Saturday, December 31, 2011

എല്ലാം മറക്കാം (Ellam Marakkam)

ചിത്രം:പഞ്ചാബി ഹൗസ് (Punjabi House)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:സുരേഷ് പീറ്റേര്‍സ്
ആലാപനം:യേശുദാസ്‌

എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്‍
പൂവിന്‍ മിഴിനീര്‍ മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ
തേങ്ങുന്നോരെന്നാത്മദാഹമോ
എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്‍
പൂവിന്‍ മിഴിനീര്‍ മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ
തേങ്ങുന്നോരെന്നാത്മദാഹമോ

എരിയുന്ന ചിതയില്‍ നീറും ശലഭത്തിനുണ്ടോ വസന്തം
ഉരുകുന്ന മഞ്ഞിന്‍ കടലില്‍ എന്റെ 
കനലുകള്‍ക്കുണ്ടോ തെളിച്ചം
അകലുന്ന തീരം തേടി അലയും മോഹമേ
ആതിരാത്താരമില്ലേ ആകാശമില്ലേ

എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്‍
പൂവിന്‍ മിഴിനീര്‍ മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ
തേങ്ങുന്നോരെന്നാത്മദാഹമോ

എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്‍

പിടയുന്ന മനസ്സുകളേ മരണത്തിനുണ്ടോ പിണക്കം
തളരുന്ന നെഞ്ചിന്‍ ചിറകില്‍ എന്റെ 
കിളിക്കുഞ്ഞിനുണ്ടോ സ്വരങ്ങള്‍
ഇരുളിലും മിന്നാമിന്നി നിനക്കും സ്വന്തമായ്
ഇത്തിരി വെട്ടമില്ലേ ഈ ജന്മമില്ലേ

എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്‍
പൂവിന്‍ മിഴിനീര്‍ മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ
തേങ്ങുന്നോരെന്നാത്മദാഹമോ
എല്ലാം മറക്കാം നിലാവേ

Download

ഉരുകിയുരുകിയെരിയുമീ (Urukiyurukiyeriyumee)

ചിത്രം:ലേലം (Lelam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍
അഴലിന്നിരുളില്‍ ഇടറുമീ തരള മിഴികളില്‍
മധുരിതമായ് പകരുകില്ലേ ഹൃദയസാന്ത്വന ഗീതം
സുഖദ സാന്ത്വന ഗീതം
ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍

അകലെ വിണ്ണിന്‍ വീഥിയില്‍ ആര്‍ദ്രരാത്രിയില്‍
മഴമുകിലില്‍ മാഞ്ഞുപോം സ്നേഹതാരമേ
തളര്‍ന്നുറങ്ങാന്‍ താരാട്ടുണ്ടോ
താന്തമാമീണമുണ്ടോ താന്തമാമീണമുണ്ടോ

ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍

അലയറിയാത്തോണിയില്‍ അലയും യാത്രയില്‍
തുഴമുറിഞ്ഞു പോയൊരെന്‍ മൂകസ്വപ്നമേ
അകലെയേതോ തീരങ്ങളുണ്ടോ
അഭയകുടീരമുണ്ടോ അഭയകുടീരമുണ്ടോ

ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍
അഴലിന്നിരുളില്‍ ഇടറുമീ തരള മിഴികളില്‍
മധുരിതമായ് പകരുകില്ലേ ഹൃദയസാന്ത്വന ഗീതം
സുഖദ സാന്ത്വന ഗീതം

Download

സാന്ത്വനം കാര്‍ത്തിക രാത്രിയില്‍ (Santhwanam Karthika Rathriyil)

ചിത്രം:കനല്‍ക്കാറ്റ് (Kanalkkattu)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

സാന്ത്വനം കാര്‍ത്തിക രാത്രിയില്‍ 
പൊലിയും മണ്‍ചിരാതിനു പോലും
പകരാന്‍ അരുതാതെന്തേ തേങ്ങി നീ പൂങ്കാറ്റേ
സാന്ത്വനം

ചെങ്കനല്‍ കൂട്ടില്‍ കിളിയുടെ ദുഖ രാശിയില്‍
നിന്‍ മഴ താളം പാഴായ് മാഞ്ഞുവോ
ചെങ്കനല്‍ കൂട്ടില്‍ കിളിയുടെ ദുഖ രാശിയില്‍
നിന്‍ മഴ താളം പാഴായ് മാഞ്ഞുവോ
മുള്‍കിനാവും കണ്ണീര്‍ കൈകുരുന്നും ഏതോ
വീഥിയില്‍ മൂകമാം നിരാകാര കണങ്ങളായ്
വീണുവോ കേണുവോ വാരിളം കാറ്റേ

സാന്ത്വനം കാര്‍ത്തിക രാത്രിയില്‍
പൊലിയും മണ്‍ചിരാതിനു പോലും
പകരാന്‍ അരുതാതെന്തേ തേങ്ങി നീ പൂങ്കാറ്റേ
സാന്ത്വനം

ആതിരാ പൂവിന്‍ ജന്മം നുള്ളി വീഴ്ത്തി നീ
പൊന്‍മുളം കാട്ടില്‍ പാട്ടായ്  മറഞ്ഞു നീ
ആതിരാ പൂവിന്‍ ജന്മം നുള്ളി വീഴ്ത്തി നീ
പൊന്‍മുളം കാട്ടില്‍ പാട്ടായ്  മറഞ്ഞു നീ
സ്നേഹ ഗീതം തെല്ലും ബാക്കിയില്ലേ ഇനിയീ
പൈതലില്‍ നിനവിലെ നിരാലംബ തലങ്ങളില്‍
ഓതുമോ നിന്‍ പ്രാണമന്ത്രം വാരിളം കാറ്റേ

സാന്ത്വനം കാര്‍ത്തിക രാത്രിയില്‍ 
പൊലിയും മണ്‍ചിരാതിനു പോലും
പകരാന്‍ അരുതാതെന്തേ തേങ്ങി നീ പൂങ്കാറ്റേ 
സാന്ത്വനം

Download

ഓര്‍മ്മതന്‍ വാസന്ത (Ormmathan Vasantha)

ചിത്രം:ഡെയ്സീ (Daysi)
രചന:പി.ഭാസ്കരന്‍
സംഗീതം:ശ്യാം
ആലാപനം:യേശുദാസ്‌

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
എവിടെ തിരിഞ്ഞാലും ഓര്‍മതന്‍ ഭിത്തിയില്‍ ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം

നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍  വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍ ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍ സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം 

Download

പിന്നെയും പിന്നെയും ആരോ (Pinneyum Pinneyum Aro)

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu) 
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം‌

പുലര്‍നിലാ ചില്ലയില്‍ കുളിരിടും മ‍ഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലമീ തെന്നലെന്‍ കരളിലെ തന്തിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍ തെളിനിഴല്‍ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ ആരോ ആരോ

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ ആരോ ആരോ

Download

ജൂണിലെ നിലാമഴയില്‍ (Junile Nilamazhayil)

ചിത്രം:നമ്മള്‍ തമ്മില്‍ (Nammal Thammil)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,സുജാത

ജൂണിലെ നിലാമഴയില്‍ നാണമായ്  നനഞ്ഞവളേ
ജൂണിലെ നിലാമഴയില്‍ നാണമായ്  നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്  ഒരു ലോലമാം നറുതുള്ളിയായ്
നിന്റെ നെറുകിലുരുകുന്നതെന്‍ ഹൃദയം
ജൂണിലെ നിലാമഴയില്‍ മഴയില്‍ മഴയില്‍ മഴയില്‍

പാതിചാരും നിന്റെ കണ്ണിന്‍ നീലജാലകമോ
മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓര്‍മ്മയില്‍ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്കു പുണരാന്‍ മാത്രം

ജൂണിലെ നിലാമഴയില്‍ നാണമായ്  നനഞ്ഞവളേ

നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ
ഇതളായ്  വിരിഞ്ഞ പൂവുപോല്‍ ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്‍ക്കുമുയിരെ നീയെനിക്കു നുകരാന്‍ മാത്രം

ജൂണിലെ നിലാമഴയില്‍ നാണമായ്  നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്  ഒരു ലോലമാം നറുതുള്ളിയായ്
നിന്റെ നെറുകിലുരുകുന്നതെന്‍ ഹൃദയം

Download

മറഞ്ഞിരുന്നാലും മനസ്സിന്റെ (Maranjirunnalum Manasinte)

ചിത്രം:സായൂജ്യം (Sayoojyam)
രചന:യൂസഫലി കേച്ചേരി
സംഗീതം:കെ.ജെ.ജോയ് 
ആലാപനം:യേശുദാസ്‌ 

മ്   മ്    മ്    മ്    മ്    മ്

മറഞ്ഞിരുന്നാലും മനസ്സിന്റെ  കണ്ണില്‍ മലരായ് വിടരും നീ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിന്‍ വിളക്കായ് തെളിയും നീ
മറഞ്ഞിരുന്നാലും മനസ്സിന്റെ  കണ്ണില്‍ മലരായ് വിടരും നീ

മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണര്‍ന്നൂ സായൂജ്യം
മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണര്‍ന്നൂ സായൂജ്യം 
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ

കണ്മണി നിനക്കായ് ജീവിതവനിയില്‍ കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
കണ്മണി നിനക്കായ് ജീവിതവനിയില്‍ കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ കദനമകന്നൂ കവിതനുകര്‍ന്നൂ

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിന്‍ വിളക്കായ് തെളിയും നീ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ

Download

എന്നിട്ടും നീയെന്നെ (Ennittum Neeyenne)

ചിത്രം:നസീമ (Naseema)
രചന:പി.ഭാസ്കരന്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:എസ്.ജാനകി

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ

അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു അറിയാതെ തന്നെയെന്നകത്തു വന്നു
ആ... ആ... ആ... ആ......ആ.....ആ....
അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു അറിയാതെ തന്നെയെന്നകത്തു വന്നു
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ

നിന്‍ സ്വേദമകറ്റാനെന്‍‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
നിന്‍ സ്വേദമകറ്റാനെന്‍‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍ ഞാനടിമുടി പൊള്ളുകയായിരുന്നു

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ

Download

ചെങ്കതിര്‍ കയ്യും വീശി (Chenkathir Kayyum Veeshi)

ചിത്രം:സ്നേഹവീട് (Snehaveedu)
രചന:റഫീക്ക് അഹമ്മദ് 
സംഗീതം:ഇളയരാജ
ആലാപനം:കെ.എസ്.ചിത്ര

ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
പൊന്‍പുലര്‍ പൂങ്കാറ്റേ  പൊന്‍പുലര്‍ പൂങ്കാറ്റേ
ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
മഞ്ഞണിപുല്ലില്‍ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പല്‍ പൂവും തേടി പായുമ്പോള്‍ ചങ്ങാതീ
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ
നാടുണര്‍ന്നേ ഓ മേടുണര്‍ന്നേ ഓ
ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
മഞ്ഞണിപുല്ലില്‍ തങ്ങും സങ്കടം മായ്ച്ചാട്ടേ

പൂവായ പൂവെല്ലാം പൂക്കാലം കൂടാനായ് തെന്മലക്കാവില്‍ ചേരുന്നൂ
വാരിളം പൂത്തുമ്പീ ആലില തേരില്‍ നിന്‍ താമസം തീരാറായില്ലേ
പൂവായ പൂവെല്ലാം പൂക്കാലം കൂടാനായ് തെന്മലക്കാവില്‍ ചേരുന്നൂ
വാരിളം പൂത്തുമ്പീ ആലില തേരില്‍ നിന്‍ താമസം തീരാറായില്ലേ
പുലര്‍വേളതന്‍ കരലാളനം നിന്‍റെ ലോലമേനീ വീണയാക്കീ

ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
മഞ്ഞണിപുല്ലില്‍ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പല്‍ പൂവും തേടി പായുമ്പോള്‍ ചങ്ങാതീ
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ

വല്ലങ്ങീ വേലക്ക് ചില്ലാട്ടം കാണാനായ് ചങ്ങാലി പ്രാവും പോകുന്നൂ
തേന്മുളം തത്തമ്മേ കൂരട കുന്നിന്മേല്‍ പാടിനീയെന്തേ തേടുന്നൂ
വല്ലങ്ങീ വേലക്ക് ചില്ലാട്ടം കാണാനായ് ചങ്ങാലി പ്രാവും പോകുന്നൂ
തേന്മുളം തത്തമ്മേ കൂരട കുന്നിന്മേല്‍ പാടിനീയെന്തേ തേടുന്നൂ
തെളിനീരിലെ പരല്‍മീനുകള്‍ തങ്കത്തൂവല്‍ പീലി പോലെ നീങ്ങി

ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
മഞ്ഞണിപുല്ലില്‍ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പല്‍ പൂവും തേടി പായുമ്പോള്‍ ചങ്ങാതീ
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ
നാടുണര്‍ന്നേ ഓ മേടുണര്‍ന്നേ ഓ

Download

ആവണിത്തുമ്പീ (Avanithumbi)

ചിത്രം:സ്നേഹവീട് (Snehaveedu)
രചന:റഫീക്ക് അഹമ്മദ് 
സംഗീതം:ഇളയരാജ
ആലാപനം:ശ്രേയ ഘോശാല്‍

ആവണിത്തുമ്പീ താമരത്തുമ്പീ
ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ
മായക്കാരന്‍ നീ കണ്മുന്നില്‍ മാഞ്ഞതെന്തേ
എങ്ങു നീ പോകിലും കിങ്ങിണി കേള്‍ക്കുന്നു
ഇന്നുമെന്‍ പ്രാണനില്‍ തങ്ങിടും സൗഭാഗ്യങ്ങള്‍ നീ തന്നു
ഈ ചിരി പാല്‍ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി
ഈ ചിരി പാല്‍ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി
ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ
മായക്കാരന്‍ നീ കണ്മുന്നില്‍ മാഞ്ഞതെന്തേ

പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണി തങ്കത്തിങ്കള്‍ത്താലം നിനക്കു ഞാന്‍ തന്നാലോ
പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണി തങ്കത്തിങ്കള്‍ത്താലം നിനക്കു ഞാന്‍ തന്നാലോ
ചോലമയിലമ്മേ പീലി തരുകില്ലേ നീലമുകിലമ്മേ മാരി വിതറില്ലേ
ആലിലകള്‍ മേളം തീര്‍ക്കും താളം മൂളൂ പൂങ്കാറ്റേ നീ
ഈ ചിരി പാല്‍ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി

ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ
മായക്കാരന്‍ നീ കണ്മുന്നില്‍ മാഞ്ഞതെന്തേ

പിച്ച വെയ്ക്കും കുഞ്ഞിളം കാല്‍ മുന്നില്‍
മണ്ണില്‍ മന്ദം മന്ദം അഞ്ചിതള്‍പൂ കാണാറായ്
പിച്ച വെയ്ക്കും കുഞ്ഞിളം കാല്‍ മുന്നില്‍
മണ്ണില്‍ മന്ദം മന്ദം അഞ്ചിതള്‍പൂ കാണാറായ്
കന്നിവെയിലമ്മേ കമ്മലണിയില്ലേ പാലരുവിയമ്മേ പാദസരമില്ലേ
പൂമഴയില്‍ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നീ
ഈ ചിരി പാല്‍ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി

ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ
മായക്കാരന്‍ നീ കണ്മുന്നില്‍ മാഞ്ഞതെന്തേ
എങ്ങു നീ പോകിലും കിങ്ങിണി കേള്‍ക്കുന്നു
ഇന്നുമെന്‍ പ്രാണനില്‍ തങ്ങിടും സൗഭാഗ്യങ്ങള്‍ നീ തന്നു
ഈ ചിരി പാല്‍ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി
ഈ ചിരി പാല്‍ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി
ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ
മായക്കാരന്‍ നീ കണ്മുന്നില്‍ മാഞ്ഞതെന്തേ

Download

കണ്ണാന്തുമ്പീ പോരാമോ (Kannamthumbi Poramo)

ചിത്രം:കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ (Kakkothikkavile Appooppan Thadikal)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:കെ.എസ്.ചിത്ര 

കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കളിയാടാമീ  കിളിമരത്തണലോരം
കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം

വെള്ളാങ്കല്ലിന്‍ ചില്ലുംകൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ

കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം

തിത്തെയ് തിത്തെയ് നൃത്തം വയ്‌ക്കും പൂന്തെന്നല്‍
മുത്തം വയ്‌ക്കാനെത്തുന്നുണ്ടേ പല്ലക്കില്‍
എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ
തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരി
മിന്നിത്തിളങ്ങുമെന്‍ പൊന്നിന്‍ കിനാക്കള്‍ക്കു
നിന്നെയാണോമനെ ഏറെയിഷ്‌ടം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ

കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കളിയാടാമീ  കിളിമരത്തണലോരം
കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്‌ടം കൂടാമോ

Download

Friday, December 30, 2011

രാമന്‍ ശ്രീരാമന്‍ (Raman Sreeraman)

ചിത്രം:അയോദ്ധ്യ(Ayodhya)
രചന:പി.ഭാസ്കരന്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:പി.ജയചന്ദ്രന്‍

ആരാണു ഞാനെന്നറിയാമോ
ഓ അറിയാം നല്ലോണമറിയാം
ഭ്രാന്തന്‍
അല്ലാ രാമന്‍ ശ്രീരാമന്‍

രാമന്‍ ശ്രീരാമന്‍ ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ ശ്രീരാമന്‍ ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ ശ്രീരാമന്‍

മാനിനിയാം ജാനകിയെ ഞാന്‍ വരിച്ച ഭാമിനിയെ
കാനനത്തില്‍ കൈവെടിഞ്ഞു ദൂരെയെങ്ങോ ഞാനലഞ്ഞു

രാമന്‍ ശ്രീരാമന്‍ ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ ശ്രീരാമന്‍ 

കൈകേയിയാം വന്ദ്യജനനി കാടുവാഴാന്‍ ശാപമേകി
മന്ധരയും കൂട്ടുനിന്നു ഞാന്‍ സ്വന്തം വീടും വിട്ടുപോന്നു

രാമന്‍ ശ്രീരാമന്‍ ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ ശ്രീരാമന്‍

എന്‍ തണലാമെന്‍ അനുജന്‍ എന്‍ തുണയാമെന്‍ സഹജന്‍
സോദരലക്ഷ്മണനെ കണ്ടതുണ്ടോ എന്റെ
സീതാദേവിയെ കണ്ടതുണ്ടോ
സീതാദേവിയെ കണ്ടതുണ്ടോ

രാമന്‍ ശ്രീരാമന്‍ ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ ശ്രീരാമന്‍

Download

തേടുന്നതാരെയീ ശൂന്യതയില്‍ (Thedunnathareyi Shoonyathayil)

ചിത്രം:അമ്മു (Ammu)
രചന:യൂസഫലി കേച്ചേരി
സംഗീതം:എം.എസ്.ബാബുരാജ്
ആലാപനം:എസ്.ജാനകി

തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ ഈറന്‍ മിഴികളേ
തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ നിങ്ങള്‍
തേടുന്നതാരെ തേടുന്നതാരെ

നീലനിലാവിന്റെ ഗദ്ഗദധാരകള്‍ നീളേ തുളുമ്പുമീ രാവില്‍
ശോകത്തിന്‍ സാഗരതീരത്തിലേകയായ്ക ണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ
കണ്ണീരണിഞ്ഞു ഞാന്‍ നിൽ‌പ്പൂ

തേടുന്നതാരെ തേടുന്നതാരെ

ആശതന്‍ മാണിക്യക്കൊട്ടാരമൊക്കെയും ആഴക്കു ചാമ്പലായ് തീര്‍ന്നു
കരളിന്റെ കോവിലില്‍ പൊന്‍കതിര്‍ വീശിയ കനകവിളക്കും പൊലിഞ്ഞൂ
കനകവിളക്കും പൊലിഞ്ഞൂ

തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ നിങ്ങള്‍
തേടുന്നതാരെ തേടുന്നതാരെ

Download

അനുരാഗനാടകത്തിന്‍ (Anuraga Nadakathin)

ചിത്രം:നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (Ninamaninja Kalppadukal)
രചന:പി.ഭാസ്കരന്‍
സംഗീതം:എം.എസ്.ബാബുരാജ്
ആലാപനം:ഉദയഭാനു

അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു
അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു

പാടാന്‍ മറന്നുപോയ മൂഢനാം വേഷക്കാരാ
പാടാന്‍ മറന്നുപോയ മൂഢനാം വേഷക്കാരാ
തേടുന്നതെന്തിനോ നിന്‍ ഓടക്കുഴല്‍ മണ്ണടിഞ്ഞു

അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു

കണ്ണുനീരില്‍ നീന്തി നീന്തി ഗദ്ഗദം നെഞ്ചിലേന്തി
കണ്ണുനീരില്‍ നീന്തി നീന്തി ഗദ്ഗദം നെഞ്ചിലേന്തി
കൂരിരുളില്‍ ദൂരെനിന്റെ കൂട്ടുകാരി മാഞ്ഞുവല്ലോ

അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു

വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍ പട്ടടക്കാടിനുള്ളില്‍
വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍ പട്ടടക്കാടിനുള്ളില്‍
കത്തുമീ തീയിന്‍ മുന്നില്‍ കാവലിനു വന്നാലും നീ

അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു

എല്ലാ ദുഖവും എനിക്കു തരൂ (Ella Dukhavum Enikku Tharu)

ചിത്രം:ലൗലി (Lovely)
രചന:ടി.വി.ഗോപാലകൃഷ്ണന്‍
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്‌

എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ
എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ
മനസ്സില്‍ പടരും ചിതയില്‍ എന്നുടെ മണിക്കിനാവുകള്‍ എരിയുമ്പോള്‍
എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ 

കഴിഞ്ഞ കഥകള്‍ മറക്കുക നീയീ കണ്ണീര്‍ മുത്തിനു വിടപറയു
കഴിഞ്ഞ കഥകള്‍ മറക്കുക നീയീ കണ്ണീര്‍ മുത്തിനു വിടപറയു
മധുവിധുരാവുകള്‍ മാദകരാവുകള്‍ മധുവിധുരാവുകള്‍ മാദകരാവുകള്‍
മദനോത്സവമായ് ആഘോഷിക്കൂ

എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ

സുമംഗലീ നീ പോയ്‌വരു ജീവിത സുഖങ്ങള്‍ നിന്നെ തഴുകട്ടേ
സുമംഗലീ നീ പോയ്‌വരു ജീവിത സുഖങ്ങള്‍ നിന്നെ തഴുകട്ടേ
ഇവിടെഞാനും എന്നോര്‍മകളും ഇവിടെഞാനും എന്നോര്‍മകളും 
ഇരുളിന്നിരുളില്‍ അലയുകയായ്

എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ
മനസ്സില്‍ പടരും ചിതയില്‍ എന്നുടെ മണിക്കിനാവുകള്‍ എരിയുമ്പോള്‍
എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ

Download

ശ്രീരാമനാമം (Sree Rama Namam)

ചിത്രം:നാരായം (Narayam)
രചന:പി.കെ.ഗോപി
സംഗീതം:ജോണ്‍സണ്‍
ആലാപനം:കെ.എസ്.ചിത്ര

ആ ആ ആ ആ ആ ആ
ശ്രീരാമനാമം ജപസാരസാഗരം
ശ്രീരാമനാമം ജപസാരസാഗരം ശ്രിപാദപത്മം ജനിമോക്ഷദായകം
സരയൂനദിപോല്‍ തിരയിടുമാത്മാവില്‍
ശ്രീരാമനാമം ജപസാരസാഗരം
ശ്രീരാമനാമം  ആ ആ ആ ആ ആ

ഓംകാരധ്വനിയായി അനശ്വരപ്പൊരുളായി രാമായണം സ്വരസാന്ദ്രമായ്
ഓംകാരധ്വനിയായി അനശ്വരപ്പൊരുളായി രാമായണം സ്വരസാന്ദ്രമായ്
കവിമുനിയോതിയോ വനമലര്‍ കേട്ടുവോ
കിളിമകള്‍ പാടിയോ നിളയതു ചൊല്ലിയോ
സീതാകാവ്യം ശുഭകീര്‍ത്തനത്തിലുണരുകയായി

ശ്രീരാമനാമം ജപസാരസാഗരം ശ്രിപാദപത്മം ജനിമോക്ഷദായകം
സരയൂനദിപോല്‍ തിരയിടുമാത്മാവില്‍
ശ്രീരാമനാമം ജപസാരസാഗരം
ശ്രീരാമനാമം  ആ ആ ആ ആ ആ

നിര്‍മാല്യനിറവോടെ നിരുപമപ്രഭയോടെ കാണാകണം അകതാരിതില്‍
നിര്‍മാല്യനിറവോടെ നിരുപമപ്രഭയോടെ കാണാകണം അകതാരിതില്‍
അമരകിരീടവും രജതരഥങ്ങളും അപരനു നല്‍കിയ ദശരഥനന്ദനാ
രാമാ രാമാ യുഗസ്നേഹമന്ത്രവരമരുളൂ നീ

ശ്രീരാമനാമം ജപസാരസാഗരം ശ്രിപാദപത്മം ജനിമോക്ഷദായകം
സരയൂനദിപോല്‍ തിരയിടുമാത്മാവില്‍
ശ്രീരാമനാമം ജപസാരസാഗരം
ശ്രീരാമനാമം  ആ ആ ആ ആ ആ

Download

പൊന്‍ വീണേ (Pon Veene)

ചിത്രം:താളവട്ടം (Thalavattam)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:രഘുകുമാര്‍
ആലാപനം: എം.ജി.ശ്രീകുമാര്‍ ,ചിത്ര

മ്  മ്  മ്  മ്  മൗനം വാങ്ങൂ 
ജന്മങ്ങള്‍ പുല്‍കും നിന്‍ മ്  മ്  മ്  മ്  മ്  മ്

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നൂ മനം മറന്നാടുന്നൂ
സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും
സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കി കയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ
ഹേമന്തം പോലെ നവവാസന്തം പോലെ
ഹേമന്തം പോലെ നവവാസന്തം പോലെ
ലയം പോലെ ദലം പോലെ അരിയ ഹരിത വിരിയില്‍

പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ലാ ലാ ല ലാ ലാ ല മ്  മ്  മ്  മ്  മ്  മ്
ലാ ലാ ല ലാ ലാ ല മ്  മ്  മ്  മ്  മ്  മ്  

Download

ചിത്രശിലാപാളികള്‍ (Chithrashilapalikal)

ചിത്രം:ബ്രഹ്മചാരി (Brahmachari)
രചന:വയലാര്‍
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം:യേശുദാസ്‌ 

ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
അതില്‍ നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

നീയാം മേനക നൃത്തംവെയ്ക്കും നാല്‍പ്പാമരക്കാട്ടില്‍
നീയാം മേനക നൃത്തംവെയ്ക്കും നാല്‍പ്പാമരക്കാട്ടില്‍
ഏതോ പുഷ്പശരം കൊണ്ടിന്നലെ എന്റെ തപസ്സിളകി കാമിനീ
എന്റെ തപസ്സിളകി

ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

നീയാം ഗായിക തംബുരു മീട്ടും നവരാത്രിമണ്ഡപത്തില്‍
നിന്റെ രതിസുഖസാരേ കേട്ടിട്ടെന്റെ മനസ്സിളകി കാമിനീ
എന്റെ മനസ്സിളകി

ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
അതില്‍ നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

Download

എന്തേ നീ കണ്ണാ(Enthe Nee Kanna)

ചിത്രം:സസ്നേഹം സുമിത്ര(Sasneham Sumithra)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ഗായത്രി

എന്തേ നീ കണ്ണാ
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം
എന്തേ നീ കൃഷ്ണാ..കൃഷ്ണാ....
എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല ഇങ്ങു കഴിയുന്നു പാവമീ ഗോപിക
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം

കര്‍പ്പൂരമായ് ഞാന്‍ എരിഞ്ഞു തീര്‍ന്നോളാം ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം
കര്‍പ്പൂരമായിട്ടെരിഞ്ഞു ഞാന്‍ തീര്‍ന്നോളാം ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം
പുഷ്പമായ് മണ്ണില്‍ പിറന്നാല്‍ നിന്‍ പൂജയ്ക്ക്പൊ ട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം

എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം

മഞ്ഞള്‍ത്തുകിലാണെനിക്കു പുലരി തന്‍ സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും
മഞ്ഞള്‍ത്തുകിലാണെനിക്കു പുലരി തന്‍ സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും
പാടും കുയിലിന്റെ പാട്ടില്‍ ഞാന്‍ കേട്ടതും ഓടക്കുഴലിന്റെ നാദമാണല്ലോ

പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും ചെമ്പകപ്പൂക്കളും കണ്ണാ
പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്‍ ഉദ്യാനപാലകന്‍ നീയെന്നറിയാതെ

എന്തേ നീ കണ്ണാ
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം
എന്തേ നീ കൃഷ്ണാ
എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല ഇങ്ങു കഴിയുന്നു പാവമീ ഗോപിക
കൃഷ്ണാ  കൃഷ്ണാ  കൃഷ്ണാ ശ്രീകൃഷ്ണാ

Download

പൊട്ടിക്കരഞ്ഞു (Pottikkaranju)

ചിത്രം:അഭിമാനം (Abhimanam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം:യേശുദാസ്‌

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പുതരൂ എനിക്കു നീ മാപ്പുതരൂ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം

പാപത്തിന്‍ കഥകള്‍ രചിച്ചൊരെന്‍ കൈയാല്‍ നിന്‍ പൂമേനി തൊടുകയില്ലാ
പാപത്തിന്‍ കഥകള്‍ രചിച്ചൊരെന്‍ കൈയാല്‍ നിന്‍ പൂമേനി തൊടുകയില്ലാ
അമ്പലപ്പൂപോല്‍ വിശുദ്ധമാം അധരം ചുബിച്ചുലയ്‌ക്കുകില്ല
ഞാന്‍ ചുബിച്ചുലയ്‌ക്കുകില്ല
ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ വാടിയ നിര്‍മ്മാല്യം ഞാന്‍

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം

ദുഃഖത്തിന്‍ നിഴലായ് മാറിയ ഞാന്‍ നിന്റെ കൊട്ടാരം പരിചാരകന്‍
ദുഃഖത്തിന്‍ നിഴലായ് മാറിയ ഞാന്‍ നിന്റെ കൊട്ടാരം പരിചാരകന്‍
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാന്‍ തപസ്സുചെയ്യും നിന്‍ സേവകന്‍
തപസ്സുചെയ്യും നിന്‍ സേവകന്‍
പാടാത്ത ഭക്തിഗീതമല്ലേ നീ ഇടറിയ സ്വരധാര ഞാന്‍

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പുതരൂ എനിക്കു നീ മാപ്പുതരൂ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം 

Download

നീ വരൂ കാവ്യദേവതേ(Nee Varu Kavyadevathe)

ചിത്രം:സ്വപ്നം (Swapnam)
രചന:ഓ.എന്‍ ..വി.കുറുപ്പ്
സംഗീതം:സലില്‍ ചൗധരി
ആലാപനം:യേശുദാസ്‌ 

നീ വരൂ കാവ്യദേവതേ
നീ വരൂ കാവ്യദേവതേ
നീലയാമിനി തീരഭൂമിയില്‍  നീലയാമിനി തീരഭൂമിയില്‍
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ വരൂ വരൂ വരൂ
നീ വരൂ കാവ്യദേവതേ
നീലയാമിനി തീരഭൂമിയില്‍  നീലയാമിനി തീരഭൂമിയില്‍
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ വരൂ വരൂ വരൂ

വിജനമീ വിഷാദ ഭൂമിയാകേ നിന്‍ മിഴികളോ പൂക്കളോ
വിടര്‍ന്നു നില്‍പ്പൂ സഖീ
ഇതളില്‍ കണ്ണീരോ നിലാവോ നീര്‍മുത്തോ
നീറുമെന്‍ ജീവനില്‍ കുളിരുമായി നി വരൂ വരൂ വരൂ

കിളികളോ കിനാവുകണ്ടു പാടീ നിന്‍ വളകളോ മൈനയോ
കരളിന്‍ പൊന്‍വേണുവോ
കവിതേ നിന്‍ ചുണ്ടില്‍ കരിമ്പിന്‍ നീര്‍മുത്തോ
നീറുമെന്‍ ജീവനില്‍ കുളിരുമായി നി വരൂ വരൂ വരൂ

നീവരു കാവ്യ ദേവതേ നീലയാമിനി തീരഭൂമിയില്‍
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ വരൂ വരൂ വരൂ

Download

Thursday, December 29, 2011

അളകാപുരിയില്‍ (Alakapuriyil)

ചിത്രം:തുടര്‍ക്കഥ (Thudarkkatha)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ.പി.വെങ്കിടേഷ് 
ആലാപനം: എം.ശ്രീകുമാര്‍ ,ചിത്ര

അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും
കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍
കിളിമൊഴികളായ് അരുമയാം സ്വരവന്ദനം മതിമുഖീ നിന്‍ പ്രമദവനികയില്‍
അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും
കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍
കിളിമൊഴികളായ് അരുമയാം സ്വരവന്ദനം മതിമുഖീ നിന്‍ പ്രമദവനികയില്‍

രാജസദസ്സില്‍ ഞാനണയുമ്പോള്‍ ഗാനവിരുന്നിന്‍ ലഹരികളില്‍
ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
സുരതരുപുഷ്പശോഭമാം മിഴികള്‍ തെരുതെരെ എന്നെയാര്‍ദ്രമായ് തഴുകും
വരികയായി‍ ഹൃദയവനികയില്‍

അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും

നീ മടിചേര്‍ക്കും വീണയിലെന്‍ പേര്‍ താമരനൂലില്‍ നറുമണിപോല്‍
നീയറിയാതെ കോര്‍ത്തരുളുന്നൂ രാജകുമാരാ വരു വരു നീ
മധുരമൊരാത്മഹര്‍ഷമാ മൊഴിയില്‍ മധുകണമായി മാറുമാ നിമിഷം
വരികയായി പ്രമദവനികയില്‍

അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും
കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍
കിളിമൊഴികളായ് അരുമയാം സ്വരവന്ദനം മതിമുഖീ നിന്‍ പ്രമദവനികയില്‍
അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും

Download

തൂമഞ്ഞിന്‍ (Thoomanjin)

ചിത്രം:സമൂഹം(Samooham)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌ 

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്

Download

പവിഴം പോല്‍ (PavizhamPol)

ചിത്രം:നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍ (Namukku Parkkam Munthirithoppukal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌ 

പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍
പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍
തുടു ശോഭയെഴും നിറമുന്തിരി നിന്‍ മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍

മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ
മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ
പുലര്‍ വേളകളില്‍ വയലേലകളില്‍ കണി കണ്ടു വരാം കുളിര്‍ ചൂടി വരാം

പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍

നിന്നനുരാഗമിതെന്‍ സിരയില്‍ സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ
നിന്നനുരാഗമിതെന്‍ സിരയില്‍ സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ
തരളാര്‍ദ്രമിതാ തല ചായ്കുകയായ്‌ വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍

പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍
തുടു ശോഭയെഴും നിറമുന്തിരി നിന്‍ മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍
തുടു ശോഭയെഴും നിറമുന്തിരി നിന്‍ മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്മുകുളം പോല്‍

Download

നിന്നെ പുണരാന്‍ (Ninne Punaran)

ചിത്രം:സരസ്വതീയാമം (Saraswatheeyam)
രചന:വെള്ളനാട് നാരായണന്‍
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം:യേശുദാസ്‌ 

ആ ആ ആ ആ ആ ആ ആ

നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ
നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ വേദനയോ
നിന്‍ മന്ദഹാസവും നിന്‍ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ
നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ

ചുംബിച്ചുണര്‍ത്തുവാന്‍ പൂമൊട്ടു തേടിയ ചുണ്ടുകള്‍ ദാഹം മറന്നുപോയോ
ചുംബിച്ചുണര്‍ത്തുവാന്‍ പൂമൊട്ടു തേടിയ ചുണ്ടുകള്‍ ദാഹം മറന്നുപോയോ
അംഗുലിയാല്‍ മൃദുസ്പന്ദമുണര്‍ന്നിട്ടും സംഗീതം എല്ലാം മറന്നുപോയോ

നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ

മാധവമെത്തിയ ജീവിതവാടിയില്‍ മൂകവിഷാദതുഷാരമോ നീ
മാധവമെത്തിയ ജീവിതവാടിയില്‍ മൂകവിഷാദതുഷാരമോ നീ
ഏതോ മൃദുല ദലങ്ങളില്‍ നേടിയ തേനും മണവും മറന്നു പോയോ

നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ
നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ വേദനയോ
നിന്‍ മന്ദഹാസവും നിന്‍ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ
നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ

Download

എത്ര സുന്ദരി എത്ര പ്രിയങ്കരി (Ethra Sundhari Ethra Priyankari)

ചിത്രം:തിരുവോണം (Thiruvonam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്‌

എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ കര്‍മ്മധീരയാം പ്രാണേശ്വരി
എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ കര്‍മ്മധീരയാം പ്രാണേശ്വരി

സ്വര്‍ഗ്ഗമാധവം സുസ്മിതമാക്കിയ സ്വപ്നവരവര്‍ണ്ണിനീ
സപ്തസ്വരമധു മണിനാദമാക്കിയ ശബ്ദവാഗീശ്വരീ
എന്റെ ജീവേശ്വരീ ജീവേശ്വരി
ആ   ആ   ആ    ആ    ആ

എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ കര്‍മ്മധീരയാം പ്രാണേശ്വരി

നൃത്തമാധുരി പദമലരാക്കിയ ചിത്തസഞ്ചാരിണീ
ആകാശനീലം അരവിന്ദമാക്കിയ അത്ഭുത മായാവിനീ
എന്റെ പ്രിയകാമിനീ പ്രിയകാമിനീ
ആ   ആ   ആ    ആ    ആ

എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ കര്‍മ്മധീരയാം പ്രാണേശ്വരി

Download

പ്രണയ സരോവര തീരം (Pranayasarovara Theeram)

ചിത്രം:ഇന്നലെ ഇന്ന് (Innale Innu)
രചന:ബിച്ചു തിരുമല
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌

പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടര്‍ന്നു എന്റെ വികാര മണ്‌ഠലത്തില്‍ പടര്‍ന്നു
പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം

പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടര്‍ന്നു എന്റെ വികാര മണ്‌ഠലത്തില്‍ പടര്‍ന്നു

അവളൊരു മോഹിനിയായിരുന്നു അഴകിന്റെ ദേവതയായിരുന്നു
അവളൊരു മോഹിനിയായിരുന്നു അഴകിന്റെ ദേവതയായിരുന്നു
അധരങ്ങളില്‍ നയനങ്ങളില്‍ അശ്വതി പൂവുകള്‍ പൂത്തിരുന്നു
മോഹമായി ആത്മ ദാഹമായി ഓര്‍മ്മയില്‍ അവളിന്നും ജീവിക്കുന്നു

പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം

പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടര്‍ന്നു എന്റെ വികാര മണ്‌ഠലത്തില്‍ പടര്‍ന്നു

അവളൊരു കാമിനിയായിരുന്നു അലസ മദാലസയായിരുന്നു
അവളൊരു കാമിനിയായിരുന്നു അലസ മദാലസയായിരുന്നു
ചലനങ്ങളില്‍ വചനങ്ങളില്‍ മാസ്മര ഭാവങ്ങള്‍ തുടിച്ചിരുന്നു
രാഗമായി ജീവ താളമായി ഭൂമിയില്‍ അവളിന്നും ജീവിക്കുന്നു

പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടര്‍ന്നു എന്റെ വികാര മണ്‌ഠലത്തില്‍ പടര്‍ന്നു

Download

നീലജലാശയത്തില്‍ (Neelajalashayathil)

ചിത്രം:അംഗീകാരം (Angeekaram)
രചന:ബിച്ചു തിരുമല
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം:യേശുദാസ്‌ 

നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു
നീലജലാശയത്തില്‍

ഹൃദയം പൂമ്പൊയ്കയായി ഹംസങ്ങള്‍ സ്വപ്നങ്ങളായി
ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി
നീലത്താമരയായി

നീലജലാശയത്തില്‍

നിമിഷം വാചാലമായി ജന്മങ്ങള്‍ ‍സഫലങ്ങളായി
നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍ ഉത്സവമത്സരമാടി
നിശയുടെ നീലിമ നമ്മുടെമുന്നില്‍ നീര്‍ത്തിയ കമ്പളമായി
ആദ്യസമാഗമമായി

നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു
നീലജലാശയത്തില്‍

Download

എന്നെ മറന്നോ പൊന്നേ (Enne Maranno Ponne)

ചിത്രം:എഴുപുന്നതരകന്‍ (Ezhupunnatharakan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,സുജാത

എന്നെ മറന്നോ പൊന്നേ നീ എന്നെ മറന്നോ പൊന്നേ
എന്നെ മറന്നോ പൊന്നേ നീ എന്നെ മറന്നോ പൊന്നേ
നീയില്ലയെങ്കില്‍ നിന്‍ പാട്ടില്ലയെങ്കില്‍ ഏകാന്തയല്ലോ കണ്ണേ
നിന്നെ മറന്നില്ല ഞാന്‍ സഖീ നിന്നെ മറന്നില്ല ഞാന്‍
നീയില്ലയെങ്കില്‍ നിന്‍ കൂട്ടില്ലയെങ്കില്‍ ശോകാന്തനല്ലോ സഖീ

വെണ്‍പ്രാവായ് കുറുകി മനസ്സിലൊരു മാമ്പൂ പോല്‍ തഴുകി
നിന്നോമല്‍ ചിറകില്‍ പുലരിയിലെ നീര്‍മഞ്ഞായുരുകി
ഞാനെന്നുമെന്നും നിന്നെത്തലോടാം ആനന്ദമോടെ നെഞ്ചോടു ചേര്‍ക്കാം
ഓമലേ പോരൂ നീ ആര്‍ദ്രയായ്

എന്നെ മറന്നോ പൊന്നേ നീ
സഖീ നിന്നെ മറന്നില്ല ഞാന്‍

താഴമ്പൂക്കവിളില്‍ പതിയെയിരുമീനോടും മിഴിയില്‍
നിന്‍ സ്നേഹം പകരുംസ്വരമുഖര ശ്രീരാഗം തിരയാം 
നീലാംബരീ നീ എന്‍ ചുണ്ടിലേതോ മുത്താരമേകും മുത്തങ്ങള്‍ നല്‍കി
ചാരുതേ പോരൂ നീ സന്ധ്യയായ്

എന്നെ മറന്നോ പൊന്നേ
സഖീ നിന്നെ മറന്നില്ല ഞാന്‍
നീയില്ലയെങ്കില്‍ നിന്‍ പാട്ടില്ലയെങ്കില്‍ ഏകാന്തയല്ലോ കണ്ണേ
നീയില്ലയെങ്കില്‍ നിന്‍ കൂട്ടില്ലയെങ്കില്‍ ശോകാന്തനല്ലോ സഖീ

Download

വിളിച്ചതെന്തിന്നു വീണ്ടും (Vilichathendinuveendum)

ചിത്രം:ഗ്രാമഫോണ്‍ (Gramaphone)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും
നേര്‍ത്തൊരു പാട്ടിന്റെ നൊമ്പരം കൊണ്ടെന്നേ വിളിച്ചതെന്തിന്നു വീണ്ടും
വെറുതെ നീ വെറുതെ  വെറുതെ നീ വെറുതെ
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും

ആകാശം കാണാതെ നീ ഉള്ളില്‍ സൂക്ഷിക്കും ആശതന്‍ മയില്‍പ്പീലി പോലെ
ആകാശം കാണാതെ നീ ഉള്ളില്‍ സൂക്ഷിക്കും ആശതന്‍ മയില്‍പ്പീലി പോലെ
ഈറനണിഞ്ഞ കിനാവുകള്‍ക്കുള്ളിലെ ഇത്തിരി സ്നേഹത്തിന്‍ കവിത പോലെ
ഇത്തിരി സ്നേഹത്തിന്‍ കവിത പോലെ

വിരഞ്ഞതെന്തിനു വീണ്ടും നെഞ്ചില്‍ അലിഞ്ഞതെന്തിനു വീണ്ടും
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും

അജ്ഞാതമാമൊരു തീരത്തു നിന്നോ ആഴിതന്‍ മറുകരനിന്നോ
അജ്ഞാതമാമൊരു തീരത്തു നിന്നോ ആഴിതന്‍ മറുകരനിന്നോ
ജന്മങ്ങള്‍ക്കപ്പുറം പെയ്തൊരു മഴയുടെ മര്‍മ്മരം കേള്‍ക്കുമീ മനസ്സില്‍ നിന്നോ
മര്‍മ്മരം കേള്‍ക്കുമീ മനസ്സില്‍ നിന്നോ

മറന്നതെന്തിനു വീണ്ടും എങ്ങോ പറന്നതെന്തിനു വീണ്ടും
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും
നേര്‍ത്തൊരു പാട്ടിന്റെ നൊമ്പരം കൊണ്ടെന്നേ വിളിച്ചതെന്തിന്നു വീണ്ടും
വെറുതെ നീ വെറുതെ  വെറുതെ നീ വെറുതെ 

Download

ഇനിയൊരു ജന്മമുണ്ടെങ്കില്‍ (Iniyoru Janmamundengil)

ചിത്രം:കണ്ണകി (Kannaki)
രചന:കൈതപ്രം
സംഗീതം:കൈതപ്രം വിശ്വനാഥന്‍
ആലാപനം:യേശുദാസ്‌

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം

നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊരൊറ്റച്ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം
പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം

നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാവാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാവാം

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം

Download

Wednesday, December 28, 2011

എന്നുവരും നീ എന്നുവരും നീ (Ennu Varum Nee Ennu Varum Nee)

ചിത്രം:കണ്ണകി (Kannaki)
രചന:കൈതപ്രം
സംഗീതം:കൈതപ്രം വിശ്വനാഥന്‍
ആലാപനം:യേശുദാസ്

എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍
വെറുതേ കാണാന്‍ വെറുതേയിരിക്കാന്‍
വെറുതേ വെറുതേ ചിരിക്കാന്‍ തമ്മില്‍ വെറുതേ വെറുതേ മിണ്ടാന്‍

എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍

നീയില്ലെങ്കില്‍ നീവരില്ലെങ്കില്‍ എന്തിനെന്‍ കരളില്‍ സ്നേഹം വെറുതേ
എന്തിനെന്‍ നെഞ്ചില്‍ മോഹം
മണമായ് നീയെന്‍ മനസ്സിലില്ലാതെ എന്തിനു പൂവിന്‍ ചന്തം വെറുതേ
എന്തിനു രാവിന്‍ ചന്തം

എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍

ഓര്‍മ്മയിലിന്നും ഓമനിപ്പൂഞാന്‍ തമ്മില്‍ കണ്ടനിമിഷം നമ്മള്‍
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും അര്‍ത്ഥം തോന്നിയ നിമിഷം ആയിരം
അര്‍ത്ഥം തോന്നിയ നിമിഷം

എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍
വെറുതേ കാണാന്‍ വെറുതേയിരിക്കാന്‍
വെറുതേ വെറുതേ ചിരിക്കാന്‍ തമ്മില്‍ വെറുതേ വെറുതേ മിണ്ടാന്‍
എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍

Download

Sunday, December 25, 2011

എതോ നിദ്രതന്‍ (Etho Nidrathan)

ചിത്രം:അയാള്‍ കഥ എഴുതുകയാണ് (Ayal Kadha Ezhuthukayanu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍ ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി
തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ്‌
മൃദു പദമോടെ മധു മന്ത്രമോടെ അന്നെന്നരികില്‍  വന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍

ആവഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
ആവഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു നിന്‍ ഉള്ളം തുറന്നുവെന്നോ
അരുമയാം ആ മോഹ പൊന്‍തൂവലൊക്കെയും
പ്രണയനിലാവായ്‌ പൊഴിഞ്ഞുവെന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല

എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍

ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലഴിയായ്‌ നെഞ്ചില്‍ നിറച്ചുവെന്നോ
ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലഴിയായ്‌ നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറുമമൃതകണങ്ങള്‍ കോര്‍ത്തു നീ അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ്‌ പറന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല

എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍ ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി
തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ്‌
മൃദു പദമോടെ മധു മന്ത്രമോടെ അന്നെന്നരികില്‍  വന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍

Download

Saturday, December 24, 2011

അങ്ങകലെ (Angakale)

ചിത്രം:സത്യം ശിവം സുന്ദരം (Sathyam Sivam Sundaram)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം:ശങ്കര്‍ മഹാദേവന്‍

ആ    ആ    ആ    ആ   ആ    ആ    ആ

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ക്കനവുമായ്
പൊന്‍ പുലരിയുണര്‍ന്നൂ ദൂരെ മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വന മന്ത്രം പോലെ ഒരു സംഗമരാഗം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ ഇനിയെന്നാ സ്വര്‍ഗ്ഗം കാണുമോ
അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ക്കനവുമായ്

ഈ സ്നേഹമരികത്തു ചിരി തൂകി നില്‍ക്കുമ്പോള്‍ ആശ്രയമെന്തിനു വേറെ
ഈ കൈകള്‍ താങ്ങും തണലുമായുള്ളപ്പോള്‍ വീടെനിക്കെന്തിനു വേറെ
കരകാണാക്കായല്‍ നീന്താം കതിര്‍ കാണാക്കിളിയായ് പാടാം
ഈ ലഹരിയില്‍ മുഴുകാം ആടാം ഒരു തീരം തേടി പോകാം
ഇതുവഴിയേ ഇനി വരുമോ പുതുപുത്തനുഷസ്സിന്‍ തേരൊലി
ഒരു പുതുയുഗ സന്ധ്യാ ശംഖൊലി

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ക്കനവുമായ്

പധനിസരി ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗഗ രിഗമഗരി
...... ....
നീയിന്നു കടലോളം കനിവുമായ് നില്‍ക്കുമ്പോള്‍ പൂങ്കനവെന്തിനു വേറെ
ഏകാന്ത സൂര്യനായ് നീ മുന്നില്‍ ഉള്ളപ്പോള്‍ കൈവിളക്കെന്തിനു വേറെ
ഈ തിരയുടെ തുടിയില്‍ താളം ഈ തന്ത്രിയിലേതോ രാഗം
ഈ പുല്ലാങ്കുഴലില്‍ പോലും ഒരു മാനസയമുനാരാഗം
സാഗരമെ സാന്ത്വനമേ ഇനിയെങ്ങാണെന്നാ സംക്രമം
ഇനിയെങ്ങാണെന്നാ സംഗമം

അങ്ങകലെ എരിതീക്കടലിന്ന ക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര്‍ക്കനവുമായ്
പൊന്‍ പുലരിയുണര്‍ന്നൂ ദൂരെ മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വന മന്ത്രം പോലെ ഒരു സംഗമരാഗം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ ഇനിയെന്നാ സ്വര്‍ഗ്ഗം കാണുമോ

Download

Tuesday, December 20, 2011

ഇളം മഞ്ഞിന്‍ (Ilam Manjin)

ചിത്രം:നിന്നിഷ്ടം എന്നിഷ്ടം (Ninnishtam Ennishtam)
രചന:മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:യേശുദാസ്‌,ജാനകി

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍ രാഗം ഭാവം താളം രാഗം ഭാവം താളം
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍ രാഗം ഭാവം താളം രാഗം ഭാവം താളം

ചിറകിടുന്ന കിനാക്കളില്‍ ഇതള്‍വിരിഞ്ഞ സുമങ്ങളില്‍
ചിറകിടുന്ന കിനാക്കളില്‍ ഇതള്‍വിരിഞ്ഞ സുമങ്ങളില്‍
നിറമണിഞ്ഞ മനോജ്ഞമാം കവിതനെയ്ത വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍ രാഗം ഭാവം താളം രാഗം ഭാവം താളം

ചമയമാര്‍ന്ന മനസ്സിലെ ചാരു ശ്രീകോവില്‍ നടകളില്‍
ചമയമാര്‍ന്ന മനസ്സിലെ ചാരു ശ്രീകോവില്‍ നടകളില്‍
തൊഴുതുണര്‍ന്ന പ്രഭാതമായ് ഒഴുകിവന്ന മനോഹരീ
നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍ രാഗം ഭാവം താളം രാഗം ഭാവം താളം

Download

Monday, December 19, 2011

സിന്ദൂരസന്ധ്യേ പറയൂ (Sindhoorasandhye Parayoo)

                                                      250 ന്റെ നിറവില്‍

                             കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തുടങ്ങി വെച്ച ഈ കൊച്ചു സംഗീത ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ ചൈത്രനിലാവിന്റെ 250 ശിഖരങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുകയാണ്.ഇതിനു പ്രചോദനമായിട്ടുള്ളവരെയെല്ലാം ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.നാദം ബ്രഹ്മമാണ്.ഈശ്വര വരദാനമാണ്.ഇരുന്നൂറ്റി അന്‍പതാമത്തെ ഗാനം എന്നും എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നായിരിക്കണം എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.ഇരുട്ടിലേക്ക് വീണ ഭൂമിദേവിക്ക്  വെള്ളി വര്‍ണ്ണം വാരി വിതറി എന്നും കൂട്ടായിരുന്ന    ചൈത്രനിലാവിനു സംഗീതത്തിന്റെ കൂട്ടുണ്ടായിരുന്നു.രാവും നിലാപൂവും സംഗീതത്തില്‍ മുങ്ങികുളിച്ചിരുന്ന ഓര്‍മകള്‍ക്ക് ഈ കൊച്ചു ലോകം സാക്ഷിയായിരുന്നു.പകലിനെ കൈവെടിഞ്ഞു പോയ സിന്ധൂര സന്ധ്യക്ക് ഓര്‍മകളുടെ കിളി കൊഞ്ചല്‍ കൂട്ടായിരുന്നു.ഇനിയുമൊരു പുലരി പൂവിടുമെന്‍ മനതാരില്‍ നിന്നോര്‍മകള്‍ തന്‍ കാലൊച്ച പുഞ്ചിരിക്കും.എന്നെ സഹായിച്ച എല്ലാവരെയും മനസ്സില്‍ മഴവില്ലുകള്‍ തീര്‍ത്ത് ഓര്‍ത്തെടുക്കുന്നു ഞാനീ വേളയില്‍ ..നന്ദി...

ചിത്രം:ദീപസ്തംബം മഹാശ്ചര്യം (Deepasthambam Mahascharyam)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്റെ മാറിലടിഞ്ഞോ നിന്‍പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ

നിഴലേ ഞാന്‍ നിന്നെ പിന്‍തുടരുമ്പോള്‍ നീങ്ങുകയാണോ നീ
അകലേ നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം
അടുക്കകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ
ഓ   ഓ   ഓ   ഓ

സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ

മാനസം ചുംബിച്ച മന്ദാരവല്ലിയില്‍ മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ടവിളക്കിന്റെ ഇടറുന്ന നാളത്തില്‍ നടനെന്നും ഒരു പാവയോ
വിധി ചലിപ്പിക്കും വെറും പാവയോ
ഓ   ഓ   ഓ   ഓ

സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്റെ മാറിലടിഞ്ഞോ നിന്‍പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ

Download

മൗനസരോവരമാകെയുണര്‍ന്നു (Mounasarovaramakeyunarnnu)

ചിത്രം:സവിധം (Savidham)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:ചിത്ര

ആ  ആ  ആ  ആ   ആ  ആ   ആ   ആ
ആ  ആ  ആ  ആ   ആ  ആ   ആ   ആ

മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു
കനകാംഗുലിയാല്‍ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം മായാ
മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു

കാതരമാം മൃദുപല്ലവിയെങ്ങോ സാന്ത്വനഭാവം ചൊരിയുമ്പോള്‍
കാതരമാം മൃദുപല്ലവിയെങ്ങോ സാന്ത്വനഭാവം ചൊരിയുമ്പോള്‍ 
ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോ‍ള്‍
അകതാരില്‍ അമൃതലയമലിയുമ്പോള്‍ ആത്മാലാപം നുകരാന്‍
അണയുമോ സുകൃതയാം ജനനീ

മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു

മാനസമാം മണിവീണയിലാരോ താരകമന്ത്രം തിരയുകയായ്
മാനസമാം മണിവീണയിലാരോ താരകമന്ത്രം തിരയുകയായ്
മംഗളഹൃദയധ്വനിയായ് ദൂരെ ശാരിക പാടുകയായ്
തൂമൊഴിയില്‍ പ്രണവമധു തൂവുകയായ്
മഞ്ഞിന്‍ മാറില്‍ കേള്‍പ്പൂ സഫലമാം കവിതതന്‍ താളം

മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു
കനകാംഗുലിയാല്‍ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം മായാ
മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു

Download

ദേവസഭാതലം (Devasabhathalam)

ചിത്രം:ഹിസ്‌ ഹൈനസ് അബ്ദുള്ള (His Highness Abdulla)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,എം.ജി.ശ്രീകുമാര്‍ (രവീന്ദ്രന്‍ ),ശരത് 

മ്......മ്.......മ്......ധധരീനാ....ധാരീനാ....ആ.....ആ...ആ
ധനിസഗമ ധാധ നീനി സനിധ മധമ ഗമഗ സാ...
ആ ആ ആ.....ആ....ആ....ആ ആ  ആ  ആ   ആ
ആ ആ ആ.....ആ....ആ....ആ ആ  ആ  ആ   ആ ..രി

ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം
സ്വാഗതം..സ്വാഗതം

ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം
സ്വാഗതം..സ്വാഗതം
ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം
സ്വാഗതം..സ്വാഗതം
സ്വാഗതം...ആ ആ  ആ  ആ   ആ   ആ    ആ..രീ..നാ...രീ

സരി ഗമപ രിഗ മപധ ഗമ പധനി മപ ധനിസ 
സനിധപമഗാരി സാ സാ  ഷഡ്ജം

സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സാ
മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ..നി ..നി..സരിഗമപധനിസരി രി  ഋഷഭം.. ഉം

ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
സരിഗപ ഗരി സരിഗപ ധപ ഗരി സരിഗപ ധസ ധപഗരി 
ധസരിഗ പധസരി ഗഗ ഗഗ- ഗാന്ധാരം

ആ.. ആ..ആ ....ആ.....ആ....ആ.....ആ.....ആ
സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം അജരവ 
ഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരക സ്വരം ..... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരി രി രിഗമ രിഗമ മധ്യമം

ക്രൌഞ്ചം ശ്രുതിയില്‍ ഉണര്‍ത്തും നിസ്വനം മധ്യമം 
സരിഗപ പധനിസ ഗരിസനിധപധനി
മാധവം ശ്രുതിയില്‍ ഇണങ്ങും കാരുണ്യം മധ്യമം മ മ മ മനിധ പ പ പ
മഗരി നി നി നി രിഗമ പ പഞ്ചമം

പ മപ സപ നി ധ പ പ പ പ പ
പഞ്ചമം വസന്തകോകില സ്വനം സ്വനം കോകില സ്വനം 
വസന്ത കോകില സ്വനം
ധനിസ പധനി മപരി ഗമപ രിഗമപ ധനി സരി ഗരി സനിധപഗമപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാ മണ്ഡൂകമന്ത്രം ധൈവതം

അശ്വരവങ്ങള്‍ ആ‍ജ്ഞാ ചക്രത്തില്‍ ഉണര്‍ത്തും സ്വരരൂപം ധൈവതം
സരിഗമപധനിസ ധനിസ പധനിസ മപധനിസ ഗമപധനിനി നിഷാദം

ആ..ആ..ആ..ആ...........ആ....ആ....ആ.....
ഗജമുഖനാദം സാന്ത്വനഭാവം ആഗമ ജപലയ നിഷാദരൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങള്‍ ഏകമായ് ഒഴുകും ഗംഗാപ്രവാഹം

ജതി സ്വരങ്ങള്‍
അനുദാത്തം ഉദാത്തസ്വരിത പ്രചയം താണ്ഡവ മുഖരലയപ്രഭവം പ്രണവാകാരം സംഗീതം

രാഗ വിസ്താരം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം

മരിസനിപ രി സസ രിസനിപമ സ നിനി സനിപമരി രി പാപ
മരിസപനിപ രി സ രിസനിപമ സ നി സനിപമരി രി പ
മരിസനിപ രി രിസനിപ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപമ സനിപമരി നിപമരിമ സനിപമരി നിപമരിമ സരിമപനി

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
സംഗീതം.........സംഗീതം

Download

Sunday, December 18, 2011

കറുത്തപെണ്ണേ നിന്നെ (Karuthapenne Ninne)

ചിത്രം:തേന്മാവിന്‍ കൊമ്പത്ത്  (Thenmavinkombath)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ്നേഷ്യസ് 
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

കറുത്തപെണ്ണേ....നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേ  മ്  മ്  മ്  മ്                    
കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ
തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ
കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ

ചാന്തണിച്ചിങ്കാരി ചിപ്പിവളക്കിന്നാരി നീയെന്നെയെങ്ങനെ സ്വന്തമാക്കി
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോ മന്ത്രമൊന്നെന്‍ കാതില്‍ ചൊല്ലിത്തന്നേ
കൊഞ്ചെടി പെണ്ണേ മറിമാന്‍‌കണ്ണേ കാമന്‍ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളില്‍‌ക്കരംകൊണ്ട്  നുള്ളിക്കൊതിപ്പിയ്ക്ക് പയ്യെപ്പയ്യെ
ചിക്കം ചിലമ്പുന്ന തങ്കച്ചിലമ്പിട്ട്  തെന്നിത്തുടിയ്ക്കടീ കള്ളിപ്പെണ്ണേ

കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ

താടയില്‍‌പ്പൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി പൂമണിക്കാളയായ് നീ പായുമ്പോള്‍
കാറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്  പാടിപ്പറന്നു നീ പോരുന്നുണ്ടോ
കൂടെയുറങ്ങാന്‍ കൊതിയാവുന്നു നെഞ്ഞില്‍ മഞ്ഞിന്‍ കുളിരൂറുന്നു
നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാന്‍
മഞ്ഞക്കുരുക്കുത്തിക്കുന്നും കടന്നിട്ട്  മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്

കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ
തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ
കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ

Download

ഗോപികാവസന്തം തേടി (Gopikavasantham Thedi)

ചിത്രം:ഹിസ്‌ ഹൈനസ് അബ്ദുള്ള (His Highness Abdulla)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ആ ആ ആ ആ ആ ആ

ഗോപികാവസന്തം തേടി വനമാലീ നവ നവ
ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ

ഗോപികാവസന്തം തേടി വനമാലീ നവ നവ
ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ

നീലമേഘം നെഞ്ചിലേറ്റിയ പൊന്‍താരകമാണെന്‍ രാധ
നീലമേഘം നെഞ്ചിലേറ്റിയ പൊന്‍താരകമാണെന്‍ രാധ
അഴകില്‍ നിറയും അഴകാം നിന്‍ അഴകില്‍ നിറയും അഴകാം നിന്‍
വ്രതഭംഗികളറിയാന്‍ മാത്രം ഗോപികാവസന്തം തേടി വനമാലീ

നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയുംതോറും അലിയും എന്‍ അലിയുംതോറും അലിയും എന്‍
പരിഭവമെന്നറിയാതെന്തേ ഗോപികാവസന്തം തേടി വനമാലീ 

ഗോപികാവസന്തം തേടി വനമാലീ നവ നവ
ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ

Download

മിഴിയോരം നനഞ്ഞൊഴുകും (Mizhiyoram Nananjozhukum)

ചിത്രം:മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (Manjil Virinja Pookkal)
രചന:ബിച്ചു തിരുമല
സംഗീതം:ജെറി അമല്‍ദേവ് 
ആലാപനം:യേശുദാസ്‌ 

മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ 
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
അതു പോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ....അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ..... ഇളം പൂവേ

Download

പാര്‍ത്ഥസാരഥിം ഭാവയേ (Parthasaradhim Bhavaye)

ചിത്രം:കുടുംബസമേതം (Kudumbasametham)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

പാര്‍ത്ഥസാരഥിം ഭാവയേ പാര്‍ത്ഥസാരഥിം ഭാവയേ
ശ്രീ പാര്‍ത്ഥസാരഥിം ഭാവയേ ശ്രീ പാര്‍ത്ഥസാരഥിം ഭാവയേ
ശ്രീ പാര്‍ത്ഥസാരഥിം ഭാവയേ
കേവലമാമെന്‍ ജന്മജന്മാന്തര കേവലമാമെന്‍ ജന്മജന്മാന്തര
പാപജാലം അകലാനനുവേലം പാപജാലം അകലാനനുവേലം
പാര്‍ത്ഥസാരഥിം ഭാവയേ ശ്രീ പാര്‍ത്ഥസാരഥിം ഭാവയേ

ആത്മപദങ്ങളില്‍ മുനിജനം തേടും പ്രണവാമൃതമറിയാന്‍
ആത്മപദങ്ങളില്‍ മുനിജനം തേടും പ്രണവാമൃതമറിയാന്‍
ദേവ ദേവ സുരനായക മാമവ ദേവ ദേവ സുരനായക മാമവ
നാദരൂപഗുരു പവനപുരേശ്വര ആ.....ആ....ആ.....ആ.....ആ
നാദരൂപഗുരു പവനപുരേശ്വര നാദരൂപഗുരു പവനപുരേശ്വര
നാദരൂപഗുരു പവനപുരേശ്വര
നാദരൂപഗുരു
നാദരൂപഗുരു പവനപുരേശ്വര നാദരൂപഗുരു പവനപുരേശ്വര
നാദരൂപഗുരു പവനപുരേശ്വര നാദരൂപഗുരു പവനപുരേശ്വര
നാദരൂപഗുരു

സരിസസനി ധസനിധപ ഗമപധനി നാദരൂപ ഗുരു
പധനിധധ നിസരിഗഗ രിഗസരിസസ നിധപമ ഗമപധനി നാദരൂപ ഗുരു
പപധപ മഗരി നിധപമഗ സനിധ ഗരിമഗരിസ സനിധ ഗമപധനി നാദ
സസരി ഗാ.ഗാ..ഗാ.. ആ....ആ...ആ.... ഗാമ ഗമ ഗാഗ
ഗഗമഗമ ഗാഗാ ഗാമ ഗമ ഗഗരിരി സരിഗമഗാ   രിസസനിസരിഗഗ
രിരിഗ രിരിഗ രിരിഗ രിരിഗ നിരിഗരിഗ സരിസസ നിസധ
നിസരിസസനിധ നിധപമ പധനിധപമ ഗരിഗസ
രിഗമപധ മ പധനിസ പ ധനിസരിഗ സ
സരിഗമ പമഗരി സസനിസ ഗരിസനിസ രിസനിധപ ഗമപധനി
നാദരൂപ ഗുരുപവനപുരേശ്വര

അരുളുക സാമ്പ്രതം അടിയനൊരഭയം
അരുളുക സാമ്പ്രതം അടിയനൊരഭയം
പാര്‍ത്ഥസാരഥിം ഭാവയേ
ശ്രീ പാര്‍ത്ഥസാരഥിം ഭാവയേ ശ്രീ പാര്‍ത്ഥസാരഥിം......ഭാവയേ

Download

കണ്ണാന്തളിയും കാട്ടു (Kannamdaliyum Kattu)

ചിത്രം:അനുബന്ധം (Anubandham)
രചന:ബിച്ചു തിരുമല
സംഗീതം:ശ്യാം
ആലാപനം:യേശുദാസ്‌

കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും കണ്ണാടി നോക്കും ചോലയില്‍
കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും കണ്ണാടി നോക്കും ചോലയില്‍
മുങ്ങി വാ പൊങ്ങി വാ മുന്നാഴി തൂമുത്തും കോരി വാ
നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളെ നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളെ

കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും കണ്ണാടി നോക്കും ചോലയില്‍

നല്ലിളം തൂവലാലീനടവഴിയില്‍ നാര്‍മിദി കമ്പളം നീര്‍ത്തിയ നിങ്ങള്‍
മാനോടും വഴിയേ മനമോടും വഴിയേ ആരെ ആരെ കാത്തിരിപ്പൂ
മാനോടും വഴിയേ മനമോടും വഴിയേ ആരെ ആരെ കാത്തിരിപ്പൂ
ഈ കാവില്‍ വരുമോ ഇളം തൂവല്‍ തരുമോ
ഈ മാറില്‍ ചെക്കേറുമോ നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളെ

കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും കണ്ണാടി നോക്കും ചോലയില്‍

ചിങ്ങവും കന്നിയും ചിത്തിര മഴയും ചോതിയും ചൊവ്വയും പോയൊരു വനിയില്‍
തേനോടും മൊഴിയാല്‍ തിര തേടും മിഴിയാല്‍ വീണ്ടും സ്വപ്നം നെയ്യുകില്ലേ
തേനോടും മൊഴിയാല്‍ തിര തേടും മിഴിയാല്‍ വീണ്ടും സ്വപ്നം നെയ്യുകില്ലേ
സ്വപ്നത്തിന്‍ ചിറകില്‍ സ്വയം തേടിയലയും സ്വര്‍ഗീയ  മൗനങ്ങളെ
ചോലപ്പോന്മാന്‍ കുഞ്ഞുങ്ങളെ

കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും കണ്ണാടി നോക്കും ചോലയില്‍
മുങ്ങി വാ പൊങ്ങി വാ മുന്നാഴി തൂമുത്തും കോരി വാ
നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളെ നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളെ

Download

സ്വപ്നം ത്യജിച്ചാല്‍ (Swapnam Thyajichal)

ചിത്രം:രാക്ഷസരാജാവ് (Rakshasarajavu)
രചന:വിനയന്‍
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌,ചിത്ര,അശ്വതി വിജയന്‍

ഓ ഓ ഓ ഓ ഓ ഓ ഓ ഓ

സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
മനസ്സേ കരയരുതേ മനസ്സേ കരയരുതേ
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

ധസസസ ധസസസ ധാസനീനീ ധസസസ ധസസസ ധാസ ഗാ
ധസസസ ധസസസ ധാസനീനീ ധസസസ ധസസസ ധാസ ഗാ
നീസാ നീസമാ.. ഗാമഗാ സാനീസാ നീസാ നീസമാ.. ഗാമഗാ സാനീസാ

കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം
കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം
ഇനിയൊരു ജന്മം തന്നിടുമോ.. ഓ...ഇനിയൊരു ജന്മം തന്നിടുമോ
ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍ കനിവാര്‍ന്നൊരമ്മയെ‍ കാണാന്‍

സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

നീസാ നീപമാ.. ഗാമഗാ സാനീസാ നീസാ നീപമാ.. ഗാമഗാ സാനീസാ

ചിരിയ്ക്കാന്‍ കൊതിച്ചോരു പുഞ്ചിരിപ്പൂവുകള്‍ കരയാന്‍ വിതുമ്പി നില്‍ക്കുന്നു
ചിരിയ്ക്കാന്‍ കൊതിച്ചോരു പുഞ്ചിരിപ്പൂവുകള്‍ കരയാന്‍ വിതുമ്പി നില്‍ക്കുന്നു
കാലമീ കുരുന്നുകള്‍ക്കേകീടുമോ... ഓ...കാലമീ കുരുന്നുകള്‍ക്കേകീടുമോ
ഒരു സാന്ത്വന സംഗീത താളംസ്നേഹത്തിന്‍ താരാട്ടു ഗീതം

സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
മനസ്സേ കരയരുതേ മനസ്സേ കരയരുതേ
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

നീസാ നീപമാ.. ഗാമഗാ സാനീസാ നീസാ നീപമാ.. ഗാമഗാ സാനീസാ
നീസാ നീപമാ.. ഗാമഗാ സാനീസാ നീസാ നീപമാ.. ഗാമഗാ സാനീസാ
നീസാ നീപമാ.. ഗാമഗാ സാനീസാ നീസാ നീപമാ.. ഗാമഗാ സാനീസാ

Download

രാഗസുധാരസ (Ragasudharasa)

ചിത്രം:സര്‍ഗം (Sargam)
രചന:ത്യാഗരാജ കീര്‍ത്തനം
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌,ചിത്ര

രാഗസുധാരസ പാനമുജ്ജേസീ
രാഗസുധാരസ പാനമുജ്ജേസീ
രാഗസുധാരസ പാനമുജ്ജേസീ
രാഗസുധാരസ പാനമുജ്ജേസീ
രഞ്ജില്ലവേ ഓ മനസ്സാ
രാഗസുധാരസ പാനമുജ്ജേസീ
രഞ്ജില്ലവേ ഓ മനസ്സാ
രാഗസുധാരസ പാനമുജ്ജേസീ

യാഗയോഗത്യാഗ ഭോഗഫലമു സങ്കേ
യാഗയോഗത്യാഗ ഭോഗഫലമു സങ്കേ

രാഗസുധാരസ പാനമുജ്ജേസീ
രഞ്ജില്ലവേ ഓ മനസ്സാ
രാഗസുധാരസ പാനമുജ്ജേസീ

സദാശിവ
സധനിധമ പനിധധമ സനിധമമരിരീ സദാശിവ
സസരിസാരിസ സരിമ രിമപനി  
സസരിസാരിസ സനിധമപനി സരിമരി രിസസനി സരിസ സനി മപനി
ധധമരി സദാശിവ...
സാരി സരിസനി സസരി സരിസനി സസരി സരിമ രിമപ നിധമരി 
സരിമപ നിസരിസ രിസനിധമാപ നിസരിസ രിമമരി രിധസനിധമ
നിധമപനി സരിമരി സരിമരി സരിസനിസ
സരിമരി സരിമരി സരിസനിസ 
സരിമരിസ.....
സരിമരി സരിമരി സനിസ
സരി മരി സരി മരി സനിസ
സാ....രീ 
സാ..........സാ 
രീ.............രീ 
മാ........മാ....രീ......രീ
സാ..സാ....രീ......രീ...മാ....മാ.....രീ....രീ 
സാ....സാ....നീ....നീ....സാ....സാ 
സരിമരി...സരിമരി..... സരിമരി സരിമരി സാനിസാ
സരിമരി സരിമരി സാനിസാ 
സരിമരി സരിമരി സരിസനിസ 
സരിമരി സരിമരി സരിസനിസ
സരീരീസാനിധമപനിസാ
സരീരീസാനിധമപനിസാ
മപനിസാ നിസാ....മപനിസാ നിസാ
സരീരീസനിസാ...സരീരീസനിസാ
സരിസ...സരിസ...നിസനി...നിസനി....സനിധ...സനിധ...മപമ...മപമ
സരീ...രിമാ...മപാ...പനീ...നിസാ..സരീ..രിമാ...മരീ...രിസാ..സനീനി
രിമരിരി സരി സനി....സരിസസാനിധമ പനിനിസ സരിമ
മപധമ രിരിസ സരിമസാരിസ സരിമപാനിനി
മപനിസരിമപനി പനിസനിസാ സമരിമമസരി
നിരിസ സനിധമ...പനിനിസ നിരി സനിധ സനിധമ
സരി രിമ മപ പനി നിസ സരി രിമമ രിമരിസ രിസസനി സനിധമ പനി
മരിസരി സാ..രിസനിധ മാ...മപനിസ രീ...മരിസനിസാ രിസനിധമാ
സനിധമരീ.....സദാശിവമയമഗു നാദോംകാര സ്വര

സദാശിവമയമഗു നാദോംകാര സ്വര
വിധുളു ജീവന്‍ മുക്തുലനീ ത്യാഗരാജു തേലിയൂ
വിധുളു ജീവന്‍ മുക്തുലനീ ത്യാഗരാജു തേലിയൂ
വിധുളു ജീവന്‍ മുക്തുലനീ ത്യാഗരാജു തേലിയൂ
വിധുളു ജീവന്‍ മുക്തുലനീ ത്യാഗരാജു തേലിയൂ

രാഗസുധാരസ പാനമുജ്ജേസീ
രഞ്ജില്ലവേ ഓ മനസ്സാ
രാഗസുധാരസ പാനമുജ്ജേസീ

Download

Wednesday, December 14, 2011

ഘനശ്യാമമോഹന കൃഷ്ണാ (Ghanashyamamohana Krishna)

ചിത്രം:കിഴക്കുണരും പക്ഷി (Kizhakkunarum Pakshi)
രചന:കെ.ജയകുമാര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:ചിത്ര

ഹേ
ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ
ഹേ ഘനശ്യാമമോഹന കൃഷ്ണാ ഹോ
ഗിരിധരഗോപകുമാരാ കൃഷ്ണാ ഗിരിധരഗോപകുമാരാ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
മുകുളിത രജനീകുഞ്ജകുടീരേ മുരളീമധുമഴ ചൊരിയാന്‍
ഹേ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ

ആ....ആ....ആ.....ആ....ആ.....ആ......ആ.....ആ.....ആ
ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ
ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ
ആ....ആ....ആ.....ആ....ആ.....ആ......ആ.....ആ.....ആ

വിരിയും ശ്രാവണമലരുകളില്‍ ഞാന്‍ കാണ്മൂ നിന്‍ പദചലനം
വിരിയും ശ്രാവണമലരുകളില്‍ ഞാന്‍ കാണ്മൂ നിന്‍ പദചലനം
ആഷാഢങ്ങളില്‍ ഒളിചിതറും നിന്‍ അഞ്ജനമഞ്ജുളരൂപം

ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ
ഹേ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ

ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ
ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ

രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ
രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ
ഓരോ ജന്മവും ആ വനമാലാ ദലമാകാന്‍ ഇവള്‍ വന്നു

ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ
ഹേ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ
കൃഷ്ണാ ഗിരിധരഗോപകുമാരാ
ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ

Download

സ്വപ്നങ്ങളേ വീണുറങ്ങൂ (Swapnangale Veenurangu)

ചിത്രം:തകിലുകൊട്ടാംമ്പുറം (Thakilukottampuram)
രചന:ബാലു കിരിയത്ത്
സംഗീതം:ദര്‍ശന്‍ രാമന്‍
ആലാപനം:യേശുദാസ്‌

സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനി ഉറങ്ങൂ വീണുറങ്ങൂ
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ

ജീവിതമാകുമീ വാല്മീകത്തിലെ മൂക വികാരങ്ങള്‍ വ്യര്‍ത്ഥമല്ലേ
ജീവിതമാകുമീ വാല്മീകത്തിലെ മൂക വികാരങ്ങള്‍ വ്യര്‍ത്ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍ കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി കനവുകള്‍ തേടി അലയരുതേ

സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ

ചപല വ്യാമോഹത്തിന്‍ കൂരിരുള്‍ക്കൂട്ടില്‍ ബന്ധനം ബന്ധനം നിത്യസത്യം
ദാഹവും മോഹവും സ്വാര്‍ത്ഥമല്ലേ ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ
ദാഹവും മോഹവും സ്വാര്‍ത്ഥമല്ലേ ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ
കരയരുതേ മനുഷ്യാ നീയിനി കടവുകള്‍ തേടി അലയരുതേ

സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനി ഉറങ്ങൂ വീണുറങ്ങൂ
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ 
മ്    മ്   മ്  മ്    മ്   മ്  മ്    മ്   മ്  

Download

അല്ലിയാമ്പല്‍ (Alliyambal)

ചിത്രം:റോസി (Rosy)
രചന:പി.ഭാസ്കരന്‍
സംഗീതം:ജോബ്‌
ആലാപനം:യേശുദാസ്‌

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ച്ചെന്നു പൂവു പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍
കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍
അന്നു മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്ന് ചേരാത്ത്
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്ന് ചേരാത്ത്

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

Download

മംഗളം നേരുന്നു ഞാന്‍ (Mangalam Nerunnu Njan)

ചിത്രം:ഹൃദയം ഒരു ക്ഷേത്രം (Hrudayam Oru Kshethram)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌

മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ്‌ നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍

എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍ ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്‍മണിവീണയില്‍
സുന്ദരസ്വരധാര ഉണരട്ടേ ഉണരട്ടേ

മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ്‌ നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍

നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍ നിന്‍മുന്നില്‍ തെന്നലായ്‌ ഒഴുകട്ടെ
ആ പുണ്യ ദാമ്പത്യ വര്‍ണ്ണവല്ലരിയില്‍ ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ ജനിക്കട്ടേ

മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ്‌ നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍

Download

ആയിരം പാദസരങ്ങള്‍ (Ayiram Padasarangal)

ചിത്രം:നദി (Nadi)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌

ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളില്‍ മുഴുകി..മുഴുകി
ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി

ഈറനായ നദിയുടെ മാറില്‍ ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
ഈറനായ നദിയുടെ മാറില്‍ ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ വേരിടുന്ന നിര്‍വൃതിയോ
ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കല്‍ക്കൂടി

ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി

ഈ നിലാവും ഈ കുളിര്‍ കാറ്റും ഈ പളുങ്ക് കല്‍പ്പടവുകളും
ഈ നിലാവും ഈ കുളിര്‍ കാറ്റും ഈ പളുങ്ക് കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍ ഓമലാളിന്‍ ഗദ്ഗദവും
ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കല്‍ കൂടി

ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളില്‍ മുഴുകി..മുഴുകി
ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി

Download

സന്യാസിനീ നിന്‍ (Sanyasini Nin)

ചിത്രം:രാജഹംസം (Rajahamsam)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌

സന്യാസിനീ... ഓ ഓ ഓ
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു

നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍ എന്റെ സ്വപ്നങ്ങളലിഞ്ഞു
സഗദ്ഗദം എന്റെ മോഹങ്ങള്‍ മരിച്ചു
നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍ എന്റെ സ്വപ്നങ്ങളലിഞ്ഞു
സഗദ്ഗദം എന്റെ മോഹങ്ങള്‍ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനല്‍ക്കണ്ണില്‍ വീണെന്റെയീ പൂക്കള്‍ കരിഞ്ഞു
രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും
നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും
അന്നുമെന്‍ ആത്മാവ്‌ നിന്നോട്‌ മന്ത്രിക്കും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു
സന്യാസിനീ... ഓ ഓ ഓ

Download

സുമംഗലീ നീ ഓര്‍മ്മിക്കുമോ (Sumangali Nee Ormikkumo)

ചിത്രം:വിവാഹിത (Vivahitha)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌

സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ
പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ

സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം
കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം
വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം എപ്പൊഴും
വിരുന്നൊരുക്കും ഹൃദയം

സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം

Download

Tuesday, December 6, 2011

പണ്ടൊരു കാട്ടിലൊരാണ്‍ (Pandorukattiloran)

ചിത്രം:സന്ദര്‍ഭം (Sandharbam)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ് 

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു
പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു
ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ
സിംഹം എങ്ങും മേഞ്ഞിരുന്നു

കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ
കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ
രണ്ടൂപേരും സ്നേഹമായ്  ചേര്‍ന്നുവാഴും വേളയായ്
ജീവിതം സൗമ്യമായ് നീങ്ങിടും കാലം പൂവിടും താലം

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു

അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും പ്പേറിയാ സിംഹം നൊന്തു നീറീ‍ടവേ
അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും പ്പേറിയാ സിംഹം നൊന്തു നീറീ‍ടവേ
ഒന്നുമൊന്നും മിണ്ടാതെ വേര്‍പിരിഞ്ഞൂ പേടമാന്‍
ഏകനായ് സിംഹമോ ഇന്നും കേഴുന്നു കാടും തേങ്ങുന്നു

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു
ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ 
സിംഹം എങ്ങും മേഞ്ഞിരുന്നു
എങ്ങും.....മേഞ്ഞിരുന്നു

Download

മറന്നോ നീ നിലാവില്‍ (Maranno Nee Nilavil)

ചിത്രം:ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ (Five Star Hospital)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി

പ്രിയേ നിന്‍ ഹാസ കൗമുദിയില്‍ പ്രശോഭിതം എന്റെ സ്മൃതിനാളം
പ്രിയേ നിന്‍ ഹാസ കൗമുദിയില്‍ പ്രശോഭിതം എന്റെ സ്മൃതിനാളം
സദാ പൊരിയുന്ന ചിന്തയില്‍ നീ സഖീ കുളിരാര്‍ന്ന കുഞ്ഞോളം
സദാ പൊരിയുന്ന ചിന്തയില്‍ നീ സഖീ കുളിരാര്‍ന്ന കുഞ്ഞോളം

മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി

എരിഞ്ഞു മൂക വേദനയില്‍ പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍
എരിഞ്ഞു മൂക വേദനയില്‍ പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍
വൃഥാ പരിശൂന്യനിമിഷങ്ങള്‍ സുധാരസ രമ്യ യാമങ്ങള്‍
വൃഥാ പരിശൂന്യനിമിഷങ്ങള്‍ സുധാരസ രമ്യ യാമങ്ങള്‍
മറന്നോ നീ നിലാവില്‍

മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി

Download

നീര്‍പ്പളുങ്കുകള്‍ (Neerpalunkukal)

ചിത്രം:ഗോഡ് ഫാദര്‍ (Godfather)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ
അകലെ അകലെ എവിടെയോ നോവിന്‍ അലഞൊറിഞ്ഞുവോ
നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ

നീലമേഘമേ നിന്റെയുള്ളിലേ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീര്‍ കണം കന്മദങ്ങളായ്  കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിന്‍ കേഴും മനം
ഏതേതോ കനവിന്റെ  കനിവിന്റെ  തീരങ്ങളില്‍
നോവിന്‍ തിര ഞൊറിഞ്ഞുവോ

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ

പിന്‍നിലാവുമായ് മാഞ്ഞ പഞ്ചമി രാക്കിനാവില്‍ നീ യാത്രയാകയോ
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍ പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായി അലിയുന്നു നിന്‍ ചിരിയുണ്ണൂവാന്‍ കിളിമാനസം 
ഓരോരോ കരിമേഘനിഴലായ് മൂടുന്നുവോ
രാവിന്‍ മിഴി നനഞ്ഞുവോ

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ
ശാന്തമാകുമോ

Download

നിന്നോടെനിക്കുള്ള പ്രണയം (Ninnodenikkulla Pranayam)

ചിത്രം:ഡോക്ടര്‍ ലവ്  (Doctor Love)
രചന:വയലാര്‍ ശരത് ചന്ദ്ര വര്‍മ
സംഗീതം:വിനു തോമസ്‌
ആലാപനം:റിയ രാജു

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ ഞാന്‍ കാത്തിരുന്ന ദിനം
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ ഞാന്‍ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍ പ്രണയിക്കുമീ സുദിനം
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം..പ്രണയം...പ്രണയം

അരികില്‍ വീണ്ടും വിടരാന്‍ നമ്മള്‍ ശലഭങ്ങളാകുന്ന സുദിനം
അരികില്‍ വീണ്ടും വിടരാന്‍ നമ്മള്‍ ശലഭങ്ങളാകുന്ന സുദിനം
പറയാനേറേ പറയാതെ മൗനം അരികെ അണയും നിമിഷങ്ങള്‍
കള്ളനും കള്ളിയും കടമിഴിയാലോരോ കഥ പറയും സുദിനം
കളമെഴുതും സുദിനം

നിന്നോടെനിക്കുള്ള പ്രണയം...പ്രണയം...പ്രണയം

അഴകുള്ള കൗമാരം കനവിന്റെ താലത്തില്‍ നിറമേഴുമാടുന്ന സുദിനം
അഴകുള്ള കൗമാരം കനവിന്റെ താലത്തില്‍ നിറമേഴുമാടുന്ന സുദിനം
കരളില്‍ നീളേ നുര പോലെ മോഹം വിടരും പടരും കുളിരോടേ
വിങ്ങുമീ സന്ധ്യയില്‍ പിരിയുവാനാകാതെ വിരഹിതമായ് മൗനം
വിട പറയുന്ന ദിനം

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ ഞാന്‍ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍ പ്രണയിക്കുമീ സുദിനം
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം..പ്രണയം...പ്രണയം

Download