Saturday, August 17, 2013

ചെല്ലം ചെല്ലം ചിമ്മും (Chellam Chellam Chimmum)

1000 ന്റെ നിറവില്‍

                കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തുടങ്ങി വെച്ച ഈ കൊച്ചു സംഗീത ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ ചൈത്രനിലാവിന്റെ 1000 ശിഖരങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുകയാണ്.ഇതിനു പ്രചോദനമായിട്ടുള്ളവരെയെല്ലാം ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.നാദം ബ്രഹ്മമാണ്.ഈശ്വര വരദാനമാണ്.ഇരുട്ടിലേക്ക് വീണ ഭൂമിദേവിക്ക്  വെള്ളി വര്‍ണ്ണം വാരി വിതറി എന്നും കൂട്ടായിരുന്ന    ചൈത്രനിലാവിനു സംഗീതത്തിന്റെ കൂട്ടുണ്ടായിരുന്നു.രാവും നിലാപൂവും സംഗീതത്തില്‍ മുങ്ങികുളിച്ചിരുന്ന ഓര്‍മകള്‍ക്ക് ഈ കൊച്ചു ലോകം സാക്ഷിയായിരുന്നു.സ്വപ്നങ്ങളും മോഹങ്ങളും പങ്കുവയ്ക്കാന്‍ നിലാവ് എന്നും  കൂടെയുണ്ടാകും.ഇനിയുമൊരു പുലരി പൂവിടുമെന്‍ മനതാരില്‍ നിന്നോര്‍മകള്‍ തന്‍ കാലൊച്ച പുഞ്ചിരിക്കും.എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് നല്ല പാട്ടുകള്‍ എന്നും കൂടെ വേണമെന്ന തോന്നലാണ് ഇങ്ങനെയൊരു സൃഷ്ടിയുടെ ഹേതു.പാട്ടുകളെല്ലാം ഓര്‍മ്മകളാണ് .ഓര്‍മ്മകളെ തഴുകാന്‍ കൊതിക്കാത്തവരായി ആരുണ്ട്‌.ദല മര്‍മ്മരങ്ങള്‍ മനസ്സില്‍ പീലി വിടര്‍ത്തിയാടുന്നു.ഓര്‍മ്മകളില്‍ മായാതെ.ഓരോ ഓര്‍മ്മകളിലും ഒരു പാട്ടിന്റെ താരാട്ട് എന്നും കൂട്ടിനുണ്ടായിരുന്നു.വെണ്ണിലവ്  ഉമ്മവെച്ച ഓര്‍മ്മകള്‍ എന്നും താലോലിക്കാന്‍ ഈ കൊച്ചുലോകം എന്നോടൊപ്പം ഉണ്ടായിരുന്നു.പാതിവഴിയില്‍ കൊഴിഞ്ഞുപോയ പൂവുകള്‍ ഓര്‍മ്മകളുടെ പൂച്ചെണ്ടുകള്‍ എനിക്ക് സമ്മാനിക്കാന്‍ ഒരിക്കലും മറന്നില്ല.ഇടറിയ കണ് ഠത്തില്‍ നിന്നും ഉതിര്‍ന്നുവീഴും അനുപല്ലവികള്‍ ഇന്നും എന്നും താലോലിപ്പൂ.ചിത്തിരരാവ് ഓര്‍മ്മയില്‍ പൂത്തിരി കത്തിച്ച് ആധാരശിലയായ് എന്നും കൂടെയുണ്ടായിരുന്നു.എന്നെ സഹായിച്ച എല്ലാവരെയും മനസ്സില്‍ മഴവില്ലുകള്‍ തീര്‍ത്ത് ഓര്‍ത്തെടുക്കുന്നു ഞാനീ വേളയില്‍ .നന്ദി

ചിത്രം:യെസ് യുവർ ഓണർ (Yes Your Honour)
രചന:വയലാർ ശരത്
സംഗീതം:ദീപക് ദേവ്
ആലാപനം‌:യേശുദാസ്,ചിത്ര

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്‍റെ കോപം പൊന്നേ
ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ

ഒന്നുമേചൊല്ലാതെ അന്നെല്ലാം നീയെന്‍റെ ചാരെയായ് വന്ന നേരം
ഒരു കുഞ്ഞു മഞ്ഞു തുള്ളിയെന്‍റെ മാറില്‍ വീണുവോ
നാമൊന്നായ് മാറുന്നോരാ നാളില്‍ ചേലെല്ലാം ഇന്നെങ്ങോ മാഞ്ഞുവെന്നോ
തന്നത്താന്‍ കണ്ടിട്ടും ന്യായത്തിനോ രസമെന്നോ

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവേ പൂവ്
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ

ആദ്യമായ് പ്രേമത്തിന്‍ പുന്നാരക്കൊമ്പത്തെ പൂനിലാവെന്ന പോലേ
വിരിയുന്നോരെന്‍റെ ചന്തം നിന്‍റെ സ്വന്തമായപോല്‍
എന്തെല്ലാം ഏതെല്ലാം ഒന്നൊന്നായ് തന്നാലും ഇന്നെല്ലാം മൗനമെന്നോ
ചിത്തത്തിന്‍ മുറ്റത്തെ തൈമുല്ലയോ കരിയുന്നോ

പുഞ്ചിരി പൂചൂടും നിന്നോമല്‍ ചുണ്ടത്തായ് എന്തിനി നൊമ്പരങ്ങള്‍
പതിവെന്ന പോലെ ഉള്ള നിന്‍റെ നീരസങ്ങളും
നീയെന്നോ ഞാനെന്നോ ഇല്ലാതെ നാമെന്ന ശീലങ്ങള്‍ തോന്നലെന്നോ
കൈയെത്തും ദൂരത്തെ സ്നേഹത്തിനോ പിടയുന്നോ

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവേ പൂവ്
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്‍റെ കോപം പൊന്നെ
ലാല ലാല  ലലാ ലാലാ ലാല ലാല ലലാ ലാലാ
ഹഹ ഹഹാ  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

Friday, August 16, 2013

ചിലമ്പൊലിക്കാറ്റേ (Chilambolikkatte)

ചിത്രം:സി.ഐ.ഡി.മൂസ (C.I.D.Moosa)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗർ
ആലാപനം‌:ഉദിത് നാരായണ്‍ ,സുജാത

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ
മേഘച്ചില്ലിൻ തെല്ലായ് എൻ മാറത്തെ ചേലത്തുമ്പാൽ മൂടാം
പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
നിലാവിലെ മഞ്ഞിൻ മേട്ടിൽ മാർവൽ കൊട്ടാരം
എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
വേനൽക്കയ്യാൽ തൊട്ടാപൊട്ടും വെണ്ണക്കല്ലീ ഞാൻ
ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ നീലചെന്തിൻ നാളം
മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ കേട്ടൂ ടിക് ടിക് താളം
ഹേയ് തൊട്ടാമൊട്ടല്ലെ നിന്നെ പട്ടാൽ മൂടുല്ലേ
ചെന്താമര ചുണ്ടിൽ ചുണ്ടാൽ ചായം തേക്കൂല്ലേ
കണ്ണേ കണ്ണാരേ കണ്ണൻ നീയല്ലേ ആരോ രാവിൽ താനേ മൂളും മൂളിപ്പാട്ടല്ലേ
ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

Download

വാവാവോ വാവേ (Vavavo Vave)

ചിത്രം:എന്റെ വീട് അപ്പൂന്റേം (Ente Veedu Appoontem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:പി.ജയചന്ദ്രൻ,സുജാത

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ
വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

ഒരു കുമ്പിൾ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ
ഒരു കുമ്പിൾ പൈമ്പാലേ ഈ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ
കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെയ്ക്കും നക്ഷത്രം
നാവെറുപാടിയുഴിഞ്ഞുതരു എൻ നാടൻപുള്ളുവനേ

ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ
ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ
ആട്ടു തൊട്ടിൽ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിനകത്തു കിടന്നുറങ്ങുമായപൂമൈനേ

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ
വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

Download

ദൂരേ ഒരു കുരുന്നിളം (Doore Oru Kurunnilam)

ചിത്രം:എന്റെ വീട് അപ്പൂന്റേം (Ente Veedu Appoontem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:യേശുദാസ്

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
മനസ്സില്‍ പിടയും കടലിനു പോലും പുതിയൊരു സ്നേഹ മുഖം
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

നിറം ചാര്‍ത്തുവാന്‍ നിന്നെ വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ
നിറം ചാര്‍ത്തുവാന്‍ നിന്നെ വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ
നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്‍റെ ഗീതാഞ്ജലി
നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്‍റെ ഗീതാഞ്ജലി
നിലാവിന്‍റെ നൃത്താഞ്ജലി

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

വെയില്‍ത്തൂവലായ് മഞ്ഞിന്‍ മണിപ്പൈതലായ് മെല്ലേ
മയങ്ങുന്ന താരാട്ടായ്  തുളുമ്പുന്നു നീ
വെയില്‍ത്തൂവലായ് മഞ്ഞിന്‍ മണിപ്പൈതലായ് മെല്ലേ
മയങ്ങുന്ന താരാട്ടായ്  തുളുമ്പുന്നു നീ
നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി
നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി
കിനാവിന്‍റെ ദീപാഞ്ജലി

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
മനസ്സില്‍ പിടയും കടലിനു പോലും പുതിയൊരു സ്നേഹ മുഖം
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

Download

കണ്ണില്‍ കണ്ണില്‍ മിന്നും (Kannil Kannil Minnum)

ചിത്രം:ഗൗരിശങ്കരം (Gourishankaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രൻ,ചിത്ര

ആ  ആ  ആ  ആ  ആ
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍

മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സ് പൂക്കുന്നു
പിന്നെ പിന്നെ മഞ്ഞുതുള്ളിയായ് കൊലുസു ചാര്‍ത്തുന്നു
നിറമേഴുമായ് ഒരു പാട്ടു നിന്‍ മൃദുവീണ മൂളുന്നുവോ
പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ പ്രണയം

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
ആ  ആ  ആ  ആ  ആ

മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍
മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം
ജപമാലയില്‍ മണി പോലെ നിന്‍ വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തളിരാണു നിന്റെ ഹൃദയം

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍

Download

തിങ്കള്‍ നിലാവില്‍ (Thinkal Nilavil)

ചിത്രം:ഹരിഹരൻ പിള്ള ഹാപ്പിയാണ് (Hariharan Pillai Happiyanu)
രചന:രാജീവ്‌ ആലുങ്കൽ
സംഗീതം:സ്റ്റീഫൻ ദേവസ്സി
ആലാപനം‌:പി.ജയചന്ദ്രൻ,സുജാത

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

സാരംഗിപോലെ മാറോടു ചേരൂ ചാരുതേ
സീമന്തരാഗം ആത്മാവിലേതു സ്വന്തമേ
താഴംപൂമേട്ടില്‍ കൂടെ കൂടാന്‍ പോരില്ലേ തുവെള്ളത്തുമ്പിപ്പെണ്ണാളേ
മുന്നാഴിപ്പൂമുത്താലേ കൂടും കൂട്ടില്ലേ മഞ്ഞോലും രാവില്‍ നിയില്ലേ

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

വാസന്ത യാമം വാചാലമല്ലേ താരകേ
ഈണങ്ങളെല്ലാം നീ തന്നതല്ലേ ആതിരേ
മാനത്തെ മട്ടുപ്പാവില്‍ സ്നേഹപ്പൂക്കാലം മോഹങ്ങള്‍ക്കെന്നും കൗമാരം
നീരാടും മാടപ്രാവേ നമ്മെ തേടുന്നു മേഘങ്ങള്‍ തീര്‍ക്കും കൂടാരം

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

മുന്തിരിവാവേ (Munthiri Vave)

ചിത്രം:ഹരിഹരൻ പിള്ള ഹാപ്പിയാണ് (Hariharan Pillai Happiyanu)
രചന:രാജീവ്‌ ആലുങ്കൽ
സംഗീതം:സ്റ്റീഫൻ ദേവസ്സി
ആലാപനം‌:യേശുദാസ്,ബിജു നാരായണൻ,രോഷ്നി

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തിരളേ
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ

കൊ‍ഞ്ചുന്നകൊലുസ്സേ ഏട്ടന്‍റെ മനസ്സേ മഞ്ചാടിക്കനവിനു തിളക്കമെന്തേ
അമ്പിളിക്കുരുന്നേ അമ്മതന്‍ നിധിയേ ആനന്ദവിളക്കായി വിളങ്ങീടില്ലേ
കുസൃതി കാട്ടും കുഞ്ഞാറ്റയല്ലേ കുണുങ്ങി നില്‍ക്കും കഞ്ഞാവയല്ലേ
സ്നേഹത്തിന്‍ തിരി കൊളുത്ത് ഓ ഓ നാമത്തിന്‍ ശ്രുതിയുണര്‍ത്തു്

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ

വെള്ളിലക്കാവില്‍ പാടുന്ന കുയിലേ വെള്ളോട്ടു മലമേലേ തിരഞ്ഞതാരേ
പൂരാടക്കുറുമ്പി പാലാഴിക്കടവില്‍ പായാരം പറയാതെ ഇരുന്നതെന്തേ
കരളിലെന്നും നീ മാത്രമല്ലേ കവിതയെല്ലാം നീ തന്നതല്ലേ
മായല്ലേ മധുമൊഴിയേ ഓ ഓ മാലേയ മണിമുകിലേ

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തിരളേ
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

ഓമനേ തങ്കമേ (Omane Thankame)

ചിത്രം:മിഴിരണ്ടിലും (Mizhirandilum)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

മ്  മ്  മ്  മ്
ഓമനേ തങ്കമേ
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍
മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
ബന്ധൂരേ സന്ധ്യയില്‍
അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം
പയ്യെപയ്യേ പുളകിതമൊരു കുളിരണിയുമെന്‍ അളിവേണി
ഓമനേ തങ്കമേ

കടമ്പെന്ന പോലേ നീ അടിമുടി പൂത്തുവോ
കിളിമൊഴി പോലേ എന്‍റെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍
പുണരുക എന്നെ ദേവലാസ്യമോടേ നീ
ഉടലിന്നുള്ളിലായ് ഒളിഞ്ഞിരുന്നോരീ ഉറി തുറന്നീടാന്‍ വന്നൂ ഞാന്‍
കുടിലിന്നുള്ളിലായ് മയങ്ങി നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍
മധുവിധുമയ മിഥുനലഹരി തഴുകി മുഴകി നാം

ഓമനേ തങ്കമേ

താദൂതും തത്താളി തീദൂതും തോത്തും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ താദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ തീദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന നോ തന്തന തന്തന നോ

തന്തന തന്തന തന്താനോ ഓ ഓ ഓ

പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്യ നിന്നിലായ്
കുയില്‍ കുരവയില്‍ മുഖരിതമൊരു വെളുവെളുപ്പിനു വന്നൂ നീ
കണിത്തളികയില്‍ തുടിക്കുമീയിളം കനിയെടുക്കുവാന്‍ വന്നൂ ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍ ഒഴുകി ഒഴുകി നാം

ഓമനേ തങ്കമേ
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍
മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
ബന്ധൂരേ സന്ധ്യയില്‍
അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം
പയ്യെപയ്യേ പുളകിതമൊരു കുളിരണിയുമെന്‍ അളിവേണി
ഓമനേ തങ്കമേ

Download

വാര്‍മഴവില്ലേ (Varmazhaville)

ചിത്രം:മിഴിരണ്ടിലും (Mizhirandilum)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:ചിത്ര

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ ദൂരേ ദൂരേ പോവുകയോ
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

ദേവ കരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

ശ്യാമള സുന്ദരമിഴികള്‍ തിരയും അഴകേ
ദേവി വസുന്ധര നിനവില്‍ മെനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
വിരഹം വിധിയായ് അരികേ

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ ദൂരേ ദൂരേ പോവുകയോ
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

Download

കാനനക്കുയിലേ (Kanana Kuyile)

ചിത്രം:മിസ്റ്റർ ബ്രഹ്മചാരി (Mr.Brahmmachari)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌:എം.ജി.ശ്രീകുമാർ,രാധിക തിലക്

ഓഹോ  ഓ ഓ ഓ ഓ ഓ ഓ ഓ

കാനനക്കുയിലേ കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാമോ
കാനനക്കുയിലേ കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാമോ
കനക നിലാവേ കൈയിലിടാനൊരു മോതിരക്കല്ലു തരാമോ
മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ
ഓ മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍
കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍

തനിച്ചിരിക്കെ എന്നെ വിളിച്ചുണര്‍ത്തി സ്നേഹപരാഗം നീ പടര്‍ത്തി
മനസ്സിനുള്ളില്‍ എന്നും ഒളിച്ചുവെയ്ക്കും മാസ്മരഭാവം നീ ഉണര്‍ത്തി
സ്വപ്നംകാണും പെണ്ണിനെ വരവേല്‍ക്കാന്‍ വന്നു ഞാന്‍
താനേ പൂക്കും പൂവിനെ പൂങ്കാറ്റായ് പുല്‍കി നീ
ഓ ഓ ഓ ഓ  മറക്കില്ല നിന്നെ

കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍

അവന്‍ വരുമ്പോള്‍ നെഞ്ചിന്‍ മതിലകത്തു് മായിക ദീപം ഞാൻ കൊളുത്തി
നിനക്കിരിക്കാന്‍ എന്റെ മടിത്തടത്തില്‍ അരിമുല്ലപ്പൂക്കള്‍ ഞാന്‍ വിരിച്ചു
ഓ ഗന്ധർവ്വൻ നിൻ കൈയിലെ മണിവീണക്കമ്പികള്‍
മന്ത്രിക്കും നിന്‍ പാട്ടിലെ മധുരാഗത്തുള്ളികള്‍
ഓ ഓ ഓ ഓ  എനിക്കുള്ളതല്ലേ

കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവേ കൈയിലിടാനൊരു മോതിരക്കല്ലു തരാമോ
മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ
ഓ മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍
കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍

Download

ശിലയിൽ നിന്നും (Shilayil Ninnum)

ചിത്രം:ക്രോണിക് ബാച്ചിലർ (Chronic Bachelor)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:ഫഹദ്,സുജാത

മ്  മ്  ലലലല ലാ മ്  മ്  മ്  മ്  മ്  മ്  മ്  മ്

ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിലും മലർവനിയിലും തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ
ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ
ശിലയിൽ നിന്നും ഉണരു നീ

കൊതിക്കും പാതിര രാവിൽ മദിക്കും പൌർണ്ണമിയായ് ഞാൻ
നിൽ‌പ്പൂ നിന്നെ കാണാൻ
നമുക്കായ് താഴം‌പൂക്കൾ വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന
കരളലിയും കഥകളിലെ നായകനായ് നീയവിടെ
ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ
ശിലയിൽ നിന്നും ഉണരൂ
ഹിമശില നീ തപശില നീ തപസ്സിൽ നിന്നും ഉണരുമോ

ശിലയിൽ നിന്നും ഉണരു നീ

തുറക്കൂ ജാലകവാതിൽ മയക്കും മാനസ വാതിൽ എന്തേ ഇനിയും മൗനം
വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ
ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം
പൂമഴയും പുളകവുമായ് മനമലിയും പൊൻനിമിഷം
ശിലയിൽ നിന്നും ഉണരൂ
മ്  മ്  ലലലല ലാ തമസ്സിൽ നിന്നും ഉണരുമോ

ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിലും മലർവനിയിലും തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ
ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ
ശിലയിൽ നിന്നും ഉണരു നീ

Download

ചുണ്ടത്ത് ചെത്തിപ്പൂ (Chundath Chethipoo)

ചിത്രം:ക്രോണിക് ബാച്ചിലർ (Chronic Bachelor)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:എം.ജി.ശ്രീകുമാർ,ചിത്ര അയ്യർ

തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ
തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ
തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ
തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ

കരളേ നീ വരാൻ കനവും കണ്ടു ഞാൻ കടവിൽ നിൽക്കയാണിന്നോളവും
കരളേ നീ വരാൻ കനവും കണ്ടു ഞാൻ കടവിൽ നിൽക്കയാണിന്നോളവും
ആറ്റു നോറ്റു കാത്തു നിന്നു നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്
ആറ്റു നോറ്റു കാത്തു നിന്നു നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്
ഹേ നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
മിന്നുകെട്ടിനെന്നു വരും എന്നിനി എന്നിനി എന്നുവരും

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ

നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരാധന
നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരാധന
അക്കടലിനുമക്കരെയിലും മാലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്
അക്കടവിലുമക്കരെയിലും മാലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്
ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
പൊന്നുകെട്ടിനെന്റെയഴകൻ എന്നിനി എന്നിനി എന്നു വരും

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ

Download

പകല്‍പ്പൂവേ പൊഴിയാതേ (Pakalpoove Pozhiyathe)

ചിത്രം:ക്രോണിക് ബാച്ചിലർ (Chronic Bachelor)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:യേശുദാസ്,രേണുക

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോർന്നോ കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോർന്നോ കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം
പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോർന്നോ കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം

ഓ ഓ ഓ ഓ ഓ ഓ

സ്വപ്നങ്ങള്‍ കോര്‍ത്തിന്നു ചൂടാം സങ്കല്‍പ്പസോപാനമഞ്ജീരവുമണിയാം പാടാം
നേദിച്ചും പൂജിച്ചും നേടാം സ്വാദുള്ളോരോര്‍മ്മതന്‍ മാധുര്യവുമറിയാം പാടാം
പൊന്നു വിതുമ്പാതേ പുണരേണം പുതുമകളേ
നീ മേളം കരളോളം കുളിര്‍ താളം ചേര്‍ന്നു
നിനക്കെന്നേ നേര്‍ന്നു അനുരാഗാഞ്ജലി രാഗം മോഹനം

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണേ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം

ഓ ഓ ഓ ഓ ഓ ഓ ഓ

സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായ് നേടി സ്വന്തത്തിന്‍ സൗന്ദര്യതീരത്തിനുമകലേ
ആയോ ആയോ
മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്‍റെ ചന്തം വെടിഞ്ഞങ്ങു
പോയോ പോയോ
ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ
ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ്

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര്‍ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം

Download

പുള്ളിക്കുയിലേ (Pullikuyile)

ചിത്രം:അന്യർ (Anyar)
രചന:എം.ഡി.രാജേന്ദ്രൻ
സംഗീതം:മോഹൻ സിതാര
ആലാപനം‌:സുജാത

പുള്ളിക്കുയിലേ കള്ളിക്കുയിലേ
പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി
പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി
എൻ മനസ്സിലെ കടമ്പുകൾ പൂത്തു മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ നീ കുളിരലയായി എൻ അഴകലയായി
പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി

അവൻ ചോലയ്ക്കരികിൽ നിന്നു മുളം തേനും തിനയും തന്നു
അവൻ ചോലയ്ക്കരികിൽ നിന്നു മുളം തേനും തിനയും തന്നു
ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍ കള്ളന്‍ തോഴനെവിടെ എവിടെ

പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി

കാടുവാഴും ദൈവമറിയാതെ കാണാഭൂതങ്ങളുമറിയാതെ
കാടുവാഴും ദൈവമറിയാതെ കാണാഭൂതങ്ങളുമറിയാതെ
ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ കല്ലുമാല ചാര്‍ത്തി ഊരു ചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം
ഇളം കാറ്റേ
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍ കള്ളന്‍ തോഴനെവിടെ എവിടെ

പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി
എൻ മനസ്സിലെ കടമ്പുകൾ പൂത്തു മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ നീ കുളിരലയായി എൻ അഴകലയായി
പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി

ഓഹോഹോ കള്ളിക്കുയിലേ താ തന്നിനനി നാനി ഹേ തന്നിനനി നാനി

Download

തൂവെള്ള (Thoovella)

ചിത്രം:സഫലം (Safalam)
രചന:തങ്കൻ തിരുവട്ടാർ
സംഗീതം:ജാസ്സി ഗിഫ്റ്റ്
ആലാപനം‌:രാജേഷ്‌ വിജയ്‌

തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
ചന്ദനത്തിന്‍ കുളിരുപോലെ അന്തരംഗില്‍ രാഗംപോലെ
അലകടലൊളിയോരം പോരും സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ
തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല

മോഹത്തിന്‍ രാജഹംസങ്ങള്‍ ചേരുന്നു സങ്കല്‍പ്പമായ്
കാലത്തിന്‍ നല്ല വസന്തം ആസ്വദിക്കും യൗവ്വനം
ഗീതംപോലെ സംഗീതംപോലെ മധുരംപോലെ അമൃതംപോലെ
അലകടലൊളിയോരം പോരും സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ

തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല

ചിത്തത്തിന്‍ ചിന്താശതങ്ങള്‍ തേടുന്നു സത്യത്തിനായ്
സങ്കല്‍പം സാർത്ഥകമാകും ജീവിതത്തില്‍ നിശ്ചയം
പുണ്യംപോലെ പൂര്‍ണ്ണംപോലെ ധന്യംപോലെ മോക്ഷംപോലെ
അലകടലൊളിയോരം പോരും സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ

തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല

Download

രാവിന്റെ ദേവഹൃദയത്തിൻ (Ravinte Deva Hrudayathin)

ചിത്രം:മഴതുള്ളിക്കിലുക്കം (Mazhathullikkilukkam)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:സുരേഷ് പീറ്റേര്‍സ്
ആലാപനം:യേശുദാസ്

രാവിന്റെ ദേവഹൃദയത്തിൻ വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈക്കുമ്പിളിൽ തെളിയുമാ മുഖം
നീ തന്ന നല്ല ദിവസങ്ങൾ ജീവന്റെ വർണ്ണ ശലഭങ്ങൾ
താരകങ്ങളോ കനക ദീപമായ്
ശീമോന്റെ മേട നോക്കി നീങ്ങുന്ന ദൈവപുത്രൻ
തോരാത്ത കണ്ണുനീരും വീഞ്ഞായ് മാറ്റുമോ
കൈക്കൊള്ളുകീ ദുഃഖങ്ങളെൻ കാണിക്കയായ്
രാവിന്റെ ദേവഹൃദയത്തിൻ വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈക്കുമ്പിളിൽ തെളിയുമാ മുഖം

സ്നേഹത്തിൽ ഏഴു വർണ്ണങ്ങൾ ചാലിച്ചതാരോ
തേനൂറും ഈണം എന്നുള്ളിൽ നേദിച്ചതാരോ
തേരോടും വീഥി ഇരുളിൽ മൂടുന്നുവോ
തേങ്ങുന്ന വെണ്ണിലാവേ നീ മായുന്നുവോ
പൂമഞ്ഞിലും പൂങ്കാറ്റിലും എൻ നൊമ്പരം

രാവിന്റെ ദേവഹൃദയത്തിൻ വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈക്കുമ്പിളിൽ തെളിയുമാ മുഖം

മോഹങ്ങൾ വീണൊഴിഞ്ഞാലും പാടുന്ന നെഞ്ചിൽ
കൂരമ്പു കൊള്ളുമീ മണ്ണിൽ നീ തന്നെ നീ സാക്ഷി
തീനാളമേറ്റു തനിയേ നീറുന്നുവോ
പൂവിട്ട പൊൻകിനാവേ നീ വാടുന്നുവോ
മിഴിനീരിലും കടൽനീരിലും നിൻ നൊമ്പരം

രാവിന്റെ ദേവഹൃദയത്തിൻ വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈക്കുമ്പിളിൽ തെളിയുമാ മുഖം
നീ തന്ന നല്ല ദിവസങ്ങൾ ജീവന്റെ വർണ്ണ ശലഭങ്ങൾ
താരകങ്ങളോ കനക ദീപമായ്
ശീമോന്റെ മേട നോക്കി നീങ്ങുന്ന ദൈവപുത്രൻ
തോരാത്ത കണ്ണുനീരും വീഞ്ഞായ് മാറ്റുമോ
കൈക്കൊള്ളുകീ ദുഃഖങ്ങളെൻ കാണിക്കയായ്

Download

പത്തിരി ചുട്ടു (Pathiri Chuttu)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:മച്ചാട് വാസന്തി

പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുത്തൊളി പാത്തുമ്മ
അവളുടെ രങ്കുണരുന്ന കിനാവിലുദിച്ചത് റംസാൻ പിറയുമ്മാ

ഇമ്പ മഴയ്ക്കൊരു ചേമ്പില തലയിൽ തമ്പൊടു കുടയാക്കി
അവനുടെ വമ്പിയലുന്ന വരത്തും കാത്തിതാ തുമ്പിപ്പാത്തുമ്മാ

തെളിപകലന്തിയിൽ അവനുടെ കാതിൽ കെസ്സുകൾ പാടാനായ്
പുതുകുല കോലാഹലമായ് കാത്തു കിടന്നവൾ കുഞ്ഞിപ്പാത്തുമ്മ

നെഞ്ചിൽ നിലാവിൽ മൈലാഞ്ചിപ്പൂ തഞ്ചിയ പാത്തുമ്മാ
അവളുടെ മൊഞ്ചു തലോടാൻ മഞ്ചലിലെത്തി മംഗള മണിമാരൻ

Download

ചിങ്ങമാസം (Chingamasam)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ശങ്കർ മഹാദേവൻ,റിമി ടോമി

ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
അ യ യാ യേയ് അ യ യാ യേയ്  അ യ യാ യേയ് അ യ യാ യേയ്
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം
ഓ വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം
രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
ഓ കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ കൂട്ടിലാകെ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊന്നു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
അ യ യാ യേയ് ഹ യ യാ യേയ്

ചിങ്ങമാസം ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം

തേവരായ് തിരു തേവരായ് നിൻ തേരിൽ നീ എന്നെ ഏറ്റണം
മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
ആക്കാലക്കാവിലെ പുള്ളു പോൽ പാടണം പായാര പൊൻനിലാവേ
ഒയ് ഒയ് ഒയ് ആറ്റോരം വീട്ടിലെ മീനു പോൽ തുള്ളണം അമ്മാനക്കുഞ്ഞു വാവേ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊന്നു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
അ യ യാ യേയ് ഹ യ യാ യേയ്

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടൂ പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
അ യ യാ യേയ് അ യ യാ യേയ്  അ യ യാ യേയ് അ യ യാ യേയ്

Download

പെണ്ണേ പെണ്ണേ നിൻ (Penne Penne Nin)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:എം.ജി.ശ്രീകുമാർ,ചിത്ര,കല്യാണി മേനോൻ

സീതാ കല്യാണ വൈഭോഗമേ രാമാ കല്യാണ വൈഭോഗമേ രാമാ

പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്
പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി
സാ നീധപാധനീ സ സാ നീധപാധനീ സാ നീധപാധനീ സാ
സാ നീധപാധനീ സ സാ നീധപാധനീ സാ നീധപാധനീ സാ
പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണ ചിലമ്പിലെ മുത്തു കൊരുത്തെടുക്കാന്‍ കൂടെ വാ
ഉള്ളം തുള്ളിത്തുളുമ്പുമീ കള്ളക്കണ്ണനൊരുത്തന്റെ കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ
കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ മുന്നാഴി മുല്ലപ്പൂമൊട്ടാണല്ലേ
നെല്ലോലത്തെല്ലിന്റെ മെയ്യാണല്ലേ എല്ലാമീച്ചെക്കന്റെ സ്വത്താണല്ലേ
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് ഹോയ്

പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

കിള്ളിത്തിരി വിളിക്കിന്റെ വെട്ടമുള്ള മിഴികളിൽ തൊട്ടുരുമ്മിയിരിക്കാൻ കൂടെവാ
പട്ടണിഞ്ഞ മെയ്യുകൊണ്ടു പൊട്ടുവെച്ച നെറ്റികൊണ്ടു നെഞ്ചുരുമ്മി ഉറങ്ങാൻ കൂടെവാ
കല്യാണ രാവിന്റെ സമ്മാനമായ്‌ കാണാത്ത വിണ്ണിന്റെ വെണ്‍താരമായ്
പാടാത്ത പാട്ടിന്റെ പാൽ കുമ്പിളായ് എന്നെന്നുമെന്നെന്നും ഒന്നാവണം
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് ഹോയ്

പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി
സാ നീധപാധനീ സ സാ നീധപാധനീ സാ നീധപാധനീ സാ
സാ നീധപാധനീ സ സാ നീധപാധനീ സാ നീധപാധനീ സാ

Download

എന്റെ എല്ലാമെല്ലാം അല്ലേ (Ente Ellamellam Alle)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:യേശുദാസ്

എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ് ഹോയ് ഹോയ് ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണ് എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ്
എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

മിന്നാമിന്നും തൂലാമിന്നല്‍ മിന്നാരം ഞാന്‍ കോര്‍ക്കാം
വിയർത്തിരിക്കുമ്പം വീശിത്തണുക്കാന്‍ മേഘ വിശറിയുണ്ടാക്കാം
മൂന്നാറിലെ മൂവന്തിയില്‍ മുത്താരമായ് മാറാം
മുല്ലനിലാവത്ത് മിന്നുമരുവിയാല്‍ മുത്തരഞ്ഞാണം തീര്‍ക്കാം
നിന്നോടു മിണ്ടില്ല ഞാന്‍ നിന്നോടു കൂട്ടില്ല ഞാന്‍
നിന്നോടു മിണ്ടില്ല ഞാന്‍ നിന്നോടു കൂട്ടില്ല ഞാന്‍
കരളിലെ കള്ളൻ ഞാനല്ലേ
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

ഇല്ലാവെയില്‍ ചില്ലാടയാല്‍ പൊന്മാറിടം മൂടാം
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം തേടാം
കാണാകോണില്‍ കത്താന്‍ നില്‍ക്കും കാര്‍ത്തികതാരം വാരാം
കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാന്‍ പോരാം
നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍ നിന്‍ ചുണ്ടില്‍ മുത്തിയില്ല ഞാന്‍
നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍ നിന്‍ ചുണ്ടില്‍ മുത്തിയില്ല ഞാന്‍
കനവിലെ കള്ളന്‍ ഞാനല്ലേ
പിണങ്ങാനെന്താണെന്താണ് എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ് ഹോയ് ഹോയ് ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണ് എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ്

Download

വാളെടുത്താൽ (Valeduthal)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:വിധു പ്രതാപ്,അനുരാധ

വാളെടുത്താൽ അങ്കക്കലി വേലെടുത്താൽ ചിങ്കപ്പുലി
കാല്‍പ്പണത്തിനു കാവലല്ലോ ജോലി
ഹേയ് കുറുമ്പു വന്നാൽ കറുമ്പനെലി കുഴച്ചരച്ചാൽ കൊത്തമല്ലി
കുഴി കുഴിയ്ക്കാക്കുളത്തിലെ നീർക്കോലീ
മഠയന്റെ മകളേ ഒടിയെന്റെ കരളേ ഉടയവനിവനോടിനിയുരിയാടരുതേ
പുല്ലു തിന്നു പല്ലു പോയൊരു പുലിയാണു നീ തിന്തകത്തിന്തകത്തോം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
വാളെടുത്താൽ അങ്കക്കലി വേലെടുത്താൽ ചിങ്കപ്പുലി
കാല്‍പ്പണത്തിനു കാവലല്ലോ ജോലി

എന്റെ ചക്കരെ ഹയോ ഹയോ ഹയോഹയോ
മീശക്കാരൻ മാധവനു ദോശ തിന്നാനാശ ഹായി ഹായി
ദോശ വാങ്ങാൻ കാശിനായി തപ്പി നോക്കി കീശ ഹായി ഹായി

പൊട്ടു വെച്ചോരാട്ടക്കാരീ ഒട്ടകം പോലോട്ടക്കാരീ
തണ്ടൊടിഞ്ഞ കണ്ടാമുണ്ടീ വായാടീ
മീശ വെച്ചാലാണാവില്ല കാശടിച്ചാലാളാവില്ല
വാലു പോയൊരീനാമ്പേച്ചീ മൂരാച്ചീ
ഉശിരിട്ടു കളിച്ചാൽ കശക്കി ഞാനെറിയും
തിരുമല മുരുകാ വേലു കടം തരണം
ചടുകുടു ചാമുണ്ഡിയേ നിനക്കിന്നു മരണം
മുരുകന്റെ മകനോ മയിലിന്റെ കസിനോ
വള്ളിയുടെ വലിയാങ്ങളയിവനാരെടാ ഹോയ്
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം ഹി ഹി

തന്തയുടെ തങ്കക്കട്ടീ തള്ളയുടെ പൂച്ചക്കുട്ടീ
നാട്ടുകാർക്ക് മുന്നില്‍പ്പെട്ടാൽ മൂധേവീ
ഹേയ് കായംകുളം നാട്ടിലുള്ള കൊച്ചുണ്ണി തൻ മച്ചുനനേ
കാശടിച്ചു മാറ്റാൻ വരും കാർക്കോടാ
തറുതല പറഞ്ഞാൽ ഉറുമികൊണ്ടരിയും
കളരിയില്‍ കളിച്ചാല്‍ ചുരികകൊണ്ടെറിയും
ഉശിരുള്ളൊരുണ്ണൂലിയേ നിനക്കിന്നു മരണം
പടവെട്ടിപ്പയറ്റാൻ ഉദയനക്കുറുപ്പോ
ചന്തുവിന്റെ പതിവായൊരു ചതിവേണ്ടെടാ ഹൊയ്
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

വാളെടുത്താൽ അങ്കക്കലി വേലെടുത്താൽ ചിങ്കപ്പുലി
കാല്‍പ്പണത്തിനു കാവലല്ലോ ജോലി
ഹേയ് കുറുമ്പു വന്നാൽ കറുമ്പനെലി കുഴച്ചരച്ചാൽ കൊത്തമല്ലി
കുഴി കുഴിയ്ക്കാക്കുളത്തിലെ നീർക്കോലീ
മഠയന്റെ മകളേ ഒടിയെന്റെ കരളേ ഉടയവനിവനോടിനിയുരിയാടരുതേ
പുല്ലു തിന്നു പല്ലു പോയൊരു പുലിയാണു നീ തിന്തകത്തിന്തകത്തോം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം
അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം
ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം

Download

ഈ ഇലവത്തൂരു (Ee Ilavathooru)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:പി.മാധുരി

ഈ ഇലവത്തൂരു കായലിന്റെ കരക്കലുണ്ടൊരു കൈത
കൈത മുറിച്ചു മുള്ളും നീക്കി പൊളിയടുക്കണ നേരം
കൊടപ്പനേടെ മറവിൽ നിന്നൊരു കള്ള നോട്ടം കണ്ടേൻ
ഇണ്ടൽ കൊണ്ടു ഞാൻ മിണ്ടിയില്ല അതു കുറ്റമാക്കല്ലേ

ആ കടക്കണ്ണിനൊരു തിളക്കം കണ്ടെടീ കറുത്ത കള്ളന്റെ ചിരിയും
കൊളുത്തിക്കുള്ളിലു വലിച്ച മാതിരി തരിച്ചു നിന്നെടീ ഞാനേ
കടക്കണ്ണിനൊരു തിളക്കം കണ്ടെടീ കറുത്ത കള്ളന്റെ ചിരിയും
പഠിച്ച കള്ളൻ പണി പറ്റിച്ചെടീ കുടുങ്ങിപ്പോയെടീ ഞാനേ

ഉള്ളുരുകണ് ഉറക്കമില്ലെടീ മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ്‌
ഉള്ളുരുകണ് ഉറക്കമില്ലെടീ മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ്‌

Download

എൻ കരളിൽ (En Karalil)

ചിത്രം:നമ്മള്‍ (Nammal)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:അഫ്സൽ,ഫ്രാങ്കോ

പ്രണയക്കേസിനു മാപ്പു പറഞ്ഞില്ലേൽ ഉടക്കി ഉരുക്കി കശക്കും ഞങ്ങളു
രാക്ഷസീ രാക്ഷസീ രാക്ഷസീ
കരിമഷിയിട്ട കറുത്ത കണ്ണിലെ കുറുമ്പു നോട്ടങ്ങൾ അഴിച്ചെടുത്തിടും
രാക്ഷസീ രാക്ഷസീ രാക്ഷസീ
രാക്ഷസീ രാക്ഷസീ

എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ രാക്ഷസീ രാക്ഷസീ
എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ
തുടക്കമിട്ടില്ലേ പൊന്നേ അടുത്തു വന്നിനി നിന്നാട്ടേ
തിടുക്കമെന്താണു എന്റെ നിഴലളക്കണതെന്താണു
അടക്കം എന്താണു നോക്കി കൊല്ലല്ലേ പിഞ്ചല്ലേ
എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ

പിണക്കമുണ്ടോ എന്തിനാണീക്കിളികൊഞ്ചലുകൾ
ഇണങ്ങി വന്നാൽ ബൈക്കിൽ കാറ്റു കൊള്ളാനിറങ്ങാം
പിണക്കമുണ്ടോ എന്തിനാണീക്കിളികൊഞ്ചലുകൾ
ഇണങ്ങി വന്നാൽ ബൈക്കിൽ കാറ്റു കൊള്ളാനിറങ്ങാം
ഇമെയിലിൽ കത്തെഴുതാം ഇന്റർനെറ്റിൽ നോക്കി വരാം
ഇമെയിലിൽ കത്തെഴുതാം ഇന്റർനെറ്റിൽ നോക്കി വരാം
പഠിത്തമൊക്കെയീ പടിയ്ക്കെ വെച്ചിട്ട്
കടൽക്കരെ ചെന്നു തിരകളെണ്ണടീ രാക്ഷസീ രാക്ഷസീ രാക്ഷസീ

എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ
ആ മാപാപ പനിപഗാ ഗാമനിപ ഗാനിസാ
മപപപ പനിപഗാ ഗാമനിപ ഗാനിസാ നിസഗമ പനിസ ഗാരിസ

മനസ്സിലുണ്ടോ പ്രേമപ്പളുങ്കു കൊട്ടാരം
നമുക്കു പാർക്കാൻ പുഞ്ചിരി മുന്തിരിപ്പൂന്തോപ്പ്
മനസ്സിലുണ്ടോ പ്രേമപ്പളുങ്കു കൊട്ടാരം
നമുക്കു പാർക്കാൻ പുഞ്ചിരി മുന്തിരിപ്പൂന്തോപ്പ്
പണ്ടത്തെ പോക്കല്ലാ മാനം നോക്കി നടക്കേണ്ട
ഇന്നത്തെ സ്വപ്നങ്ങൾ റോക്കറ്റേറി കാണേണം
നമുക്കു ചുറ്റേണം ഇടക്കിടെക്കൊരു
കോള കുടിക്കേണം ആടിത്തുടിക്കേണം രാക്ഷസീ രാക്ഷസീ രാക്ഷസീ

എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ
തുടക്കമിട്ടില്ലേ പൊന്നേ അടുത്തു വന്നിനി നിന്നാട്ടേ
തിടുക്കമെന്താണു എന്റെ നിഴലളക്കണതെന്താണു
അടക്കം എന്താണു നോക്കി കൊല്ലല്ലേ പിഞ്ചല്ലേ
എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ
എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ

Download

നീലനിലാവേ (Neela Nilave)

ചിത്രം:ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ (Oomappenninu Uriyadapayyan)
രചന:വിനയൻ
സംഗീതം:മോഹൻ സിതാര
ആലാപനം‌:യേശുദാസ്

നീലനിലാവേ നീ കേഴുകയാണോ നീറുകയാണോ നിന്‍ നെഞ്ചകമെന്നും
നീലനിലാവേ നീ കേഴുകയാണോ നീറുകയാണോ നിന്‍ നെഞ്ചകമെന്നും
ഒരു നൊമ്പരമായി എന്‍ ഗദ്ഗദമായി ഞാന്‍ പാടുകയാണീ ശോകങ്ങള്‍
ഇടനെഞ്ചില്‍ കേള്‍ക്കും തുടിയുടെ ശബ്‌ദം ഇടറുകയാണോ
നീലനിലാവേ നീ കേഴുകയാണോ നീറുകയാണോ നിന്‍ നെഞ്ചകമെന്നും

സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ വന്നവരാണേ പകരം ദുഃഖങ്ങള്‍ തന്നത് നിങ്ങളാണേ
സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ വന്നവരാണേ പകരം ദുഃഖങ്ങള്‍ തന്നത് നിങ്ങളാണേ
മാളോരേ നിങ്ങടെ പുഞ്ചിരിപ്പൂവില്‍ ഞങ്ങടെ കണ്ണുനീരാണേ
നിങ്ങടെ പുഞ്ചിരിപ്പൂവില്‍ ഞങ്ങടെ കണ്ണുനീരാണേ
വിധിയുടെ കോമരങ്ങളായ് ഞങ്ങളലയുകയാണേ

നീലനിലാവേ നീ കേഴുകയാണോ നീറുകയാണോ നിന്‍ നെഞ്ചകമെന്നും

സ്വന്തമെന്നു പറയാന്‍ ഓര്‍മ്മകള്‍ മാത്രം ഇന്നു സാന്ത്വനിപ്പിക്കാനെന്‍ നിഴല്‍ മാത്രം
സ്വന്തമെന്നു പറയാന്‍ ഓര്‍മ്മകള്‍ മാത്രം ഇന്നു സാന്ത്വനിപ്പിക്കാനെന്‍ നിഴല്‍ മാത്രം
ജീവിതമേ നിന്നുടെ നൊമ്പരങ്ങള്‍ ചുമലിലേറ്റിത്തളര്‍ന്നുവീഴുമ്പോള്‍
നിന്നുടെ നൊമ്പരങ്ങള്‍ ചുമലിലേറ്റിത്തളര്‍ന്നുവീഴുമ്പോള്‍
ദയയുടെ സ്‌നേഹമൂറും തലോടലായ് നീ വന്നിടുമോ

നീലനിലാവേ നീ കേഴുകയാണോ നീറുകയാണോ നിന്‍ നെഞ്ചകമെന്നും
ഒരു നൊമ്പരമായി എന്‍ ഗദ്ഗദമായി ഞാന്‍ പാടുകയാണീ ശോകങ്ങള്‍
ഇടനെഞ്ചില്‍ കേള്‍ക്കും തുടിയുടെ ശബ്‌ദം ഇടറുകയാണോ
നീലനിലാവേ നീ കേഴുകയാണോ നീറുകയാണോ നിന്‍ നെഞ്ചകമെന്നും
നീലനിലാവേ നീ കേഴുകയാണോ നീറുകയാണോ നിന്‍ നെഞ്ചകമെന്നും

എനിക്കും ഒരു നാവുണ്ടെങ്കില്‍ (Enikkum Oru Navundenkil)

ചിത്രം:ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ (Oomappenninu Uriyadapayyan)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌:യേശുദാസ്,സുജാത

എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്‍ മിഴിയെന്നോ
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും

നമുക്കുമൊരു പൊന്‍കുഞ്ഞുണ്ടായാല്‍ നാമെന്തവനെ വിളിക്കും ഓ
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ
പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ
പറയൂ പ്രിയതമാ പ്രിയതമാ പ്രിയതമാ പ്രിയതമാ

എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും

നെഞ്ചിലെ മൗനം വാചാലമാക്കി കുഞ്ഞിനു താരാട്ടു പാടും
നാം കുഞ്ഞിനു താരാട്ടു പാടും
ഊമക്കുയിലിന്‍ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്
ഊമക്കുയിലിന്‍ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്
മനസ്സിലെ മുരളിയാല്‍ പാടു നീ മൗനമേ മൗനമേ

എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്‍ മിഴിയെന്നോ
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും

Download

പാലും കുടമെടുത്തു് (Palum Kudameduthu)

ചിത്രം:താണ്ഡവം (Thandavam)
രചന:കൈതപ്രം
സംഗീതം:പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ആലാപനം‌:എം.ജി.ശ്രീകുമാർ,സരസ്വതി ശങ്കർ

പാലും കുടമെടുത്തു് അഴകാം പൂ പട്ടുടുത്തു് മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും
പാലും കുടമെടുത്തു് അഴകാം പൂ പട്ടുടുത്തു് മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും
ചുണ്ടത്തൊരു ചെല്ലുമ്മ കണ്ണത്തിലു് പൊന്നുമ്മ
കണ്ണിലൊരമ്പിളിത്താരുമ്മ കാത്തിരുന്നൊരു തേനുമ്മ
ചിരിചിരിചിരിയും ഞാനഴകു മുത്തു്
ആരോടും മിണ്ടല്ലേ  ചക്കു ചക്കിട ജക്കക്കു ജക്കിട
ആരോടും ചൊല്ലല്ലേ ജിംചു ചക്കിട ജക്കക്കു ജക്കിട
എനിക്കു നിന്നോടൊരടക്കം ചൊല്ലാനൊരടുപ്പം തോന്നണുണ്ടേ
പോട് അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്
പാലും കുടമെടുത്തു് അഴകാം പൂ പട്ടുടുത്തു് മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും

കിട്ടാവള്ളിമുന്തിരിക്കിളം മച്ചാനല്ലേ പോട് അടപടനെ കുട്ടിക്കരണം മറിഞ്ഞവനല്ലേ
കെട്ടീം കൊട്ടീം മുറത്തില്‍ കൊത്തിയ ചക്കരച്ചെക്കനല്ലേ പോട്
പടകുതരേം പടകളുമായ് തുടിച്ചവനല്ലേ
ഹേ ഇളമാന്‍ കണ്ണേ ഇളനീര്‍ക്കുളിരേ നീയെന്‍ ആരോമല്‍ പെണ്ണായ് വരൂ
ഇളമാന്‍ കണ്ണേ ഇളനീര്‍ക്കുളിരേ നീയെന്‍ ആരോമല്‍ പെണ്ണായ് വരൂ
അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്
അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്

പാലും കുടമെടുത്തു് അഴകാം പൂ പട്ടുടുത്തു് മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും

കറുപ്പഴകിനു് രാക്കനവിന്‍ നീലിമ പോലെ
എന്റെ വെളുപ്പഴകില്‍ മിന്നലുരുക്കിയ വെണ്ണിലവുണ്ടേ
അഞ്ജനക്കല്ലില്‍ കൊത്തിയെടുത്തൊരു ശില്‍പം ഞാനേ
എന്നെ തൊട്ടു തലോടി തട്ടിയുണര്‍ത്താന്‍ വന്നവന്‍ നീയേ
ഓ ഹോ ഹോ നേരം പുലരായ് മാനം തെളിയാറായ്
കണ്ണേ കലൈമാനേ ഇതിലേ വായോ
നേരം പുലരായ് മാനം തെളിയാറായ്
കണ്ണേ കലൈമാനേ ഇതിലേ വായോ
അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്
അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്

പാലും കുടമെടുത്തു് അഴകാം പൂ പട്ടുടുത്തു് മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും
ചുണ്ടത്തൊരു ചെല്ലുമ്മ കണ്ണത്തിലു് പൊന്നുമ്മ
കണ്ണിലൊരമ്പിളിത്താരുമ്മ കാത്തിരുന്നൊരു തേനുമ്മ
ചിരിചിരിചിരിയും ഞാനഴകു മുത്തു്
ആരോടും മിണ്ടല്ലേ  ചക്കു ചക്കിട ജക്കക്കു ജക്കിട
ആരോടും ചൊല്ലല്ലേ ജിംചു ചക്കിട ജക്കക്കു ജക്കിട
എനിക്കു നിന്നോടൊരടക്കം ചൊല്ലാനൊരടുപ്പം തോന്നണുണ്ടേ
പോട് അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്
പോട് അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്
പോട് അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്
പോട് അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്

Download

പൊട്ടു തൊട്ട കിളിയെ (Pottu Thotta Kiliye)

ചിത്രം:താണ്ഡവം (Thandavam)
രചന:കൈതപ്രം
സംഗീതം:പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ആലാപനം‌:എം.ജി.ശ്രീകുമാർ,സുജാത

തൂ ത താരിയാ തൂ ത താരിയാ

പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍ തൊട്ടു തൊട്ടു നിന്നാട്ടേ
എന്‍ തമ്പുരാട്ടി നീയല്ലേ
കൊക്കുരുമ്മിപ്പാടാം
പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍
തൊട്ടു തൊട്ടു നിന്നാട്ടേ എന്‍ തമ്പുരാട്ടി നീയല്ലേ
തിരുമിഴി തൂറക്കുമ്പം തെളിവായ് തെളിയുന്നൊരമ്പലമണിവിളക്കേ
ചിലങ്കയിട്ടതാരാണു് തിടമ്പെടുത്ത രാത്തിങ്കള്‍
വിളക്കെടുപ്പിനാരാണു് ഒരു കോടി രാത്താരം
പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍ തൊട്ടു തൊട്ടു നിന്നാട്ടേ
എന്‍ തമ്പുരാട്ടി നീയല്ലേ

കൊക്കൂ കൊക്കൂ കൂ കൂ കൂ
കൊക്കൂ കൊക്കൂ കൊക്കൂ കൊക്കൂ കൂ കൂ കൂ

പുലരാപ്പുലരികളോ നിന്‍ കവിളില്‍ തളിരാം തളിരാണോ
ഇളനീര്‍ക്കുളിരുണ്ട് എന്‍ കനവില്‍ തുളസിക്കതിരുണ്ട്
മയിലഴകേ എന്‍ കുയില്‍മൊഴിയേ നിന്നെ കാണാനെന്തു രസം
പുഴയരികില്‍ നദിക്കരയഴകില്‍ നിന്നിലലിയാനെന്തു സുഖം
ഗോപാംഗനയായ് ദേവാംഗനയായ് വരുമോ നീ വരുമേ
അഴകേ അഴകേ ഇതിലേ വരുമോ
ഇനി യദുകുലമധുരിത രാഗപരാഗം പകരാന്‍ നീ വരുമോ
ഇനി യദുകുലമധുരിത രാഗപരാഗം പകരാന്‍ നീ വരുമോ

പൊട്ടു തൊട്ട കിളിയേ

തുമ്പിലക്കൈകളിലെ പ്രസാദം കരിക്കുറിയണിയാന്‍ വാ
മാനസമണിവാതില്‍ മെല്ലെ മെല്ലെ തുറക്കും കാറ്റായ് വാ
പറയാം ഞാന്‍ ഇന്നു പറയാം ഇന്നൊരു പരിണയ കഥ പറയാം
പറയുമ്പോള്‍ ഞാന്‍ കേള്‍ക്കാം നിനക്കൊരു മരതകക്കണി പകരാം
ദേവകുമാരാ രാജാകുമാരാ നീയെന്‍ പ്രിയജന്മം
അഴകേ അഴകേ ഇതിലേ വരൂ നീ
ഈ മംഗള സംഗമ സംക്രമ കുങ്കുമമണിയൂ നീയണിയൂ
ഈ മംഗള സംഗമ സംക്രമ കുങ്കുമമണിയൂ നീയണിയൂ

പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍
തൊട്ടു തൊട്ടു നിന്നാട്ടേ എന്‍ തമ്പുരാട്ടി നീയല്ലേ
തിരുമിഴി തൂറക്കുമ്പം തെളിവായ് തെളിയുന്നൊരമ്പലമണിവിളക്കേ
ചിലങ്കയിട്ടതാരാണു് തിടമ്പെടുത്ത രാത്തിങ്കള്‍
വിളക്കെടുപ്പിനാരാണു് ഒരു കോടി രാത്താരം
പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍ തൊട്ടു തൊട്ടു നിന്നാട്ടേ
എന്‍ തമ്പുരാട്ടി നീയല്ലേ

Download

കഥയിലെ രാജകുമാരിയും (Kadhayile Rajakumariyum)

ചിത്രം:കല്യാണരാമൻ (Kalyanaraman)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:യേശുദാസ്

യാദേവി സര്‍വ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിതഃ
നമസ്തസ്യഃ നമസ്തസ്യഃ നമസ്തസ്യഃ നമോനമഹഃ

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ

ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈ നീട്ടി തിരുവരമേകാനായ്
അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ

ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ടു പൂത്താരം മിന്നു കെട്ടി മിന്നാരം
അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍ ഓ ഓ

Download

തിങ്കളേ പൂ തിങ്കളേ (Thinkale Poo Thinkale)

ചിത്രം:കല്യാണരാമൻ (Kalyanaraman)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:എം.ജി.ശ്രീകുമാർ,അഫ്സൽ

തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ മ്  മ്  മ്  മ്  മ്  മ്
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
കരിമുകിലിൻ ജനലഴിയിൽ ഈ കണ്‍മണിയെ നോക്കരുതേ
ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം

പൊൻമണിയേ വിണ്ണിൻ മണിക്കുയിലേ പാടേണം പാടാതെ നീ
പുന്നാരച്ചെപ്പിൽ താലോല പൊൻമുത്തായ് ദൈവം തന്ന പൊരുളാണ് നീ
കരിമിഴിയെഴുതിയൊരഴകല്ലേ ആ‍... ആ‍... ആ‍... ആ‍... ആ‍... ആ‍...
ഇതു വരെ ഉരുകിയ മനമല്ലേ
ഇനി ജന്മം നിറയെ സ്വപ്നം വിടരും സ്വപ്നം നിറയെ പൂക്കൾ വിടരും
ഒത്തിയൊത്തിരി രാക്കനവെത്തും ചിത്ര പതംഗ ചിറകടിയെത്തും
സ്വരതരളം മധുര തരം മദകര സുഖമയ രസഭര സിരകളിലലിവൊഴുകി

നിൻ ചിരിയിൽ സ്നേഹ തിരി തെളിയും സ്വപ്നങ്ങൾ പൊന്നായ് വരും
പൂമുറ്റത്തെന്നും തിരുനാമ പൂക്കണിയാകും തുളസിക്കതിരാണു നീ
മനസ്സിലിന്നൊഴിയാത്ത നിധിയില്ലേ  ആ‍... ആ‍... ആ‍... ആ‍... ആ‍... ആ‍...
മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ
ഒന്നാണൊന്നേ രാഗം പുല്ലാങ്കുഴലിൽ ഒന്നേ താളം താളത്തുടിയിൽ
കന്നിയിളം കുളിരുള്ളിലൊതുക്കീ വർണ്ണ മണിത്തിര നീന്തിയിറങ്ങീ
നിറമഴയായ് തഴുകി വരൂ കലയുടെ നിറപറ നിറയുമൊരനുപമ ലഹരികളേ

തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ ഹയ് ഹയ് ഹയ് ഹായ്
അക്കരെയക്കരെനിന്നൊരു മണവാള ചെക്കൻ
ഇക്കരെയിക്കരെയിക്കനിന്നൊരു മണവാട്ടിപ്പെണ്ണ്
അക്കരെയക്കരെനിന്നൊരു മണവാള ചെക്കൻ
ഇക്കരെയിക്കരെയിക്കനിന്നൊരു മണവാട്ടിപ്പെണ്ണ്

Download

കൈ തുടി (Kai Thudi)

ചിത്രം:കല്യാണരാമൻ (Kalyanaraman)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:അഫ്സൽ

കൈ തുടി താളം തട്ട് തെയ് തക മേളമിട്ട് വാ പെണ്‍ കിളീ
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ  ഓ  ഓ  ഓ
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ  ഓ  ഓ  ഓ

താരണിഞ്ഞേ താരണിഞ്ഞേ
തളിരണിഞ്ഞേ തളിരണിഞ്ഞേ
താഴെ മുളം കാടുലഞ്ഞേ
കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ്
അന്തി വെയില്‍ ചന്തം മായാറായില്ലേ
ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍
നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും
ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍
നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ  ഓ  ഓ  ഓ

കാറൊഴിഞ്ഞേ കാറൊഴിഞ്ഞേ
കോളൊഴിഞ്ഞേ കോളൊഴിഞ്ഞേ
കാറ്റൊഴിഞ്ഞേ കരയണഞ്ഞേ
ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍ നമുക്കുമുള്ളൊരില കൂട്ടില്‍
ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ
നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം
നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം
ഇട നെഞ്ചിലേ നൊമ്പരചിന്തിലെ തേന്‍ കുളിരണ പൂങ്കനവില്‍
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ  ഓ  ഓ  ഓ
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ  ഓ  ഓ  ഓ

Download

വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ (Valkkannadi Valkkannadi)

ചിത്രം:വാല്‍കണ്ണാടി (Valkkannadi)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാർ

വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ

വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി
കുട്ടിക്കളിവട്ടം തൊട്ടേ കമ്പത്തിന് കമ്പം കൊണ്ടേ
മുത്തത്തില്‍ മുത്തം വെച്ചേ തത്തോം തക നൃത്തം വെച്ചേ
കളിചിരിയായ് നിണമഴയായ് തിരുമകളായ് മനമുണരും
മാനത്തെപ്പെണ്ണാളെ നീ നാണത്തിന്‍ നിഴല്‍ കാണും കാലത്തിന്‍ കയ്യില്‍ കണ്ണാടി
വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി

മ്  മ്  മ്  മ്  മ്  മ്
വാല്‍ക്കണ്ണാടി വാല്‍ക്കണ്ണാടീ

കന്നിപ്പെണ്ണഴകിന്റെ കണ്ണാടി വാല്‍ക്കണ്ണാടി
പൊന്നിന്റെ മിനുക്കുള്ള കണ്ണാടി വാല്‍ക്കണ്ണാടി
ഉള്ളതുപറയുന്ന കണ്ണാടി വാല്‍ക്കണ്ണാടി
കള്ളങ്ങള്‍ തെളിയുന്ന കണ്ണാടി വാല്‍ക്കണ്ണാടി
ഓ വാല്‍ക്കണ്ണാടീ

കുട്ടിക്കളിവട്ടം തൊട്ടേ കമ്പത്തിന് കമ്പം കൊണ്ടേ
മുത്തത്തില്‍ മുത്തം വെച്ചേ തത്തോം തക നൃത്തം വെച്ചേ
കളിചിരിയായ് നിണമഴയായ് തിരുമകളായ് മനമുണരും
മാനത്തെപ്പെണ്ണാളെ നീ നാണത്തിന്‍ നിഴല്‍ കാണും കാലത്തിന്‍ കയ്യില്‍ കണ്ണാടി

വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി

മ്  മ്  മ്  മ്  മ്  മ്
വാല്‍ക്കണ്ണാടി വാല്‍ക്കണ്ണാടീ

കൈവരതെളിയുന്ന കണ്ണാടി വാല്‍ക്കണ്ണാടി
കണ്‍മഷിപടരണകണ്ണാടീ വാല്‍ക്കണ്ണാടീ
പുഞ്ചിരിപൊലിയണകണ്ണാടീ വാല്‍ക്കണ്ണാടീ
നെഞ്ചകം വെടിക്കണ കണ്ണാടി വാല്‍ക്കണ്ണാടി
ഓ വാല്‍ക്കണ്ണാടീ

കുട്ടിക്കളിവട്ടം തൊട്ടേ കമ്പത്തിന് കമ്പം കൊണ്ടേ
മുത്തത്തില്‍ മുത്തം വെച്ചേ തത്തോം തക നൃത്തം വെച്ചേ
കളിചിരിയായ് നിണമഴയായ് തിരുമകളായ് മനമുണരും
മാനത്തെപ്പെണ്ണാളെ നീ നാണത്തിന്‍ നിഴല്‍ കാണും കാലത്തിന്‍ കയ്യില്‍ കണ്ണാടി

വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ ശീവോതീ മുഖം നോക്കും വാല്‍ക്കണ്ണാടി
വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ വാല്‍ക്കണ്ണാടീ

Download

ഓമലാളേ എന്റെ (Omalale Ente)

ചിത്രം:സദാനന്റെ സമയം (Sadanante Samayam)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌:യേശുദാസ്,സുജാത

മ്  മ്  മ്  മ്

ഓമലാളേ എന്റെ മനസ്സിന്‍ പ്രേമമധുരം നീ
ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ
പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ
സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നഗായകന്‍ നീ
ഓ ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ
ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ

ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടി നീ
ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടി നീ
കുയിലിന്‍റെ വല്ലിയില്‍ വീണ്ടും ഉണരുന്ന തേന്മലര്‍ നീ
കരളിന്‍റെ കോവിലിലെന്നും കണ്‍കണ്ട ദൈവം നി
ഒഒഓ ഓ ഓ

ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ്
ഓ എന്‍റെ താഴാ നെഞ്ചിനുള്ളില്‍ പ്രേമമധുരം നീ

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

മധുര നൊമ്പരമായി നീയെന്‍ മനസ്സിലാദ്യം വന്ന നാള്‍
മധുര നൊമ്പരമായി നീയെന്‍ മനസ്സിലാദ്യം വന്ന നാള്‍
കനവിന്‍റെ നന്ദനമാകേ കളനാദസുന്ദരമായ്
ഇരുള്‍ നീക്കവാനെന്‍ മുന്നില്‍ പൊന്‍ദീപനാളം നീ
ഒഒഓ ഓ ഓ

ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ
പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ
സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നഗായകന്‍ നീ
ഓ ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ
ഓ ഓ ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ

Download

നീയറിഞ്ഞോ നീലക്കുഴലീ (Neeyarinjo Neelakkuzhali)

ചിത്രം:സദാനന്റെ സമയം (Sadanante Samayam)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌:യേശുദാസ്,സുജാത

നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
എത്ര വിളിച്ചാലും എന്ത് പറഞ്ഞാലും എന്നോടെന്തിനീ നീരസം
എത്ര മുകര്‍ന്നാലും തീരാത്ത പൂ തരാന്‍ എന്തേ നിനക്കിത്ര താമസം
എന്തേ നിനക്കിത്ര താമസം
ഞാനറിഞ്ഞു പ്രേമക്കിനാവേ പൂപോലെയുള്ള നിന്‍ മാനസം
ഞാനറിഞ്ഞൂ

കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പകപ്പൊന്‍തളിര്‍ പോലെ
വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍ തിങ്കള്‍ പൂങ്കുല പോലെ
കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പകപ്പൊന്‍ തളിര്‍ പോലെ
വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍ തിങ്കള്‍ പൂങ്കുല പോലെ
എന്ന് വരും പ്രേമത്തിന്‍ പൂന്തേന്‍ എന്ന് തരും നീ ആശക്കിളി
എന്ന് വരും പ്രേമത്തിന്‍ പൂന്തേന്‍ എന്ന് തരും നീ ആശക്കിളി
ആശക്കിളി ആശക്കിളി ഓ ഓ ഓ

നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ

കണ്ണില്‍ നീലക്കണ്ണില്‍ നല്ല വര്‍ണ്ണക്കിനാവുകളാണോ
ചുണ്ടില്‍ ഇളം ചുണ്ടില്‍ പ്രേമച്ചെണ്ടിന്‍ പരാഗങ്ങളാണോ
കണ്ണില്‍ നീലക്കണ്ണില്‍ നല്ല വര്‍ണ്ണക്കിനാവുകളാണോ
ചുണ്ടില്‍ ഇളം ചുണ്ടില്‍ പ്രേമച്ചെണ്ടിന്‍ പരാഗങ്ങളാണോ
നിന്‍ മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്നുമെനിക്കൊരു രാഗലയം
നിന്‍ മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്ന് തരും നീ ആറ്റക്കിളി
ആറ്റക്കിളി ആറ്റക്കിളി ഓ ഓഓ

നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
ഞാനറിഞ്ഞു പ്രേമക്കിനാവേ പൂപോലെയുള്ള നിന്‍ മാനസം
എത്ര വിളിച്ചാലും എന്ത് പറഞ്ഞാലും എന്നോടെന്തിനീ നീരസം
എത്ര മുകര്‍ന്നാലും തീരാത്ത പൂ തരാന്‍ എന്തേ നിനക്കിത്ര താമസം
എന്തേ നിനക്കിത്ര താമസം
നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ

Download

തരിവള കൈയ്യാലെന്നെ (Tharivala Kayyalenne)

ചിത്രം:സദാനന്റെ സമയം (Sadanante Samayam)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌::: :വിധു പ്രതാപ്

ദേ നാ  ദേ  നാ  ആ  ആ  ആ  ആ

തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല
ഓ താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല
ജമീലാ  ജമീലാ ഹാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ

കാനേത്തിനു പന്തലൊരുങ്ങി ഖൽബിലോ തേനട വിങ്ങി
കാനേത്തിനു പന്തലൊരുങ്ങി ഖൽബിലോ തേനട വിങ്ങി
കാനേത്തിനു പന്തലൊരുങ്ങി ഖൽബിലോ തേനട വിങ്ങി
ഓ നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ
നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ
ജമീലാ ജമീലാ

തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ തരിവള കൈയ്യാലെന്നെ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ

ആരംഭ ചൊടിയിലെ മുത്തം മാരൻ തരുമല്ലോ മൊത്തം
ആരംഭ ചൊടിയിലെ മുത്തം മാരൻ തരുമല്ലോ മൊത്തം
ഉലുവാന്തിരി പോലെ മച്ചിൽ എരിയും നീ നാണത്താൽ
ഉലുവാന്തിരി പോലെ മച്ചിൽ എരിയും നീ നാണത്താൽ
ജമീലാ ജമീലാ ജമീലാ ജമീലാ

തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല
ഓ താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല
ജമീലാ ജമീലാ ഹാ

തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ തരിവള കൈയ്യാലെന്നെ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ

Download

Thursday, August 15, 2013

കണ്ണേ ഉണരൂ നീ (Kanne Unaru Nee)

ചിത്രം:കുഞ്ഞിക്കൂനൻ (Kunjikkoonan)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌:യേശുദാസ്

കണ്ണേ ഉണരൂ നീ കണികാണാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍
കണ്ണേ ഉണരൂ നീ കണികാണാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍ കണ്‍മുന്നില്‍ തെളിയാറായല്ലോ
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍ കണ്‍മുന്നില്‍ തെളിയാറായല്ലോ
തെളിയാറായല്ലോ ശുഭദിനമായല്ലോ
കണ്ണേ ഉണരൂ നീ കണികാണാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍

തളിരണിയും അഴകലകള്‍ മിഴികളേ തഴുകിടുമ്പോള്‍
തളിരണിയും അഴകലകള്‍ മിഴികളേ തഴുകിടുമ്പോള്‍
നിനക്കുവേണ്ടി ഉയിര്‍വിളക്കായ്‌ നെയ്ത്തിരി ഉഴിയും ഞാന്‍
നിനക്കുവേണ്ടി ഉയിര്‍വിളക്കായ്‌ നെയ്ത്തിരി ഉഴിയും ഞാന്‍
എന്നും നെയ്ത്തിരി ഉഴിയും ഞാന്‍

കണ്ണേ ഉണരൂ നീ കണികാണാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍
കണ്ണേ ഉണരൂ നീ കണികാണാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍

ഇതള്‍ വിരിയും ദിനമലരിന്‍ കിരണങ്ങള്‍ ഒഴുകി വരും
ഇതള്‍ വിരിയും ദിനമലരിന്‍ കിരണങ്ങള്‍ ഒഴുകി വരും
ഇരുളലയില്‍ പൊന്‍ത്തിരി പോലേ മോഹങ്ങള്‍ കതിര്‍ ചൊരിയും
ഇരുളലയില്‍ പൊന്‍ത്തിരി പോലേ മോഹങ്ങള്‍ കതിര്‍ ചൊരിയും
എന്നും മോഹങ്ങള്‍ കതിര്‍ ചൊരിയും

കണ്ണേ ഉണരൂ നീ കണികാണാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍

നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍ കണ്‍മുന്നില്‍ തെളിയാറായല്ലോ
തെളിയാറായല്ലോ ശുഭദിനമായല്ലോ
കണ്ണേ ഉണരൂ നീ കണികാണാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍
കണ്ണേ ഉണരൂ നീ കണികാണാന്‍ കണ്ണേ ഉണരൂ നീ കണികാണാന്‍

Download

കടഞ്ഞ ചന്ദനമോ (Kadanja Chandanamo)

ചിത്രം:കുഞ്ഞിക്കൂനൻ (Kunjikkoonan)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌:യേശുദാസ്

തന്തിന്ന തനനാനേ തന്നാനോ തന്തിന്ന തനനാനേ
കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ
കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ
പറയൂ നീയെന്‍ മിടുക്കിപ്പെണ്ണേ ഹൃദയം നല്‍കിയ വെളുത്ത പെണ്ണേ
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ
കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ

കനവിലും നിനവിലും കിളിയേ നീ കണ്ണു കൊണ്ടൊരു കഥയെഴുതി
കനവിലും നിനവിലും കിളിയേ നീ കണ്ണു കൊണ്ടൊരു കഥയെഴുതി
അഴകൊഴുകും മൊഴികളുമായ് അഴകൊഴുകും മൊഴികളുമായ്
അനുരാഗിണി നീ വാ

കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ
കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ

പുളിയിലക്കരയുള്ള പുടവ ചുറ്റി തങ്ക നിറമുള്ള കുറി വരച്ച്
പുളിയിലക്കരയുള്ള പുടവ ചുറ്റി തങ്ക നിറമുള്ള കുറി വരച്ച്
ചൊടിയിണയില്‍ മധുരവുമായ് ചൊടിയിണയില്‍ മധുരവുമായ്
ഹൃദയേശ്വരി വാ

കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ
പറയൂ നീയെന്‍ മിടുക്കിപ്പെണ്ണേ ഹൃദയം നല്‍കിയ വെളുത്ത പെണ്ണേ
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ
കടഞ്ഞ ചന്ദനമോ നിൻമേനി വിടര്‍ന്ന ചെമ്പകമോ

Download

കുഞ്ഞന്റെ പെണ്ണിനു്‌ (Kunjante Penninu)

ചിത്രം:കുഞ്ഞിക്കൂനൻ (Kunjikkoonan)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌:വിധു പ്രതാപ്

കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ ഓ
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌
കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ ഓ
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌
അവന്‍ തേടിക്കിട്ടിയ മുത്ത് അവന്‍ തേടിക്കിട്ടിയ സ്വത്ത്
അവള്‍ ചിങ്കിരി മുത്ത് അവള്‍ ചുന്ദരി മുത്ത്
കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ ഓ
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌

അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി
അവന്‍ മണവാളച്ചെറുക്കനെപ്പോലെ
ഉടുത്തൊരുങ്ങി അവള്‍ ഉടുത്തൊരുങ്ങി
എന്നും പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ
ഓ ഓ ഓ ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു ഒരേ മനം മനം
ഓ ഓ ഓ ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു ഒരേ നിറം നിറം
ഓ ഓ  ഏ  ഏ

കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ ഓ
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌

കളി പറഞ്ഞു തമ്മില്‍ കഥ പറഞ്ഞു
അവര്‍ കണ്ണും കണ്ണും നോക്കി നോക്കിച്ചിരിച്ചൂ
കൊതിച്ചതെല്ലാം കയ്യില്‍ നിറച്ചു കിട്ടി
അവര്‍ അതുവരെയറിയാത്തതറിഞ്ഞു
ഓ ഓ ഓ ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം ഒരേ ഗുണം ഗുണം
ഓ ഓ ഓ കാണുംപടി കാണേണ്ടവര്‍ കണ്ട നേരം ഒരേ മുഖം മുഖം
ഓ ഓ  ഏ  ഏ

കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ ഓ
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌
അവന്‍ തേടിക്കിട്ടിയ മുത്ത് അവന്‍ തേടിക്കിട്ടിയ സ്വത്ത്
അവള്‍ ചിങ്കിരി മുത്ത് അവള്‍ ചുന്ദരി മുത്ത്
കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ ഓ
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌
കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ ഓ
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌

Download

തിത്തൈ തിത്തൈ (Thithai Thithai)

ചിത്രം:കണ്‍മഷി (Kanmashi)
രചന:എസ്.രമേശൻ നായർ
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:യേശുദാസ്

തിത്തൈ തിത്തൈ തന്നാനം മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം
മിന്നാമിന്നി മിന്നാരം നിന്നോടെന്റെ കിന്നാരം
കാണാനുണ്ട് കണ്ണോരം ചൊല്ലാനുണ്ട് കാതോരം
കിന്നരമുണരും ചില്ലകളില്‍ കിനാവ്‌ കാണും പല്ലവിയില്‍
നിലാവിന്റെ ദേവഗാനം പാടി വന്ന രാക്കിളി
തിത്തൈ തിത്തൈ തന്നാനം മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം

ഹരിതവനം  ആ ആ ആ ആ ആ ആ ആ
ഹരിതവനം പനിനീര്‍ മഴ പെയ്യും മുകിലിനെ എന്നും ഓമനിക്കും
മിഴിയിണകള്‍ മയില്‍പീലികളാടും അഴകിനെ എന്നും ഓര്‍മ വെക്കും
ഇച്ചിപ്പിയിലൊളിയണ മുത്തെ തത്തളാങ്കു തകതിമി തോം തോം
നിന്‍ ചിരിയുടെ അരിമണി നിറനിറ ചൊരിയണ്
തളാങ്കു തോം തളാങ്കു തോം സുഗന്ധമോ

തിത്തൈ തിത്തൈ തന്നാനം മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം

സ്മൃതി മധുരം  ആ ആ ആ ആ ആ ആ ആ ആ
സ്മൃതി മധുരം പ്രണയാതുരമാകും വഴികളില്‍ എന്നും പൂ വിരിക്കും
ഇണയറിയും നിമിഷം നിറവാനില്‍ പനിമതിയായി പുഞ്ചിരിക്കും
ഇപ്പത്തര മാറ്റിന് മുത്തെ ത തളാങ്കു തകതികു തോം തോം
നിന്‍ കവിതയില്‍ ഒരു വരി എഴുതിയതാരോ
തളാങ്കു തോം തളാങ്കു തോം വസന്തമോ

തിത്തൈ തിത്തൈ തന്നാനം മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം
ഹേ മിന്നാമിന്നി മിന്നാരം നിന്നോടെന്റെ കിന്നാരം
കാണാനുണ്ട് കണ്ണോരം ചൊല്ലാനുണ്ട് കാതോരം
കിന്നരമുണരും ചില്ലകളില്‍ കിനാവ്‌ കാണും പല്ലവിയില്‍
നിലാവിന്റെ ദേവഗാനം പാടി വന്ന രാക്കിളി
തിത്തൈ തിത്തൈ തന്നാനം മുത്ത്‌ മുത്ത്‌ പൂത്താരം
തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം

Download

അമ്പിളിമാമനുമുണ്ടല്ലോ (Ambilimamanumundallo)

ചിത്രം:കണ്‍മഷി (Kanmashi)
രചന:എസ്.രമേശൻ നായർ
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:മധു ബാലകൃഷൻ

അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പടക്കണ്ണനുമുണ്ടല്ലോ അക്കരെമാരനുമുണ്ടല്ലോ
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം
അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പടക്കണ്ണനുമുണ്ടല്ലോ അക്കരെമാരനുമുണ്ടല്ലോ
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം

മിഴിതോരേ കാണാന്‍ അഴകുള്ളവനല്ലേ
പുലര്‍ക്കാല പൂ പുഞ്ചിരി ചൊരിയുന്നവനല്ലേ
ഇളമാനിന്‍ കണ്ണും മൊഴിനീളേ തേനും
ഇളനീരിന്‍ കുളിരും ഇളവേനല്‍പ്പൂ നിറവും
ഉള്ളിലുളൊച്ചിവനല്ലേ കള്ളം പറയല്ലേ
നല്ലതു കണ്ടാലറിയില്ലേ നാണം ചൂടില്ലേ
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം

ഹേയ് അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പടക്കണ്ണനുമുണ്ടല്ലോ അക്കരെമാരനുമുണ്ടല്ലോ

ഒരു കിണ്ണം പാലില്‍ നിറയുന്നവനല്ലേ
നറുതിങ്കള്‍ക്കലപോലേ തെളിയുന്നവനല്ലേ
അലനെയ്യും കാറ്റായ് തഴുകുന്നവനല്ലേ
ചിരിമുല്ലത്തളിര്‍മെയ്യില്‍ ചായുന്നവനല്ലേ
വില്ലു കുലച്ചവനല്ലേ വീരനും അവനല്ലേ
തേരു തെളിച്ചവനല്ലേ ചോരനും അവനല്ലേ
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം

അമ്പിളിമാമനുമുണ്ടല്ലോ ആരിയ സൂരിയനുണ്ടല്ലോ
അമ്പടക്കണ്ണനുമുണ്ടല്ലോ അക്കരെമാരനുമുണ്ടല്ലോ
പത്തരമാറ്റിന്‍ താലിയൊരുക്കണതാരാണ്
മുത്തുവിളക്കിനു പുടവ കൊടുക്കണതാരാണ്
അവനാരോ അറിയുമ്പോള്‍ വനമാലചാര്‍ത്തിടാം
ലാ ല ല ലാലല ലാ ലാ ലാ നാ ന ന നാ ന ന നാനാന

Download

വളകിലുക്കണ (Valakkilukkana)

ചിത്രം:കണ്‍മഷി (Kanmashi)
രചന:എസ്.രമേശൻ നായർ
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:കലാഭവൻ മണി

ഹിയ്യാ ഹിയ്യാ ഹിയ്യാ ഓ  ഓ  ഓ

വളകിലുക്കണ കുഞ്ഞോളെ ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത്‌ നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
മാറ്റരിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്‌
ഇണ മാനിനെക്കാള്‍ നീളമുള്ള കണ്ണ്

വളകിലുക്കണ കുഞ്ഞോളെ ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത്‌ നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്

പട്ടു പട്ടു മെയ്യടി തൊട്ടു തൊട്ടു പാറടി
മൊട്ടു മൊട്ടു പൂവടി ചൊട്ടു ചൊട്ടു തേനടി
ചെറു താരിളം കിളി തളിരിളം കിളി താമര കിളിയെ
ഇനി ഞാന്‍ നിനക്കൊരു മാലയും കൊണ്ട് തിത്തൈ തെയ്തക തോം
കൂടെ ആന മദ്ദളം ചെണ്ട ചേങ്ങില ആലവട്ടവുമായ്
ഉന്നെ നാടറിയണ വേളി വട്ടവും തിത്തൈ തെയ്തക തോം
അല്ലികൊടിയെ ചെല്ലക്കുടമേ കുറുമ്പി ചെക്കന് കുത്തരി പുത്തരി താ താ

വളകിലുക്കണ കുഞ്ഞോളെ ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത്‌ നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്

തിട്ടമിട്ടു വെയ്യടി ചട്ടമിട്ടു ചൊല്ലടി
കട്ടിലിട്ടു കണ്ണടി തൊട്ടിലിട്ടു പാടടി
മാരിവില്ലിന്റെ കൂടൊരുക്കണ മാമഴക്കിളിയെ
കിളിവാതിലെന്തിനു ചാരി വിട്ടത് താതെയ് തെയ്തക തോം
കളി താമരയുടെ ചേലെഴുമൊരു പെണ്ണിനെ കണ്ടേ
തുടി മേളമിങ്ങനെ നെഞ്ചിലിങ്ങനെ താതെയ് തെയ്തക തോം
തുള്ളും മയിലെ പുള്ളിക്കുയിലെ തുളുമ്പി പുഞ്ചിരി  കൊഞ്ചല്  നെഞ്ചില് താ താ

വളകിലുക്കണ കുഞ്ഞോളെ ചിരി പൊഴിക്കണ മുത്തോളെ
വഴിയരികില് പൂത്ത്‌ നില്‍ക്കണ പൊന്നാരെ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
മാറ്റരിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്‌
ഇണ മാനിനെക്കാള്‍ നീളമുള്ള കണ്ണ്

Download

ചക്കരമാവിൻ മുന്തിരി (Chakkaramavin Munthiri)

ചിത്രം:കണ്‍മഷി (Kanmashi)
രചന:എസ്.രമേശൻ നായർ
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:യേശുദാസ്

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  ആ ആ ആ ആ ആ ആ

ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരുകില്ലേ
നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ
കണ്‍മഷീ കണ്‍മണീ ചൊല്ലുമോ മെല്ലെ നീ
ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ

ഒന്നു തൊടുമ്പോൾ ആയിരം ഇതളായ് വിരിയും പ്രണയം നീയല്ലേ
മനസ്സിലുറങ്ങും മാമഴ തളിരിൽ മധുരം കിനിയും തേനല്ലേ
കുളുർമഞ്ഞിൻ കുടവട്ടം ഒരു കുഞ്ഞിക്കൂടല്ലേ
മാനേ മിഴിവാതിൽ ഇനി മെല്ലെ ചാരില്ലേ
മകരനിലാവും വധുവല്ലയോ
കണ്‍മഷീ കണ്‍മണീ ചൊല്ലുമോ മെല്ലെ നീ

ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ

കണ്ണെറിയുമ്പോൾ പൂമഴ പൊഴിയും മുകിലേ പനിനീർ ചിറകില്ലേ
വേനലുറങ്ങും താമരചിമിഴിൽ വെറുതേ വിരലാൽ തഴുകില്ലേ
അറിയാതെ ഒരു വട്ടം കുളിരമ്പിളി വന്നില്ലേ
താനെ മിഴി പൊത്തി നിറവെട്ടം തന്നില്ലേ
പ്രണയനിലാവേ പ്രിയമല്ലയോ
കണ്‍മഷീ കണ്‍മണീ ചൊല്ലുമോ മെല്ലെ നീ

ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരുകില്ലേ
നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ
കണ്‍മഷീ കണ്‍മണീ ചൊല്ലുമോ മെല്ലെ നീ

Download

വസന്തരാവിൻ (Vasantharavin)

ചിത്രം:കയ്യെത്തും ദൂരത്ത് (Kayyethum Doorath)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:വിജയ്‌ യേശുദാസ്‌,സുജാത

മ്   മ്  മ്   മ്  മ്   മ്
സഗരി ഗമ പമപാ മപസ സാ നിധമാ
മപപ മാ ഗരിഗ ഗാമപ മാഗരിസാ

വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ
വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ ഈ രാവു തന്നെ മതിയോ
മിഴികൊണ്ടു നമ്മൾ തമ്മിൽ മൊഴിയുന്ന വാക്കു മതിയോ
വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ

താരിളം കിളി നീയായാൽ ഞാൻ വർണ്ണ മേഘമാകും
മ്  മ്   മ്  മ്   മ്  മ്   മ്
തങ്കമായ് നീ വന്നാലോ ഞാൻ താലിമാല പണിയും
മ്  മ്   മ്  മ്   മ്  മ്   മ്
ശ്രുതിയായ് സ്വരമായ് നിൻ സ്നേഹവീണയിലെന്റെ വിരലുകൾ ദേവരാഗം നേദിക്കും

പാതിരാമലർ വിരിയുമ്പോൾ എന്റെ മോഹമുണരും
മ്  മ്   മ്  മ്   മ്  മ്   മ്
കൂവലം കിളി വെറുതെ നിൻ പേരെടുത്തു പറയും
മ്  മ്   മ്  മ്   മ്  മ്   മ്
അറിയാൻ നിറയാൻ ഇനിയേഴുജന്മവും എന്റെയുള്ളിലെ ദേവദൂതികയല്ലേ നീ

വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ ഈ രാവു തന്നെ മതിയോ
മിഴികൊണ്ടു നമ്മൾ തമ്മിൽ മൊഴിയുന്ന വാക്കു മതിയോ
വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ

Download

മാനത്തെ തുടിയുണരും (Manathe Thudiyunarum)

ചിത്രം:ഒന്നാമൻ (Onnaman)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം‌:യേശുദാസ്,ഗായത്രി

മാനത്തെ തുടിയുണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ നേരിനു നേരേ നിറമിഴിയോടെ
കുറുമ്പേറുമാരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
മാനത്തെ തുടിയുണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍

ആരിരോം ആരീരോ ആരീരാരോ ആരിരോം ആരീരോ ആരീരാരോ
ആരീരാരോ ആരീരാരോ ആലോലം താലോലം ആരിരാരോ

വഴിക്കണ്ണുമായ് നില്‍ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്‍
കടം കൊണ്ട ജന്മങ്ങള്‍ ഇതോ കര്‍മ്മ ബന്ധങ്ങള്‍
വഴിക്കണ്ണുമായ് നില്‍ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്‍
കടം കൊണ്ട ജന്മങ്ങള്‍ ഇതോ കര്‍മ്മ ബന്ധങ്ങള്‍
ഇരുള്‍ക്കാറ്റ് ചൂളം കുത്തും മഴക്കാല മേഘം നോക്കി
തുടിക്കുന്ന നെഞ്ചോടേ മനം നൊന്തു പാടുമ്പോള്‍

മാനത്തെ തുടിയുണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍

ഓ ഓ ഓ തെയ്യാരേ തെയ്യ തെയ്യാരേ തെയ്യ
തെയ് തെയ് തോം തെയ് തോം തെയ് തെയ് തോം തെയ് തോം
ഏലലോം ഏലോ ഏലലോം ഏലോ
ഓ ഓ ഓ

അലഞ്ഞെങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നും
മനസ്സിന്‍റെ തീരങ്ങള്‍ മരുപ്പാടമാവുമ്പോള്‍
അലഞ്ഞെങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നും
മനസ്സിന്‍റെ തീരങ്ങള്‍ മരുപ്പാടമാവുമ്പോള്‍
വെളിച്ചം കിഴക്കായ് പൂക്കും പുലര്‍കാലം ഇനിയും ദൂരെ
കൊളുത്തുന്നതാരാരോ വിളക്കിന്‍റെ നാളങ്ങള്‍

മാനത്തെ തുടിയുണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ നേരിനു നേരേ നിറമിഴിയോടെ
കുറുമ്പേറുമാരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
മാനത്തെ തുടിയുണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍

Download

മിഴിയിതളില്‍ (Mizhiyithalil)

ചിത്രം:ഒന്നാമൻ (Onnaman)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം‌:യേശുദാസ്,എസ്.ജാനകി

മിഴിയിതളില്‍ നിലാ മലരിതളോ ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
ആ ആ ആ മിഴിയിതളില്‍ നിലാ മലരിതളോ ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
വെണ്‍പകല്‍ പൊന്‍ വിരല്‍ കുടഞ്ഞ നിന്‍ പൂങ്കവിള്‍ മുല്ലകള്‍ തലോടിടാം
ഈറന്‍ സന്ധ്യകള്‍ കവര്‍ന്ന നിന്‍ ഇമകളില്‍ ഉമ്മകള്‍ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവം എന്തിനിയും
മിഴിയിതളില്‍ നിലാ മലരിതളോ ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ

തിങ്കള്‍ പൊന്‍ കല വിടര്‍ന്നൊരെന്‍ നിലാമൗലിയില്‍
മുകില്‍ ഗംഗയല്ലേ നീ വരു ഗൗരിയായ്
ആദിയുഷസ്സിന്‍ ദളങ്ങളില്‍ അതേ മാത്രയില്‍
തപം ചെയ്തു നേടി നിന്‍ മദോന്മാദം ഞാന്‍
മുളം കാടു പാടുമ്പോള്‍ അതില്‍ നിന്‍ സ്വരം
മഴക്കാറു മായുമ്പോള്‍ അതില്‍ നിന്‍ മുഖം

മിഴിയിതളില്‍ നിലാ മലരിതളോ ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ

പിച്ചള വളകളണിഞ്ഞൊരെന്‍ തളിര്‍ കൈകളാല്‍
സ്വരം നെയ്തു നിന്നെ ഞാന്‍ ഗന്ധര്‍വ്വനാക്കി
പാല്‍ക്കടലലകള്‍ ഞൊറിഞ്ഞ നിന്‍ നിലാച്ചേലയില്‍
ഉടല്‍ മൂടി നില്‍പ്പൂ നീ ശിലാശില്‍പ്പമായ്
ഹിമപ്പക്ഷി ചേക്കേറും മരഛായയില്‍
പറന്നെത്തിടാം പൊന്നേ ഇലത്തൂവലായ്

മിഴിയിതളില്‍ നിലാ മലരിതളോ ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
ആ ആ ആ മിഴിയിതളില്‍ നിലാ മലരിതളോ ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
വെണ്‍പകല്‍ പൊന്‍ വിരല്‍ കുടഞ്ഞ നിന്‍ പൂങ്കവിള്‍ മുല്ലകള്‍ തലോടിടാം
ഈറന്‍ സന്ധ്യകള്‍ കവര്‍ന്ന നിന്‍ ഇമകളില്‍ ഉമ്മകള്‍ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവം എന്തിനിയും

Download

മായാ സന്ധ്യേ (Maya Sandhye)

ചിത്രം:സ്വപ്നക്കൂട് (Swapnakkoodu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്,ജ്യോത്സ്ന

മായാ സന്ധ്യേ പോയ്‌ വരാം രജനീഗന്ധീ പോയ്‌ വരാം
ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍ വെറുതെ അലയാം
ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍ ഇല പൊഴിയുന്ന വിരഹവുമായ്
ഓഹോ ഹോ
മായാ സന്ധ്യേ പോയ്‌ വരാം രജനീഗന്ധീ പോയ്‌ വരാം

ശ്രുതി ചേര്‍ത്തീ കരള്‍ തുടിതാഴ്ത്തി പാടൂ
തളിരാണ്‍കിളീ യാത്രാ മൊഴിമംഗളം
ഈ പൂക്കളും കിനാക്കളും മായാതിരുന്നുവെങ്കില്‍
ഈ വര്‍ണ്ണവും സുഗന്ധവും മറയാതിരുന്നുവെങ്കില്‍
ഓ ഓ ഓ ഓ ഓ ഓ

മായാ സന്ധ്യേ പോയ്‌ വരാം രജനീഗന്ധീ പോയ്‌ വരാം

മിഴിതോര്‍ന്ന പകല്‍ മഴതോര്‍ന്ന പൊന്മുകിലും
ചിത്രങ്ങളാല്‍ നില്‍പ്പൂ സായന്തനം
ദേശാടനം കഴിഞ്ഞ പക്ഷികള്‍ കുടഞ്ഞ തൂവലില്‍
സുസ്നേഹ സംഗമങ്ങളില്‍ കൈകോര്‍ത്തു മെല്ലെ ആടുവാന്‍
ഓ ഓ ഓ ഓ ഓ ഓ

മായാ സന്ധ്യേ പോയ്‌ വരാം രജനീഗന്ധീ പോയ്‌ വരാം

യെഹ് ചക്കരകുടം എത്തി നോക്കിയ ചിക്കരക്കും താളം തട്ടാം
അക്കരക്കളി വട്ടമിട്ടൊരു ചന്തലിക്കും മേളം കൂട്ടാം
വേലി വട്ടമരംകിട്ടി കൂട്ടുവട്ടമരംകിട്ടീ
തക്കിട തകതിമി തിത്തിത്തൈ
നമ്മളൊന്നായ്‌ ചേരുമ്പോള്‍ ഒരു സന്തോഷം ഒരു സംഗീതം
തുടി കൊട്ടി ഒരു പദമൊട്ടിപ്പോയ് നിറയുന്നു കടലിളകുന്നു
ചിരി പടരുന്നു കഥ തുടരുന്നു കളി വിളയുന്നു മനമുണരുന്നു
പദമകലുന്നു വിടപറയുന്നു വിധി കേള്‍ക്കും കാണും നേരത്തിങ്ങനെ
പറയാം നമുക്ക് പാടാം നമുക്ക് തകതക തക തിമി തക തിമി
തക തിമി തക തിമി തക തിമി തക തിമി തക തിമി തക തിമി
തകതക തകതക തകതക തകതക തകതക

Download

ഒരു പൂ മാത്രം (Oru Poomathram)

ചിത്രം:സ്വപ്നക്കൂട് (Swapnakkoodu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:ശ്രീനിവാസ്,സുജാത

ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണയക്കനവായ് നീ ദേവി
ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണയക്കനവായ് നീ
കൂടെ നീയില്ലെങ്കില്‍ ഇനി ഞാനില്ലല്ലോ
ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടലിയും പ്രണയത്തിരയായ് ഞാന്‍ മാറി
ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണയക്കനവായ് നീ ദേവി

ഒന്നു കണ്ട നേരം നെഞ്ചില്‍ ചേര്‍ക്കുവാന്‍ തോന്നി
നൂറു മൊഹമെല്ലാം കാതില്‍ ചൊല്ലുവാന്‍ തോന്നി
പറയാന്‍ വയ്യാത്ത രഹസ്യം പറയാതറിയാന്‍ തോന്നി
നിന്നെ കണ്ടുനില്‍ക്കവേ ചുംബനം കൊണ്ട് പൊതിയുവാന്‍ തോന്നി
നെഞ്ചില്‍ ചേര്‍ന്നു നിന്നെന്റെ നിത്യ രാഗങ്ങള്‍ പങ്കു വെക്കുവാന്‍ തോന്നി

ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണയക്കനവായ് നീ ദേവി
ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടലിയും പ്രണയത്തിരയായ് ഞാന്‍ മാറി

സ്വപ്നവര്‍ണ്ണമെല്ലാം കണ്ണില്‍ പൂത്തുവെന്നു തോന്നി
നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാനൊരു വീണയെന്നു തോന്നി
വെറുതെ കാറ്റായ് ഒഴുകാന്‍ തോന്നി മഴയായ്  പെയ്യാന്‍ തോന്നി
തെന്നല്‍ ചുണ്ടു ചേരുമൊരു മുളയായ് താനേ ഉണരുവാന്‍ തോന്നി
മെല്ലെ തണ്ടുലഞ്ഞ നീലാമ്പല്‍ മൊട്ടായ് വിടരുവാന്‍ തോന്നി

ആ  ആ  ആ  ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണയക്കനവായ് നീ
കൂടെ നീയില്ലെങ്കില്‍ ഇനി ഞാനില്ലല്ലോ
ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടലിയും പ്രണയത്തിരയായ് ഞാന്‍ മാറി
ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണയക്കനവായ് നീ ദേവി

Download

മറക്കാമെല്ലാം മറക്കാം (Marakkamellam Marakkam)

ചിത്രം:സ്വപ്നക്കൂട് (Swapnakkoodu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:വിധു പ്രതാപ്

മറക്കാമെല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
മറക്കാമെല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെയോര്‍മ്മകളായ്
ഇനി മറന്നുകൊള്ളാം ഞാന്‍ മറന്നുകൊള്ളാം
മറക്കാമെല്ലാം മറക്കാം നിനക്കായ്‌

കുസൃതികളേ കുറുമ്പുകളേ ഇഷ്ടം കണ്ടു ഞാന്‍
കളിവാക്കിന്‍ മുള്‍മുനയായും പൂക്കള്‍ തേടി ഞാന്‍
ഞാനാദ്യമെഴുതിയ നിനവുകളില്‍
അവളെന്റെ മാത്രം നായികയായ്
പാടുമ്പോഴെന്നും പ്രണയസരസ്സിലൊരിതളായവളൊഴുകി

മറക്കാമെല്ലാം മറക്കാം നിനക്കായ്

അവളുറങ്ങും പുഴയരികില്‍ കാവല്‍ നിന്നു ഞാന്‍
അവള്‍ നനയും വഴിയരികില്‍ കുടയായ് ചെന്നു ഞാന്‍
ഞാന്‍ പീലി നീര്‍ത്തിയ പൊന്‍മയിലായ്
അവളാടി മേഘച്ചിറകടിയായ്
കുളിരുമായ് ദാവണിക്കനവിലെ അഴകായവള്‍ നടന്നു

മറക്കാമെല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെയോര്‍മ്മകളായ്
ഇനി മറന്നുകൊള്ളാം ഞാന്‍ മറന്നുകൊള്ളാം
മറക്കാമെല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
മറക്കാമെല്ലാം മറക്കാം നിനക്കായ്‌

Download

കറുപ്പിനഴക് (Karuppinazhaku)

ചിത്രം:സ്വപ്നക്കൂട് (Swapnakkoodu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:രാജേഷ്‌ വിജയ്‌,പ്രദീപ് ബാബു,ജ്യോത്സ്ന

നന നാന ന നന ന നന നാന
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
കറുപ്പിനഴക് ഒ വെളുപ്പിനഴക് ഒ പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ് ഒ ഓ
കറുപ്പിനഴക് ഒ വെളുപ്പിനഴക് ഒ പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ്
മിഴിക്കുമഴക് ഒ മൊഴിക്കുമഴക് ഒ ഒന്നു തൊടാന്‍ കൊതിയുണരും മനസ്സിനു നൂറഴക്
എനിക്കും മോഹമായ് ഉറക്കെ പാടുവാന്‍ വിരിക്കും ചിറകുമായ് പറക്കാന്‍ ദാഹമായ്
കൂട്ടു വരുമോ കൂട്ടു വരുമോ ചിട്ടിക്കുരുവികളേ കൂട്ടു വരുമോ കൂട്ടു വരുമോ കുട്ടിക്കുറുമ്പുകളേ
കറുപ്പിനഴക് ഒ വെളുപ്പിനഴക് ഒ പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ്
പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ്

പൂക്കൊതുമ്പുമായ് കടല്‍ക്കാഴ്ച കാണാം
പൊന്‍കിനാവുമായ് പകല്‍ക്കോണിലേറാം
കുളിർകാറ്റായ് കളിനിഴലായ്‌ വെറുതെ വീണലിയാം
പീലികളായ്‌ പുതുമലരായ് മണമായൊഴുകി വരാം
ഡാലിയാ കൂടാരം വേണം കൂട്ടിനൊരു ഡാഫോഡില്‍ വേണം
മുന്തിരിപ്പൂന്തോപ്പില്‍ വാഴാന്‍ ഒത്തിരി സ്വപ്നങ്ങള്‍ വേണം
കൂട്ടു വരുമോ കൂട്ടു വരുമോ ചിട്ടിക്കുരുവികളേ
കൂട്ടു വരുമോ കൂട്ടു വരുമോ കുട്ടിക്കുറുമ്പുകളേ

സാർസ സാരസ് സുന്ദരി യായ യായെ യായ യായെ
ഹെയ് മനസ്സു് കട്ടൊരു മോഹിനി യായ യായെ യായ യായെ
കടക്കണ്‍ കോണിലേ പിടയ്ക്കും പൊന്‍മീനേ
തുടിക്കും നെഞ്ചിലെ തിളയ്ക്കും പൊന്‍മാനേ
കൂട്ടു വരുമോ കൂട്ടു വരുമോ ചിട്ടിക്കുരുവികളേ
കൂട്ടു വരുമോ കൂട്ടു വരുമോ കുട്ടിക്കുറുമ്പുകളേ

കറുപ്പിനഴക് ഒ വെളുപ്പിനഴക് ഒ പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ്
പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ്

സുന്ദരി സാർസ സാരസ് സുന്ദരി ഓ സാർസ സാരസ് സുന്ദരി
യായ യായെ യായ യായെ യായ യായെ യായ യായെ
സുന്ദരി സാർസ സാരസ് സുന്ദരി ഓ സാർസ സാരസ് സുന്ദരി

ഓ യമുനേ പ്രേമയമുനേ കണ്ടോ നീയെന്‍ കരളിലുറങ്ങും കാമിനിയെ
സാർസ സാരസ് സുന്ദരി യായ യായെ യായ യായെ
മനസ്സു് കട്ടൊരു മോഹിനി യായ യായെ യായ യായെ
കുറുക്കനെ കറക്കണ കിളിയല്ലേ കിളികളെ പോറ്റണ കൂടല്ലേ
കൂട്ടിലെ കുറുക്കുത്തിമലരല്ലേ മലരിലെ മധുരത്തേനല്ലേ

ഓ യെഹ്

Download