Wednesday, November 3, 2010

ചന്ദ്ര ഹൃദയം(Chandra Hruthayam)

ചിത്രം:സത്യം ശിവം സുന്ദരം(Sathyam Sivam Sundaram)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

ഉം..ഉം..ഉം .ഉം ..
ചന്ദ്ര ഹൃദയം താനെ ഉരുകും സന്ധ്യയാണി മുഖം
കാളിദാസന്‍ കൈ വണങ്ങും കാവ്യമാണീ മുഖം
ജന്മ പുണ്യം കൊണ്ടു ദൈവം തന്നതാണീ വരം
അക്ഷരങ്ങള്‍ കണ്ണുനീരായ് പെയ്തതാണീ സ്വരം
ഏതു വര്‍ണ്ണം കൊണ്ടു ദേവി എഴുതണം നിന്‍ രൂപം

ചന്ദ്ര ഹൃദയം താനെ ഉരുകും സന്ധ്യയാണി മുഖം
കാളിദാസന്‍ കൈ വണങ്ങും കാവ്യമാണീ മുഖം

കണ്‍കളില്‍ കാരുണ്യ സാഗരം വളയിട്ട കൈകളില്‍ പൊന്നാതിര
പൂങ്കവിള്‍ വിടരുന്ന താമര പുലര്‍കാല കൗതുകം പൂ പുഞ്ചിരി
അഴകിന്റെ അഴകിന്നഴകെ അലിയുന്ന മൗനമേ
അഴകിന്റെ അഴകിന്നഴകെ അലിയുന്ന മൗനമേ
ഏതു മഴവില്‍ തൂവലാല്‍ ഞാന്‍ എഴുതണം നിന്‍ രൂപം

ചന്ദ്ര ഹൃദയം താനെ ഉരുകും സന്ധ്യയാണി മുഖം
കാളിദാസന്‍ കൈ വണങ്ങും കാവ്യമാണീ മുഖം

നൊമ്പരം കുളിരുള്ള നൊമ്പരം ആത്മാവിലായിരം തേനോര്‍മ്മകള്‍
കണ്ടു നാം അറിയാതെ കണ്ടു നാം ഉരുകുന്ന ജീവിതം കൈമാറുവാന്‍ 
നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ
നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ
ഏതു മിഴിനീര്‍ കനവിലാല്‍ പകരുമിന്നെന്‍ സ്നേഹം

ചന്ദ്ര ഹൃദയം താനെ ഉരുകും സന്ധ്യയാണി മുഖം
കാളിദാസന്‍ കൈ വണങ്ങും കാവ്യമാണീ മുഖം
ജന്മ പുണ്യം കൊണ്ടു ദൈവം തന്നതാണീ വരം
അക്ഷരങ്ങള്‍ കണ്ണുനീരായ് പെയ്തതാണീ സ്വരം
ഏതു വര്‍ണ്ണം കൊണ്ടു ദേവി എഴുതണം നിന്‍ രൂപം
ഉം..ഉം..ഉം .ഉം ..


Download

No comments:

Post a Comment