Wednesday, November 23, 2011

രാപ്പാടീ കേഴുന്നുവോ (Rappadi Kezhunnuvo)

ചിത്രം:ആകാശദൂത് (Akashadoothu)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഒസേപ്പച്ചന്‍ 
ആലാപനം:യേശുദാസ്‌

രാപ്പാടീ കേഴുന്നുവോ
രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ
രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ

വിണ്ണിലെ പൊന്‍ താരകള്‍ ഓരമ്മപെറ്റോരുണ്ണികള്‍
അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം
കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ അവരൊന്നു ചേരുമ്പോള്‍

രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ
രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ

പിന്‍ നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈവഴി
വിടചൊല്ലുവാനായ് മാത്രമോ നാമൊന്നുചേരും ഈ വിധം
അമ്മപ്പൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങ് പോയ്‌  ഇനി അവരൊന്നു ചേരില്ലേ

രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ
രാപ്പാടീ കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ

Download

താരാപഥം ചേതോഹരം (Tharapadam Chethoharam)

ചിത്രം:അനശ്വരം (Anaswaram)
രചന:പീ.കെ.ഗോപി
സംഗീതം:ഇളയരാജ
ആലാപനം:എസ.പി.ബാലസുബ്രമണ്യം,ചിത്ര

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

സുഗതമീ നാളില്‍ ലലല ലലലാ
പ്രണയശലഭങ്ങള്‍ ലലല ലലലാ
അണയുമോ രാഗദൂതുമായ് 
സുഗതമീ നാളില്‍ ലലല ലലലാ
പ്രണയശലഭങ്ങള്‍ ലലല ലലലാ
അണയുമോ രാഗദൂതുമായ്
വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

സഫലമീ നേരം ലലല ലലലാ
ഹൃദയവീണകളില്‍ ലലല ലലലാ
ഉണരുമോ പ്രേമകാവ്യമായ്
സഫലമീ നേരം ആ ആ  ആ  ആ ഹാ...
ഹൃദയവീണകളില്‍ മ്....മ്.....മ്...മ്....മ്
ഉണരുമോ പ്രേമകാവ്യമായ്
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

Download

ചന്ദ്രകാന്തം കൊണ്ട് (Chandrakantham Kondu)

ചിത്രം:പാഥേയം (Padheyam)
രചന:കൈതപ്രം
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍ ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടംനീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി
ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടംനീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി
മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍ സ്നേഹസ്വരങ്ങള്‍ പൂമഴയായ്
സ്നേഹസ്വരങ്ങള്‍ പൂമഴയായ്

പാദസരം തീര്‍ക്കും പൂഞ്ചോല നിന്മണിക്കുമ്പിളില്‍ മുത്തുകളായ്
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍ ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

കുങ്കുമം ചാര്‍ത്തിയ പൊന്നുഷസ്സന്ധ്യതന്‍ വാസന്തനീരാളം നീയണിഞ്ഞു
കുങ്കുമം ചാര്‍ത്തിയ പൊന്നുഷസ്സന്ധ്യതന്‍ വാസന്തനീരാളം നീയണിഞ്ഞു
മഞ്ഞില്‍ മയങ്ങിയ താഴ്വരയില്‍ നീ കാനനശ്രീയായ് തുളുമ്പിവീണൂ
കാനനശ്രീയായ് തുളുമ്പിവീണൂ

അംബര ചുറ്റും വലതുവയ്ക്കും നാമൊരു വെണ്‍മേഘത്തേരിലേറി
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍ ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

Download

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍ (Swargamenna Kananathil)

ചിത്രം: ചന്ദ്രകാന്തം (Chandrakantham)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.എസ്.വിശ്വനാഥന്‍
ആലാപനം:യേശുദാസ്‌

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍ സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍ സുഖമറിയാതെ സുഖമറിയാതെ
സ്വര്‍ഗ്ഗമെന്ന കാനനത്തില്‍ സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍ സുഖമറിയാതെ സുഖമറിയാതെ
കല്പനതന്‍ കണ്ണുനീരില്‍ സ്മരണതന്‍ ഗദ്ഗദത്തില്‍
കല്പനതന്‍ കണ്ണുനീരില്‍ സ്മരണതന്‍ ഗദ്ഗദത്തില്‍
വ്യര്‍ത്ഥമിന്നും പാടുന്നു ഞാന്‍ ശ്രുതിയറിയാതെ ശ്രുതിയറിയാതെ
സ്വര്‍ഗ്ഗമെന്ന കാനനത്തില്‍ സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍ സുഖമറിയാതെ സുഖമറിയാതെ

നിത്യരാഗനന്ദനത്തില്‍ ചിത്രപുഷ്പശയ്യകളില്‍
നിന്നെയോര്‍ത്തു കേഴുന്നു ഞാന്‍ നിദ്രയില്ലാ‍തെ
രാത്രികള്‍തന്‍ ശൂന്യതയില്‍ പ്രേമപൂജ ചെയ്തിടുന്നു
സത്യമായ നിന്‍ പ്രഭതന്‍ പൂക്കളില്ലാതെ

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍ സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍ സുഖമറിയാതെ സുഖമറിയാതെ

കല്പനതന്‍ കണ്ണുനീരില്‍ സ്മരണതന്‍ ഗദ്ഗദത്തില്‍
കല്പനതന്‍ കണ്ണുനീരില്‍ സ്മരണതന്‍ ഗദ്ഗദത്തില്‍
വ്യര്‍ത്ഥമിന്നും പാടുന്നു ഞാന്‍ ശ്രുതിയറിയാതെ ശ്രുതിയറിയാതെ
സ്വര്‍ഗ്ഗമെന്ന കാനനത്തില്‍ സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍ സുഖമറിയാതെ സുഖമറിയാതെ

വര്‍ണ്ണഗാനമേള തൂവും മാധവത്തിന്‍ പുഷ്പാഞ്ജലി
വല്ലഭനെ കാത്തിരിക്കും വസുന്ധരതന്‍ ബാഷ്പാഞ്ജലി
അന്നു നിന്റെ പൊന്നധരം ചൂടിവന്ന മന്ദഹാസം
ഇന്നു നമ്മളോമനിക്കും നൊമ്പരത്തിന്‍ ആമുഖമോ

പൊന്‍പുലരി പൂത്തുലയും എന്‍ മകള്‍തന്‍ പുഞ്ചിരിയാല്‍
പുണ്യസന്ധ്യ വന്നുദിക്കും നിന്റെ ലജ്ജാസിന്ദൂരമായ്
പൂവിടരും കവിതപോലെ തേനുതിരും പ്രേമംപോലെ
ഭൂമിയില്‍ നാമെന്നിനിയും ഒന്നുചേരുമോമലാളെ

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍ സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍ സുഖമറിയാതെ സുഖമറിയാതെ 

Download

Monday, November 21, 2011

പാട്ടില്‍ ഈ പാട്ടില്‍ (Pattil Ee Pattil)

ചിത്രം:പ്രണയം (Pranayam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:ശ്രേയ ഘോശാല്‍

ആ ആ ആ  ആ ആ ആ ആ ആ

പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീര്‍ പൂക്കള്‍ ചൂടി ഈ രാവൊരുങ്ങിയില്ലേ
എന്‍ നെഞ്ചിലൂറും ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ

ആ ആ ആ  ആ ആ ആ ആ ആ

സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ എരിയും സൂര്യനാരോ
കടലല തൊടുനിറമാര്‍ന്നു നിന്‍ കവിളിലും അരുണിമ പൂത്തുവോ
പ്രണയമൊരസുലഭ മധുരമാം നിര്‍വൃതി

ഒഴുകും പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ

ആയിരം പൊന്‍മയൂരം കടലില്‍ നൃത്തമാടും
ആയിരം ജ്വാലയായ്  കതിരോന്‍ കൂടെയാടും
പകലൊളി ഇരവിനെ വേഴ് ക്കുമീ മുകിലുകള്‍ പറവകള്‍ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമാം  നിര്‍വൃതി

ഒഴുകും  പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീര്‍ പൂക്കള്‍ ചൂടി ഈ രാവൊരുങ്ങിയില്ലേ

Download

പ്രേമിക്കുമ്പോള്‍ നീയും (Premikkumbol Neeyum)

ചിത്രം:സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ (Salt And Pepper)
രചന:റഫീക്ക് അഹമദ്
സംഗീതം:ബിജിപാല്‍
ആലാപനം:പി.ജയചന്ദ്രന്‍ ,നേഹ നായര്‍

പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍
ഓളങ്ങള്‍തന്‍ ഏതോ തേരില്‍ പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ

പ്രണയമേ നീ മുഴുവനായീ മധുരിതമെങ്കിലും
എരിയുവതെന്റെ സിരയിലാകെ പരവഷമെങ്ങനെ
ഒരു മലരിതളാല്‍ മലര്‍വനി തീര്‍ക്കും വിരഹനിലാവായ്
മരുവും തീര്‍ക്കും പ്രേമം

പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍

ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാന്‍ തിരിയില്‍ വീഴാം പിടയുവതെന്തിനോ
നിഴലുകള്‍ ചായും സന്ധ്യയിലാണോ പുലരിയിലാണോ
ആദ്യം കണ്ടു നമ്മള്‍

പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍
ഓളങ്ങള്‍തന്‍ ഏതോ തേരില്‍ പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ

വെള്ളാരം കുന്നിലേറി (Vellaram Kunnileri)

ചിത്രം: സ്വപ്ന സഞ്ചാരി (Swapna Sanchari)
രചന:റഫീക്ക് അഹമ്മദ്
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:സുദീപ് കുമാര്‍ ,ചിത്ര

വെള്ളാരം കുന്നിലേറി മുന്നാഴി പൂവ് തേടി
വിണ്ണോളം കൈനീട്ടി നിന്നതാരെ നിന്നതാരെ
ചെന്തെങ്ങിന്‍ പീലി വീശി നെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്‌നങ്ങള്‍ നെയ്തതാരെ നെയ്തതാരെ

മഴയിലുണരുന്നൊരീ വയല്‍ നിരകളില്‍ പുളകമണിമാലകള്‍ കളിചിരികളായ്
ചക്കര തേന്മാവ് പുത്തരി കായ്ക്കുമ്പം തത്തകള്‍ പാടുന്ന കിന്നാരം
ഇത്തിരി പൂകൊണ്ടു ചുറ്റിലും പൂക്കാലം പിച്ചക കാടിന്റെ പൂത്താലം
നിറ മേഘങ്ങള്‍ കുടമേന്തുന്നു കുളിരൂഞാലില്‍ വരുമോ

വെള്ളാരം കുന്നിലേറി മുന്നാഴി പൂവ് തേടി
വിണ്ണോളം കൈനീട്ടി നിന്നതാരെ നിന്നതാരെ

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ

അലകള്‍ ഞൊറിയുന്നൊരീ കുളിരരുവിയില്‍
പുതിയ പുലര്‍ വേളകള്‍ കസവിഴകളായ്
നെറ്റിയില്‍ ചാന്തുള്ള ചെമ്മണി ചേലുള്ള തുമ്പിതള്‍ തംബുരു മൂളാറായ്
കിന്നരി കാവിലെ കൊന്നകള്‍ പൂക്കുമ്പോള്‍ കുഞ്ഞിളം കാറ്റിന്റെ തേരോട്ടം
ഇനി എന്നെന്നും മലര്‍ കൈനീട്ടം കണി കാണാനായ് വരുമോ

വെള്ളാരം കുന്നിലേറി മുന്നാഴി പൂവ് തേടി
വിണ്ണോളം കൈനീട്ടി നിന്നതാരെ നിന്നതാരെ
ചെന്തെങ്ങിന്‍ പീലി വീശി നെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്‌നങ്ങള്‍ നെയ്തതാരെ നെയ്തതാരെ

Download