Tuesday, November 30, 2010

മാണിക്യക്കല്ലാല്‍ (Manikkyakkallal)

ചിത്രം:വര്‍ണ്ണപ്പകിട്ട് (Varnapakittu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സ്വര്‍ണലത

മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം
ചം ..ചം ..ചം ..ചം ..ചം.. ചം
ചം ..ചം ..ചം ..ചം ..ചം.. ചം

മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളിപ്പൂവാലിപ്പൈക്കള്‍ തന്‍ കുറുമ്പും
തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും
മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളിപ്പൂവാലി പൈക്കള്‍ തന്‍ കുറുമ്പും
തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും
കുഞ്ഞുപ്രാവുകള്‍ മേയും ഇലഞ്ഞിക്കാവും പാല്‍മരം പെയ്യും ഇളം തണുപ്പും
നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും തുള്ളി തുളുമ്പും പള്ളിമണിയും
ഉള്ളിന്നുള്ളില്‍ കൌതുകമായ്  ഓരോ നാളും ഉത്സവമായ്
ആ ആ ആ  ആ ആ

മാണിക്യക്കല്ലാല്‍
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം

കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം
മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം
കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം
മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം
മാറില്‍ ചില്ലു നിലാവോ മഞ്ഞള്‍ക്കുഴമ്പോ താമരമൊട്ടോ വര്‍ണ്ണപ്പകിട്ടോ
മാമയില്‍പ്പീലി പൂക്കാവടിയോ മാരിവില്ലോലും പകല്‍മുകിലോ
കാണാചെപ്പിന്‍ കുങ്കുമമോ മുത്താ ചുണ്ടത്തു മുത്തങ്ങളായ്
ആ ആ ആ  ആ ആ

മാണിക്യക്കല്ലാല്‍
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം 
Download

മീനവേനലില്‍ (Meenavenalil)

ചിത്രം:കിലുക്കം (Kilukkam)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.പി.വെങ്കിടേഷ് 
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ഉന്തുന്തുന്തുന്തുന്തുന്തുന്ത്
ഉന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്

മീനവേനലില്‍ ആ ആ രാജകോകിലേ ആ ആ
അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ
വീണുടഞ്ഞൊരീ ഉം ഉം ഉം  ഗാനപഞ്ചമം ഉം ഉം ഉം
മൊഴി കാണാതിനിയും വഴി തേടും വനിയില്‍
വിരിഞ്ഞു ജന്മ നൊമ്പരം അരികില്‍ ഇനി വാ കുയിലേ

സൂര്യ സംഗീതം മൂകമാക്കും നിന്‍ വാരിളം ചുണ്ടില്‍ ഈണമാകാം ഞാന്‍
പൂവിന്റെ പൂവിന്‍ മകരന്ദമേ ഈ നോവിന്റെ നോവിന്‍ മിഴിനീരു വേണോ
ഈ പഴയ മണ്‍വിപഞ്ചി തന്‍ അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികള്‍

മീനവേനലില്‍ ആ ആ രാജകോകിലേ ആ ആ അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ

കര്‍ണ്ണികാരങ്ങള്‍ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ ചൂടി നിന്നാലും തേടുമോ തുമ്പീ
ഹേമന്ത രാവില്‍ മാകന്ദമായെന്‍ ജീവന്റെ ജീവന്‍ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ മധുകണം നുകരണമിളംകിളിയേ

വീണുടഞ്ഞൊരീ ഉം ഉം ഉം ഗാനപഞ്ചമം ഉം ഉം ഉം
മൊഴി കാണാതിനിയും വഴി തേടും വനിയില്‍
വിരിഞ്ഞു ജന്മ നൊമ്പരം അരികില്‍ ഇനി വാ കുയിലേ
മീനവേനലില്‍ ആ ആ രാജകോകിലേ ആ ആDownload

Monday, November 29, 2010

ഋതുഭേദകല്പന (Rithubedakalpana)

ചിത്രം:മംഗളം നേരുന്നു (Mangalam Nerunnu)
രചന:എം.ഡി.രാജേന്ദ്രന്‍
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌,കല്യാണി മേനോന്‍

ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ പരിരംഭണക്കുളുര്‍പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍ കവിതേ പൂവായ് നീ വിരിഞ്ഞു
ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെ തിരഞ്ഞു
സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെ തിരഞ്ഞു
മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ അറിയാതെ നിന്നില്‍ പകര്‍ന്നു
സുരലോകഗംഗയില്‍
സനിസഗാഗ പമപഗാഗ
ഗമപനി പനി പനിപമഗസ
നീന്തിത്തുടിച്ചു
സഗമ ഗമധ മധനി
പനിസനിപമഗസനിധ
സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു ഒരു രാജഹംസമായ് മാറി
ഗഗനപഥങ്ങളില്‍ പാറിപ്പറന്നു മുഴുതിങ്കള്‍പക്ഷിയായി മാറി

ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളില്‍
വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളില്‍
നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റു വീഴുമാ നാളില്‍
മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി

ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ പരിരംഭണക്കുളുര്‍പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍ കവിതേ പൂവായ് നീ വിരിഞ്ഞു
കവിതേ പൂവായ് നീ വിരിഞ്ഞു കവിതേ പൂവായ് നീ വിരിഞ്ഞു
Download

ദേവദൂതര്‍ പാടി (Devadoothar Padi)

ചിത്രം:കാതോട് കാതോരം (Kathodu Kathoram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌,ലതിക

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍

ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം
കാതിലാരോ ചൊല്ലി

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ലല്ലലാലലലലല്ലാ

ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നുതന്നു ആകാശം പൂത്തു
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തും കല്യാണം

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍

പൊന്നും തേനും പൂത്താലിയും കോര്‍ത്തുതന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
പൊന്നും തേനും പൂത്താലിയും കോര്‍ത്തുതന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
കല്യാണപ്പൂപ്പന്തല്‍ സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റില്‍ കുരുത്തോല കലപിലപാടും താഴത്തോ
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തും കല്യാണം

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം കാതിലാരോ ചൊല്ലി
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍Download

ചന്ദനലേപ സുഗന്ധം (Chandanalepa Sugandham)

ചിത്രം:ഒരു വടക്കന്‍ വീരഗാഥ (Oru Vadakkan Veera Gadha)
രചന:കെ.ജയകുമാര്‍
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യവ്വനമോ ഋതു ദേവതയോ
യവ്വനമോ ഋതു ദേവതയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

ചെങ്കദളി മലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമ രാഗം കരുതി വച്ചു
തൊഴുതു മടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു
മാറണിക്കച്ച കവര്‍ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നോ
ആ ആ ആ ആ ആ ആ ആ ആ ആ

ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

മല്ലീസായകന്‍ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങള്‍
പൂക്കില ഞൊറി വച്ചുടുത്തു നിന്‍ യവ്വനം പുത്തരി അങ്കം കുറിക്കയായോ
പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖകാന്തി കവര്‍ന്നോ
പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖകാന്തി കവര്‍ന്നോ
ആ ആ ആ ആ ആ ആ ആ ആ ആ

ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യവ്വനമോ ഋതു ദേവതയോ
യവ്വനമോ ഋതു ദേവതയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോDownload

മൂവന്തിയായ് (Moovanthiyay)

ചിത്രം:പക്ഷെ (Pakshe)
രചന:കെ.ജയകുമാര്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം
മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍ ഓരിതള്‍‌നാളമായ് നൊമ്പരം ഹായ്
മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം

രാവേറെയായ് പിരിയാനരുതാതൊരു നോവിന്‍ രാപ്പാടികള്‍
രാവേറെയായ് പിരിയാനരുതാതൊരു നോവിന്‍ രാപ്പാടികള്‍
ചൂടാത്തൊരാ പൂമ്പീലികളാല്‍ കൂടൊന്നു കൂട്ടിയല്ലോ
ജന്മങ്ങളീ വീണയില്‍ മീട്ടുമീണം മൂളുന്നു രാക്കാറ്റുകള്‍

മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍ ഓരിതള്‍‌നാളമായ് നൊമ്പരം ഹോയ്
മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം

യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു താരം തേങ്ങുന്നുവോ
യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു താരം തേങ്ങുന്നുവോ
ഇന്നോര്‍മ്മയില്‍ കിളിവാതിലുകള്‍ താനേ തുറന്നുവല്ലോ
ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി വീണ്ടും നിശാഗന്ധികള്‍

മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍ ഓരിതള്‍‌നാളമായ് നൊമ്പരം ഹായ്
മൂവന്തിയായ്  പകലില്‍ രാവിന്‍ വിരല്‍‌സ്പര്‍ശനംDownload

Wednesday, November 24, 2010

സംഗീതമേ അമര (Sangeethame Amara)

ചിത്രം:സര്‍ഗം (Sargam)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയേപ്പോലും വേദാന്തമാക്കുന്ന നാദാനു സന്ധാന കൈവല്യമേ
സംഗീതമേ അമര സല്ലാപമേ

ആദിമ ചൈതന്യ നാഭിയില്‍ വിരിയും ആയിരം ഇതള്‍ ഉള്ള താമരയില്‍
ആദിമ ചൈതന്യ നാഭിയില്‍ വിരിയും ആയിരം ഇതള്‍ ഉള്ള താമരയില്‍
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു ആ ആ ആ ആ
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
സുചിരസുമ നളിനദള കദനഹര മൃദുലതര ഹൃദയ സദന ലതികയണിഞ്ഞു

സംഗീതമേ അമര സല്ലാപമേ

ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ മാനവ മാനസ മഞ്ചരിയില്‍
ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ മാനവ മാനസ മഞ്ചരിയില്‍
മുരളീലോലന്‍ മുരഹരനുണര്‍ന്നു
മുരളീലോലന്‍ മുരഹരനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
സുചിരസുമ നളിനദള കദനഹര മൃദുലതര ഹൃദയ സദന ലതിയണിഞ്ഞു 

സംഗീതമേ അമര സല്ലാപമേ

സംഗീതമേ സ നി ധ പധനി സംഗീതമേ  അമര സല്ലാപമേ
സംഗീതമേ സ നി ധ പധനി സംഗീതമേ
ധാപമഗ നീധപമ സാനിധപ ഗരിമഗരീസാനി പധനി സംഗീതമേ
ഗരിമഗരി സനിധ ഗമപധനി സംഗീതമേ
അമര സല്ലാപമേ
രിരീഗ സരിഗസരി നിഗരിഗരി സരിസ  നിരിസ നിധപ ഗമപധനിസാ
പധ മപ സനി ഗരിഗസനിസ     
ധപനിധ സനി രിസ
ഗരിസസനിസാ  മഗരിസരിഗാ രിഗമഗരിനീ ധനിഗരിധനീ
ധധനിധപമാ പനിധപമഗാ ഗമാ മപാ പധാ ധനീ നിസാ സരീ രിഗാ ഗമാ രിഗാ
ഗരിരിസസനിസരി സാ  സാ സനി സഗരിരിസനിധാ ധനിധനിധപമമാ പനിധധപമഗാഗഗാ
മനീധപമാ  പധനിസ രീഗസാരിസനി ഗരിസനിസ രിസനിധനി സനിധപധ
ഗരിസ ഗരി സനിധ രിസനി രിസ നിധപ സനിധ സരി ധപമ ഗമപധപ മപധനിധ പധനിസനി
ഗമപധ ഗമാ പധപ മപധനി മാപ ധനിസ പധനിസ പധാ നിസരി
ഗരിസനിസ രിസനിധനി സനിധപധ പധനിസ പധനിസരി നിസരിഗ
ഗരിസനിധ രിസനിധപ ഗമപധനി
സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേDownload

Tuesday, November 23, 2010

നൂറു ഗാനങ്ങള്‍(Nooru Ganangal)

നൂറു ഗാനങ്ങള്‍....................
1 നാദബ്രഹ്മം--------------------------------ആമുഖം
2 എന്‍ ജീവനെ -----------------------------ദേവദൂതന്‍
3 ശ്യാമസുന്ദര പുഷ്പമേ----------------------യുദ്ധകാണ്ഡം
4 വീണപാടുമീണമായ് ---------------------വാര്‍ദ്ധക്യപുരാണം
5 അകലെ അകലെ-------------------------അകലെ
6 പാതിരാമഴയേതോ-----------------------ഉള്ളടക്കം
7 ഇളം മഞ്ഞിന്‍-----------------------------നിന്നിഷ്ടം എന്നിഷ്ടം
8 മെല്ലെ മെല്ലെ മുഖപടം-------------------ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
9 താരും തളിരും----------------------------ചിലമ്പ് 
10 മോഹം കൊണ്ടു ഞാന്‍-----------------ശേഷം കാഴ്ച്ചയില്‍
11 കൃഷ്ണ കൃപാ സാഗരം---------------------സര്‍ഗം 
12 തുമ്പി വാ----------------------------------ഓളങ്ങള്‍ 
13 പനിനീരു പെയ്യും------------------------പ്രേം പൂജാരി 
14 അനുരാഗലോല-------------------------ധ്വനി 
15 ഓ ദില്‍രുബ----------------------------അഴകിയ രാവണന്‍ 
16 പാടാം നമുക്ക് പാടാം-------------------യുവജനോത്സവം 
17 മൂവന്തി താഴ്‌വരയില്‍-------------------കന്മദം 
18 രാത്രി ലില്ലികള്‍-------------------------ഏകലവ്യന്‍ 
19 യാമിനി മണ്ഡപങ്ങള്‍-----------------ഓര്‍മചെപ്പ് 
20 മംഗളങ്ങലരുളും-----------------------ക്ഷണകത്ത് 
21 നീയുറങ്ങിയോ-------------------------ഹിറ്റ്‌ലര്‍ 
22 നിലാവേ മായുമോ---------------------മിന്നാരം 
23 ആരോ വിരല്‍ നീട്ടി--------------------പ്രണയവര്‍ണങ്ങള്‍ 
24 വരമഞ്ഞളാടിയ------------------------പ്രണയവര്‍ണങ്ങള്‍ 
25 നീര്‍മിഴി പീലിയില്‍---------------------വചനം 
26 ഓ പ്രിയേ--------------------------------അനിയത്തിപ്രാവ് 
27 പൂജബിംബം-----------------------------ഹരികൃഷ്ണന്‍സ് 
28 പൂന്തെന്നലെ-----------------------------സായം സന്ധ്യ 
29 മാരിവില്ലിന്‍ ചിറകോടെ----------------ചെപ്പ് 
30 മേഘം പൂത്തു----------------------------തൂവാനതുമ്പികള്‍ 
31 കൂട്ടില്‍ നിന്നും----------------------------താളവട്ടം 
32 ആലില മഞ്ചലില്‍----------------------സൂര്യഗായത്രി 
33 അമ്മ മഴക്കാറിനു-----------------------മാടമ്പി 
34 അമ്മേ അമ്മേ--------------------------വാല്‍കണ്ണാടി 
35 അന്തിവെയില്‍-------------------------ഉള്ളടക്കം 
36 അഴകേ നിന്‍---------------------------അമരം 
37 ചന്ദന മണിവാതില്‍-------------------മരിക്കുന്നില്ല ഞാന്‍ 
38 ചന്ദനകാറ്റേ-----------------------------ഭീഷ്മാചാര്യ 
39 ദേവാങ്കണങ്ങള്‍------------------------ഞാന്‍ ഗന്ധര്‍വന്‍ 
40 സ്വയം മറന്നുവോ----------------------വെല്‍ക്കം ടു കൊടൈക്കനാല്‍ 
41 ഒരു ദലം മാത്രം------------------------ജാലകം 
42 സുഖമോ ദേവി -------------------------സുഖമോ ദേവി 
43 കാലം ഒരു പുലര്‍ക്കാലം--------------വസന്തഗീതങ്ങള്‍ 
44 ശ്രുതിയമ്മ-------------------------------മധുരനൊമ്പരക്കാറ്റ് 
45 കന്നിമലരെ-----------------------------ജസ്റ്റിസ്‌ രാജ 
46 നഷ്ടസ്വര്‍ഗങ്ങളെ---------------------വീണപൂവ്‌ 
47 കാട്ടിലെ പാഴ്മുളം-----------------------വിലക്കു വാങ്ങിയ വീണ 
48 ഒരു പുഷ്പം------------------------------പരീക്ഷ 
49 മറന്നോ പൂമകളെ---------------------ചക്കരമുത്ത് 
50 പറയാന്‍ മറന്ന------------------------ഗര്‍ഷോം 
51 വാര്‍തിങ്കളുദിക്കാത്ത-----------------അഗ്നിസാക്ഷി
52 ഗോപാംഗനെ-------------------------ഭരതം 
53 ഏതോ നിദ്രതന്‍---------------------അയാള്‍ കഥ എഴുതുകയാണ് 
54 ദേവി ആത്മരാഗമേകാം-------------ഞാന്‍ ഗന്ധര്‍വന്‍ 
55 ചന്ദ്ര ഹൃദയം--------------------------സത്യം ശിവം സുന്ദരം 
56 ഓര്‍മകളോടി-------------------------മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 
57 സാഗരങ്ങളേ-------------------------പഞ്ചാഗ്നി 
58 ഓര്‍മകളെ കൈവള-----------------പ്രതീക്ഷ 
59 കനക നിലാവേ----------------------കൗരവര്‍ 
60 ചുംബന പൂ----------------------------ബന്ധുക്കള്‍ ശത്രുക്കള്‍ 
61 സ്വര്‍ണമുകിലെ----------------------ഇത് ഞങ്ങളുടെ ലോകം 
62 തേനും വയമ്പും-----------------------തേനും വയമ്പും 
63 ഒത്തിരി ഒത്തിരി---------------------വെങ്കലം 
64 അമ്പലമില്ലാതെ---------------------പാദമുദ്ര 
65 ഒരുകിളി പാട്ടുമൂളവേ----------------വടക്കുന്നാഥന്‍ 
66 നിറങ്ങളെ പാടു----------------------അഹം 
67 പറന്നു പൂങ്കുയില്‍--------------------ഭീഷ്മാചാര്യ 
68 സൂര്യകിരീടം--------------------------ദേവാസുരം 
69 കരളിന്റെ നോവറിഞ്ഞാല്‍---------കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ 
70 ഓ സൈനബ------------------------അമൃതം
71 ഒരായിരം കിനാക്കളാല്‍------------റാംജി റാവ് സ്പീകിംഗ്‌ 
72 സ്നേഹത്തിന്‍ പൂഞ്ചോല-------------പപ്പയുടെ സ്വന്തം അപ്പൂസ് 
73 മാന്തളിരിന്‍ പട്ടു----------------------പ്രേം പൂജാരി
74 കരകാണാ കടലല------------------നാടോടിക്കാറ്റ് 
75 പൊന്‍ പുലരൊളി--------------------ഇത്തിരിപൂവേ ചുവന്ന പൂവേ 
76 ഇന്നലെ മയങ്ങുമ്പോള്‍--------------അന്വേഷിച്ചു കണ്ടെത്തിയില്ല 
77 തെളിഞ്ഞു പ്രേമയമുന---------------മനസ്വിനി
78 പഴം തമിഴ് ----------------------------മണിച്ചിത്രത്താഴ്
79 സായന്തനം---------------------------കമലദളം 
80 അനുരാഗ വിലോചനനായി---------നീലത്താമര 
81 പ്രമദവനം-----------------------------ഹിസ്‌ ഹൈനസ് അബ്ദുള്ള 
82 ശ്രീലതികകള്‍-------------------------സുഖമോ ദേവി 
83 മണിക്കുയിലെ-------------------------വാല്‍കണ്ണാടി 
84 ആദ്യവസന്തമേ-----------------------വിഷ്ണുലോകം
85 ആകാശദീപമെന്നു--------------------ക്ഷണകത്ത് 
86 ആലാപനം----------------------------എന്റെ സൂര്യപുത്രിക്ക് 
87 അനുരാഗിണി-------------------------ഒരുക്കുടക്കീഴില്‍ 
88 അരികില്‍ നീ--------------------------നീ എത്ര ധന്യ
89 ബ്രഹ്മകമലം---------------------------സവിധം
90 ചന്ദനം മണക്കുന്ന--------------------അച്ചുവേട്ടന്റെ വീട് 
91 താലോലം താനെ---------------------കുടുംബപുരാണം
92 ഇന്നലെ എന്റെ നെഞ്ചിലെ----------ബാലേട്ടന്‍ 
93 പൊന്നുഷസ്സെന്നും--------------------മേഘമല്‍ഹാര്‍
94 എന്റെ മൗന രാഗമിന്നു---------------കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ 
95 നിഴലായ് ഓര്‍മ്മകള്‍-----------------വിഷ്ണു
96 എത്രപൂക്കാലമിനി---------------------രാക്കുയിലിന്‍ രാഗസദസ്സില്‍ 
97 ഇനിയും പരിഭവമരുതെ--------------കൈക്കുടന്ന നിലാവ് 
98 കുടജാദ്രിയില്‍-------------------------നീലക്കടമ്പ് 
99 ഒരുമിച്ചു ചേരും നാം------------------അയിത്തം
100 ചന്ദ്രകിരണത്തിന്‍-------------------മിഴിനീര്‍പൂവുകള്‍

പൊന്നും പൂവും (Ponnum Poovum)

ചിത്രം:ഇഷ്ടമാണ് നൂറുവട്ടം (Ishtamanu Nooruvattam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം:യേശുദാസ്‌,ചിത്ര

പൊന്നും പൂവും വാരിചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് 
ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം 
പൊന്നും പൂവും വാരിചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ

കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം 
കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം 
നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിടാം 
പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം 
പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ്‌
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ്‌

പൊന്നും പൂവും വാരിചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ

പൂമാന പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും 
രാത്രിയില്‍ കണ്‍ച്ചിമ്മി താണാടും താരകള്‍ 
വിണ്‍കോണില്‍ ചായും മാത്രയില്‍ 
നിന്നെ ഞാനെന്നുള്ളിലെ കാണാമുത്തായ് കാക്കവേ 
പിന്നെ നീയെന്‍ മാറിലെ മാറാചൂടായ് മാറവേ 
ചെമ്മുകിലിന്‍ ഉല്‍തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ 
ചേര്‍ന്നുറങ്ങാനും നാണമായോ

പൊന്നും പൂവും വാരിചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ 
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് 
ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം
മ്..മ്...മ്...മ്....മ്....മ്......
Download

ശാന്തമീ രാത്രിയില്‍ (Shanthamee Rathriyil)

ചിത്രം:ജോണിവാക്കര്‍ (Johny Walker)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതംഎസ്.പി.വെങ്കിടേഷ് 
ആലാപനം:യേശുദാസ്‌

ലാലലാ ലാലാല ലാലലാ ലാലാല ലാലലാ
ഓഹോ ലാലലാ

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
കൊമ്പെടു ജുംത ജുംത ജുംത ജുംത ജും
കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത ജുംത ജുംജും
തപ്പെടു ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊടു ജുംത ജുംത ജുംത ജുംത ജും
നഗരതീരങ്ങളീ ലഹരിയില്‍ കുതിരവേ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ

ആകാശക്കൂടാരക്കീഴില്‍ നിലാവിന്റെ പാല്‍ക്കിണ്ണം നീട്ടുന്നതാരു്
തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍ രത്നങ്ങളാക്കുന്നതാരു്
ആകാശക്കൂടാരക്കീഴില്‍ നിലാവിന്റെ പാല്‍ക്കിണ്ണം നീട്ടുന്നതാരു്
തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍ രത്നങ്ങളാക്കുന്നതാരു്
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ
ജുംത ജുംത ജുംത ജുംത ജുംത ജുംത ജും
ജുംത ജുംത ജുംത ജുംത ജുംത ജുംത ജും ജും

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ

നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍ കിനാവിന്റെ നീറ്റം നിറയ്ക്കുന്നതാരു്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ കണ്ണീരില്‍ മുത്തുന്നതാരു്

കുറുംകുഴല്‍ കൊട് ജുംത ജുംത ജുംത ജുംത ജുംജും
തപ്പെടു ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊട്  ജുംത ജുംത ജുംത ജുംത ജും
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ
ലാലലാ ലാലാല ലാലലാ ലാലാല ലാലലാ ഓഹോ ലാലലാ
ഹേഹെഹേ ഹേഹേഹെ ഹേഹൊഹോ ഹോഹോഹൊ ഹോഹൊഹോ
ഹോഹോ ഹോഹൊഹോDownload

സ്വരരാഗഗംഗാ (Swararaga Ganga)

ചിത്രം:സര്‍ഗം (Sargam)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

പ്രവാഹമേ ഗംഗാപ്രവാഹമേ
സ്വരരാഗ ഗംഗാപ്രവാഹമേ സ്വര്‍ഗ്ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷക്കായ് നീറിനില്‍ക്കും തുളസീദളമാണു ഞാന്‍
കൃഷ്ണ തുളസീദളമാണു ഞാന്‍
സ്വരരാഗഗംഗാപ്രവാഹമേ

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിന്‍ ലോലതന്തു
നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിന്‍ ലോലതന്തു
നിന്‍ ഹാസരശ്‌മിയില്‍ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു
നിന്‍ ഹാസരശ്‌മിയില്‍ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു

സ്വരരാഗഗംഗാപ്രവാഹമേ സ്വര്‍ഗ്ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷക്കായ് നീറിനില്‍ക്കും തുളസീദളമാണു ഞാന്‍
കൃഷ്ണ തുളസീദളമാണു ഞാന്‍
സ്വരരാഗഗംഗാപ്രവാഹമേ

ആത്മാവില്‍ നിന്‍ രാഗസ്‌പന്ദനമില്ലെങ്കില്‍ ഈ വിശ്വം ചേതനാശൂന്യമല്ലോ
ആത്മാവില്‍ നിന്‍ രാഗസ്‌പന്ദനമില്ലെങ്കില്‍ ഈ വിശ്വം ചേതനാശൂന്യമല്ലോ
എന്‍ വഴിത്താ‍രയില്‍ ദീപം കൊളുത്തുവാന്‍ നീ ചൂടും കോടീരമില്ലേ
എന്‍ വഴിത്താ‍രയില്‍ ദീപം കൊളുത്തുവാന്‍ നീ ചൂടും കോടീരമില്ലേ

സ്വരരാഗഗംഗാപ്രവാഹമേ സ്വര്‍ഗ്ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷക്കായ് നീറിനില്‍ക്കും തുളസീദളമാണു ഞാന്‍
കൃഷ്ണ തുളസീദളമാണു ഞാന്‍
സ്വരരാഗഗംഗാപ്രവാഹമേ
സ്വരരാഗഗംഗാപ്രവാഹമേDownload

പുലരിത്തൂമഞ്ഞു (Pularithoomanju)

ചിത്രം:ഉത്സവപിറ്റേന്ന് (Uthsavapittennu)
രചന:കാവാലം നാരായണ പണിക്കര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌ 

പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു
പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു

മണ്ണിന്‍ ഈറന്‍ മനസ്സിനെ മാനം തൊട്ടുണര്‍ത്തീ
മണ്ണിന്‍ ഈറന്‍ മനസ്സിനെ മാനം തൊട്ടുണര്‍ത്തീ
വെയിലിന്‍ കയ്യില്‍ അഴകോലും വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞു
വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞൂ

പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു

കത്തിത്തീര്‍ന്ന പകലിന്റെ പൊട്ടും പൊടിയും ചാര്‍ത്തീ
കത്തിത്തീര്‍ന്ന പകലിന്റെ പൊട്ടും പൊടിയും ചാര്‍ത്തീ
ദുഃഖസ്മൃതികളില്‍ നിന്നല്ലോ പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും

പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞുDownload

Monday, November 22, 2010

പലവട്ടം പൂക്കാലം (Palavattam Pookkalam)

ചിത്രം:മണിച്ചിത്രത്താഴ് (Manichithrathazhu)
രചന:മധു മുട്ടം
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു
പൂങ്കുയിലൊന്നു പാടി പറഞ്ഞു
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടുവന്നല്ലോ
ഒരു മാത്ര കൊണ്ടുവന്നല്ലോ

കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു കനവിന്റെ തേന്മാവിന്‍ കൊമ്പ്
എന്റെ കരിളിലെ തേന്മാവിന്‍ കൊമ്പ്Download

Sunday, November 21, 2010

മറക്കാന്‍ കഴിഞ്ഞെങ്കില്‍ (Marakkan Kazhinjenkil)

ചിത്രം:സ്നേഹം (Sneham)
രചന:യൂസഫലി കേച്ചേരി
സംഗീതം:പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്
ആലാപനം:യേശുദാസ്‌

മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍
മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍
ചൂടിയെറിഞ്ഞൊരു പൂവിന്‍ നോവും ചുടു നെടുവീര്‍പ്പുകളും
ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍

ജീവിതത്തിന്റെ പുറം‌പോക്കില്‍ വാടി വരളും പാഴ്‌ചെടിയില്‍
ജീവിതത്തിന്റെ പുറം‌പോക്കില്‍ വാടി വരളും പാഴ്‌ചെടിയില്‍
വിടര്‍ന്നതെന്തിന് വെറുതെ നിങ്ങള്‍ തീണ്ടാ നാഴിപ്പൂവുകളേ
വിസ്‌മൃതിയില്‍ വേദനയില്‍ വീണ കിനാവുകളേ

ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍

തീയിനെ വന്നു വലം‌വെയ്‌ക്കുന്നു വ്യാമോഹങ്ങള്‍ ശലഭങ്ങള്‍
തീയിനെ വന്നു വലം‌വെയ്‌ക്കുന്നു വ്യാമോഹങ്ങള്‍ ശലഭങ്ങള്‍
ചിറകെരിയുമ്പോള്‍ വിഷാദമെന്തിന് തീരാനോവിന്‍‍ ശാപങ്ങളേ
മാലലയില്‍ നീര്‍ക്കിളിപോല്‍ നീന്തിയ മൗ‍നങ്ങളേ

ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍
ചൂടിയെറിഞ്ഞൊരു പൂവിന്‍ നോവും ചുടു നെടുവീര്‍പ്പുകളും
ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍ Download

ചന്ദ്രകിരണത്തിന്‍ (Chandrakiranathin)

ചിത്രം:മിഴിനീര്‍പൂവുകള്‍ (Mizhineerpoovukal)
രചന:ആര്‍ .കെ.ദാമോദരന്‍
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്‌ 

ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍
അവയുടെ മൗനത്തില്‍ കൂടണയും
അനുപമസ്നേഹത്തിന്‍ അര്‍ഥങ്ങള്‍ അന്തരാര്‍ഥങ്ങള്‍
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍

ചിലച്ചും ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടെ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീലനികുഞ്ജത്തില്‍ മയങ്ങും നീലനികുഞ്ജത്തില്‍ മയങ്ങും
ആ മിഥുനങ്ങളെയനുകരിക്കാം ആ നിമിഷങ്ങളെയാസ്വദിക്കാം

ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍

മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചില്‍മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും ഈണത്തില്‍ താളത്തിലിണങ്ങും
ആ മിഥുനങ്ങളെ അനുഗമിക്കാം ആ നിമിഷങ്ങളേ ആസ്വദിക്കാം

ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍
അവയുടെ മൗനത്തില്‍ കൂടണയും
അനുപമസ്നേഹത്തിന്‍ അര്‍ഥങ്ങള്‍ അന്തരാര്‍ഥങ്ങള്‍
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍Download

ഒരുമിച്ചു ചേരും (Orumichu Cherum)

ചിത്രം:അയിത്തം (Ayitham)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലാം ഒതുക്കി വിട പറയൂ ഇനി വിട പറയൂ

ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ
ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ

കതിര്‍ മുഖമാകെ തുടുത്തു ബാഷ്പ കണികകള്‍ മിഴിയില്‍ തുളുമ്പി
പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍
പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍
ഒന്നും പറയാതെ യാത്രയായി മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ
ഭാവ ഗീതമുണ്ടോ മൊഴികളുണ്ടോ

ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ

ഒടുവിലെ പൂച്ചെണ്ടും നീട്ടി  മെല്ലെ വിടപറയുന്നു വസന്തം
ആടും ചിലമ്പില്‍ നിന്നടരും മുത്തിനും
ആടും ചിലമ്പില്‍ നിന്നടരും മുത്തിനും
വാടിക്കൊഴിയും ഇലയ്ക്കും മൗനം

മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിന്‍ പൊരുളുമുണ്ടോ
രാഗവും താളവും ലയവുമുണ്ടോ
നാദവും ഗീതവും പൊരുളുമുണ്ടോDownload

കുടജാദ്രിയില്‍ (Kudajadriyil)

ചിത്രം:നീലക്കടമ്പ് (Neelakkadambu)
രചന:കെ.ജയകുമാര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
ആ ആ ആ ആ ആ ആ ആ ആ ആ ആ
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
നാദാത്മികേ ആ ആ ആ ആ ആ ആ
മൂകാംബികേ ആ ആ ആ ആ ആ ആ
ആദി പരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ ആദി പരാശക്തി നീയേ
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍ നിറകതിര്‍ നീ ചൊരിയു
ജീവനില്‍ സൂര്യോദയം തീര്‍ക്കു

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി

വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി
വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി
ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു
ഹൃദയം സൗപര്‍ണ്ണികയാക്കു

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണിDownload

ഇനിയും പരിഭവമരുതേ (Iniyum Paribavamaruthe)

ചിത്രം:കൈക്കുടന്ന നിലാവ് (Kaikkudanna Nilavu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌,ചിത്ര

ആ ആ ആ ആ ആ ആ ആ
ഇനിയും പരിഭവമരുതേ
ഇനിയും പരിഭവമരുതേ സ്വാമിന്‍ ഇനിയും പരിഭവമരുതേ
അഭയമിരുന്നു വരുന്നൊരു സാധുവില്‍
അഭയമിരുന്നു വരുന്നൊരു സാധുവില്‍ അഗ്നിപരീക്ഷണമരുതേ അരുതേ
ഇനിയും പരിഭവമരുതേ സ്വാമിന്‍ ഇനിയും പരിഭവമരുതേ

ആയിരം നവരാത്രിമണ്ഡപം താണ്ടി ഹരിരാഗസാഗരത്തിരകള്‍ നീന്തി
ആ ആ ആ ആ ആ ആ ആ
ആയിരം നവരാത്രിമണ്ഡപം താണ്ടി ഹരിരാഗസാഗരത്തിരകള്‍ നീന്തി
സങ്കടശ്രുതിയിട്ട തംബുരു മീട്ടി ഞാന്‍ സാഷ്‌ടാംഗം പ്രണമിച്ചു തൊഴുമ്പോള്‍
ഒരു ഭിക്ഷാംദേഹിയായ് പാടുമ്പോള്‍

ഇനിയും പരിഭവമരുതേ സ്വാമിന്‍ ഇനിയും പരിഭവമരുതേ

നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ നിരവദ്യ സാന്ത്വനസുഖമറിഞ്ഞു
ആ ആ ആ ആ ആ ആ ആ
നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ നിരവദ്യ സാന്ത്വനസുഖമറിഞ്ഞു
കണ്ണീര്‍ മെഴുകി മെനഞ്ഞൊരെന്‍ ജീവിത
മണ്‍കുടം മാത്രമെന്തേ കൈവെടിഞ്ഞു
എന്റെ മുറജപം മാത്രമെന്തേ നീ മറന്നു

ഇനിയും പരിഭവമരുതേ സരിഗമധ ഇനിയും പരിഭവമരുതേ
സരിഗമധ ഇനിയും
മാ..മഗരി സരി ഗമ ഗരിഗമധ ഇനിയും പരിഭവമരുതേ
മധമ ഗഗമ രിരിഗ സഗരി സധസ ധധസ
ഗരിസ ഗസരി രിസധ മധസ ഗരിസ ഗസരി
മഗരി സരിഗാ സഗമഗരി
സരി രിഗ ഗമ മധ
രിഗ ഗമ മധ ധസ
ഗമ മധ ധസ സരി
ഗഗരിസ സധമധ
സാസ സാസ സാസ സാസ സാസ സാസ സാസ സാസ സാ
ധമധസ രീരി രീരി രീരി രീരി രീ
സധസരി ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാ..
മഗരിഗ...........മാ
മഗരിഗമാ........
ഇനിയും പരിഭവമരുതേDownload

Saturday, November 20, 2010

എത്ര പൂക്കാലമിനി (Ethra Pookkalamini)

ചിത്രം:രാക്കുയിലിന്‍ രാഗസദസ്സില്‍ (Rakkuyilin Ragasadassil)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രികളില്‍ അമ്മേ
എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രികളില്‍ അമ്മേ
നിന്‍ മുഖം തിങ്കളായ്‌ പൂനിലാ പാല്‍ചോരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു വിരഹ കഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖ പ്രിയ രാഗമോ നിന്നിലെ പ്രേമ ഭാവമോ എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീരമണയുമൊരഴകിത് ഷണ്മുഖ പ്രിയ രാഗമോ

എത്ര ദുഃഖങ്ങളിനി എത്ര വനവാസം അതില്‍ എത്ര വിധി വിളയാട്ടമിന്നും
എത്ര ദുഃഖങ്ങളിനി എത്ര വനവാസം അതില്‍ എത്ര വിധി വിളയാട്ടമിന്നും
കണ്ണുനീര്‍ കുമ്പിളില്‍ മുത്തുമായ് വന്നു നീ മണ്ണില്‍ വീണുരുകുമോ വീണ്ടും
അരചന്‍ ഇനിയും നിന്നെ എരിയും തീയില്‍ നിര്‍ത്തി അമൃത കലയാക്കുമോ
തെളിയുക തെളിയുക തെളിയുക നീ
ഷണ്മുഖ പ്രിയ രാഗമോ നിന്നിലെ പ്രേമ ഭാവമോ എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീരമണയുമൊരഴകിത് ഷണ്മുഖ പ്രിയ രാഗമോ

പാധനിധ തകജനുധാം
ധാനിസനി തകജനുധാം
നിസരിസാ തകജനുധാം ത തകജനു തകധിമി
പധനിസനിധപമ ഷണ്മുഖ പ്രിയ രാഗമോ
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസ
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ ആ
മഗരിഗമ തരികിടധിന്നധിം
ആ ആ തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ പാDownload

നിഴലായ് ഓര്‍മ്മകള്‍ (Nizhalay Ormakal)

ചിത്രം:വിഷ്ണു (Vishnu)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ആ...ആ...ആ...ആ...ആ...ആ
നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍ തഴുകാന്‍ മോഹം പ്രിയേ
ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍ മനസ്സില്‍ ദാഹം പ്രിയേ
നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍

അഴകിനു പോലും അറയില്‍ നിന്നും ചിറകുകളേകുന്നു ആരോ
അതിനൊരു താളം ശ്രുതിയില്‍ ലയമായ് മിഴികളിലേകുന്നു
എന്തെന്തു മോഹങ്ങള്‍ എന്നുള്ളിലും
ചിന്തുന്നു മൗനങ്ങള്‍ നിന്‍ നെഞ്ചിലും
നിമിഷമോരോന്നു കൊഴിഞ്ഞു വീഴുമ്പോഴും

നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍ തഴുകാന്‍ മോഹം പ്രിയേ
ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍

മനസ്സറ തോറും മധുരം പകരും സുഖകര മേളങ്ങള്‍ ഏതോ
കുളിരല കൊഞ്ചും മഴയില്‍ നനയും തരള തരംഗങ്ങള്‍
അതു വീണു വിളയുന്ന പവിഴങ്ങളോ
അല മൂടി അകലുന്ന പുളകങ്ങളോ
നുര ചിതറുന്ന തിര വിരിയുമ്പോഴും

നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍ തഴുകാന്‍ മോഹം പ്രിയേ
ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍ മനസ്സില്‍ ദാഹം പ്രിയേ
നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍Download

Friday, November 19, 2010

എന്റെ മൗനരാഗമിന്നു (Ente Mounaragaminnu)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:പന്തളം സുധാകരന്‍
സംഗീതം:ബേണി ഇഗ്നേഷ്യസ് 
ആലാപനം:യേശുദാസ്‌,ചിത്ര

എന്റെ  മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി
നിറമേഴും വിരിയുംപോല്‍ കണിയായണിഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ
എന്റെ  മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി

കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍ എന്റെ കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം
കാലങ്ങളീ പുഷ്പവീഥിയില്‍ മലര്‍ത്താലങ്ങളേന്തുന്നു പിന്നെയും
കൂടറിയാതെന്‍ ജീവനിലേതോ കുയിലണയുന്നു തേന്‍‌ ചൊരിയുന്നു
ഇണയുടെ ചിറകിനു തണലിനി നീ മാത്രം

എന്റെ  മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി

ആരാമസന്ധ്യകള്‍ വന്നുവോ നിറം പോരാതെ നിന്നോടു ചേര്‍ന്നുവോ
ഗന്ധര്‍വ്വദാഹങ്ങള്‍ വന്നു നിന്‍ പ്രേമ ഹിന്ദോളം കാതോര്‍ത്തു നിന്നുവോ
സാഗരഗീതം ജീവിതമോഹം തീരമിതെന്നും കേള്‍ക്കുകയല്ലോ
പിറവിയിലിനിയൊരു തുണയതു നീ മാത്രം

എന്റെ  മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി
നിറമേഴും വിരിയുംപോല്‍ കണിയായണിഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ
ലാല്ല..ലാല്ല...ലാല്ല..ലാല്ല..ലാല്ല...ലാല്ല...ലാല്ല
ലാലാ ല്ല ലാ...ലാല്ല ലാല്ല ലാല്ലDownload

പൊന്നുഷസ്സെന്നും (Ponnushassennum)

ചിത്രം:മേഘമല്‍ഹാര്‍ (Meghamalhar)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രമേശ്‌ നാരായണന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,ചിത്ര

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു

ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
പൂം പുലര്‍ക്കണി പോലെയേതോ പേരറിയാപ്പൂക്കള്‍
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍

തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
ശംഖു കോര്‍ത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നുDownload

ഇന്നലെ എന്റെ (Innale Ente)

ചിത്രം:ബാലേട്ടന്‍ (Balettan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ

ദൂരേനിന്നും പിന്‍വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ലാ
ദൂരേനിന്നും പിന്‍വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ലാ
ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ
അമ്പലപ്രാവുകളോ

ഇന്നലെ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെവന്നു
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെവന്നു
ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമോ
പുണ്യം പുലര്‍ന്നീടുമോ

ഇന്നലെ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേDownload

Thursday, November 18, 2010

താലോലം താനേ (Thalolam Thane)

ചിത്രം:കുടുംബപുരാണം (Kudumbapuranam)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

മ്..മ്..മ്..രാരോ രാരോ രാരാരോ
താലോലം താനേ താരാട്ടും പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്‍
ഞാനീ തേടും ഈണം പോലും കണ്ണീരോടെ രാരീരാരോ
പൂങ്കുരുന്നേ ഓ പൊന്‍മണിയേ ആനന്ദം നീ മാത്രം
താലോലം താനേ താരാട്ടും പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്‍
ഞാനീ തേടും ഈണം പോലും കണ്ണീരോടെ രാരീരാരോ

കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ മുത്തശ്ശിയുണ്ടേ നിന്‍ കൂടെ
ഉണ്ണിക്കണ്ണാ നിന്നെ കാണാന്‍
ഏതോതോ ജന്മങ്ങളില്‍ നേടീ പുണ്യം ഞാന്‍
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില്‍

താലോലം താനേ താരാട്ടും മ്..മ്...മ് രാരി രാരാരോ

ആന കളിക്കാനും ആടിക്കാനും മുത്തശ്ശനില്ലേ നിന്‍ ചാരേ
ഉണ്ണിക്കൈയ്യില്‍ വെണ്ണ നല്‍കാന്‍
അന്നാരം കൊഞ്ചലിനായ് നിന്നെ തേടിയില്ലേ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില്‍

താലോലം താനേ താരാട്ടും പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്‍
ഞാനീ തേടും ഈണം പോലും കണ്ണീരോടെ രാരീരാരോ
പൂങ്കുരുന്നേ ഓ പൊന്‍മണിയേ ആനന്ദം നീ മാത്രം
താലോലം താനേ താരാട്ടും മ്...മ്..മ്......മ്....മ്..മ്
രാരിരോ രാരി രാരാരോ...മ്...മ്..മ്..മ്..മ്..മ്......മ്Download

Sunday, November 14, 2010

ചന്ദനം മണക്കുന്ന (Chandanam Manakkunna)

ചിത്രം:അച്ചുവേട്ടന്റെ വീട് (Achuvettante Veed)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:വിദ്യാധരന്‍
ആലാപനം:യേശുദാസ്‌

ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രികമെഴുകിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക് ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപം
ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രികമെഴുകിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക് ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപം

അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ
അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ

മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണിയാട്ടുന്ന തൊഴുത്തില്‍ കാലം വിടുപണിചെയ്യേണം
സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൗഭാഗ്യം പിച്ചവെച്ചു നടക്കേണം
സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൗഭാഗ്യം പിച്ചവെച്ചു നടക്കേണം

അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ
അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ

മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍ കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം

അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ
അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ

ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രികമെഴുകിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക് ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപംDownload

ബ്രഹ്മകമലം(Brahmakamalam)

ചിത്രം:സവിധം(Savidham)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ആ .. ആ ..ആ ...ആ ...ആ ....ആ ...
ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ
ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ
വീണാധരീ ശാധോധരീ പാഹിമാം പാഹിമാം പരിപാഹിമാം
ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ

ദേവീ മാഹാത്മ്യ ലഹരിയിലെന്‍ മനം സര്‍ഗ സാഗരമാകേണം
ദേവീ മാഹാത്മ്യ ലഹരിയിലെന്‍ മനം സര്‍ഗ സാഗരമാകേണം
നൈവേദ്യ മന്ത്രാങ്കുരങ്ങളില്‍ അമ്മെ അന്നപൂര്‍ണാമൃതമരുളേണം
ആത്മപൂജാ മുദ്രകളില്‍ ദേവീ ഭാവ തരംഗമുയര്‍തേണം

ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ

ജന്മ ജന്മാന്തര പാപശിലകള്‍ പുണ്യ സോപാനമായ്‌ മാറേണം
ജന്മ ജന്മാന്തര പാപശിലകള്‍ പുണ്യ സോപാനമായ്‌ മാറേണം
പുണ്യാഹ ജലബിന്ദുവില്‍ ദേവീ കാരുണ്യ വാരിധിയുണരേണം
നിത്യവുമെന്‍ ചേതനയില്‍ കരുണാ മലയമാരുതനോഴുകേണം

ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ
വീണാധരീ ശാധോധരീ പാഹിമാം പാഹിമാം പരിപാഹിമാംDownload

അരികില്‍ നീ(Arikil Nee)

ചിത്രം:നീ എത്ര ധന്യ(Nee Ethra Dhanya)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:ദേവരാജന്‍
ആലാപനം:യേശുദാസ്‌

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

രാത്രിമഴ പെയ്തു തോര്‍ന്ന നേരം
രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റിലിലച്ഛാര്‍തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍തുള്ളിതന്‍ സംഗീതം ഹൃതന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം... ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്മിഗ്ധമാം ആറുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ധസങ്കല്‍പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ ഗീഥികളെന്നില്‍ ചിറകടിക്കേ
ഗീഥികളെന്നില്‍ ചിറകടിക്കേ...ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയിDownload

അനുരാഗിണീ(Anuragini)

ചിത്രം:ഒരുകുടക്കീഴില്‍ (Oru Kudakkezhil)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

മ്...മ്...മ്....ആ...ആ...ആ...
അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍
അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്‍ണിമേ
അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

കായലിന്‍ പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍
കായലിന്‍ പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍
നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു
മമ മോഹം നിയറിഞ്ഞു

അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ
മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ
കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ

അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്‍ണിമേ
അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍Download

ആകാശദീപ(Akashadeepa)

ചിത്രം:ക്ഷണക്കത്ത് (Kshanakath)
രചന:കൈതപ്രം
സംഗീതം:ശരത്
ആലാപനം:യേശുദാസ്‌,ചിത്ര

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയുമഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമരമനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികളരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോDownload

ആദ്യവസന്തമേ (Adyavasanthame)

ചിത്രം:വിഷ്ണുലോകം (Vishnulokam)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

ആദ്യവസന്തമേ ഈ മൂകവീണയില്‍ ഒരു ദേവഗീതമായ് നിറയുമോ
ആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍ ഒരു മോഹബിന്ദുവായ് പൊഴിയുമോ
ആദ്യവസന്തമേ ഈ മൂകവീണയില്‍ ഒരു ദേവഗീതമായ് നിറയുമോ

ഏഴഴകുള്ളൊരു വാര്‍മയില്‍പ്പേടതന്‍ സൗഹൃദപ്പീലികളോടെ
ഏഴഴകുള്ളൊരു വാര്‍മയില്‍പ്പേടതന്‍ സൗഹൃദപ്പീലികളോടെ
മേഘപടം തീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍
മേഘപടം തീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍ സാന്ത്വനനാളങ്ങളോടെ
ഇതിലേ വരുമോ... ഇതിലേ വരുമോ
രാവിന്റെ കവിളിലെ മിഴിനീര്‍പ്പൂവുകള്‍ പാരിജാതങ്ങളായ് മാറാന്‍

ആദ്യവസന്തമേ ഈ മൂകവീണയില്‍ ഒരു ദേവഗീതമായ് നിറയുമോ

പൊന്നുഷഃസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരു വൈഡൂര്യരേണുവേപ്പോലെ
പൊന്നുഷഃസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരു വൈഡൂര്യരേണുവേപ്പോലെ
താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍
താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍ മംഗളചാരുതയേകാന്‍
ഇതിലേ വരുമോ... ഇതിലേ വരുമോ
അണയുമീ ദീപത്തിന്‍ പ്രാണാംഗുരങ്ങളില്‍ സ്നേഹതന്തുക്കളായ് അലിയാന്‍...

ആദ്യവസന്തമേ ഈ മൂകവീണയില്‍ ഒരു ദേവഗീതമായ് നിറയുമോ
ആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍ ഒരു മോഹബിന്ദുവായ് പൊഴിയുമോDownload

മണിക്കുയിലെ (Manikkuyile)

ചിത്രം:വാല്‍കണ്ണാടി (Valkkannadi)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,സുജാത

മണിക്കുയിലെ മണിക്കുയിലെ മരിക്കാവില്‍ പോരൂല്ലേ മൗന രാഗം മൂളൂല്ലേ
നിറമഴയില്‍ ചിരി മഴയില്‍ നീയും ഞാനും നനയൂല്ലേ നീലക്കണ്ണും  നിറയുല്ലേ
ചെറു താലി അണിഞ്ഞില്ലേ മിനു മിന്നണ മിന്നല്ലേ
ചില്ലഴി വാതില്‍ മേല്ലെയടഞ്ഞു നല്ലിരവില്‍ തനിയെ
മണിക്കുയിലെ മണിക്കുയിലെ മരിക്കാവില്‍ പോരൂല്ലേ മൗന രാഗം മൂളൂല്ലേ

മുന്തിരി മുത്തല്ലേ മണി മുത്തിന് ചെപ്പില്ലേ ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടുല്ലേ
ഓ..കരിവള മെല്ലെ മൊഴിഞ്ഞതല്ലേ കണിമലരല്ലേ കരളല്ലേ
അരിമണി ചുണ്ടിലെ അഴകുള്ള പൂവിലെ ആരും കാണാ ചന്തം കാണാന്‍ മിഴികളിലാശയില്ലേ

മണിക്കുയിലെ മണിക്കുയിലെ മരിക്കാവില്‍ പോരൂല്ലേ മൗന രാഗം മൂളൂല്ലേ

നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ ചഞ്ചല മിഴിയല്ലേ മലര്‍ മഞ്ചമൊരുങ്ങില്ലേ
ഓ..കൊലുസിന്റെ താളം വിളിച്ചതല്ലേ തനിച്ചൊന്നു കാണാന്‍ കൊതിച്ചില്ലേ
ഇടവഴി കാട്ടിലെ ഇലഞ്ഞിതന്‍ ചോട്ടിലെ ഇക്കിളി മൊട്ടുകള്‍ നുള്ളിയെടുക്കാന്‍ ഇന്നുമൊരാശയില്ലേ

മണിക്കുയിലെ മണിക്കുയിലെ മരിക്കാവില്‍ പോരൂല്ലേ മൗന രാഗം മൂളൂല്ലേ
നിറമഴയില്‍ ചിരി മഴയില്‍ നീയും ഞാനും നനയൂല്ലേ നീലക്കണ്ണും  നിറയുല്ലേ
ചെറു താലി അണിഞ്ഞില്ലേ മിനു മിന്നണ മിന്നല്ലേ
ചില്ലഴി വാതില്‍ മേല്ലെയടഞ്ഞു നല്ലിരവില്‍ തനിയെDownload

Tuesday, November 9, 2010

ശ്രീലതികകൾ(Sreelathikakal)

ചിത്രം:സുഖമോ ദേവി
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ആ...ആ...ആ...ആ..ആ..ആ..
ശ്രീലതികകൾ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻ കുളുർമൊഴിയേ
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും
ശ്രീലതികകൾ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻ കുളുർമൊഴിയേ
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും

ശ്രീലതികകൾ തളിരണിഞ്ഞുലയവേ

എഴുസാഗരവുമേറ്റു പാടുമൊരു രാഗമായുണരു നീ
പോരികെന്‍ തരള നാദമായ്‌
മധുര ഭാവമായ്‌ ഹൃദയ ഗീതമായ്‌ വരിക
എഴുസാഗരവുമേറ്റു പാടുമൊരു രാഗമായുണരു നീ
സരിമ സരിമപ സരിമപനി സരിമപനിസ
സരിമപനിസരി രിമപനി സരിമപ ..
ആ.. ആ. ആ..

ശ്രീലതികകൾ തളിരണിഞ്ഞുലയവേ

ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ
പോരികെന്‍ കരളിലാകവേ
മലയസാനുവിൽ നിറ നിലാവുപോൽ വരിക
ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ
പമരി പമരിസ പമരിസനി പമരിസനിപ
പമരിസനിപമ പമരിസനിപമസ..
ആ.. ആ.. ആ..

ശ്രീലതികകൾ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻ കുളുർമൊഴിയേ
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും

ശ്രീലതികകൾ തളിരണിഞ്ഞുലയവേ
ശ്രീലതികകൾ തളിരണിഞ്ഞുലയവേ
ശ്രീലതികകൾ തളിരണിഞ്ഞുലയവേDownload

Monday, November 8, 2010

പ്രമദവനം(Pramadavanam)

ചിത്രം:ഹിസ്‌ ഹൈനസ് അബ്ദുള്ള(His Highness Abdulla)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

എതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
എതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
കവിയുടെ ഗാനരസാമൃതലഹരിയിലൊരു
നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

എതേതോ കഥയിൽ
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
എതേതോ കഥയിൽ
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ മുരളിയിൽ
ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടിDownload

അനുരാഗ വിലോചനനായി (Anuraga Vilochananayi)

ചിത്രം:നീലത്താമര (Neelathamara)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എസ്.ശ്രീകുമാര്‍ ,ശ്രേയ ഘോഷാല്‍

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം

കളിയും ചിരിയും നിറയും കനവില്‍ ഇളനീരൊഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍
കാത്തിരിപ്പൂ വിങ്ങലല്ലേ കാലമിന്നോ മൗനമല്ലേ
മൗനം തീരില്ലേ

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം

പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ
മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ
രാക്കടമ്പിന്‍‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ
വീണ്ടും ചേരില്ലേ

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കംDownload

സായന്തനം (Sayanthanam)

ചിത്രം:കമലദളം (Kamaladalam)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

സായന്തനം ചന്ദ്രികാലോലമായ് നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം ഉണരാത്തതെന്തേ പ്രിയതേ
സായന്തനം ചന്ദ്രികാലോലമായ്

വില്വാദ്രിയില്‍ തുളസീദളം ചൂടാന്‍‌വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍ തിരുവരങ്ങിലമൃതവര്‍ഷമായ്
പനിനീര്‍ തളിയ്ക്കുവാനിന്ദ്രദൂതുമായ് വന്നു

സായന്തനം ചന്ദ്രികാലോലമായ്

ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങു നീ
നിന്‍ പ്രസാദമധുരഭാവമെവിടെ നിന്‍ വിലാസലയതരംഗമെവിടെ
എന്നുള്‍ച്ചിരാതില്‍ നീ ജീ‍വനാളമായ് പോരൂ

സായന്തനം ചന്ദ്രികാലോലമായ് നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം ഉണരാത്തതെന്തേ പ്രിയതേ
സായന്തനം ചന്ദ്രികാലോലമായ് നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്Download

Sunday, November 7, 2010

പഴംതമിഴ് (Pazhamthamizh)

ചിത്രം:മണിച്ചിത്രത്താഴ് (Manichithrathazhu)
രചന:ബിച്ചു തിരുമല
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ വിരസമായൊരാദിതാളം

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി

വിരഹഗാനം വിതുമ്പിനില്‍ക്കും വീണപോലും മൗനമായ്
വിരഹഗാനം വിതുമ്പിനില്‍ക്കും വീണപോലും മൗനമായ്
വിധുരയാമീ വീണപൂവിന്‍ ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി

കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി
കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി
സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ വിരസമായൊരാദിതാളം
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങിDownload

തെളിഞ്ഞു പ്രേമയമുന (Thelinju Premayamuna)

ചിത്രം:മനസ്വിനി (Manaswini)
രചന:പി.ഭാസ്കരന്‍
സംഗീതം:എം.എസ്.ബാബുരാജ്
ആലാപനം:യേശുദാസ്

തെളിഞ്ഞു പ്രേമയമുന വീണ്ടും
കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
തെളിഞ്ഞു പ്രേമയമുന വീണ്ടും കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന്‍ സുന്ദരാധരത്തില്‍

തെളിഞ്ഞു പ്രേമയമുന വീണ്ടും കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന്‍ സുന്ദരാധരത്തില്‍

പിണക്കം തീര്‍ന്ന പൂങ്കുയിലുകള്‍ ഇണങ്ങിയ കൂട്ടിനുള്ളില്‍ നിന്നും
പിണക്കം തീര്‍ന്ന പൂങ്കുയിലുകള്‍ ഇണങ്ങിയ കൂട്ടിനുള്ളില്‍ നിന്നും
മുഴങ്ങും വേണുഗാനസുധ പോലെ ഞാന്‍ പ്രണയ ഗാനമൊന്നു പാടാം.
മുഴങ്ങും വേണുഗാനസുധ പോലെ ഞാന്‍ പ്രണയ ഗാനമൊന്നു പാടാം

തെളിഞ്ഞു പ്രേമയമുന വീണ്ടും കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന്‍ സുന്ദരാധരത്തില്‍
തെളിഞ്ഞു പ്രേമയമുന വീണ്ടും കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം

സഖീ നിന്‍ നീല നീല മിഴിയില്‍ തുളുംമ്പും  പ്രേമസാഗരത്തില്‍
സഖീ നിന്‍ നീല നീല മിഴിയില്‍ തുളുംമ്പും പ്രേമസാഗരത്തില്‍
കിനാവിന്‍ തോണിയേറി ഞാന്‍ കേളിയാടുമൊരു ഗാനഗന്ധര്‍വന്‍ പോല്‍
കിനാവിന്‍ തോണിയേറി ഞാന്‍ കേളിയാടുമൊരു ഗാനഗന്ധര്‍വന്‍ പോല്‍

തെളിഞ്ഞു പ്രേമയമുന വീണ്ടും കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന്‍ സുന്ദരാധരത്തില്‍
തെളിഞ്ഞു പ്രേമയമുന വീണ്ടും കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന്‍ സുന്ദരാധരത്തില്‍Download

ഇന്നലെ മയങ്ങുമ്പോള്‍ (Innale Mayangumbol)

ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല(Anweshichu Kandethiyilla)
രചന:പി.ഭാസ്കരന്‍
സംഗീതം:ബാബുരാജ്
ആലാപനം:യേശുദാസ്‌

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു
ഓമനേ നീയെന്റെ അരികില്‍ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ
വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നുDownload

Saturday, November 6, 2010

പൊന്‍പുലരൊളി (Ponpularoli)

ചിത്രം:ഇത്തിരി പൂവേ ചുവന്ന പൂവേ (Ithiripoove Chuvannapoove)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ലതിക

സാ..സാ...സാ...സാഗമപനി
സഗമ ഗമപ മപനി പനിസ ഗാ.....
മഗസനിസനി പനിപമപമ ഗമഗ സഗ... നിസാ

പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ
പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ
പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ

കണ്ണാ നീയിന്നും കവര്‍ന്നെന്നോ തൂവെണ്ണ നീയെ ഞങ്ങള്‍ തന്‍ നവനീതം പൊന്നുണ്ണീ
ശ്രീചന്ദനം നേത്ര നീലാഞ്ജനം നിന്റെ കുറുനിരകളില്‍ ഇളകിടുമൊരു ചെറുനീര്‍ മണിയായെങ്കില്‍

പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ

ആരും കാണാതെ അരയാലിന്‍ കൊമ്പിന്മേല്‍ ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ
നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ സഗമ പമഗ മഗ സനി പമ
ഗമ പനി സനി പമ ഗസസ

പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ
പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓDownload

കരകാണാക്കടലല(Karakanakadalala)

ചിത്രം:നാടോടിക്കാറ്റ്(Nadodikatt)
രചന:യൂസഫലി കേച്ചേരി
സംഗീതം:ശ്യാം
ആലാപനം:യേശുദാസ്‌,സി.ഓ.ആന്റോ

കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ
അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ
അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ
ഇളം തെന്നല്‍ ഈണം പാടി വാ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ
അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ
ഇളം തെന്നല്‍ ഈണം പാടി വാ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്

ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യില്‍ വന്ന സാമ്രാജ്യം
എന്നെത്തേടി വന്നണഞ്ഞതോ മണ്ണില്‍ പൂത്ത സൗഭാഗ്യം
ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യില്‍ വന്ന സാമ്രാജ്യം
എന്നെത്തേടി വന്നണഞ്ഞതോ മണ്ണില്‍ പൂത്ത സൗഭാഗ്യം
പാരേതോ പൂന്തേന്‍ ചഷകം ഞാനേതോ വീഞ്ഞിന്‍ ലഹരി
പാരേതോ പൂന്തേന്‍ ചഷകം ഞാനേതോ വീഞ്ഞിന്‍ ലഹരി
നരലോക പഞ്ഞം തീര്‍ക്കാന്‍ സുരലോകം വാതില്‍ തുറന്നേ
പ്രഭാസാന്ദ്രമായ് നീ കാലമേ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്

കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ

പൂവും തേടി വണ്ടണഞ്ഞതോ കാതില്‍ വീണ സംഗീതം
മാറില്‍ താനേ വന്നു വീണതോ വിണ്ണിന്‍ സൗമ്യ സായൂജ്യം
പൂവും തേടി വണ്ടണഞ്ഞതോ കാതില്‍ വീണ സംഗീതം
മാറില്‍ താനേ വന്നു വീണതോ വിണ്ണിന്‍ സൗമ്യ സായൂജ്യം
പൂപോലെ വാനം വിരിയും തേന്‍ പോലെ മോഹം നുരയും
പൂപോലെ വാനം വിരിയും തേന്‍ പോലെ മോഹം നുരയും
കസ്തൂരിത്തൈലവുമായി കൈതപ്പൂങ്കാറ്റു വരുന്നേ
മദോന്മത്തമായ് നീ ലോകമേ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്

കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ
അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ
ഇളം തെന്നല്‍ ഈണം പാടി വാ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്Download

മാന്തളിരിന്‍ പട്ടു ചുറ്റിയ (Manthalirin Pattu Chuttiya)

ചിത്രം:പ്രേം പൂജാരി (Prem Poojari)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:ഉത്തം സിംഗ്
ആലാപനം:യേശുദാസ്‌

ഉം... ഓ... അ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ
ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്

പൂവുകളില്‍ ചൊവ്ടു വച്ചു നീ വരുമ്പോള്‍ പ്രാവുകളാ കൂടുകളില്‍ ശ്രൂതി മീട്ടും
പാവുകളില്‍ പൂവിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങള്‍ എന്ന പോലെ
പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ ചൊല്ല് ചൊല്ല്

ഹോ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്

ഹോ...
ആദി പുലര്‍ വേളയില്‍ നാം ഈ വഴിയേ പാടി വന്നു ജീവശാഖി പൂവണിഞ്ഞു
സ്നേഹമയി പൂര്‍വ്വജന്മ സ്മൃതികളേതോ സൗരഭമായ് ഈ നമ്മില്‍ എന്നുമില്ലേ
പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ ചൊല്ല് ചൊല്ല്

ഹോ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്Download

സ്നേഹത്തിന്‍ (Snehathin)

ചിത്രം:പപ്പയുടെ സ്വന്തം അപ്പൂസ് (Pappayude Swantham Appoos)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പൂജപ്പൂ നീ പൂജിപ്പൂ ഞാന്‍ പനിനീരും തേനും കണ്ണീരായ് താനേ
സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം

വെള്ളിനിലാ നാട്ടിലെ പൗര്‍ണമിതന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ
പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍
മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ
മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ
ആലംബം നീയേ ആധാരം നീയേ

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പനിനീരും തേനും കണ്ണീരായ് താനേ

ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ്
ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്
എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം
പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
വീഴല്ലേ തേനേ വാടല്ലേ പൂവേ

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പൂജപ്പൂ നീ പൂജിപ്പൂ ഞാന്‍ പനിനീരും തേനും കണ്ണീരായ് താനേ
പനിനീരും തേനും കണ്ണീരായ് താനേDownload

Friday, November 5, 2010

ഒരായിരം കിനാക്കളാല്‍ (Orayiram Kinakkalal)

ചിത്രം:രംജിറാവു സ്പീകിംഗ്‌ (Ramji Rao Speaking)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ഉണ്ണിമേനോന്‍,ചിത്ര

ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
തര തര തര തര തരതരാര രാര രാര രാര
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം
തര തര തര തര തരതരാര രാര രാര രാര
എത്രയെത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ
ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം

മുനിയുടെ ശാപം കവിതകളായി മുനിയുടെ ശാപം കവിതകളായി
കിളിയുടെ നിണം വീണ വിപിനങ്ങളില്‍ കിളിയുടെ നിണം വീണ വിപിനങ്ങളില്‍
ഇണയുടെ വിരഹം കവിയുടെ ഹൃദയം ഇണയുടെ വിരഹം കവിയുടെ ഹൃദയം
മൊഴികളാക്കിയതു കവിതയായൊഴുകി കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം

ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം

സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍

ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം

തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്
തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍
ഹാ കല്യാണപ്പന്തലില്‍ - തപ്പുതാളം തകിലുമേളം
തകധിമിതക തകധിമിതകജുണു താ തെയ്
തരിവള കൈയില്‍ സരിഗമ പാടി കരിമിഴിയിണയില്‍ സുറുമയുമെഴുതി
മണിയറയില്‍ കടക്കു മുത്തേ മയക്കമെന്തേ മാരിക്കൊളുന്തേ
കതകുകള്‍ ചാരി കളിചിരിയേറി പുതുമകള്‍ പരതി പുളകവുമിളകി
കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ മധുരമല്ലേ മദനക്കിളിയെ
തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍
കല്യാണപ്പന്തലില്‍ ഹാ... കല്യാണപ്പന്തലില്‍

ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം
എത്രയെത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ
ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
തര തര തര തര തരതരാര രാര രാര രാര
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം
തര തര തര തര തരതരാര രാര രാര രാരDownload

ഓ സൈനബാ (O Sainaba)

ചിത്രം:അമൃതം (Amrutham)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാന്‍ കിടാവുപോലെ വന്നതെന്തിനാണു നീ
ഓ സൈനബാ അലിവുള്ള സൈനബാ
അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാന്‍ ഇളമാനല്ല ഞാന്‍
ഇളംതൂവല്‍ കൊണ്ട് കൂടുതീര്‍ക്കും അല്ലിപൈങ്കിളി
ഓ സൈനബാ സൈനബാ സൈനബാ

പെരുന്നാള്‍ നിലാവുകൊണ്ടുറുമാല്‍ തീര്‍ത്ത സൈനബാ
ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാള്‍ നിലാവുകൊണ്ടുറുമാല്‍ തീര്‍ത്ത കൈകളാല്‍
ഞാന്‍ അരളിമാല നിനക്കു വേണ്ടി കോര്‍ത്തെടുത്തല്ലോ
ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാന്‍
നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ

ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാന്‍ കിടാവുപോലെ വന്നതെന്തിനാണു നീ

അനുരാഗജാലകം തുറന്നു വന്നതാണു ഞാന്‍
മഴമുകിലുകള്‍ക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബാ
കരിമുകിലുകള്‍ക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ്
നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയില്‍

ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാന്‍ കിടാവുപോലെ വന്നതെന്തിനാണു നീ
മാനല്ല ഞാന്‍ ഇളമാനല്ല ഞാന്‍
ഇളംതൂവല്‍ കൊണ്ട് കൂടുതീര്‍ക്കും അല്ലിപൈങ്കിളി
ഓ സൈനബാ സൈനബാ സൈനബാDownload

കരളിന്റെ നോവറിഞ്ഞാല്‍ (Karalinte Novarinjal)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:യേശുദാസ്‌

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ
നീയെന്തിനെന്‍ സ്വപ്നമായി ദേവി
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ

നെഞ്ചിലേ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമിചന്ത്രലേഖേ നീ മായുമെന്നോ
നെഞ്ചിലേ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമിചന്ത്രലേഖേ നീ മായുമെന്നോ
അറിയാമൊഴിയില്‍ ഒരു തേങ്ങലാകുന്നു ഞാന്‍ അലയാനിരുളില്‍ ഒരു പാവയാകുന്നു ഞാന്‍
നിനക്കെന്റെ കണ്ണീര്‍പ്പൂവിന്‍ തേന്‍തുള്ളികള്‍

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ

മണ്ണിതില്‍ വീണ പൂക്കള്‍ ഓര്‍മ്മകള്‍ പിന്നെയും പിന്‍നിലാവില്‍ തേങ്ങുന്നതെന്തേ
മണ്ണിതില്‍ വീണ പൂക്കള്‍ ഓര്‍മ്മകള്‍ പിന്നെയും പിന്‍നിലാവില്‍ തേങ്ങുന്നതെന്തേ
ഒരു നാളറിയും നീയെന്റെ ദേവരാഗം തിരിയായി തെളിയും അതില്‍ എന്റെ ജീവനാളം
നിനക്കെന്റെ ജന്മം പോലും നീര്‍പ്പോളയായി

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ
നീയെന്തിനെന്‍ സ്വപ്നമായി ദേവി
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹംDownload