Sunday, October 3, 2010

കൂട്ടില്‍ നിന്നും (Koottil Ninnum)

ചിത്രം:താളവട്ടം (Thalavattam)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:രാജാമണി
ആലാപനം:യേശുദാസ്‌

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ഈ വഴിയരികില്‍ ഈ തിരുനടയില്‍
ഈ വഴിയരികില്‍ ഈ തിരുനടയില്‍
പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടീ
മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകീ
മരന്ദകണങ്ങള്‍ ഒഴുക്കി മനസ്സില്‍ കുറിച്ചു തരുന്നു നിന്‍ സംഗീതം

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

തേന്‍ കനിനിരകള്‍ തേന്‍ ഇതളണികള്‍
തേന്‍ കനിനിരകള്‍ തേന്‍ ഇതളണികള്‍
തെന്നല്‍ നറും നറും മലര്‍ മണം എങ്ങും വീശി
കാതില്‍ കളം കളം കുളിര്‍ മൃദുസ്വരങ്ങള്‍ മൂളീ
അനന്തപഥങ്ങള്‍ കടന്നു അണഞ്ഞു പറഞ്ഞു തരുന്നു നിന്‍ കിന്നാരം

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

Download

No comments:

Post a Comment