Sunday, November 14, 2010

ബ്രഹ്മകമലം(Brahmakamalam)

ചിത്രം:സവിധം(Savidham)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ആ .. ആ ..ആ ...ആ ...ആ ....ആ ...
ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ
ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ
വീണാധരീ ശാധോധരീ പാഹിമാം പാഹിമാം പരിപാഹിമാം
ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ

ദേവീ മാഹാത്മ്യ ലഹരിയിലെന്‍ മനം സര്‍ഗ സാഗരമാകേണം
ദേവീ മാഹാത്മ്യ ലഹരിയിലെന്‍ മനം സര്‍ഗ സാഗരമാകേണം
നൈവേദ്യ മന്ത്രാങ്കുരങ്ങളില്‍ അമ്മെ അന്നപൂര്‍ണാമൃതമരുളേണം
ആത്മപൂജാ മുദ്രകളില്‍ ദേവീ ഭാവ തരംഗമുയര്‍തേണം

ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ

ജന്മ ജന്മാന്തര പാപശിലകള്‍ പുണ്യ സോപാനമായ്‌ മാറേണം
ജന്മ ജന്മാന്തര പാപശിലകള്‍ പുണ്യ സോപാനമായ്‌ മാറേണം
പുണ്യാഹ ജലബിന്ദുവില്‍ ദേവീ കാരുണ്യ വാരിധിയുണരേണം
നിത്യവുമെന്‍ ചേതനയില്‍ കരുണാ മലയമാരുതനോഴുകേണം

ബ്രഹ്മകമലം ശ്രീലകമാകിയ നാദബ്രഹ്മ സുധാമയീ
വീണാധരീ ശാധോധരീ പാഹിമാം പാഹിമാം പരിപാഹിമാംDownload

No comments:

Post a Comment