Tuesday, October 29, 2013

ഉത്രാട പൂനിലാവേ (Uthrada Poonilave)

ഓണപ്പാട്ട് (Onappattu)
രചന:ശ്രീകുമാരൻ തമ്പി
സംഗീതം:രവീന്ദ്രൻ
ആലാപനം‌:യേശുദാസ്

സരിഗപനി സ പ ഗ രി നി
സപഗപ രിഗസരി സരിഗ സരിഗ സരിഗ സരിഗ
പസനിസ പനിഗപ രിഗപ രിഗപ രിഗപ രിഗപ
രിഗരി നിരിനി പനിപ ഗപഗ രിഗസരി സരിഗ സരിഗ സരിഗ സരിഗ സാ ഗാ ഗാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ

ഉത്രാട പൂനിലാവേ വാ

കൊണ്ടൽ വഞ്ചി മിഥുന കാറ്റിൽ കൊണ്ട് വന്ന മുത്താരങ്ങൾ

മണി ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങൾ
പുതക്കും പൊന്നാടയായ് നീ വാ വാ വാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ

തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്നു തെരുവിൻ മക്കൾ

അവർക്കില്ല പൂമുറ്റങ്ങൾ പൂ നിരത്തുവാൻ
വയറിന്റെ രാഗം കേട്ടേ മയങ്ങുന്ന വാമനന്മാർ
അവർക്കോണ കോടിയായ് നീ വാ വാ വാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ

Saturday, August 17, 2013

ചെല്ലം ചെല്ലം ചിമ്മും (Chellam Chellam Chimmum)

1000 ന്റെ നിറവില്‍

                കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തുടങ്ങി വെച്ച ഈ കൊച്ചു സംഗീത ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ ചൈത്രനിലാവിന്റെ 1000 ശിഖരങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുകയാണ്.ഇതിനു പ്രചോദനമായിട്ടുള്ളവരെയെല്ലാം ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.നാദം ബ്രഹ്മമാണ്.ഈശ്വര വരദാനമാണ്.ഇരുട്ടിലേക്ക് വീണ ഭൂമിദേവിക്ക്  വെള്ളി വര്‍ണ്ണം വാരി വിതറി എന്നും കൂട്ടായിരുന്ന    ചൈത്രനിലാവിനു സംഗീതത്തിന്റെ കൂട്ടുണ്ടായിരുന്നു.രാവും നിലാപൂവും സംഗീതത്തില്‍ മുങ്ങികുളിച്ചിരുന്ന ഓര്‍മകള്‍ക്ക് ഈ കൊച്ചു ലോകം സാക്ഷിയായിരുന്നു.സ്വപ്നങ്ങളും മോഹങ്ങളും പങ്കുവയ്ക്കാന്‍ നിലാവ് എന്നും  കൂടെയുണ്ടാകും.ഇനിയുമൊരു പുലരി പൂവിടുമെന്‍ മനതാരില്‍ നിന്നോര്‍മകള്‍ തന്‍ കാലൊച്ച പുഞ്ചിരിക്കും.എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് നല്ല പാട്ടുകള്‍ എന്നും കൂടെ വേണമെന്ന തോന്നലാണ് ഇങ്ങനെയൊരു സൃഷ്ടിയുടെ ഹേതു.പാട്ടുകളെല്ലാം ഓര്‍മ്മകളാണ് .ഓര്‍മ്മകളെ തഴുകാന്‍ കൊതിക്കാത്തവരായി ആരുണ്ട്‌.ദല മര്‍മ്മരങ്ങള്‍ മനസ്സില്‍ പീലി വിടര്‍ത്തിയാടുന്നു.ഓര്‍മ്മകളില്‍ മായാതെ.ഓരോ ഓര്‍മ്മകളിലും ഒരു പാട്ടിന്റെ താരാട്ട് എന്നും കൂട്ടിനുണ്ടായിരുന്നു.വെണ്ണിലവ്  ഉമ്മവെച്ച ഓര്‍മ്മകള്‍ എന്നും താലോലിക്കാന്‍ ഈ കൊച്ചുലോകം എന്നോടൊപ്പം ഉണ്ടായിരുന്നു.പാതിവഴിയില്‍ കൊഴിഞ്ഞുപോയ പൂവുകള്‍ ഓര്‍മ്മകളുടെ പൂച്ചെണ്ടുകള്‍ എനിക്ക് സമ്മാനിക്കാന്‍ ഒരിക്കലും മറന്നില്ല.ഇടറിയ കണ് ഠത്തില്‍ നിന്നും ഉതിര്‍ന്നുവീഴും അനുപല്ലവികള്‍ ഇന്നും എന്നും താലോലിപ്പൂ.ചിത്തിരരാവ് ഓര്‍മ്മയില്‍ പൂത്തിരി കത്തിച്ച് ആധാരശിലയായ് എന്നും കൂടെയുണ്ടായിരുന്നു.എന്നെ സഹായിച്ച എല്ലാവരെയും മനസ്സില്‍ മഴവില്ലുകള്‍ തീര്‍ത്ത് ഓര്‍ത്തെടുക്കുന്നു ഞാനീ വേളയില്‍ .നന്ദി

ചിത്രം:യെസ് യുവർ ഓണർ (Yes Your Honour)
രചന:വയലാർ ശരത്
സംഗീതം:ദീപക് ദേവ്
ആലാപനം‌:യേശുദാസ്,ചിത്ര

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്‍റെ കോപം പൊന്നേ
ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ

ഒന്നുമേചൊല്ലാതെ അന്നെല്ലാം നീയെന്‍റെ ചാരെയായ് വന്ന നേരം
ഒരു കുഞ്ഞു മഞ്ഞു തുള്ളിയെന്‍റെ മാറില്‍ വീണുവോ
നാമൊന്നായ് മാറുന്നോരാ നാളില്‍ ചേലെല്ലാം ഇന്നെങ്ങോ മാഞ്ഞുവെന്നോ
തന്നത്താന്‍ കണ്ടിട്ടും ന്യായത്തിനോ രസമെന്നോ

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവേ പൂവ്
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ

ആദ്യമായ് പ്രേമത്തിന്‍ പുന്നാരക്കൊമ്പത്തെ പൂനിലാവെന്ന പോലേ
വിരിയുന്നോരെന്‍റെ ചന്തം നിന്‍റെ സ്വന്തമായപോല്‍
എന്തെല്ലാം ഏതെല്ലാം ഒന്നൊന്നായ് തന്നാലും ഇന്നെല്ലാം മൗനമെന്നോ
ചിത്തത്തിന്‍ മുറ്റത്തെ തൈമുല്ലയോ കരിയുന്നോ

പുഞ്ചിരി പൂചൂടും നിന്നോമല്‍ ചുണ്ടത്തായ് എന്തിനി നൊമ്പരങ്ങള്‍
പതിവെന്ന പോലെ ഉള്ള നിന്‍റെ നീരസങ്ങളും
നീയെന്നോ ഞാനെന്നോ ഇല്ലാതെ നാമെന്ന ശീലങ്ങള്‍ തോന്നലെന്നോ
കൈയെത്തും ദൂരത്തെ സ്നേഹത്തിനോ പിടയുന്നോ

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവേ പൂവ്
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്‍റെ കോപം പൊന്നെ
ലാല ലാല  ലലാ ലാലാ ലാല ലാല ലലാ ലാലാ
ഹഹ ഹഹാ  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

Friday, August 16, 2013

ചിലമ്പൊലിക്കാറ്റേ (Chilambolikkatte)

ചിത്രം:സി.ഐ.ഡി.മൂസ (C.I.D.Moosa)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗർ
ആലാപനം‌:ഉദിത് നാരായണ്‍ ,സുജാത

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ
മേഘച്ചില്ലിൻ തെല്ലായ് എൻ മാറത്തെ ചേലത്തുമ്പാൽ മൂടാം
പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
നിലാവിലെ മഞ്ഞിൻ മേട്ടിൽ മാർവൽ കൊട്ടാരം
എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
വേനൽക്കയ്യാൽ തൊട്ടാപൊട്ടും വെണ്ണക്കല്ലീ ഞാൻ
ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ നീലചെന്തിൻ നാളം
മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ കേട്ടൂ ടിക് ടിക് താളം
ഹേയ് തൊട്ടാമൊട്ടല്ലെ നിന്നെ പട്ടാൽ മൂടുല്ലേ
ചെന്താമര ചുണ്ടിൽ ചുണ്ടാൽ ചായം തേക്കൂല്ലേ
കണ്ണേ കണ്ണാരേ കണ്ണൻ നീയല്ലേ ആരോ രാവിൽ താനേ മൂളും മൂളിപ്പാട്ടല്ലേ
ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

Download

വാവാവോ വാവേ (Vavavo Vave)

ചിത്രം:എന്റെ വീട് അപ്പൂന്റേം (Ente Veedu Appoontem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:പി.ജയചന്ദ്രൻ,സുജാത

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

ഒരു കുമ്പിൾ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ
ഒരു കുമ്പിൾ പൈമ്പാലേ ഈ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ
കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെയ്ക്കും നക്ഷത്രം
നാവെറുപാടിയുഴിഞ്ഞുതരു എൻ നാടൻപുള്ളുവനേ

ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ
ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ
ആട്ടു തൊട്ടിൽ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിനകത്തു കിടന്നുറങ്ങുമായപൂമൈനേ

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ
വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

Download

ദൂരേ ഒരു കുരുന്നിളം (Doore Oru Kurunnilam)

ചിത്രം:എന്റെ വീട് അപ്പൂന്റേം (Ente Veedu Appoontem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:യേശുദാസ്

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

മനസ്സില്‍ പിടയും കടലിനു പോലും പുതിയൊരു സ്നേഹ മുഖം

നിറം ചാര്‍ത്തുവാന്‍ നിന്നെ വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ

നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്‍റെ ഗീതാഞ്ജലി

നിലാവിന്‍റെ നൃത്താഞ്ജലി

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

വെയില്‍ത്തൂവലായ് മഞ്ഞിന്‍ മണിപ്പൈതലായ് മെല്ലേ
മയങ്ങുന്ന താരാട്ടായ്  തുളുമ്പുന്നു നീ

നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി

കിനാവിന്‍റെ ദീപാഞ്ജലി

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
മനസ്സില്‍ പിടയും കടലിനു പോലും പുതിയൊരു സ്നേഹ മുഖം
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

Download

കണ്ണില്‍ കണ്ണില്‍ മിന്നും (Kannil Kannil Minnum)

ചിത്രം:ഗൗരിശങ്കരം (Gourishankaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രൻ,ചിത്ര

ആ  ആ  ആ  ആ  ആ
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍

അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു

മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സ് പൂക്കുന്നു
പിന്നെ പിന്നെ മഞ്ഞുതുള്ളിയായ് കൊലുസു ചാര്‍ത്തുന്നു
നിറമേഴുമായ് ഒരു പാട്ടു നിന്‍ മൃദുവീണ മൂളുന്നുവോ
പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ പ്രണയം

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
ആ  ആ  ആ  ആ  ആ

മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍
മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം
ജപമാലയില്‍ മണി പോലെ നിന്‍ വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തളിരാണു നിന്റെ ഹൃദയം

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍

Download

തിങ്കള്‍ നിലാവില്‍ (Thinkal Nilavil)

ചിത്രം:ഹരിഹരൻ പിള്ള ഹാപ്പിയാണ് (Hariharan Pillai Happiyanu)
രചന:രാജീവ്‌ ആലുങ്കൽ
സംഗീതം:സ്റ്റീഫൻ ദേവസ്സി
ആലാപനം‌:പി.ജയചന്ദ്രൻ,സുജാത

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

സാരംഗിപോലെ മാറോടു ചേരൂ ചാരുതേ
സീമന്തരാഗം ആത്മാവിലേതു സ്വന്തമേ
താഴംപൂമേട്ടില്‍ കൂടെ കൂടാന്‍ പോരില്ലേ തുവെള്ളത്തുമ്പിപ്പെണ്ണാളേ
മുന്നാഴിപ്പൂമുത്താലേ കൂടും കൂട്ടില്ലേ മഞ്ഞോലും രാവില്‍ നിയില്ലേ

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

വാസന്ത യാമം വാചാലമല്ലേ താരകേ
ഈണങ്ങളെല്ലാം നീ തന്നതല്ലേ ആതിരേ
മാനത്തെ മട്ടുപ്പാവില്‍ സ്നേഹപ്പൂക്കാലം മോഹങ്ങള്‍ക്കെന്നും കൗമാരം
നീരാടും മാടപ്രാവേ നമ്മെ തേടുന്നു മേഘങ്ങള്‍ തീര്‍ക്കും കൂടാരം

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

മുന്തിരിവാവേ (Munthiri Vave)

ചിത്രം:ഹരിഹരൻ പിള്ള ഹാപ്പിയാണ് (Hariharan Pillai Happiyanu)
രചന:രാജീവ്‌ ആലുങ്കൽ
സംഗീതം:സ്റ്റീഫൻ ദേവസ്സി
ആലാപനം‌:യേശുദാസ്,ബിജു നാരായണൻ,രോഷ്നി

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തിരളേ

കൊ‍ഞ്ചുന്നകൊലുസ്സേ ഏട്ടന്‍റെ മനസ്സേ മഞ്ചാടിക്കനവിനു തിളക്കമെന്തേ
അമ്പിളിക്കുരുന്നേ അമ്മതന്‍ നിധിയേ ആനന്ദവിളക്കായി വിളങ്ങീടില്ലേ
കുസൃതി കാട്ടും കുഞ്ഞാറ്റയല്ലേ കുണുങ്ങി നില്‍ക്കും കഞ്ഞാവയല്ലേ
സ്നേഹത്തിന്‍ തിരി കൊളുത്ത് ഓ ഓ നാമത്തിന്‍ ശ്രുതിയുണര്‍ത്തു്

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ

വെള്ളിലക്കാവില്‍ പാടുന്ന കുയിലേ വെള്ളോട്ടു മലമേലേ തിരഞ്ഞതാരേ
പൂരാടക്കുറുമ്പി പാലാഴിക്കടവില്‍ പായാരം പറയാതെ ഇരുന്നതെന്തേ
കരളിലെന്നും നീ മാത്രമല്ലേ കവിതയെല്ലാം നീ തന്നതല്ലേ
മായല്ലേ മധുമൊഴിയേ ഓ ഓ മാലേയ മണിമുകിലേ

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തിരളേ
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

ഓമനേ തങ്കമേ (Omane Thankame)

ചിത്രം:മിഴിരണ്ടിലും (Mizhirandilum)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

മ്  മ്  മ്  മ്
ഓമനേ തങ്കമേ
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍
മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
ബന്ധൂരേ സന്ധ്യയില്‍
അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം
പയ്യെപയ്യേ പുളകിതമൊരു കുളിരണിയുമെന്‍ അളിവേണി
ഓമനേ തങ്കമേ

കടമ്പെന്ന പോലേ നീ അടിമുടി പൂത്തുവോ
കിളിമൊഴി പോലേ എന്‍റെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍
പുണരുക എന്നെ ദേവലാസ്യമോടേ നീ
ഉടലിന്നുള്ളിലായ് ഒളിഞ്ഞിരുന്നോരീ ഉറി തുറന്നീടാന്‍ വന്നൂ ഞാന്‍
കുടിലിന്നുള്ളിലായ് മയങ്ങി നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍
മധുവിധുമയ മിഥുനലഹരി തഴുകി മുഴകി നാം

ഓമനേ തങ്കമേ

താദൂതും തത്താളി തീദൂതും തോത്തും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ താദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ തീദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന നോ തന്തന തന്തന നോ

തന്തന തന്തന തന്താനോ ഓ ഓ ഓ

പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്യ നിന്നിലായ്
കുയില്‍ കുരവയില്‍ മുഖരിതമൊരു വെളുവെളുപ്പിനു വന്നൂ നീ
കണിത്തളികയില്‍ തുടിക്കുമീയിളം കനിയെടുക്കുവാന്‍ വന്നൂ ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍ ഒഴുകി ഒഴുകി നാം

ഓമനേ തങ്കമേ
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍
മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
ബന്ധൂരേ സന്ധ്യയില്‍
അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം
പയ്യെപയ്യേ പുളകിതമൊരു കുളിരണിയുമെന്‍ അളിവേണി
ഓമനേ തങ്കമേ

Download

വാര്‍മഴവില്ലേ (Varmazhaville)

ചിത്രം:മിഴിരണ്ടിലും (Mizhirandilum)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:ചിത്ര

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ

ചൈതന്യമായ് നിന്ന സൂര്യനോ ദൂരേ ദൂരേ പോവുകയോ

ദേവ കരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

ശ്യാമള സുന്ദരമിഴികള്‍ തിരയും അഴകേ
ദേവി വസുന്ധര നിനവില്‍ മെനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
വിരഹം വിധിയായ് അരികേ

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ ദൂരേ ദൂരേ പോവുകയോ
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

Download

കാനനക്കുയിലേ (Kanana Kuyile)

ചിത്രം:മിസ്റ്റർ ബ്രഹ്മചാരി (Mr.Brahmmachari)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:മോഹൻ സിതാര
ആലാപനം‌:എം.ജി.ശ്രീകുമാർ,രാധിക തിലക്

ഓഹോ  ഓ ഓ ഓ ഓ ഓ ഓ ഓ

കാനനക്കുയിലേ കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാമോ

കനക നിലാവേ കൈയിലിടാനൊരു മോതിരക്കല്ലു തരാമോ
മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ
ഓ മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍
കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍

തനിച്ചിരിക്കെ എന്നെ വിളിച്ചുണര്‍ത്തി സ്നേഹപരാഗം നീ പടര്‍ത്തി
മനസ്സിനുള്ളില്‍ എന്നും ഒളിച്ചുവെയ്ക്കും മാസ്മരഭാവം നീ ഉണര്‍ത്തി
സ്വപ്നംകാണും പെണ്ണിനെ വരവേല്‍ക്കാന്‍ വന്നു ഞാന്‍
താനേ പൂക്കും പൂവിനെ പൂങ്കാറ്റായ് പുല്‍കി നീ
ഓ ഓ ഓ ഓ  മറക്കില്ല നിന്നെ

കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍

അവന്‍ വരുമ്പോള്‍ നെഞ്ചിന്‍ മതിലകത്തു് മായിക ദീപം ഞാൻ കൊളുത്തി
നിനക്കിരിക്കാന്‍ എന്റെ മടിത്തടത്തില്‍ അരിമുല്ലപ്പൂക്കള്‍ ഞാന്‍ വിരിച്ചു
ഓ ഗന്ധർവ്വൻ നിൻ കൈയിലെ മണിവീണക്കമ്പികള്‍
മന്ത്രിക്കും നിന്‍ പാട്ടിലെ മധുരാഗത്തുള്ളികള്‍
ഓ ഓ ഓ ഓ  എനിക്കുള്ളതല്ലേ

കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവേ കൈയിലിടാനൊരു മോതിരക്കല്ലു തരാമോ
മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ
ഓ മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍
കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍

Download

ശിലയിൽ നിന്നും (Shilayil Ninnum)

ചിത്രം:ക്രോണിക് ബാച്ചിലർ (Chronic Bachelor)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:ഫഹദ്,സുജാത

മ്  മ്  ലലലല ലാ മ്  മ്  മ്  മ്  മ്  മ്  മ്  മ്

ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിലും മലർവനിയിലും തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ

ശിലയിൽ നിന്നും ഉണരു നീ

കൊതിക്കും പാതിര രാവിൽ മദിക്കും പൌർണ്ണമിയായ് ഞാൻ
നിൽ‌പ്പൂ നിന്നെ കാണാൻ
നമുക്കായ് താഴം‌പൂക്കൾ വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന
കരളലിയും കഥകളിലെ നായകനായ് നീയവിടെ
ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ
ശിലയിൽ നിന്നും ഉണരൂ
ഹിമശില നീ തപശില നീ തപസ്സിൽ നിന്നും ഉണരുമോ

ശിലയിൽ നിന്നും ഉണരു നീ

തുറക്കൂ ജാലകവാതിൽ മയക്കും മാനസ വാതിൽ എന്തേ ഇനിയും മൗനം
വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ
ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം
പൂമഴയും പുളകവുമായ് മനമലിയും പൊൻനിമിഷം
ശിലയിൽ നിന്നും ഉണരൂ
മ്  മ്  ലലലല ലാ തമസ്സിൽ നിന്നും ഉണരുമോ

ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിലും മലർവനിയിലും തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ
ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ
ശിലയിൽ നിന്നും ഉണരു നീ

Download

ചുണ്ടത്ത് ചെത്തിപ്പൂ (Chundath Chethipoo)

ചിത്രം:ക്രോണിക് ബാച്ചിലർ (Chronic Bachelor)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:എം.ജി.ശ്രീകുമാർ,ചിത്ര അയ്യർ

തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
തുത്തുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തൂ
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി

കരളേ നീ വരാൻ കനവും കണ്ടു ഞാൻ കടവിൽ നിൽക്കയാണിന്നോളവും

ആറ്റു നോറ്റു കാത്തു നിന്നു നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്

ഹേ നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
മിന്നുകെട്ടിനെന്നു വരും എന്നിനി എന്നിനി എന്നുവരും

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ

നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരാധന

അക്കടലിനുമക്കരെയിലും മാലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്
അക്കടവിലുമക്കരെയിലും മാലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്
ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
പൊന്നുകെട്ടിനെന്റെയഴകൻ എന്നിനി എന്നിനി എന്നു വരും

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ

Download

പകല്‍പ്പൂവേ പൊഴിയാതേ (Pakalpoove Pozhiyathe)

ചിത്രം:ക്രോണിക് ബാച്ചിലർ (Chronic Bachelor)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:യേശുദാസ്,രേണുക

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോർന്നോ കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം

കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം

ഓ ഓ ഓ ഓ ഓ ഓ

സ്വപ്നങ്ങള്‍ കോര്‍ത്തിന്നു ചൂടാം സങ്കല്‍പ്പസോപാനമഞ്ജീരവുമണിയാം പാടാം
നേദിച്ചും പൂജിച്ചും നേടാം സ്വാദുള്ളോരോര്‍മ്മതന്‍ മാധുര്യവുമറിയാം പാടാം
പൊന്നു വിതുമ്പാതേ പുണരേണം പുതുമകളേ
നീ മേളം കരളോളം കുളിര്‍ താളം ചേര്‍ന്നു
നിനക്കെന്നേ നേര്‍ന്നു അനുരാഗാഞ്ജലി രാഗം മോഹനം

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണേ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം

ഓ ഓ ഓ ഓ ഓ ഓ ഓ

സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായ് നേടി സ്വന്തത്തിന്‍ സൗന്ദര്യതീരത്തിനുമകലേ
ആയോ ആയോ
മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്‍റെ ചന്തം വെടിഞ്ഞങ്ങു
പോയോ പോയോ
ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ
ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ്

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര്‍ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം

Download

പുള്ളിക്കുയിലേ (Pullikuyile)

ചിത്രം:അന്യർ (Anyar)
രചന:എം.ഡി.രാജേന്ദ്രൻ
സംഗീതം:മോഹൻ സിതാര
ആലാപനം‌:സുജാത

പുള്ളിക്കുയിലേ കള്ളിക്കുയിലേ
പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി

എൻ മനസ്സിലെ കടമ്പുകൾ പൂത്തു മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ നീ കുളിരലയായി എൻ അഴകലയായി

അവൻ ചോലയ്ക്കരികിൽ നിന്നു മുളം തേനും തിനയും തന്നു

ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍ കള്ളന്‍ തോഴനെവിടെ എവിടെ

പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി

കാടുവാഴും ദൈവമറിയാതെ കാണാഭൂതങ്ങളുമറിയാതെ

ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ കല്ലുമാല ചാര്‍ത്തി ഊരു ചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം
ഇളം കാറ്റേ
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍ കള്ളന്‍ തോഴനെവിടെ എവിടെ

പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി
എൻ മനസ്സിലെ കടമ്പുകൾ പൂത്തു മഞ്ഞു മണിക്കണ്ണിമാലകൾ കോർത്തു
നാണം പൊതിയുമീ കുന്നിൻ മടിയിലോ നീ കുളിരലയായി എൻ അഴകലയായി
പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ കുളിരലയായി എൻ അഴകലയായി

ഓഹോഹോ കള്ളിക്കുയിലേ താ തന്നിനനി നാനി ഹേ തന്നിനനി നാനി

Download

തൂവെള്ള (Thoovella)

ചിത്രം:സഫലം (Safalam)
രചന:തങ്കൻ തിരുവട്ടാർ
സംഗീതം:ജാസ്സി ഗിഫ്റ്റ്
ആലാപനം‌:രാജേഷ്‌ വിജയ്‌

തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല

ചന്ദനത്തിന്‍ കുളിരുപോലെ അന്തരംഗില്‍ രാഗംപോലെ
അലകടലൊളിയോരം പോരും സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ
തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല

മോഹത്തിന്‍ രാജഹംസങ്ങള്‍ ചേരുന്നു സങ്കല്‍പ്പമായ്
കാലത്തിന്‍ നല്ല വസന്തം ആസ്വദിക്കും യൗവ്വനം
ഗീതംപോലെ സംഗീതംപോലെ മധുരംപോലെ അമൃതംപോലെ
അലകടലൊളിയോരം പോരും സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ

തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല

ചിത്തത്തിന്‍ ചിന്താശതങ്ങള്‍ തേടുന്നു സത്യത്തിനായ്
സങ്കല്‍പം സാർത്ഥകമാകും ജീവിതത്തില്‍ നിശ്ചയം
പുണ്യംപോലെ പൂര്‍ണ്ണംപോലെ ധന്യംപോലെ മോക്ഷംപോലെ
അലകടലൊളിയോരം പോരും സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ

തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
തൂവെള്ള തൂവുന്നുഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല

Download

രാവിന്റെ ദേവഹൃദയത്തിൻ (Ravinte Deva Hrudayathin)

ചിത്രം:മഴതുള്ളിക്കിലുക്കം (Mazhathullikkilukkam)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:സുരേഷ് പീറ്റേര്‍സ്
ആലാപനം:യേശുദാസ്

രാവിന്റെ ദേവഹൃദയത്തിൻ വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈക്കുമ്പിളിൽ തെളിയുമാ മുഖം
നീ തന്ന നല്ല ദിവസങ്ങൾ ജീവന്റെ വർണ്ണ ശലഭങ്ങൾ
താരകങ്ങളോ കനക ദീപമായ്
ശീമോന്റെ മേട നോക്കി നീങ്ങുന്ന ദൈവപുത്രൻ
തോരാത്ത കണ്ണുനീരും വീഞ്ഞായ് മാറ്റുമോ
കൈക്കൊള്ളുകീ ദുഃഖങ്ങളെൻ കാണിക്കയായ്

സ്നേഹത്തിൽ ഏഴു വർണ്ണങ്ങൾ ചാലിച്ചതാരോ
തേനൂറും ഈണം എന്നുള്ളിൽ നേദിച്ചതാരോ
തേരോടും വീഥി ഇരുളിൽ മൂടുന്നുവോ
തേങ്ങുന്ന വെണ്ണിലാവേ നീ മായുന്നുവോ
പൂമഞ്ഞിലും പൂങ്കാറ്റിലും എൻ നൊമ്പരം

രാവിന്റെ ദേവഹൃദയത്തിൻ വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈക്കുമ്പിളിൽ തെളിയുമാ മുഖം

മോഹങ്ങൾ വീണൊഴിഞ്ഞാലും പാടുന്ന നെഞ്ചിൽ
കൂരമ്പു കൊള്ളുമീ മണ്ണിൽ നീ തന്നെ നീ സാക്ഷി
തീനാളമേറ്റു തനിയേ നീറുന്നുവോ
പൂവിട്ട പൊൻകിനാവേ നീ വാടുന്നുവോ
മിഴിനീരിലും കടൽനീരിലും നിൻ നൊമ്പരം

രാവിന്റെ ദേവഹൃദയത്തിൻ വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈക്കുമ്പിളിൽ തെളിയുമാ മുഖം
നീ തന്ന നല്ല ദിവസങ്ങൾ ജീവന്റെ വർണ്ണ ശലഭങ്ങൾ
താരകങ്ങളോ കനക ദീപമായ്
ശീമോന്റെ മേട നോക്കി നീങ്ങുന്ന ദൈവപുത്രൻ
തോരാത്ത കണ്ണുനീരും വീഞ്ഞായ് മാറ്റുമോ
കൈക്കൊള്ളുകീ ദുഃഖങ്ങളെൻ കാണിക്കയായ്

Download

പത്തിരി ചുട്ടു (Pathiri Chuttu)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:മച്ചാട് വാസന്തി

പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുത്തൊളി പാത്തുമ്മ
അവളുടെ രങ്കുണരുന്ന കിനാവിലുദിച്ചത് റംസാൻ പിറയുമ്മാ

ഇമ്പ മഴയ്ക്കൊരു ചേമ്പില തലയിൽ തമ്പൊടു കുടയാക്കി
അവനുടെ വമ്പിയലുന്ന വരത്തും കാത്തിതാ തുമ്പിപ്പാത്തുമ്മാ

തെളിപകലന്തിയിൽ അവനുടെ കാതിൽ കെസ്സുകൾ പാടാനായ്
പുതുകുല കോലാഹലമായ് കാത്തു കിടന്നവൾ കുഞ്ഞിപ്പാത്തുമ്മ

നെഞ്ചിൽ നിലാവിൽ മൈലാഞ്ചിപ്പൂ തഞ്ചിയ പാത്തുമ്മാ
അവളുടെ മൊഞ്ചു തലോടാൻ മഞ്ചലിലെത്തി മംഗള മണിമാരൻ

Download

ചിങ്ങമാസം (Chingamasam)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:ശങ്കർ മഹാദേവൻ,റിമി ടോമി

ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
അ യ യാ യേയ് അ യ യാ യേയ്  അ യ യാ യേയ് അ യ യാ യേയ്
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം
ഓ വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം
രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
ഓ കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ കൂട്ടിലാകെ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊന്നു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
അ യ യാ യേയ് ഹ യ യാ യേയ്

ചിങ്ങമാസം ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം

തേവരായ് തിരു തേവരായ് നിൻ തേരിൽ നീ എന്നെ ഏറ്റണം
മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
ആക്കാലക്കാവിലെ പുള്ളു പോൽ പാടണം പായാര പൊൻനിലാവേ
ഒയ് ഒയ് ഒയ് ആറ്റോരം വീട്ടിലെ മീനു പോൽ തുള്ളണം അമ്മാനക്കുഞ്ഞു വാവേ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊന്നു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
അ യ യാ യേയ് ഹ യ യാ യേയ്

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടൂ പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
അ യ യാ യേയ് അ യ യാ യേയ്  അ യ യാ യേയ് അ യ യാ യേയ്

Download

പെണ്ണേ പെണ്ണേ നിൻ (Penne Penne Nin)

ചിത്രം:മീശമാധവന്‍ (Meeshamadhavan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം‌:എം.ജി.ശ്രീകുമാർ,ചിത്ര,കല്യാണി മേനോൻ

സീതാ കല്യാണ വൈഭോഗമേ രാമാ കല്യാണ വൈഭോഗമേ രാമാ

പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്

മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി
സാ നീധപാധനീ സ സാ നീധപാധനീ സാ നീധപാധനീ സാ

ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണ ചിലമ്പിലെ മുത്തു കൊരുത്തെടുക്കാന്‍ കൂടെ വാ
ഉള്ളം തുള്ളിത്തുളുമ്പുമീ കള്ളക്കണ്ണനൊരുത്തന്റെ കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ
കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ മുന്നാഴി മുല്ലപ്പൂമൊട്ടാണല്ലേ
നെല്ലോലത്തെല്ലിന്റെ മെയ്യാണല്ലേ എല്ലാമീച്ചെക്കന്റെ സ്വത്താണല്ലേ
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്
ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് ഹോയ്

പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

കിള്ളിത്തിരി വിളിക്കിന്റെ വെട്ടമുള്ള മിഴികളിൽ തൊട്ടുരുമ്മിയിരിക്കാൻ കൂടെവാ
പട്ടണിഞ്ഞ മെയ്യുകൊണ്ടു പൊട്ടുവെച്ച നെറ്റികൊണ്ടു നെഞ്ചുരുമ്മി ഉറങ്ങാൻ കൂടെവാ
കല്യാണ രാവിന്റെ സമ്മാനമായ്‌ കാണാത്ത വിണ്ണിന്റെ വെണ്‍താരമായ്
പാടാത്ത പാട്ടിന്റെ പാൽ കുമ്പിളായ് എന്നെന്നുമെന്നെന്നും ഒന്നാവണം