Monday, December 5, 2011

കണ്ണീര്‍മഴയത്ത് (Kannermazhayathu)

ചിത്രം:ജോക്കര്‍ (Joker)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം

പകലിന്‍ പുഞ്ചിരിസൂര്യന്‍ രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ
പകലിന്‍ പുഞ്ചിരിസൂര്യന്‍ രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍
കടലിന്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണിന്‍ പുഞ്ചിരിപ്പൂവ്
കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണില്‍ പുഞ്ചിരിപ്പൂവ്
കേഴും മുകിലിന്‍ മഴവില്ലാലൊരു പുഞ്ചിരിയാണ്ടാക്കി
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓഓ
കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി
മിഴിനീര്‍പ്പുഴതന്‍ തീരത്തല്ലോ കളിവീടുണ്ടാക്കി

മുറിഞ്ഞ നെഞ്ചിന്‍പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാന്‍ മുരളികയുണ്ടാക്കി

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

Download

No comments:

Post a Comment