Tuesday, December 6, 2011

ചെമ്പകപ്പൂങ്കാട്ടിലെ (Chembakapoomkkattile)

ചിത്രം:രതിനിര്‍വേദം (Rathinirvedam)
രചന:മുരുകന്‍ കാട്ടാക്കട
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ
എന്റെ കരള്‍ കൊമ്പിലും ചാറ്റു മഴച്ചോലയില്‍
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ

ചെമ്പകപ്പൂങ്കാട്ടിലെ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ

ചന്ദന വെയിലില്‍ ഈ കുങ്കുമവഴിയില്‍
പതിവായ് നിന്റെ കവിള്‍ ചുവന്നതു കണ്ടു നിന്നില്ലേ
കാര്‍ത്തിക നാളില്‍ രാപ്പൂത്തിരി തെളിയേ
അരികില്‍ നിന്റെ മുഖം തുടുത്തതു ഞാനറിഞ്ഞില്ലേ
അറിയാതെ കുളിര്‍ മിഴിമുന പതിയേ മനസ്സാകേ കുടമലരുകള്‍ ഉലയെ
സുഖ മഴ നനയണ ലഹരിയില്‍ മനം തിരയുവതാരേ
ചെന്താമരേ

ചെമ്പകപ്പൂങ്കാട്ടിലെ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ

ആല്‍മരത്തണലില്‍ കൂത്തമ്പല നടയില്‍
ഒരു നാള്‍ മകം തൊഴുതിറങ്ങണ കണ്ടു നിന്നില്ലേ
ആറ്റിറമ്പഴകില്‍ ഈ തരിമണല്‍ വിരിയില്‍
ഋതുവായ് കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളി പറയണ കനവില്‍ അനുരാഗം മഷിയെഴുതണ കഥയില്‍
പുതു നിനവുകളിലെ മലരിലെ മധു നുകരുവതാരോ
ചെന്താമരേ

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ
എന്റെ കരള്‍ കൊമ്പിലും ചാറ്റു മഴച്ചോലയില്‍
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ

Download

No comments:

Post a Comment