Sunday, November 21, 2010

മറക്കാന്‍ കഴിഞ്ഞെങ്കില്‍ (Marakkan Kazhinjenkil)

ചിത്രം:സ്നേഹം (Sneham)
രചന:യൂസഫലി കേച്ചേരി
സംഗീതം:പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്
ആലാപനം:യേശുദാസ്‌

മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍
മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍
ചൂടിയെറിഞ്ഞൊരു പൂവിന്‍ നോവും ചുടു നെടുവീര്‍പ്പുകളും
ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍

ജീവിതത്തിന്റെ പുറം‌പോക്കില്‍ വാടി വരളും പാഴ്‌ചെടിയില്‍
ജീവിതത്തിന്റെ പുറം‌പോക്കില്‍ വാടി വരളും പാഴ്‌ചെടിയില്‍
വിടര്‍ന്നതെന്തിന് വെറുതെ നിങ്ങള്‍ തീണ്ടാ നാഴിപ്പൂവുകളേ
വിസ്‌മൃതിയില്‍ വേദനയില്‍ വീണ കിനാവുകളേ

ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍

തീയിനെ വന്നു വലം‌വെയ്‌ക്കുന്നു വ്യാമോഹങ്ങള്‍ ശലഭങ്ങള്‍
തീയിനെ വന്നു വലം‌വെയ്‌ക്കുന്നു വ്യാമോഹങ്ങള്‍ ശലഭങ്ങള്‍
ചിറകെരിയുമ്പോള്‍ വിഷാദമെന്തിന് തീരാനോവിന്‍‍ ശാപങ്ങളേ
മാലലയില്‍ നീര്‍ക്കിളിപോല്‍ നീന്തിയ മൗ‍നങ്ങളേ

ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍
ചൂടിയെറിഞ്ഞൊരു പൂവിന്‍ നോവും ചുടു നെടുവീര്‍പ്പുകളും
ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍ 

Download

No comments:

Post a Comment