Saturday, December 31, 2011

ചെങ്കതിര്‍ കയ്യും വീശി (Chenkathir Kayyum Veeshi)

ചിത്രം:സ്നേഹവീട് (Snehaveedu)
രചന:റഫീക്ക് അഹമ്മദ് 
സംഗീതം:ഇളയരാജ
ആലാപനം:കെ.എസ്.ചിത്ര

ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
പൊന്‍പുലര്‍ പൂങ്കാറ്റേ  പൊന്‍പുലര്‍ പൂങ്കാറ്റേ
ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
മഞ്ഞണിപുല്ലില്‍ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പല്‍ പൂവും തേടി പായുമ്പോള്‍ ചങ്ങാതീ
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ
നാടുണര്‍ന്നേ ഓ മേടുണര്‍ന്നേ ഓ

പൂവായ പൂവെല്ലാം പൂക്കാലം കൂടാനായ് തെന്മലക്കാവില്‍ ചേരുന്നൂ
വാരിളം പൂത്തുമ്പീ ആലില തേരില്‍ നിന്‍ താമസം തീരാറായില്ലേ

പുലര്‍വേളതന്‍ കരലാളനം നിന്‍റെ ലോലമേനീ വീണയാക്കീ

ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
മഞ്ഞണിപുല്ലില്‍ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പല്‍ പൂവും തേടി പായുമ്പോള്‍ ചങ്ങാതീ
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ

വല്ലങ്ങീ വേലക്ക് ചില്ലാട്ടം കാണാനായ് ചങ്ങാലി പ്രാവും പോകുന്നൂ
തേന്മുളം തത്തമ്മേ കൂരട കുന്നിന്മേല്‍ പാടിനീയെന്തേ തേടുന്നൂ

തെളിനീരിലെ പരല്‍മീനുകള്‍ തങ്കത്തൂവല്‍ പീലി പോലെ നീങ്ങി

ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
മഞ്ഞണിപുല്ലില്‍ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പല്‍ പൂവും തേടി പായുമ്പോള്‍ ചങ്ങാതീ
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ
നാടുണര്‍ന്നേ ഓ മേടുണര്‍ന്നേ ഓ

Download

2 comments:

  1. ലാളിത്യത്തിന്റെ മനോഹാരിത ചാലിച്ചു കൊണ്ട് വീണ്ടും ഇളയരാജ .അതില്‍ അനുഭൂതികളുടെ സുഗന്ധ മഴ പെയ്യിച്ചു കൊണ്ട് ഗാനകോകിലം നമ്മുടെ ചിത്ര. ...സത്യന്‍ അന്തിക്കാട്-ഇളയരാജ കൂട്ടുകെട്ട് നമ്മുക്ക് സമ്മാനിച്ച ഹിറ്റുകള്‍ നിരവധി....

    ReplyDelete