Tuesday, October 29, 2013

ഉത്രാട പൂനിലാവേ (Uthrada Poonilave)

ഓണപ്പാട്ട് (Onappattu)
രചന:ശ്രീകുമാരൻ തമ്പി
സംഗീതം:രവീന്ദ്രൻ
ആലാപനം‌:യേശുദാസ്

സരിഗപനി സ പ ഗ രി നി
സപഗപ രിഗസരി സരിഗ സരിഗ സരിഗ സരിഗ
പസനിസ പനിഗപ രിഗപ രിഗപ രിഗപ രിഗപ
രിഗരി നിരിനി പനിപ ഗപഗ രിഗസരി സരിഗ സരിഗ സരിഗ സരിഗ സാ ഗാ ഗാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ

കൊണ്ടൽ വഞ്ചി മിഥുന കാറ്റിൽ കൊണ്ട് വന്ന മുത്താരങ്ങൾ
കൊണ്ടൽ വഞ്ചി മിഥുന കാറ്റിൽ കൊണ്ട് വന്ന മുത്താരങ്ങൾ
മണി ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങൾ
പുതക്കും പൊന്നാടയായ് നീ വാ വാ വാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ

തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്നു തെരുവിൻ മക്കൾ
തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്നു തെരുവിൻ മക്കൾ
അവർക്കില്ല പൂമുറ്റങ്ങൾ പൂ നിരത്തുവാൻ
വയറിന്റെ രാഗം കേട്ടേ മയങ്ങുന്ന വാമനന്മാർ
അവർക്കോണ കോടിയായ് നീ വാ വാ വാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ

Saturday, August 17, 2013

ചെല്ലം ചെല്ലം ചിമ്മും (Chellam Chellam Chimmum)

1000 ന്റെ നിറവില്‍

                കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തുടങ്ങി വെച്ച ഈ കൊച്ചു സംഗീത ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ ചൈത്രനിലാവിന്റെ 1000 ശിഖരങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുകയാണ്.ഇതിനു പ്രചോദനമായിട്ടുള്ളവരെയെല്ലാം ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.നാദം ബ്രഹ്മമാണ്.ഈശ്വര വരദാനമാണ്.ഇരുട്ടിലേക്ക് വീണ ഭൂമിദേവിക്ക്  വെള്ളി വര്‍ണ്ണം വാരി വിതറി എന്നും കൂട്ടായിരുന്ന    ചൈത്രനിലാവിനു സംഗീതത്തിന്റെ കൂട്ടുണ്ടായിരുന്നു.രാവും നിലാപൂവും സംഗീതത്തില്‍ മുങ്ങികുളിച്ചിരുന്ന ഓര്‍മകള്‍ക്ക് ഈ കൊച്ചു ലോകം സാക്ഷിയായിരുന്നു.സ്വപ്നങ്ങളും മോഹങ്ങളും പങ്കുവയ്ക്കാന്‍ നിലാവ് എന്നും  കൂടെയുണ്ടാകും.ഇനിയുമൊരു പുലരി പൂവിടുമെന്‍ മനതാരില്‍ നിന്നോര്‍മകള്‍ തന്‍ കാലൊച്ച പുഞ്ചിരിക്കും.എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് നല്ല പാട്ടുകള്‍ എന്നും കൂടെ വേണമെന്ന തോന്നലാണ് ഇങ്ങനെയൊരു സൃഷ്ടിയുടെ ഹേതു.പാട്ടുകളെല്ലാം ഓര്‍മ്മകളാണ് .ഓര്‍മ്മകളെ തഴുകാന്‍ കൊതിക്കാത്തവരായി ആരുണ്ട്‌.ദല മര്‍മ്മരങ്ങള്‍ മനസ്സില്‍ പീലി വിടര്‍ത്തിയാടുന്നു.ഓര്‍മ്മകളില്‍ മായാതെ.ഓരോ ഓര്‍മ്മകളിലും ഒരു പാട്ടിന്റെ താരാട്ട് എന്നും കൂട്ടിനുണ്ടായിരുന്നു.വെണ്ണിലവ്  ഉമ്മവെച്ച ഓര്‍മ്മകള്‍ എന്നും താലോലിക്കാന്‍ ഈ കൊച്ചുലോകം എന്നോടൊപ്പം ഉണ്ടായിരുന്നു.പാതിവഴിയില്‍ കൊഴിഞ്ഞുപോയ പൂവുകള്‍ ഓര്‍മ്മകളുടെ പൂച്ചെണ്ടുകള്‍ എനിക്ക് സമ്മാനിക്കാന്‍ ഒരിക്കലും മറന്നില്ല.ഇടറിയ കണ് ഠത്തില്‍ നിന്നും ഉതിര്‍ന്നുവീഴും അനുപല്ലവികള്‍ ഇന്നും എന്നും താലോലിപ്പൂ.ചിത്തിരരാവ് ഓര്‍മ്മയില്‍ പൂത്തിരി കത്തിച്ച് ആധാരശിലയായ് എന്നും കൂടെയുണ്ടായിരുന്നു.എന്നെ സഹായിച്ച എല്ലാവരെയും മനസ്സില്‍ മഴവില്ലുകള്‍ തീര്‍ത്ത് ഓര്‍ത്തെടുക്കുന്നു ഞാനീ വേളയില്‍ .നന്ദി

ചിത്രം:യെസ് യുവർ ഓണർ (Yes Your Honour)
രചന:വയലാർ ശരത്
സംഗീതം:ദീപക് ദേവ്
ആലാപനം‌:യേശുദാസ്,ചിത്ര

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്‍റെ കോപം പൊന്നേ
ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ

ഒന്നുമേചൊല്ലാതെ അന്നെല്ലാം നീയെന്‍റെ ചാരെയായ് വന്ന നേരം
ഒരു കുഞ്ഞു മഞ്ഞു തുള്ളിയെന്‍റെ മാറില്‍ വീണുവോ
നാമൊന്നായ് മാറുന്നോരാ നാളില്‍ ചേലെല്ലാം ഇന്നെങ്ങോ മാഞ്ഞുവെന്നോ
തന്നത്താന്‍ കണ്ടിട്ടും ന്യായത്തിനോ രസമെന്നോ

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവേ പൂവ്
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ

ആദ്യമായ് പ്രേമത്തിന്‍ പുന്നാരക്കൊമ്പത്തെ പൂനിലാവെന്ന പോലേ
വിരിയുന്നോരെന്‍റെ ചന്തം നിന്‍റെ സ്വന്തമായപോല്‍
എന്തെല്ലാം ഏതെല്ലാം ഒന്നൊന്നായ് തന്നാലും ഇന്നെല്ലാം മൗനമെന്നോ
ചിത്തത്തിന്‍ മുറ്റത്തെ തൈമുല്ലയോ കരിയുന്നോ

പുഞ്ചിരി പൂചൂടും നിന്നോമല്‍ ചുണ്ടത്തായ് എന്തിനി നൊമ്പരങ്ങള്‍
പതിവെന്ന പോലെ ഉള്ള നിന്‍റെ നീരസങ്ങളും
നീയെന്നോ ഞാനെന്നോ ഇല്ലാതെ നാമെന്ന ശീലങ്ങള്‍ തോന്നലെന്നോ
കൈയെത്തും ദൂരത്തെ സ്നേഹത്തിനോ പിടയുന്നോ

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവേ പൂവ്
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്‍റെ കോപം പൊന്നെ
ലാല ലാല  ലലാ ലാലാ ലാല ലാല ലലാ ലാലാ
ഹഹ ഹഹാ  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

Friday, August 16, 2013

ചിലമ്പൊലിക്കാറ്റേ (Chilambolikkatte)

ചിത്രം:സി.ഐ.ഡി.മൂസ (C.I.D.Moosa)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗർ
ആലാപനം‌:ഉദിത് നാരായണ്‍ ,സുജാത

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ
മേഘച്ചില്ലിൻ തെല്ലായ് എൻ മാറത്തെ ചേലത്തുമ്പാൽ മൂടാം
പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
നിലാവിലെ മഞ്ഞിൻ മേട്ടിൽ മാർവൽ കൊട്ടാരം
എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
വേനൽക്കയ്യാൽ തൊട്ടാപൊട്ടും വെണ്ണക്കല്ലീ ഞാൻ
ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ നീലചെന്തിൻ നാളം
മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ കേട്ടൂ ടിക് ടിക് താളം
ഹേയ് തൊട്ടാമൊട്ടല്ലെ നിന്നെ പട്ടാൽ മൂടുല്ലേ
ചെന്താമര ചുണ്ടിൽ ചുണ്ടാൽ ചായം തേക്കൂല്ലേ
കണ്ണേ കണ്ണാരേ കണ്ണൻ നീയല്ലേ ആരോ രാവിൽ താനേ മൂളും മൂളിപ്പാട്ടല്ലേ
ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഹായ് ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി
ഓ ബീഗി ബീഗി ബീഗി ബീഗി ലവ് യു ലവ് യു ലവ് യു ബേബി ഹായ്

Download

വാവാവോ വാവേ (Vavavo Vave)

ചിത്രം:എന്റെ വീട് അപ്പൂന്റേം (Ente Veedu Appoontem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:പി.ജയചന്ദ്രൻ,സുജാത

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ
വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

ഒരു കുമ്പിൾ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ
ഒരു കുമ്പിൾ പൈമ്പാലേ ഈ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ
കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെയ്ക്കും നക്ഷത്രം
നാവെറുപാടിയുഴിഞ്ഞുതരു എൻ നാടൻപുള്ളുവനേ

ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ
ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ
ആട്ടു തൊട്ടിൽ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിനകത്തു കിടന്നുറങ്ങുമായപൂമൈനേ

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ
വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

Download

ദൂരേ ഒരു കുരുന്നിളം (Doore Oru Kurunnilam)

ചിത്രം:എന്റെ വീട് അപ്പൂന്റേം (Ente Veedu Appoontem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:യേശുദാസ്

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
മനസ്സില്‍ പിടയും കടലിനു പോലും പുതിയൊരു സ്നേഹ മുഖം
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

നിറം ചാര്‍ത്തുവാന്‍ നിന്നെ വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ
നിറം ചാര്‍ത്തുവാന്‍ നിന്നെ വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ
നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്‍റെ ഗീതാഞ്ജലി
നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്‍റെ ഗീതാഞ്ജലി
നിലാവിന്‍റെ നൃത്താഞ്ജലി

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

വെയില്‍ത്തൂവലായ് മഞ്ഞിന്‍ മണിപ്പൈതലായ് മെല്ലേ
മയങ്ങുന്ന താരാട്ടായ്  തുളുമ്പുന്നു നീ
വെയില്‍ത്തൂവലായ് മഞ്ഞിന്‍ മണിപ്പൈതലായ് മെല്ലേ
മയങ്ങുന്ന താരാട്ടായ്  തുളുമ്പുന്നു നീ
നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി
നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി
കിനാവിന്‍റെ ദീപാഞ്ജലി

ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ
മനസ്സില്‍ പിടയും കടലിനു പോലും പുതിയൊരു സ്നേഹ മുഖം
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍ വെമ്പുന്നു നീ

Download

കണ്ണില്‍ കണ്ണില്‍ മിന്നും (Kannil Kannil Minnum)

ചിത്രം:ഗൗരിശങ്കരം (Gourishankaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രൻ,ചിത്ര

ആ  ആ  ആ  ആ  ആ
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍

മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സ് പൂക്കുന്നു
പിന്നെ പിന്നെ മഞ്ഞുതുള്ളിയായ് കൊലുസു ചാര്‍ത്തുന്നു
നിറമേഴുമായ് ഒരു പാട്ടു നിന്‍ മൃദുവീണ മൂളുന്നുവോ
പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ പ്രണയം

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
ആ  ആ  ആ  ആ  ആ

മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍
മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം
ജപമാലയില്‍ മണി പോലെ നിന്‍ വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തളിരാണു നിന്റെ ഹൃദയം

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍

Download

തിങ്കള്‍ നിലാവില്‍ (Thinkal Nilavil)

ചിത്രം:ഹരിഹരൻ പിള്ള ഹാപ്പിയാണ് (Hariharan Pillai Happiyanu)
രചന:രാജീവ്‌ ആലുങ്കൽ
സംഗീതം:സ്റ്റീഫൻ ദേവസ്സി
ആലാപനം‌:പി.ജയചന്ദ്രൻ,സുജാത

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

സാരംഗിപോലെ മാറോടു ചേരൂ ചാരുതേ
സീമന്തരാഗം ആത്മാവിലേതു സ്വന്തമേ
താഴംപൂമേട്ടില്‍ കൂടെ കൂടാന്‍ പോരില്ലേ തുവെള്ളത്തുമ്പിപ്പെണ്ണാളേ
മുന്നാഴിപ്പൂമുത്താലേ കൂടും കൂട്ടില്ലേ മഞ്ഞോലും രാവില്‍ നിയില്ലേ

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

വാസന്ത യാമം വാചാലമല്ലേ താരകേ
ഈണങ്ങളെല്ലാം നീ തന്നതല്ലേ ആതിരേ
മാനത്തെ മട്ടുപ്പാവില്‍ സ്നേഹപ്പൂക്കാലം മോഹങ്ങള്‍ക്കെന്നും കൗമാരം
നീരാടും മാടപ്രാവേ നമ്മെ തേടുന്നു മേഘങ്ങള്‍ തീര്‍ക്കും കൂടാരം

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്ത് സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായ് നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

മുന്തിരിവാവേ (Munthiri Vave)

ചിത്രം:ഹരിഹരൻ പിള്ള ഹാപ്പിയാണ് (Hariharan Pillai Happiyanu)
രചന:രാജീവ്‌ ആലുങ്കൽ
സംഗീതം:സ്റ്റീഫൻ ദേവസ്സി
ആലാപനം‌:യേശുദാസ്,ബിജു നാരായണൻ,രോഷ്നി

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തിരളേ
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ

കൊ‍ഞ്ചുന്നകൊലുസ്സേ ഏട്ടന്‍റെ മനസ്സേ മഞ്ചാടിക്കനവിനു തിളക്കമെന്തേ
അമ്പിളിക്കുരുന്നേ അമ്മതന്‍ നിധിയേ ആനന്ദവിളക്കായി വിളങ്ങീടില്ലേ
കുസൃതി കാട്ടും കുഞ്ഞാറ്റയല്ലേ കുണുങ്ങി നില്‍ക്കും കഞ്ഞാവയല്ലേ
സ്നേഹത്തിന്‍ തിരി കൊളുത്ത് ഓ ഓ നാമത്തിന്‍ ശ്രുതിയുണര്‍ത്തു്

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ

വെള്ളിലക്കാവില്‍ പാടുന്ന കുയിലേ വെള്ളോട്ടു മലമേലേ തിരഞ്ഞതാരേ
പൂരാടക്കുറുമ്പി പാലാഴിക്കടവില്‍ പായാരം പറയാതെ ഇരുന്നതെന്തേ
കരളിലെന്നും നീ മാത്രമല്ലേ കവിതയെല്ലാം നീ തന്നതല്ലേ
മായല്ലേ മധുമൊഴിയേ ഓ ഓ മാലേയ മണിമുകിലേ

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തിരളേ
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

ഓമനേ തങ്കമേ (Omane Thankame)

ചിത്രം:മിഴിരണ്ടിലും (Mizhirandilum)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

മ്  മ്  മ്  മ്
ഓമനേ തങ്കമേ
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍
മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
ബന്ധൂരേ സന്ധ്യയില്‍
അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം
പയ്യെപയ്യേ പുളകിതമൊരു കുളിരണിയുമെന്‍ അളിവേണി
ഓമനേ തങ്കമേ

കടമ്പെന്ന പോലേ നീ അടിമുടി പൂത്തുവോ
കിളിമൊഴി പോലേ എന്‍റെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍
പുണരുക എന്നെ ദേവലാസ്യമോടേ നീ
ഉടലിന്നുള്ളിലായ് ഒളിഞ്ഞിരുന്നോരീ ഉറി തുറന്നീടാന്‍ വന്നൂ ഞാന്‍
കുടിലിന്നുള്ളിലായ് മയങ്ങി നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍
മധുവിധുമയ മിഥുനലഹരി തഴുകി മുഴകി നാം

ഓമനേ തങ്കമേ

താദൂതും തത്താളി തീദൂതും തോത്തും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ താദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ തീദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന നോ തന്തന തന്തന നോ

തന്തന തന്തന തന്താനോ ഓ ഓ ഓ

പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്യ നിന്നിലായ്
കുയില്‍ കുരവയില്‍ മുഖരിതമൊരു വെളുവെളുപ്പിനു വന്നൂ നീ
കണിത്തളികയില്‍ തുടിക്കുമീയിളം കനിയെടുക്കുവാന്‍ വന്നൂ ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍ ഒഴുകി ഒഴുകി നാം

ഓമനേ തങ്കമേ
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍
മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
ബന്ധൂരേ സന്ധ്യയില്‍
അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം
പയ്യെപയ്യേ പുളകിതമൊരു കുളിരണിയുമെന്‍ അളിവേണി
ഓമനേ തങ്കമേ

Download

വാര്‍മഴവില്ലേ (Varmazhaville)

ചിത്രം:മിഴിരണ്ടിലും (Mizhirandilum)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:ചിത്ര

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ ദൂരേ ദൂരേ പോവുകയോ
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

ദേവ കരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

ശ്യാമള സുന്ദരമിഴികള്‍ തിരയും അഴകേ
ദേവി വസുന്ധര നിനവില്‍ മെനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
വിരഹം വിധിയായ് അരികേ

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ ദൂരേ ദൂരേ പോവുകയോ
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ

Download