Saturday, December 31, 2011

മറഞ്ഞിരുന്നാലും മനസ്സിന്റെ (Maranjirunnalum Manasinte)

ചിത്രം:സായൂജ്യം (Sayoojyam)
രചന:യൂസഫലി കേച്ചേരി
സംഗീതം:കെ.ജെ.ജോയ് 
ആലാപനം:യേശുദാസ്‌ 

മ്   മ്    മ്    മ്    മ്    മ്

മറഞ്ഞിരുന്നാലും മനസ്സിന്റെ  കണ്ണില്‍ മലരായ് വിടരും നീ

ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിന്‍ വിളക്കായ് തെളിയും നീ

മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണര്‍ന്നൂ സായൂജ്യം

ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ

കണ്മണി നിനക്കായ് ജീവിതവനിയില്‍ കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍

മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ കദനമകന്നൂ കവിതനുകര്‍ന്നൂ

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിന്‍ വിളക്കായ് തെളിയും നീ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ

Download

1 comment:

  1. മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ .........
    ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിന്‍ വിളക്കായ്‌ നീ .........എത്ര നല്ല പ്രണയ സങ്കല്പം.....കവിയുടെ ഭാവന അത്യുന്നതം.

    ReplyDelete