Friday, November 19, 2010

പൊന്നുഷസ്സെന്നും (Ponnushassennum)

ചിത്രം:മേഘമല്‍ഹാര്‍ (Meghamalhar)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രമേശ്‌ നാരായണന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,ചിത്ര

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍

നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു

ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും

പൂം പുലര്‍ക്കണി പോലെയേതോ പേരറിയാപ്പൂക്കള്‍
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍

തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍

ശംഖു കോര്‍ത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു

Download

No comments:

Post a Comment