Wednesday, July 31, 2013

ചിരിമണിമുല്ലേ (Chirimanimulle)

ചിത്രം:ലയണ്‍ (Lion)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:അഫ്സൽ ,ജ്യോത്സ്ന

ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
ഹോ കണ്ണിണകൾ കടുകു വറുക്കണ് സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ വരുമോ
i just wanna love u love u
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ

താഴ്വാരം നീല താഴ്വാരം അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം
സാഗരം ഹിമ സാഗരം ആഴക്കടലിൽ വർണ്ണ ചിപ്പി കൂടാരം
തുടി കൊട്ടി മാമഴ മേഘം വിരിയിട്ടു മായിക യാമം ഇനി പോരാൻ താമസമെന്താണ്

better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ വരുമോ
i just wanna love u love u
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം

tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ വരുമോ
wanna love u love u
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം

നീ വരൂ മെല്ലെ നീ വരൂ നൽകാം സങ്കല്പത്തിൻ സംഗീത സ്വപ്നം
ഹോ ഞാൻ വരാം ഇനി ഞാൻ വരാം നിന്റെ സങ്കല്പത്തിൻ മായാലോകത്ത്
തിരിയിട്ടു താരക വാനൻ ശ്രുതിയിട്ടു മോഹനരാത്രി ഇനി പാടാൻ താമസമെന്താണ്
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
i just wanna love u love u
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം

ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
കണ്ണിണകൾ കടുകു വറുക്കണ് സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ വരുമോ
i just wanna love u love u
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയേ പോരാം

Download

സുന്ദരി ഒന്നു പറയൂ (Sundari Onnu Parayu)

ചിത്രം:ലയണ്‍ (Lion)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:ഉദിത് നാരായണ്‍ ,ശ്വേത

സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാൻ കൊതിച്ചതെല്ലാം പറയാനിരുന്നതെല്ലാം ഇനി പറയാം
ഒരുങ്ങാം ഇനി കൊണ്ടാടാം തുടങ്ങാം പുതു പ്രണയോത്സവം
വിണ്ണിൽ പാറിപ്പറന്നുയരാം തുടരാം മധുമാരോത്സവം
ഓഹോഹോ ഹോ ഓ ഓ ഓ ഓ ഓ ഓ
ഓഹോഹോ ഹോ ഓ ഓ ഓ ഓ ഓ ഓ
സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാൻ കൊതിച്ചതെല്ലാം പറയാനിരുന്നതെല്ലാം ഇനി പറയാം

ഹോ താമരക്കണ്ണുകളിൽ തളിരിട്ടതാന്നൊരു പൊന്നും പുലർകാലം
ആ മലർ മൊഴിയിലെ അനുപമ ലഹരിയിൽ ഏതോ കിനാവസന്തം
രാവിന്റെ കൊമ്പിലെ രാപ്പാടി നിന്റെ പാട്ടായ പാട്ടൊക്കെ നേരായി
നീല രാവിന്റെ കൊമ്പിലെ രാപ്പാടിപ്പാട്ടിലെ തേൻ കുടമന്നെന്റെ മനസ്സായി
ഓഹോഹോ ഹോ ഓ ഓ ഓ ഓ ഓ ഓ
ഓഹോഹോ ഹോ ഓ ഓ ഓ ഓ ഓ ഓ

സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ
സുന്ദരി സുന്ദരി സുന്ദരി പറയാം പറയാം പറയാം

മ് വെള്ളിയരഞ്ഞാണം കിലുങ്ങിയ നദിയിൽ ഒന്നിച്ചലഞ്ഞു നാം
കുന്നിക്കുരു പെറുക്കി കുന്നിൻ മരച്ചോട്ടിൽ കൊഞ്ചി കളിച്ചു നമ്മൾ
ഇന്നാദ്യമായ് തമ്മിൽ കണ്ടതെല്ലാം നമ്മൾ ഇന്നാദ്യമായ് തമ്മിൽ അറിഞ്ഞതെല്ലാം
ഇന്നത്തെ കാറ്റത്ത് വീണതെല്ലാം പ്രേമം കന്നിക്കിനാവായി കുരുത്തതല്ലേ
ഓഹോഹോ  ഓഹോഹോ  ഓഹോഹോ ഓഹോഹോ

സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാൻ കൊതിച്ചതെല്ലാം പറയാനിരുന്നതെല്ലാം ഇനി പറയാം
ഒരുങ്ങാം ഇനി കൊണ്ടാടാം തുടങ്ങാം പുതു പ്രണയോത്സവം
വിണ്ണിൽ പാറിപ്പറന്നുയരാം തുടരാം മധുമാരോത്സവം
ഓഹോഹോ ഹോ ഓ ഓ ഓ ഓ ഓ ഓ
ഓഹോഹോ ഹോ ഓ ഓ ഓ ഓ ഓ ഓ
ഓഹോഹോ ഹോ ഓ ഓ ഓ ഓ ഓ ഓ
ഓഹോഹോ ഹോ ഓ ഓ ഓ ഓ ഓ ഓ

Download

നേരാണേ എല്ലാം (Nerane Ellam)

ചിത്രം:പോത്തൻ വാവ (Pothen Vava)
രചന:വയലാർ ശരത്
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:മധു ബാലകൃഷ്ണൻ,റെജു ജോസഫ്‌,മഞ്ജരി

നേരാണേ എല്ലാം നേരാണേ കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
പാപമ രിരിഗരിസ സരി പാപമ രിരിഗരിസ
നേരാണേ എല്ലാം നേരാണേ കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
നേരാണേ എല്ലാം നേരാണേ കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
ചെല്ലക്കിളി ചൊല്ലി കൊഞ്ചിക്കൊഞ്ചി ചൊല്ലി
ഇല്ലം വല്ലം നിറയെ നേരും നെറിയും വേണം നന്നായാൽ എല്ലാം പൊന്നാണെ
കാലം പൊന്നായാൽ പിന്നെ പിന്നെ കൊട്ടും പാട്ടും

വിഹരാമാനസരാമേ
വിഹരാമാനസരാമേ സച്ചിദാനന്ദ ഘനശ്യാമേ
വിഹരാമാനസരാമേ
രാ രാ രാ ആ ആ ആ ആ

അരുവിയൊഴുകും രസം അരികിലണയും കള കളം
രിമപസനിപമ മപ രിമപസനിപമ മപ മപ
കരളിൻ വയലിൽ വീണ്ടും നിറനെന്മണികൾ
ധാദിർ ദിർ ദിർ ദിർ ധനാ ധിരന
ധാദിർ ദിർ ദിർ ദിർ ധനാ ധിരന
കളിയാടി വിളയും കണ്ട് നിറയും മനസ്സു കുളിരണു കുനു കുനെ

നേരാണേ എല്ലാം നേരാണേ കള്ളം ചേരുമ്പോൾ അയ്യോ നോവാണെ

അജ്ഞരല്പ മനസ്കരിൽ ദുരയുള്ള ബുദ്ധികളവരിലും
അന്ധകാരവിലാസഗതിയായ് അഹം ആത്മ സുഗന്ധികം
സത്യവ്രത സത്യവ്രത
സത്യവ്രത ഹൃദയങ്ങളിൽ സുരശുദ്ധ നിർമല ചിത്തരിൽ
മുക്തിദായകസൂക്തമൊരുപോൽ വസുധൈവ കുടുംബകം

കുയിലു പാടും സുഖം കുഴലു വിളിയുടെ സ്വരസുഖം
കുയിലു പാടും സുഖം കുഴലു വിളിയുടെ സ്വരസുഖം
വിളയാടുക നീയെന്നും നറുതേന്മൊഴിയേ
വിളയാടുക നീ എന്നും നറുതേന്മൊഴിയേ
പുതുമോടിയണിയാൻ നമ്മളൊരുപോൽ കരളു മെനയണു തുരു തുരെ

നേരാണേ എല്ലാം നേരാണേ കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
നേരാണേ എല്ലാം നേരാണേ കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
നേരാണേ എല്ലാം നേരാണേ കള്ളം ചേരുമ്പോൾ അയ്യോ നോവാണെ
നേരാണേ എല്ലാം നേരാണേ കള്ളം ചേരുമ്പോൾ അയ്യോ നോവാണെ

Download

ഹൃദയവും ഹൃദയവും (Hrudayavum Hrudayavum)

ചിത്രം:നോട്ട് ബുക്ക്‌ (Notebook)
രചന:വയലാർ ശരത്
സംഗീതം:മെജോ ജോസഫ്‌
ആലാപനം‌:വിനീത് ശ്രീനിവാസൻ,ജ്യോത്സ്ന

ഹേയ് ഹെവൻലി സ്റ്റാർ ലവ് യൂ മോർ ആൻഡ് മോർ
യൂ ആർ ദ് വൺ അക്വേറിയസ് ഹൂ മേയ്ക്ക് മൈ ഡ്രീം കം ട്രൂ

ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും

ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകള്‍ തരളമായ് പ്രണയമോ കളഭമായ്
ഒളിക്കുന്നുവെന്നാല്‍ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ

ഇളമഞ്ഞില്‍ ഈറനാം ആലിന്റെ ചില്ലയില്‍ കിളികളൊരു പോലെ പാടി
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
അരികിലായ് വന്നു ചേരാ‍ന്‍ കൊതിയും അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ നീയെന്റേതാകാനല്ലേ താളം തുള്ളുന്നു
ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും

ഹൃദയവും നിമിഷമായ്

കളിയൂഞ്ഞാലാടിയോ കാറ്റിന്റെ കൈകളില്‍ അവനുമായ് നിന്റെ നാണം
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
ഇതളുരുമ്മുന്ന പോലെ കവിളില്‍ ചിറകുരുമ്മുന്ന പോലെ കനവിൽ
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നീ കൂടെ പോരാനായെന്‍ മൗനം വിങ്ങുന്നു

ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകള്‍ തരളമായ് പ്രണയമോ കളഭമായ്
ഒളിക്കുന്നുവെന്നാല്‍ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ

Download

പഹാഡി പാടു (Pahadi Padu)

ചിത്രം:ചക്കരമുത്ത് (Chakkaramuthu)
രചന:ലോഹിതദാസ്
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്,ചിത്ര

ധാ ധാം തരികിട ധത ധിംത
തക തരികിട തക തരികിട തകത തകത ധം
തധിംത തക തരികിട തകട ധികിട ധാം ധീം ധാം
തക തരികിട തകിട ധികിട ധാം ധീം ധാം
തക തരികിട തകത ധികിട ധാം ധീം ധാം
ആ  ആ   ആ  ആ   ആ  ആ   ആ  ആ   ആ  ആ

പഹാഡി പാടൂ
പഹാഡി പാടു ഗായികേ നിശയുടെ കാതര ഹൃദയം നിറയെ അനുരാഗം
പഹാഡി പാടു ഗായകാ നിശയുടെ രാഗില ഹൃദയം നിറയെ പ്രിയരാഗം
പഹാഡി പാടു ഗായികേ ഗായികേ രാധികേ
ഛനക്ക്ഛനക്ക് ഛന് പായല്‍ ബാജേ
ഛനക്ക്ഛനക്ക് പായല്‍ ബാജേ
പായല്‍ ബാജഗ് ഛും ഛും ഛനനാന
ആ  ആ   ആ  ആ   ആ  ആ   ആ  ആ   ആ  ആ

ചെമ്പകപ്പൂമണം ഒഴുകുമീ രാവ് ചന്ദനപ്പൂനിലാവ് കുതിരുമീ യാമം
പനിനീര്‍ മഴയില്‍ കുളിര്‍ ചൂടി നില്‍ക്കും പ്രേമാര്‍ദ്ര സുന്ദര കവിതേ
ഉണരാം ഉണരാം ഞാന്‍ നിന്നില്‍ ഉണരാം
മൃദുലപദചലനമണിനാദം ഛല്‍ ഛനന ഛനന ഛം ഛനനാ
സിരകളുണരുന്ന രതിനടനം ഛല്‍ ഛനന ഛനന ഛം ഛനനാ
മദഭരയമുനാതീരം ഇതു മദഭരയമുനാതീരം

പഹാഡി പാടു ഗായകാ ഗായകാ മാധവാ
ആ  ആ   ആ  ആ   ആ  ആ   ആ  ആ   ആ  ആ

രാഗേന്ദുപുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു വിരഹിണി കാളിന്തി ഉറങ്ങി
മാധവനില്ലാതെ രാധികയില്ലാതെ കരള്‍ നൊന്തു തേങ്ങി ഒരു പാഴ്മുളം തണ്ട്
അന്തരാത്മാവിന്‍ രോദനം തോംത തോംതനന തോംതനനന
ആരുമറിയാത്ത നൊമ്പരം തോംത തോംതനന തോംതനനന
പരിഭവയമുനാതീരം ഇതു പരിഭവയമുനാതീരം

പഹാഡി പാടു ഗായികേ നിശയുടെ രാഗില ഹൃദയം നിറയെ പ്രിയരാഗം
പഹാഡി പാടു ഗായികേ ഗായികേ രാധികേ

Download

കരിനീല കണ്ണിലെന്തെടി (Karineela Kannilenthedi)

ചിത്രം:ചക്കരമുത്ത് (Chakkaramuthu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:വിനീത് ശ്രീനിവാസൻ ,സുജാത

കരിനീല കണ്ണിലെന്തെടി കവിള്‍ മുല്ല പൂവിലെന്തെടി
കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
ഒളി കണ്ണാല്‍ എന്നെ നോക്കവേ കളിയായി കണ്ട കാരിയം
മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി
കുളിരോല പന്തലിട്ടു ഞാന്‍ തിരുതാലി തൊങ്ങലിട്ടു ഞാന്‍
വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ ഹോ ഓ ഓ
കരിനീല കണ്ണിലെന്തെടി മ്  മ്  മ്  കവിള്‍ മുല്ല പൂവിലെന്തെടി ഹോ ഓ ഓ
കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം

കൈത പൂത്ത മിഴിയില്‍ കനല്‍ പോലെ മിന്നുമുടലില്‍
കൈവള കരിവള കാല്‍ത്തളയിളകുമൊരാദ്യ രാവിന്നഴകേ
മെയ് നനഞ്ഞ മഴയില്‍ പകല്‍ നെയ്തു തന്ന കുളിരില്‍
മാറിലെ മരതക നൂലിഴ അഴകിലൊരുമ്മ തന്ന നിമിഷം
ഒരു കുഞ്ഞു കൂമ്പു വിരിയും തുടു തുമ്പ തോൽക്കുമഴകേ
മകരം മഞ്ഞിലെഴുതി നിന്റെ മനസ്സിലരിയ ശിശിരം

ഒളി കണ്ണാല്‍ എന്നെ നോക്കവേ കളിയായി കണ്ട കാരിയം
മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി

വേനല്‍ വെന്ത വഴിയില്‍ തെളിനീര്‍ തടാകമായ് നീ
ചന്ദനമുകിലുകള്‍ ചന്ദ്രികമെഴുകിയ ചൈത്രവാനമായ്‌ നീ
മാമരങ്ങള്‍ നിറയെ കുയിലൂയലിട്ടു വെറുതെ
എന്‍ കനവതിലൊരു കുങ്കുമമുരുകിയ സന്ധ്യ പോലെ വരവേ
ഇനിയൊന്നു ചേര്‍ന്നു പാടാം ഇതളായ് വിരിഞ്ഞ ഗാനം
പതിയെ നെഞ്ചിലലിയും മൗന മുരളിയുണരുമീണം

കരിനീല കണ്ണിലെന്തെടി കവിള്‍ മുല്ല പൂവിലെന്തെടി
കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
ഒളി കണ്ണാല്‍ എന്നെ നോക്കവേ കളിയായി കണ്ട കാരിയം
മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി
കുളിരോല പന്തലിട്ടു ഞാന്‍ തിരുതാലി തൊങ്ങലിട്ടു ഞാന്‍
വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ ഹോ ഓ ഓ
കരിനീല കണ്ണിലെന്തെടി മ്  മ്  മ്  കവിള്‍ മുല്ല പൂവിലെന്തെടി ഹോ ഓ ഓ
കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം

Download

അഴകാലില (Azhakalila)

ചിത്രം:അശ്വാരൂഡൻ (Ashwaroodan)
രചന:ഇഞ്ചക്കാട് രാമചന്ദ്രൻ
സംഗീതം:ജാസി ഗിഫ്റ്റ്
ആലപനം:ജാസി ഗിഫ്റ്റ്,അഖില

അഴകാലില മഞ്ഞചരടില് പൂത്താലി പൂത്താലി
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി
കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി
എഴഴകായ് പൂങ്കവിളില്‍ ചിന്നി നിന്‍ നാണം
എന്‍ കരളിൻ താഴ്വരയില്‍ ചെമ്പക പൂമഴ
അഴകാലില മഞ്ഞചരടില് പൂത്താലി പൂത്താലി
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി

വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു
പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്‌
ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായ് സ്വാദ് പകര്‍ന്നിടുമ്പോള്‍
കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറി
അലിഞ്ഞു ചേരാം സുഖം നുകരാം വാ വാ നീ വാ
കല്‍വിളക്കില്‍ തിരി മയങ്ങി
ഒരു രാപ്പാടി പാട്ടിന്റെ ഈണം
ഉള്ളില്‍ കാട്ട്തേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം

കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി
അഴകാലില മഞ്ഞചരടില് പൂത്താലി പൂത്താലി
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി

നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട്‌ മുരളി ഊതി
മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു
വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍ വിരിയും പുളകമായ്
കുന്നിറങ്ങിവാ ചന്ദന കാറ്റിന്‍ ചിറകിലേറി
മൊഴിയഴകെ പറന്നുയരാന്‍ വാ വാ നീ വാ
കണ്ണില്‍ കിനാവില്‍ തിളങ്ങി
ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം
വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം

കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍ മൊഴി ഒഴുകി
അഴകാലില മഞ്ഞചരടില് പൂത്താലി പൂത്താലി
മഴവില്ലിന്‍ കസവുലയും മുകില്‍ പുടവ ചുറ്റി

Download

നാഥാ നീ വരുമ്പോള്‍ (Nadha Nee Varumbol)

ചിത്രം:വാസ്തവം (Vasthavam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:പ്രദീപ്‌ പള്ളുരുത്തി,ചിത്ര

നാഥാ നീ വരുമ്പോള്‍
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാരഭാവം ശ്രീരാഗ സിന്ദൂരമായ്
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്

നീലനിലാവിന്‍ ചേല ഞൊറിഞ്ഞു
പീലികളാര്‍ന്നെന്‍ മിഴികളുലഞ്ഞു രാവൊരു കന്യകയായ്
നീലനിലാവിന്‍ ചേല ഞൊറിഞ്ഞു
പീലികളാര്‍ന്നെന്‍ മിഴികളുലഞ്ഞു രാവൊരു കന്യകയായ്
പാര്‍വ്വണചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു
പാര്‍വ്വണചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു പരിഭവം ഞാന്‍ മറന്നൂ

നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്

മാലേയ മണി വാലേ മാലേയ മണി വാലേ
മാരുതനേ ലളിതേ മാരുതനേ ലളിതേ

മാറില്‍ മരാളം കാകളി മൂളി
മാറില്‍ മരാളം കാകളി മൂളി
മാദകരാഗം രഞ്ജിനിയായി ഞാനൊരു ദേവതയായ്
നിന്‍ മടിയില്‍ ഞാന്‍ മണ്‍‌വീണയായി
നിന്‍ മടിയില്‍ ഞാന്‍ മണ്‍‌വീണയായി മീട്ടുക മീട്ടുക നീ

നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാരഭാവം ശ്രീരാഗ സിന്ദൂരമായ്
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്

Download

അരപ്പവന്‍ പൊന്നുകൊണ്ട് (Arappavan Ponnukondu)

ചിത്രം:വാസ്തവം (Vasthavam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:വിധു പ്രതാപ്,റിമി ടോമി

അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ് അകത്തമ്മയ്ക്കമ്പിളി തിരുമനസ്സ്
അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ് അകത്തമ്മയ്ക്കമ്പിളി തിരുമനസ്സ്
കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ് കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ്
അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ് അകത്തമ്മയ്ക്കമ്പിളി തിരുമനസ്സ്

ആ ആ  ആ  ആ  ആ  ആ  ആ ആ  ആ  ആ  ആ  ആ

ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ കുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തും
ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ കുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തും
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍ മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കെ
വേളിയ്ക്കു നാളെണ്ണിയെത്തുന്നുവോ വെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍

അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ് അകത്തമ്മയ്ക്കമ്പിളി തിരുമനസ്സ്

അമ്പിളിവളയിട്ട കൈവിരല്‍ത്തുമ്പിനാല്‍ അഞ്ജനം ചാര്‍ത്തുന്നൊരുഷഃസന്ധ്യയില്‍
അമ്പിളിവളയിട്ട കൈവിരല്‍ത്തുമ്പിനാല്‍ അഞ്ജനം ചാര്‍ത്തുന്നൊരുഷഃസന്ധ്യയില്‍
താമരത്തിരിയിട്ട വിളക്കുപോല്‍ നില്‍ക്കുന്ന
താമരത്തിരിയിട്ട വിളക്കുപോല്‍ നില്‍ക്കുന്ന തളിര്‍നിലാപ്പെണ്‍കൊടി പാടുകില്ലേ
ഞാനെന്റെ മോഹങ്ങള്‍ വീണയാക്കാം മംഗളശ്രുതി ചേര്‍ന്നു മാറുരുമ്മാം

അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ് അകത്തമ്മയ്ക്കമ്പിളി തിരുമനസ്സ്
കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ് കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ്
അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ് അകത്തമ്മയ്ക്കമ്പിളി തിരുമനസ്സ്

Download

കണ്ടോ കണ്ടോ കടലു (Kando Kando Kadalu)

ചിത്രം:മഹാസമുദ്രം (Mahasamudram)
രചന:കൈതപ്രം 
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:ജി.വേണുഗോപാൽ ,ചിത്ര

കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി ഏലോ ഏലോ ഏലയ്യോ
ഒത്തിരി നാളായ് ഒത്തിരിയൊത്തിരിയൊത്തിരി നാളായീ ഏലോ ഏലോ ഏലയ്യോ
ഒളിച്ചു കണ്ടിട്ടെത്തറ നാളായ് ഏലോ ഏലോ ഏലയ്യോ
കളി പറഞ്ഞിട്ടൊത്തിരി നാളായ് ഏലോ ഏലോ ഏലയ്യോ
കെട്ടിപ്പിടിച്ചും മുത്തിച്ചുവപ്പിച്ചും എത്തറ നാളായി
കണ്ടോ കണ്ടോ കടലു കണ്ടോ
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി ഹയ്യാ ഒത്തിരി നാളായീ

കാക്കേ കീക്കേ കാക്കത്തമ്പ്രാട്ടീ ചാകരക്കോളു വന്നിട്ടെത്തറ നാളായ്
കാണാക്കുയിലേ കൂക്കിരിക്കുയിലേ പുലരാ പുലരി കണ്ടിട്ടൊത്തിരി രാവായ്
വരുമെന്നു കേട്ടു ഞാൻ വരിവണ്ടു പോലെയീ
താമരപ്പൂങ്കരൾ കാണുവാൻ കാത്തു കൊണ്ടെത്തറ നാളായീ

കണ്ടോ കണ്ടോ കടലു കണ്ടോ
കണ്ടോ കണ്ടോ കടലു കണ്ടോ
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി ഏലോ ഏലോ ഏലയ്യോ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

ഒരു വിളി കേൾക്കാൻ മറുമൊഴി മൂളാൻ വെറുതേ കനവു കണ്ടിട്ടൊത്തിരി നാളായ്
കരയുടെ കാതിൽ കടലല പറയും കഥ കേൾക്കാൻ കൊതിച്ചിട്ടെത്തറ നാളായ്
വിരലോണ്ടു മണ്ണിൽ നാം എഴുതുന്ന വാക്കുകൾ
പൂന്തിര വന്നങ്ങു മായ്ച്ചു കളഞ്ഞിട്ടിന്നൊത്തിരി നാളായി

നാടേ നാടേ ഓ ഹൊയ് ഓ ഹൊയ്
വീടെ വീടേ മ്  മ്
നാടേ നാടേ നാട്ടിലിറങ്ങീട്ടെത്തറ നാളായീ ഏലോ ഏലോ ഏലയ്യോ
വീടേ വീടേ വീടൊന്നു കണ്ടിട്ടൊത്തിരി നാളായി ഏലോ ഏലോ ഏലയ്യോ
കുറുമ്പു ചൊല്ലീട്ടെത്തറ നാളായ് ഏലോ ഏലോ ഏലയ്യോ
കൂടി കഴിഞ്ഞിട്ടൊത്തിരി നാളായ് ഏലോ ഏലോ ഏലയ്യോ
മാനത്തെ വാവേ പോകാൻ നിനക്കിനിയെത്തറ രാവുണ്ട്
നാനാനാനാ തരതിന്നതാനാ നാനന്നനാനാനാ
മ് എഹേ ഹേ ഏലോ ഏലോ ഏലയ്യോ

Download

കാറ്റാടി തണലും (Kattadi Thanalum)

ചിത്രം:ക്ലാസ്മേറ്റ്സ് (Classmates)
രചന:വയലാർ ശരത്
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:വിധു പ്രതാപ്,രമേശ്‌ ബാബു,റെജു ജോസഫ്‌,സിസിലി

താനാന നാന തനനാന നാന താനാന താനാന താനാന നാ

കാറ്റാടി തണലും തണലത്തരമതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ
കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ
ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം

കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും

വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ
കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ
കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ
പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം

കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്

Download

കാത്തിരുന്ന പെണ്ണല്ലേ (Kathirunna Pennalle)

ചിത്രം:ക്ലാസ്മേറ്റ്സ് (Classmates)
രചന:വയലാർ ശരത്
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:ദേവാനന്ദ്‌,ജ്യോത്സ്ന

ഹരിരാമരാജ കഥ പാടിവന്നൊരു പൊന്നുപൈങ്കിളി പെണ്ണല്ലേ
ഹരിരാമരാജ കഥ പാടിവന്നൊരു പൊന്നുപൈങ്കിളി പെണ്ണല്ലേ
മ്  മ്  മ്  മ്  മ്

കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ
കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ
മുള്ളുപോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ
വൈകിവന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ
ഉള്ളിലുള്ള പ്രണയം തീയല്ലേ
കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ

പിണക്കം മറന്നിടാന്‍ ഇണക്കത്തിലാകുവാന്‍
കൊതിക്കുമ്പിളും നിറച്ചെപ്പൊഴും വലംവെച്ചു നിന്നെ ഞാന്‍
അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ
അണികൂട്ടിലെ ഇണപൈങ്കിളി ചിലയ്ക്കുന്ന കേട്ടു ഞാന്‍
മഞ്ഞുകൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാന്‍ നീയില്ലേ
ഒരു കുഞ്ഞുപൂവിനിണപോലെ എന്നരികില്‍ ഉള്ള തുമ്പിയോ നീയല്ലേ
എങ്ങെങ്ങോ നാണം കൊണ്ടേ ഏതോ മന്ദാരം

മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ
പിണങ്ങിയോ കണ്ണന്‍ കണ്ടേ ഇണങ്ങുവാന്‍ ചെല്ല് ചെല്ല്ല്
മുകുന്ദന്റെ ഓമല്‍ ചുണ്ടില്‍ മുളംതണ്ടു മൂളി പൊന്നേ
മനസ്സിന്റെ ഉറികളിലൂറിയ സുരഗവ ഗീതം പകരാന്‍ നില്ല്

കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ

ഉറക്കം വെടിഞ്ഞു നാം ഇരിക്കുന്ന വേളയില്‍
മുറിക്കുള്ളിലെ തണുപ്പെന്തിനോ കൊതിച്ചങ്ങു നിന്നുവോ
നിലാവിന്റെ പന്തലില്‍ കിനാവിന്റെ വള്ളിയില്‍
കുറുക്കുത്തികള്‍ മിഴിത്തുമ്പിലെ മയക്കം മറന്നുവോ
മേലെ വന്നോരെന്‍ മേഘജാലമേ ആരുമൊന്നുമേ ചൊല്ലീല്ലേ
നറുവെണ്ണ തൂകുമൊരു യാമശംഖൊലിയില്‍ ഇന്നു കണ്ണനോ ഞാനല്ലേ
ഞാനിന്നു മൂളുന്നുണ്ടേ രാധാ സംഗീതം

മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ
പിണങ്ങിയോ കണ്ണന്‍ കണ്ടേ ഇണങ്ങുവാന്‍ ചെല്ല് ചെല്ല്ല്
മുകുന്ദന്റെ ഓമല്‍ചുണ്ടില്‍ മുളംതണ്ടു മൂളി പൊന്നേ
മനസ്സിന്റെ ഉറികളിലൂറിയ സുരഗവഗീതം പകരാന്‍ നില്ല്

കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ
മുള്ളുപോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ
വൈകിവന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ
ഉള്ളിലുള്ള പ്രണയം തീയല്ലേ
കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ

Download

ചില്ലുജാലക വാതിലിന്‍‍ (Chillujalaka Vathilin)

ചിത്രം:ക്ലാസ്മേറ്റ്സ് (Classmates)
രചന:വയലാർ ശരത്
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:മഞ്ജരി

ചില്ലുജാലക വാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ
ചില്ലുജാലക വാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ
മഞ്ഞണിഞ്ഞൊരു പാതയില്‍
മഞ്ഞണിഞ്ഞൊരു പാതയില്‍ മനസ്സൊന്നു ചെല്ലുമ്പോൾ
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതേ
ചില്ലുജാലക വാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ

ഇല കുടഞ്ഞു തളിച്ച വഴിയുടെ ഇരുവശം നീളെ
മലരണിഞ്ഞു നിരന്നു ചില്ലകള്‍ അവനു കണിയേകാന്‍
എത്ര സ്നേഹവസന്ത ചമയമണിഞ്ഞുവെന്നാലും
എത്ര സ്നേഹവസന്ത ചമയമണിഞ്ഞുവെന്നാലും
ഇന്നിതേവരെ ആയതില്ലൊരു ചെണ്ടു നല്‍കീടാന്‍
അവനൊരു ചെണ്ടു നല്‍കീടാന്‍

ചില്ലുജാലക വാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ

കുളിരു കുമ്പിളിലുള്ള തെന്നലിന്‍ എവിടെയും ചെല്ലാം
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും
മതിമറന്നുണരേണ്ട കൊലുസ്സിനു മൗനമോ ഇന്നും
ഇനിയൊരു മൗനമോ എങ്ങും

ചില്ലുജാലക വാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ
മഞ്ഞണിഞ്ഞൊരു പാതയില്‍ മനസ്സൊന്നു ചെല്ലുമ്പോൾ
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതേ
ചില്ലുജാലക വാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോൾ
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ

Download

എന്റെ ഖല്‍ബിലെ (Ente Khalbile)

ചിത്രം:ക്ലാസ്മേറ്റ്സ് (Classmates)
രചന:വയലാർ ശരത്
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:വിനീത് ശ്രീനിവാസൻ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ

നിന്റെ പുഞ്ചിരി പാലിനുള്ളിലെ
നിന്റെ പുഞ്ചിരി പാലിനുള്ളിലെ പഞ്ചസാരയാവാന്‍
നിന്റെ നെഞ്ചിലെ ദഫുമുട്ടുമായ് എന്നുമെന്റെയാവാന്‍
ഒപ്പനയ്ക്കു നീ കൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
ഒപ്പനയ്ക്കു നീ കൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തു മാത്രമെന്നാഗ്രഹങ്ങളെ മൂടി വച്ചുവെന്നോ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ

തൊട്ടു മീട്ടുവാനുള്ള തന്ത്രികള്‍
തൊട്ടു മീട്ടുവാനുള്ള തന്ത്രികള്‍ പൊട്ടുമെന്ന പോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ

Download

ചന്തം കാളിന്ദീ (Chantham Kalindi)

ചിത്രം:ചെസ്സ്‌ (Chess)
രചന:വയലാർ ശരത്
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:യേശുദാസ്,ചിത്ര

ധുംതന ധുംതന ധുംതന ധുംതന
ധുംതന ധുംതന ധുംതന ധുംതന ധും

ചന്തം കാളിന്ദീനാദം ഗോപീസംഗീതം നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം നിലാവിന്‍റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി
ചന്തം കാളിന്ദീനാദം ഗോപീസംഗീതം നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം നിലാവിന്‍റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി
ചന്തം കാളിന്ദീനാദം ഗോപീസംഗീതം ആ  ആ  ആ  ആ  ആ

സാസാനീ രീമാമ നീധാമമ രിരിഗാ
സാസാരി ഗാ മാ ധാ നിസ രീസ

താമരത്താരിതളായ് നിന്‍ കണ്ണില്‍ കണ്ണനു പൊന്‍കണിയായ് നിന്‍ നാണം
സരി രിഗ ഗമ മധ ധനി നിസ രീ രി സാ
താമരത്താരിതളായ് നിന്‍ കണ്ണില്‍ കണ്ണനു പൊന്‍കണിയായ് നിന്‍ നാണം
കാര്‍മേഘം മായുന്നു മാലേയം മൂടുന്നു മഞ്ജീര ഷിഞ്ജിത സരിഗമ മൂളിപ്പാടി
പയസ്സു നുണഞ്ഞു മനസ്സു നിറഞ്ഞു സുഗന്ധമാനന്ദലയങ്ങളണിഞ്ഞ
ലാസലീലാരസം ചടുലമാകുന്നുവോ
യദുകുല കഥയിലെ മധുമയപദചലനം

ചന്തം കാളിന്ദീനാദം ഗോപീസംഗീതം നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
ആ  ആ  ആ  ആ  ആ

കോമളത്താരകളേ വന്നാലും കണ്ണനു പൂവണിയായ് നിന്നാലും
സരി രിഗ ഗമ മധ ധനി നിസ രീ രി സാ
കോമളത്താരകളേ വന്നാലും കണ്ണനു പൂവണിയായ് നിന്നാലും
രാവെങ്ങോ മായുന്നേ ശൈലങ്ങള്‍ തൂകുന്നേ സിന്ദൂര സുന്ദര കതിരവ മായാജാലം
സരസ്സു തെളിഞ്ഞു നിറഞ്ഞു കവിഞ്ഞു കടഞ്ഞു കടഞ്ഞു പതഞ്ഞു കുഴഞ്ഞു
നീല രത്നങ്ങളിൽ ദേവശോഭ നീളേ
നവരസകൊടുമുടി കയറിയ സുഖനടനം

ചന്തം കാളിന്ദീനാദം ഗോപീസംഗീതം നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം നിലാവിന്‍റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി
ചന്തം കാളിന്ദീനാദം ഗോപീസംഗീതം ആ  ആ  ആ  ആ  ആ

തധി ധക ധിമി ധാം തധികിട ധോം
തകധി തക ധിമി താം തധികിന തോം
തകൃടത തക ധിമി താം തധികിനതോ താം
തധികിനതോം താം തധികിനതൊം
നി നി നിനി നി നീ ധ മധനി
തധിം തധിം ധ തകിട തകജം
സ സ സസ സ സാ നി ധ നി സ
തധിം തധിം തധിം തജം തകിട
നി നി മ ധ നി
തക ധിമി തകജം
സ സ ധ നി സ
തധിം ധ കിടജം
സ രി ഗ മ ധാ നീ സനിധമഗ
രി ഗ മ ധ നി സാ നിമധനിസ
രിരിഗമ സസരിഗ ഗധനിസ മമധനി
സസരിഗ ധധനിസ മമധനി ഗമഗരി
സരിഗമ ഗരി രിഗമധ മഗ ഗമധനി
മധനിസ നിധ ധനിസരി സനി നിസരിഗ
മഗരിസനിധ മഗരിസനിധ മഗ മധനി
സനിസ നിസ രി
ഗരിഗ രിഗ മ
ധമധ മഗ ധ
നിസ മധ നി
സാസ സാസ സാസ സാസ സനിധനി
രീരി രീരി രീരി രീരി രീസനിധ
സാസ സാസ സാസ സാസ സനി ധനി
രീരി രീരി രീരി രീരി രീസനിധ
മഗരി ഗരിഗ രിഗമ ഗമഗ
നിധമ ഗമഗ മഗരി ഗരിസ
രിസനി സനിധ നിധമ ഗമഗ
രിഗമ ഗമധ മധനി ധനിസ
രീസ രീസസാ
രീസ രീസസാ
ഗരീ ഗരീരീ
ഗരീ ഗരീരീ
സഗ ഗമ നിധ സനി രിസ ഗരി
മാ  ആ   ആ   ആ

Download

ശ്യാമവാനിലേതോ (Shyamavaniletho)

ചിത്രം:ആനച്ചന്തം (Anachantham)
രചന:പി.സി.അരവിന്ദൻ
സംഗീതം:ജയ്സണ്‍ ജെ നായർ
ആലാപനം‌:ജി.വേണുഗോപാൽ

ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ
കുങ്കുമപ്പൂത്താലം കതിരോന്‍റെ പൊന്നുകോലം
കുങ്കുമപ്പൂത്താലം കതിരോന്‍റെ പൊന്നുകോലം
കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ

തന്ത ന ന തന തന്ത ന ന തന തന്ത ന ന തന തന്ത ന ന
തന്ത ന ന തന തന്ത ന ന തന തന്ത ന ന തന തന്ത ന ന

കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ നിന്നു ചാമരങ്ങള്‍ വീശിയോ
മുത്തുമണിമേട്ടിലെ ചിത്രചിറ്റലാങ്കികള്‍ പത്മതാലമേന്തി നിന്നുവോ
കുയിലുകള്‍ പാടിയോ കുരുവികള്‍ കുടിയോ
കുയിലുകള്‍ പാടിയോ കുരുവികള്‍ കുടിയോ
കുരവകളില്‍ തെളിഞ്ഞുവോ പഞ്ചവാദ്യമേളം

ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ

നീലമലക്കാവിലെ ചേലെഴുന്ന ദേവി തന്‍ വേലയിങ്ങു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും വേളയിന്നു മിന്നണിഞ്ഞുവോ
കരകള്‍ ഒരുങ്ങിയോ കലകള്‍ ഇണങ്ങിയോ
കരകള്‍ ഒരുങ്ങിയോ കലകള്‍ ഇണങ്ങിയോ
കരകവിയെ പരന്നുവോ ഉത്സവത്തിനോളം

ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ
കുങ്കുമപ്പൂത്താലം കതിരോന്‍റെ പൊന്നുകോലം
കുങ്കുമപ്പൂത്താലം കതിരോന്‍റെ പൊന്നുകോലം
കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ

Download

നീ പിടിയാന (Nee Pidiyana)

ചിത്രം:തുറുപ്പ്ഗുലാൻ (Thurup Gulan)
രചന:കൈതപ്രം
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:വിനീത് ശ്രീനിവാസൻ

നീ പിടിയാന പിടിയാന ഞാൻ മദയാന മദയാന
പിടിയാന പിടിയാന മദയാന മദയാന
പിടിയാന പിടിയാന മദയാന മദയാന
വലത്താന ഇടത്താനാ ഇതു താനേ നിഴലാനാ
ഇനി എന്തു ഞാൻ പറയാനാ ഇനി എന്തോന്നു ഞാൻ പാടാനാ
എന്നു സ്വന്തം ആന നിഴലാന
പിടിയാന പിടിയാന മദയാന മദയാന
വലത്താന ഇടത്താനാ ഇതു താനേ നിഴലാനാ

ഹേയ് ഹേയ് ഞാനൊരു പടയാന ഇടഞ്ഞാൽ ഇടയണ കൊമ്പനാന
പറയണതറിയാനാ അടുത്താൽ ഞാനൊരു കുഴിയാനാ
ഹേയ് ഹേയ് ഞാനൊരു പടയാന ഇടഞ്ഞാൽ ഇടയണ കൊമ്പനാന
പറയണതറിയാനാ അടുത്താൽ ഞാനൊരു കുഴിയാനാ
മാതളമലരിന്റെ താമരയിതളിന്റെ തണുവുള്ള തുറുപ്പുഗുലാനാ കുഞ്ഞു
മാതളമലരിന്റെ താമരയിതളിന്റെ തണുവുള്ള തുറുപ്പുഗുലാനാ
എന്നും സ്വന്തം ആനാ നിഴലാനാ ഹാ

പിടിയാന പിടിയാന മദയാന മദയാന
വലത്താന ഇടത്താനാ ഇതു താനേ നിഴലാനാ

നല്ലതിനിടയാനാ വിളിച്ചാൽ വരുമൊരു തുണയാന
നൊമ്പരമറിയാനാ വന്നത് കാറ്റായി ഉഴിയാനാ
നല്ലതിനിടയാനാ വിളിച്ചാൽ വരുമൊരു തുണയാന
നൊമ്പരമറിയാനാ വന്നത് കാറ്റായി ഉഴിയാനാ
ആതിര രാവിലെ അമ്പിളി പോലുള്ളിൽ ഉണരണ തുറുപ്പുഗുലാനാ
തിരുവാതിര രാവിലെ അമ്പിളി പോലുള്ളിൽ ഉണരണ തുറുപ്പുഗുലാനാ
എന്നും സ്വന്തം ആനാ നിഴലാനാ

പിടിയാന പിടിയാന മദയാന മദയാന
പിടിയാന പിടിയാന മദയാന മദയാന
വലത്താന ഇടത്താനാ ഇതു താനേ നിഴലാനാ
ഇനി എന്തു ഞാൻ പറയാനാ ഇനി എന്തോന്നു ഞാൻ പാടാനാ
എന്നു സ്വന്തം ആന നിഴലാന
പിടിയാന പിടിയാന മദയാന മദയാന
വലത്താന ഇടത്താനാ ഇതു താനേ നിഴലാനാ

Download

ആളേ മയക്കണ (Ale Mayakkana)

ചിത്രം:ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് കുടുംബം (Oru Black And White Kudumbam)
രചന:രമേശ്‌ കാവിൽ
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:എം.ജി.ശ്രീകുമാർ

മൂന്തിരി കുപ്പി അന്തി കുപ്പി മധുരകുപ്പി
മൂന്തിരി കുപ്പി അന്തി കുപ്പി മധുരകുപ്പി
ആളേ മയക്കണ കുപ്പി അയ്യോ ആളേ കറക്കണ കുപ്പി
മൂന്തിരി കുപ്പി അന്തി കുപ്പി മധുരകുപ്പി
മൂന്തിരി കുപ്പി അന്തി കുപ്പി മധുരകുപ്പി
ആളേ മയക്കണ കുപ്പി ആളേ കറക്കണ കുപ്പി
ബന്ത് നടന്നാലും കുപ്പി
ആ ബന്ത് നടന്നാലും കുപ്പി ഏതു ബന്ധു കിടന്നാലും കുപ്പി
എന്തിനും ഏതിനും കുപ്പി ഏതിനും ഏന്തിനും കുപ്പി
എന്തിനും ഏതിനും കുപ്പി ഏതിനും ഏന്തിനും കുപ്പി
ആളേ മയക്കണ കുപ്പി അയ്യോ ആളേ കറക്കണ കുപ്പി
ഛിംഛിലമാക്കണ കുപ്പി എന്റെ ചങ്കരന്‍കുട്ടീടെ കുപ്പി

പ്രേമം കെണിഞ്ഞാലും പ്രേമം പൊളിഞ്ഞാലും വേണമുടനടി കുപ്പി
ജാഥ നടത്താനും ബാധയൊഴിക്കാനും ബോധം കെടാനുമീ കുപ്പി
പ്രേമം കെണിഞ്ഞാലും പ്രേമം പൊളിഞ്ഞാലും വേണമുടനടി കുപ്പി
ജാഥ നടത്താനും ബാധയൊഴിക്കാനും ബോധം കെടാനുമീ കുപ്പി
കുപ്പ്യോടു് കുപ്പ്യന്നെ കുപ്പി ഓ കുപ്പ്യോടു് കുപ്പ്യന്നെ കുപ്പി
ആളെ കുപ്പിയിലാക്കാനും കുപ്പി അമ്പമ്പമ്പമ്പോ അമ്പമ്പോ

ആളേ മയക്കണ കുപ്പി ആളേ കറക്കണ കുപ്പി
കുട്ടി പിറന്നാലും കുപ്പി അയ്യോ അച്ചി മരിച്ചാലും കുപ്പി

ചിന്ത വരുത്താനും ചിന്ത തൊലയ്ക്കാനും അന്തിക്കുറങ്ങാനും കുപ്പി
കൈവിറ മാറ്റാനും കരളു കരിക്കാനും കരണം മറിയാനും കുപ്പി
ചിന്ത വരുത്താനും ചിന്ത തൊലയ്ക്കാനും അന്തിക്കുറങ്ങാനും കുപ്പി
കൈവിറ മാറ്റാനും കരളു കരിക്കാനും കരണം മറിയാനും കുപ്പി
കുപ്പിക്കുമീതേ പരുന്തോ ഓ കുപ്പിക്കുമീതേ പരുന്തോ
ആ ഇപ്പം പറക്കേല കേട്ടോ അമ്പമ്പമ്പമ്പോ അമ്പമ്പോ

ആളേ മയക്കണ കുപ്പി ആളേ കറക്കണ കുപ്പി
ആളേ മയക്കണ കുപ്പി ആളേ കറക്കണ കുപ്പി

ആടു് ആടു് കുപ്പി ചരിഞ്ഞാടു് ആടു് കുപ്പി
ആടു് ആടു് കുപ്പി ചരിഞ്ഞാടു് ആടു് കുപ്പി
ആടു് കുപ്പി ചരിഞ്ഞാടു് കുപ്പി
ആടു് കുപ്പി ചരിഞ്ഞാടു് കുപ്പി
ആടി വാ ചരിഞ്ഞാടി വാ
ആടി വാ ചരിഞ്ഞാടി വാ
ആടിയാടിയാടിയാടിയാടിയാടി വാ

Download

സീയോന്‍ മണവാളന്‍ (Siyon Manavalan)

ചിത്രം:അച്ഛനുറങ്ങാത്ത വീട് (Achanurangatha Veedu)
രചന:വയലാർ ശരത്
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:സെബാസ്റ്റ്യൻ,നീതു,ബിന്ദു,ലിജി

ഹല്ലേലൂയ ഹല്ലേലൂയ യേശുവിന്‍ സ്തുതി പാടാം
ഹല്ലേലൂയ ഹല്ലേലൂയ യേശുവിന്‍ സ്തുതി പാടാം

സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍
സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍
മതിയായവനേ മല്‍പ്രിയനേ സ്തുതി ചെയ്യുക നീ മനമേ
മതിയായവനേ മല്‍പ്രിയനേ സ്തുതി ചെയ്യുക നീ മനമേ
മുന്മഴയും നീയല്ലേ പിന്മഴയും നീയല്ലേ ഹല്ലേലൂയ പാടി നിന്നെ വാഴ്ത്തീടുമീ ഞാന്‍
സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍
സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍

തിന്മകളാല്‍ ഞാനിങ്ങോളമെന്നും മുള്ളിന്‍ കിരീടം തന്നെങ്കിലും
തിന്മകളാല്‍ ഞാനിങ്ങോളമെന്നും മുള്ളിന്‍ കിരീടം തന്നെങ്കിലും
എന്‍റെ ജീവജലമായ് എന്‍റെ രക്ഷകനുമായ്
എന്‍റെ ജീവജലമായ് എന്‍റെ രക്ഷകനുമായ് സ്നേഹമായൂറുന്ന ദൈവസുതനേ

സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍
സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍

പാപങ്ങളെല്ലാം മുള്ളാണിയായ് നിന്‍ കൈവെള്ള തന്നില്‍ താന്നെങ്കിലും
പാപങ്ങളെല്ലാം മുള്ളാണിയായ് നിന്‍ കൈവെള്ള തന്നില്‍ താന്നെങ്കിലും
പാപശാപമൊഴിയാന്‍ സൗഖ്യമെന്നില്‍ വരുവാന്‍
പാപശാപമൊഴിയാന്‍ സൗഖ്യമെന്നില്‍ വരുവാന്‍ നന്മയുമായ് വന്ന നല്ലിടയനേ

സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍
സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍
മതിയായവനേ മല്‍പ്രിയനേ സ്തുതി ചെയ്യുക നീ മനമേ
മതിയായവനേ മല്‍പ്രിയനേ സ്തുതി ചെയ്യുക നീ മനമേ
മുന്മഴയും നീയല്ലേ പിന്മഴയും നീയല്ലേ ഹല്ലേലൂയ പാടി നിന്നെ വാഴ്ത്തീടുമീ ഞാന്‍
സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍
സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍

Download

ഒഴുകുകയായ് പുഴപോലെ (Ozhukukayay Puzhapole)

ചിത്രം:അച്ഛനുറങ്ങാത്ത വീട് (Achanurangatha Veedu)
രചന:വയലാർ ശരത്
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:റെജു ജോസഫ്‌,സുജാത

ഒഴുകുകയായ് പുഴപോലെ ഓ പൊഴിയുകയായ് മഴപോലെ
ഒഴുകുകയായ് പുഴപോലെ ഓ പൊഴിയുകയായ് മഴപോലെ
ഓര്‍മ്മകളേ നീ തഴുകിയ പോലെ ഈറന്‍ വിരലുകളാലെ ഓ
ഒഴുകുകയായ് പുഴപോലെ ഓ പൊഴിയുകയായ് മഴപോലെ

നിസനിസ നിസനിസ നിസനിസ രിമരിമ പാ
ആദ്യാനുരാഗം ആ ആ ആ ആ ആ
ആദ്യാനുരാഗം അഴകണിയുന്നു ആത്മസുഗന്ധങ്ങളോടെ
ആദ്യാനുരാഗം അഴകണിയുന്നു ആത്മസുഗന്ധങ്ങളോടെ
തെങ്ങിളനീരിന്‍ തുള്ളികളെല്ലാം ഉള്ളില്‍ നിറയുന്ന പോലെ മോഹം

ഒഴുകുകയായ് പുഴപോലെ സ്നേഹം പൊഴിയുകയായ് മഴപോലെ

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ
പൂവില്‍ നിലാവില്‍ ആ ആ ആ ആ ആ ആ
പൂവില്‍ നിലാവില്‍ നിഴലെഴുതാനായ് നോവിന്‍ മുകില്‍ വന്നു മേലെ
പൂവില്‍ നിലാവില്‍ നിഴലെഴുതാനായ് നോവിന്‍ മുകില്‍ വന്നു മേലെ
വിങ്ങലെന്നാലും മങ്ങാതെ നീയെന്‍ നെഞ്ചില്‍ തെളിയുന്നതാലെ ജന്മം

ഒഴുകുകയായ് പുഴപോലെ സ്നേഹം പൊഴിയുകയായ് മഴപോലെ
ഓര്‍മ്മകളേ നീ തഴുകിയ പോലെ ഈറന്‍ വിരലുകളാലെ ഓ
ഒഴുകുകയായ് പുഴപോലെ പൊഴിയുകയായ് മഴപോലെ

Download

സുന്ദരീ എൻ സുന്ദരീ (Sundari En Sundari)

ചിത്രം:സമസ്ത കേരളം പി.ഒ (Samastha Keralam P.O)
രചന:വയലാർ ശരത്
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:വിജയ്‌ യേശുദാസ്

സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ
സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ
കണ്‍മണീ എന്റെ സ്വന്തമോ നിന്റെ ചുണ്ടിലെ ഈ പുഞ്ചിരി
കാറ്റോടും മേട്ടിൽ കണ്ണാടി കൂട്ടിൽ കുളിരങ്കം തുടങ്ങാനെഴുന്നള്ളി വായോ മെല്ലെ
സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ

നെഞ്ചിൽ നിൻ പുന്നാരത്തിൻ കൊഞ്ചൽ
തന്നാനം പാടി പുൽകും കിനാവിൻ പുഴ നീയല്ലേ
രാവിൻ ള്ളിലുള്ള കാവിൻ മഞ്ഞുതുള്ളി കൊണ്ടേ പൊന്നേ നിന്നെ മൂടി ഞാൻ
സിന്ധൂരകലയുള്ള കവിളിണയിൽ എന്റെ പഞ്ചാരച്ചൊടി കൊണ്ട്‌ കുറി തൊടുവാൻ
എനിക്കൊന്നല്ല നൂറായും ഏറുന്നു മോഹം വല്ലാതെ

സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ
കണ്‍മണീ എന്റെ സ്വന്തമോ നിന്റെ ചുണ്ടിലെ ഈ പുഞ്ചിരി

തെന്നൽ കിന്നാരം മൂളും കൊമ്പിൽ നീയാടും നേരം
പെയ്യും നിലാവിൻ മഴ ഞാനല്ലേ
ഈറൻ ചേലയുള്ള മാറിൽ ചൂടുരുക്കി എന്നെ കണ്ണെയ്യുന്നതെന്തേ നീ
കല്യാണ കനവുള്ള കുറി തരുവാൻ കൊച്ചു കല്യാണി കിളി നിന്റെയരികിൽ വരും
നമ്മളെന്നെന്നും ഒന്നാകും ആ നല്ല നാള്‌ ചൊല്ലിടാം

സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ
കണ്‍മണീ എന്റെ സ്വന്തമോ നിന്റെ ചുണ്ടിലെ ഈ പുഞ്ചിരി
കാറ്റോടും മേട്ടിൽ കണ്ണാടി കൂട്ടിൽ കുളിരങ്കം തുടങ്ങാനെഴുന്നള്ളി വായോ മെല്ലെ
സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ

Download

Tuesday, July 30, 2013

മാമ്പുള്ളിക്കാവിൽ (Mambullikkavil)

ചിത്രം:കഥ പറയുമ്പോൾ (Kadha Parayumbol)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:വിനീത് ശ്രീനിവാസൻ,ശ്വേത

മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ മണിക്കൊന്ന കണിവെച്ച തമ്പുരാട്ടീ
മഞ്ഞളിൻ നിറം കൊണ്ടും മൈക്കണ്ണിൻ മുന കൊണ്ടും മദനനെ മയക്കുന്ന തമ്പുരാട്ടീ
ഇവളിനി മംഗലത്തു വിളക്കു വെയ്ക്കണ വമ്പുകാരീ
മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ മണിക്കൊന്ന കണിവെച്ച തമ്പുരാട്ടീ

ചന്ദ്രകാന്തക്കല്ലുപോലെ ഇന്ദ്രനീല ചാന്തിൽ മുങ്ങും
ചൈത്രനിലാവൊത്ത തമ്പുരാനേ
കണ്ണുകൊണ്ടു വാൾ തൊടുത്തും പുഞ്ചിരിപ്പൂവാൽ തടുത്തും
അങ്കത്തിനായ് വരും ചേകവരേ
കളരിയിൽ ഇനിയൊരു മിന്നായം കാൽത്തളയുടെ കളമൊഴിനാദം
പാൽനുര നുരയുമൊരിവളുടെ രാമായണം

മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ മണിക്കൊന്ന കണിവെച്ച തമ്പുരാട്ടീ

നീ വലംകാൽ വെച്ച നേരം പൂത്തുവല്ലോ പൊന്നശോകം
നീ തൊട്ടാൽ പാടിടും നന്തുണി പോലും
എണ്ണ തീരും കൽവിളക്കിൽ വെണ്ണിലാവേ നീ ഉദിച്ചാൽ
പൂവിതൾ നാളങ്ങൾ കഥകളിയാടും
നിറപറ നിറയണ പൊന്നാലേ കിളിമകൾ പറയണ കഥയാലേ
ഓട്ടുരുളിയിൽ ഇരുമനസ്സിൻ പഞ്ചാമൃതം

മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ മണിക്കൊന്ന കണിവെച്ച തമ്പുരാട്ടീ
മഞ്ഞളിൻ നിറം കൊണ്ടും മൈക്കണ്ണിൻ മുന കൊണ്ടും മദനനെ മയക്കുന്ന തമ്പുരാട്ടീ
ഇവളിനി മംഗലത്തു വിളക്കു വെയ്ക്കണ വമ്പുകാരീ

Download

ഓ മാമ മാമ (O Mama Mama)

ചിത്രം:റോക്ക് ആന്‍ഡ്‌ റോള്‍ (Rock n Roll)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:അനിത,റിബു

ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ
കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ
കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ

ഞാനെൻ ജനലരികിൽ നില്പൂ നിന്റെ മുഖമഴകു നോക്കി
ഓരോ പരിഭവമായ് പാടും പാട്ടിനു ശ്രുതി മീട്ടാൻ
ഞാനെൻ ജനലരികിൽ നില്പൂ നിന്റെ മുഖമഴകു നോക്കി
ഓരോ പരിഭവമായ് പാടും പാട്ടിനു ശ്രുതി മീട്ടാൻ
രാവിൻ കോടി മാറൂ കൂടെ ഒന്നു പോരൂ
നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ്

ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ

ഹോ ഹോ ഹോ ഓ ഓ
എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ
എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ
മായാ മഞ്ഞുമായാ എന്തേ തിടുക്കമായോ
എനിക്കു മാത്രം കാണാൻ വാ വാ വാ

ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ
കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ
ചന്ദാമാമാ ചന്ദാമാമാ ചന്ദാമാമാ ചന്ദാമാമാ

Download

പ്രണയസന്ധ്യയൊരു (Pranayasandhyayoru)

ചിത്രം:ഒരേ കടൽ (Ore Kadal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:ബോംബെ ജയശ്രീ

പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ
പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ

പാട്ടില്‍ നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി
നോക്കില്‍ നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമാ‍യ തപസ്സില്‍ ദലദീപാഞ്ജലിയായ്
ഒരു ജലരാശിയിലൊരു മഴമണിയായ് പൊഴിയാന്‍ വരാം ഞാന്‍

പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ

കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍
നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുള്‍ മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭം‌പോലെ തിരികെ യാത്രയായ്

പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ
പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ

Download

യമുന വെറുതേ (Yamuna Veruthe)

ചിത്രം:ഒരേ കടൽ (Ore Kadal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:ശ്വേത

യമുന വെറുതേ രാപ്പാടുന്നു യാദവം ഹരിമാധവം ഹൃദയഗാനം
യമുന വെറുതേ രാപ്പാടുന്നു യാദവം ഹരിമാധവം ഹൃദയഗാനം
നന്ദനം നറുചന്ദനം ശൗരേ കൃഷ്‌ണാ
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം ഒരു മൗനസംഗീതം
യമുന വെറുതെ രാപ്പാടുന്നു യാദവം ഹരിമാധവം ഹൃദയഗാനം

നന്ദലാലാ മനസ്സിലുരുകും വെണ്ണതന്നു
മയില്‍ക്കിടാവിന്‍ പീലിതന്നു നന്ദലാലാ
ഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍
ഒന്നുകാണാന്‍ അരികെവരുമോ നന്ദലാലാ

യമുന വെറുതെ രാപ്പാടുന്നു യാദവം ഹരിമാധവം ഹൃദയഗാനം

നന്ദലാലാ ഉദയരഥമോ വന്നു ചേര്‍ന്നു
ഊരിലാകേ വെയില്‍പരന്നു നീ വന്നീലാ
ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി
യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ

യമുന വെറുതേ രാപ്പാടുന്നു യാദവം ഹരിമാധവം ഹൃദയഗാനം
നന്ദനം നറുചന്ദനം ശൗരേ കൃഷ്‌ണാ
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം ഒരു മൗനസംഗീതം
യമുന വെറുതെ രാപ്പാടുന്നു

Download

നഗരം വിധുരം (Nagaram Viduram)

ചിത്രം:ഒരേ കടൽ (Ore Kadal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:വിനീത് ശ്രീനിവാസൻ,മമ്മൂട്ടി

നഗരം വിധുരം എരിയും ഹൃദയം
തീരാദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ
ധമനി രുധിരനദിയാകും ചടുലമൊഴികള്‍ ബലിയേകും
തമസ്സു തമസ്സിന്നിടയിലിടറിവീഴും യാമം
നഗരം വിധുരം എരിയും ഹൃദയം
വേര്‍പെടുമെന്നോര്‍മ്മകള്‍ വേദനയായി

കടലിനു കുറുകെ പായുന്ന കാറ്റിനെ
കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു
ഞാനും നീയുമെന്ന തീരങ്ങള്‍ക്കിടയില്‍
ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്
എന്റെ, എന്റെ ഞാനെന്ന ഭാവം

കടല്‍ പാടുമാര്‍ദ്രഗീതം നെഞ്ചിലെ മുറിവില്‍ നീ തൊട്ടനേരം
പിടയുന്നതെന്തിനോ ഉള്‍ക്കടലലപോലെ
ചുടുകാറ്റു മൂളും ഭൂമീ പറയൂ നീ എവിടേയെന്‍ ബാസുരി
എവിടേയെന്‍ ബാസുരി അറിയാമോ

നഗരം വിധുരം എരിയും ഹൃദയം

വാഴ്‌വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍
വാക്കുകള്‍ക്കതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകളുണ്ട്
പകലില്‍ അലഞ്ഞുതിരിഞ്ഞ ആശകള്‍ നിശബ്‌ദമായ്
രാത്രിയില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ
മുട്ടി വിളിക്കുന്നു എനിക്കു കേള്‍ക്കാം‍

ഘനശ്യാമചന്ദ്രികേ നീ മായവേ ഇരുളില്‍ ഞാനേകനായി
തിരയുന്നതെന്തിനോ തെന്നലിനലപോലെ
ശുഭരാഗം തേടും ഭൂമീ പറയൂ നീ എവിടേയെന്‍ ദില്‍‌റുബാ
എവിടേയെന്‍ ദില്‍‌റുബാ അറിയാമോ

തീരാദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ
ധമനി രുധിരനദിയാകും ചടുലമൊഴികള്‍ ബലിയേകും
തമസ്സു തമസ്സിന്നിടയിലിടറിവീഴും യാമം
നഗരം വിധുരം എരിയും ഹൃദയം
വേര്‍പെടുമെന്നോര്‍മ്മകള്‍ വേദനയായി

കടന്നുപോയ കണ്ണീരിന്റെ രാത്രി‌ക്കു നേരെ നോക്കി
എന്റെ ഹൃദയം വിട പറയുന്നു
എവിടെയോ അലയുന്ന പ്രകാശത്തെ തന്റെ നെഞ്ചിലേറ്റാനായി
നിശബ്‌ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്

Download

ഒരു വാക്കു മിണ്ടാതെ (Oru Vakku Mindathe)

ചിത്രം:ജൂലൈ 4 (July 4)
രചന:ഷിബു ചക്രവർത്തി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:വിനീത് ശ്രീനിവാസൻ

ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ

ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ് പൂങ്കാറ്റിതെങ്ങു പോയ്
ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ

തിനവയല്‍ കരയില്‍ ഇളവെയിൽ കതിര് പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു പവിഴ മലരിനു നല്‍കുവാന്‍
ഒരു മുഴം
ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ് കുളിരിളം കാറ്റ്

ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ് പൂങ്കാറ്റിതെങ്ങു പോയ്

തളിരിലക്കുടിലില്‍ കിളികള്‍ കുറുകുമ്പോൾ നിറനിലാക്കതിരിന്‍ തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍ മഴനിലാവിലലിയവേ
ഒരു മുഖം
ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ് കൊതി തീരുവോളം

ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ് പൂങ്കാറ്റിതെങ്ങു പോയ്
ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ

Download

ചോര വീണ മണ്ണില്‍‌ (Chora Veena Mannil)

ചിത്രം:അറബിക്കഥ (Arabikkadha)
രചന:അനില്‍ പനച്ചൂരാന്‍
സംഗീതം:ബിജിപാല്‍
ആലാപനം:അനില്‍ പനച്ചൂരാന്‍

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

ചോര വീണ മണ്ണില്‍‌ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍
ലാല്‍സലാം  മ്  മ്  മ്  ലാല്‍സലാം

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
തീര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണുനട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികള്‍ ചരിത്രമായ്
സ്വന്തജീവിതം ബലി കൊടുത്തു കോടി മാനുഷര്‍
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ
ലാല്‍സലാം മ്  മ്  മ്  ലാല്‍സലാം

പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാള്‍‌വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെയന്നുമിന്നുമെന്നുമേ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ

Download

വിട പറയുകയാണോ (Vidaparayukayano)

ചിത്രം:ബിഗ്‌ ബി (Big B)
രചന:സന്തോഷ്‌ വർമ്മ
സംഗീതം:അൽഫോണ്‍സ്  ജോസഫ്‌
ആലാപനം‌:ശ്രേയാ ഘോഷാൽ

മ്  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ

വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍
ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍
വിധിയിലെരി വേനലില്‍ വിരഹമരുഭൂമിയില്‍
ഓര്‍മ്മകളുമായ് തനിയെ അലയേ
വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍
ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍
വിധിയിലെരി വേനലില്‍ വിരഹമരുഭൂമിയില്‍
ഓര്‍മ്മകളുമായ് തനിയെ അലയേ

മഴ തരും മുകിലുകളില്‍ തനുവുമായ് ഇതള്‍ വിരിയും
ഓ പാവം മാരിവില്ലുകള്‍ മായും പോലെ മായയായ്
ഏകാകിനി എങ്ങോ നീ മായവേ ആ ആ ആ ആ
ഹോ ഹു ഹോ ആ ആ ആ ആ

വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍
ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍
വിധിയിലെരി വേനലില്‍ വിരഹമരുഭൂമിയില്‍
ഓര്‍മ്മകളുമായ് തനിയെ അലയേ

Download

Monday, July 29, 2013

മുത്തുമഴക്കൊഞ്ചൽ (Muthumazhakonchal)

ചിത്രം:ബിഗ്‌ ബി (Big B)
രചന:ജോഫി തരകൻ
സംഗീതം:അൽഫോണ്‍സ്  ജോസഫ്‌
ആലാപനം‌:വിനീത് ശ്രീനിവാസൻ,ജ്യോത്സ്ന

യൂ ആർ മൈ ഡെസ്റ്റിനി

മുത്തുമഴക്കൊഞ്ചൽ പോലെ തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലൊരോമൽ പാട്ടുമായ് എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ ഹേ
ഓഹോ ഓഹോ ഓഹോഹോ ഓഹോ ഹോ ഹോ
ഓഹോ ഓഹോ ഓഹോഹോ ഓഹോ ഹോ ഹോ
യൂ ആർ മൈ ഡെസ്റ്റിനി
മുത്തുമഴക്കൊഞ്ചൽ പോലെ തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലൊരോമൽ പാട്ടുമായ് നിൻ മുന്നിൽ വന്നതാണു ഞാൻ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ ഹേ
ഓഹോ ഓഹോ ഓഹോഹോ ഓഹോ ഹോ ഹോ
ഓഹോ ഓഹോ ഓഹോഹോ ഓഹോ ഹോ ഹോ
യൂ ആർ മൈ ഡെസ്റ്റിനി

അറിയാതെൻ കനവിൽ നീ കതിർ നിലാവിനെ തൊടും നേരം
ശ്രുതി മീട്ടും വരജപമായ് നിൻ മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ പ്രണയമെഴുതിയ താരാ ദീപമേ
അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ
ഓഹോ ഓഹോ ഓഹോഹോ ഓഹോ ഹോ ഹോ
ഓഹോ ഓഹോ ഓഹോഹോ ഓഹോ ഹോ ഹോ
യൂ ആർ മൈ ഡെസ്റ്റിനി

മുത്തുമഴക്കൊഞ്ചൽ പോലെ തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലൊരോമൽ പാട്ടുമായ് എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ ഹേ
ഓഹോ ഓഹോ ഓഹോഹോ ഓഹോ ഹോ ഹോ
ഓഹോ ഓഹോ ഓഹോഹോ ഓഹോ ഹോ ഹോ

Download

സുന്ദരിയേ ചെമ്പകമലരേ (Sundariye Chembakamalare)

ചിത്രം:പന്തയകോഴി (Panthayakozhi)
രചന:വയലാർ ശരത്
സംഗീതം:അലക്സ് പോൾ
ആലാപനം‌:വിധു പ്രതാപ് ,ശ്വേത

സുന്ദരിയേ ചെമ്പകമലരേ ഓ ഓ ഓ സുന്ദരനേ ചെങ്കതിരഴകേ
ഓ ഓ ഓ സുന്ദരിയേ ചെമ്പകമലരേ ഓ സുന്ദരനേ ചെങ്കതിരഴകേ
ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയും പഞ്ചമി ഞാൻ കണ്ടേ
പഞ്ചമിയിൽ പുഞ്ചിരി കവരാൻ വന്നതു ഞാൻ കണ്ടേ
സുന്ദരിയേ ചെമ്പകമലരേ സുന്ദരനേ ചെങ്കതിരഴകേ

അങ്ങകലെ കേരള മണ്ണിൽ ചിങ്ങനിലാവുള്ളൊരു നാളിൽ
അത്തമിടാനോടി നടക്കണ പെണ്‍മണിയാകണ്ടേ
ചിത്തിരയിൽ ചെപ്പു തുറക്കും വെണ്‍മലരിനു ചുംബനമണിയാൻ
ചന്ദനവും തൂകി വരുന്നൊരു ചന്ദിരനാകണ്ടേ
തോവാളക്കിളിമൊഴിയേ മലയാള തേൻ‌കനിയേ
തോവാളക്കിളിമൊഴിയേ മലയാള തേൻ‌കനിയേ
തൈമാസം കണ്ണു തുറന്നു വരുന്നതു കാണണ്ടേ പുതു പൊങ്കലു കൂടണ്ടേ

സുന്ദരിയേ ചെമ്പകമലരേ സുന്ദരനേ ചെങ്കതിരഴകേ

ആടിമുകിൽ മുത്തു കൊഴിഞ്ഞാൽ ആനന്ദ കളകളമോടെ
ആടാനായ് പീലി മിനുക്കുമൊരാൺമയിലാകണ്ടേ
കൊന്നമണി കമ്മലണിഞ്ഞും ദാവണിയുടെ കോടിയുടുത്തും
കൈനീട്ടമൊരുക്കിയിരിക്കണ കൺമണിയാകണ്ടേ
സിന്ദൂരക്കതിരുകളേ സംഗീതക്കുരുവികളേ
സിന്ദൂരക്കതിരുകളേ സംഗീതക്കുരുവികളേ
മാർകഴിയിൽ തിരുമണമുള്ളൊരു നാളു കുറിക്കണ്ടേ നറുമാല കൊരുക്കണ്ടേ

സുന്ദരിയേ ചെമ്പകമലരേ സുന്ദരനേ ചെങ്കതിരഴകേ
ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയും പഞ്ചമി ഞാൻ കണ്ടേ
പഞ്ചമിയിൽ പുഞ്ചിരി കവരാൻ വന്നതു ഞാൻ കണ്ടേ
സുന്ദരിയേ ചെമ്പകമലരേ സുന്ദരനേ ചെങ്കതിരഴകേ

Download

അടിതടകൾ (Adithadakal)

ചിത്രം:ചോട്ടാ മുംബൈ (Chotta Mumbai)
രചന:വയലാർ ശരത്
സംഗീതം:രാഹുൽ രാജ്
ആലാപനം‌:ശങ്കർ മഹാദേവൻ, സംഗീത്

അടിതടകൾ പഠിച്ചവനല്ലാ വീരനുമല്ലാ കൊടുമുടികൾ കടന്നവനല്ലാ കേമനുമല്ലാ
ആളുന്ന വേലയ്ക്കു പോകുന്ന തല നീ ആളുന്ന ലോകത്തെ മോഹത്തിൻ ഇര നീ
അന്നത്തെ അന്നത്തിനായ് ഓടുന്നേ
കണ്ണീരിൻ മേഘത്തിൽ വിങ്ങുന്നൊരിടി നീ ഇറ്റുന്ന കൂരയ്ക്കു ചോരുന്ന കുട നീ
ജന്മത്തിൻ ഉത്തരം നീ തേടുന്നേ
തലാ ആ ആ
തലാ ആ ആ
അടിതടകൾ പഠിച്ചവനല്ലാ വീരനുമല്ലാ കൊടുമുടികൾ കടന്നവനല്ലാ കേമനുമല്ലാ

നൊമ്പരം കളയും നാളം നീ സ്നേഹമണിനാദം നീ
ജീവിതം വെറുതേ വാടുമ്പോൾ കുമ്പിളിൽ നിറ നിറയേ
നീ തുള്ളി തുള്ളും മധുവല്ലേ നീ ഉള്ളിന്നുള്ളിൽ നനവല്ലേ
നീ തീരത്തുള്ള തണലല്ലേ ഉയിരിന്റെ തിരിയേ നല്ലിടയനും നീ
തലാ ആ ആ
തലാ ആ ആ

ഓ കാറ്റത്തു മങ്ങുന്ന പൊന്നിന്റെ തിരി നീ ഉപ്പിന്റെയും നല്ല കൈപ്പിന്റെ തരി നീ
ദാഹിച്ച തീവണ്ടി നീ നെഞ്ചം നീറി നീറി നീ ഓ ഓ
പൊള്ളുന്ന കാലത്തു വീഴുന്നൊരില നീ
മഞ്ഞുള്ള നേരത്തു മായും കര നീ തെറ്റിന്റെ പാളങ്ങളിൽ
എങ്ങോ പാഞ്ഞു പോണ തലവര നീ
തലാ ആ ആ
തലാ ആ ആ

Download

സ്നേഹം തേനല്ലാ (Sneham Thenalla)

ചിത്രം:മായാവി (Mayavi)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:അലക്സ്‌ പോള്‍
ആലാപനം:എം.ജി.ശ്രീകുമാർ ,ജി.വേണുഗോപാൽ

സ്നേഹം തേനല്ലാ ഓഹോഹോ നോവിൻ കയ്പല്ലാ
സ്നേഹം തേനല്ലാ നോവിൻ കയ്പല്ലാ കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
സ്നേഹം തേനല്ലാ നോവിൻ കയ്പല്ലാ കണ്ണീരും കൈലേസുമല്ലാ
ഓഹോഹോ ഓഹോഹോ ഓഹോഹോ ഓ ഓ ഓ

ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി ആഹ ഓഹോ മ്  മ്  മ്
ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി
ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി
തളരും നേരത്തോ കരളിൻ കടവത്തായ് ആരുണ്ട് തുണയായീ വേറെ
എ എ തളരും നേരത്തോ കരളിൻ കടവത്തായ് ആരുണ്ട് തുണയായീ വേറെ
നല്ല പവിഴങ്ങളിനിയെന്തീനേറെ

സ്നേഹം തേനല്ലാ നോവിൻ കയ്പല്ലാ കണ്ണീരും കൈലേസുമല്ലാ
ഓഹോഹോ ഓഹോഹോ ഓഹോഹോ ഓ ഓ ഓ

തന്നാനാനേ ആ ആ ആ ആ ആ ആ

കൈയ്യെത്തും ദൂരത്തെ അമ്പിളി നീയല്ലേ ആഹ ഓഹോ മ്  മ്  മ്
ജന്മത്തിൻ തീരത്തെ കൈത്തിരി നീയല്ലേ
എരിയും വെയിലത്തും ചൊരിയും മഴയത്തും വിരിയുന്ന കുട തന്നെയല്ലേ
ഹേ എരിയും വെയിലത്തും ചൊരിയും മഴയത്തും വിരിയുന്ന കുട തന്നെയല്ലേ
കാറ്റിലുലയാത്ത തിരിനാളമല്ലേ

സ്നേഹം തേനല്ലാ നോവിൻ കയ്പല്ലാ കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
സ്നേഹം തേനല്ലാ നോവിൻ കയ്പല്ലാ കണ്ണീരും കൈലേസുമല്ലാ
ഓഹോഹോ ഓഹോഹോ ഓഹോഹോ ഓ ഓ ഓ

Download

തട്ടം പിടിച്ച് (Thattam Pidich)

ചിത്രം:പരദേശി (Paradeshi)
രചന:റഫീക്ക് അഹമദ്
സംഗീതം:രമേശ്‌ നാരായണ്‍
ആലാപനം‌:സുജാത

തട്ടം പിടിച്ച്  വലിക്കല്ലേ മൈലാഞ്ചി ചെടിയെ
തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചി ചെടിയെ
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടി തയ്യേ
തൊട്ടാവാടി തയ്യേ തൊട്ടാവാടി തയ്യേ
തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചി ചെടിയെ

പള്ളിത്തൊടിയില് വെളളില വള്ളികള്‍ തുള്ളും കുളപ്പടവില്‍
പള്ളിത്തൊടിയില് വെളളില വള്ളികള്‍ തുള്ളും കുളപ്പടവില്‍
ഏഴാം രാവിന്റെ ചെമ്പകപ്പൂവിതള്‍ വീണ് കുളിര്‍ത്ത വെള്ളം
ഒരു കുമ്പിള്‍ ഞാന്‍ എടുത്തോട്ടെ

മ്  മ്  മ് തട്ടംപിടിച്ചു മ്  മ്  മ്
തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചി ചെടിയെ

പനയോല തട്ടിക പഴുതിലുടെ വീണു ചിതറുന്ന തൂവെളിച്ചം
പനയോല തട്ടിക പഴുതിലുടെ വീണു ചിതറുന്ന തൂവെളിച്ചം
എന്റെ ചിരി പോലെ എന്നൊരാള്‍ വെറുതെ
കൊതിപ്പിച്ച പുലര്‍കാല പൊന്‍വെളിച്ചം
ഇത്തിരി ഞാന്‍ എടുത്തോട്ടെ

തട്ടംപിടിച്ചു മ്  മ്  മ്
തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചി ചെടിയെ
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടി തയ്യേ
തൊട്ടാവാടി തയ്യേ തൊട്ടാവാടി തയ്യേ
തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചി ചെടിയെ

Download

ഓംകാരം ശംഖില്‍ (Omkaram Shankil)

ചിത്രം:വെറുതെ ഒരു ഭാര്യ (Veruthe Oru Bharya)
രചന:വയലാർ ശരത്
സംഗീതം:ശ്യാം ധർമ്മൻ
ആലാപനം‌:ഉണ്ണി മേനോൻ

ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ

തന്നെത്താനെ എന്നെന്നും നേദിക്കുന്നൊ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലുന്നേരം മാരന്‍ കൈനീട്ടും നേരം
അഴലിന്റെ തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ മിഴി തോരാതെന്നും നീ വെറുതെ
ആദിത്യന്‍ ദൂരെ തേരേറും മുന്‍പെ കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലെ

ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ

ഇല്ലത്തമ്മെ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീ ആളുന്നില്ലെ കൂടെ പൊള്ളും മൗനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യമെന്നാലും ഉരുകുന്ന വെണ്ണ നീയല്ലെ
പകലെങ്ങോ വിണ്ണില്‍ പോയ് മറയേ ഇരുളെന്നും കണ്ണില്‍ വന്നണയേ
കയ്യെത്തും ദൂരെ തേനുണ്ടെന്നാലും ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കൈപ്പോ കൂടുന്നില്ലേ

ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ

Download

Sunday, July 28, 2013

ഗോകുലപാല ബാലകാ (Gokulapala Balaka)

ചിത്രം:പാർത്ഥൻ കണ്ട പരലോകം (Parthan Kanda Paralokam)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:ജാസ്സി ഗിഫ്റ്റ്

കാലികള്‍ മേച്ചു നടന്നു കണ്ണന്‍ നല്ല കാര്‍നിറം പൂണ്ടു കളിച്ചു കണ്ണന്‍
കാലികള്‍ മേച്ചു നടന്നു കണ്ണന്‍ നല്ല കാര്‍നിറം പൂണ്ടു കളിച്ചു കണ്ണന്‍
മണ്ണപ്പം ഉണ്ടാക്കി വെച്ചു കണ്ണന്‍ മണ്ണ് തിന്നിട്ട് കള്ളം പറഞ്ഞു കണ്ണന്‍
തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ
ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ  ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപട നാട്യ സൂത്രകാ ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ് താലിക്കോലും കയ്യില്‍ കൊണ്ടേ വാ
ഓടത്തണ്ടാ ചുണ്ടില്‍ ചേർത്തേ വാ കള്ളക്കണ്ണാ
ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ ഉണ്ണിക്കണ്ണാ വാ ഉണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപട നാട്യ സൂത്രകാ ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ

തുകിലെടുത്ത് തൊഴുതു നിർത്തിയന്നു നീ പിന്നെ തുയിലുണർത്തി രാസകേളിയാടി നീ
കണ്ടു കണ്ടു നില്‍ക്കെ മായയാടി നീ നിന്റെ ലീല കൊണ്ട് ലോകമാകെ മാറ്റി നീ
താളത്തില്‍ താളത്തില്‍ കാളിയമര്‍ദ്ദനം തദ്ധിമി തദ്ധിമി തിമിതോം
തക മേളത്തില്‍ മേളത്തില്‍ മുപ്പത്തിമുക്കോടി ദേവരുമാടുന്നു തിമിതോം
ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ
തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ

ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ  ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
കാലികള്‍ മേച്ചു നടന്നു കണ്ണന്‍ നല്ല കാര്‍നിറം പൂണ്ടു കളിച്ചു കണ്ണന്‍
മണ്ണപ്പം ഉണ്ടാക്കി വെച്ചു കണ്ണന്‍ മണ്ണ് തിന്നിട്ട് കള്ളം പറഞ്ഞു കണ്ണന്‍

മാമനോട് മല്ലയുദ്ധമാടി നീ പെരിയ മലയെടുത്ത് മഴയകറ്റി നിന്നു നീ
അസുരനോട് സന്ധിചെയ്തതില്ല നീ എന്നുമര്‍ജ്ജുനന്റെ തോഴനായ് കഴിഞ്ഞു നീ
കണ്ടിട്ടും കണ്ടിട്ടും കണ്ടില്ലല്ലോ ചിലര്‍ കണ്ണാരകണ്ണന്റെ കളികള്‍
ഒട്ടും കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ ചിലര്‍ അഞ്ജന കണ്ണന്റെ വിളികള്‍
ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ
തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ

ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ  ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപട നാട്യ സൂത്രകാ ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ് താലിക്കോലും കയ്യില്‍ കൊണ്ടേ വാ
ഓടത്തണ്ടാ ചുണ്ടില്‍ ചേർത്തേ വാ കള്ളക്കണ്ണാ
തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ

Download

കസ്തൂരിപ്പൊട്ടും തൊട്ടെൻ (Kasthooripottum Thotten)

ചിത്രം:ഇന്നത്തെ ചിന്താവിഷയം (Innathe Chinthavishayam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:വിജയ്‌ യേശുദാസ്

കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ
തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം
കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ
തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം
എന്തു വേണം തിങ്കൾ വാവേ ചന്തമിണങ്ങും പൂന്തേൻ മുന്തിരിങ്ങ
എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ
കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ
തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം
തെയ്യാതെര തെയ്യാ തെരെ തെയ്തോം
തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം പാട്
തെയ്യാതെര തെയ്യാ തെരെ തെയ്തോം
തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം

മുകിലിൻ മുണ്ടും ഈ മൂവന്തി തൻ ചാന്തും മുന്നാഴി പൂ പൊന്നും നൽകാം
കവിളിൽ മിന്നാണീ കായാമ്പൂവിൻ ചേലും കണ്ണാടി പൊരി തോൽക്കും മിന്നും
ഓലക്കം ലോലാക്കായ് കാതിൽ തുള്ളാൻ പീലിപ്പൂക്കണ്ണിൽ മൈവർണ്ണം ചാർത്താം
കൽക്കണ്ടത്തുണ്ടേ നിന്നെ മൂടാൻ പൊൽപണ്ടം കൊണ്ടേ പോരും മിന്നൽ
എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ

കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ
തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം
തെയ്യാതെര തെയ്യാ തെരെ തെയ്തോം
തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം പാട്
തെയ്യാതെര തെയ്യാ തെരെ തെയ്തോം
തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം

മഴവിൽ കൊമ്പിൽ ഈ മഞ്ചാടിപ്പൂന്തുമ്പിൽ മായപ്പൂങ്കാറ്റാടും കാലം
കനവും കാണാം പൂങ്കണ്ണാടിയും നോക്കാം കല്യാണിക്കുയിലേ നീ പോരൂ
മുട്ടോളം മൂടാം നിൻ മുടിയിൽ ചൂടാൻ ഞെട്ടോളം മൊട്ടേകും പനിനീർപ്പാടം
തൂവെണ്ണ തുണ്ടേ നിന്നെ കാണാൻ കുഴലൂതി പോരുന്നുണ്ടേ കണ്ണൻ
എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ

കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ
തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം
എന്തു വേണം തിങ്കൾ വാവേ ചന്തമിണങ്ങും പൂന്തേൻ മുന്തിരിങ്ങ
എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ
കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ
തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം
തെയ്യാതെര തെയ്യാ തെരെ തെയ്തോം
തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം പാട്
തെയ്യാതെര തെയ്യാ തെരെ തെയ്തോം
തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം

Download

കണ്ണിന്‍ വാതില്‍ (Kannin Vathil)

ചിത്രം:മുല്ല (Mulla)
രചന:വയലാർ ശരത്
സംഗീതം:വിദ്യാസാഗർ
ആലാപനം‌:ദേവാനന്ദ്

കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരിരോ ആരിരാരോ
കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരിരോ ആരിരാരോ
ഇടനെഞ്ചുരുകും ചൂടുപറ്റി കയ്യൊരുക്കും തൊട്ടിലിൻമേല്‍
കണ്‍മണിയേ കണ്ണടയ്ക്ക് നീയുറങ്ങ്
ആരാരോ ആരാരോ ആരീരോ ആരീരാരോ‍
കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

തളിരിന്‍ മെയ്യിന്‍ തഴുകാനെന്നും പനിനീരോ നദിയായി
അരയില്‍ മിന്നും ചരടായ് മാറാന്‍ കിരണങ്ങള്‍ വരവായി
ഓളം തുള്ളി മെല്ലെയീ ആടീ കാളിന്ദി
ഓമല്‍ ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി
ഈ നാളില്‍ നിന്നെ താലോലിച്ചെന്‍ മൗനം പോലും താരാട്ടാക്കുന്നേ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ

അരയാല്‍ കൊമ്പില്‍ കുഴലൊന്നൂതി ചിരിതൂകി പതിവായീ
മനസ്സോ മീട്ടും മയിലിന്‍ പീലി അണിയുന്നോ മുടിയില്‍ നീ
എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണും ഞാനും കൂടെയാടുന്നെ
വെണ്‍തിങ്കള്‍ ദൂരെ നിന്നും വന്നീ വെണ്ണക്കിണ്ണം മുന്നില്‍ നീട്ടുന്നെ
ആരാരോ ആരാരോ ആരീരോ ആരീരാരോ

Download

സ്നേഹത്തിന്‍ കൂടൊന്നു (Snehathin Koodonnu)

ചിത്രം:കോളേജ് കുമാരൻ (College Kumaran)
രചന:ഷിബു ചക്രവർത്തി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:കാർത്തിക് ,അപർണ്ണ

സ്നേഹത്തിന്‍ കൂടൊന്നു തുറക്കാം നാം തമ്മില്‍ തമ്മില്‍ ചേരാം
പൊന്‍ കുരുന്നുകളാകാം കൂട്ടിരിക്കാം കൂടെ ഞാന്‍
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം തമ്മില്‍ ആടിടാം ഹേ ഹേ
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം തമ്മില്‍ ആടിടാം
തെക്കിനിമോന്തായത്തിന്മേലൊരു പച്ചച്ചൂരലിരിപ്പുണ്ടേ
വെറ്റിലതിന്നു ചുവന്നൊരുചുണ്ടുവിറപ്പിച്ചാശാന്‍ വരണുണ്ടേ
മടിയിലിരുത്തിത്താരാട്ടാം പുതിയൊരു പാട്ടിന്നൂഞ്ഞാലിൻ
മലരുകള്‍ വിരിയും തൊടിയുടെ ഈണം ഞാനിന്നു മൂളാം
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം തമ്മില്‍ ആടിടാം

ചിറകില്ലാതെ പറക്കും ചിത്രശലഭങ്ങള്‍ നമ്മള്‍
നിറമില്ലാതെ നിറച്ചാര്‍ത്തണിയും സ്വപ്‌നങ്ങള്‍ നമ്മള്‍
നാളത്തെ പുലരിയാകണം പുലരിക്കു പൂക്കളാകണം
നാടിന്നഭിമാനമായ് നാം തീരേണം
ഉണരണമൊരു യുവജന നവഭാരതം വന്ദേ മാതരം

സ്നേഹത്തിന്‍ കൂടൊന്നു തുറക്കാം നാം തമ്മില്‍ തമ്മില്‍ ചേരാം
പൊന്‍ കുരുന്നുകളാകാം കൂട്ടിരിക്കാം കൂടെ ഞാന്‍
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം തമ്മില്‍ ആടിടാം ഹേ ഹേ

ജലമില്ലാതെ വരണ്ടു കിടക്കും കര്‍ഷകരുടെ ഇന്ത്യ
ജനസംസ്കൃതിക്ക് കാവലിരിക്കും പടയാളികളുടെ ഇന്ത്യ
ലോകത്തിന്‍ ശക്തി ഇന്ത്യയായ്ത്തീരുന്ന നാളുകള്‍ വരും
ശാന്തിതന്‍ ഉദ്യാനമായി നാം മാറീടും
ഉണരണമൊരുരണനവയുഗതാളം വന്ദേ മാതരം

തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം തമ്മില്‍ ആടിടാം ഹേ ഹേ
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം തമ്മില്‍ ആടിടാം
തെക്കിനിമോന്തായത്തിന്മേലൊരു പച്ചച്ചൂരലിരിപ്പുണ്ടേ
വെറ്റിലതിന്നു ചുവന്നൊരുചുണ്ടുവിറപ്പിച്ചാശാന്‍ വരണുണ്ടേ
മടിയിലിരുത്തിത്താരാട്ടാം പുതിയൊരു പാട്ടിന്നൂഞ്ഞാലിൻ
മലരുകള്‍ വിരിയും തൊടിയുടെ ഈണം ഞാനിന്നു മൂളാം
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം തമ്മില്‍ ആടിടാം ഹേ ഹേ
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം തമ്മില്‍ ആടിടാം

Download

എങ്ങു നിന്നോ (Engu Ninno)

ചിത്രം:കൽക്കട്ട ന്യൂസ് (Culcutta News)
രചന:വയലാർ ശരത്
സംഗീതം:ദേബ് ജ്യോതി മിശ്ര
ആലാപനം‌:മധു ബാലകൃഷ്ണൻ ,ചിത്ര

മ്  മ്  മ്  മ്  മ്  മ്  ആ  ആ  ആ  ആ  ആ
നിസ നിസ നിസ എങ്ങു നിന്നോ വന്ന നിസ ഗസ നീ
പഞ്ചവര്‍ണ്ണക്കിളി നീയോ എങ്ങു നിന്നോ ആ  ആ  ആ  ആ  ആ മ്  മ്  മ്  മ്
എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌
എന്നും എന്‍റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ
നീയെന്‍ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായ് ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും
തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു കണ്ണില്‍ തിരിതെളിയ്ക്കാനായ്
നെഞ്ചോരം നാളം തേടിയോ
എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌
എന്നും എന്‍റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ
നീയെന്‍ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായ് ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും
തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു കണ്ണില്‍ തിരിതെളീയ്ക്കാനായ്
നെഞ്ചോരം നാളം തേടിയോ

നിസ നിസ ഗസ
നിസ നിസ ഗസ
നിസ ഗമ പാ
നിസ ഗമ പാ
ഗമപനിസാ സനിധപാമ
സനിധപാമ
രീ മാ ധനി നീ പമ പാ സാ

ഒന്നൊന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതല്‍പ്പങ്ങളില്‍
ഒന്നൊന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതല്‍പ്പങ്ങളില്‍
സ്നേഹം നിറം കൊണ്ട നേരങ്ങളില്‍ നീ കണ്മുന്നില്‍ ഇന്നോ നിന്നേ സ്വയം
പൂവാടിയാണെന്ന പോലെ
വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോള്‍
ഞാനേതോ താളം മിട്ടിയോ

ആ  ആ  ആ  ആ
എന്നെന്നുമേ മനതാരിലായ് ഊറുന്നുവോ നല്ല തേന്‍തുള്ളികള്‍
ഹാ ഹാ എന്നെന്നുമേ മനതാരിലായ് ഊറുന്നുവോ നല്ല തേന്‍തുള്ളികള്‍
നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍ തൂമഞ്ഞായ് മാറില്‍ ചേരുന്ന പോല്‍
നീലാംബരി രാഗമോടെ
കന്നി സ്വരങ്ങളെന്നില്‍ നിറഞ്ഞു പുല്ലാങ്കുഴല്‍ വിളിക്കുമ്പോള്‍
പുല്‍കീടും ഈറന്‍ കൈവിരല്‍

എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌
എന്നും എന്‍റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ
നീയെന്‍ മുളംതണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായ് ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും
മ്  മ്  മ്  മ്  മ്  മ് നെഞ്ചോരം നാളം തേടിയോ

Download

Tuesday, July 9, 2013

ആയിരം കാതമകലെ (Ayiram Kathamakale)

ചിത്രം:ഹർഷബാഷ്പം (Harshabashpam)
രചന:ഖാൻ സാഹിബ്
സംഗീതം:എം.കെ.അർജുനൻ
ആലാപനം‌:യേശുദാസ്

ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പു
ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പു
ലക്ഷങ്ങളെത്തി നമിക്കും മദീന അക്ഷയ ജ്യോതിസിൻ പുണ്യഗേഹം
സഫാ മാർവാ മലയുടെ ചോട്ടിൽ സാഫല്ല്യം നേടി തേടിയോരെല്ലാം

തണലായ്‌ തുണയായ് സംസം കിണറിന്നും അണകെട്ടി നിൽക്കുന്നു പുണ്ണ്യതീർത്ഥം
കാലപ്പഴക്കത്താൽ
കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ ബിലാലിൻ സുന്ദര ബാങ്കൊലികൾ
ഖുർആന്റെ കുളിരിടും വാക്യങ്ങളെന്നുടെ കരളിലെ കറകൾ കഴുകിടുന്നു

ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പു

തിരു നബി ഉര ചെയ്ത സാരോപദേശങ്ങൾ അരുളട്ടിഹപരാനുഗ്രഹങ്ങൾ
എന്നെ പുണരുന്ന
എന്നെ പുണരുന്ന പൂ നിലാവേ പുണ്ണ്യ റസൂലിൻ തിരുവൊളിയെ
അള്ളാവേ നിന്നരുളൊന്നുമാത്രം തള്ളല്ലേ നീയെന്നേ തമ്പുരാനേ

ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പു
ലക്ഷങ്ങളെത്തി നമിക്കും മദീന അക്ഷയ ജ്യോതിസിൻ പുണ്യഗേഹം
സഫാ മാർവാ മലയുടെ ചോട്ടിൽ സാഫല്ല്യം നേടി തേടിയോരെല്ലാം
സാഫല്ല്യം നേടി തേടിയോരെല്ലാം

Download