Sunday, November 21, 2010

ഒരുമിച്ചു ചേരും (Orumichu Cherum)

ചിത്രം:അയിത്തം (Ayitham)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലാം ഒതുക്കി വിട പറയൂ ഇനി വിട പറയൂ

ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ
ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ

കതിര്‍ മുഖമാകെ തുടുത്തു ബാഷ്പ കണികകള്‍ മിഴിയില്‍ തുളുമ്പി
പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍
പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍
ഒന്നും പറയാതെ യാത്രയായി മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ
ഭാവ ഗീതമുണ്ടോ മൊഴികളുണ്ടോ

ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ

ഒടുവിലെ പൂച്ചെണ്ടും നീട്ടി  മെല്ലെ വിടപറയുന്നു വസന്തം
ആടും ചിലമ്പില്‍ നിന്നടരും മുത്തിനും
ആടും ചിലമ്പില്‍ നിന്നടരും മുത്തിനും
വാടിക്കൊഴിയും ഇലയ്ക്കും മൗനം

മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിന്‍ പൊരുളുമുണ്ടോ
രാഗവും താളവും ലയവുമുണ്ടോ
നാദവും ഗീതവും പൊരുളുമുണ്ടോDownload

No comments:

Post a Comment