ചിത്രം:കൗരവര്‍ (Kouravar)
രചന:കൈതപ്രം
സംഗീതം:എസ.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍ ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര് കുരുവികളേ

കരളില്‍ വിളങ്ങി നില്പ്പൂ ഒരു സൂര്യ കാരുണ്യം സായാഹ്നമായി താലോലമായി

ഈ സ്നേഹസന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍ താരിളം കിളികളെ ചേക്കേറുമോ
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം ഊഞ്ഞാലിടാം പൂ പാലയില്‍

തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം പൊന്നിളം കിളികളേ കളിയാടിവാ

Download