Wednesday, December 29, 2010

മായാമയൂരം (Mayamayooram)

ചിത്രം:വടക്കുനോക്കിയെന്ത്രം (Vadakkunokkiyenthram)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:എം.ജി.ശ്രീകുമാർ

മ്  മ്  മ്  മ്  മ്  മ്  ആ ആ ആ ആ ആ ആ
മായാമയൂരം പീലിനീര്‍ത്തിയോ ആശാമരാളം താളമേകിയോ
പ്രിയമാനസം ഭാവാര്‍ദ്രമായ് നവരാഗഭാവനയില്‍
മായാമയൂരം പീലിനീര്‍ത്തിയോ ആശാമരാളം താളമേകിയോ

അകലെ വിഭാതരാഗം തേടീ മാലിനി
അകലെ വിഭാതരാഗം തേടീ മാലിനി
അഴകിന്‍ തുഷാരബിന്ദുപോല്‍ തേടീ സംഗമം
അരികേ ആ ആ ആ
അരികേ സൂര്യകാന്തി വിടരും മോഹമര്‍മ്മരം ഉള്ളിന്റെയുള്ളില്‍

മായാമയൂരം പീലിനീര്‍ത്തിയോ ആശാമരാളം താളമേകിയോ

മിന്നാട ചാര്‍ത്തിയാടീ വാടാമല്ലികള്‍
മിന്നാട ചാര്‍ത്തിയാടീ വാടാമല്ലികള്‍
കാറ്റിന്‍ ഇളംതലോടലില്‍ ഇളകീ പൂവനം
ഇലകള്‍ ആ ആ ആ
ഇലകള്‍ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം ഉള്ളിന്റെയുള്ളില്‍

മായാമയൂരം പീലിനീര്‍ത്തിയോ ആശാമരാളം താളമേകിയോ
പ്രിയമാനസം ഭാവാര്‍ദ്രമായ് നവരാഗഭാവനയില്‍
മായാമയൂരം പീലിനീര്‍ത്തിയോ ആശാമരാളം താളമേകിയോ

Download

പാതിമെയ് (Pathimey)

ചിത്രം:പാവം പാവം രാജകുമാരന്‍ ( Pavam Pavam Rajakumaran)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌ 

പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ
രാവിന്‍ നീല കലികയില്‍ ഏകദീപം നീ
പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ
രാവിന്‍ നീല കലികയില്‍ ഏകദീപം നീ
പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ

അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍
അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി
ഏതോ കുഴലില്‍ തെളിയും സ്വരജതിപോലെ
എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു

പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ

കനകാംബരങ്ങള്‍ പകരുന്നു കൗതുകം
കനകാംബരങ്ങള്‍ പകരുന്നു കൗതുകം
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു

പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ
രാവിന്‍ നീല കലികയില്‍ ഏകദീപം നീ
പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ

Download

പൂമകള്‍ വാഴുന്ന (Poomakal Vazhunna)

ചിത്രം:കാറ്റ് വന്നു വിളിച്ചപ്പോള്‍ (Kattu Vannu Vilichappol)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
കന്നിത്തെളിമഴ പെയ്തനേരം എന്റെ മുന്നില്‍ നീയാകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂവിനെ തൊട്ട്  തഴുകിയുണര്‍ത്തുന്ന സൂര്യകിരണമായ്‌ വന്നു
പൂവിനെ തൊട്ട്  തഴുകിയുണര്‍ത്തുന്ന സൂര്യകിരണമായ്‌ വന്നു
വേനലില്‍ വേവുന്ന മണ്ണിനു ദാഹനീരേകുന്ന മേഘമായ് വന്നു
പാടിത്തുടിച്ചു കുളിച്ചുകേറും തിരുവാതിരപ്പെണ്‍കിടാവോര്‍ത്തുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തുനിന്നൊരാ പ്രേമസ്വരൂപനോ വന്നു
പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തുനിന്നൊരാ പ്രേമസ്വരൂപനോ വന്നു
കോരിത്തരിച്ചു നീ നോല്‍ക്കിനില്‍ക്കെ മുകില്‍ക്കീറില്‍ നിന്നമ്പിളി മാഞ്ഞു
ആടിത്തിമിര്‍ത്ത മഴയുടെയോര്‍മ്മകള്‍ ആലിലത്തുമ്പിലെ തുള്ളികളായ്
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
കന്നിത്തെളിമഴ പെയ്തനേരം എന്റെ മുന്നില്‍ നീയാകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

Download

മധുരം ജീവാമൃത (Madhuram Jeevamrutha)

ചിത്രം:ചെങ്കോല്‍ (Chenkol)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ആ....ആ ....ആ.........ആ....ആ....ആ..
മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു

സൗഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ ഏകാന്ത യാമവീഥിയില്‍
സൗഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ ഏകാന്ത യാമവീഥിയില്‍
താന്തമാണെങ്കിലും ആ....ആ...
താന്തമാണെങ്കിലും പാതിരക്കാറ്റിലും
വാടാതെ നില്‍ക്കുമെന്റെ  ദീപകം
പാടുമീ സ്നേഹരൂപകം പോലെ

മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലിന്‍ നീഹാര ബിന്ദു ചൂടുവാന്‍
ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലിന്‍ നീഹാര ബിന്ദു ചൂടുവാന്‍
താന്തമാണെങ്കിലും ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്റെ ചേതന
നിന്‍ വിരല്‍ പ്പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍

മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു

Download

Tuesday, December 28, 2010

ഇത്ര മധുരിക്കുമോ (Ithra Madhurikkumo)

ചിത്രം:ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ (Five Star Hospital)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്

ആ.....ആ.....ആ.....ആ......ആ
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ
ഇതുവരെ ചൂ‍ടാത്ത പുളകങ്ങള്‍ ഇതളിട്ടു വിടരുന്ന സ്വപ്‌നങ്ങള്‍
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ

ഈ നീലമിഴിയില്‍ ഞാനലിയുമ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ
ഈ നീലമിഴിയില്‍ ഞാനലിയുമ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ
ഈ മണിമാറില്‍ തല ചായ്‌ക്കുമ്പോള്‍ ജന്മം സഫലം തന്നെ
ആ....ആ....ആ.........ആ......ആ.......ആ......
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ

എന്‍ മനമാകും വല്ലകിയില്‍ നീ ഏഴു സ്വരങ്ങളുണര്‍ത്തി
എന്‍ മനമാകും വല്ലകിയില്‍ നീ ഏഴു സ്വരങ്ങളുണര്‍ത്തി
ഏകാന്തതയുടെ പാഴ്‌മരുവില്‍ നീ ഏഴു നിറങ്ങള്‍ ചാര്‍ത്തി
ആ.....ആ........ആ.......ആ.......ആ........

ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ
ഇതുവരെ ചൂ‍ടാത്ത പുളകങ്ങള്‍ ഇതളിട്ടു വിടരുന്ന സ്വപ്‌നങ്ങള്‍
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ
ആ.....ആ........ആ.......ആ.......ആ.......
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ
സരിഗ രിഗമ ഗമപ മപധ പധനിസ
ഗരിഗരിസനി രിസരിസനിധ സനിധപ മഗരിഗസ
സനിധപ മഗരിഗസ... സനിധപ മഗരിഗസ...
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ

Download

നിലാവിന്റെ (Nilavinte)

ചിത്രം:അഗ്നിദേവന്‍ (Agnidevan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ

തങ്കമുരുകും നിന്റെ മെയ്‌ തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലാഷത്താല്‍ എണ്ണ പകരുമ്പോള്‍
തെച്ചിപ്പൂം ചോപ്പില്‍ തത്തും ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റില്‍ കൊഞ്ചുമ്പോള്‍ എന്തിനീ നാണം തേനിളം നാണം

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ

മേട മാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്റെയോമല്‍പ്പാവാട തുമ്പുലയ്ക്കുമ്പോള്‍
ചാഞ്ചക്കം ചെല്ലക്കൊമ്പില്‍ ചിങ്കാരച്ചേലില്‍ മെല്ലെ
താഴമ്പൂവായ് തുള്ളുമ്പോള്‍ നീയെനിക്കല്ലേ നിന്‍ പാട്ടെനിക്കല്ലേ

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
മ്    മ്    മ്    മ്    മ്     മ്  

Download

Monday, December 27, 2010

കടലിന്നഗാധമാം (Kadalinnagathamam)

ചിത്രം:സുകൃതം (Sukrutham)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ബോംബെ രവി
ആലാപനം‌:യേശുദാസ്‌,ചിത്ര

കടലിന്നഗാധമാം നീലിമയില്‍
കടലിന്നഗാധമാം നീലിമയില്‍
കടലിന്നഗാധമാം നീലിമയില്‍ കതിര്‍ ചിന്നും മുത്തുപോലെ പവിഴംപോലെ
കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും അറിയാതെ കാത്തുവച്ചതേതു രാഗം
അരുമയാം അനുരാഗപത്മരാഗം
കതിര്‍ ചിന്നും മുത്തുപോലെ പവിഴംപോലെ
കടലിന്നഗാധമാം നീലിമയില്‍

നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍ ചെമ്മണി മാണിക്യം
നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍ ചെമ്മണി മാണിക്യം
എന്റെ മനസ്സിന്നഗാധഹ്രദത്തിലുണ്ടിന്നതെടുത്തുകൊള്‍ക
ആ.....ആ.....ആ....ആ......
കടലിന്നഗാധമാം നീലിമയില്‍
കടലിന്നഗാധമാം നീലിമയില്‍

നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍ ഹൃത്തടം വേദിയാക്കൂ
നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍ ഹൃത്തടം വേദിയാക്കൂ
എന്നന്തരംഗനികുഞ്ജത്തിലേതോ ഗന്ധര്‍വര്‍ പാടാന്‍ വന്നൂ
ആ.....ആ.......ആ.......ആ......ആ......

കടലിന്നഗാധമാം നീലിമയില്‍
കടലിന്നഗാധമാം നീലിമയില്‍ കതിര്‍ ചിന്നും മുത്തുപോലെ പവിഴംപോലെ
കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും അറിയാതെ കാത്തുവച്ചതേതു രാഗം
അരുമയാം അനുരാഗപത്മരാഗം
കതിര്‍ ചിന്നും മുത്തുപോലെ പവിഴംപോലെ
കടലിന്നഗാധമാം നീലിമയില്‍
കടലിന്നഗാധമാം നീലിമയില്‍

Download

ആദ്യമായ് കണ്ടനാള്‍ (Adyamay Kandanal)

ചിത്രം:തൂവല്‍ കൊട്ടാരം (Thooval Kottaram)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌,ചിത്ര

ആ ആ ആ ആ ആ ആ ആ ആ ആ

ആദ്യമായ്  കണ്ടനാള്‍ പാതി വിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ പ്രിയസഖി
ആദ്യമായ്  കണ്ടനാള്‍ പാതി വിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ പ്രിയസഖി
ആദ്യമായ്  കണ്ടനാള്‍

ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങളെന്തിനു പൊന്മയില്‍ പീലിയാല്‍ എഴുതി നീ
ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങളെന്തിനു പൊന്മയില്‍ പീലിയാല്‍ എഴുതി നീ
പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍ പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍
പ്രണയമെന്നല്ലോ പറഞ്ഞു നീ അന്നു നിന്‍ കാമിനിയായ്  ഞാന്‍

ഈ സ്വരം കേട്ട നാള്‍ താനെ പാടിയെന്‍ തംബുരു
എന്റെ കിനാവിന്‍ താഴംപൂവിലുറങ്ങി നീ ശലഭമായ്
ആദ്യമായ്  കണ്ടനാള്‍

ഉറങ്ങും കനവിനെ എന്തിനു വെറുതെ ഉമ്മകള്‍ കൊണ്ടു നീ മെല്ലെ ഉണര്‍ത്തി
ഉറങ്ങും കനവിനെ എന്തിനു വെറുതെ ഉമ്മകള്‍ കൊണ്ടു നീ മെല്ലെ ഉണര്‍ത്തി
മൊഴികളിലലിയും പരിഭവമോടെ മൊഴികളിലലിയും പരിഭവമോടെ
അരുതരുതെന്നെന്തെ പറഞ്ഞു നീ തുളുമ്പും മണിവീണ പോലെ

ഈ സ്വരം കേട്ട നാള്‍ താനെ പാടിയെന്‍ തംബുരു
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ പ്രിയസഖി

Download

ഇല കൊഴിയും (Ila Kozhiyum)

ചിത്രം:വര്‍ഷങ്ങള്‍ പോയതറിയാതെ (Varshangal Poyathariyathe)
രചന:കോട്ടക്കല്‍ കുഞ്ഞി മൊയ് തീന്‍ കുട്ടി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

മ്....മ്.....മ്......മ്.....മ്......മ്......മ്.....
ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം
ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി  മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ് ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും ആ കാട്ടു തീയില്‍

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി  മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളില്‍

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി  മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം
ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മ്.....മ്....മ്.............മ്............മ്........

Download

Sunday, December 26, 2010

മനസ്സില്‍ നിന്നും (Manassil Ninnum)

ചിത്രം:കടിഞ്ഞൂല്‍ കല്യാണം (Kadinjool Kalyanam)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം
കനവില്‍ നിന്നും കനവിലൂടൊരു മടക്കസഞ്ചാരം
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം

ഋതുഭേദമാറും തുടര്‍ന്നു വന്നാലേ വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ വിനോദങ്ങളെല്ലാം മധുരങ്ങളാകൂ
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം
കനവില്‍ നിന്നും കനവിലൂടൊരു മടക്കസഞ്ചാരം
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം

ഇണക്കങ്ങളോരോ പിണക്കങ്ങളേയും മറന്നാല്‍ ബന്ധം പവിത്രമാകും
ഇടക്കാല വാഴ്വിന്‍ ജ്യാമിതിക്കുള്ളില്‍ നാം ജലപ്പോളയേക്കാള്‍ ക്ഷണഭംഗുരങ്ങള്‍
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ വികാരമില്ലെങ്കില്‍ വിവാദമുണ്ടോ
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ വികാരമില്ലെങ്കില്‍ വിവാദമുണ്ടോ

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം
കനവില്‍ നിന്നും കനവിലൂടൊരു മടക്കസഞ്ചാരം
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം

Download

മകളെ പാതി (Makale Pathi)

ചിത്രം:ചമ്പക്കുളം തച്ചന്‍ (Chambakkulam Thachan)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌ ,ലതിക

മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ
മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ
കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നോ
ഈ കൊതുമ്പു കളിയോടം കാണാത്ത തീരം അണയുന്നോ
മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ

കുഞ്ഞു താരമായി ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍
തഴുകി വീണ്ടുമൊരു തളിരു പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ
അലസ മൃദുലമഴകേ....
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...
മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ

ഇന്നിതാ എന്റെ കൈക്കുടന്നയില്‍ പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ മണ്‍ചിരാതിന്റെ നാളമായി
കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും....ഇനിയുരങ്ങാരിരാരിരോ
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...
മ്....മ്.....മ്.....മ്......മ്.......

Download

ഒളിക്കുന്നുവോ (Olikkunnuvo)

ചിത്രം:ചമ്പക്കുളം തച്ചന്‍ (Chambakkulam Thachan)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മ്...മ്.....മ്.....മ്.......മ്.....ഓ.....ഓ.....ഓ.....ഓ....
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍
ചിരി ചിപ്പി ചോരും ഇളം മുത്തിലൊന്നേ
കൊരുത്തുള്ളൂ ചുണ്ടില്‍ മാപ്പു നീ തരൂ തരൂ തരൂ
ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍

പായിപ്പാട്ടെ ഓടി വള്ളമായൊരെന്‍ മോഹക്കായല്‍ മോടി വള്ളമാണു നീ
പായിപ്പാട്ടെ ഓടി വള്ളമായൊരെന്‍ മോഹക്കായല്‍ മോടി വള്ളമാണു നീ
മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാന്‍
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം
മിനുങ്ങുന്നൊരെന്‍ നുണുങ്ങോളമേ

ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍

പാലച്ചോട്ടില്‍ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്
പാലച്ചോട്ടില്‍ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്
നിറഞ്ഞ നിന്‍ മൗനം പാടും പാട്ടിന്‍ താളം ഞാന്‍
ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍
മനക്കൂട്ടിലെ മണി പൈങ്കിളീ

ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍
ചിരി ചിപ്പി ചോരും ഇളം മുത്തിലൊന്നില്‍
കൊരുത്തുള്ളൂ ചുണ്ടില്‍ മാപ്പു നീ തരൂ തരൂ തരൂ
ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍

Download

മാനേ മലരമ്പന്‍ (Mane Malaramban)

ചിത്രം:അയാള്‍ കഥ എഴുതുകയാണ്  (Ayal Kadha Ezhuthukayanu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി
സരിനിസ പനിമപ ഗമപനിസഗമ
പമഗരി മഗരിസ രിസനിധ സനിധപ നിധപമ ധപമഗ
പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ
സഗമ ഗമപ പ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി

മാനേ....
മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ .മാ...നേ

പിടിച്ചുകെട്ടും കരളിലെ തടവറയില്‍ കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ
പിടിച്ചുകെട്ടും കരളിലെ തടവറയില്‍ കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..ആ ആ
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും നോക്കിനില്‍ക്കാന്‍ എന്തുരസം ..നിന്നഴക്‌...

മാ.നേ....
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ്‌ തലോടും സ്വര്‍ണ്ണമാനേ
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ്‌ തലോടും സ്വര്‍ണ്ണമാനേ
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര തേനുറയും ചെമ്പനിനീര്‍ പൂവഴക്

മാനേ.. മാനേ..മാനേ..മാ...നേ..

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ മാ...നേ..
മാ...നേ..

Download

വിശ്വം കാക്കുന്ന (Viswam Kakkunna)

ചിത്രം:വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (Veendum Chila Veettukaryangal)
രചന:സത്യന്‍ അന്തിക്കാട്‌ 
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ
ആത്മാവിലെരിയുന്ന തീയണയ്‌ക്കൂ
നിന്‍ ആത്മചൈതന്യം നിറയ്‌ക്കൂ
ആത്മചൈതന്യം നിറയ്‌ക്കൂ
വിശ്വം കാക്കുന്ന നാഥാ

ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍ ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍ ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും കാരുണ്യമെന്നില്‍ ചൊരിയേണമേ
കാരുണ്യമെന്നില്‍ ചൊരിയേണമേ

വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ
ആത്മാവിലെരിയുന്ന തീയണയ്‌ക്കൂ
നിന്‍ ആത്മചൈതന്യം നിറയ്‌ക്കൂ
ആത്മചൈതന്യം നിറയ്‌ക്കൂ
വിശ്വം കാക്കുന്ന നാഥാ

അകലാതെയകലുന്നു സ്നേഹാംബരം നീയറിയാതെ പോകുന്നു എന്‍ നൊമ്പരം
അകലാതെയകലുന്നു സ്നേഹാംബരം നീയറിയാതെ പോകുന്നു എന്‍ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീര്‍ അന്യനാണെങ്കിലും എന്റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍ ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍

വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ
ആത്മാവിലെരിയുന്ന തീയണയ്‌ക്കൂ
നിന്‍ ആത്മചൈതന്യം നിറയ്‌ക്കൂ
ആത്മചൈതന്യം നിറയ്‌ക്കൂ
വിശ്വം കാക്കുന്ന നാഥാ

Download

ഇത്രമേല്‍ എന്നെ (Ithramel Enne)

ചിത്രം:നോവല്‍ (Novel)
രചന:ഈസ്റ്റ്‌  കോസ്റ്റ് വിജയന്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,സുജാത

ആ  ആ  ആ  ആ  ആ  ആ  ആ  ആ 
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനു നീയെന്നെ വിട്ടകന്നു
എവിടെയോ പോയ്മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എല്ലാം സഹിച്ചു നീ എന്തേ
ദൂരെ മാറിയകന്നു നിന്നു മൗനമായ് മാറിയകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം അറിഞ്ഞ നീ എന്തേ എന്നെ മാടിവിളിച്ചില്ലാ‍
ഒരിക്കലും അരുതേ എന്നു പറഞ്ഞില്ലാ
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍

അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ
ഒരുനാളുമകലാതിരുന്നേനെ
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ
ആ ഹൃദയത്തിന്‍ സ്പന്ദനനമായ്  മാറിയേനെ
ഞാന്‍ അരുതേ എന്നു പറഞ്ഞില്ലയെങ്കിലും എന്തേ അരികില്‍ നീ വന്നില്ലാ
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ
എന്‍ ഹൃദയത്തിന്‍ സ്പന്ദനനമായ് മാറിയില്ലാ
നീ ഒരിക്കലും സ്പന്ദനനമായ് മാറിയില്ലാ

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി
നിനക്കായ് തോഴാ പുനര്‍ജനിക്കാം ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി
നിനക്കായ് തോഴി പുനര്‍ജനിക്കാം ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍

Download

Thursday, December 23, 2010

മഞ്ഞക്കിളിയുടെ (Manjakkiliyude)

ചിത്രം:കന്മദം (Kanmadam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകയ്യില്‍ കുസൃതിയ്ക്കു വളകളുണ്ടേ
മഞ്ഞക്കിളിയുടെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ...ഓ...ഓ...

വരമഞ്ഞള്‍ തേച്ചു കുളിയ്ക്കും പുലര്‍കാലസന്ധ്യേ നിന്നേ
തിരുതാലി ചാര്‍ത്തും കുഞ്ഞുമുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവില്‍ത്തിടമ്പേ നിന്റെ
മണിനാവില്‍ മുത്തും രാത്രി നിഴലോ തിങ്കളോ
കുടനീര്‍ത്തുമാകാശം കുടിലായി നില്‍ക്കും ദൂരെ
ഒഴിയാക്കിനാവെല്ലാം മഴയായി തുളുമ്പും ചാരേ
ഒരുപാടു സ്നേഹം തേടും മനസ്സിന്‍ പുണ്യമായി

മഞ്ഞക്കിളിയുടെ..........
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ...ആ...ആ...ആ...

ഒരു കുഞ്ഞുകാറ്റ് തൊടുമ്പോള്‍ കുളിരുന്ന കായല്‍പ്പെണ്ണിന്‍
കൊലുസ്സിന്റെ കൊഞ്ചല്‍ നെഞ്ചിലുണരും രാത്രിയില്‍
ഒരു തോണിപ്പാട്ടിലലിഞ്ഞെന്‍ മനസ്സിന്റെ മാമ്പൂമേട്ടില്‍
കുറുകുന്നു മെല്ലേ കുഞ്ഞുകുറുവാല്‍മൈനകള്‍
മയില്‍പ്പീലി നീര്‍ത്തുന്നു മധുമന്ദഹാസം ചുണ്ടില്‍
മൃദുവായി മൂളുന്നു മുളവേണുനാദം നെഞ്ചില്‍
ഒരുപാടു സ്വപ്നം കാണും മനസ്സിന്‍ പുണ്യമായി

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകയ്യില്‍ കുസൃതിയ്ക്കു വളകളുണ്ടേ
മഞ്ഞക്കിളിയുടെ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ......
ഓ...ഓ...ഓ.............

Download

Monday, December 20, 2010

പിന്നെ എന്നോടൊന്നും (Pinne Ennodonnum)

ചിത്രം:ശിക്കാര്‍ (Shikkar)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
ആ  ആ  ആ  ആ ആ  ആ  ആ  ആ

പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളില്‍ ഒരു തൂവലുമായ് അകലെ നില്പൂ ജല  മൗനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

തിരിതാഴും സന്ധ്യാസൂര്യന്‍ നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ  ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തേ കണ്‍നിറയെ കണ്ടോട്ടെ നിന്‍
കവിളത്തെ അമ്മച്ചിമിഴിന്‍ പാല്‍മധുരം
നാത്തുമ്പില്‍ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം

പിന്നെ.....പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

മുടി മാടിക്കെട്ടാന്‍ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താല്‍ ഞാന്‍ ഉമ്മ വെച്ചൂ
വെയിലാല്‍ നീ വാടും നേരം തണലായ് ഞാന്‍ നിന്നൂ ചാരെ
എരിവേനല്‍ കാറ്റില്‍ നിന്നും കാത്തു വെച്ചൂ
മൊഴിയറിയാ മക്കള്‍ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നേ
നിന്നെ കിനാവ് കൊണ്ടു താരാട്ടാം

പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളില്‍ ഒരു തൂവലുമായ് അകലെ നില്പൂ ജല  മൗനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
ആ  ആ  ആ  ആ ആ  ആ  ആ  ആ

Download

Sunday, December 19, 2010

ഇന്നുമെന്റെ കണ്ണുനീരില്‍ (Innumente Kannuneeril)

ചിത്രം:യുവജനോത്സവം (Yuvajanolsavam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഇന്നുമെന്റെ കണ്ണുനീരില്‍ ..... നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും പൂക്കൂന പൊന്‍പണം പോല്‍
നിന്‍ പ്രണയ പൂ‍ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടി വരും

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍
നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

Download

ഒറ്റക്കമ്പി (Ottakkambi)

ചിത്രം:തേനും വയമ്പും (Thenum Vayambum)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍
ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍ ഈ സ്വര ജതിയില്‍
ഈ വരിശകളില്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍

നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍
നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍
എന്നും ഉള്ളിലെ ദാഹമെങ്കിലും
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍

നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍
ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍ ഈ സ്വര ജതിയില്‍
ഈ വരിശകളില്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍

Download

മഞ്ഞിന്‍ ചിറകുള്ള (Manjin Chirakulla)

ചിത്രം:സ്വാഗതം (Swagatham)
രചന:ബിച്ചു തിരുമല
സംഗീതം:രാജാമണി
ആലാപനം:ജി.വേണുഗോപാല്‍ ,എം.ജി.ശ്രീകുമാര്‍

മ്.......മ്......മ്........തതനാ...ആ.....ലാ ലാ ലാ ലാലാ ലല്ല ല ല്ല

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന മോഹങ്ങളാണോ തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ

നളിനങ്ങള്‍ നീന്തുന്ന നയനങ്ങളില്‍ നിഴല്‍ പോലെ വന്നു ഞാനേഴഴകേ
നളിനങ്ങള്‍ നീന്തുന്ന നയനങ്ങളില്‍ നിഴല്‍ പോലെ വന്നു ഞാനേഴഴകേ
പവിഴങ്ങള്‍ ചോരുന്ന ചുണ്ടില്‍ നിന്നും പൊഴിയുന്നതെന്നുമെന്‍ നാമമല്ലേ
അറിയാതെ കാല്‍വിരല്‍ കുറിമാനമെഴുതുന്നുവോ
ആ....ആ...ദേവീ..ദേവീ..ദേവീ....ദേവീ..ദേവീ..ദേവീ

അമ്മലയില്  ഇമ്മലയിലൊരൂമക്കൂട്ടില്‍ ചേക്കേറും കിളിയമ്മേ കുക്കൂ കുക്കൂ

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന മോഹങ്ങളാണോ തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ

അതിലോല മോതിരക്കൈ നുണഞ്ഞെന്‍ അകതാരില്‍ പെയ്തു നീ പൂമഴയായ്
അതിലോല മോതിരക്കൈ നുണഞ്ഞെന്‍ അകതാരില്‍ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നില്‍ മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാന്‍ എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ....ദേവീ..ദേവീ..ദേവീ

അമ്മലയില് ഇമ്മലയിലൊരൂമക്കൂട്ടില്‍ ചേക്കേറും കിളിയമ്മേ കുക്കൂ കുക്കൂ
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന മോഹങ്ങളാണോ തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ
ലാല്ല ല്ല ലല്ല ലാല്ല ലാല്ല ലല്ല ലാല്ല
ലാല്ല ല്ല ലല്ല ലാല്ല ലാല്ല ലല്ല ലാല്ല 

Download

ഇരു ഹൃദയങ്ങളില്‍ (Iru Hrudayangalil)

ചിത്രം:ഒരു മെയ് മാസ പുലരിയില്‍ (Oru Maymasa Pulariyil)
രചന:പി.ഭാസ്കരന്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ നവ്യ സുഗന്ധങ്ങള്‍ 
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ ഓ.. ഓ
കൊക്കുകള്‍ ചേര്‍ത്തു മ്..മ്..മ്..ചിറകുകള്‍ ചേര്‍ത്തു ഓ..ഓ..ഓ
കോമള കൂജന ഗാനമുതിര്‍ത്തു

ഓരോ നിമിഷവും ഓരോ നിമിഷവും ഓരോ മദിരാ ചഷകം
ഓരോ ദിവസവും ഓരോ ദിവസവും ഓരോ പുഷ്പ വിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം

ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ നവ്യ സുഗന്ധങ്ങള്‍ 
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ ഓ.. ഓ

വിണ്ണില്‍ നീളെ പറന്നു പാറി പ്രണയ കപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടി തരുണ മരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസ രാസ വിലാസം

ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ നവ്യ സുഗന്ധങ്ങള്‍
ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ നവ്യ സുഗന്ധങ്ങള്‍
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു കൊക്കുകള്‍ ചേര്‍ത്തു
ചിറകുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമള കൂജന ഗാനമുതിര്‍ത്തു 

Download

കാണാനഴകുള്ള (Kananazhakulla)

ചിത്രം:ഊഴം (Oozham)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:ജി.വേണുഗോപാല്‍

കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ
കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെണ്‍കുയിലാളൊത്തു വന്നാട്ടെ
നിന്റെ പെണ്‍കുയിലാളൊത്തു വന്നാട്ടെ

കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ

ധിം തന തന ആ.. ആ
ധൂം തനന തനന ആ..ആ

കല്ലിനുള്ളിലെ ഉറവയുണര്‍ന്നൂ ലല്ലലമൊഴുകി കുളിരരുവീ
കല്ലിനുള്ളിലെ ഉറവയുണര്‍ന്നൂ ലല്ലലമൊഴുകി കുളിരരുവീ
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന ചെല്ലക്കുടവുമായ്‌ വന്നാട്ടെ
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന ചെല്ലക്കുടവുമായ്‌ വന്നാട്ടെ
നിന്റെ പുള്ളോര്‍ക്കുടവുമായ്‌ വന്നാട്ടെ

കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ

ധിം തന തന ആ.. ആ
ധൂം തനന തനന ആ..ആ
അമ്പലനടയിലെ ചമ്പകത്തില്‍ മലരമ്പനും പൊറുതിക്കായ്‌ വന്നിറങ്ങീ
അമ്പലനടയിലെ ചമ്പകത്തില്‍ മലരമ്പനും പൊറുതിക്കായ്‌ വന്നിറങ്ങീ
മാവായ മാവെല്ലാം പൂത്തിറങ്ങീ മണമുള്ള മാണിക്യ പൂത്തിരികള്‍
മാവായ മാവെല്ലാം പൂത്തിറങ്ങീ മണമുള്ള മാണിക്യ പൂത്തിരികള്‍
നിന്റെ മാരനെ എതിരേല്‍ക്കും പൂത്തിരിക്കള്‍

കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെണ്‍കുയിലാളൊത്തു വന്നാട്ടെ
നിന്റെ പെണ്‍കുയിലാളൊത്തു വന്നാട്ടെ
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ...വന്നാട്ടെ വന്നാട്ടെ വന്നാട്ടെ
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ...വന്നാട്ടെ വന്നാട്ടെ വന്നാട്ടെ
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ വന്നാട്ടെ വന്നാട്ടെ വന്നാട്ടെ

Download

Saturday, December 18, 2010

ഓ...മൃദുലേ (O mrudale)

ചിത്രം:ഞാന്‍ ഏകനാണ്  (Njan Ekananu)
രചന:സത്യന്‍ അന്തിക്കാട് 
സംഗീതം:എം.ജി.രാധാകൃഷന്‍
ആലാപനം‌:യേശുദാസ്‌

ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം

എവിടെയാണെങ്കിലും  പൊന്നേ നിന്‍ സ്വരം മധു ഗാനമായ് എന്നില്‍ നിറയും

ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം

കദനമാമിരുളിലും പൊന്നേ നിന്‍ മുഖം നിറ ദീപമായ് എന്നില്‍ തെളിയും

ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം

Download

പുതുമഴയായ് (Puthumazhayay)

ചിത്രം:മുദ്ര (Mudra)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:എം.ജി.ശ്രീകുമാര്‍

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
തടവിലെ കിളികള്‍‌തന്‍ കനവിലെ മോഹമാം
പുഴയിലെ ഓളങ്ങള്‍ തേടും
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
തടവിലെ കിളികള്‍‌തന്‍ കനവിലെ മോഹമാം
പുഴയിലെ ഓളങ്ങള്‍ തേടും
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം

താളം മാറി ഓണക്കാലംപോയി വേലക്കാവില്‍ വര്‍ണ്ണക്കോലം മാറി
തീരം തേടി അന്തിക്കാറ്റുംപോയി കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍ക്കുടന്നയിതിലാത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം
ഉള്‍ക്കുടന്നയിതിലാത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം

കന്നിക്കൊമ്പില്‍ പൊന്നോലക്കൈ തൊട്ടു ഓടക്കാട്ടില്‍ മേഘത്തൂവല്‍ വീണു
ആരംഭത്തില്‍ പൂരക്കാലംപോയി കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരീണമായിന്നു മാറാം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരീണമായിന്നു മാറാം

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
തടവിലെ കിളികള്‍‌തന്‍ കനവിലെ മോഹമാം
പുഴയിലെ ഓളങ്ങള്‍ തേടും
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
മ്..മ്...മ്...മ്...മ്....മ്...ലല്ലല്ലാലാല്ല...ലല്ലല്ലാലാല്ല

Download

താമരക്കിളി (Thamarakkili)

ചിത്രം:മൂന്നാംപക്കം (Moonnampakkam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ചങ്ങാതിയുണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍ക്കു സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി
താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ഒരുവഴിയിരുവഴി പലവഴിപിരിയും മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം
ഒരുനവസംഗമലഹരിയിലലിയാം

ഏ....തന്താനനനാ തന തന്താനനനാ
തന്താനനനാ തന തന്താനനനാ

മദമേകും മണംവിളമ്പി നാളെയും വിളിക്കുമോ
മദമേകും മണംവിളമ്പി നാളെയും വിളിക്കുമോ
പുറവേലിത്തടത്തിലെ പൊന്‍ താഴമ്പൂവുകള്‍
പ്രിയയുടെമനസ്സിലെ രതിസ്വപ്ന കന്യകള്‍
കിളിപ്പാട്ടു വീണ്ടും നമുക്കിന്നുമോര്‍ക്കാം
വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടില്‍ പൂവെയിലിന്‍ നടനം
ആര്‍ത്തുകൈകള്‍ കോര്‍ത്തുനീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാന്‍

താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ചങ്ങാതിയുണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍ക്കു സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി
താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം

തിരയാടും തീരമെന്നും സ്വാഗതമോതിടും
തിരയാടും തീരമെന്നും സ്വാഗതമോതിടും
കവിതപോല്‍തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗസ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്
കടല്‍ത്തിരപാടി നമുക്കേറ്റു പാടാം
പടിഞ്ഞാറുചുവന്നൂ പിരിയുന്നതോര്‍ക്കാം
പുലരിവീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടിനീങ്ങാം
ഇനിയുംതുടര്‍ക്കഥയിതുതുടരാന്‍

താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ചങ്ങാതിയുണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍ക്കു സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി
താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ഒരുവഴിയിരുവഴി പലവഴിപിരിയും മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം
ഒരുനവസംഗമലഹരിയിലലിയാം

Download

സൗപര്‍ണ്ണികാമൃത (Souparnikamrutha)

ചിത്രം:കിഴക്കുണരും പക്ഷി (Kizhakkunarum Pakshi)
രചന:കെ.ജയകുമാര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

സൗപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍
ജഗദംബികേ മൂകാംബികേ
സൗപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

കരിമഷിപടരുമീ കല്‍വിളക്കില്‍
കനകാംഗുരമായ് വിരിയേണേം 
നീ അന്തനാളമായ്  തെളിയേണം

ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളില്‍ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളില്‍ കാലിടറി
കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ അമ്മേ ..... സുരവന്ദിതേ

സൗപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ

സ്വരദലം പൊഴിയുമീ മണ്‍വീണയില്‍
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളില്‍ നിറയേണം
ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി ഗഗനം മഹാമൗന മൗന ഗേഹമായി
ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി ഗഗനം മഹാമൗന ഗേഹമായി
നാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ ...... ഭുവനേശ്വരീ

സൗപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ

Download

പുളിയിലക്കരയോലും (Puliyilakkarayolum)

ചിത്രം:ജാതകം (Jathakam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ്.സോമശേഖരന്‍
ആലാപനം:യേശുദാസ്‌

പുളിയിലക്കരയോലും പുടവ ചുറ്റി കുളുര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ  ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളുര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമിയായ്  എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി
മായാത്ത സൗവര്‍ണ്ണ സന്ധ്യയായ് നീ എന്റെ മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നു ആ  ഞാന്‍ വിസ്മിത നേത്രനായ് നിന്നു

പുളിയിലക്കരയോലും പുടവ ചുറ്റി കുളുര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

മെല്ലേ ഉതിരും വള കിലുക്കം പിന്നേ വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം
തേകി പകര്‍ന്നപ്പോല്‍ തേന്‍ മൊഴികള്‍ നീ എന്‍ ഏകാന്തതയുടെ ഗീതമായി
സുസ്മിതേ നീ വന്നു ആ  ഞാന്‍ വിസ്മയ ലോലനായ് നിന്നു

പുളിയിലക്കരയോലും പുടവ ചുറ്റി കുളുര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളുര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

Download

Thursday, December 16, 2010

പൊന്‍മുരളി (Ponmurali)

ചിത്രം:ആര്യന്‍ (Aryan)
രചന:കൈതപ്രം
സംഗീതം:രഘുകുമാര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

മം..ഉം.ലാലാ ആഹാ
പാപപമരിരിനി നിസരിഗമാഗരിഗാരിസ

പൊന്‍മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ്‌ ആരുമറിയാതെ
പൊന്‍മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ

മാരനുഴിയും പീലി വിരിയും മാരിമുകിലുരുകുമ്പോള്‍
മാരനുഴിയും പീലി വിരിയും മാരിമുകിലുരുകുമ്പോള്‍
തിരകളില്‍ തിരയായ്‌ നുരയുമ്പോള്‍
കഞ്ചുകം കുളിരെ മുറുകുമ്പോള്‍
പവിഴമാ മാറില്‍ തിരയും ഞാന്‍ ആരുമറിയാതെ

പൊന്‍മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ

ലാലാലലാല ലാലാലലാല

സങ്കല്‍പ്പ മന്ദാരം തളിരിടും രാസ കുഞ്ചങ്ങളില്‍
സങ്കല്‍പ്പ മന്ദാരം തളിരിടും രാസ കുഞ്ചങ്ങളില്‍
കുങ്കുമം കവരും സന്ധ്യകളില്‍ അഴകിലെ അഴകായ്‌ അലയുമ്പോള്‍
കാണ്മു നാം അരികെ ശുഭകാലം ആരുമറിയാതെ

പൊന്‍മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ്‌ ആരുമറിയാതെ
തമ്തനന താനാരോ തമ്തന ന താനാരോ ലാലലാ ലാലലാ

Download

വേഴാമ്പല്‍ (Vezhambal)

ചിത്രം:ഓളങ്ങള്‍ (Olangal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌

ലാലാലാലാല വേഴാമ്പല്‍ കേഴും
ലാലാലാലാല വേനല്‍ കുടീരം
ലാലാലാലാല ലാലാലാലാല ലാ
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
ഏകകിനീ നിന്നോര്‍മ്മകള്‍ എതോ നിഴല്‍ ചിത്രങ്ങളായ്‌
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ

ലാലാലാലാല ലാലാലാലാല ലാ
ലാലാലാലാല ലാലാലാലാല ലാ
ലാലാലാലാല ലാലാലാലാല ലാ
ലാലാലാലാല ലാലാലാലാല ലാ

ഈ വഴി ഹേമന്തം എത്ര വന്നു ഈറനുടുത്തു കൈകൂപി നിന്നു
എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍ പുഷ്പ പാത്രങ്ങളില്‍ തേന്‍ പകര്‍ന്നു
മായിക മോഹമായ്‌ മാരിവില്‍ മാലയായ്‌ മായുന്നുവോ മായുന്നുവോ
ഓര്‍മ്മകള്‍ കേഴുന്നുവോ

വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ ഏകകിനീ നിന്നോര്‍മ്മകള്‍
എതോ നിഴല്‍ ചിത്രങ്ങളായ്‌
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ

ലാലാലാലാ ലാലാലാലാലാ ലാലാലാലാ

ജീവനില്‍ കണ്ണുനീര്‍ വാറ്റി വയ്ക്കും ഈ വെറും ഓര്‍മ്മകള്‍ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നില്‍ക്കും പൂവിതള്‍ത്തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ വാടികളില്‍ വണ്ടുകളായ്‌
ഓര്‍മ്മകള്‍ പാറുന്നുവോ

വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ ഏകകിനീ നിന്നോര്‍മ്മകള്‍
എതോ നിഴല്‍ ചിത്രങ്ങളായ്‌
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
ലാലാലാലാല ലാലാലാലാല ലാ

Download

Tuesday, December 14, 2010

മുള്ളുള്ള മുരിക്കിന്മേല്‍ (Mullulla Murikkinmel)

ചിത്രം:വിലാപങ്ങള്‍ക്കപ്പുറം (Vilapangalkkappuram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:മഞ്ജരി

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ മുത്തുപോലെ തുടുത്തൊരു പനിനീരേ പനിനീരേ
കാറ്റൊന്നടങ്ങിയാല്‍ കരള്‍ നൊന്തു പിടയുന്ന കണ്ണാടി കവിളത്തെ കണ്ണുനീരേ കണ്ണുനീരേ
മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ മുത്തുപോലെ തുടുത്തൊരു പനിനീരേ

മാടപ്പിറാവിന്റെ മനസ്സുള്ള നിന്റെ മാറില്‍ മൈലാഞ്ചി ചോരകൊണ്ടു വരഞ്ഞതാരെ
മാടപ്പിറാവിന്റെ മനസ്സുള്ള നിന്റെ മാറില്‍ മൈലാഞ്ചി ചോരകൊണ്ടു വരഞ്ഞതാരെ
മൊഞ്ചേറും ചിറകിന്റെ തൂവല്‍ നുള്ളി എടുത്തിട്ടു പഞ്ചാര വിശറി വീശി തണുത്തതാരെ

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ മുത്തുപോലെ തുടുത്തൊരു പനിനീരേ

നെഞ്ചില്‌ തിളക്കണ സങ്കട കടലുമായി എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ
നെഞ്ചില്‌ തിളക്കണ സങ്കട കടലുമായി എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ
മൊയ്യ്‌ മായും മിഴിതുമ്പില്‍ നീ കൊളുത്തും വിളക്കല്ലേ നാളത്തെ ഇരുട്ടത്തെ വെളിച്ചം കണ്ണേ

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ മുത്തുപോലെ തുടുത്തൊരു പനിനീരേ പനിനീരേ

Download

രാക്കിളിതന്‍ (Rakkilithan)

ചിത്രം:പെരുമഴക്കാലം (Perumazhakkalam)
രചന:റഫീഖ് അഹമ്മദ് 
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:എം.ജയചന്ദ്രന്‍

രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍ പുണരുകയാണുടല്‍ മുറുകെ
പാതിവഴിയില്‍ കുതറിയ കാറ്റിന്‍‍ വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ പേരറിയാത്ത വികാരം

രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം 

നീലരാവിന്‍ താഴ്‌വര നീളേ നിഴലുകള്‍ വീണിഴയുമ്പോള്‍
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍ കാല്‍പ്പെരുമാറ്റമുണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍ മിന്നലിലേതൊരു സ്വപ്നം
ഈ മഴ തോരും പുല്‍ക്കതിരുകളില്‍ നീര്‍മണി വീണുതിളങ്ങും

രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

Download

Sunday, December 12, 2010

ഉണരുമീ ഗാനം (Unarumee Ganam)

ചിത്രം:മൂന്നാംപക്കം (Moonnampakkam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം:ജി.വേണുഗോപാല്‍ 

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന്‍ മലര്‍ പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിന്‍ മലര്‍ പാദം പെയ്ത പുളകം
എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നിന്‍
വിടര്‍ന്നൂ മരുഭൂവിന്‍ എരിവെയിലിലും പൂക്കള്‍

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

കുക്കു കുക്കു കുക്കു കുക്കു കുക്കു കുക്കു കുക്കു
കുക്കു കുക്കു കുക്കു കുക്കു കുക്കു കുക്കു കുക്കു

നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി
നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ
വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ
എന്നില്‍ നിന്നോര്‍മയും പൂക്കളം തീര്‍പ്പൂ
മറയായ്കെ മധുരം ഉറഞ്ഞു കൂടും നിമിഷം

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ് 

Download

കളിപ്പാട്ടമായ് (Kalippattamay)

ചിത്രം:കളിപ്പാട്ടം (Kalippattam)
രചന:കോന്നിയൂര്‍ ഭാസ് 
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂടു കൂട്ടുന്നു ഞാന്‍ ദേവീ
കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ
മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ
മനപ്പന്തലിന്‍ മഞ്ചലില്‍ മൗനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നു
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍‌പൈങ്കിളീ എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാടു ഞാനല്ലയോ

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നുവീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷഃസന്ധ്യതന്‍ നാളമേ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂടു കൂട്ടുന്നു ഞാന്‍ ദേവീ
കളിപ്പാട്ടമായ് കണ്മണി നിന്റെ മുന്നില്‍ ഈ ജന്മമേകുന്നു ഞാന്‍

Download

മറക്കുടയാല്‍ (Marakkudayal)

ചിത്രം:മനസ്സിനക്കരെ (Manassinakkare)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍

മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
പൂനിലാവല്ല പുലര്‍വേളയില്‍ മുല്ലയാവില്ല മൂവന്തിയില്‍
അവള്‍ അല്ലിയാമ്പലല്ല കുഞ്ഞുതെന്നലേ കുറുമ്പിന്റെ മറക്കുടയാല്‍...മുഖംമറയ്ക്കും
മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല

മുണ്ടകപ്പാടത്തെ മുത്തും പവിഴവും കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിടാങ്ങളെ തഞ്ചിച്ചും കൊഞ്ചിച്ചും താരാട്ടാനുള്ള പാട്ടാണ്
മുണ്ടകപ്പാടത്തെ മുത്തും പവിഴവും കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിടാങ്ങളെ തഞ്ചിച്ചും കൊഞ്ചിച്ചും താരാട്ടാനുള്ള പാട്ടാണ്
പാലാഴിത്തിങ്കള്‍ വന്നു കൊണ്ടുവന്ന പാല്‍ക്കുടം ഓ...ഓ..
പൂക്കാലമെന്റെ ചുണ്ടിലുമ്മവെച്ച തേന്‍കണം
ഉള്ളിന്നുള്ളില്‍ തുമ്പിതുള്ളും ചെല്ലച്ചെറുപ്രായം

മറക്കുടയാല്‍ മുഖംമറയ്ക്കും
മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല...ഹേയ് മാനല്ല
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല..ഹേയ് മീനല്ല

വെള്ളിച്ചിലമ്പിട്ടു തുള്ളിക്കളിക്കുന്ന കണ്ണാടിപ്പുഴ ചേലാണ്
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ മുത്തോലും മണി മുത്താണ്
വെള്ളിച്ചിലമ്പിട്ടു തുള്ളിക്കളിക്കുന്ന കണ്ണാടിപ്പുഴ ചേലാണ്
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ മുത്തോലും മണി മുത്താണ്
കസ്തൂരിക്കാറ്റു വന്നു കൊണ്ടു തന്ന പൂമണം..മ്..മ്..മ്..
മിന്നാരം മിന്നല്‍പോലെ മിന്നി മാഞ്ഞ പൊൻനിറം
ഉള്ളിന്നുള്ളില്‍ പെയ്തിറങ്ങും ചില്ലുമഴക്കാലം

മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല
മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
പൂനിലാവല്ല പുലര്‍വേളയില്‍ മുല്ലയാവില്ല മൂവന്തിയില്‍
അവള്‍ അല്ലിയാമ്പലല്ല കുഞ്ഞുതെന്നലേ കുറുമ്പിന്റെ
മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല...ഹേയ് മാനല്ല
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല..ഹേയ് മീനല്ല

Download

Saturday, December 11, 2010

പൂവേ ഒരു മഴമുത്തം (Poove Oru Mazhamutham)

ചിത്രം: കയ്യെത്തുംദൂരത്ത് (Kayyethum Doorath)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:ഫഹദ്,സുജാത

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍കിനാവ്
അണയാതെ നിന്നില്‍ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിന്‍ മുരളികയില്‍ ഏതോ ഗാനം
പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ

ഓരോരോ വാക്കിലും നീയാണെന്‍ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വര്‍ണ്ണങ്ങള്‍
ജീവന്റെ ജീവനായ് നീയെന്നെ പുല്‍കുമ്പോള്‍
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ
ഹൃദയമന്ദാരമല്ലേ നീ മധുരമാം ഓര്‍മ്മയല്ലേ
പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ

കാലൊച്ച കേള്‍ക്കാതെ കനകതാരമറിയാതെ
കണ്‍പീലി തൂവലില്‍ മഴനിലാവ് തഴുകാതെ
നിന്‍ മൊഴി തന്‍ മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിന്‍ കാല്‍ക്കല്‍ ഇളമഞ്ഞിന്‍ വല്ലരികള്‍ പിണയാതെ
ഇതള്‍ മഴത്തേരില്‍ വരുമോ നീ
ഇതള്‍ മഴത്തേരില്‍ വരുമോ നീ മണിവള കൊഞ്ചലോടെ
ഒരു നിമിഷം തൂവല്‍തളികയില്‍ ഓര്‍മ്മക്കായ് നീ നല്‍കുമോ

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍കിനാവ്
അണയാതെ നിന്നില്‍ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിന്‍ മുരളികയില്‍ ഏതോ ഗാനം
പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ

Download

Monday, December 6, 2010

നീലവാന ചോലയില്‍ (Neelavana Cholayil)

ചിത്രം:പ്രേമാഭിഷേകം (Premabhishekam)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:ഗംഗൈ അമരന്‍
ആലാപനം:യേശുദാസ്‌

ഉം...ഉം..ഹാ..ഹാ...ഹാ...
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍
കണ്ടു ഞാന്‍ വരാതെ വന്ന എന്‍ ദേവീ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ

കാളിദാസന്‍ പാടിയ മേഘ ദൂതമേ
ദേവി ദാസനാകുമെന്‍ രാഗ ഗീതമേ
ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍ക്കിളി
ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍ക്കിളി
നീയില്ലെങ്കില്‍ ഞാനേകനായ് എന്തേ
ഈ മൗനം മാത്രം

നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍
കണ്ടു ഞാന്‍ വരാതെ വന്ന എന്‍ ദേവീ

ഞാനും നീയും നാളെയാ മാല ചാര്‍ത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തി നിന്നിടാം
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
ശ്രീദേവിയെ എന്‍ ജീവനെ എങ്ങോ 
നീ അവിടെ ഞാനും

നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍
കണ്ടു ഞാന്‍ വരാതെ വന്ന എന്‍ ദേവീ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ

Download

Sunday, December 5, 2010

ഹൃദയത്തിന്‍ മധുപാത്രം (Hrudayathin Madhupathram)

ചിത്രം:കരയിലേക്കൊരു കടല്‍ ദൂരം (Karayilekkoru Kadal Dooram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഹൃദയത്തിന്‍ മധുപാത്രം
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ അരികില്‍ നില്‍ക്കെ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ നീ എന്‍ അരികില്‍ നില്‍ക്കെ

ന ന നാ...നാ ന ന ന നാ ന ന ന ന നാ
ന ന നാ...നാ ന ന ന നാ ന ന ന ന നാ

പറയു നിന്‍ കൈകളില്‍ കുപ്പിവളകളോ മഴവില്ലിന്‍ മണി വര്‍ണ്ണ പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ
ഒരു കൃഷ്ണതുളസി തന്‍ നൈര്‍മല്ല്യമോ നീ ഒരു മയില്‍ പീലിതന്‍ സൗന്ദര്യമോ
നീ ഒരു മയില്‍ പീലിതന്‍ സൗന്ദര്യമോ

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ എന്‍ അരികില്‍ നില്‍ക്കെ

ഒരു സ്വരം പഞ്ചമ മധുര സ്വരത്തിനാല്‍ ഒരു വസന്തം തീര്‍ക്കും കുയില്‍ മൊഴിയോ
കരളിലെ കനല്‍ പോലും കണി മലരാക്കുന്ന വിഷു നിലാപക്ഷിതന്‍ കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്‍ സ്നേഹ സാഫല്യം നിന്‍ ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍
നിന്‍ ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ അരികില്‍ നില്‍ക്കെ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ നീ എന്‍ അരികില്‍ നില്‍ക്കെ

Download

Tuesday, November 30, 2010

മാണിക്യക്കല്ലാല്‍ (Manikkyakkallal)

ചിത്രം:വര്‍ണ്ണപ്പകിട്ട് (Varnapakittu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സ്വര്‍ണലത

മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം
ചം ..ചം ..ചം ..ചം ..ചം.. ചം
ചം ..ചം ..ചം ..ചം ..ചം.. ചം

മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളിപ്പൂവാലിപ്പൈക്കള്‍ തന്‍ കുറുമ്പും
തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും
മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളിപ്പൂവാലി പൈക്കള്‍ തന്‍ കുറുമ്പും
തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും
കുഞ്ഞുപ്രാവുകള്‍ മേയും ഇലഞ്ഞിക്കാവും പാല്‍മരം പെയ്യും ഇളം തണുപ്പും
നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും തുള്ളി തുളുമ്പും പള്ളിമണിയും
ഉള്ളിന്നുള്ളില്‍ കൌതുകമായ്  ഓരോ നാളും ഉത്സവമായ്
ആ ആ ആ  ആ ആ

മാണിക്യക്കല്ലാല്‍
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം

കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം
മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം
കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം
മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം
മാറില്‍ ചില്ലു നിലാവോ മഞ്ഞള്‍ക്കുഴമ്പോ താമരമൊട്ടോ വര്‍ണ്ണപ്പകിട്ടോ
മാമയില്‍പ്പീലി പൂക്കാവടിയോ മാരിവില്ലോലും പകല്‍മുകിലോ
കാണാചെപ്പിന്‍ കുങ്കുമമോ മുത്താ ചുണ്ടത്തു മുത്തങ്ങളായ്
ആ ആ ആ  ആ ആ

മാണിക്യക്കല്ലാല്‍
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം 

Download

മീനവേനലില്‍ (Meenavenalil)

ചിത്രം:കിലുക്കം (Kilukkam)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.പി.വെങ്കിടേഷ് 
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ഉന്തുന്തുന്തുന്തുന്തുന്തുന്ത്
ഉന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്

മീനവേനലില്‍ ആ ആ രാജകോകിലേ ആ ആ
അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ
വീണുടഞ്ഞൊരീ ഉം ഉം ഉം  ഗാനപഞ്ചമം ഉം ഉം ഉം
മൊഴി കാണാതിനിയും വഴി തേടും വനിയില്‍
വിരിഞ്ഞു ജന്മ നൊമ്പരം അരികില്‍ ഇനി വാ കുയിലേ

സൂര്യ സംഗീതം മൂകമാക്കും നിന്‍ വാരിളം ചുണ്ടില്‍ ഈണമാകാം ഞാന്‍
പൂവിന്റെ പൂവിന്‍ മകരന്ദമേ ഈ നോവിന്റെ നോവിന്‍ മിഴിനീരു വേണോ
ഈ പഴയ മണ്‍വിപഞ്ചി തന്‍ അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികള്‍

മീനവേനലില്‍ ആ ആ രാജകോകിലേ ആ ആ അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ

കര്‍ണ്ണികാരങ്ങള്‍ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ ചൂടി നിന്നാലും തേടുമോ തുമ്പീ
ഹേമന്ത രാവില്‍ മാകന്ദമായെന്‍ ജീവന്റെ ജീവന്‍ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ മധുകണം നുകരണമിളംകിളിയേ

വീണുടഞ്ഞൊരീ ഉം ഉം ഉം ഗാനപഞ്ചമം ഉം ഉം ഉം
മൊഴി കാണാതിനിയും വഴി തേടും വനിയില്‍
വിരിഞ്ഞു ജന്മ നൊമ്പരം അരികില്‍ ഇനി വാ കുയിലേ
മീനവേനലില്‍ ആ ആ രാജകോകിലേ ആ ആ

Download

Monday, November 29, 2010

ഋതുഭേദകല്പന (Rithubedakalpana)

ചിത്രം:മംഗളം നേരുന്നു (Mangalam Nerunnu)
രചന:എം.ഡി.രാജേന്ദ്രന്‍
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌,കല്യാണി മേനോന്‍

ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ പരിരംഭണക്കുളുര്‍പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍ കവിതേ പൂവായ് നീ വിരിഞ്ഞു
ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെ തിരഞ്ഞു
സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെ തിരഞ്ഞു
മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ അറിയാതെ നിന്നില്‍ പകര്‍ന്നു
സുരലോകഗംഗയില്‍
സനിസഗാഗ പമപഗാഗ
ഗമപനി പനി പനിപമഗസ
നീന്തിത്തുടിച്ചു
സഗമ ഗമധ മധനി
പനിസനിപമഗസനിധ
സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു ഒരു രാജഹംസമായ് മാറി
ഗഗനപഥങ്ങളില്‍ പാറിപ്പറന്നു മുഴുതിങ്കള്‍പക്ഷിയായി മാറി

ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളില്‍
വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളില്‍
നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റു വീഴുമാ നാളില്‍
മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി

ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ പരിരംഭണക്കുളുര്‍പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍ കവിതേ പൂവായ് നീ വിരിഞ്ഞു
കവിതേ പൂവായ് നീ വിരിഞ്ഞു കവിതേ പൂവായ് നീ വിരിഞ്ഞു

Download

ദേവദൂതര്‍ പാടി (Devadoothar Padi)

ചിത്രം:കാതോട് കാതോരം (Kathodu Kathoram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌,ലതിക

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍

ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം
കാതിലാരോ ചൊല്ലി

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ലല്ലലാലലലലല്ലാ

ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നുതന്നു ആകാശം പൂത്തു
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തും കല്യാണം

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍

പൊന്നും തേനും പൂത്താലിയും കോര്‍ത്തുതന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
പൊന്നും തേനും പൂത്താലിയും കോര്‍ത്തുതന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
കല്യാണപ്പൂപ്പന്തല്‍ സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റില്‍ കുരുത്തോല കലപിലപാടും താഴത്തോ
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തും കല്യാണം

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം കാതിലാരോ ചൊല്ലി
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍

Download

ചന്ദനലേപ സുഗന്ധം (Chandanalepa Sugandham)

ചിത്രം:ഒരു വടക്കന്‍ വീരഗാഥ (Oru Vadakkan Veera Gadha)
രചന:കെ.ജയകുമാര്‍
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യവ്വനമോ ഋതു ദേവതയോ
യവ്വനമോ ഋതു ദേവതയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

ചെങ്കദളി മലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമ രാഗം കരുതി വച്ചു
തൊഴുതു മടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു
മാറണിക്കച്ച കവര്‍ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നോ
ആ ആ ആ ആ ആ ആ ആ ആ ആ

ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

മല്ലീസായകന്‍ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങള്‍
പൂക്കില ഞൊറി വച്ചുടുത്തു നിന്‍ യവ്വനം പുത്തരി അങ്കം കുറിക്കയായോ
പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖകാന്തി കവര്‍ന്നോ
പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖകാന്തി കവര്‍ന്നോ
ആ ആ ആ ആ ആ ആ ആ ആ ആ

ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യവ്വനമോ ഋതു ദേവതയോ
യവ്വനമോ ഋതു ദേവതയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

Download

മൂവന്തിയായ് (Moovanthiyay)

ചിത്രം:പക്ഷെ (Pakshe)
രചന:കെ.ജയകുമാര്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം
മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍ ഓരിതള്‍‌നാളമായ് നൊമ്പരം ഹായ്
മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം

രാവേറെയായ് പിരിയാനരുതാതൊരു നോവിന്‍ രാപ്പാടികള്‍
രാവേറെയായ് പിരിയാനരുതാതൊരു നോവിന്‍ രാപ്പാടികള്‍
ചൂടാത്തൊരാ പൂമ്പീലികളാല്‍ കൂടൊന്നു കൂട്ടിയല്ലോ
ജന്മങ്ങളീ വീണയില്‍ മീട്ടുമീണം മൂളുന്നു രാക്കാറ്റുകള്‍

മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍ ഓരിതള്‍‌നാളമായ് നൊമ്പരം ഹോയ്
മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം

യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു താരം തേങ്ങുന്നുവോ
യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു താരം തേങ്ങുന്നുവോ
ഇന്നോര്‍മ്മയില്‍ കിളിവാതിലുകള്‍ താനേ തുറന്നുവല്ലോ
ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി വീണ്ടും നിശാഗന്ധികള്‍

മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍ ഓരിതള്‍‌നാളമായ് നൊമ്പരം ഹായ്
മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം

Download

Wednesday, November 24, 2010

സംഗീതമേ അമര (Sangeethame Amara)

ചിത്രം:സര്‍ഗം (Sargam)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയേപ്പോലും വേദാന്തമാക്കുന്ന നാദാനു സന്ധാന കൈവല്യമേ
സംഗീതമേ അമര സല്ലാപമേ

ആദിമ ചൈതന്യ നാഭിയില്‍ വിരിയും ആയിരം ഇതള്‍ ഉള്ള താമരയില്‍
ആദിമ ചൈതന്യ നാഭിയില്‍ വിരിയും ആയിരം ഇതള്‍ ഉള്ള താമരയില്‍
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു ആ ആ ആ ആ
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
സുചിരസുമ നളിനദള കദനഹര മൃദുലതര ഹൃദയ സദന ലതികയണിഞ്ഞു

സംഗീതമേ അമര സല്ലാപമേ

ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ മാനവ മാനസ മഞ്ചരിയില്‍
ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ മാനവ മാനസ മഞ്ചരിയില്‍
മുരളീലോലന്‍ മുരഹരനുണര്‍ന്നു
മുരളീലോലന്‍ മുരഹരനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
സുചിരസുമ നളിനദള കദനഹര മൃദുലതര ഹൃദയ സദന ലതിയണിഞ്ഞു 

സംഗീതമേ അമര സല്ലാപമേ

സംഗീതമേ സ നി ധ പധനി സംഗീതമേ  അമര സല്ലാപമേ
സംഗീതമേ സ നി ധ പധനി സംഗീതമേ
ധാപമഗ നീധപമ സാനിധപ ഗരിമഗരീസാനി പധനി സംഗീതമേ
ഗരിമഗരി സനിധ ഗമപധനി സംഗീതമേ
അമര സല്ലാപമേ
രിരീഗ സരിഗസരി നിഗരിഗരി സരിസ  നിരിസ നിധപ ഗമപധനിസാ
പധ മപ സനി ഗരിഗസനിസ     
ധപനിധ സനി രിസ
ഗരിസസനിസാ  മഗരിസരിഗാ രിഗമഗരിനീ ധനിഗരിധനീ
ധധനിധപമാ പനിധപമഗാ ഗമാ മപാ പധാ ധനീ നിസാ സരീ രിഗാ ഗമാ രിഗാ
ഗരിരിസസനിസരി സാ  സാ സനി സഗരിരിസനിധാ ധനിധനിധപമമാ പനിധധപമഗാഗഗാ
മനീധപമാ  പധനിസ രീഗസാരിസനി ഗരിസനിസ രിസനിധനി സനിധപധ
ഗരിസ ഗരി സനിധ രിസനി രിസ നിധപ സനിധ സരി ധപമ ഗമപധപ മപധനിധ പധനിസനി
ഗമപധ ഗമാ പധപ മപധനി മാപ ധനിസ പധനിസ പധാ നിസരി
ഗരിസനിസ രിസനിധനി സനിധപധ പധനിസ പധനിസരി നിസരിഗ
ഗരിസനിധ രിസനിധപ ഗമപധനി
സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ

Download

Tuesday, November 23, 2010

നൂറു ഗാനങ്ങള്‍(Nooru Ganangal)

നൂറു ഗാനങ്ങള്‍....................
1 നാദബ്രഹ്മം--------------------------------ആമുഖം
2 എന്‍ ജീവനെ -----------------------------ദേവദൂതന്‍
3 ശ്യാമസുന്ദര പുഷ്പമേ----------------------യുദ്ധകാണ്ഡം
4 വീണപാടുമീണമായ് ---------------------വാര്‍ദ്ധക്യപുരാണം
5 അകലെ അകലെ-------------------------അകലെ
6 പാതിരാമഴയേതോ-----------------------ഉള്ളടക്കം
7 ഇളം മഞ്ഞിന്‍-----------------------------നിന്നിഷ്ടം എന്നിഷ്ടം
8 മെല്ലെ മെല്ലെ മുഖപടം-------------------ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
9 താരും തളിരും----------------------------ചിലമ്പ് 
10 മോഹം കൊണ്ടു ഞാന്‍-----------------ശേഷം കാഴ്ച്ചയില്‍
11 കൃഷ്ണ കൃപാ സാഗരം---------------------സര്‍ഗം 
12 തുമ്പി വാ----------------------------------ഓളങ്ങള്‍ 
13 പനിനീരു പെയ്യും------------------------പ്രേം പൂജാരി 
14 അനുരാഗലോല-------------------------ധ്വനി 
15 ഓ ദില്‍രുബ----------------------------അഴകിയ രാവണന്‍ 
16 പാടാം നമുക്ക് പാടാം-------------------യുവജനോത്സവം 
17 മൂവന്തി താഴ്‌വരയില്‍-------------------കന്മദം 
18 രാത്രി ലില്ലികള്‍-------------------------ഏകലവ്യന്‍ 
19 യാമിനി മണ്ഡപങ്ങള്‍-----------------ഓര്‍മചെപ്പ് 
20 മംഗളങ്ങലരുളും-----------------------ക്ഷണകത്ത് 
21 നീയുറങ്ങിയോ-------------------------ഹിറ്റ്‌ലര്‍ 
22 നിലാവേ മായുമോ---------------------മിന്നാരം 
23 ആരോ വിരല്‍ നീട്ടി--------------------പ്രണയവര്‍ണങ്ങള്‍ 
24 വരമഞ്ഞളാടിയ------------------------പ്രണയവര്‍ണങ്ങള്‍ 
25 നീര്‍മിഴി പീലിയില്‍---------------------വചനം 
26 ഓ പ്രിയേ--------------------------------അനിയത്തിപ്രാവ് 
27 പൂജബിംബം-----------------------------ഹരികൃഷ്ണന്‍സ് 
28 പൂന്തെന്നലെ-----------------------------സായം സന്ധ്യ 
29 മാരിവില്ലിന്‍ ചിറകോടെ----------------ചെപ്പ് 
30 മേഘം പൂത്തു----------------------------തൂവാനതുമ്പികള്‍ 
31 കൂട്ടില്‍ നിന്നും----------------------------താളവട്ടം 
32 ആലില മഞ്ചലില്‍----------------------സൂര്യഗായത്രി 
33 അമ്മ മഴക്കാറിനു-----------------------മാടമ്പി 
34 അമ്മേ അമ്മേ--------------------------വാല്‍കണ്ണാടി 
35 അന്തിവെയില്‍-------------------------ഉള്ളടക്കം 
36 അഴകേ നിന്‍---------------------------അമരം 
37 ചന്ദന മണിവാതില്‍-------------------മരിക്കുന്നില്ല ഞാന്‍ 
38 ചന്ദനകാറ്റേ-----------------------------ഭീഷ്മാചാര്യ 
39 ദേവാങ്കണങ്ങള്‍------------------------ഞാന്‍ ഗന്ധര്‍വന്‍ 
40 സ്വയം മറന്നുവോ----------------------വെല്‍ക്കം ടു കൊടൈക്കനാല്‍ 
41 ഒരു ദലം മാത്രം------------------------ജാലകം 
42 സുഖമോ ദേവി -------------------------സുഖമോ ദേവി 
43 കാലം ഒരു പുലര്‍ക്കാലം--------------വസന്തഗീതങ്ങള്‍ 
44 ശ്രുതിയമ്മ-------------------------------മധുരനൊമ്പരക്കാറ്റ് 
45 കന്നിമലരെ-----------------------------ജസ്റ്റിസ്‌ രാജ 
46 നഷ്ടസ്വര്‍ഗങ്ങളെ---------------------വീണപൂവ്‌ 
47 കാട്ടിലെ പാഴ്മുളം-----------------------വിലക്കു വാങ്ങിയ വീണ 
48 ഒരു പുഷ്പം------------------------------പരീക്ഷ 
49 മറന്നോ പൂമകളെ---------------------ചക്കരമുത്ത് 
50 പറയാന്‍ മറന്ന------------------------ഗര്‍ഷോം 
51 വാര്‍തിങ്കളുദിക്കാത്ത-----------------അഗ്നിസാക്ഷി
52 ഗോപാംഗനെ-------------------------ഭരതം 
53 ഏതോ നിദ്രതന്‍---------------------അയാള്‍ കഥ എഴുതുകയാണ് 
54 ദേവി ആത്മരാഗമേകാം-------------ഞാന്‍ ഗന്ധര്‍വന്‍ 
55 ചന്ദ്ര ഹൃദയം--------------------------സത്യം ശിവം സുന്ദരം 
56 ഓര്‍മകളോടി-------------------------മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 
57 സാഗരങ്ങളേ-------------------------പഞ്ചാഗ്നി 
58 ഓര്‍മകളെ കൈവള-----------------പ്രതീക്ഷ 
59 കനക നിലാവേ----------------------കൗരവര്‍ 
60 ചുംബന പൂ----------------------------ബന്ധുക്കള്‍ ശത്രുക്കള്‍ 
61 സ്വര്‍ണമുകിലെ----------------------ഇത് ഞങ്ങളുടെ ലോകം 
62 തേനും വയമ്പും-----------------------തേനും വയമ്പും 
63 ഒത്തിരി ഒത്തിരി---------------------വെങ്കലം 
64 അമ്പലമില്ലാതെ---------------------പാദമുദ്ര 
65 ഒരുകിളി പാട്ടുമൂളവേ----------------വടക്കുന്നാഥന്‍ 
66 നിറങ്ങളെ പാടു----------------------അഹം 
67 പറന്നു പൂങ്കുയില്‍--------------------ഭീഷ്മാചാര്യ 
68 സൂര്യകിരീടം--------------------------ദേവാസുരം 
69 കരളിന്റെ നോവറിഞ്ഞാല്‍---------കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ 
70 ഓ സൈനബ------------------------അമൃതം
71 ഒരായിരം കിനാക്കളാല്‍------------റാംജി റാവ് സ്പീകിംഗ്‌ 
72 സ്നേഹത്തിന്‍ പൂഞ്ചോല-------------പപ്പയുടെ സ്വന്തം അപ്പൂസ് 
73 മാന്തളിരിന്‍ പട്ടു----------------------പ്രേം പൂജാരി
74 കരകാണാ കടലല------------------നാടോടിക്കാറ്റ് 
75 പൊന്‍ പുലരൊളി--------------------ഇത്തിരിപൂവേ ചുവന്ന പൂവേ 
76 ഇന്നലെ മയങ്ങുമ്പോള്‍--------------അന്വേഷിച്ചു കണ്ടെത്തിയില്ല 
77 തെളിഞ്ഞു പ്രേമയമുന---------------മനസ്വിനി
78 പഴം തമിഴ് ----------------------------മണിച്ചിത്രത്താഴ്
79 സായന്തനം---------------------------കമലദളം 
80 അനുരാഗ വിലോചനനായി---------നീലത്താമര 
81 പ്രമദവനം-----------------------------ഹിസ്‌ ഹൈനസ് അബ്ദുള്ള 
82 ശ്രീലതികകള്‍-------------------------സുഖമോ ദേവി 
83 മണിക്കുയിലെ-------------------------വാല്‍കണ്ണാടി 
84 ആദ്യവസന്തമേ-----------------------വിഷ്ണുലോകം
85 ആകാശദീപമെന്നു--------------------ക്ഷണകത്ത് 
86 ആലാപനം----------------------------എന്റെ സൂര്യപുത്രിക്ക് 
87 അനുരാഗിണി-------------------------ഒരുക്കുടക്കീഴില്‍ 
88 അരികില്‍ നീ--------------------------നീ എത്ര ധന്യ
89 ബ്രഹ്മകമലം---------------------------സവിധം
90 ചന്ദനം മണക്കുന്ന--------------------അച്ചുവേട്ടന്റെ വീട് 
91 താലോലം താനെ---------------------കുടുംബപുരാണം
92 ഇന്നലെ എന്റെ നെഞ്ചിലെ----------ബാലേട്ടന്‍ 
93 പൊന്നുഷസ്സെന്നും--------------------മേഘമല്‍ഹാര്‍
94 എന്റെ മൗന രാഗമിന്നു---------------കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ 
95 നിഴലായ് ഓര്‍മ്മകള്‍-----------------വിഷ്ണു
96 എത്രപൂക്കാലമിനി---------------------രാക്കുയിലിന്‍ രാഗസദസ്സില്‍ 
97 ഇനിയും പരിഭവമരുതെ--------------കൈക്കുടന്ന നിലാവ് 
98 കുടജാദ്രിയില്‍-------------------------നീലക്കടമ്പ് 
99 ഒരുമിച്ചു ചേരും നാം------------------അയിത്തം
100 ചന്ദ്രകിരണത്തിന്‍-------------------മിഴിനീര്‍പൂവുകള്‍

പൊന്നും പൂവും (Ponnum Poovum)

ചിത്രം:ഇഷ്ടമാണ് നൂറുവട്ടം (Ishtamanu Nooruvattam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം:യേശുദാസ്‌,ചിത്ര

പൊന്നും പൂവും വാരിചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് 
ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം 
പൊന്നും പൂവും വാരിചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ

കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം 
കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം 
നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിടാം 
പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം 
പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ്‌
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ്‌

പൊന്നും പൂവും വാരിചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ

പൂമാന പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും 
രാത്രിയില്‍ കണ്‍ച്ചിമ്മി താണാടും താരകള്‍ 
വിണ്‍കോണില്‍ ചായും മാത്രയില്‍ 
നിന്നെ ഞാനെന്നുള്ളിലെ കാണാമുത്തായ് കാക്കവേ 
പിന്നെ നീയെന്‍ മാറിലെ മാറാചൂടായ് മാറവേ 
ചെമ്മുകിലിന്‍ ഉല്‍തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ 
ചേര്‍ന്നുറങ്ങാനും നാണമായോ

പൊന്നും പൂവും വാരിചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ 
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് 
ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം
മ്..മ്...മ്...മ്....മ്....മ്......

Download

ശാന്തമീ രാത്രിയില്‍ (Shanthamee Rathriyil)

ചിത്രം:ജോണിവാക്കര്‍ (Johny Walker)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതംഎസ്.പി.വെങ്കിടേഷ് 
ആലാപനം:യേശുദാസ്‌

ലാലലാ ലാലാല ലാലലാ ലാലാല ലാലലാ
ഓഹോ ലാലലാ

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
കൊമ്പെടു ജുംത ജുംത ജുംത ജുംത ജും
കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത ജുംത ജുംജും
തപ്പെടു ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊടു ജുംത ജുംത ജുംത ജുംത ജും
നഗരതീരങ്ങളീ ലഹരിയില്‍ കുതിരവേ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ

ആകാശക്കൂടാരക്കീഴില്‍ നിലാവിന്റെ പാല്‍ക്കിണ്ണം നീട്ടുന്നതാരു്
തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍ രത്നങ്ങളാക്കുന്നതാരു്
ആകാശക്കൂടാരക്കീഴില്‍ നിലാവിന്റെ പാല്‍ക്കിണ്ണം നീട്ടുന്നതാരു്
തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍ രത്നങ്ങളാക്കുന്നതാരു്
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ
ജുംത ജുംത ജുംത ജുംത ജുംത ജുംത ജും
ജുംത ജുംത ജുംത ജുംത ജുംത ജുംത ജും ജും

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ

നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍ കിനാവിന്റെ നീറ്റം നിറയ്ക്കുന്നതാരു്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ കണ്ണീരില്‍ മുത്തുന്നതാരു്

കുറുംകുഴല്‍ കൊട് ജുംത ജുംത ജുംത ജുംത ജുംജും
തപ്പെടു ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊട്  ജുംത ജുംത ജുംത ജുംത ജും
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ
ലാലലാ ലാലാല ലാലലാ ലാലാല ലാലലാ ഓഹോ ലാലലാ
ഹേഹെഹേ ഹേഹേഹെ ഹേഹൊഹോ ഹോഹോഹൊ ഹോഹൊഹോ
ഹോഹോ ഹോഹൊഹോ

Download

സ്വരരാഗഗംഗാ (Swararaga Ganga)

ചിത്രം:സര്‍ഗം (Sargam)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

പ്രവാഹമേ ഗംഗാപ്രവാഹമേ
സ്വരരാഗ ഗംഗാപ്രവാഹമേ സ്വര്‍ഗ്ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷക്കായ് നീറിനില്‍ക്കും തുളസീദളമാണു ഞാന്‍
കൃഷ്ണ തുളസീദളമാണു ഞാന്‍
സ്വരരാഗഗംഗാപ്രവാഹമേ

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിന്‍ ലോലതന്തു
നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിന്‍ ലോലതന്തു
നിന്‍ ഹാസരശ്‌മിയില്‍ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു
നിന്‍ ഹാസരശ്‌മിയില്‍ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു

സ്വരരാഗഗംഗാപ്രവാഹമേ സ്വര്‍ഗ്ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷക്കായ് നീറിനില്‍ക്കും തുളസീദളമാണു ഞാന്‍
കൃഷ്ണ തുളസീദളമാണു ഞാന്‍
സ്വരരാഗഗംഗാപ്രവാഹമേ

ആത്മാവില്‍ നിന്‍ രാഗസ്‌പന്ദനമില്ലെങ്കില്‍ ഈ വിശ്വം ചേതനാശൂന്യമല്ലോ
ആത്മാവില്‍ നിന്‍ രാഗസ്‌പന്ദനമില്ലെങ്കില്‍ ഈ വിശ്വം ചേതനാശൂന്യമല്ലോ
എന്‍ വഴിത്താ‍രയില്‍ ദീപം കൊളുത്തുവാന്‍ നീ ചൂടും കോടീരമില്ലേ