Thursday, June 27, 2013

പ്രിയനുമാത്രം ഞാൻ (Priyanumathram Njan)

ചിത്രം:റോബിൻഹുഡ്‌ (Robinhood)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:വിജയ്‌ യേശുദാസ് ,ശ്വേത

പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും പ്രണയമുന്തിരികൾപൂക്കും
എന്റെ പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ പ്രണയം
മുകിലും മഴയും പ്രണയമയം  ഓ
മലരിൻ ഇതളിൽ പ്രണയം വണ്ടിൻ‌ ചുണ്ടിൽപ്രണയം
താരും തളിരും പ്രണയമയം ഹോയ്
തൂവെണ്ണിലാവിൽ  രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽകുറിച്ചുവെച്ച ഗാനം മുഴുവൻ പ്രണയം

എന്റെ പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം
മൗനം പോലും പ്രണയമയം ഹോയ് ഹോ  ഹോ
മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം ഹോ
പ്രേമോപഹാരം താരാഗണങ്ങൾ
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ ആരോപാടും പ്രണയം

ഹേ ഹേ ഹേ പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും പ്രണയമുന്തിരികൾപൂക്കും
മ്  മ്  മ്  മ്  ഹ ഹാ മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

Download

കാട്ടാറിനു (Kattarinu)

ചിത്രം:ലൗഡ്സ്പീക്കർ (Loudspeaker)
രചന:അനിൽ പനച്ചൂരാൻ
സംഗീതം:ബിജിബാൽ
ആലാപനം‌:പി.ജയചന്ദ്രൻ ,രാഖി

മ് കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത് ചെറു നാരു കൊരുത്തു മിനുക്കിയ കൂടുണ്ട്
തള്ളപൂവാലിക്ക് ചെല്ലക്കൂത്താടും കുഞ്ഞി കൊഞ്ചല്‍ കൂട്ട് കാടാകെ മൂളി താരാട്ട്
കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത് ചെറു നാരു കൊരുത്തു മിനുക്കിയ കൂടുണ്ട്
തള്ളപൂവാലിക്ക് ചെല്ലക്കൂത്താടും കുഞ്ഞി കൊഞ്ചല്‍ കൂട്ട് കാടാകെ മൂളി താരാട്ട്

താരും പൂവും താനെ കൊഴിഞ്ഞൂ ആളും തീയായ് കാലമണഞ്ഞൂ
കാറ്റില്‍ ഈ കാറ്റില്‍ കാടെരിഞ്ഞ നേരം കൂട്ടില്‍ തന്‍ കൂട്ടില്‍ അമ്മ വിതുമ്പി
ചിറകുമുളയ്ക്കാ പൈതങ്ങളെയും കൊണ്ടുപറക്കാനരുതാ പെണ്‍കിളി തേങ്ങി
വനകുറുനിരയഴിയും

കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത് ചെറു നാരു കൊരുത്തു മിനുക്കിയ കൂടുണ്ട്

കാടെരിയുന്നു കാട്ടു ചോലയെരിയുന്നു
കാട്ടുചോര മണം പരന്നത് കാറ്റിലോ എന്റെ കരളിലോ
ഇടമാറു പൊട്ടിയ ഞെട്ടലില്‍ വിടപി പിടലി ചരിച്ചതില്‍
കിളി കരഞ്ഞ രവത്തിലോ

പോകൂ നീ പോകൂ അമ്മ മനസ്സേ തീയില്‍ വീഴാം ഞങ്ങള്‍ ഹവിസ്സായ്
കാലം നല്‍കും നിനക്കിനിയും ഓമല്‍ കിടാങ്ങള്‍ കാടുണര്‍ത്താന്‍
നൂറുനുറുങ്ങായ് മുറിയും മനസ്സോടമ്മക്കിളിയുടെ ചിറകടി പൊങ്ങി വാനില്‍
വനവേദന നിറയും

കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത് ചെറു നാരു കൊരുത്തു മിനുക്കിയ കൂടുണ്ട്
തള്ളപൂവാലിക്ക് ചെല്ലക്കൂത്താടും കുഞ്ഞി കൊഞ്ചല്‍ കൂട്ട് കാടാകെ മൂളി താരാട്ട്
കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത് ചെറു നാരു കൊരുത്തു മിനുക്കിയ കൂടുണ്ട്

Download

നാട്ടുപാട്ട് കേട്ടോ (Nattupattu Ketto)

ചിത്രം:വൈരം (Vairam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:ശങ്കർ മഹാദേവൻ

നാട്ടുപാട്ട് കേട്ടോ നാഞ്ചിനാട്ട് കാറ്റേ പാണ്ടിക്കോയിൽ താണ്ടും ബൊമ്മലാട്ട കാറ്റേ
പാട്ടു മീട്ടു മീനേ ആടിമാസമായോ ഏറ്റിലൊറ്റലിട്ടാൽ എന്റെ കൂടെ വരുമോ
തെങ്കാശിച്ചാന്തു തരുമോ
നാട്ടുപാട്ട് കേട്ടോ നാഞ്ചിനാട്ട് കാറ്റേ പാണ്ടിക്കോയിൽ താണ്ടും ബൊമ്മലാട്ട കാറ്റേ

ആണ്‍മയിലാടി അണിവയൽ പാടീ രാവോരം താഴം പൂവേ തകരം പൂവേ താലോലം
കാവടിയാടീ കുടമണി ചൂടി മെയ്യാരം മേളമൊരുങ്ങി താളമൊരുങ്ങീ തെയ്യാരം
ശിവകാമി കിനാവേ കുയിൽ കൂകും നിലാവേ കരിം കണ്ണകിയൂരേ ചിലും ചില്ലും ചിലമ്പേ
എരിവേനൽ ചാരുമൊരു വാസൽ പോലെ ഇസൈ മൂളി മൂളി വരുമോ

നാട്ടുപാട്ട് കേട്ടോ ഓ ഓ നാഞ്ചിനാട്ട് കാറ്റേ പാണ്ടിക്കോയിൽ താണ്ടും ബൊമ്മലാട്ട കാറ്റേ

ആൺകുയിലാണേ മണമകളാണേ മെയ്യാരം മാനം പൂക്കും മകരനിലാവിൻ പയ്യാരം
ആവണിയാണേ അണിവെയിലാണേ അമ്മാനം കൂത്തു തെരുക്കൂത്തുത്സവ കാലം സമ്മാനം
തങ്ക തായ് കുലമല്ലേ മഞ്ചൾ പൂസും പുറാവേ വെള്ളിമാരനു മൈനേ ഉള്ളിൽ ഉള്ള കുറുമ്പേ
എരിവേനൽ ചാരുമൊരു വാസൽ പോലെ ഇസൈ മൂളി മൂളി വരുമോ

ആഹ നാട്ടുപാട്ട് കേട്ടോ നാഞ്ചിനാട്ട് കാറ്റേ പാണ്ടിക്കോയിൽ താണ്ടും ബൊമ്മലാട്ട കാറ്റേ
പാട്ടു മീട്ടു മീനേ ആടിമാസമായോ ഏറ്റിലൊറ്റലിട്ടാൽ എന്റെ കൂടെ വരുമോ
തെങ്കാശിച്ചാന്തു തരുമോ
നാട്ടുപാട്ട് കേട്ടോ ഒ കേട്ടോ നാഞ്ചിനാട്ട് കാറ്റേ പാണ്ടിക്കോയിൽ താണ്ടും ബൊമ്മലാട്ട കാറ്റേ

Download

വെണ്ണിലവ് (Vennilavu)

ചിത്രം:വൈരം (Vairam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:യേശുദാസ്

വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാതുമ്പിക്കണ്ണും നട്ട് പുന്നാരം പറയേണ്ടേ കണ്‍ നിറയേ
വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ

പിച്ച വെച്ചും മെല്ലേ ഒച്ച വെച്ചും അറിയാതെ എന്തിനോ നീ വളര്‍ന്നു
എന്നോടു കൊഞ്ചാന്‍ കൂട്ടില്ലയോ കൊതിയോടേ നോക്കി ഞാന്‍ നില്‍ക്കവേ
വെറുതേ നീ വെണ്‍ ചിറകില്‍ ഏറി അന്നു പറന്നൂ മകളേ ഞാന്‍ മനസ്സു വാടി തളര്‍ന്നു

വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ

കാത്തിരുന്ന ഞാന്‍ കാത്തിരുന്നു കണി കണ്ട നാള്‍ മുതല്‍ കണ്‍മണിയേ
നിന്നോടു മിണ്ടാന്‍ വാക്കില്ലയോ തനിയേ ഇരുന്നു ഞാന്‍ ഓര്‍ത്തു പോയ്
പഴയ പാട്ടിന്‍ പവിഴ മല്ലിയില്‍ വിരിഞ്ഞൂ മകളേ നീ മറന്നു പോയ ശിശിരം

വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാതുമ്പിക്കണ്ണും നട്ട് പുന്നാരം പറയേണ്ടേ കണ്‍ നിറയേ
വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ

Download

പിച്ച വെച്ച (Picha Vecha)

ചിത്രം:പുതിയമുഖം (Puthiyamukham)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:ശങ്കർ മഹാദേവൻ ,സുനിത മേനോൻ

പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വെച്ച നാൾ മുതൽക്കു നീ

വീടൊരുങ്ങി നാടൊരുങ്ങി കൽ‌പ്പാത്തിത്തേരൊരുങ്ങി പൊങ്കലുമായ് വന്നു പൗർണ്ണമി
വീടൊരുങ്ങി നാടൊരുങ്ങി കൽ‌പ്പാത്തിത്തേരൊരുങ്ങി പൊങ്കലുമായ് വന്നു പൗർണ്ണമി
കയ്യിൽ കുപ്പിവളയുടെ മേളം കാലിൽ പാദസരത്തിന്റെ താളം
അഴകായ് നീ തുളുമ്പുന്നു അതിലെൻ ഹൃദയം കുളിരുന്നു

പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വെച്ച നാൾ മുതൽക്കു നീ

ന ന നാ നാ നാ
നാ നാനാ നാനാ നാ നാ
ധി ര നാ ധി ര നാ  നി ധ പ മ
രി മ രി പാ നി ധ സ നി ധ മ പാ

കോലമിട്ടു പൊൻപുലരി കോടമഞ്ഞിൻ താഴ്വരയിൽ മഞ്ഞലയിൽ മാഞ്ഞുപോയി നാം
കോലമിട്ടു പൊൻപുലരി കോടമഞ്ഞിൻ താഴ്വരയിൽ മഞ്ഞലയിൽ മാഞ്ഞുപോയി നാം
ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത് മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
മൃദു മൗനം മയങ്ങുന്നു അമൃതും തേനും കലരുന്നു

പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വെച്ച നാൾ മുതൽക്കു നീ

Download

ആഴി തിരതന്നിൽ (Azhi Thirathannil)

ചിത്രം:ഭാഗ്യദേവത (Bagyadevatha)
രചന:വയലാർ ശരത്
സംഗീതം:ഇളയരാജ
ആലാപനം:കാർത്തിക്

ആഴി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌
സൂര്യ തിരിമങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്‍മണിയായ്‌
ആഴി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌
സൂര്യ തിരിമങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്‍മണിയായ്‌
ഇതു നേരല്ലേ മാളോരേ ചൊല്ല് ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
നിറം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ നീട്ടി നീ അമ്പിളി കൈവിളക്ക്‌
ആഴി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌
സൂര്യ തിരിമങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്‍മണിയായ്‌

കാലത്തെ കസ്തൂരിപ്പൊട്ടും തൊട്ടെത്തുന്ന കാവ്യമനോഹരി നീയേ ആ ആ ആ
കാലത്തെ കസ്തൂരിപ്പൊട്ടും തൊട്ടെത്തുന്ന കാവ്യമനോഹരി നീയേ
സീമന്തചെപ്പോ തന്നാട്ടെ സിന്ദൂരപ്പൂവിൽ തൊട്ടോട്ടെ
പ്രാണന്റെ നാളമല്ലേ നീ പുതു ജീവന്റെ താളമല്ലേ
മിന്നിതിളങ്ങുന്ന മോഹിനി നീ തെന്നിക്കുണുങ്ങുന്ന വാഹിനി നീ
ഇളംമഞ്ഞിലോ സ്നേഹത്തിൻ കുങ്കുമതാരം നീ ഉമ്മറത്തെന്നുമേ വന്നുദിക്ക്

ആഴി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌
സൂര്യ തിരിമങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്‍മണിയായ്‌
ആഴി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌
സൂര്യ തിരിമങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്‍മണിയായ്‌

മൂവന്തി തോപ്പിൽ വന്നീണങ്ങൾ നെയ്യുന്ന രാഗസുധാമയി നീയെ
മൂവന്തി തോപ്പിൽ വന്നീണങ്ങൾ നെയ്യുന്ന രാഗസുധാമയി നീയെ
കണ്ണിന്റെ സ്വത്തേ വന്നാട്ടെ മണ്ണിന്റെ സത്തായ്‌ നിന്നാട്ടെ
പാരിന്റെ ബന്ധുവല്ലേ രാപ്പകൽ ചേരുന്ന കണ്ണിയല്ലേ
തങ്കചിലമ്പിട്ട ദേവത നീ വർണ്ണപകിട്ടുള്ള ചാരുത നീ
വലംകയ്യിലെ ദീപത്തിൻ നല്ലൊളിപ്പൂരം നീ അങ്കണം തന്നിലോ വന്നൊരുക്ക്

ആഴി തിരതന്നിൽ വീണാലും
ആഴി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌
സൂര്യ തിരിമങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്‍മണിയായ്‌
ഇതു നേരല്ലേ മാളോരേ ചൊല്ല് ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
നിറം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ നീട്ടി നീ അമ്പിളി കൈവിളക്ക്‌
ആഴി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌
സൂര്യ തിരിമങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്‍മണിയായ്‌
ആഴി തിരതന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌
സൂര്യ തിരിമങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്‍മണിയായ്‌

Download

അല്ലിപ്പൂവേ (Allipoove)

ചിത്രം:ഭാഗ്യദേവത (Bagyadevatha)
രചന:വയലാർ ശരത്
സംഗീതം:ഇളയരാജ
ആലാപനം:വിജയ്‌ യേശുദാസ് ,ശ്വേത

അല്ലിപ്പൂവേ മല്ലിപ്പൂവേ
അല്ലിപ്പൂവേ മല്ലിപ്പൂവേ ഇന്നെന്‍ വള്ളിക്കൂടിന്‍ വെള്ളിചന്തം നീയല്ലേ
ചുണ്ടിന്‍ അല്ലിത്തേനോ തന്നീടാന്‍ ഇന്നെന്നരികത്തോ മണിമുത്തേ നീയില്ലേ
ചെല്ലക്കാറ്റേ വള്ളിക്കാറ്റേ
ചെല്ലക്കാറ്റേ വള്ളിക്കാറ്റേ ഇന്നെന്‍ വെള്ളിക്കാവിന്‍ മുറ്റത്തിങ്ങു നീയല്ലേ
ചുണ്ടിന്‍ വെള്ളിത്തേനോ വാങ്ങീടാനിന്നരികത്തോ മണിമുത്തേ നീയില്ലേ
തൂമഞ്ഞിന്‍ കാലത്തോ നീരാടും നേരത്തോ
വാസന്തച്ചെല്ലം തേടിപ്പോരുന്നില്ലേ നീ
അല്ലിപ്പൂവേ മല്ലിപ്പൂവേ
അല്ലിപ്പൂവേ മല്ലിപ്പൂവേ

തൈവരമ്പില്‍ ചായം ചിന്നും പൂക്കാലം പോലെ നീയും പൊന്നേ
ചന്ദനത്തിന്‍ ചങ്ങാടത്തില്‍ പൂപ്പാടം കാണാന്‍ പോരൂ കണ്ണേ
പണ്ടു തൊട്ടേ മോഹിച്ചില്ലേ
കണ്ടുനിന്നോര്‍ ലാളിച്ചില്ലേ
മാമ്പൂവിന്നമ്പുള്ള മാരിയില്‍ നനയേ മൗനത്തില്‍ നീയോ നിറയേ
ഓളം പോലെ തീരം പോലെ
ഓളം പോലെ തീരം പോലെ താനേ ചേരുന്നില്ലേ നാം

അല്ലിപ്പൂവേ മല്ലിപ്പൂവേ
അല്ലിപ്പൂവേ മല്ലിപ്പൂവേ

കന്നിമുട്ടിന്‍ ചേലല്ലേ നീ മാറത്തോ ചൂടി ഞാനോ നിന്നെ
മാറില്‍ എന്നും ചായുംന്നേരം താലോലം മീട്ടാമോ നീയെന്നേ
കൈ തൊടുമ്പോള്‍ നാണിച്ചില്ലേ
ചുമ്പനങ്ങള്‍ നേദിച്ചില്ലേ
മെയ്യാകേ രോമാഞ്ചകഞ്ചുകമണിയേ നീയെന്തേ മൂളി പതിയേ
ഈണം പോലെ താളം പോലെ
ഈണം പോലെ താളം പോലെ ഒന്നായ് മാറുന്നില്ലേ നാം

ചെല്ലക്കാറ്റേ വള്ളിക്കാറ്റേ
അല്ലിപ്പൂവേ മല്ലിപ്പൂവേ
ഇന്നെന്‍ വള്ളിക്കൂടിന്‍ വെള്ളിചന്തം നീയല്ലേ
ചുണ്ടിന്‍ അല്ലിത്തേനോ വാങ്ങീടാന്‍ ഇന്നെന്നരികത്തോ മണിമുത്തേ നീയില്ലേ
തൂമഞ്ഞിന്‍ കാലത്തോ നീരാടും നേരത്തോ
വാസന്തച്ചെല്ലം തേടിപ്പോരുന്നില്ലേ നീ
അല്ലിപ്പൂവേ മല്ലിപ്പൂവേ
അല്ലിപ്പൂവേ മല്ലിപ്പൂവേ

Download

Sunday, June 23, 2013

മുത്തേ മുത്തേ (Muthe Muthe)

ചിത്രം:കാണാ കണ്‍മണി (Kanakanmani)
രചന:വയലാർ ശരത്
സംഗീതം:ശ്യാം ധർമൻ
ആലാപനം‌:ശ്യാം ധർമൻ ,സുജാത

നന്നാ നന്നാ നന്നന നാ നാ നാനന നാനാ നാനന നാനാ

മുത്തേ മുത്തേ കിങ്ങിണിമുത്തേ നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
കളിയാടിവരുന്നേരം കാതോർത്തിരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്‍മണിയേ എൻമിഴിതന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്‍മണിയേ എൻമിഴിതന്നിലെ കൃഷ്ണമണി നീയേ
മുത്തേ മുത്തേ കിങ്ങിണിമുത്തേ നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ

മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
മാറിൽ നീയോ ചായും നേരം മാനിൻ കുഞ്ഞായ് മാറും നേരം
വെള്ളി നിലാവാകുന്നേ ഞാനെന്നും നല്ലാരോമൽ വാവേ
ചന്ദനതെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ

മുത്തേ മുത്തേ കിങ്ങിണിമുത്തേ നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
നാ ന ന നാ നാ  നാ ന ന നാ നാ നാ ന ന നാ ആ ആ‍

കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ
കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ
വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും സമ്മാനം നീ ചേലിൻതെല്ലേ
പൊൻമകമോ നീചേരുംനാളല്ലേ എൻ ആനന്ദം നീയേ
പൂമടിതട്ടിലെ പുഞ്ചിരിചന്തമായ് മിന്നും പൊന്ന
നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ

മുത്തേ മുത്തേ കിങ്ങിണിമുത്തേ നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
കളിയാടിവരുന്നേരം കാതോർത്തിരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്‍മണിയേ എൻമിഴിതന്നിലെ കൃഷ്ണമണിനീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്‍മണിയേ എൻമിഴിതന്നിലെ കൃഷ്ണമണിനീയേ

Download

മാമരങ്ങളെ (Mamarangale)

ചിത്രം:ഈ പട്ടണത്തിൽ ഭൂതം (Ee Pattanathil Bhootham)
രചന:അനിൽ പനച്ചൂരാൻ
സംഗീതം:ഷാൻ റഹ് മാൻ
ആലാപനം‌:വിജയ്‌ യേശുദാസ്

മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
പാടാപ്പാട്ടുകൾ പാഴ് മുളം തണ്ടിൽ പയർമണി ചുണ്ടാൽ മൂളട്ടെ
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ

മഞ്ഞലിഞ്ഞ പകലാവാം ഞാൻ നെഞ്ഞുരുമ്മുമൊരു പൂവാവാം
കൂടെ നിന്നു നിഴലാവാം ഞാൻ പൊന്നേ
പൂനിലാവിനിതളാവാം ഞാൻ നീലവാനിലിനി മുകിലാവാം
പൂവണിഞ്ഞ പുഴയാവാം ഞാൻ കണ്ണേ
തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം
താമര തേൻ നുകരാം വസന്തം വരവായ്

മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ

ഉമ്മ നൽകുമുയിരാവാം ഞാൻ മിന്നി നിന്ന മെഴുതിരിയാവാം
മാരി പെയ്ത കുളിരാവാം ഞാൻ പൊന്നേ
വേനലിന്നു കുടയാവാം ഞാൻ തീരമാർന്ന തിര നുരയാവാം
തെന്നലിന്റെ വിരലാവാം ഞാൻ കണ്ണേ
കൊഞ്ചി ചാടിയും പാടിയും നാമൊന്നായ് ചേരും
കാവളം പൈങ്കീളിയായ് വസന്തം വരവായ്

പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
പാടാപാട്ടുകൾ പാഴ് മുളം തണ്ടിൽ പയർമണി ചുണ്ടാൽ മൂളട്ടെ
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
ഓ ഓ ഓ ഓ ഓ ഓ  ഓ ഓ  ഒരു മഞ്ഞുകൂടു മേഞ്ഞു താ
ഓ ഓ ഓ ഓ ഓ ഓ  ഓ ഓ മണിവാതിൽ നെയ്തു നെയ്തു താ
പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ

Download

അണ്ണാറക്കണ്ണാ (Annarakkanna)

ചിത്രം:ഭ്രമരം (Bhramaram)
രചന:അനിൽ പനച്ചൂരാൻ
സംഗീതം:മോഹൻ സിതാര
ആലാപനം:വിജയ്‌ യേശുദാസ് ,പൂർണ്ണശ്രീ,വിഷ്ണു

രിരീസ രീസനി നീ നീ നിനി പാപനി സാനിസാ
കണ്ണാരം പൊത്തുന്നു തോരാവെയില്‍ മൂവന്തിക്കുന്നേറുമ്പോള്‍
രിരീസ രീസസനി നീ നീ നീ പപാനി സാ നിനിസാ
മുന്നാഴിപ്പൂമണം പെയ്യും കാറ്റില്‍ പാട്ടൊന്നു പാറിവന്നു
പാട്ടൊന്നു പാറിവന്നു പാട്ടൊന്നു പാറിവന്നു

അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ
അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ
മൂവാണ്ടൻ മാവേൽ വാ വാ ഒരു പുന്നാര തേൻ കന്നി താ താ
നങ്ങേലി പശുവിന്റെ പാല് വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ
അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ
അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ

മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു തൊട്ടാവാടിപ്പെണ്ണേ ഓ ഓ ഓ
മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ച് നീ ഒരു നാളരികിൽ വരാമോ
ഒരു നാളരികിൽ വരാമോ
പൊന്നാതിര തേൻ‌ചന്ദ്രികയിൽ നീയും ഞാനും നീരാടി
ചിറ്റോളങ്ങൾ മേയും പുഴയിൽ കച്ചോലത്തിൻ മണമൊഴുകീ
ഹൃദയം കവർന്നൂ നിൻ നാണം

അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ
അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ

എന്നാളും കാണുമ്പോളൊന്നായി പാടുവാനുണ്ടല്ലോ ഒരു പാട്ട് ഓ ഓ ഓ
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ കാണാനുള്ളൊരു കൂട്ട്
കാണാനുള്ളൊരു കൂട്ട്
എന്നോ കാലം മായ്ച്ചു കഴിഞ്ഞു സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയ് മറഞ്ഞു മേഘം പോലെ മോഹങ്ങൾ
എന്നാലും എന്നാലും വന്നു ഓർമ്മകൾ

അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ
മൂവാണ്ടൻ മാവേൽ വാ വാ ഒരു പുന്നാര തേൻ കന്നി താ താ
നങ്ങേലി പശുവിന്റെ പാല് വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ
അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ
അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ

Download

കുഴലൂതും (Kuzhaloothum)

ചിത്രം:ഭ്രമരം (Bhramaram)
രചന:അനിൽ പനച്ചൂരാൻ
സംഗീതം:മോഹൻ സിതാര
ആലാപനം:ജി.വേണുഗോപാൽ ,സുജാത

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ
മറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ തന്‍ മുടി തഴുകും മേട്ടിൽ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താനം
കരിമഷിയഴകൊരുക്കുന്ന കണ്ണിൽ ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം
താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ
ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു

തനനനനാ താനാന ന
ലലലല  ലലാലലാ ലലലലാല കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
എന്റെ ജന്മസുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ‌കതിരേ
നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
പാദപം പൂക്കുമീ പാതയോരം പാതയോരം

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ
മറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ തന്‍ മുടി തഴുകും മേട്ടിൽ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുഴലൂതും

Download

Wednesday, June 19, 2013

അരികത്തായാരോ (Arikathayaro)

ചിത്രം:ബോഡി ഗാർഡ് (Body Guard)
രചന:അനിൽ പനച്ചൂരാൻ
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:രഞ്ജിത്ത് ഗോവിന്ദ്

അരികത്തായാരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ അനുരാഗവചസ്സോ പാഴ് സ്വരമോ
ആ  ആ ആ‍  ആ  ആ ആ‍  ആ  ആ ആ‍

അകമാകെ പൂക്കുന്ന സ്വരമഴയിൽ മധുമാസമോ മധുഹാസമോ
പൊൻതരിമണലിൽ സുന്ദരവിരലാൽ എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു തളിരുലയുമ്പോൾ

ഇളമാരിത്തുള്ളിയിറ്റുവോ അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചരിവിലൂടവേ നീ ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ

അരികത്തായാരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ ഓ ഓ
ആരാരോ എന്തോ പറയുന്നുണ്ടോ അനുരാഗവചസ്സോ പാഴ് സ്വരമോ

ഒരു തോണിപ്പാട്ടുണർന്നുവോ അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താലത്തിൽ തെളിനിലാവുമായ് മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ

അരികത്തായാരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ അനുരാഗവചസ്സോ പാഴ് സ്വരമോ
പൊൻതരിമണലിൽ സുന്ദരവിരലാൽ എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു തളിരുലയുമ്പോൾ
ആ  ആ ആ‍  ആ  ആ ആ‍  ആ  ആ ആ‍

Download

സ്വപ്നമൊരു ചാക്കു് (Swapnamoru Chakku)

ചിത്രം:ബെസ്റ്റ് ആക്ടർ (Best Actor)
രചന:സന്തോഷ്‌ വർമ്മ
സംഗീതം:ബിജിബാൽ
ആലപനം:അരുണ്‍ എളാട്ട്

തും തനക്കു തും തും തു തന തന തും തനക്കു തും തും ത തന തന
തും തനക്കു തും തും ത തന തന താനാ

സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
ഒരുകഥ പറയാത്തൊരു കഥ പറയാം
നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
ഈരടിയായ് പാടാം നായകന്‍റെ ചിരപരിചിതരുടെമൊഴി
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്

ഓസപ്പാ ഓസപ്പാ
തും തനക്കു തും തനക്കു തും തും തും

ഇവനില്ലേ അവകാശം കനവിനു വളമിടുവാന്‍
അതിലെന്താണപരാധം ഇതുപടി പഴിപറയാന്‍
ഇവനില്ലേ അവകാശം കനവിനു വളമിടുവാന്‍
അതിലെന്താണപരാധം ഇതുപടി പഴിപറയാന്‍
അനുദിനമലയും പലപല വഴിയേ
നിനവിനു പിറകേ ആരെടുക്കുമിനിയിതിനൊരു നടപടി

സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്

ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാന്‍
കടലാസ്സും തികയില്ലേ തവഹിതമെഴുതി വിടാന്‍
ഇനിയൊരു ദിവസം തലവര തെളിയെ
കഥ വഴിതിരിയാൻ‍ അന്നുചൊല്ലുമിവനിതിനൊരു മറുപടി

സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
ഒരുകഥ പറയാത്തൊരു കഥ പറയാം
നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
ഈരടിയായ് പാടാം നായകന്‍റെ ചിരപരിചിതരുടെമൊഴി
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്

Download

ഓണവില്ലിന്‍ (Onavillin)

ചിത്രം:കാര്യസ്ഥൻ (Karyasthan)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്‌
ആലാപനം‌:മധു ബാലകൃഷ്ണൻ ,പ്രീത,തുളസി യതീന്ദ്രൻ

ആ  ആ   ആ  ആ  ആ   ആ  ആ  ആ   ആ

ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീട് എന്നുമെന്നും പൂക്കണി വിടരും വീടാണീ വീട്
കൂട്ടുകുടുംബത്തിന്‍ കൂട്ടാണെന്നും അതിരില്ലിവിടെ മതിലില്ലിവിടെ ഒന്നാണെല്ലാരും
ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീട് എന്നുമെന്നും പൂക്കണി വിടരും വീടാണീ വീട്

ലാല ലാ ലല ലാല ലാ ലാ ലാ ലാ ലാ
ലാല ലാ ലല ലാല ലാ ലാ ലാ ലാ ലാ
നിസസ നിസസ സഗരിഗ സരിനിസപനി മപപഗരിസ നിരിസ

തേന്മാവിന്‍ താഴേക്കൊമ്പില്‍ താലോലം കിളി പാടുമീ
ഗാനം പോലും സംഗീത സ്വര സംഗമ രാഗങ്ങള്‍
തേന്മാവിന്‍ താഴേക്കൊമ്പില്‍ താലോലം കിളി പാടുമീ
ഗാനം പോലും സംഗീത സ്വര സംഗമ രാഗങ്ങള്‍
വര്‍ണ്ണമേഴുവര്‍ണ്ണവും സ്നേഹമാരിവില്ലുപോൽ
ഒന്നുചേർന്നലിഞ്ഞതാണീ പൊന്‍ വീട്
ഓ ഓ  മാനസങ്ങള്‍ ഒന്നു ചേര്‍ന്നൊരു പൊന്‍വീട്

ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീട് എന്നുമെന്നും പൂക്കണി വിടരും വീടാണീ വീട്

ധപപ ധപപ ധപ മധപമഗരിസ പമമപമമ പമ ഗപമഗരിസനി
മധപധസ നിസനിസരി നി മ പ സ

മൂവന്തിപ്പൊന്നും മിന്നും ചൂടി വരുന്നൂ താരകള്‍
കോലമിടുന്നൂ പൊന്‍വളയിട്ടൊരു പുലരിപ്പെണ്‍കനവ്
വന്തിപ്പൊന്നും മിന്നും ചൂടി വരുന്നൂ താരകള്‍
കോലമിടുന്നൂ പൊന്‍വളയിട്ടൊരു പുലരിപ്പെണ്‍കനവ്
കണ്ണുകള്‍ക്കു പൊന്‍കണി കാതുകള്‍ക്കു തേന്‍മൊഴി
വെൺനിലാവ്‌ നല്‍കിയതാണീ സമ്മാനം
ഓ ഓ ചന്ദ്രലേഖ പൂത്തുലഞ്ഞൊരു പൊന്‍വീട്

ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീട് എന്നുമെന്നും പൂക്കണി വിടരും വീടാണീ വീട്
കൂട്ടുകുടുംബത്തിന്‍ കൂട്ടാണെന്നും അതിരില്ലിവിടെ മതിലില്ലിവിടെ ഒന്നാണെല്ലാരും
ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീട് എന്നുമെന്നും പൂക്കണി വിടരും വീടാണീ വീട്

Download

മലയാളിപ്പെണ്ണേ (Malayalippenne)

ചിത്രം:കാര്യസ്ഥൻ (Karyasthan)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്‌
ആലാപനം‌:സുബിൻ , ഡെൽസി നൈനാൻ

മലയാളിപ്പെണ്ണേ
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം പൂവിരിയും സിന്ദൂരസൂര്യോദയം
സൂര്യോദയങ്ങൾക്ക് സിന്ദൂരം നല്‍കുന്ന പുലർകാലമാണു നീ അനുരാഗമേ
പാദസരം കിലുങ്ങുന്ന പാദങ്ങളില്‍ മെല്ലെ കിലുങ്ങുന്ന പദമാല നീയല്ലയോ എന്നനുരാഗമേ
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം പൂവിരിയും സിന്ദൂരസൂര്യോദയം

ദേവന്മാര്‍ പോലും പ്രേമം ചൊരിയും മണ്ണില്‍ നിന്നനുവാദം തേടി ഞാന്‍ കാത്തിരിപ്പൂ
അനുരാഗക്കനവെല്ലാം തുറന്നുപറയാന്‍ വയ്യ എന്നാത്മാവിന്‍ പ്രിയഗാനം പാടാന്‍ വയ്യാ
അലകളുടെ പ്രണയം അരുവികളിലുരുകും സല്ലാപം
മുളമുരളി പാടും സ്വരമിന്നെന്റെ ഗാനപല്ലവി പോലെ
എന്റെ മൗനപ്പൂത്തിരകള്‍ മലയാണ്മ പാടുന്നു
ഇന്നെന്റെ സ്നേഹപ്പൂത്തിരിയില്‍ പുളകങ്ങളുണരുന്നു

മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം പൂവിരിയും സിന്ദൂരസൂര്യോദയം
സൂര്യോദയങ്ങൾക്ക് സിന്ദൂരം നല്‍കുന്ന പുലർകാലമാണു നീ അനുരാഗമേ

പൊന്നാമ്പല്‍പ്പൂവിതളും താനെ വിരിയുന്നില്ലേ പൊന്നനുരാഗപരാഗങ്ങള്‍ തൂവുന്നില്ലേ
ആകാശത്തമ്പിളിയായ് നിന്നെ കാണുമ്പോഴേ എന്‍ പ്രിയരാഗപ്പൊന്നോമൽ പൂ വിരിയൂ
കമലദളമെവിടെ പുലരിയുടെ പ്രണയപ്പൊയ്കകളില്‍
മുകിലിന്റെ മാറത്തിന്നൊരു മാരിവില്ലിന്നഴകു വിരിഞ്ഞു
ആ കിനാവിന്‍ കവിതകളില്‍ ഹൃദയങ്ങളുണരുന്നു
ഇന്നാക്കിനാവിന്‍ കവിതകളില്‍ സ്വരരാഗമുണരുന്നു

മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം പൂവിരിയും സിന്ദൂരസൂര്യോദയം
സൂര്യോദയങ്ങൾക്ക് സിന്ദൂരം നല്‍കുന്ന പുലർകാലമാണു നീ അനുരാഗമേ
പാദസരം കിലുങ്ങുന്ന പാദങ്ങളില്‍ മെല്ലെ കിലുങ്ങുന്ന പദമാല നീയല്ലയോ എന്നനുരാഗമേ
മലയാളിപ്പെണ്ണേ

Download

എന്റെ ചിത്തിര (Ente Chithira)

ചിത്രം:ഫോർ ഫ്രണ്ട്സ് (Four Friends)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:യേശുദാസ് ,വിജയ്‌ യേശുദാസ് ,അഖില ആനന്ദ്‌

എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന കണ്ണു വാലിട്ടെഴുതാന്‍ തത്ത
വിരുന്നേകുവാന്‍ പിറന്നാള്‍ക്കിളീ
എന്റെ ചിത്തിരത്താമരത്തുമ്പീ

ഞാവല്‍മരക്കാട്ടിനുള്ളില്‍ ആലിപ്പഴം തേടിവരാം
ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍ ഊഞ്ഞാലാടിപ്പാടാം
നീലവാനച്ചോലയിലെ തേന്‍നിലാപ്പൂന്തിരയില്‍
കൈക്കുടന്നപ്പൊന്നെടുക്കാന്‍ കൈ തുഴഞ്ഞു പോകാം
നിഴലായ് നിലാവിലൂടെ നിറസ്നേഹരാവിലൂടെ
നിന്റെ പുഞ്ചിരിയില്‍ ആയിരം പൂ വിരിയും

എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
എന്റെ ചിത്തിരത്താമരത്തുമ്പീ ആ ആ

തെന്നലൊന്നു മുത്തമിട്ടാല്‍ കാട്ടുമുളം പാട്ടലിയും
സ്നേഹമഴവില്ലു കണ്ടാല്‍ പേടമയിലാടും
മാരിമുകില്‍ കെട്ടുലഞ്ഞാല്‍ മോഹമഴ പൂത്തുലയും
പാലവനത്തൂവെയിലോ മേലേവാനില്‍ മായും
പാടാന്‍ മറന്ന രാഗം ഇനി നമ്മള്‍ ചേര്‍ന്നു പാടും
അതു ചെമ്പനീര്‍പ്പൂവുകളായ് പൊഴിയും

എന്റെ ചിത്തിരത്താമരത്തുമ്പീ നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന കണ്ണു വാലിട്ടെഴുതാന്‍ തത്ത
വിരുന്നേകുവാന്‍ പിറന്നാള്‍ക്കിളീ
എന്റെ ചിത്തിരത്താമരത്തുമ്പീ

Download

ഒരുനാള്‍ (Oru Nal)

ചിത്രം:ഫോർ ഫ്രണ്ട്സ് (Four Friends)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:കാർത്തിക് ,ശ്വേത

ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ
പലനാളിനി പല നാള്‍ നാം കൂട്ടു കൂടുകില്ലേ
ചിന്നിചിന്നി ചിരി വിതറും മനസ്സിൽ കൊതി തീരല്ലേ ഹേയ്ഹേ യ്
ചിന്നിമിന്നി ചിറകണിയും കിളികള്‍ വഴി പിരിയല്ലേ ഹേയ് ഹേയ്
ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ
പലനാളിനി പല നാള്‍ നാം കൂട്ടു കൂടുകില്ലേ
ചിന്നിചിന്നി ചിരി വിതറും മനസ്സിൽ കൊതി തീരല്ലേ ഹേയ്ഹേ യ്
ചിന്നിമിന്നി ചിറകണിയും കിളികള്‍ വഴി പിരിയല്ലേ
നാ നാ ന നാ നാ നാ ന നാ നാ നാ ന നാ

പുതുവിണ്ണില്‍ പൂത്ത മഴവില്ലേ ഈ മണ്ണില്‍ വന്നു വിരിയില്ലേ
നിന്റെ കണ്ണില്‍ കണ്ട നിറമേഴും ഞങ്ങള്‍ക്കുള്ളില്‍ക്കൊണ്ടു തരുകില്ലേ
പകല്‍ മേട്ടിലും മുകില്‍ മേട്ടിലും പദയാത്രയില്‍ പലരല്ല നാം
സ്നേഹങ്ങളില്‍ സഹനങ്ങളില്‍ ഹൃദയങ്ങളാല്‍ ഒന്നായി നാം
എല്ലാം മറന്നു പാടാം നമുക്കുമൊരു ജീവിത ഗാനം

ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ
പലനാളിനി പല നാള്‍ നാം കൂട്ടു കൂടുകില്ലേ

വെള്ളിത്തിങ്കൾ നെയ്ത വെണ്ണിലാവേ നിന്റെ തൂവല്‍ക്കൊമ്പു കുടയാമോ
ഇന്നു ഞങ്ങള്‍ പോകും വഴി നീളെ പട്ടുപൂക്കള്‍ കൊണ്ടു നിറയ്ക്കാമോ
കടല്‍ നാളെയീ കരയായിടാം കര പിന്നെയും കടലായിടാം
എന്നാലുമീ പ്രിയ സൗഹൃദം എന്നാളിലും പ്രിയമായിടും
എല്ലാം മറന്നു പാടാം നമുക്കുമൊരു ജീവനഗാനം

ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ
പലനാളിനി പല നാള്‍ നാം കൂട്ടു കൂടുകില്ലേ
ചിന്നിചിന്നി ചിരി വിതറും മനസ്സിൽ കൊതി തീരല്ലേ ഹേ
ചിന്നിമിന്നി ചിറകണിയും കിളികള്‍ വഴി പിരിയല്ലേ
ലാ ലാ ല്ല ലാ ലാ ലാ ല്ല ലാ ലാ ലാ ല്ല ലാ ലാ ലാ ല്ല ലാ

Download

നീയാം തണലിനു (Neeyam Thanalinu)

ചിത്രം:കോക്ക് ടെയ്ൽ (Cock Tail)
രചന:അനിൽ പനച്ചൂരാൻ
സംഗീതം:രതീഷ്‌ വേഗ
ആലാപനം‌:രാഹുൽ നമ്പ്യാർ

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ
കൺകളാൽ മനസ്സിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ
നീല ജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാർദ്രമായ്
നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ

കാറ്റ് പാടും ആഭേരിരാഗം മോദമായ് തലോടിയോ
നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ നെറുകയിൽ ചാർത്തീ സിന്ദൂരം
നിറമോലും നെഞ്ചിൽ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ
എന്നാളും നാമൊന്നായ്ക്കാണും പൊൻ‌മാനം
ചാരത്തന്നേരം കൂട്ടായ്ക്കാണും നിൻ‌ചിരിയും

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ

കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാർത്തീ വന്നു നേർത്തമഞ്ഞിൻ വെൺചാരം
കനിവൂറും മണ്ണിൽ ഒരു തിരി നാളം കൈത്തിരിനാളം
ഞാനും നീയും ചേരുന്നേരം നിറപുത്തരിനാളായ്
എന്നാളും നാമൊന്നായ്പ്പടവുകളേറുമ്പോൾ
ദൂരേ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ

Download

കണ്ണിനിമ നീളെ (Kanninima Neele)

ചിത്രം:അൻവർ (Anwar)
രചന:റഫീക്ക് അഹമദ്
സംഗീതം:ഗോപി സുന്ദർ
ആലാപനം‌:നരേഷ് അയ്യർ ,ശ്രേയ ഘോഷാൽ

കണ്ണിനിമ നീളെ മിന്നിത്തിരി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു പുലരൊളിയല വിതറുകയോ
കണ്ണിനിമ നീളെ മിന്നിത്തിരി പോലെ എന്റെ മനസ്സാകെ
ഈ നനവുമായ് കൂടെ ഓ പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ

മ് മ് മ് അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരു ശ്രുതിയതില്‍ നിറയുകയോ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ

കണ്ണിനിമ നീളെ മിന്നിത്തിരി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു പുലരൊളിയല വിതറുകയോ
കണ്ണിനിമ നീളെ മിന്നിത്തിരി പോലെ എന്റെ മനസ്സാകെ
ഈ നനവുമായ് കൂടെ ഓ പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ ഓ  ഓ
മേലാകെ തോരാതെ തീരാതെ
മ്  മ്  മ്  മ്  മ്  മ്

Download

കിഴക്കു പൂക്കും (Kizhakku Pookkum)

ചിത്രം:അൻവർ (Anwar)
രചന:റഫീക്ക് അഹമദ്
സംഗീതം:ഗോപി സുന്ദർ
ആലാപനം‌:ശ്രേയ ഘോഷാൽ

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞു വന്നൊരു തോഴന്‍
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ

പൂവാണോ പൂവാണോ പൊന്നിളവെയിലോ പൊന്നിളവെയിലോ
തേനൂറും തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി അരുമയായിനി കുറുകുവാന്‍ അരുമയായിനി കുറുകുവാന്‍
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ

നിരിസ നിരിസനിരിസ
നിരിസ നിരിസ ഗരിസരിസരി ഗരിസരിഗരിസരി
നിരിസ നിരിസനിരിസ
ഗമപനി പമ ഗമപനി പമഗരി ഗമപനി പമ ഗാമ ഗരിസനി

ശവ്വാലിന്‍ ശവ്വാലിന്‍ പട്ടുറുമാലില്‍ പട്ടുറുമാലില്‍
പൂ തുന്നും പൂ തുന്നും അമ്പിളി പോലെ
മൊഴികള്‍ മൗനത്തിന്‍ കസവുനൂലില്‍ കസവുനൂലില്‍ കനകനൂലില്‍ കോര്‍ത്തുവോ
ഓ അരിയ മഞ്ഞിന്‍ കുളിരു വീണീ കറുകനാമ്പുകളുണരുവാന്‍ കറുകനാമ്പുകളുണരുവാന്‍
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
ഓ  ഓ  ഓ  ഓ  ഓ  ഓ

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞു വന്നൊരു തോഴന്‍ ഹായ്
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ

Download

മാവിന്‍ ചോട്ടിലെ (Mavin Chottile)

ചിത്രം:ഒരു നാൾ വരും (Oru Nal Varum)
രചന:മുരുകൻ കാട്ടാക്കട
സംഗീതം:എം.ജി.ശ്രീകുമാർ
ആലാപനം‌:ശ്വേത

മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും ഇള നാമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം

പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവ് പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ മുഖമൊന്നുയർത്താതെ നിന്നു
പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവ്‌ പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ പാതിമയക്കത്തിൽ നിന്നു
ഒരു കാറ്റു മെയ് തലോടി അറിയാതെ പാട്ടു മൂളി
ഒരു കാറ്റു മെയ് തലോടി അറിയാതെ പാട്ടു മൂളി
അതിലലിയാത്ത വെയിലോർമ്മ എൻ ബാല്യം

മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം

കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ കരയിച്ച കാര്യം മറന്നു
അതിൻ സുഖമുള്ള നോവും മറന്നു
നുണ പറഞ്ഞെപ്പൊഴോ ഞാറപ്പഴം തിന്ന കൊതിയൻ നിലാവും മറഞ്ഞു
കാവില്‍ കിളിയും കിനാവും മയങ്ങി
നിറവാർന്ന സന്ധ്യ മാഞ്ഞു മഴയുള്ള രാത്രി പോയീ
നിറവാർന്ന സന്ധ്യ മാഞ്ഞു മഴയുള്ള രാത്രി പോയീ
ഇന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം

മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും ഇള നാമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം

Download

മണിക്കിനാവിൻ (Manikkinavin)

ചിത്രം:പോക്കിരിരാജ (Pokkiriraja)
രചന:കൈതപ്രം
സംഗീതം:ജാസി ഗിഫ്റ്റ്
ആലാപനം‌:യേശുദാസ്,സുജാത

ആ‍  ആ‍  ആ‍  ആ‍  ആ‍  ആ‍  ഹാ ആ‍  ആ‍

മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി
വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി
ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ
നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ
പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ
മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി
വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി

എത്രയോ ജന്മമായ് ആ മധുര പല്ലവികൾ
കേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻ
എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ
അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം
എന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻ
എന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾ
നിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും

മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി
വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി

ആരുനീ ആരുനീ എൻ ഹൃദയദേവതേ
എൻ‌മനോ വാടിയിൽ പൂവണിഞ്ഞ ചാരുതേ
വന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേ
നിന്നിലേ നിന്നിലേക്കൊഴുകിവരുമാതിരയായ്
കാട്ടുമൈന കഥപറയും കാനനങ്ങൾ പൂക്കുകയായ്
ഓർമ്മപൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ്
നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും

മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി
വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി
ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ
നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ
പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ

Download

ആകാശമറിയാതെ (Akashamariyathre)

ചിത്രം:താന്തോന്നി (Thanthonni)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:തേജ് മെർവിൻ
ആലാപനം‌:യേശുദാസ്

ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ
ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു
പൈക്കിടാവു പോലെ എന്റെ കുറുമ്പിന്റെ കുനുമണി കുസൃതികൾ
ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ

അമ്മേ അലിവിൻ പൊന്നാമ്പലേ നീ നിലവിന്റെ പാൽക്കുമ്പിളായ് മഴയുടെ മർമ്മരമായ്
പൊഴിയാ മിഴി തോരാതെ നീയെന്നിൽ പകരുമീ സൗരഭം നിറമെഴും സൗഹൃദം

ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ

അമ്മേ ഒഴുകും പുണ്യാഹമേ നീ വിരിയുന്ന വിൺ താരമോ ഉരുകുന്ന മെഴുതിരിയോ
പതിയെ പറയുന്നു നീ പരിഭവമായ് വെറുതെയീ യാത്രയിൽ ശ്രുതിയിടാൻ മാത്രമായ്

ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ
ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു
പൈക്കിടാവു പോലെ എന്റെ കുറുമ്പിന്റെ കുനുമണി കുസൃതികൾ

Download

മഞ്ഞുമഴക്കാട്ടിൽ (Manjumazhakkattil)

ചിത്രം:ആഗതൻ (Agathan)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:ശ്രേയ ഘോഷാൽ

മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ രണ്ടിളം പൈങ്കിളികൾ ഓ
മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും താലിപീലി താരാട്ടിൽ
ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ രണ്ടിളം പൈങ്കിളികൾ ഓ

കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ കൂട്ടിനു നടന്നു കുഞ്ഞനിയൻ
കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ കൂട്ടിനു നടന്നു കുഞ്ഞനിയൻ
ചിറകിന്റെ ചെറു നിഴലേകി അനിയനു തുണയായ് പെൺ കിളി
കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ അഴകിന്നുമഴകായ് കിളിക്കുരുവീ
ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ

മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ രണ്ടിളം പൈങ്കിളികൾ

മാനത്തെ വാർമുകിൽ കുടയാക്കീ ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
മാനത്തെ വാർമുകിൽ കുടയാക്കീ ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
അവരെന്നുമുള്ളലിവോടെ ഒരുമയിൽ വളർന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാർതെന്നൽ ഏഴുനിറമണിഞ്ഞു മഴവില്ല്
ഹേ  ഹേ  ഹേ  ഹേ  ഹേ  ഹേ  ഹേ  ഹേ

മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ രണ്ടിളം പൈങ്കിളികൾ ഓ
മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും താലിപീലി താരാട്ടിൽ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

ഞാൻ കനവിൽ (Njan Kanavil)

ചിത്രം:ആഗതൻ (Agathan)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:രഞ്ജിത്ത് ഗോവിന്ദ്

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം മൃദുമൗനംപോലും സംഗീതം
പേരെന്താണെന്നറിവീലാ ഊരേതാണെന്നറിവീലാ
ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ  മുകിൽ കിനാവിൽമിന്നും ഇവളീമണ്ണിലിറങ്ങിയ തൂമിന്നൽ മഴത്തേരേറിവരും മിന്നൽ
ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ

ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിന്റെ ചിത്രം
ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിന്റെ ചിത്രം
ഇതുവരെയെന്തേ കണ്ടില്ല ഞാൻ കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ
നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ സൂര്യനായ്‌ വന്നൊളിച്ചിരുന്നേനെന്നും

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ

ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയ്‌ ഞാൻ
ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയ്‌ ഞാൻ
മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ ഈതത്തമ്മ ചുണ്ടിൽ തത്തിയൊരീണ തേൻതുള്ളി
ഈവിരൽ തുമ്പിലെ താളംപോലും എന്റെ നെഞ്ചിൻ ഉൾത്തുടിയായല്ലോ

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം മൃദുമൗനം പോലും സംഗീതം
പേരെന്താണെന്നറിവീലാ ഊരേതാണെന്നറിവീലാ ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ മുകിൽ കിനാവിൽ മിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ മഴത്തേരേറി വരും മിന്നൽ
ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ

Download

Tuesday, June 18, 2013

ഒരുപോലെ ചിമ്മും (Orupole Chimmum)

ചിത്രം:ഇന്നാണ് ആ കല്ല്യാണം (Innanu Aa Kalyanam)
രചന:വയലാർ ശരത്
സംഗീതം:ബിജിബാൽ
ആലാപനം:സുധീപ് കുമാർ ,രാജലക്ഷ്മി

ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും ഒരുപോലെ ചാഞ്ഞൊന്നുറങ്ങും
ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും ഒരുപോലെ ചാഞ്ഞൊന്നുറങ്ങും
ഒരു വിരല്‍ ദൂരമേ തമ്മിലുള്ളൂ ഒരുമിച്ചു മാത്രമേ യാത്രയുള്ളൂ
ഒരിക്കലും കാണാത്ത മിഴികള്‍ നമ്മള്‍
ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും ഒരുപോലെ ചാഞ്ഞൊന്നുറങ്ങും

പരസ്പരം നമ്മള്‍ അറിയുന്നുവെങ്കിലും പരിചിതമായില്ല പ്രണയം
പരസ്പരം നമ്മള്‍ അറിയുന്നുവെങ്കിലും പരിചിതമായില്ല പ്രണയം
പറയുവാനാവാതെ പങ്കിടാന്‍ കഴിയാതെ പരിഭവം ചൊല്ലിയോ ഹൃദയം
പറയുവാനാവാതെ പങ്കിടാന്‍ കഴിയാതെ പരിഭവം ചൊല്ലിയോ ഹൃദയം
പലകുറി ചൊല്ലിയോ ഹൃദയം

ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും ഒരുപോലെ ചാഞ്ഞൊന്നുറങ്ങും

നിരന്തരം തേടിയലയുന്നുവെങ്കിലും നിനവുകളെന്നെന്നും തനിയെ
നിരന്തരം തേടിയലയുന്നുവെങ്കിലും നിനവുകളെന്നെന്നും തനിയെ
ഉറവിടും നീര്‍ത്തുള്ളി പെയ്യുവാനറിയാതെ ഇമകളെ പുൽകിയോ പതിയെ
ഉറവിടും നീര്‍ത്തുള്ളി പെയ്യുവാനറിയാതെ ഇമകളെ പുൽകിയോ പതിയെ
ഇണകളാം നമ്മളെ പതിയെ

ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും ഒരുപോലെ ചാഞ്ഞൊന്നുറങ്ങും
ഒരു വിരല്‍ ദൂരമേ തമ്മിലുള്ളൂ ഒരുമിച്ചു മാത്രമേ യാത്രയുള്ളൂ
ഒരിക്കലും കാണാത്ത മിഴികള്‍ നമ്മള്‍

Download

മാധവേട്ടനെന്നും (Madhavettanennum)

ചിത്രം:അറബിയും ഒട്ടകവും പി മാധാവന്‍ നായരും (Arabiyum Ottakavum P.Madhavan Nairum)
രചന:ബിച്ചു തിരുമല
സംഗീതം:എം.ജി.ശ്രീകുമാര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,റഹ് മാൻ, ഉജ്ജയനി

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ

പൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീം
വെട്ടും കുത്തും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസം
അമിറാബിൻ എമിറേറ്റിൽ ചവർ മൻസിൽ കരയും ഞാൻ
ഉം ശരിയാണു മദനബിതേ സുൽത്താൻ ദീപകർപ്പാനീ
ഉറുബായും സൗദീയും കുവൈത്തുമെടുത്തോടാ
വാപ്പാന്റെ തമാശമതി സുയ്പ്പാക്കല്ലേ

മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ

ലാ ഇലാഹാ ലാ ഇലാഹാ

എന്നും കുന്നും എൻ മനസ്സിൽ എണ്ണ സ്വർണ്ണപ്പൂമരം
ചെർക്കാ കിർക്കാ മൂർക്കൻ പാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാ
ജീവിക്കാനൊരു നിമിഷം ദുനിയാവിൽ നിൽക്കുകിൽ
അതിൽ നിന്നും നൂലു നെയ്ത നീല നീലവാനിലും
നേരാണോ കയറനവാ പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോസന്നാ ഇൻഷാ അള്ളാ

മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

Download

എന്താണെന്നു ചോദിക്കല്ലേ (Enthanennu Chodikkalle)

ചിത്രം:ഉലകം ചുറ്റും വാലിഭൻ (Ulakam Chuttum Valibhan)
രചന:കൈതപ്രം
സംഗീതം:മോഹൻ സിതാര
ആലാപനം‌:വിജയ്‌ യേശുദാസ്

എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളരണെൻ കുഞ്ഞിപ്പെങ്ങൾ
ഇവളെന്നും ഇവളെന്നും എന്റെ പുന്നാര മോള്
എന്നും ഇവളെന്നും എന്റെ കണ്ണായ കണ്ണ്
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടു കൊതി തീരാ പെണ്ണ് പൊന്നുപെങ്ങൾ
എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ

അവളൊന്നു ചിരിക്കുമ്പോൾ പുതുമഴ പൊഴിയുന്ന പുലർകാലമായ് ഞാൻ അലിഞ്ഞു പോകും
ഓ അവളൊന്നു കരഞ്ഞാലോ മിഴി രണ്ടും നിറഞ്ഞാലോ അറിയാതെ നെഞ്ചം തുടിച്ചു പോകും
കുളിച്ചു വരുമ്പോൾ ദേവീരൂപം തൊഴുതുണരുമ്പോൾ ചന്ദനഗന്ധം
അവളില്ലയെങ്കിൽ ഞാനില്ല ഞാനില്ല ഇന്നെന്റെ ജന്മമില്ല ഓ

എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ

ചെറുക്കന് പെണ്ണിന്റെ ജാതകം ചേരേണം പൂത്താലി മഞ്ഞൾ ചരട് കോർക്കണം
ഓ വീടുകളറിയേണം വീടരെ വിളിക്കണം വീടായ വീടാകെ വിരുന്നൊരുങ്ങണം
കണ്‍മഷി വേണം കണ്ണെഴുതേണം കൈകളിലെല്ലാം പൊൻവള വേണം
കണ്ണാടി പോലും കണ്ടു കൊതിക്കുന്ന പെൺ കിടാവെന്റെ പെങ്ങൾ ഓ

എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളരണെൻ കുഞ്ഞിപ്പെങ്ങൾ
ഇവളെന്നും ഇവളെന്നും എന്റെ പുന്നാര മോള്
എന്നും ഇവളെന്നും എന്റെ കണ്ണായ കണ്ണ്
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടു കൊതി തീരാ പെണ്ണ് പൊന്നുപെങ്ങൾ
എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളരണെൻ കുഞ്ഞിപ്പെങ്ങൾ

Download

ഓര്‍മ്മകള്‍ വേരോടും (Ormmakal Verodum)

ചിത്രം:ഡോക്ടര്‍ ലവ്  (Doctor Love)
രചന:വയലാര്‍ ശരത് ചന്ദ്ര വര്‍മ
സംഗീതം:വിനു തോമസ്‌
ആലാപനം:കാർത്തിക്

ഓര്‍മ്മകള്‍ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലേ ഈ നമ്മള്‍
ഒന്നിച്ചുറങ്ങീലേ ഒന്നിച്ചുണര്‍ന്നീലേ ഒന്നെന്നറിഞ്ഞിലേ ഈ നമ്മള്‍
എന്നാലും ഈ നമ്മള്‍ പിരിയേണമെന്നാലോ
കയ്യൊപ്പ് നല്‍കാതെ വിടചൊല്ലുമെന്നാലോ
മറന്നൊന്നു പോകാനാകുമോ
ഓര്‍മ്മകള്‍ വേരോടും ഈനല്ല തീരത്തോ ഓടി കളിച്ചില്ലേ തോളുരുമ്മിവന്നീ നമ്മള്‍

ആദ്യമായ് നാം തമ്മില്‍ കണ്ടൊരാനാളെന്നില്‍ പുലരുന്നു വീണ്ടുംനിന്‍ ചിരിയോടെ
നിര്‍മലം നിന്‍കണ്ണില്‍ നിറഞ്ഞങ്ങു കണ്ടു ഞാന്‍ ഇളം വെണ്ണിലാവെന്റെ തളിര്‍മാല്യം
കണ്മണി നിന്‍ മെയ്യില്‍ മഞ്ഞണിയും നാളില്‍ പൊന്‍വെയിലിന്‍ തേരില്‍ നാണം
പവനരുളി നിന്നില്‍

ഓര്‍മ്മകള്‍ വേരോടും ഈനല്ല തീരത്തോ ഓടി കളിച്ചില്ലേ തോളുരുമ്മിവന്നീ നമ്മള്‍

തമ്മിലോ കാണാതെ നാളുകള്‍ പോയില്ലേ ഉരുകുന്നോരീ നെഞ്ചില്‍ കനലാളെ
നൊമ്പരം കൊണ്ടോരോ പകല്‍ ദൂരെ മാഞ്ഞില്ലേ ഇരുള്‍ മേഘമോ മുന്നില്‍ നിറഞ്ഞില്ലേ
നാളെ വെയില്‍ പൊന്നിന്‍ മാലയിടും മണ്ണില്‍ നാമിനിയും കൈമാറില്ലേ
നറുമൊഴിയില്‍ സ്നേഹം

ഓര്‍മ്മകള്‍ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലേ ഈ നമ്മള്‍
ഓര്‍മ്മകള്‍ വേരോടും ഈനല്ല തീരത്തോ ഓടി കളിച്ചില്ലേ തോളുരുമ്മിവന്നീ നമ്മള്‍

Download

അന്തിമാന ചെമ്പടിയിൽ (Anthimana Chempadiyil)

ചിത്രം:ഇന്ത്യന്‍ റുപീ (Indian Rupee)
രചന:വി.ആർ.സന്തോഷ്‌
സംഗീതം:ഷഹബാസ് അമന്‍
ആലാപനം:എം.ജി.ശ്രീകുമാർ ,സുജാത

അന്തിമാന ചെമ്പടിയിൽ കൺ‌നിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺ‌വിടർത്തി നിക്കണുണ്ട്
കണ്ണെഴുതി കാതിലിട്ട് തുള്ളി മുല്ലമാലയിട്ട്
ചെമ്പവിഴപെണ്ണൊരുത്തി കന്നിമുത്ത് പോലൊരുത്തി
കൺകുളിർക്കെ നിന്നിലെത്തി ശ്രുതിയിൽ അലിഞ്ഞു ജതിയിൽ നിറഞ്ഞുപടരുകയായ്
അന്തിമാന ചെമ്പടിയിൽ കൺ‌നിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺ‌വിടർത്തി നിൽക്കണുണ്ട്
പെൺ‌മുകിൽ ആൺ‌മുകിൽ ഒന്നിവിടംവരെ അന്തിവരും വഴി വാവാ
വെൺ‌മുകിൽ അമ്പിളി കുമ്പിളിലാക്കിയരൊമ്മിണിവെട്ടം താതാ
അന്തിമാന ചെമ്പടിയിൽ കൺ‌നിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺ‌വിടർത്തി നിക്കണുണ്ട്

പരാഗപൂവണിമേടയിതോ സുസുംസും സുസുംസും
കിനാവിൻ ചെപ്പുതുറന്നതെടി സുസുംസും സുസുംസും
സുരാഗ ചന്ദനമലരുകളോ
നിലാവിൻ മുത്ത്‌ പൊഴിഞ്ഞതെടി
അല്ലിത്തേൻ ചുണ്ടിലായ് തന്തതാന തന്തന
മുല്ലപ്പൂമൊട്ടുമായ് തന്തതാന തന്തന
അല്ലിത്തേൻ ചുണ്ടിലായ് മുല്ലപ്പൂമൊട്ടുമായ്
വന്നിറങ്ങും സ്വർണ്ണപ്പക്ഷി മൂളുന്നു മോഹനമായ്

അന്തിമാന ചെമ്പടിയിൽ കൺ‌നിറയെ ചെമ്പരത്തി മ്  മ്  മ്
ചെമ്പരത്തിപെൺകൊടിയായ് കൺ‌വിടർത്തി നിക്കണുണ്ട് മ്  മ്  മ്

ചെരാതായ് നിൻ‌മിഴി തെളിയുമ്പോൾ സുസുംസും സുസുംസും
അതിൽ നിൻ പാർവണമുഖബിംബം സുസുംസും സുസുംസും
തുടിക്കും നിൻ തനുതന്ത്രികൾ
മിടിക്കും നിൻ മൃദുമന്ത്രങ്ങൾ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
ചെരാതായ് നിൻ‌മിഴി തെളിയുമ്പോൾ
അതിൽ നിൻ പാർവണമുഖബിംബം
തുടിക്കും നിൻ തനുതന്ത്രികളിൽ
മിടിക്കും നിൻ മൃദുമന്ത്രങ്ങൾ
ഇന്ദ്രനീല പട്ടുടുത്ത് മ്  മ്  മ്
വെൺപവിഴചുറ്റുമിട്ട് മ്  മ്  മ്
ഇന്ദ്രനീല പട്ടുടുത്ത് വെൺപവിഴചുറ്റുമിട്ട്
സ്വപ്നമേഘത്തേരിൽ വരും വസന്ത പറവകൾ

അന്തിമാന ചെമ്പടിയിൽ കൺ‌നിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺ‌വിടർത്തി നിക്കണുണ്ട്
കണ്ണെഴുതി കാതിലിട്ട് മ്  മ്  മ് തുള്ളി മുല്ലമാലയിട്ട് മ്  മ്  മ്
ചെങ്കതിരുപോലൊരുത്തി ലാലാ ല്ലല്ല ലാലാ ല്ലല്ല
ഇന്നിവിടെ നില്ക്കണുണ്ട് ലാലാ ല്ലല്ല ലാലാ ല്ലല്ല
ചെമ്പവിഴപെണ്ണൊരുത്തി കന്നിമുത്ത് പോലൊരുത്തി
കൺകുളിർക്കെ നിന്നിലെത്തി ശ്രുതിയിൽ അലിഞ്ഞു ജതിയിൽ നിറഞ്ഞുപടരുകയായ്

അന്തിമാന ചെമ്പടിയിൽ കൺ‌നിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺ‌വിടർത്തി നിക്കണുണ്ട്

Download

കണ്ണോട് കണ്ണോരം (Kannodu Kannoram)

ചിത്രം:വീരപുത്രൻ (Veeraputhran)
രചന:റഫീക്ക് അഹമദ്
സംഗീതം:രമേഷ് നാരായണ്‍
ആലാപനം‌:ശ്രേയ ഘോഷാൽ

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത് ഒളിച്ചാലും
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത് കണ്ണീര്‍ക്കിനാവായ് തുളുമ്പിനിൽക്കും
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത് ഒളിച്ചാലും

എന്റെ കൊലുസ്സിന്റെ ശിഞ്ജിതമൊന്നും നീ കേട്ടതില്ലാ  ഒന്നും കേട്ടതില്ലാ
എന്റെ കൊലുസ്സിന്റെ ശിഞ്ജിതമൊന്നും നീ കേട്ടതില്ലാ  ഒന്നും കേട്ടതില്ലാ
എന്‍ മുടിച്ചാര്‍ത്തിലെ പിച്ചകപ്പൂമണം തൊട്ടതില്ലാ നിന്നെ തൊട്ടതില്ലാ
ആരോരും കേൾക്കാത്തൊരുള്ളിലെ പ്രാവിന്റെ വെമ്പലറിഞ്ഞു നീ ഓടിവന്നു

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത് ഒളിച്ചാലും

എന്തോ മറന്നുപോയ്‌ എന്നപോലെപ്പോഴും തേടി വന്നു ഞാന്‍ തേടി വന്നു
എന്തോ മറന്നുപോയ്‌ എന്നപോലെപ്പോഴും തേടി വന്നു ഞാന്‍ തേടി വന്നു
വെൺമണൽക്കാട്ടിലും വൻകടല്‍ തന്നിലും ഞാന്‍ തിരഞ്ഞു നിന്നെ ഞാന്‍ തിരഞ്ഞു
നിന്‍ വിരിമാറത്ത് ചായുന്ന നേരത്ത് എന്നിലെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു

ഓ  കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത് ഒളിച്ചാലും
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത് കണ്ണീര്‍ക്കിനാവായ് തുളുമ്പിനിൽക്കും
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത് ഒളിച്ചാലും

Download

ചക്കരമാവിന്‍ കൊമ്പത്ത് (Chakkaramavin Kombath)

ചിത്രം:ബോംബെ മാര്‍ച്ച് 12 (Bombay March 12)
രചന:റഫീക്ക് അഹമ്മദ്
സംഗീതം:അഫ്‌സല്‍ യൂസഫ്‌
ആലാപനം:സോനു നിഗം,ഗണേഷ് സുന്ദരം

ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ
തിരുവാതിര മഞ്ഞലയില്‍ ധനുമാസ നിലാവലയില്‍
മലനാടിനെ ഓര്‍ത്തു വിതുമ്പിയൊരീണം നീ പകരൂ
ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ

പൂവാങ്കുരുന്നില മൂടും കുന്നിന്റെ മേലേ
തിങ്കള്‍ത്തിടമ്പുയരുമ്പോള്‍ നീ പോയതെന്തേ
ആര്യന്‍ വിളയുമ്പോള്‍ ഇളവെയില് മിന്നുമ്പോള്‍
പറയാതെ എന്തേ നീ ഇതിലേ പോന്നു

ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ

കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ
കദനക്കടലില്‍ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ
കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ
കദനക്കടലില്‍ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ

പൂ മൂടും കാവുകള്‍ ദൂരെ മാടുന്നതില്ലേ
ഓളത്തിലേതോ പൂക്കള്‍ വീഴുന്നതില്ലേ
ഓർമ്മയിലൊരിടവഴിയിൽ കരിയിലകള്‍ വീഴവേ
മിഴിയിമയില്‍ എന്തിനോരീ നീര്‍ക്കണം ചൂടി നീ

ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ
തിരുവാതിര മഞ്ഞലയില്‍ ധനുമാസ നിലാവലയില്‍
മലനാടിനെ ഓര്‍ത്തു വിതുമ്പിയൊരീണം നീ പകരൂ
ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ

Download

മക്കാ മദീനത്തിൽ (Makka Madeenathil)

ചിത്രം:ആദാമിന്റെ മകൻ അബു (Adaminte Makan Abu)
രചന:റഫീക്ക് അഹമദ്
സംഗീതം:രമേഷ്  നാരായണ്‍
ആലാപനം‌:ശങ്കർ മഹാദേവൻ ,രമേഷ് നാരായണ്‍

മക്കാ മദീനേ  കി സർ സമീ കോ സ് രേ ആഫ്താബെ ദൂർ ഹെ
മക്കാ  മക്കാ
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി നേടി വന്നിടാനായ്
ഒത്തിടട്ടെ വിധിയായിടട്ടെ
ഒത്തിടട്ടെ വിധിയായിടട്ടെ
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ

ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു

കണ്ണിനു കണ്ണായുള്ള റസൂലിൻ പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ
ഓ കണ്ണിനു കണ്ണായുള്ള റസൂലിൻ പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ
ഇബ്രാഹീമിന്‍ വിരലടയാളം പണ്ടു പതിഞ്ഞൊരു കഅബാ ചുമരിൽ
ജന്നത്തിൻ ഉടയോനരുളിയ ഹജുറുൽ അസ് വദ് മുത്തി വണങ്ങാൻ
ഒത്തിടട്ടെ വിധിയായിടട്ടെ
ഒത്തിടട്ടെ വിധിയായിടട്ടെ

മക്കാ
കനവിലും ഉണർവിലും തിരയുന്നൊരിടമാണല്ലാഹു
അല്ലാഹു അല്ലാഹു അല്ലാഹു
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ

നിത്യവുമോരോരോ ദുഖഭാരങ്ങളാം കാഫ് പർവതം തോളിലേറ്റി
ആയുഷ്കാലത്തിൻ തീമണൽക്കാടുകൾ താണ്ടുകയാണടിയൻ
വെന്തു വരണ്ടൊരു ചുണ്ടിലൊരിത്തിരി സംസം കുളിർ നീരെനിക്കേകുമോ
ഒത്തിടട്ടെ വിധിയായിടട്ടെ
ഒത്തിടട്ടെ വിധിയായിടട്ടെ
അല്ലാ മാലാവ് അല്ലാ മാലാവ്

അന്തമറിഞ്ഞീടാത്ത വിദൂരത കണ്ണിലെറിഞ്ഞു വളർന്നൊരു പാതയിൽ
നൊന്തു മുടന്തി നടന്നെത്തും ഞാൻ കണ്ടു വണങ്ങും ഖിബിലയമൊരുനാൾ
നൊന്തു മുടന്തി നടന്നെത്തും ഞാൻ കണ്ടു വണങ്ങും ഖിബിലയമൊരുനാൾ
ഒത്തിടട്ടെ വിധിയായിടട്ടെ
ഒത്തിടട്ടെ വിധിയായിടട്ടെ

മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി നേടി വന്നിടാനായ്

ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു

Download

കാണാമുള്ളാല്‍ (Kanamullal)

ചിത്രം:സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ (Salt And Pepper)
രചന:സന്തോഷ്‌ വർമ്മ
സംഗീതം:ബിജിപാല്‍
ആലാപനം:രഞ്ജിത്ത് ഗോവിന്ദ് ,ശ്രേയ ഘോഷാൽ

കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ അതിരുകളുരുകി അലിയേ

ഏറെദൂരെയെങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ്‌ കാതോര്‍ക്കും
വിരഹമേ ആ ആ  ആ ആ
വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും സിരയിലൊരു തീയലയായ്‌

കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം

നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
കദനമേ
കദനമേ നീയില്ലെങ്കില്‍ പ്രണയം തളരും വെറുതെയൊരു പാഴ്കുളിരായ്‌

കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ അതിരുകളുരുകി അലിയേ

Download

ആരാന്നെ ആരാന്നെ (Aranne Aranne)

ചിത്രം:ഉറുമി (Urumi)
രചന:ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
സംഗീതം:ദീപക് ദേവ്
ആലാപനം‌:ജോബ്‌,റീത്ത

ആർപ്പോയ് ഇർ‌റോഇർ‌റോ ഇർ‌റോ

ആരാന്നെ ആരാന്നേ ഒത്തുപിടിക്കുന്നതാരാന്നേ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് ഏത്തു പിടിക്കണതോനാന്ന്
നേരാന്നേ നേരാന്നേ കൂട്ടിനു വന്നതവനാന്നേ
മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന്
പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന്
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ
ആരാന്നെ ആരാന്നേ ഒത്തുപിടിക്കുന്നതാരാന്നേ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ

ചെമ്പകെയ് റാണിമാല നിര നിരയാല്‌
തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോ
വള കിലുക്കി തള കിലുക്കി കിളിയാട്ടില്ലെ
ഞങ്ങൾ കനക കതിർ മണി മീട്ടാൻ കാവൽ നിന്നില്ലേ
കുമിര കുമിര കുടി കൊട്ടിന തകിട തകിട തക തിത്തന
തറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടി
ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ

ആരാന്നെ ആരാന്നേ ഒത്തുപിടിക്കുന്നതാരാന്നേ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് ഏത്തു പിടിക്കണതോനാന്ന്
നേരാന്നേ നേരാന്നേ കൂട്ടിനു വന്നതവനാന്നേ

ഒത്തുപിടിച്ചേ അയ്‌ലസ ഏത്തുപിടിച്ചേ അയ്‌ലസ
നീട്ടിവലിച്ചേ അയ്‌ലസ ആഞ്ഞുവലിച്ചേ ഏ.യ്

പൊന്നാര്യൻ പാടത്തും ഉത്സവമേളം
നമ്മള്‌ തുടികൊട്ടി അടി വെച്ചീത്താളമിട്ടില്ലേ
പട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെ
ഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാം
കുമിര കുമിര കുടി കൊട്ടിന തകിട തകിട തകതിത്തന
തെല്‌ന്ത് തെല്‌ന്ത് വിളവ് ഇളക്കി പറ പറ പറ പറ കൊട്ടട
ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ

ആരാന്നെ ആരാന്നേ ഒത്തുപിടിക്കുന്നതാരാന്നേ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് ഏത്തു പിടിക്കണതോനാന്ന്
നേരാന്നേ നേരാന്നേ കൂട്ടിനു വന്നതവനാന്നേ
മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന്
പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന്
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌ പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താരോ

Download

ചിന്നി ചിന്നി (Chinni Chinni)

ചിത്രം:ഉറുമി (Urumi)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:മഞ്ജരി

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരം പൊടി പാറീറ്റും  പൂരക്കളി ആടീറ്റും നോക്കിയില്ല നീ
എന്നിട്ടും നീ എന്തേ മ്  മ്  മ്

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

കു കു കു കു കു കു കു കു
കു കുകുക്കു കു കുകുക്കു കു
കുകുക്കു കു കുകുക്കു
വിടില്ല വിടില്ല വിടില്ല വിടില്ല

പൂവമ്പന്റെ കൊലച്ചു വച്ചൊരു കരിമ്പ്‌ വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനതു മുരിക്കിൻപൂവാക്കും മ്
അല്ലിമലർ കുളക്കടവിലായ് അലൂതി പെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീറ്റും മിണ്ടാതെ മിണ്ടീറ്റും മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തേ മ്  മ്  മ്

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

Download

മോഹം കൊണ്ടാൽ (Moham Kondal)

ചിത്രം:ക്രിസ്ത്യൻ ബ്രദേഴ്സ് (Christian Brothers)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:നിഖിൽ ,രഞ്ജിത്ത് ഗോവിന്ദ് ,റിമി ടോമി

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവെ നാണം
അന്നനടയിലും നാണം നിലയിലും നാണം ഇതടിമുടിയൊരു നാണം
പനിനീർനിലാവിൻ പൂമഴ അനുരാഗലോല യാമിനി
ഇതു ഹൃദയം നിറയും നിമിഷം
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവെ നാണം
അന്നനടയിലും നാണം നിലയിലും നാണം ഇതടിമുടിയൊരു നാണം

ഞാൻ ഇല്ല ഇല്ല ഇല്ല എന്നൊരു നാട്യം കാണിക്കും
ഇനി കൂടെ പോരൂ പോരൂ നീയെൻ ഇഷ്ടം ഭാവിക്കും
നീ എന്റെ കിനാവെന്നെന്റെ കുറമ്പെന്നെല്ലാം കൊഞ്ചിക്കും
കൊതി കൂടി കൂടി കൂടീട്ടവളെ കൂടെ നടത്തിക്കും
മധുരം തിരുമധുരും പോരാ മധുവിധുവിനു മധുരം പോരാ
ഒന്നിനിയൊരു ഗാനം പാടാം ഞാൻ ഈ ഹൃദയം നിറയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണം
മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവെ നാണം
അന്നനടയിലും നാണം നിലയിലും നാണം ഇതടിമുടിയൊരു നാണം

ഞാൻ എല്ലാം എല്ലാം എല്ലാം എന്നൊരു തോന്നൽ തോന്നിക്കും
ഞാൻ പോരാ പോരാ പോരാമെന്നൊരു പൂത്തിരി കത്തിക്കും
നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും
അവനവളോടവളോടവളോടലിയും സ്നേഹനിലാവാകും
എവിടെ നീയെവിടെ കരളേ നീയെവിടെൻ കവിതേ പറയൂ
നീയെഴുതിയ ഗാനം പാടാമോ നിൻ ഹൃദയം കവിയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതൊരാളും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
പനിനീർനിലാവിൻ പൂമഴ അനുരാഗലോല യാമിനി
ഇതു ഹൃദയം നിറയും നിമിഷം
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും
മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം കുടിച്ചു വറ്റിക്കും

Download

മൂളിപ്പാട്ടും പാടി (Moolippattum Padi)

ചിത്രം:മേക്കപ്പ് മാന്‍ (Makeup Man)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം:കാർത്തിക് ,കല്യാണി

മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ മുമ്പത്തേക്കാളും സുന്ദരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
മുകിലില്‍ത്തട്ടിത്തൂവും മഴവിൽച്ചന്തം കാണാൻ എന്നത്തെക്കാളും സുന്ദരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
അതിരില്ലാക്കടലോരം തിര തുള്ളുമ്പോള്‍
അളവില്ലാത്തിരയാകെ നുര ചിന്നുമ്പോള്‍
എവിടുത്തെക്കാളും സുന്ദരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ മുമ്പത്തേക്കാളും സുന്ദരം
മുകിലില്‍ത്തട്ടിത്തൂവും മഴവിൽച്ചന്തം കാണാൻ എന്നത്തെക്കാളും സുന്ദരം

ഹാ ഹാ ഹ ഹ ഹാ ഹാ ഹാ
താരാകാശം ദൂരെ കാണാന്‍ സുന്ദരം ദീപമനോഹര നഗരം എത്രയോ സുന്ദരം
താളത്തുടിയില്‍ തുടരും ഗാനം സുന്ദരം അവയോടൊത്താറാടും യവ്വനം സുന്ദരം
പുതുമോടിയണിഞ്ഞു നടക്കാം ഇളമേനിയുരുമ്മിയിരിക്കാം
ഇതു നമ്മുടെ സുന്ദരമോഹക്കൂടാരം
രാവേറെയലഞ്ഞു രസിക്കാം മൃദുമര്‍മ്മരമേറ്റു ചിരിക്കാം
ഇതു നമ്മുടെ സുന്ദരരാഗക്കൂടാരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ മുമ്പത്തേക്കാളും സുന്ദരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

തമ്മില്‍ത്തമ്മില്‍ പകരും മധുരം സുന്ദരം കണ്ണില്‍ക്കണ്ണില്‍ കാണും കാഴ്ചകള്‍ സുന്ദരം
ആരും കാണാതഴകിന്‍ ഞൊറികൾ സുന്ദരം ആരും കേള്‍ക്കാതോതും മൊഴികളോ സുന്ദരം
അനുരാഗ നിലാവിലുരുമ്മാം പ്രണയാതുരരായി നടക്കാം
ഇതു നമ്മുടെ രാഗസരോവരതീരങ്ങള്‍
പ്രിയ സംഗമസന്ധ്യകള്‍ കാണാം മധു ചുംബന മുത്തു കൊരുക്കാം
ഇതു മോഹനരാഗ സരോവര തീരങ്ങള്‍
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

Download

വിധുരമീ യാത്ര (Vidhuramee Yathra)

ചിത്രം:ഗദ്ധാമ (Gadhama)
രചന:റഫീക്ക് അഹമ്മദ്
സംഗീതം:ബെന്നറ്റ് -വീറ്റ്റാഗ്
ആലാപനം‌:ഹരിഹരൻ

വിധുരമീ യാത്രാ വിധുരമീ യാത്രാ
വിധുരമീ യാത്രാ വിധുരമീ യാത്രാ
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
രാവോ പകലോ വെയിലോ നിഴലോ
ഈ മൂകയാനം തീരുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ

കാണാക്ഷതങ്ങള്‍  കീറും പദങ്ങള്‍
ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍
അടയുന്നു വീണ്ടും വാതായനങ്ങള്‍
മായുന്നു താരം അകലുന്നു തീരം
നീറുന്നു വാനില്‍ സായാഹ്നമേഘം
ഏതോ നിലാവിന്‍ നീളും കരങ്ങള്‍
ഈ രാവിനെ പുല്‍കുമോ
ഈ രാവിനെ പുല്‍കുമോ

വിധുരമീ യാത്രാ നീളുമീ യാത്രാ
വിധുരമീ യാത്രാ നീളുമീ യാത്രാ
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്

Download

നാട്ടുവഴിയോരത്തെ (Nattuvazhiyorathe)

ചിത്രം:ഗദ്ധാമ (Gadhama)
രചന:റഫീക്ക് അഹമ്മദ്
സംഗീതം:ബെന്നറ്റ് -വീറ്റ്റാഗ്
ആലാപനം‌:വിജയ്‌ യേശുദാസ് ,ചിത്ര

ധാ നി ധ പ ഗ സ നി ധ ലാ ല ലാ ലാ ല ലാ
ധനിസ ധനിസ സാസാ ധനിസ ധനിസ സാസാ

നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍ പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെത്തേൻമൊഴി ചാറ്റമഴ തീര്‍ന്നാലും തോരാ നീര്‍മണി
ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളായ് കൂടെ നീ പോരുമോ
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍ പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

അരയാലിലാരോ മറഞ്ഞിരുന്നു പൊന്‍വേണുവൂതുന്ന പുലര്‍വേളയില്‍
നിറമാല ചാര്‍ത്തുന്ന കാവിലേതോ നറുചന്ദനത്തിന്റെ ഗന്ധമായ് നീ
അകലെ ഒഴുകീ ഓളങ്ങള്‍ നിന്‍ നേര്‍ക്കു മൂകം ആലോലം ആലോലം
ഒരു രാവില്‍ മായാതെ ഒരു നാളും തോരാതെ
ഒരു ഞാറ്റുവേല തന്‍ കുടവുമായ് കൂടെ നീ പോരുമോ

നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍ പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

വരിനെല്ലുതേടും വയല്‍ക്കിളികള്‍ ചിറകാര്‍ന്നു പാറിപ്പറന്നുപോകേ
ചെറുകൂട്ടിലാരോ കിനാവുകാണും വഴിനീളെപ്പൂക്കള്‍ നിരന്നു നില്‍ക്കും
ഒരുനാള്‍ അണിയാന്‍ ഈറന്‍മുടിച്ചാർത്തിലാകെ പടരാനായ് വിതറാനായ്
ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളായ് കൂടെ നീ പോരുമോ

നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍ പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെത്തേൻമൊഴി ചാറ്റമഴ തീര്‍ന്നാലും തോരാ നീര്‍മണി
ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളായ് കൂടെ നീ പോരുമോ
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍ പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

Download

Monday, June 17, 2013

ഏറുനോട്ടമിതെന്തിനു (Erunottamithenthinu)

ചിത്രം:ചേട്ടായീസ് (Chettayees)
രചന:രാജീവ്‌ നായർ
സംഗീതം:ദീപക് ദേവ്
ആലാപനം‌:ലാൽ ,ബിജു മേനോൻ

ഏറുനോട്ടമിതെന്തിനു വെറുതെ ഏറ്റുപറഞ്ഞാല്‍ തീരുല്ലേ
ചെമ്പു കൂട്ടിയ തകിടു മിനുക്കി മിന്നു കൊടുത്തത് പുകിലായോ

വാസനപ്പൂ വീശിയെറിഞ്ഞൊരു പാതിരാപ്പൊൻ കാറ്റു പറഞ്ഞേ
പാട്ടരങ്ങിനു താളമടിക്കാന്‍ കൂട്ടു പോരൂ കൂട്ടരേ
ഏറുനോട്ടമിതെന്തിനു വെറുതെ ഏറ്റുപറഞ്ഞാല്‍ തീരുല്ലേ
ചെമ്പു കൂട്ടിയ തകിടു മിനുക്കി മിന്നു കൊടുത്തത് പുകിലായോ

കുത്തരി പുത്തരി കൊത്തിപ്പാറും ഇത്തിരി പക്ഷികളല്ലോ നമ്മള്‍
രാത്രി മാത്രം പൂക്കും കൊഴിയും ഇത്തിരി വെട്ടത്തത്താഴം
കുത്തരി പുത്തരി കൊത്തിപ്പാറും ഇത്തിരി പക്ഷികളല്ലോ നമ്മള്‍
രാത്രി മാത്രം പൂക്കും കൊഴിയും ഇത്തിരി വെട്ടത്തത്താഴം
ഇങ്ങോട്ടെങ്ങനെയെങ്ങനെ തന്നെ അങ്ങോട്ടങ്ങനെയങ്ങനെയൊള്ളൂ
കപ്പലു് പായും പോകും പിന്നേം തുറ കിടക്കും വെയിലോടും

ചെമ്പു കൂട്ടിയ തകിടു മിനുക്കി മിന്നു കൊടുത്തത് പുകിലായോ

ചക്ക പോലൊരു നെഞ്ചു തുളയ്ക്കാന്‍ ചക്കര മുക്കിയ വാക്കുകളുണ്ടോ
കൂട്ടി ഗുണിച്ചു ഹരിച്ചാലും ഈ പെണ്‍കാര്യം ഒരു വന്‍കാര്യം
ചക്ക പോലൊരു നെഞ്ചു തുളയ്ക്കാന്‍ ചക്കര മുക്കിയ വാക്കുകളുണ്ടോ
കൂട്ടി ഗുണിച്ചു ഹരിച്ചാലും ഈ പെണ്‍കാര്യം ഒരു വന്‍കാര്യം
കണ്ണിനിണങ്ങിയ മൊഞ്ചാണേലും പെണ്ണിനിണങ്ങിയ പൊട്ടേനല്ലോ
കെട്ടുകള്‍ പൊട്ടിയ കമ്പി മുറുക്കാന്‍ ചെപ്പടി വിദ്യകള്‍ പറയാമോ

ഏറുനോട്ടമിതെന്തിനു വെറുതെ ഏറ്റുപറഞ്ഞാല്‍ തീരുല്ലേ
ചെമ്പു കൂട്ടിയ തകിടു മിനുക്കി മിന്നു കൊടുത്തത് പുകിലായോ
ഏറുനോട്ടമിതെന്തിനു വെറുതെ ഏറ്റുപറഞ്ഞാല്‍ തീരുല്ലേ
ചെമ്പു കൂട്ടിയ തകിടു മിനുക്കി മിന്നു കൊടുത്തത് പുകിലായോ
വാസനപ്പൂ വീശിയെറിഞ്ഞൊരു പാതിരാപ്പൊൻ കാറ്റു പറഞ്ഞേ
പാട്ടരങ്ങിനു താളമടിക്കാന്‍ കൂട്ടു പോരൂ കൂട്ടരേ
ഏറുനോട്ടമിതെന്തിനു വെറുതെ ഏറ്റുപറഞ്ഞാല്‍ തീരുല്ലേ
ചെമ്പു കൂട്ടിയ തകിടു മിനുക്കി മിന്നു കൊടുത്തത് പുകിലായോ
ഏറുനോട്ടമിതെന്തിനു വെറുതെ ഏറ്റുപറഞ്ഞാല്‍ തീരുല്ലേ
ചെമ്പു കൂട്ടിയ തകിടു മിനുക്കി മിന്നു കൊടുത്തത് പുകിലായോ

Download

കിളികള്‍ പറന്നതോ (Kilikal Parannatho)

ചിത്രം:ട്രിവാണ്ട്രം ലോഡ്ജ് (Trivandrum Lodge)
രചന:റഫീക്ക് അഹമദ്
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:രാജേഷ്‌ കൃഷ്ണൻ

കിളികള്‍ പറന്നതോ പ്രണയം വിടർന്നതോ പുഴകള്‍ നിറഞ്ഞതോ കനവാണോ
മിഴികള്‍ തിളങ്ങിയോ മൊഴികള്‍ കിലുങ്ങിയോ ചെവിയോർത്തിരുന്നതും നിനവാണോ
മഴയില്‍ നനഞ്ഞുവോ കുളിരില്‍ കുതിർന്നുവോ ഹൃദയം കവിഞ്ഞു നീ കടലായോ
കിളികള്‍ പറന്നതോ പ്രണയം വിടർന്നതോ പുഴകള്‍ നിറഞ്ഞതോ കനവാണോ

കാറ്റിലൂടെ നിലാവിന്‍ മേട്ടിലൂടെ അലിഞ്ഞിടാന്‍ വരൂ പുണരാന്‍ വരൂ മലര്‍വാസമേ നീ
താരജാലം മിനുങ്ങും പാതിരാവില്‍ പനിനീരിതൾ വിതറീടുകീ പുതുമണ്ണിലാകെ
ഇതളില്‍ മയങ്ങിയോ ഒരുനാള്‍ ഉണര്‍ന്നുവോ
അരികില്‍ വിലോലമായ് ശലഭം വിരുന്നുവരുന്നുവോ

കിളികള്‍ പറന്നതോ പ്രണയം വിടർന്നതോ പുഴകള്‍ നിറഞ്ഞതോ കനവാണോ

രാവിലൂടെ കിനാവിന്‍ കോണിലൂടെ തിരഞ്ഞുവന്നുവോ തിരിനീട്ടിയോ സ്മൃതിനാളമേ നീ
ഓര്‍മ്മപോലെ തലോടും തെന്നല്‍പോലെ നറുചന്ദനം പൊതിയാന്‍ വരൂ നിറമാറിലാകെ
പ്രിയമോടണിഞ്ഞതോ അറിയാതഴിഞ്ഞതോ
വെയിലിന്‍ ദലങ്ങളോ സഖി നീ മറന്ന ചിലങ്കയോ

മിഴികള്‍ തിളങ്ങിയോ മൊഴികള്‍ കിലുങ്ങിയോ ചെവിയോർത്തിരുന്നതും നിനവാണോ
മഴയില്‍ നനഞ്ഞുവോ കുളിരില്‍ കുതിർന്നുവോ ഹൃദയം കവിഞ്ഞു നീ കടലായോ

Download

കണ്ണിന്നുള്ളില്‍ നീ (Kanninullil Nee)

ചിത്രം:ട്രിവാണ്ട്രം ലോഡ്ജ് (Trivandrum Lodge)
രചന:രാജീവ് നായർ
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:നജീം അർഷാദ്

ധികുതാനാ ധീം തന
ധികുതാനാ ധീം തന
ധികുതാനാ ധീം തന
ധികുതാനാ ധീം തന നാനനാ
ധികുതാനാ ധീം തന നാനനാ
ധികുതാനാ ധീം തന നാനനാ

കണ്ണിന്നുള്ളില്‍ നീ കണ്മണി കാതിന്നുള്ളില്‍ നീ തേന്മൊഴി
കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ എന്നാളും എന്‍ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തി നില്‍ക്കും കാറ്റിനും അനുരാഗമോ
ധികുതാനാ ധീം തന
ധികുതാനാ ധീം തന
ധികുതാനാ ധീം തന നനാ

കണ്ണിന്നുള്ളില്‍ നീ കണ്മണി കാതിന്നുള്ളില്‍ നീ തേന്മൊഴി
കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ എന്നാളും എന്‍ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തി നില്‍ക്കും കാറ്റിനും അനുരാഗമോ

ഇളവേനല്‍ക്കൂട്ടില്‍ തളിരുണ്ണും മൈനേ നിന്നോടല്ലേ ഇഷ്ടം
കനി വീഴും തോപ്പില്‍ മേയും നിലാവേ നിന്നോടല്ലേ ഇഷ്ടം
ഹേയ്  മന്ദാരപ്പൂനിഴലൊളി വീശും മാമ്പഴപ്പൊന്‍കവിള്‍ പെണ്ണഴകേ
മാനത്തു് കാര്‍മുകില്‍ മഴമേട്ടില്‍ മാരിവില്‍ ഉരുകിയ നീര്‍മണി നീ
ഓര്‍ത്തിരിക്കാന്‍ ഓമനിക്കാന്‍ കൂട്ടുകാരീ പോരുമോ

കണ്ണിന്നുള്ളില്‍ നീ കണ്മണി കാതിന്നുള്ളില്‍ നീ തേന്മൊഴി

ധികുതാനാ ധീം തന
ധികുതാനാ ധീം തന
ധികുതാനാ ധീം തന നാനനാ

ഒളിമിന്നും രാവില്‍ തൂവല്‍ക്കിനാവായ് പോഴിയാനല്ലേ ഇഷ്ടം
ചെറുപറവക്കൂട്ടം വിളകൊയ്യും നേരം അലയാനല്ലേ ഇഷ്ടം
നല്ലോമല്‍ പൂക്കളില്‍ ചെമ്പകമോ നാടോടിക്കഥയിലെ പാല്‍ക്കുഴമ്പോ
പോന്നരച്ചമ്പിളി മിഴിനീട്ടും മൂവന്തിക്കടവിലെ മുന്തിരിയോ
കാത്തിരിക്കാന്‍ സമ്മതമോ കൂട്ടുകാരീ ചൊല്ലുമോ

കണ്ണിന്നുള്ളില്‍ നീ കണ്മണി കാതിന്നുള്ളില്‍ നീ തേന്മൊഴി
കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ എന്നാളും എന്‍ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തി നില്‍ക്കും കാറ്റിനും അനുരാഗമോ

Download

മണിവാക പൂത്ത (Manivaka Pootha)

ചിത്രം:താപ്പാന (Thappana)
രചന:സന്തോഷ്‌ വർമ്മ
സംഗീതം:വിദ്യാസാഗർ
ആലാപനം‌:മധു ബാലകൃഷ്ണൻ ,തുളസി യതീന്ദ്രൻ

മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍ സ്വര്‍ണ്ണമയിലേ പറന്നു വാ
മഴ വന്ന രാവിലൊരു നാള്‍ എന്റെ കരളേ നിന്റെ തണല്‍ തേടി വന്നു ഞാന്‍
ഒരുപാടു കാണുവാന്‍ മോഹം ഒരുമിച്ചുചേരണം വേഗം
ഇനി ഞാനെന്തു തരണം എന്റെ കിളിയേ ഒന്നു വരുമോ
മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍ സ്വര്‍ണ്ണമയിലേ പറന്നു വാ
മഴ വന്ന രാവിലൊരു നാള്‍ എന്റെ കരളേ നിന്റെ തണല്‍ തേടി വന്നു ഞാന്‍

ഞാനാകുമീ മാങ്കൊമ്പിലെ പൂവള്ളിയില്‍ കളിയൂഞ്ഞാലാടി കളിക്കാന്‍ വാ
ഞാനാടുമീ ഊഞ്ഞാലില്‍ നീ പൂങ്കാറ്റുപോൽ മേഘത്തേരില്‍ കൂടെ പോരാന്‍ വാ
ചെമ്പകത്താലമായ് വാ ഞാനെന്‍ നെഞ്ചിലെ നേരു നല്‍കാം
ചന്ദനവണ്ടുപോൽ വാ ഞാനെന്‍ ചുണ്ടിലെ തേനു നല്‍കാം
മഴവില്‍ത്തേരില്‍ തിങ്കളേ വരുമോ കളിയാടാന്‍

മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍ സ്വര്‍ണ്ണമയിലേ പറന്നു വാ
മഴ വന്ന രാവിലൊരു നാള്‍ എന്റെ കരളേ നിന്റെ തണല്‍ തേടി വന്നു ഞാന്‍

ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ

മനസ്സമ്മതം പകരം തരാം മണവാട്ടിയായ് നിന്റെ കൂടെ പോരാന്‍ കൊതിച്ചു ഞാന്‍
മാലാഖയായ് നീ പോരുകില്‍ ആരോമലേ സ്നേഹക്കൂടാരത്തിലിരുത്താം ഞാന്‍
കൈയിലെ തീർത്ഥമായ് വാ നീയെന്‍ കണ്ണിനു കണ്ണിനഴകേ
പൊന്നിതൾ ചന്തമായ് വാ നീയെന്‍ പൊന്നാം പൊന്നിനഴകേ
പ്രണയം പോലെ പെയ്യുമീ മഴയില്‍ നനയാന്‍ വാ

മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍ സ്വര്‍ണ്ണമയിലേ പറന്നു വാ
മഴ വന്ന രാവിലൊരു നാള്‍ എന്റെ കരളേ നിന്റെ തണല്‍ തേടി വന്നു ഞാന്‍

Download

ഊരും പേരും (Oorum Perum)

ചിത്രം:താപ്പാന (Thappana)
രചന:സന്തോഷ്‌ വർമ്മ
സംഗീതം:വിദ്യാസാഗർ
ആലാപനം‌:വിജയ്‌ യേശുദാസ്

ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ
എതിലേ വന്നെന്നറിയീലാ എപ്പോഴാണെന്നറിയീലാ
നേരില്‍ കാണും മുന്‍പേ എന്‍ കരളില്‍ നീയുണ്ടേ
തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ
തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ ആരോ നീ അഴകേ
ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ

കനകത്തിരികള്‍ ചിരിയിലണിയും പുലരിവിളക്കായ് നിന്ന കണിയോ
ഓ പകുതി മറഞ്ഞും പകുതി തെളിഞ്ഞും കനവിലൊരുനാൾ കണ്ട മുഖമോ
ഓ ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ
ഇതിലും മുന്‍പേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ
ഏതേതോ ജന്മപ്പൂങ്കാവിന്‍ വഴിയിലോ
തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ ആരോ നീ അഴകേ

ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ

മനസ്സില്‍ മയങ്ങും കിളിതന്‍ അരികേ പരിഭവവുമായ് എത്തും ഇണയോ
ഓ കുളിരുമണികള്‍ മൊഴിയിലുതിരും പവിഴമഴയായ് വന്ന സഖിയോ
ഓ മിന്നാമിന്നിക്കരളിലും നക്ഷത്രം കൂടണയുമോ
എന്നില്‍ നീ വന്നണയവേ ഇല്ലെന്നോതാന്‍ കഴിയുമോ
നിൻ മൗനം എല്ലാം പറയാതെ പറയുമോ
തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ ആരോ നീ അഴകേ

ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ

Download

Thursday, June 13, 2013

കുളിരോർമ്മകൾ (Kulirormakal)

ചിത്രം:പിഗ് മാൻ (Pigman)
രചന:സന്തോഷ്‌ വർമ്മ
സംഗീതം:ആർ.ഗൗതം
ആലാപനം‌:പ്രസന്ന

ലേലേ ലേലെലെലേ ലേലേ ലേലേ ലേ
ലേലേ ലേലെലെലേ ലേലേ ലെലെ ലേ
ലേലേ ലേലേ ലേ

കുളിരോർമ്മകൾതൻ പൂമ്പുഴയിൽ പോയൊരു കാലം തേടി
ചെറു കാറ്റലയിൽ ഞാൻ തുഴയും താമരയോടം നീങ്ങി
പോക്കുവെയിൽ‌പ്പടവിൽ
മറുതീരം നിന്നാരോ താരാട്ടും പാടി എന്നെ തേടുന്നു
കുളിരോർമ്മകൾതൻ പൂമ്പുഴയിൽ പോയൊരു കാലം തേടി

അക്ഷരക്കാവുകളിൽ പൂത്തുമ്പിയാകാനും
ചെമ്പനീർപ്പൂവുകളെ സ്നേഹിച്ചുകൂടാനും
വീണ്ടുമെൻ ബാല്യത്തിൻ വാതിൽക്കലെത്തുമ്പോൾ
മായാത്ത സ്വപ്നത്തിൻ കാൽ‌പ്പാടു തേടുമ്പോൾ
ഇളമയിൽ‌പ്പീലികൾ പഴകിയ താളിലെന്നും
വാടാതെ നെഞ്ചിൽ സൂക്ഷിച്ചൊരാളിൻ തേങ്ങൽ കേൾക്കുന്നൂ

ചെറു കാറ്റലയിൽ ഞാൻ തുഴയും താമരയോടം നീങ്ങി

അറിയാത്ത തീരത്തു് വഴിതെറ്റിയെത്തുമ്പോൾ
പ്രതിബിംബമില്ലാതെ ഞാനേകനാകുമ്പോൾ
കാതോരമേതേതോ നോവിൻ വിലാപങ്ങൾ
കണ്‍ മുന്നിൽ വീഴുന്നു ഉയിരറ്റ കോലങ്ങൾ
കനലുകൾ വേനലിൻ കഥയെഴുതുന്ന മണ്ണിൽ
കണ്ണീരുമോടും കണ്ണോടെ ഞാനിന്നെന്നെ തേടുന്നു

കുളിരോർമ്മകൾതൻ പൂമ്പുഴയിൽ പോയൊരു കാലം തേടി
പോക്കുവെയിൽ‌പ്പടവിൽ
മറുതീരം നിന്നാരോ താരാട്ടും പാടി എന്നെ തേടുന്നു
ഓ ഓ ഓ ഓ

Download

Wednesday, June 12, 2013

മേലേ മേയും (Mele Meyum)

ചിത്രം:3 ഡോട്ട്സ് (3 Dots)
രചന:രാജീവ്‌ നായർ
സംഗീതം:വിദ്യാസാഗർ
ആലാപനം‌:മധു ബാലകൃഷ്ണൻ ,കാർത്തിക് ,ടിപ്പു

വൈ‌യ് ഈസ് ദ മൂൺ സോ ബ്രൈറ്റ്
വൈ‌യ് ഡൂ സ്റ്റാഴ്‌സ് ഷൈൻ അറ്റ് നൈറ്റ്
വൈ‌യ് ഡൂ ഫയർ‌ഫ്ലൈസ് ഹാവ് ലൈറ്റ്
അങ്കിൾസ് ഓ  ഓ  ഓ
വൈ‌യ് ഈസ് ദ മൂൺ സോ ബ്രൈറ്റ്
വൈ‌യ് ഡൂ സ്റ്റാഴ്‌സ് ഷൈൻ അറ്റ് നൈറ്റ്
വൈ‌യ് ഡൂ ഫയർ‌ഫ്ലൈസ് ഹാവ് ലൈറ്റ്
അങ്കിൾസ് ഓ  ഓ  ഓ

മേലേ മേയും മായത്തിങ്കൾ മണ്ണിൽ പെയ്യും പൊന്നാണേ
ദൂരേ നീന്തും താരക്കൂട്ടം വിണ്ണിൻ സ്വന്തം സ്വത്താണേ
സ്നേഹം മൂളും മാരിക്കൂട്ടിൽ തുള്ളിത്തുള്ളും മുത്താണേ
ചാഞ്ചക്കം ചായുന്ന പൊന്നൂഞ്ഞാൽ ആടാല്ലോ
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ

പൂക്കാലക്കാറ്റേ നീയും പൂ നുള്ളി വാടിപ്പോയോ
വൈകാതെ ചെന്നെത്തേണം കന്നിപ്പാടം കൊയ്യാനുണ്ടേ
ചെമ്പോലച്ചെപ്പിൽ വീഴും ഞാവൽക്കായ് വാരിത്തായോ
ചൊല്ലാത്തൊരു മധുഗാനം നീ പാടൂ കാറ്റേ നേരം പോയേ
പണ്ടേ പണ്ടേ പക്ഷിക്കിഷ്ടം ചേക്കമരക്കൊമ്പല്ലേ
ആടിക്കാറ്റിൽ മിന്നിപ്പായും മിന്നൽ മീനോ നീയല്ലേ
എല്ലാമെല്ലാം തൊട്ടേ നീങ്ങാം താലോലിക്കാം വാ മുത്തേ
ചാഞ്ചക്കം ചായുന്ന പൊന്നൂഞ്ഞാൽ ആടാല്ലോ
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ

അല്ലിത്തേൻ ചുണ്ടിൽ നീളെ കള്ളച്ചിരി മാത്രം കണ്ടേ
മാറ്റേറും പീലിത്തോപ്പിൽ ആരെ തേടി തേങ്ങുന്നു നീ
രാവേറെച്ചെന്നാൽ പോലും മൺ തോണിയിലാക്കാം വായോ
വഴി കാട്ടും പെയ്യാമേഘം താനേ കോലം മാറുന്നുണ്ടേ
നിലാക്കതിർ കറ്റയഴിഞ്ഞേ കുഞ്ഞോർമ്മകൾ പാറുന്നേ
നീലക്കടൽ തീരത്താരോ വെള്ളിത്തൂവൽ നീട്ടുന്നേ
എല്ലാമെല്ലാം വാങ്ങിപ്പോരാം കുന്നോളമെൻ നീർമുത്തേ
ചാഞ്ചക്കം ചായുന്ന പൊന്നൂഞ്ഞാൽ ആടാല്ലോ
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ

വൈ‌യ് ഈസ് ദ മൂൺ സോ ബ്രൈറ്റ്
വൈ‌യ് ഡൂ സ്റ്റാഴ്‌സ് ഷൈൻ അറ്റ് നൈറ്റ്
വൈ‌യ് ഡൂ ഫയർ‌ഫ്ലൈസ് ഹാവ് ലൈറ്റ്
അങ്കിൾസ് ഓ  ഓ  ഓ

Download

Tuesday, June 11, 2013

മരണമെത്തുന്ന നേരത്തു (Maranamethunna Nerathu)

ചിത്രം:സ്പിരിറ്റ്‌ (Spirit)
രചന:റഫീക്ക് അഹമദ്
സംഗീതം:ഷഹബാസ് അമൻ
ആലാപനം‌:ഉണ്ണി മേനോൻ

മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായ് അകത്തേയ്ക്കെടുക്കും ശ്വാസക്കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്‍ മുഖം മുങ്ങിക്കിടക്കുവാന്‍
ഒരുസ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ

അധരമാം ചുംബനത്തിന്റെ മുറിവ് നിന്‍ മധുര നാമജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ വഴികൾ ഓർ‌ത്തെന്റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ വഴികൾ ഓർ‌ത്തെന്റെ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവനു് പുല്‍ക്കൊടിയായ് ഉയിർ‌ത്തേൽക്കുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

മഴകൊണ്ടു മാത്രം (Mazhakondu Mathram)

ചിത്രം:സ്പിരിറ്റ്‌ (Spirit)
രചന:റഫീക്ക് അഹമദ്
സംഗീതം:ഷഹബാസ് അമൻ
ആലാപനം‌:വിജയ്‌ യേശുദാസ്

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍
പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍
മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍
പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍

ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്‍ത്തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി
വെറുതേ പരസ്പരം നോക്കിയിരിക്കുന്നു നിറമൗന ചഷകത്തിനിരുപുറം നാം

മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍
പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍

Download

ഈ ചില്ലയില്‍ (E Chillayil)

ചിത്രം:സ്പിരിറ്റ്‌ (Spirit)
രചന:റഫീക്ക് അഹമദ്
സംഗീതം:ഷഹബാസ് അമൻ
ആലാപനം‌:യേശുദാസ്

ഈ ചില്ലയില്‍ നിന്നു ഭൂമിതന്‍ കൗമാര കാലത്തിലേക്ക് പറക്കാം
ഈ ചില്ലയില്‍ നിന്നു ഭൂമിതന്‍ കൗമാര കാലത്തിലേക്ക് പറക്കാം
വാക്കുകളൊക്കെ പിറക്കുന്നതിന്‍ മുന്‍പ് പൂക്കും നിലാവില്‍ കളിക്കാം
ഈ ചില്ലയില്‍ നിന്നു ഭൂമിതന്‍ കൗമാര കാലത്തിലേക്ക് പറക്കാം

സൗരമയൂഖങ്ങള്‍ മാത്രമുടുത്തു നാം ഈറന്‍ മഴക്കാടിനുള്ളില്‍
വള്ളികളായി പിണഞ്ഞു നില്‍ക്കാം നമുക്കൊന്നിച്ചൊരെപ്പൂവിടര്‍ത്താം
പൊന്‍വെയിലിലകളിലെന്ന പോലെ എന്നില്‍ നിന്നെ തിരഞ്ഞു പടര്‍ന്നു ചേരാം

ആദിമവന്യസുഗന്ധം കലര്‍ന്നൊരു പ്രാതസുതാര്യജലത്തില്‍
ആഴങ്ങളില്‍ വെച്ച് കൈകള്‍ കോര്‍ക്കാം ജലപാതം പുതച്ചൊന്നു നില്‍ക്കാം
അലകളില്‍ വെണ്ണിലാവെന്ന പോലെ നിന്നില്‍ എന്നെ പകര്‍ന്നു നിറഞ്ഞൊഴുകാം

Download

അനുരാഗത്തിന്‍ വേളയില്‍ (Anuragathin Velayil)

ചിത്രം:തട്ടത്തിന്‍ മറയത്ത്  (Thattathin Marayathu)
രചന:വിനീത് ശ്രീനിവാസൻ
സംഗീതം:ഷാന്‍ റഹ് മാന്‍
ആലാപനം:വിനീത് ശ്രീനിവാസൻ

ഹാ ഹാ ഹ ഹാ ഹാ ഹാ ഹാ ഹാ

അനുരാഗത്തിന്‍ വേളയില്‍ വരമായ്‌ വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ പ്രേമാര്‍ദ്രം
അനുരാഗത്തിന്‍ വേളയില്‍ വരമായ്‌ വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ പ്രേമാര്‍ദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിന്‍ വിസ്മയം
ഇനി എന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിന്‍ വേളയില്‍ വരമായ്‌ വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ പ്രേമാര്‍ദ്രം

സാഹിബാ സാഹിബാ സാഹിബാ സാഹിബാ
സാഹിബാ സാഹിബാ സാഹിബാ
സാഹിബാ സാഹിബാ സാഹിബാ സാഹിബാ
സാഹിബാ സാഹിബാ സാഹിബാ സാഹിബാ
സാഹിബാ സാഹിബാ സാഹിബാ

നുരയുമോരുടയാടയില്‍
നുരയുമോരുടയാടയില്‍ മറയുവതു നിന്‍ മെയ്യഴകോ
കനവിലിന്നൊരു കനിവുമില്ലാതിനിയാ മുറിവു തന്നു നീ
നിറയൂ ജീവനില്‍ നീ നിറയൂ
അണയൂ വിജനവീഥിയില്‍ അണയൂ
അവളിന്നെഞ്ചിന്‍ നിസ്വനം ഓ
അവളീ മണ്ണിന്‍ വിസ്മയം ഓ
കുളിരുന്നുണ്ടീ തീനാളം

ഹാ ഹാ ഹ ഹാ ഹാ ഹാ

അനുരാഗത്തിന്‍ വേളയില്‍ വരമായ്‌ വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ പ്രേമാര്‍ദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിന്‍ വിസ്മയം
ഇനി എന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിന്‍
വരമായ്‌ വന്നൊരു
മനമേ നീ പ്രേമാര്‍ദ്രം

Download