Tuesday, October 29, 2013

ഉത്രാട പൂനിലാവേ (Uthrada Poonilave)

ഓണപ്പാട്ട് (Onappattu)
രചന:ശ്രീകുമാരൻ തമ്പി
സംഗീതം:രവീന്ദ്രൻ
ആലാപനം‌:യേശുദാസ്

സരിഗപനി സ പ ഗ രി നി
സപഗപ രിഗസരി സരിഗ സരിഗ സരിഗ സരിഗ
പസനിസ പനിഗപ രിഗപ രിഗപ രിഗപ രിഗപ
രിഗരി നിരിനി പനിപ ഗപഗ രിഗസരി സരിഗ സരിഗ സരിഗ സരിഗ സാ ഗാ ഗാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ

കൊണ്ടൽ വഞ്ചി മിഥുന കാറ്റിൽ കൊണ്ട് വന്ന മുത്താരങ്ങൾ
കൊണ്ടൽ വഞ്ചി മിഥുന കാറ്റിൽ കൊണ്ട് വന്ന മുത്താരങ്ങൾ
മണി ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങൾ
പുതക്കും പൊന്നാടയായ് നീ വാ വാ വാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ

തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്നു തെരുവിൻ മക്കൾ
തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്നു തെരുവിൻ മക്കൾ
അവർക്കില്ല പൂമുറ്റങ്ങൾ പൂ നിരത്തുവാൻ
വയറിന്റെ രാഗം കേട്ടേ മയങ്ങുന്ന വാമനന്മാർ
അവർക്കോണ കോടിയായ് നീ വാ വാ വാ

ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ വാ വാ
ഉത്രാട പൂനിലാവേ വാ