Tuesday, November 2, 2010

കന്നിമലരേ (Kannimalare)

ചിത്രം: ജസ്റ്റിസ്‌ രാജ (Justice Raja)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:ഗംഗൈ അമരന്‍
ആലാപനം:യേശുദാസ്‌,സുശീല,ശൈലജ

കന്നിമലരേ പുണ്യം പുലര്‍ന്ന പൊന്നുമകളേ മനം കൊതിച്ച നാള്‍ വന്നിതാ
കന്നിമലരേ പുണ്യം പുലര്‍ന്ന പൊന്നുമകളേ മനം കൊതിച്ച നാള്‍ വന്നിതാ
നിന്‍ മൊഴിയുള്ള വീണയില്‍ നിന്നും ഇനി ഉണര്‍ന്നിടും പുതിയൊരു രാഗം
എന്നുള്ളില്‍ നിറയും ഭാവുകം
കന്നിമലരേ പുണ്യം പുലര്‍ന്ന പൊന്നുമകളേ മനം കൊതിച്ച നാള്‍ വന്നിതാ

മുദ്രയണി മണിമോതിരം വിരലില്‍ ചാര്‍ത്തിയും
മുല്ലമലരണിമാലകള്‍ മുടിയില്‍ ചൂടിയും
മുത്തുകൊഴിയുന്ന നാണമോടെ പദങ്ങള്‍ ഊന്നിയും
പൊന്നിന്‍ കതിര്‍മണിവീഥി പൂകും പടികളേറിയും
ദേവതപോല്‍ വന്ന സൗന്ദര്യമേ വീടിന്നൈശ്വര്യമീ മധുരദര്‍ശനമേ
നീ താലമേന്തി മുന്നില്‍ നില്ക്കും ഈ വേളയില്‍ ആശംസകള്‍

കന്നിമലരേ പുണ്യം പുലര്‍ന്ന പൊന്നുമകളേ മനം കൊതിച്ച നാള്‍ വന്നിതാ

നിത്യസുമംഗല കുങ്കുമം നിന്നില്‍ മേവണം
എന്നും ഇവളുടെ വീഥികള്‍ നിന്നാല്‍ തെളിയണം
വാക്കില്‍ പൊതിയുന്ന സ്നേഹമല്ല ഇവള്‍തന്‍ പ്രാണനില്‍
വാക്കിലൊതുങ്ങുന്ന വാക്യമല്ല ഇവള്‍തന്‍ കണ്‍കളിള്‍
നിന്നരുകില്‍ ഏഴും മൗനക്കുയില്‍ ഇവള്‍ക്കാലംബമായ്  ഇനി നിന്റെ കൈകള്‍ 
നീ എന്നുമെന്നും കാത്തിടേണം നിന്‍ ദേഹമായ്  നിന്‍ ദേഹിയായ്

കന്നിമലരേ പുണ്യം പുലര്‍ന്ന പൊന്നുമകളേ സുമംഗലിയായ് നീ വാഴണം

1 comment: