Saturday, November 6, 2010

പൊന്‍പുലരൊളി (Ponpularoli)

ചിത്രം:ഇത്തിരി പൂവേ ചുവന്ന പൂവേ (Ithiripoove Chuvannapoove)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ലതിക

സാ..സാ...സാ...സാഗമപനി
സഗമ ഗമപ മപനി പനിസ ഗാ.....
മഗസനിസനി പനിപമപമ ഗമഗ സഗ... നിസാ

പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ

പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ

കണ്ണാ നീയിന്നും കവര്‍ന്നെന്നോ തൂവെണ്ണ നീയെ ഞങ്ങള്‍ തന്‍ നവനീതം പൊന്നുണ്ണീ
ശ്രീചന്ദനം നേത്ര നീലാഞ്ജനം നിന്റെ കുറുനിരകളില്‍ ഇളകിടുമൊരു ചെറുനീര്‍ മണിയായെങ്കില്‍

പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ

ആരും കാണാതെ അരയാലിന്‍ കൊമ്പിന്മേല്‍ ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ
നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ സഗമ പമഗ മഗ സനി പമ
ഗമ പനി സനി പമ ഗസസ

പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ
പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ

Download

No comments:

Post a Comment