Wednesday, October 20, 2010

ഒരു ദലം മാത്രം (Oru Dalam Mathram)

ചിത്രം:ജാലകം (Jalakam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

ഒരു ദലം ഒരു ദലം മാത്രം
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു

കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍

പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

ഓരോ ദലവും വിടരും മാത്രകള്‍ ഓരോ വരയായി വര്‍ണ്ണമായി
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു

അ ആ അ ആ അ  ആ
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു

Download

2 comments:

  1. "പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാംവിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു"...മോഹങ്ങളും സ്വപ്നങ്ങളും എല്ലാം ഹൃദയതന്ത്രികള്‍ മീട്ടിയ വീണയിലെ സ്വരങ്ങള്‍ കാതോര്‍ത്തിരുന്നു....ഇനിയും പുഴയൊഴുകും ഇവിടെ ഇനിയും കുളിര്‍ക്കാറ്റോടിവരും....

    ReplyDelete
  2. superrrrrrrrrrrrrrr frind
    thax for these collections

    ReplyDelete