Thursday, November 4, 2010

അമ്പലമില്ലാതെ (Ambalamillathe)

ചിത്രം:പാദമുദ്ര (Padamudra)
രചന:ഹരി കുടപ്പനകുന്ന്‍
സംഗീതം:വിദ്യാധരന്‍
ആലാപനം:യേശുദാസ്‌

നമഃ പാര്‍വ്വതീപതേ
ഹരഹരമഹാദേവ ശ്രീശങ്കരനാമസങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍

ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട് കല്‍ച്ചിറയുണ്ടിവിടെ
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ നിത്യവും നിന്റെ നാമം
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ നിത്യവും നിന്റെ നാമം

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍

മുടന്തനും കുരുടനും ഊമയും ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന ശംഭുവേ കൈതൊഴുന്നേന്‍
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന ശംഭുവേ കൈതൊഴുന്നേന്‍

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍

അരൂപിയാകിലും ശങ്കരലീലകള്‍ ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
വെള്ളിക്കുന്നും ചുടലക്കാടും വിലാസനര്‍ത്തനരംഗങ്ങള്‍
ഉടുക്കിലുണരും ഓംകാരത്തില്‍ ചോടുകള്‍ ചടുലമായിളകുന്നു
സംഹാരതാണ്ഡവമാടുന്ന നേരത്തും ശൃംഗാരകേളികളാടുന്നു
കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍

Download

No comments:

Post a Comment