Monday, October 4, 2010

അഴകേ (Azhake)

ചിത്രം:അമരം (Amaram)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

അഴകേ നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ

കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍

തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാംകടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായി ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകേ

അഴകേ  നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ

പൂന്തുറയാകേ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ച്ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ക്കിനാപ്പാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊടിയില്‍ മേലേ തൂമുടിയില്‍
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകേ

അഴകേ  നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍
അഴകേ നിന്‍ മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ

Download

No comments:

Post a Comment