Sunday, October 3, 2010

മാരിവില്ലിന്‍ ചിറകോടേ (Marivillin Chirakode)

ചിത്രം:ചെപ്പ് (Cheppu)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:രഘുകുമാര്‍
ആലാപനം‌:യേശുദാസ്‌,സുജാത

മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്
വിണ്ണില്‍ നിന്നും വന്നേതോ വര്‍ണ്ണപ്പൈങ്കിളി
താരും തളിരും പുണരും വനിയില്‍
അമൃതില്‍ നിന്നും ഉണരും മൊഴിയില്‍
പാടുകയായി അതു തനിയേ
മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്

മൗനം വളരും വാടികയില്‍ മാനം പകരും നീലിമയില്‍
മാറി മാറി മാല നെയ്യും പൊന്നൊളികള്‍
മൗനം വളരും വാടികയില്‍ മാനം പകരും നീലിമയില്‍
മാറി മാറി മാല നെയ്യും പൊന്നൊളികള്‍
കണ്ണും കരളും കോറിയിരിയ്ക്കേ
കണ്ടുമുട്ടി അറിയാതെ ഒരു നാള്‍ ഒരു നാള്‍
കുക്കൂ കുക്കൂ പെണ്‍കിളിയേ

മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്
വിണ്ണില്‍ നിന്നും വന്നേതോ വര്‍ണ്ണപ്പൈങ്കിളി
താരും തളിരും പുണരും വനിയില്‍
അമൃതില്‍ നിന്നും ഉണരും മൊഴിയില്‍
പാടുകയായി അതു തനിയേ
മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്

ലാ ലാ...ലാ....ലാലാ.....ലാ.....ല

ഹരിതം പൊതിയും താഴ്വരയില്‍ കളഭം പൊഴിയും സൗമ്യതയില്‍
കാറ്റു വന്നു കാവല്‍ നില്‍ക്കും മഞ്ജിമയില്‍
ഹരിതം പൊതിയും താഴ്വരയില്‍ കളഭം പൊഴിയും സൗമ്യതയില്‍
കാറ്റു വന്നു കാവല്‍ നില്‍ക്കും മഞ്ജിമയില്‍
കനക സ്വപ്നം കൊണ്ടു മെനഞ്ഞൊരു
കൂട്ടിലേയ്ക്കു വിളിക്കുന്നു ഇണയെ ഇണയെ
കുക്കൂ കുക്കൂ തന്‍ ഇണയെ

മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്
വിണ്ണില്‍ നിന്നും വന്നേതോ വര്‍ണ്ണപ്പൈങ്കിളി
താരും തളിരും പുണരും വനിയില്‍
അമൃതില്‍ നിന്നും ഉണരും മൊഴിയില്‍
പാടുകയായി അതു തനിയേ
മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്

Download

No comments:

Post a Comment