Thursday, November 4, 2010

കനക നിലാവേ(Kanakanilave)

ചിത്രം:കൗരവര്‍ ( Kouravar)
രചന:കൈതപ്രം
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌,ചിത്ര

കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
പാപമ ഗമഗമ പാപമ ഗമഗമ പാപസനിപ മാഗ
പാപമ ഗമഗമ പാപമ ഗമഗമ പാപസനിപ മാഗ
സമാമ മാമ മഗ സാസ സാസ ഗസ നിനി നിനി നിനി സാസസ
ഗമപാ . . . . മപനി. . . . .പനിസാ . . . . . നിസനിപ മപമഗ
ഗമപാ . . . . മപനി. . . . .പനിസാ
കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
മലയോര പൂഞ്ചോലയില്‍ തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ്
കളിമണ്‍ വീണയില്‍ സ്വരമേളങ്ങളില്‍
കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവമിളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും പ്രണയം വിടരാന്‍
കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി

കിന്നാര കാറ്റിന്‍ കനിവുണര്‍ന്നു ഹൃദയാകാശത്തില്‍ എങ്ങോ ഓ
കിന്നാര കാറ്റിന്‍ കനിവുണര്‍ന്നു ഹൃദയാകാശത്തില്‍ എങ്ങോ
കുടമുല്ലക്കൊടി നിവരും കുറുമാട്ടിക്കാവുകളില്‍
കുടമുല്ലക്കൊടി നിവരും കുറുമാട്ടിക്കാവുകളില്‍
ഇതളായ്  പൊഴിയും മഞ്ഞില്‍ വനനിഴലിളകും
മുടിയില്‍ വര്‍ണ്ണം ചൊരിയാന്‍

കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി

മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ മാറില്‍ മറിമാന്‍ കുരുന്നോടെ
മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ മാറില്‍ മറിമാന്‍ കുരുന്നോടെ
മൂവന്തിക്കസവണിയും മിന്നാരച്ചിരിമുത്തേ
മൂവന്തിക്കസവണിയും മിന്നാരച്ചിരിമുത്തേ
പനിനീര്‍ പുഴയില്‍ നീളേ കുളിരൊളി വിതറാന്‍
ഇതിലേ ഉണരൂ ഉണരൂ
കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും പ്രണയം വിടരാന്‍

കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
മലയോര പൂഞ്ചോലയില്‍ തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ്
കളിമണ്‍ വീണയില്‍ സ്വരമേളങ്ങളില്‍
കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി




Download

No comments:

Post a Comment