാല്യങ്ങളും താ തന്നാനം തന്നാനം

Download

വാലിന്മേല്‍ പൂവും (Valinmel Poovum)

ചിത്രം:പവിത്രം (Pavithram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ശരത്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത 

വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
സുഖമോ അമ്മക്കിളിതന്‍ കുശലം തേടും അഴകേ
വരു നാവോറ് പാടാന്‍ നീ ഇനിവരും വിഷുനാളില്‍
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ

അമ്മത്തിരുവയറുള്ളില്‍ക്കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ്
അമ്മത്തിരുവയറുള്ളില്‍ക്കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ്
എന്തിനി വേണം എന്നരുളേണം പുന്നെല്ലിന്നവിലോ പൂവന്‍‌കനിയോ
തുമ്പപ്പൂച്ചോറോ തൂശനിലതന്‍ തുഞ്ചത്തുവച്ച പഴം‌നുറുക്കോ
തിരുനെല്ലിക്കാവിലെ ആ ആ ആ ആ
തിരുനെല്ലിക്കാവിലെ ചെറുതെച്ചിത്തേന്‍പഴം
വരു കല്‍ക്കണ്ടത്തേന്മാവില്‍ വിരുന്നുകൂടാന്‍ പോകാം

വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ

കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ് കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ
കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ് കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ
പൊന്‍‌കുരുത്തോലക്കുഴലുണ്ടേ കൊഞ്ചും ചിലമ്പിന്‍ മണിയുണ്ടേ
പുന്നാഗക്കയ്യിലെ തുടിയുണ്ടേ പൂക്കുലതുള്ളുന്ന താളമുണ്ടേ
കളമനെല്‍പ്പാടത്തെ ആ ആ ആ ആ
കളമനെല്‍ക്കതിര്‍ തരും കുറുമണി പാല്‍മണി
ഇനി എന്തേ കൊച്ചമ്പാട്ടീ മനസ്സില്‍ മോഹം ചൊല്ല്

വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
സുഖമോ അമ്മക്കിളിതന്‍ കുശലം തേടും അഴകേ
വരു നാവോറ് പാടാന്‍ നീ ഇനിവരും വിഷുനാളില്‍
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ

Download

കള്ളിപ്പൂങ്കുയിലേ (Kallippomkuyile)

ചിത്രം:തേന്മാവിന്‍ കൊമ്പത്ത് (Thenmavinkombath)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍

കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയില്‍ കാതില്‍ മെല്ലെ ചൊല്ലുമോ
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയില്‍ കാതില്‍ മെല്ലെ ചൊല്ലുമോ
കാവതി കാക്ക തന്‍ കൂട്ടില്‍ മുട്ടയിട്ടന്നൊരു നാള്‍
കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില്‍ മെല്ലെ ചൊല്ലുമോ

മിന്നാര പൊന്‍കൂട്ടില്‍ മിന്നുമാപ്പൊന്‍മുട്ട കാകന്റെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി
നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടില്‍ തളര്‍ന്നിരുന്നു
ആരാരോ ദൂരത്താരാരോ
ആലിന്‍ കൊമ്പത്തൊരോലക്കൂട്ടില്‍ നിന്നാലോലം പുഞ്ചിരിച്ചു

കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയില്‍ കാതില്‍ മെല്ലെ ചൊല്ലുമോ

ഊരാകെത്തെണ്ടുന്നോരമ്പലപ്രാവുകള്‍ നാടാകെ പാടിയപ്പോള്‍
കള്ളക്കഥ കാട്ടുതീയായി പടര്‍ന്നു
കാകനെ സ്നേഹിച്ച കാവളം പൈങ്കിളി കഥയറിയാതെ നിന്നു
പിന്നെപ്പിന്നെ കാതരായ്ക്കരഞ്ഞു
ആലോലം നീലപ്പൂങ്കാവില്‍
നീ നിന്‍ പുള്ളിത്തൂവല്‍ ചിക്കി ചിഞ്ചില്ലം പുഞ്ചിരിച്ചു

കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയില്‍ കാതില്‍ മെല്ലെ ചൊല്ലുമോ
കാവതി കാക്ക തന്‍ കൂട്ടില്‍ മുട്ടയിട്ടന്നൊരു നാള്‍
കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയില്‍ കാതില്‍ മെല്ലെ ചൊല്ലുമോ

Download

എന്തേ മനസ്സിലൊരു (Enthe Manassiloru)

ചിത്രം:തേന്മാവിന്‍ കൊമ്പത്ത് (Thenmavinkombath)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

എന്തേ മനസ്സിലൊരു നാണം ഓ എന്തേ മനസ്സിലൊരു നാണം
പീലിത്തൂവല്‍ പൂവും നുള്ളി പ്രേമലോലനീവഴി വരവായ്
എന്തേ മനസ്സിലൊരു നാണം ഓ എന്തേ മനസ്സിലൊരു നാണം

പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍ തൂവള്ളിക്കുടിലിലൊളിച്ചില്ലേ
ഓ  ഓ  ഓ  പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍ തൂവള്ളിക്കുടിലിലൊളിച്ചില്ലേ
ഗാനമൈനയായ് നീയെന്നില്‍ തളിരൂയലാടുകയല്ലോ
ഗാനമൈനയായ് നീയെന്നില്‍ തളിരൂയലാടുകയല്ലോ
എന്‍ പൂവനി തേടുകയാണല്ലോ

തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ

നിന്‍ മേനിയാകും പൊന്‍‌വീണ മീട്ടി എന്‍ മോഹമിനിയും പാടുമ്പോള്‍
ഓ  ഓ നിന്‍ മേനിയാകും പൊന്‍‌വീണ മീട്ടി എന്‍ മോഹമിനിയും പാടുമ്പോള്‍
ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ
ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ
നിന്‍ ചിരിമലരെന്നുടെ കുളിരല്ലേ

എന്തേ മനസ്സിലൊരു നാണം ഓ എന്തേ മനസ്സിലൊരു നാണം
പീലിത്തൂവല്‍ പൂവും നുള്ളി പ്രേമലോലനീവഴി വരവായ്
എന്തേ മനസ്സിലൊരു നാണം ഓ എന്തേ മനസ്സിലൊരു നാണം

Download

മാനം തെളിഞ്ഞേ (Manam Thelinje)

ചിത്രം:തേന്മാവിന്‍ കൊമ്പത്ത്  (Thenmavinkombath)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ്നേഷ്യസ് 
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

മാലേയലോല ലോലേ മാംഗല്യ ശീലേ
മാലേയലോല ലോലേ മാംഗല്യ ശീലേ
കല്യാണകാലമല്ലേ കളമൃദുവാണിയല്ലേ നീ പാട് പാട്

മാനം തെളിഞ്ഞേ നിന്നാല്‍‌ മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലി
ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു താലിയും കോണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാല്‍‌ മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം

പാടവരമ്പോളം ചാഞ്ചാടും കതിരണിമണിമയിലോ നീയോ
മാരിമുകില്‍ തേരില്‍ പോരുന്നോ മണിമഴവില്ലൊളിയോ നീയോ
എന്‍ ഉള്ളോരം തൂള്ളാന്‍ വാ നെയ്യാമ്പലേ
എന്‍ ഉള്ളോരം തൂള്ളാന്‍ വാ നെയ്യാമ്പലേ
പൂമുത്താരം ചാര്‍ത്താന്‍ വാ ചെന്താമരേ
ഇനി ഈ രാവില്‍ ഊരാകെ ആരേകി പൂരക്കാലം

മാനം തെളിഞ്ഞേ നിന്നാല്‍‌ മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം

ലാല ലാലാ ലലല ലാലാ ലാല ലാലാ ലലല ലാലാ
ലാല ലാലാ ലലല ലാലാ ലാല ലാലാ ലലല ലാലാ

പാല്‍ക്കുളിരാരോളം പെയ്യുന്നു പുതുമലരമ്പിളിയോ നീയോ
കാല്‍ത്തളമേളങ്ങള്‍ കേള്‍ക്കുന്നു കതിരുകള്‍ വിളയാടും നേരം
ഈ കല്യാണം കൂടാന്‍ വാ കുറുവാല്‍ക്കിളി
ഈ കല്യാണം കൂടാന്‍ വാ കുറുവാല്‍ക്കിളി
നിന്‍ പൊന്‍തൂവല്‍ കൂടും താ ഇളവേല്‍ക്കുവാന്‍
തളിരുടയാട കസവോടേ ഇഴ പാകി ആരേ തന്നു

മാനം തെളിഞ്ഞേ നിന്നാല്‍‌ മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലി
ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു താലിയും കോണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാല്‍‌ മനസ്സും നിറഞ്ഞും വന്നാല്‍ വേണം കല്യാണം

Download

ഞാറ്റുവേല കിളിയെ (Njattuvela Kiliye)

ചിത്രം:മിഥുനം (Midhunam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ

അണയൂ നീയെന്‍ അമ്പിളി കുളിരു ചൊരിയുമഴകായ് വരൂ
മുകിലിന്‍ ചേലത്തുമ്പിലായ് അരിയ കസവു മലര്‍ തുന്നി വാ
താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ
താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ
കദളീ കുളുര്‍ തേന്‍ തിരിയില്‍ ശലഭമിതണയെ

ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ

പുഴയില്‍ നിന്‍ പൊന്നോടമോ അലകള്‍ തഴുകുമരയന്നമായ്
അതില്‍ നിന്‍ ഗാനം കേള്‍ക്കയോ മധുരമൊഴികള്‍ നുര ചിന്നിയോ
മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ
മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ
വരുമോ കനിവാര്‍ന്നൊരുനാള്‍ പ്രിയതമയിതിലെ

ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ

Download

Wednesday, February 20, 2013

ചന്ദ്രലേഖയെന്തേ (Chandralekhayenthe)

ചിത്രം:അമ്മയാണെ സത്യം (Ammayane Sathyam)
രചന:കൈതപ്രം
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും
മൗനരേഖയെന്തേ നിന്നില്‍ ‍ മൂടിനില്‍പ്പതിനിയും
നിന്‍ വസന്തമുണരാനിനിയും എന്തുനല്‍കുമീ ഞാന്‍
ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും

വിണ്ണിന്‍ രാജധാനിയില്‍ ‍നിന്നോടൊത്തു ഞാന്‍ വരാം
മേഘം പെയ്തിറങ്ങുമീ നിനവില്‍ മിന്നലായ് വരാം
സ്വര്‍ഗ്ഗം തൊഴുതിറങ്ങും നിന്റെയുള്ളില്‍ രാഗമായ് വരാം
ദേവീ ആ ആ ആ ആ
തങ്കസ്വപ്നം നല്‍കാം വര്‍ണ്ണപ്പൂക്കള്‍ നല്‍കാം
തുമ്പക്കാവില്‍ നീളെ പാടാന്‍ കൂടെപ്പോരൂ

ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും

മഴവില്‍പ്പീലി കൊണ്ടുഞാന്‍ എഴുതാം നിന്റെ ഭംഗികള്‍
ഇനിനിന്‍ കൊച്ചു കുമ്പിളില്‍ ‍നല്‍കാം പ്രണയ സാഗരം
ചേതോഹാരിയാമെന്‍ പ്രേമഭൂവില്‍ നീവരില്ലയോ
ദേവീ ആ ആ ആ ആ
സ്നേഹത്തൂവല്‍ നല്‍കാം മോഹത്താലം നല്‍കാം
ഇല്ലിക്കാട്ടിന്നുള്ളില്‍ പോരൂ കൂടെപ്പോരൂ

ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും
മൗനരേഖയെന്തേ നിന്നില്‍ ‍ മൂടിനില്‍പ്പതിനിയും
നിന്‍ വസന്തമുണരാനിനിയും എന്തുനല്‍കുമീ ഞാന്‍
ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും

Download

ആഹാ മനോരഞ്ജിനി (Aha Manoranjini)

ചിത്രം:ബട്ടര്‍ഫ്ലൈസ് (Butterflies)
രചന:രവീന്ദ്രന്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

ഹേ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹോയ്
ആഹാ മനോരഞ്ജിനി സുരാംഗനി സൂപ്പര്‍ സുരസുന്ദരി
ഹേ നളചരിതം കഥയിന്‍ ദമയന്തിയോ
കണ്വാശ്രമത്തിന്‍ കാവ്യ ശകുന്തളയോ
ഓമര്‍ഖയ്യാമിന്‍ കവിത തുളുമ്പുന്ന മധുപാത്രമോ
ഓ ഓ ഓ ഓ അരേ വാവാ മനോരഞ്ജിനി സുരാംഗനി സൂപ്പര്‍ സുരസുന്ദരി

നല്ലനാളിന്റെ ആശംസയേകും രാജഹംസങ്ങളേ
ശ്യാമവാനിന്റെ സംഗീതമേകും പുഷ്പമൗനങ്ങളേ
ഈത്തടങ്ങളില്‍ വന്നുകൂടുമോ കൂടുമോ ഈലയങ്ങളില്‍ നൃത്തമാടുമോ ആടുമോ
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാള്‍ ഇന്നവള്‍ക്ക് കൈനിറച്ച് ചെണ്ടുകള്‍
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാള്‍ ജന്മനാള്‍ ഇന്നവള്‍ക്ക് കൈനിറച്ച് ചെണ്ടുകള്‍

ഹേ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹോയ്
വാവാ മനോരഞ്ജിനി സുരാംഗനി സൂപ്പര്‍ സുരസുന്ദരി

പൊന്‍‌പളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകള്‍
പൂങ്കുരുന്നേ വിരുന്നില്‍ വിളമ്പി എത്ര നൈവേദ്യങ്ങള്‍
ആനയിക്കുവാന്‍ വാദ്യമേളകള്‍ മേളകള്‍
അപ്സരസ്സുകള്‍ നിന്റെ ദാസികള്‍ ദാസികള്‍
തേരിറങ്ങിവന്ന രാജകന്യയോ ദേവലോകനര്‍ത്തകിയാം മങ്കയോ
തേരിറങ്ങിവന്ന രാജകന്യയോ അയ്യോ ദേവലോകനര്‍ത്തകിയാം മങ്കയോ

ഹേ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
അരേ വാവാ മനോരഞ്ജിനി സുരാംഗനി സൂപ്പര്‍ സുരസുന്ദരി
ആ ആ കണ്വാശ്രമത്തിന്‍ കാവ്യ ശകുന്തളയോ
ഓമര്‍ഖയ്യാമിന്‍ കവിത തുളുമ്പുന്ന മധുപാത്രമോ
ഓ ഓ ഓ ഓ അരേ ആഹാ മനോരഞ്ജിനി സുരാംഗനി സൂപ്പര്‍ സുരസുന്ദരി

ലാലാ ലല്ലാ ലല്ലാ ലാ ല ലല്ലാല്ലാ ലാലാ ലല്ലാ ലല്ലാ ലാ ല ലല്ലാല്ലാ

Download

അന്തിക്കടപ്പൊറത്തൊരോല (Anthikkadapporathorola)

ചിത്രം:ചമയം (Chamayam)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ജോളി അബ്രഹാം

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരന്‍
അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍ മൂപ്പര് പോണതാണേ
അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്

മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയന്‍
മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയന്‍
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ
വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരന്‍
അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍ മൂപ്പര് പോണതാണേ ഹോയ്

കടലിനക്കരെയേഴിലംപാലയിലായിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാനോമനവണ്ടു മുരളൂലേ
കടലിനക്കരെയേഴിലംപാലയിലായിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാനോമനവണ്ടു മുരളൂലേ
അക്കരെയിക്കരെയോടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ
അക്കരെയിക്കരെയോടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ
മുത്തു കിടന്നു തെളങ്ങൂലേ മുത്തു കിടന്നു തെളങ്ങൂലേ

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരന്‍
അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍ മൂപ്പര് പോണതാണേ ഹോയ്

താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിന്‍ കുട്ടിക-
ളക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട്
മലര്‍പ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
പറയച്ചെണ്ടകളലറിത്തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ്

ഞാനും കേട്ടേ ഞാനും കണ്ടേ അവനവനിന്നു കലമ്പിയ നേരത്തെന്റെ
കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാന്‍ അത്തിലു-
മിത്തിലുമാടം മാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ്
തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി
തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്

Download

മാലിനിയുടെ തീരങ്ങള്‍ (Maliniyude Theerangal)

ചിത്രം:ഗാന്ധര്‍വ്വം (Gandharvam)
രചന:കൈതപ്രം
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,സുജാത

മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ
ഹൃദയത്തിന്‍ തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ

നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍
ആ നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍
പൂന്തിങ്കള്‍ പോറ്റും മാനേ കനകത്തിന്‍ താമരയില്‍
പ്രണയത്തിന്‍ താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍

ആരോടും
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ

പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍
പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍
വാര്‍മയിലേ മഴവില്‍ക്കതിരേ
ആരോരും കാണാതെ
മലരമ്പന്‍ പുണരുമ്പോള്‍ ശാകുന്തളമുണരുമ്പോള്‍

ആരോടും
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ
തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ
ഹൃദയത്തിന്‍ തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ

Download

ശ്രീപാദം രാഗാര്‍ദ്രമായ് (Sreepadam Ragardramay)

ചിത്രം:ദേവാസുരം(Devasuram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം
ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം
ഞാനോ ആപാദം ശതതന്ത്രി മൂളും
ശ്രീവരാംഗവിലോല വല്ലകിയായ് മാറി
ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം

നവരാഗസ്വരലയപല്ലവിയായെന്‍
കനകാഭിലാഷം കണിപ്പീലി നീര്‍ത്തും പുലരിയില്‍
നവരാഗസ്വരലയപല്ലവിയായെന്‍
കനകാഭിലാഷം കണിപ്പീലി നീര്‍ത്തുമ്പോള്‍
കരമലരിണകളിലുണരുമൊരതിമൃദുവാം
മുദ്രാമുകുളങ്ങളേ നാമിനി ധന്യരായ്
ഹൃദയാങ്കണം മലയജപവനനിലലിയു-
മൊരണിമലരിതളണിക്കുമ്പിളായ്
സുഗമസംഗീതമാം അമൃതബിന്ദുക്കളേ
പ്രണവമണിയായ് നിരതനിധിയായ്
പ്രകൃതിയുണരാന്‍ അരുളിടവേ

ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം

Download

മേടപ്പൊന്നണിയും (Medapoonnaniyum)

ചിത്രം:ദേവാസുരം(Devasuram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,അരുന്ധതി

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍
വരവര്‍ണ്ണ ദീപരാജിയായ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

ശ്യാമതീരങ്ങളില്‍ പുതുകൗതുകം പൂത്തുവോ
രാഗലോലാമൃതം വനവേണുവില്‍ പെയ്തുവോ
ഇനിയീ ലാസ്യകലയില്‍ നൂറു പുളകം പൂക്കള്‍ വിതറും
ആലോലം അസുലഭം

നിസ നിസ ഗപ ഗപ ധനി ധനി രിമ രിമ ഗസനിധ പമഗരിസ

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

ശ്രീലരാഗങ്ങളില്‍ ഇനി ആദിതാളങ്ങളായ്
ഭാവഗീതങ്ങളില്‍ നവ നാദസൗന്ദര്യമായ്
പുലരും ജീവകലയില്‍ നമ്മളലിയും പുണ്യനിമിഷം
ആനന്ദം അനുഭവം

നിസ നിസ ഗപ ഗപ ധനി ധനി രിമ രിമ ഗസനിധ പമഗരിസ

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍
വരവര്‍ണ്ണ ദീപരാജിയായ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

Download

അല്ലിമലര്‍ കാവില്‍ (Allimalar Kavil)

ചിത്രം:മിഥുനം (Midhunam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടി പാടീ
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു കാതരമോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു
മഴവില്ലിന്‍ മണിമേട ഒരു കാറ്റില്‍ വീണു
മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമോരോര്‍മയായ്
മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമോരോര്‍മയായ്
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

വെറുതെ സൂര്യനെ ധ്യാനിക്കുമേതോ പാതിരാ പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്രഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്‍ മണ്ണിലീ വസന്തത്തിന്‍ ദൂതികള്‍
പിന്നെയും ചിരിക്കുന്നു പൂവുകള്‍ മണ്ണിലീ വസന്തത്തിന്‍ ദൂതികള്‍
ഋതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടി പാടീ
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

Download

Tuesday, February 19, 2013

സംഗീതമേ സാമജേ (Sangeethame Samaje)

ചിത്രം:പൂച്ചക്കാരു മണികെട്ടും (Poochakkaru Manikettum)
രചന:ബിച്ചു തിരുമല
സംഗീതം:ജോണ്‍സണ്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ
എന്‍ സ്വരാഞ്ജലി പൂജയില്‍ ജന്മതംബുരു മീട്ടിനീ
ഹൃദയമാം പൂവില്‍ നിറയും ശ്രുതി സുമംഗലിയായ്
സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ

വീണുടഞ്ഞ ശംഖിലെ ധ്വനിയിലൊഴുകിയ പുണ്യമേ
കുങ്കുമോത്സവസന്ധ്യകള്‍ നിന്‍ മൃദുലമാം കവിള്‍ തഴുകിയോ
വീണുടഞ്ഞ ശംഖിലെ ധ്വനിയിലൊഴുകിയ പുണ്യമേ
കുങ്കുമോത്സവസന്ധ്യകള്‍ നിന്‍ മൃദുലമാം കവിള്‍ തഴുകിയോ
കാട്ടുപുല്‍ത്തണ്ടില്‍ ഏതോ കാറ്റുതാരാട്ടി ഓമനത്തിങ്കള്‍ കുഞ്ഞും പാലിലാറാടി
മിഴിയില്‍ മേവല്‍ക്കിളികള്‍ തൂവല്‍പൊഴിയും നേരം കാതിനു കൗതുകമേകി വരൂ

സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ

പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം
ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം
പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം
ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം
നാക്കു പൊന്നാക്കും ചൊല്ലിന്നക്ഷരം

പാ സഗമപനി പാ മരിസനിസ പാ
നീസാ ഗാമ രിസനി സനിപമരി
സാസസാസ സാസസാസ സസ ഗാഗഗാഗ ഗാഗഗാഗ ഗഗ
മാമമാമ മാമമാമ മമ മരിസനിപമ
മമപ മമപ നിനിപ
മമപ മമപ നിനിപ
മമപ മമപ നിനിപ
മമപ മമപ നിനിപ
സഗമ ഗമപ മപനി പമരിസനി

പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം
ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം
നാക്കു പൊന്നാക്കും ചൊല്ലിന്നക്ഷരം നേദ്യം
മാനസത്താളില്‍ ദേവി നീ പ്രസാദം താ
ചൊടിയിലീറന്‍ ചിറകു നീട്ടുംഭജന മന്ത്രം
പൂങ്കിളി മേളയില്‍ അര്‍ച്ചനയായ്

സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ
എന്‍ സ്വരാഞ്ജലി പൂജയില്‍ ജന്മതംബുരു മീട്ടിനീ
ഹൃദയമാം പൂവില്‍ നിറയും ശ്രുതി സുമംഗലിയായ്
സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ

Download

മഴവില്‍ക്കൊതുമ്പിലേറി (Mazhavilkkodumbileri)

ചിത്രം:അദ്വൈതം (Adwaitham)
രചന:കൈതപ്രം
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ‍
കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണു നീ
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്
മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ‍
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലനായ്
മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ‍

പുതുലോകം ചാരേ കാണ്മൂ നിന്‍ ചന്തം വിരിയുമ്പോള്‍
അനുരാഗം പൊന്നായ് ചിന്നി നിന്‍ അഴകില്‍ തഴുകുമ്പോള്‍
താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട നീര്‍ത്തിയെന്റെ രാഗ സീമയില്‍
അല്ലിമലര്‍ക്കാവിന്‍മുന്നില്‍ തങ്കത്തിടമ്പെഴുന്നള്ളും മോഹസന്ധ്യയില്‍

മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ‍
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്
മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ‍

തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ തിറമേളം കൂടാറായ്
മണിനാഗക്കോവിലിനുള്ളില്‍ നിറദീപം കാണാറായ്
അങ്കത്താളം തുള്ളിത്തുള്ളി കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണക്കേളിയില്‍
കോലം മാറി താളം മാറി ഓളംതല്ലും തീരത്തിപ്പോള്‍ വന്നതെന്തിനായ്

മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ‍
കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണു നീ
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്
മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ‍

Download

നീലക്കുയിലേ ചൊല്ല്ലൂ (Neelakkuyile Chollu)

ചിത്രം:അദ്വൈതം (Adwaitham)
രചന:കൈതപ്രം
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

നീലക്കുയിലേ ചൊല്ല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെക്കണ്ടോ
തങ്കത്തേരില്‍ വന്നെന്‍ മാറില്‍പ്പടരാനിന്നെന്‍ പുന്നാരത്തേന്‍ കുടം വരുമോ
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍ എത്തുമെന്നോ കള്ളനെന്നുമെന്നോ
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍ എത്തുമെന്നോ കള്ളനെന്നുമെന്നോ
നീലക്കുയിലേ ചൊല്ല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെക്കണ്ടോ

കതിവന്നൂര്‍ പുഴയോരം കതിരാടും പാടത്ത് പൂമാലപ്പെണിനേ കണ്ടോ
കണിമഞ്ഞള്‍ക്കുറിയോടെ ഇളമഞ്ഞിന്‍ കുളിരോടെ അവനെന്നെത്തേടാറുണ്ടോ
ആ പൂങ്കവിള്‍ വാടാറുണ്ടോ ആരോമലീ ആതിരാരാത്രിയില്‍ അരികെ വരുമോ

നീലക്കുയിലേ ചൊല്ല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെക്കണ്ടോ
തങ്കത്തേരില്‍ വന്നെന്‍ മാറില്‍പ്പടരാനിന്നെന്‍ പുന്നാരത്തേന്‍ കുടം വരുമോ

അയലത്തെക്കൂട്ടാളര്‍ കളിയാക്കിച്ചൊല്ലുമ്പോള്‍ നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്‍മേല്‍ വിരലോടിച്ചവളെന്റെ കാരിയം ചൊല്ലാറുണ്ടോ
ആ പൂമിഴി നിറയാറുണ്ടോ അവളമ്പിളിപ്പാല്‍ക്കൂടം തൂവെയെന്നരികെവരുമോ

നീലക്കുയിലേ ചൊല്ല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെക്കണ്ടോ
തങ്കത്തേരില്‍ വന്നെന്‍ മാറില്‍പ്പടരാനിന്നെന്‍ പുന്നാരത്തേന്‍ കുടം വരുമോ
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍ എത്തുമെന്നോ കള്ളനെന്നുമെന്നോ
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍ എത്തുമെന്നോ കള്ളനെന്നുമെന്നോ
നീലക്കുയിലേ ചൊല്ല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെക്കണ്ടോ

Download

കുനു കുനെ ചെറു (Kunu Kune Cheru)

ചിത്രം:യോദ്ധ (Yodha)
രചന:ബിച്ചു തിരുമല
സംഗീതം:എ.ആര്‍ .റഹ് മാന്‍
ആലാപനം‌:യേശുദാസ് ,സുജാത

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍

ആ ഹ ഓ  ഓ  ഓ
മുഖവും മെയ്യും ഊടും പാവും മൂടും ഹാ ഹാ
വഴിയോരത്തെ വേലപ്പൂവേ നാണം ഹോ ഓ ഹോ ഹോ
ഇരുവാലന്‍ പൂങ്കിളിയേ ഇത്തിരിയ്ക്കു സ്വപ്നമിട്ട മിഴിയില്‍
ഇണയേ തേടും ദുരിശം മുത്തമിട്ടു വച്ചതെന്തിനാണീശം
ശില്‍പ്പമെന്‍ മുന്നില്‍ ശില്‍പ്പി എന്‍ പിന്നില്‍
ശില്‍പ്പശാല നെഞ്ചകങ്ങളില്‍

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു വരു

ഓ ഓ ഓ ഓ ഓ ഓ ഓ ആഹാ ഓ ഓ ഓ ഓ ഓ

ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും മ്  മ്
ശശികാന്ത കല്ലായി പോയെന്‍ മാനസം മ്  മ്
തുളസി തീര്‍ത്ഥം കിനിയും ഋതു കൊണ്ടു മണ്ട വെച്ച ശിഖരം
ഉണരും നേപ്പാള്‍ നഗരം കൊണ്ടു തന്നു നിന്നെ ഇന്നു പകരം
സ്വര്‍ഗ്ഗമീ ബന്ധം സ്വന്തമീ ബന്ധം
സുന്ദരം ജന്മ സംഗമം

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
ചുവടിടും കവിളുകളില്‍

Download

പടകാളി ചണ്ടി ചങ്കരി (Padakali Chandi Chankari)

ചിത്രം:യോദ്ധ (Yodha)
രചന:ബിച്ചു തിരുമല
സംഗീതം:എ.ആര്‍ .റഹ് മാന്‍
ആലാപനം‌:യേശുദാസ് ,എം.ജി.ശ്രീകുമാര്‍

പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ഹെഹേ പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ വണങ്ങി കുണുങ്ങി മണുങ്ങന്‍
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി അയ്യേ ഈ മരമടയനു ഞാനെതിരല്ലടാ പോ
കുന്നുമ്മേലഞ്ചാറെട്ടില്ലത്തെലിപ്പിലി കടലുകളൊഴുതു കുന്നിത്തൈ വച്ചാരെടോ
ആ കുന്നിത്തൈ മേലേ അന്നന്തിക്കിടയിലടയ്ക്കകള്‍ കായ്ച്ചൂ ചെണ്ടപ്പം മാങ്ങാപ്പഴം
തൊലിയോടുതൊലു തൊലിയഴിയിലൊരുക്കുഴവി
ഹൊയ് അമ്മാ ഹൊയ് ഹൊയ്
കുഴവിയിലെഴുപതു കിഴവികളഴകൊടു ചറപറ ചറപറ ഇടിയിടിയോ
ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ കറിക്കു നുറുക്കും ചെറുക്കാ
മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ കുരുമുളകരിപൊടി ഒരുപിടി വിതറിവിടും

താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാ
താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാ

അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും മൂഞ്ചാവാല്‍ കോഴിത്താന്‍
പിന്നാലെ കുറുക്കന്‍ തെയ്യന്താരോ
ആനത്തടിയനും ആനയ്ക്കൊടയനും ആനത്തൊടിയില് നെലയില്ലാ
അമ്പാടി ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ ഡേയ്
വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലെടാ എഡേയ്
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടിതിലെ എതിരെയിഴയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ

പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ആ പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ വണങ്ങി കുണുങ്ങി മണുങ്ങന്‍
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി ഹൂ ഹൂ ഈ മരമടയനു ഞാനെതിരല്ലടാ ആ പോ

ഭൂമി തൊരന്ന് നീ അപ്പുറം പോയീടില്‍
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തില്‍ കെട്ടാനും
വഴിയില്ലാത്തോനെന്തും വീമ്പിളക്കാം
കാണാന്‍ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ
നീയോ നിന്റെ പകര്‍പ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ
ചൊട്ടച്ചാണില്‍ ദൂരം ചാടും കൊക്കോ
കോഴിച്ചാത്തനു മാനം മുട്ടാന്‍ മോഹം
കണസാ കൊണസാ പറയാതടിവെയ് കൂവേ
കണിശം കെണിയും തകിടം മറിയും കൂഹേ
മൊറ പറയാന്‍ ചൊറ പറയാന്‍ തടിയനുമുണ്ടേ പൊങ്ങച്ചം
അടിപറയാന്‍ അവകയിടാന്‍ മടയനു ചെറ്റത്തരമൊരു ജഗപൊഗ
മനസ്സിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ
പോയിച്ചെലവിനു ചെല്ലറ വരവിനു ചെറു ചെറു വേലകളിരവില്‍ തെരയെടാ
പതിനെട്ടടവും പിഴയും നേരം ഉടുമുണ്ടുരിയും തലയില്‍ കെട്ടുമെടാ

പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ഹൊയ് പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ

Download

Monday, February 18, 2013

മിണ്ടാത്തതെന്തേ (Mindathathenthe)

ചിത്രം:വിഷ്ണുലോകം (Vishnulokam)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍ തേനൊലിയോ തേങ്ങലോ
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍ തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ദൂരേക്ക്‌ ദൂരേയമ്പിളി കൊമ്പത്ത്
പൊന്‍തൂവല്‍ ചേലുണരാന്‍
പൊന്‍തൂവല്‍ ചേലുണരാന്‍ കൂടെപ്പോരുന്നോ
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍ തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

മായികരാവിന്‍ മണിമുകില്‍ മഞ്ചലില്‍ വിണ്ണിന്‍ മാറിലേക്ക്‌ നീ വരുന്നുവോ
മായികരാവിന്‍ മണിമുകില്‍ മഞ്ചലില്‍ വിണ്ണിന്‍ മാറിലെക്കിറങ്ങുമെങ്കില്‍
പോന്നോടക്കുഴലൂതിയുണര്‍ത്താനാളുണ്ടേ മഞ്ഞില വീശിവീശി ഉറക്കാനാളുണ്ടേ
ഓ  ഓ  ഓ  ഓ  ഓ

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍ തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

താരണിമേടയില്‍ നിറമിഴി നാളമായ് ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് നീ
താരണി മേടയില്‍ നിറമിഴി നാളമായ് ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ്
പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ ഇത്തിരികൂട്ടില്‍ പൂപ്പട കൂട്ടാനാളുണ്ടേ
ഓ  ഓ  ഓ  ഓ  ഓ

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍ തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ദൂരേക്ക്‌ ദൂരേയമ്പിളി കൊമ്പത്ത്
പൊന്‍തൂവല്‍ ചേലുണരാന്‍
പൊന്‍തൂവല്‍ ചേലുണരാന്‍ കൂടെപ്പോരുന്നോ
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍ തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

Download

സ്വാമിനാഥ (Swaminadha)

ചിത്രം:ചിത്രം (Chithram)
രചന:മുത്തുസ്വാമി ദീക്ഷിതര്‍
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

ആ  ആ  ആ  ആ  ആ  ആ  ആ  ആ

സ്വാമിനാഥ പരിപാലയാ സുമാം
സ്വാമിനാഥ പരിപാലയാ സുമാം
സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

വാമദേവ പാര്‍വ്വതി ആ ആ ആ ആ
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാരിജാസ് ത്ര സമ്മോഹിതാകാര

സാ രിഗമപനി പപമമ രിരിസരി സാ
സാ രിഗമപനി പപമമ രിരിസരി സാ
മ ഗപമനി പമഗമ രിരിസനി
സരിഗമാ പ ഗമ പസാനി പമരിരി സാ
രിസനിപ സനിപമ നിപമരിരി
സരിഗമ പസനി സരി സ നിപമരി സാ
രിസസനിനി പപമമ രിരിസനി
സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി

സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ ആ  ആ  ആ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാവ്യ നാടക അലങ്കാര ഭരണ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാവ്യ നാടക അലങ്കാര ഭരണ
ഭൂമി ജലാഗ്നി വായു ഗഗന കിരണ ബോധരൂപ നിത്യാനന്ദ കരണ

സാ രിഗമപനി പപമമ രിരിസരി സാ
സാ രിഗമപനി പപമമ രിരിസരി സാ
മ ഗപമനി പമഗമ രിരിസനി
സരിഗമാ പ ഗമ പസാനി പമരിരി സാ
രിസനിപ സനിപമ നിപമരിരി
സരിഗമ പസനി സരി സ നിപമരി സാ
രിസസനിനി പപമമ രിരിസനി
സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി

സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

Download

നഗുമോ (Nagumo)

ചിത്രം:ചിത്രം (Chithram)
രചന:ത്യാഗരാജ കീര്‍ത്തനം
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:നെയ്യാറ്റിന്‍കര വാസുദേവന്‍ ,എം.ജി.ശ്രീകുമാര്‍

മ്   മ്   മ്   മ്   മ്   മ്  ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ നാ നാ നാ നാ
സഗമപനിസാ
സനിധപമഗരിനി സാ

നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ മു ഗനലേ നി നാ ആ ആ തെലിസി

നഗരാജാ
ആ ആ ആ ആ ആ ആ ആ ആ ആ
നഗരാജാ ധര നിദു പരിവാരുലേല
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ

ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ
ജഗമേലേ
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
വഗജു പകുതാളനു നന്നേലു കോരാ ത്യാഗരാജനുന്നതി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ

ഗമനിധപമ ഗരിനിസാ ഗാമ നഗുമോ
നിസഗമപനി സഗരിനിസാ നിധമപ ഗരിനിസാ ഗാമ നഗുമോ
നിധപമ ഗരിസനി സഗമപ ഗമപനി സമമഗ ഗരിരിസ
ധനിധപ മപനിധ പമഗരി നിസഗമ നഗുമോ ഓ
നിസ നിനിസ നിനിസ നിനിസസ നിനിസ നിനിസ
നിധപമ പനിസ ഗമ ഗമ പനിസ നിസഗമ പനിസ
മഗരിസനിധപ മഗാ മ പനിസ
നിധപമഗരി സനി സഗമപ പനിസ
പനിസ ഗരിസ നിധപമനിസ
നിസ നിസ നിസ നിസ നിസ നിസ
നിധപമനിസ
ഗാമപനിസ
സഗമപനിസ
ഗമപനിസഗാ
മപനിസഗമാ
പനിസഗമപാ
ഗരിനിസ നിധമപ
ഗരിനിസ ഗരിനിസ നിധമപ ഗരിനിസ
നിധപമ ഗരിനിസ
ഗരിസ നിധപ
ഗരിസ നിധപ
ഗരിസ ഗരിസ നിധപ
ഗരിസ നിധപ ഗരിസാ ഗാ മ പമഗരിസനി
സാ ഗാ പമഗരിസനി
സാ ഗമഗരിസനി
സഗ മപമ ഗമ പനിപ മപ നിസനിപാപ നീ നിസ
സനിസ നിധപമ പാപ നി നിനിസ നിധപമ പാപ പ സനിധപമ
ഗമ പനിപാ പ പപ നിസനി നി പനി സരിസ
ഗഗഗ രിരിരി സസസ ഗരിസനിധപ
രിരിരി സസസ രിസനിധപമ ഗഗഗ ഗമപനിസഗമമ
ഗരിസ പസ നിധപ ഗരി സഗമ നഗുമോ

നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ  ആ ആ ആ ആ ആ ആ

Download

ആതിര വരവായി (Athira Varavayi)

ചിത്രം:തുടര്‍ക്കഥ (Thudarkkatha)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ.പി.വെങ്കിടേഷ് 
ആലാപനം: എം.ശ്രീകുമാര്‍ ,ചിത്ര

ആതിര വരവായി പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം അഴകൊടു കമലദളം നീട്ടുന്നു
മംഗല്യഹാരം ദേവിയ്ക്കു ചാര്‍ത്താന്‍
മഞ്ജുസ്വരങ്ങള്‍ കോര്‍ത്തൊരു ഹാരം ശ്രീരാഗമായ്
ആതിര വരവായി പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം അഴകൊടു കമലദളം നീട്ടുന്നു

ഒരു കാലില്‍ കാഞ്ചനക്കാല്‍ച്ചിലമ്പും മറുകാലില്‍ കരിനാഗക്കാല്‍ത്താളവും
ഒരു കാലില്‍ കാഞ്ചനക്കാല്‍ച്ചിലമ്പും മറുകാലില്‍ കരിനാഗക്കാല്‍ത്താളവും
ഉള്‍പ്പുളകം തുടികൊട്ടുന്നുവോ പാല്‍ത്തിരകള്‍ നടമാടുന്നുവോ
കനലോ നിലാവോ ഉതിരുന്നുലകാകെ

ആതിര വരവായി പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം അഴകൊടു കമലദളം നീട്ടുന്നു

താരാപഥങ്ങളില്‍ നിന്നിറങ്ങി താണുയര്‍ന്നാടും പദങ്ങളുമായ്
മാനസമാകും തിരുവരങ്ങില്‍ ആനന്ദലാസ്യമിന്നാടാന്‍ വരൂ
പൂക്കുടയായ് ഗഗനം പുലര്‍‌കാലകാന്തിയണിയേ
പാര്‍ത്തലമാകെയിതാ ശിവശക്തിതാണ്ഡവം
ധിരന ധീംതനന ധിരന ധീംതനന ധീം ധീം ധീം
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ
തനന ധീം ധിരന ധീം ധിരനന ധീം
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ആതിര വരവായി പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം അഴകൊടു കമലദളം നീട്ടുന്നു

Download

ശരറാന്തല്‍ (Shararanthal)

ചിത്രം:തുടര്‍ക്കഥ (Thudarkkatha)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ.പി.വെങ്കിടേഷ് 
ആലാപനം: എം.ശ്രീകുമാര്‍

ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും
ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്
നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ ഇതള്‍തോറും നര്‍ത്തനമാടും
തെന്നലായ് വെണ്ണിലാവായ്
ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും
ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്

ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
ഒരു മുത്ത് ചാര്‍ത്തീ ഞാന്‍ എന്നാത്മാവില്‍

ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും
ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്

പാടീ രാപ്പാടി കാടും പൂ ചൂടി
ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
എതിരേല്‍പ്പൂ നിന്നെ ഞാന്‍ എന്നാത്മാവില്‍

ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും
ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്
നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ ഇതള്‍തോറും നര്‍ത്തനമാടും
തെന്നലായ് വെണ്ണിലാവായ്
ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും
ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്

Download

ഒരിക്കല്‍ നീ ചിരിച്ചാല്‍ (Orikkal Nee Chirichal)

ചിത്രം:അപ്പു (Appu)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:സുന്ദരരാജന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,സുജാത

ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണ്ണമികള്‍ എന്നോമലാളേ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍‌കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍ തുളുമ്പും പൗര്‍ണ്ണമികള്‍

ആ  ആ   ആ  ആ   ആ  ആ   ആ  ആ

ഉള്ളിന്റെയുള്ളില്‍ നീ തൊട്ട പുളകമെഴുതിക്കഴിഞ്ഞ മൊഴികള്‍
കാണാതെ ചൊല്ലുമെന്നെന്നുമകലെയായാലുമെന്റെ മിഴികള്‍
ഉള്ളിന്റെയുള്ളില്‍ നീ തൊട്ട പുളകമെഴുതിക്കഴിഞ്ഞ മൊഴികള്‍
കാണാതെ ചൊല്ലുമെന്നെന്നുമകലെയായാലുമെന്റെ മിഴികള്‍
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്‍ മുഖവുമതില്‍ പൂക്കും
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്‍ മുഖവുമതില്‍ പൂക്കും
എനിക്കും നിനക്കും ഒരു ലോകം

ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണ്ണമികള്‍ എന്നോമലാളേ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍‌കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍ തുളുമ്പും പൗര്‍ണ്ണമികള്‍

വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ കണ്ണില്‍ വിടര്‍ന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെയുള്ളില്‍ തരംഗമായി
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ കണ്ണില്‍ വിടര്‍ന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെയുള്ളില്‍ തരംഗമായി
പൂകൊഴിയും വഴിവക്കില്‍ പൊന്‍‌മുകിലിന്‍ മുഖം നോക്കി
ഞാനിരിക്കും നീ പോയ നാളുതൊട്ടു നാളെണ്ണി
പൂകൊഴിയും വഴിവക്കില്‍ പൊന്‍‌മുകിലിന്‍ മുഖം നോക്കി
ഞാനിരിക്കും നീ പോയ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം

ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍‌കിനാവേ
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണ്ണമികള്‍ എന്നോമലാളേ
എനിക്കും നിനക്കും ഒരു ലോകം
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

ഉന്നം മറന്നു (Unnam Marannu)

ചിത്രം:ഇന്‍ ഹരിഹര്‍ നഗര്‍ (In Harihar Nagar)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

ലാലാലാ ലല ലാലാലാ ലാലാലാ ലല ലാലാലാ

പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലിപുല്ലെടാ ഉശിരില്ലെന്നതു നേരെടാ
എലിതുമ്മിയാല്‍ മലവീഴുമോ എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ
പായുംമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര്‍

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

ബംബ ബംബ ബം ബിം ബംബ ബംബ ബം
ബംബ ബംബ ബം ബിം ബംബ ബംബ ബം

ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ
ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്നൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

Download

ഏകാന്തചന്ദ്രികേ (Ekanthachandrike)

ചിത്രം:ഇന്‍ ഹരിഹര്‍ നഗര്‍ (In Harihar Nagar)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ഉണ്ണിമേനോന്‍

കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ
ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ
ഏകാന്തചന്ദ്രികേ

പതിനഞ്ചുപിറന്നാളിന്‍ തിളക്കം പിന്നെ പതിവായി ചെറുതാകും ചെറുപ്പം
അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ എന്റെ മിഴിക്കുള്ളില്‍ നിനക്കെന്തൊരിളക്കം
അഴകിനൊരാമുഖമായഭാവം അതിലാരുമലിയുന്നൊരിന്ദ്രജാലം
അഴകിനൊരാമുഖമായഭാവം അതിലാരുമലിയുന്നൊരിന്ദ്രജാലം
പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത്

കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ
ഏകാന്തചന്ദ്രികേ

മനസ്സുകൊണ്ടടുത്തു വന്നിരിക്കും നിന്റെ കനവുകണ്ടിരുന്നു ഞാനുറങ്ങും
മിഴിത്തൂവല്‍ പുതപ്പെന്നെ പുതയ്ക്കും എല്ലാം മറന്നുഞാനതിലെന്നും ലയിക്കും
നമുക്കൊന്നിച്ചാകാശക്കോണിലേറാം നിറമുള്ള നക്ഷത്രത്താലി ചാര്‍ത്താം
നമുക്കൊന്നിച്ചാകാശക്കോണിലേറാം നിറമുള്ള നക്ഷത്രത്താലി ചാര്‍ത്താം
നിന്നോലക്കണ്ണിലാ ഉന്മാദമുണര്‍ത്തുന്നു

കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ
ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ
കരളിലെ പാട്ടിനോ

Download

കണ്ണീര്‍ക്കായലിലേതോ (Kanneerkayaliletho)

ചിത്രം:രംജിറാവു സ്പീകിംഗ്‌ (Ramji Rao Speaking)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ

ഇരുട്ടിലങ്ങേതോ കോണില്‍ നാലഞ്ചു നക്ഷത്രങ്ങള്‍
കാവല്‍വിളക്കെന്നോണം കാണാമെന്നാലും
കറുപ്പെഴും മേഘക്കീറില്‍ വീഴുന്ന മിന്നല്‍ച്ചാലില്‍
രാവിന്റെ ശാപം തെല്ലും തീരില്ലെന്നാലും
തിരക്കൈയ്യിലാടി തീരങ്ങള്‍ തേടി ദിശയറിയാതെ കാതോര്‍ത്തു നില്പൂ
കടല്‍പ്പക്ഷി പാടും പാട്ടൊന്നു കേള്‍ക്കാന്‍

കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ

ചുഴിത്തിരയ്ക്കുള്ളില്‍ ചുറ്റും ജീവന്റെയാശാനാളം
കാറ്റിന്റെ കൈകള്‍ കെട്ടും യാമങ്ങള്‍ മാത്രം
വിളമ്പുവാനില്ലെന്നാലും നോവിന്റെ മണ്‍പാത്രങ്ങള്‍
ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും
വിളിപ്പാടു ചാരെ വീശുന്ന ശീലില്‍ കിഴക്കിന്റെ ചുണ്ടില്‍ പൂശുന്ന ചേലില്‍
അടുക്കുന്നു തീരം ഇനിയില്ല ദൂരം

കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ

Download

പാടം പൂത്ത കാലം (Padam Pootha Kalam)

ചിത്രം:ചിത്രം (Chithram)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ ഓണപ്പാട്ടൊന്നു പാടീ
പാടം കൊയ്യുമ്പോള്‍ പാടാന്‍ പനംതത്തേ നീയും പോരാമോ കൂടെ
പുഴയോരത്തുപോയ്‌ തണലേറ്റിരുന്ന്  കളിയും ചിരിയും നുകരാം ആ ആ

പാടം പൂത്തകാലം പാടാന്‍ വന്നു നീയും

ദൂരെ പകലിന്റെ തിരി മെല്ലെ താഴുമ്പോള്‍ ഗ്രാമം മിഴിപൂട്ടുമ്പോള്‍
പാടിതീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍ വാതിലില്‍ വന്നവളെ
നറുതേന്‍ മൊഴിയേ ഇനി നീ അറിയൂ ഹൃദയം പറയും കഥ കേള്‍ക്കൂ ആ ആ

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

Download