എന്നെ കുറിച്ച്


           എന്നെ കുറിച്ച് ഞാന്‍ എന്ത് പറയാനാ..എന്തൊക്കെയോ പറയണമെന്നുണ്ട്.ഇടക്ക് ആലോചിക്കും ഇതെന്ത് ജീവിതമാണെന്ന്.പിന്നീട് ഞാന്‍ തന്നെ വിചാരിക്കും ഇതൊക്കെ തന്നെയാണ് ജീവിതമെന്ന്.എപ്പോഴും നമ്മള്‍ എല്ലാരും നമ്മളെ കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ.അങ്ങനെ നമ്മള്‍ ചിന്തിക്കുന്നിടത്തോളം കാലം വേദനകള്‍ നമ്മെ വിട്ടു പിരിയില്ല.വെറും ഒരു നീര്‍കുമിളയാണ് ജീവിതം എന്ന് പലപ്പോഴും നമ്മള്‍ തിരിച്ചറിയാതെ പോകുന്നു.നമ്മുടെ ആയുസിനു ശ്വസോച്ചാസത്തിന്റെ ദൈര്‍ഖ്യം മാത്രമേ ഉള്ളു എന്ന് നമ്മള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു.ദൈവം വരദാനമായിതന്ന ഈ ചെറിയ ജീവിതത്തില്‍ ആരെയും വേദനിപ്പിക്കാതെ ആര്‍ക്കും വേദനകള്‍ നല്‍കാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.എന്നാലും പണ്ട് ഏതോ മഹാന്‍ പറഞ്ഞപോലെ അസുരന്റെ ജന്മവും ദേവന്റെ പുണ്യവും കൂടിയ ഒരു ജന്മം.ആരെയും വെറുക്കാനും വേദനിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.പിന്നെ ഉള്ളില്‍ സംഗീതം ഒരുപാട് ഇഷ്ടാ...അതൊക്കെ കൊണ്ട് തന്നെ കൂരിരിട്ടിലും എന്തോ ഒരു വെളിച്ചം മുന്നില്‍ കാണുന്നത് പോലെ തോന്നുന്നു..എല്ലാം മറന്നൊരു യാത്ര.ഒരു തീര്‍ഥാടകനെ പോലെ....ശൂന്യതയിലേക്ക്...