Monday, January 16, 2012

സ്വര്‍ണ്ണ ഗോപുര (Swarnagopura)

ചിത്രം:ദിവ്യദര്‍ശനം (Divyadarshanam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.എസ്.വിശ്വനാഥന്‍
ആലാപനം:പി.ജയചന്ദ്രന്‍

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ ഏതു പൂജാരിയും പൂജിക്കും
സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം

പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
ആ രാഗസോമരസാമൃതം നേടുവാന്‍ ആരായാലും മോഹിക്കും
ആനന്ദചന്ദ്രികയല്ലേ നീ അഭിലാഷമഞ്ജരിയല്ലേ നീ
അഭിലാഷമഞ്ജരിയല്ലേ നീ

സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം
ആഹാഹാ....ഓഹോഹോഹോ ആഹാഹാ....ആ

രാഗവിമോഹിനി ഗീതാഞ്ജലി നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
ആ വര്‍ണ്ണഭാവസുരാമൃതധാരയെ ആരായാലും സ്നേഹിക്കും
ആത്മാവിന്‍ സൗഭാഗ്യമല്ലേ നീ അനുരാഗ സൗരഭ്യമല്ലേ നീ
അനുരാഗ സൗരഭ്യമല്ലേ നീ

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും 
നിന്നെ ഏതു പൂജാരിയും പൂജിക്കും

Download

Sunday, January 15, 2012

ഈശ്വരനൊരിക്കല്‍ (Eshwaranorikkal)

ചിത്രം:ലങ്കാദഹനം (Lankadahanam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.എസ്.വിശ്വനാഥന്‍
ആലാപനം:യേശുദാസ്‌

ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ
ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ
കന്മതില്‍ ഗോപുരവാതിലിനരികില്‍
കരുണാമയനവന്‍ കാത്തുനിന്നൂ
കരുണാമയനവന്‍ കാത്തുനിന്നൂ

അലങ്കാരദീപങ്ങള്‍ ആര്‍ത്തുചിരിച്ചു
അന്തഃപ്പുരമാകെ കോരിത്തരിച്ചു
കോരിത്തരിച്ചു
വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി
വിലാസ നൃത്തം തുടങ്ങി
വിലാസ നൃത്തം തുടങ്ങി

ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ

ആടകള്‍ ചാര്‍ത്തിയ തൻമണി വിഗ്രഹം
അവിടെയും സൂക്ഷിച്ചിരുന്നു
അവിടെയും സൂക്ഷിച്ചിരുന്നു
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി
മദിരാചഷകം തുളുമ്പി
മദിരാചഷകം തുളുമ്പി

ഒരുപിടി ചോറിനായ് യാചിച്ചു ദൈവം
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍
ഒരു കാവല്‍ക്കാരന്‍ വാളോങ്ങിനിന്നു
ചിരിച്ചു പിന്‍‌വാങ്ങി
ഭഗവാ‍ന്‍ ഭഗവാന്‍

Download

നാളീകേരത്തിന്റെ (Nalikerathinte)

ചിത്രം:തുറക്കാത്ത വാതില്‍ (Thurakkatha Vathil)
രചന:പി.ഭാസ്കരന്‍
സംഗീതം:കെ.രാഘവന്‍
ആലാപനം:യേശുദാസ്‌

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ 
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്‌ 
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്‌ 
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ 
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്‌

നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്‌
ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്‌

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ 
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്‌ 

വല്ല്യ പെരുന്നാള്‌ വന്നപ്പോളന്നൊരു
വെള്ളി നിലാവുള്ള രാത്രിയിൽ
കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ-
ടുള്ളുതുറന്നതിൻ ശേഷമേ

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ 
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്‌ 

നീറുന്ന കണ്ണുമായ്‌ നിന്നെ കിനാക്കണ്ട്‌
ദൂരത്തു വാഴുന്ന്‌ ഞാനനെന്നും
നീറുന്ന കണ്ണുമായ്‌ നിന്നെ കിനാക്കണ്ട്‌
ദൂരത്തു വാഴുന്ന്‌ ഞാനനെന്നും
ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്ന്‌ മുറ്റത്ത്‌ നീയിന്നും
ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്ന്‌ മുറ്റത്ത്‌ നീയിന്നും

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ 
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്‌ 
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്‌ 
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ 
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്‌ 

Download

ഹരിവരാസനം (Harivarasanam)

സ്വാമിയേ ശരണമയ്യപ്പാ (Swamiye Saranamayyappa)

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ

ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം വേദവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ

തൃഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ

ഭവഭയാപഹം  ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭുഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
സ്വാമി  ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
സ്വാമി  ശരണമയ്യപ്പാ

പഞ്ചാദ്രീശ്വരീ മംഗളം ഹരിഹര പ്രേമാകൃതേ മംഗളം
പിഞ്ചാലംകൃത മംഗളം പ്രണമതാം ചിന്താമണീ മംഗളം
പഞ്ചാസ്യധ്വജ മംഗളം തൃജഗതാമാദ്ധ്യ പ്രഭോ മംഗളം
പഞ്ചാസ്ത്രോപമ മംഗളം ശ്രുതിശിരോലന്‍കാര സന്‍മംഗളം
ഓം                     ഓം                     ഓം

Download

രാജഹംസമേ (Rajahamsame)

ചിത്രം:ചമയം (Chamayam)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:കെ.എസ്.ചിത്ര

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ എവിടെയെന്റെ സ്നേഹ ഗായകന്‍
ഓ  രാജഹംസമേ

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ

എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍
എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ എവിടെയെന്റെ സ്നേഹ ഗായകന്‍
ഓ  രാജഹംസമേ

Download

സുപ്രഭാതം (Suprabhatham)

ചിത്രം:പണിതീരാത്ത വീട് (Panitheeratha Veedu)
രചന:വയലാര്‍
സംഗീതം:എം.എസ്.വിശ്വനാഥന്‍
ആലാപനം:പി.ജയചന്ദ്രന്‍

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
ജ്യോതിർമയിയാം ഉഷസ്സിനു്
വെള്ളിച്ചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി
അഖിലാണ്ഡമണ്ഡല ശില്പി
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു
പ്രപഞ്ചമന്ദിരമേ
നിന്റെ  നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത്
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടേ
ആഹാഹാ ഓഹൊഹോ ആഹാഹാ ആ ആ ആ

നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ

ആയിരം താമരത്തളിരുകൾ വിടർത്തി
അരയന്നങ്ങളെ വളർത്തി
വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന
വനസരോവരമേ
നിന്റെ നീലവാർമുടി ചുരുളിന്റെ അറ്റത്ത്
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ
ആഹാഹാ ഓഹൊഹോ ആഹാഹാ ആ ആ ആ

നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
ജ്യോതിർമയിയാം ഉഷസ്സിനു്
വെള്ളിച്ചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം 

Download

കാതില്‍ തേന്‍ മഴയായ്‌ (Kathil Then Mazhayay)

ചിത്രം:തുമ്പോളിക്കടപ്പുറം (Thumbolikkadappuram)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:സലീല്‍ ചൗധരി
ആലാപനം:യേശുദാസ്‌

കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ്‌ പാടും മണി ശംഖുകളായ്
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും
പറയാതെയോര്‍ത്തിടും അനുരാഗ ഗാനം പോലെ

ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും
പറയാതെയോര്‍ത്തിടും അനുരാഗ ഗാനം പോലെ

ഒരുക്കുന്നു കൂടോന്നിതാ...ആ....ആ
ഒരുക്കുന്നു കൂടോന്നിതാ
മലര്‍ക്കൊമ്പില്‍ ഏതോ കുയില്‍
കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും

കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ്‌ പാടും മണി ശംഖുകളായ്
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ

തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ

തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ

ഒരു നാടന്‍ പാട്ടായിതാ
ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുന്നിതീ മണലില്‍

കാതില്‍തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ്‌ പാടും മണി ശംഖുകളായ്
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ

Download

കന്നിപ്പീലിത്തൂവലൊതുക്കും (Kannippelithoovalothukkum)

ചിത്രം:തൂവല്‍സ്പര്‍ശം (Thoovalsparsham)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന്‍ ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന്‍ കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്

കന്നിപ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേന്‍‌കുരുന്നേ
കുന്നോളം പുത്തന്‍ തന്നാലും വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളര്‍ത്തും നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും
കന്നിപ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേന്‍‌കുരുന്നേ
കുന്നോളം പുത്തന്‍ തന്നാലും വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളര്‍ത്തും നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും

കാല്‍ വളരുമ്പോള്‍ കുഞ്ഞിക്കൈ വളരുമ്പോള്‍
കാല്‍ വളരുമ്പോള്‍ കുഞ്ഞിക്കൈ വളരുമ്പോള്‍
പൊന്നു തരാന്‍ മുത്തണിയാന്‍
പൊന്നു തരാന്‍ പുതുമുത്തണിയാന്‍
വാല്‍ക്കണ്ണാടിയുമായ് 
അമ്മയുണര്‍ന്നല്ലോ ഉള്ളിലൊരമ്മയുണര്‍ന്നല്ലോ

കന്നിപ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേന്‍‌കുരുന്നേ
കുന്നോളം പുത്തന്‍ തന്നാലും വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളര്‍ത്തും നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും

വഴിയറിയാതെ നോവിന്‍ പൊരുളറിയാതെ
വഴിയറിയാതെ നോവിന്‍ പൊരുളറിയാതെ
മണ്ണിലെങ്ങോ കണ്‍തുറന്നൂ
മണ്ണിലെങ്ങോ താരം കണ്‍തുറന്നൂ
കാണാമറയേ 
രാവതറിഞ്ഞില്ല നന്മണിപ്പൂവുമറിഞ്ഞില്ല

കന്നിപ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേന്‍‌കുരുന്നേ
കുന്നോളം പുത്തന്‍ തന്നാലും വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളര്‍ത്തും നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന്‍ ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന്‍ കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്

Download

മാനത്തെ പാല്‍ക്കടവിന്‍ (Manathe Palkkadavin)

ചിത്രം:തൂവല്‍സ്പര്‍ശം (Thoovalsparsham)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ
അലയിളകി ഓമനതന്‍ പുഞ്ചിരിയായ്

മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‍പ്പടവില്‍
വാടാപ്പൂ വിതറും കണ്മണിയേ‍
മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‍പ്പടവില്‍
വാടാപ്പൂ വിതറും കണ്മണിയേ‍

തുളുമ്പും തേന്‍‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും
തുളുമ്പും തേന്‍‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും
ഇളമീ‍ക്കനവുകളില്‍ നിറയെ പാല്‍മണമോ
ഇളമീ‍ക്കനവുകളില്‍ നിറയെ പാല്‍മണമോ
വെണ്‍‌തൂവല്‍ക്കുളിരേകും തളിരോ പനിമതിയോ

ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ
അലയിളകി ഓമനതന്‍ പുഞ്ചിരിയായ്

മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‍പ്പടവില്‍
വാടാപ്പൂ വിതറും കണ്മണിയേ‍

വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്‍
അറിയാപ്പിറന്നാള്‍ കൈനേട്ടമോ
വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്‍
അറിയാപ്പിറന്നാള്‍ കൈനേട്ടമോ
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ
വരവേല്‍ക്കും ശാരികതന്‍ മധുരം കളമൊഴിയോ

മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‍പ്പടവില്‍
വാടാപ്പൂ വിതറും കണ്മണിയേ‍
ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ
അലയിളകി ഓമനതന്‍ പുഞ്ചിരിയായ് 

Download

മൗനം സ്വരമായ് (Mounam Swaramay)

ചിത്രം:ആയുഷ്ക്കാലം(Ayushkkalam)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം‌:യേശുദാസ്

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
മ്........മ്.......മ്.......മ്........മ്........മ്

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍

അറിയാതെയെന്‍ തെളിവേനലില്‍
കുളിര്‍മാരിയായ്  പെയ്തു നീ
അറിയാതെയെന്‍ തെളിവേനലില്‍
കുളിര്‍മാരിയായ് പെയ്തു നീ
നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍
മൃദുരവമായി നിന്‍ ലയമഞ്ജരി
ആ......ആ.....ആ.....മ്........മ്.......മ്

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍

ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ്  വീണു നീ
ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ്  വീണു നീ
അനഘനിലാവിന്‍ മുടികോതി നില്‍ക്കേ
വാര്‍മതിയായ് നീ എന്നോമനേ
ആ......ആ.....ആ.....മ്........മ്.......മ്

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
മ്........മ്.......മ്.......മ്........മ്........മ്
മ്........മ്.......മ്.......മ്........മ്........മ്

Download

Thursday, January 12, 2012

കുഞ്ഞിക്കിളിയേ കൂടെവിടെ (Kunjikkiliye Koodevide)

ചിത്രം:ഇന്ദ്രജാലം (Indrajalam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:എം.ജി.ശ്രീകുമാര്‍

കുഞ്ഞിക്കിളിയേ കൂടെവിടെ കുഞ്ഞോമന നിന്‍ കൂടെവിടെ
കുഞ്ഞിക്കിളിയേ കൂടെവിടെ കുഞ്ഞോമന നിന്‍ കൂടെവിടെ
എന്റെ കൂട്ടില്‍ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ
പാടത്തെ പൂ നുള്ളാന്‍ മാറത്തെ ചൂടേല്‍ക്കാന്‍
കുഞ്ഞിക്കിളിയേ കൂടെവിടെ കുഞ്ഞോമന നിന്‍ കൂടെവിടെ

ആനയ്ക്കെടുപ്പതും പൊന്നുംകൊണ്ടേ ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
ആനയ്ക്കെടുപ്പതും പൊന്നുംകൊണ്ടേ ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍ ആശയോടെ വന്നവന്‍ ഞാന്‍
പാദസരങ്ങളിഞ്ഞ കിനാവേ പോരൂ നീ

കുഞ്ഞിക്കിളിയേ കൂടെവിടെ കുഞ്ഞോമന നിന്‍ കൂടെവിടെ

പാതിവിടര്‍ന്നൊരീപ്പൂക്കളുമായ് പാതിരയാരെയോ കാത്തുനില്‍ക്കെ
പാതിവിടര്‍ന്നൊരീപ്പൂക്കളുമായ് പാതിരയാരെയോ കാത്തുനില്‍ക്കെ
ഈ കടലിന്‍ കൈകളേതോ നീര്‍ക്കിളിയെ താരാട്ടുമ്പോള്‍
പാടിയണഞ്ഞ കിനാവിനെ മാറോടു ചേര്‍ത്തൂ ഞാന്‍

കുഞ്ഞിക്കിളിയേ കൂടെവിടെ കുഞ്ഞോമന നിന്‍ കൂടെവിടെ
എന്റെ കൂട്ടില്‍ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ
പാടത്തെ പൂ നുള്ളാന്‍ മാറത്തെ ചൂടേല്‍ക്കാന്‍
കുഞ്ഞിക്കിളിയേ കൂടെവിടെ കുഞ്ഞോമന നിന്‍ കൂടെവിടെ

Download

പച്ചപ്പനം തത്തേ (Pacha Panamthathe)

ചിത്രം:നോട്ടം (Nottam)
രചന:പൊന്‍കുന്നം ദാമോദരന്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
ആഹാ ആ..ആ‍..ആ..ആ...ആ....ആ
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ
ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
ഒന്നു വാ പൊന്നഴകേ
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ
നീ ഒന്നു വാ പൊന്നഴകേ

തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
നീയൊന്നു പാടഴകേ
കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
പെയ്യുന്ന പാട്ടു പാട്
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ
ആ....ആ.....ആ......ആ......ആ

ആഹാ ആ..ആ‍..ആ..ആ...ആ....ആ
നീലച്ച മാനം വിതാനിച്ചു മിന്നിയ
നിന്നിളം ചുണ്ടാലേ
പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ
പൊങ്ങിപ്പറന്നാലോ
അക്കാണും മാമല വെട്ടി വയലാക്കി
ആരിയൻ വിത്തെറിഞ്ഞേ
അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
ഈണമാണെൻ കിളിയേ

പച്ചപ്പനം തത്തേ...ഓ
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ
ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
ഒന്നു വാ പൊന്നഴകേ
ആഹാ ആ..ആ‍..ആ..ആ...ആ....ആ
നീ പാട്ടൊന്നു പാടഴകെ

Download

Wednesday, January 11, 2012

രാരീ രാരീരം രാരോ (Raree Rariram Raro)

ചിത്രം:ഒന്നുമുതല്‍ പൂജ്യം വരെ (Onnumuthal Poojyam Vare)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:മോഹന്‍ സിതാര
ആലാപനം:ജി.വേണുഗോപാല്‍

മ്.....മ്......മ്......മ്.....രാരീ രാരീരം രാരോ
രാരീ രാരീരം രാരോ പാടി രാക്കിളി പാടി
രാരീ രാരീരം രാരോ പാടി രാക്കിളി പാടി
പൂമിഴികള്‍ പൂട്ടിമെല്ലെ നീയുറങ്ങി ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളെ
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു  വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍
രാരീ രാരീരം രാരോ പാടി രാക്കിളി പാടി

കന്നിപൂ മാനം പോറ്റും തിങ്കള്‍ ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു
പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി
പൂവിന്‍ കാതില്‍ മന്ത്രമോതി പൂങ്കാറ്റായി വന്നതാരോ
പൂവിന്‍ കാതില്‍ മന്ത്രമോതി പൂങ്കാറ്റായി വന്നതാരോ
ഈ മണ്ണിലും ആ വിണ്ണിലും പൊന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു

രാരീ രാരീരം രാരോ പാടി രാക്കിളി പാടി
പൂമിഴികള്‍ പൂട്ടിമെല്ലെ നീയുറങ്ങി ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളെ
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു  വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍
രാരീ രാരീരം രാരോ പാടി രാക്കിളി പാടി

ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍
ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍ ഷാരോണിന്‍ തീരത്തിന്നും നില്പൂ
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍ ഷാരോണിന്‍ തീരത്തിന്നും നില്പൂ
ഈ മണ്ണിലും ആ വിണ്ണിലും പൊന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ്  വന്നു

രാരീ രാരീരം രാരോ പാടി രാക്കിളി പാടി
പൂമിഴികള്‍ പൂട്ടിമെല്ലെ നീയുറങ്ങി ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളെ
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു  വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍
രാരീ രാരീരം രാരോ പാടി രാക്കിളി പാടി
മ്.....മ്......മ്......മ്.....രാരീ രാരീരം രാരോ
മ്.....മ്......മ്......മ്.....രാരീ രാരീരം രാരോ
മ്.....മ്......മ്......മ്.....രാരീ രാരീരം രാരോ

Download

പൂമാനമേ (Poomaname)

ചിത്രം:നിറക്കൂട്ട്‌  (Nirakkottu)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:ശ്യാം
ആലാപനം:കെ.എസ്.ചിത്ര

പൂമാനമേ ഒരു രാഗമേഘം താ
പൂമാനമേ ഒരു രാഗമേഘം താ
കനവായ് കണമായ്
ഉയരാന്‍ ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ

കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം
സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ ഹാ
കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം
സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍
വീണയായ് മണിവീണയായ് വീചിയായ് കുളിര്‍‌വാഹിയായ്
മനമൊരു ശ്രുതിയിഴയായ്

പൂമാനമേ ഒരു രാഗമേഘം താ
പതുങ്ങിവരും മധുമാസം മണമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍ ഹാ
പതുങ്ങിവരും മധുമാസം മണമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍
ലോലമായ് അതിലോലമായ് ശാന്തമായ് സുഖസാന്ദ്രമായ്
അനുപദം മണിമയമായ്

പൂമാനമേ ഒരു രാഗമേഘം താ
കനവായ് കണമായ്
ഉയരാന്‍ ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ

Download

ഗോപികേ ഹൃദയമൊരു (Gopike Hrudayamoru)

ചിത്രം:നന്ദനം (Nandhanam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്

ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ തീരാ വ്യഥകളില്‍ വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം ഉരുകി നിന്റെ കരളില്‍
ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ തീരാ വ്യഥകളില്‍ വിങ്ങുന്നുവോ

ഏതോ വിഭാദം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ 
പ്രണയാര്‍ദ്രമായി നിന്‍ മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയേ 
പുണരുന്ന പോലെ സ്വയം മറന്നു

ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ തീരാ വ്യഥകളില്‍ വിങ്ങുന്നുവോ

ധ്യാനിച്ചു നില്‍ക്കും പൂവിന്‍ കനല്‍ മിന്നലേല്‍ക്കും രാവില്‍
ഗാനം ചുരക്കും നെഞ്ചിന്‍ മൃദു തന്തി തകരും നോവില്‍ 
ഏകാന്തമായി നിന്‍ ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍ 
പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ

ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ തീരാ വ്യഥകളില്‍ വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം ഉരുകി നിന്റെ കരളില്‍
ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ തീരാ വ്യഥകളില്‍ വിങ്ങുന്നുവോ

Download

ഒരു നറുപുഷ്പമായ് (Oru Narupushpamay)

ചിത്രം:മേഘമല്‍ഹാര്‍ (Meghamalhar)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:രമേശ്‌ നാരായണ്‍
ആലാപനം:യേശുദാസ്‌

മ്......മ്.......മ്......ആ.....ആ.....ആ....ആ
ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം

ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം

ഒരു മഞ്ജുഹർഷമായ് എന്നിൽത്തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം

ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം

മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ
പ്രണയത്തിൻ സംഗീതം പോലെ
പുഴപാടി തീരത്തെ മുളപാടി
പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി

ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം

ഒരുനിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
ഒരുനിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നെറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലേ പക്ഷീ

ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽത്തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം

Download

രാവിന്‍ നിലാക്കായല്‍ (Ravin Nilakkayal)

ചിത്രം:മഴവില്ല് (Mazhavillu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ
സ്നേഹ വീണാനാദം
അഴകിന്‍ പൊന്‍തൂവലില്‍ നീയും കവിതയോ പ്രണയമോ
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

ഓലതുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പില്‍ ഓളം തുള്ളീ കാറ്റിന്‍ കൊരലാരം
നീയെവിടെ
നീയെവിടെ ചൈത്രരാവിന്‍ ഓമലാളെ പോരു നീ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

പീലിക്കാവില്‍ വര്‍ണം പെയ്തു എങ്ങും പൂമഴയായ്
നിന്നെ തേടി നീലാകാശം മിന്നീ പൊന്‍ താരം
ഇനി വരുമോ 
ഇനി വരുമോ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ
സ്നേഹ വീണാനാദം
അഴകിന്‍ പൊന്‍തൂവലില്‍ നീയും കവിതയോ പ്രണയമോ
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

Download

പൊന്നോലത്തുമ്പില്‍ (Ponnolathumbil)

ചിത്രം:മഴവില്ല് (Mazhavillu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌,ചിത്ര

പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിന്‍ പൂഞ്ചോലാടാട്
നീയില്ലെങ്കില്‍ ഇന്നെന്‍ ജന്മം വേനല്‍ക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കില്‍ സ്വപ്നംപോലും മിന്നല്‍ക്കതിരുകളായ് പോയേനേ

പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിന്‍ പൂഞ്ചോലാടാട്

അന്നൊരു നാളില്‍ നിന്നനുരാഗം പൂ പോലെ എന്നെ തഴുകി
ആ കുളിരില്‍ ഞാന്‍ ഒരു രാക്കിളിയായ് അറിയാതെ സ്വപ്നങ്ങള്‍ കണ്ടൂ
മിഴികള്‍ പൂവനമായ് അധരം തേന്‍ കണമായ്
ശലഭങ്ങളായ് നമ്മള്‍ പാടീ മന്മഥ ഗാനം

പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ ആട്‌ ആട്‌ നീയാടാട്
ആട്‌ ആട്‌ നീയാടാട്

നിന്‍ പൂവിരലില്‍ പൊന്‍മോതിരമായ് മെയ്യോടു ചേര്‍ന്നു ഞാന്‍ നിന്നൂ
ഏതോ പുണ്യം മാംഗല്യവുമായ് സ്വയംവരപ്പന്തലില്‍ വന്നൂ
അസുലഭ രജനികളില്‍ മധുവിധു രാവുകളില്‍
വസന്തമാം പൂംകൊമ്പില്‍ നമ്മള്‍ തേന്മലരുകളായ്

പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിന്‍ പൂഞ്ചോലാടാട്
നീയില്ലെങ്കില്‍ ഇന്നെന്‍ ജന്മം വേനല്‍ക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കില്‍ സ്വപ്നംപോലും മിന്നല്‍ക്കതിരുകളായ് പോയേനേ

പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ ആട്‌ ആട്‌ നീയാടാട്

മ്    മ്    മ്    മ്    മ്   മ്    മ്    മ്   മ്  

Download

മഴതുള്ളി..

മഴതുള്ളി..

പ്രിയസഖി നീ പിരിഞ്ഞു പോകുവന്തെന്തിന്
ഓര്‍മ്മകള്‍ മാത്രമിന്നെനിക്ക് നല്‍ക്കി
വിതുമ്പും ഓര്‍മ്മകള്‍ മാത്രമിന്നെനിക്ക് നല്‍കി

അന്നൊരാ നാളില്‍ ഒന്നും ഉരിയാടാതെ
എങ്ങോ നീ പറന്നു പോയതല്ലേ സഖി
നിന്റെയീ മൗനം കനലെരിയും സ്വപ്നങ്ങളായ്
കാവിലെ കല്‍വിളക്കിലെ തിരിനാളമായ്‌

വാടിയപൂവുകള്‍ വിടരുകില്ലെന്നറിയുമെന്നാകിലും
വെറുതെ വെറുതെ മോഹിപ്പൂ ഞാന്‍
ഒരു നാള്‍ കുളിര്‍ തെന്നല്‍ തഴുകിയെത്തും
എന്റെ മിഴികോണുകളില്‍ പൂവിടര്‍ത്തും

പ്രിയസഖി നീ പിരിഞ്ഞു പോകുവന്തെന്തിന്
ഓര്‍മ്മകള്‍ മാത്രമിന്നെനിക്ക് നല്‍ക്കി
വിതുമ്പും ഓര്‍മ്മകള്‍ മാത്രമിന്നെനിക്ക് നല്‍കി

നീലാംബരി

നീലാംബരി

രാവിന്റെ വിരിമാറില്‍ നീലാംബലായ് സഖീ
നിലാവിന്റെ വെണ്‍ പുഷ്പ്പം ചൂടി നാണത്താല്‍
സുവര്‍ണ്ണ മേഘമേ ചൈത്ര നിലാവേ ഈ മെയ്യില്‍
കനക സ്വപ്നം പെയ്യിക്കുന്നതാരുടെ നയനങ്ങള്‍

കുളിര്‍ചൂടും അലയിടും പൂക്കാലം എന്നുമീ
പൂവാട അണിയിക്കാന്‍ കാത്തു നില്പൂ
പൂക്കളില്‍ ഉതിരുന്ന ചുംബനം ഏറ്റു
പ്രണയ ശയ്യയില്‍ വീണുടയുന്നതെന്‍ മനമോ

കൊട്ടരവാതില്‍ തുറന്നുവല്ലോ മെല്ലെ
നിന്‍ പാദസരത്തിന്‍ കൊഞ്ചല്‍ കേട്ടു ഞാനാ വേളയില്‍
വിളയാടാന്‍ പതിയെ എന്‍ മാറിന്റെ ചൂടില്‍
നൂറുസ്വപ്‌നങ്ങള്‍ തീര്‍ക്കുവതല്ലോ എന്‍ പ്രിയതമന്‍

ചന്ദന പുഴ ഒഴുകുമീ മിഴികളില്‍ ഓര്‍മ്മകള്‍ തന്‍ താരാട്ട്
കാതില്‍ ആരോ മധുരുമായ് ഒതുവതെന്തോ
പ്രാണപ്രേയസീ നിന്‍ പ്രണയകാവ്യം
വീണുടഞ്ഞു വിണ്ണിലെ താരക മുത്തുകള്‍ 

ദലമര്‍മ്മരം

ദലമര്‍മ്മരം

പെയ്തൊഴിയാതെ മനസ്സില്‍ ഒരായിരം കിനാക്കള്‍
ഇന്നലെ പെയ്ത മഴയില്‍ നിന്നോര്‍മ്മകള്‍ തന്‍ വളകിലുക്കം
മൗനം മൗനത്തെ പുല്‍കുമീ രാവില്‍
മാടപ്രാവേ നിന്നോര്‍മ്മതന്‍ ദീപം തെളിഞ്ഞു

പാടട്ടെ ഞാനാ പാട്ടൊന്നു വീണ്ടും
പാതിയില്‍ കൊഴിഞ്ഞോരാ പനിനീര്‍ പൂക്കള്‍
ഒരു ദലം മാത്രമെന്നോര്‍മ്മതന്‍ വീഥിയില്‍
അടരാതെ പൊഴിയാതെ കാത്തു വെച്ചു

Tuesday, January 10, 2012

വണ്ണാത്തിപ്പുഴയുടെ തീരത്ത് (Vannathipuzhayude Theerath)

ചിത്രം:കളിയാട്ടം (Kaliyattam)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്
സ്വപ്നം കണ്ടിറങ്ങിവന്നോളെ ചെമ്മാനപൂമുറ്റം നിറയെ
മണി മഞ്ചാടിവാരിയെറിഞ്ഞോളെ
കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ
കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങി മയങ്ങണപെണ്ണേ
കണ്ണാടി തിങ്കൾകണ്ണാടി
തിങ്കൾകണ്ണാടി നോക്കും നേരത്ത് നാടോടികഥയുടെ
വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്

ആ… ആ….ആ....ആ.....ആ.....ആ.....ആ.....ആ

തിരുവാതിരയിൽ ശ്രീപാർവ്വതിയായ് പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു
ശ്രീമംഗലയായ് വനമല്ലികയായ് പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു
നീരാട്ടിനിറങ്ങും ശിവ പൗര്‍ണ്ണമിയല്ലെ നീ നീരാഞ്ജനമെരിയും 
നിൻ മോഹങ്ങളിൽ ഞാനില്ലെ
നീരാട്ടിനിറങ്ങും ശിവ പൗര്‍ണ്ണമിയല്ലെ നീ നീരാഞ്ജനമെരിയും
നിൻ മോഹങ്ങളിൽ ഞാനില്ലെ
കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ
കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ
കാൽത്തളകൊഞ്ചിയ നാണംപോലെ നിലാവിലൊരുങ്ങിമയങ്ങണകണ്ണേ

കണ്ണാടി തിങ്കൾകണ്ണാടി
തിങ്കൾകണ്ണാടി നോക്കും നേരത്ത് നാടോടികഥയുടെ
വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്

ആ… ആ….ആ....ആ.....ആ.....ആ.....ആ.....ആ

തൃക്കാർത്തികയിൽ നിറദീപവുമായ് കളിയാട്ടക്കടവിൽ നീയാരെതിരയുന്നു
അണിമെയ് നിറയെ അലങ്കാരവുമായ് ഏകാകിനിയായ് നീയിന്നാരെതേടുന്നു
കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റംപാട്ടിടറും 
നിന്നിടനെഞ്ചിൽ ഞാനില്ലെ

കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റംപാട്ടിടറും 
നിന്നിടനെഞ്ചിൽ ഞാനില്ലെ

പൂരംകുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ
പൂരംകുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ
മാരൻമീട്ടും തംബുരുപോലെ നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ

വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്

Download

എന്റെ സ്വപ്നത്തിന്‍ (Ente Swapnathin)

ചിത്രം:അച്ചാണി (Achani)
രചന:പി.ഭാസ്കരന്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌

എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നു
ചൈത്രം നിന്റെ നീരാട്ടു കണ്ടു നിന്നു

എന്റെ ഭാവനാ രസാല വനത്തില്‍ വന്നു ചേര്‍ന്നൊരു വനമോഹിനി
വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേൽക്കുവാനായ് ഒരുങ്ങി നിന്നു
ആ   ആ   ആ  ആ  ആ  ആ  ആ‍

എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നു
ചൈത്രം നിന്റെ നീരാട്ടു കണ്ടു നിന്നു

പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ പൂമരങ്ങള്‍ പൂത്തരാവില്‍
നിന്റെ നര്‍ത്തനം കാണാന്‍ ഒരുങ്ങിനിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും
ആ   ആ   ആ  ആ  ആ  ആ  ആ‍

എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നു
ചൈത്രം നിന്റെ നീരാട്ടു കണ്ടു നിന്നു

Download

Monday, January 9, 2012

വീണപൂവേ (Veenapoove)

ചിത്രം:ജീവിക്കാന്‍ മറന്നുപോയ സ്ത്രീ (Jeevikkan Marannupoya Sthree)
രചന:വയലാര്‍
സംഗീതം:എം.എസ്.വിശ്വനാഥന്‍
ആലാപനം:യേശുദാസ്‌

വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ നക്ഷത്രമല്ലേ നീ
ഒരു ശുക്രനക്ഷത്രമല്ലേ നീ
വീണപൂവേ

വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവി ഭാവനകള്‍
വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവി ഭാവനകള്‍
നിന്നെ കാമുകിമാരുടെ ചുണ്ടിലേ
നിശീഥകുമുദമാക്കീ കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വര്‍ണധനുസ്സിലെ
മല്ലീശരമാക്കീ മല്ലീശരമാക്കീ

വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വീണപൂവേ

വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
നിന്‍ വേദനകള്‍
വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
നിന്‍ വേദനകള്‍
വര്‍ണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി ആശാന്‍
വിണ്ണിലെ കല്പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ വാടാമലരാക്കീ

വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വീണപൂവേ വീണപൂവേ

Download

നിലാതിങ്കള്‍ ചിരിമായും (Nilathinkal Chirimayum)

ചിത്രം:ദില്ലിവാല രാജകുമാരന്‍ (Dilliwala Rajakumaran)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ബിജു നാരായണന്‍

നിലാതിങ്കള്‍ ചിരിമായും നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ നീ കണ്ണീരിന്‍ പേരറിയാക്കടലും നീന്തി വരൂ
നിലാതിങ്കള്‍ ചിരിമായും നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ നീ കണ്ണീരിന്‍ പേരറിയാക്കടലും നീന്തി വരൂ

മ്   മ്   മ്  മ്   മ്   മ്  മ്   മ്   മ്  മ്   മ്
ഇതള്‍ കെട്ട ദീപങ്ങള്‍ ഈറന്‍ കദനങ്ങള്‍
മ്   മ്   മ്  മ്   മ്   മ്  മ്   മ്   മ്  മ്   മ്
ഇതള്‍ കെട്ട ദീപങ്ങള്‍ ഈറന്‍ കദനങ്ങള്‍
വിതുമ്പുന്ന നീര്‍മണികള്‍ വീണപൂക്കള്‍ ഇനി നമ്മള്‍
വരുമോ പുതിയൊരു പുണ്യനക്ഷത്രം

നിലാതിങ്കള്‍ ചിരിമായും നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ നീ കണ്ണീരിന്‍ പേരറിയാക്കടലും നീന്തി വരൂ

മ്   മ്   മ്  മ്   മ്   മ്  മ്   മ്   മ്  മ്   മ് 
ഒരുനുള്ളു രത്നവുമായ് തിരതല്ലും പ്രളയവുമായ് 
മ്   മ്   മ്  മ്   മ്   മ്  മ്   മ്   മ്  മ്   മ്
ഒരുനുള്ളു രത്നവുമായ് തിരതല്ലും പ്രളയവുമായ്
കടലെന്റെ മിഴികളില്‍ മുഖം നോക്കി വിളിക്കുന്നു
തേങ്ങുന്നു തളരുന്നു ജീവിതത്തിന്‍ സാഗരം

നിലാ തിങ്കള്‍ ചിരിമായും നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ നീ കണ്ണീരിന്‍ പേരറിയാക്കടലും നീന്തി വരൂ

Download

നീ വിടപറയുമ്പോള്‍ (Nee Vidaparayumbol)

ചിത്രം:ധനം (Dhanam)
രചന:പി.കെ.ഗോപി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ
നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ
ചിതയിലെ തീ‍ക്കനലും ചിരിയിലെ പൂവിതളും
മുറിവും കിനാവുമായ് വന്ന സന്ധ്യേ
നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ

കള്ളിമുള്‍ക്കാടിന്റെ മൗനത്തില്‍ കണ്മുമ്പിലടയുന്ന വീഥികളില്‍
കള്ളിമുള്‍ക്കാടിന്റെ മൗനത്തില്‍ കണ്മുമ്പിലടയുന്ന വീഥികളില്‍
ശരശയ്യയോ ശാപവീഥിയോ ശരശയ്യയോ ശാപവീഥിയോ
നിണമൂറി വീഴുന്ന രണഭൂമിയോ

നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ

കണ്ണീരാറിന്റെ തീരത്തില്‍ കരിനാഗമിഴയുന്ന ഗോപുരത്തില്‍
കണ്ണീരാറിന്റെ തീരത്തില്‍ കരിനാഗമിഴയുന്ന ഗോപുരത്തില്‍
വിഷഗന്ധമോ ബലിമന്ത്രമോ വിഷഗന്ധമോ ബലിമന്ത്രമോ
തിറകൂടിയുണരുന്ന മൃഗഭേരിയോ

നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ
നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ
ചിതയിലെ തീ‍ക്കനലും ചിരിയിലെ പൂവിതളും
മുറിവും കിനാവുമായ് വന്ന സന്ധ്യേ
നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ

Download

ഉത്തരാസ്വയംവരം (Utharaswayamvaram)

ചിത്രം:ഡേയ്ഞ്ചര്‍ ബിസ്കറ്റ് (Danger Biscut)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം:യേശുദാസ്‌

ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവള്‍ നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു
ഞാന്‍ പോയിരുന്നു

ഇരയിമ്മന്‍തമ്പി നല്‍കും ശൃംഗാരപദലഹരി
ഇരയിമ്മന്‍തമ്പി നല്‍കും ശൃംഗാരപദലഹരി
ഇരുസ്വപ്‌നവേദികളിലലിഞ്ഞു ചേര്‍ന്നു
കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട
കഥകളിവിളക്കുകള്‍ എരിഞ്ഞുനിന്നു

ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു

കുടമാളൂര്‍ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്തളയായ്
ഹരിപ്പാട്ടു രാമകൃഷ്‌ണന്‍ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതന്‍ ചെണ്ടയുണര്‍ന്നുയര്‍ന്നു
ആയിരം സങ്കല്‍പ്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍
അര്‍ജ്ജുനനായ് ഞാന്‍ അവള്‍ ഉത്തരയായി
ആയിരം സങ്കല്‍പ്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍
അര്‍ജ്ജുനനായ് ഞാന്‍ അവള്‍ ഉത്തരയായി
അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ് എത്രയെത്ര
അജ്ഞാതവാസമിന്നും തുടരുന്നു ഞാന്‍

ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവള്‍ നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു

Download

ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ (Oruvattam Koodi Ennormmakal)

ചിത്രം:ചില്ല് (Chillu)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ബി.ശ്രീനിവാസ്
ആലാപനം:യേശുദാസ്‌

ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം
ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമൊന്നുലുത്തുവാന്‍ മോഹം

അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിചെന്തു മധുരമെന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെയിരിയ്ക്കുവാന്‍ മോഹം
ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു  വെറുതെയിരിയ്ക്കുവാന്‍ മോഹം
വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടു കേട്ട് എതിര്‍ പാട്ടു പാടുവാന്‍ മോഹം
എതിര്‍ പാട്ടു പാടുവാന്‍ മോഹം

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് അരുതേ എന്നോതുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍
വെറുതേ മോഹിക്കുവാന്‍ മോഹം

Download

മേലേവിണ്ണിന്‍ (Melevennin)

ചിത്രം:ഏഴുപുന്നതരകന്‍ (Ezhupunnatharakan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:കെ.എസ്.ചിത്ര

മേലേവിണ്ണിന്‍ മുറ്റത്താരീ വെള്ളിത്തിങ്കള്‍ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിള്‍ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങള്‍
മിന്നാമിന്നി പൂവായ്‌ കോര്‍ത്തതാരോ
ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നല്‍
സന്ധ്യാനാമം ചൊല്ലി കേള്‍ക്കും നേരം

മേലേവിണ്ണിന്‍ മുറ്റത്താരീ വെള്ളിത്തിങ്കള്‍ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ

ആ  ആ  ആ  ആ  ആ  ആ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ് മ്  മ് 

പത്തുവര്‍ണ്ണ തിരിയിട്ട്‌ കുത്തുവിളക്കാരോ നീട്ടി ഗായത്രി മന്ത്രം ചൊല്ലി ഞാന്‍
പാരിജാതപൂക്കള്‍ചൂടി കോടിമഞ്ഞിന്‍ചേലചുറ്റി
ആരേയോ സ്വപ്നം കണ്ടു ഞാന്‍
പൂങ്കാറ്റിന്‍ കൈകള്‍തൊട്ടു ലോലാക്കിന്‍ താളംകേട്ടു
പൊന്‍പൂവിന്‍ നാണം കണ്ടു തീരാപൂന്തേനും ഉണ്ടു
ലോലമാം പൂവെയില്‍ പീലികള്‍ കണ്ടു ഞാന്‍

മേലേവിണ്ണിന്‍ മുറ്റത്താരീ വെള്ളിത്തിങ്കള്‍ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ

അല്ലിമുകില്‍ താമ്പാളത്തില്‍ ചന്ദനവും ചാന്തും വാങ്ങി
പൂമെയ്യില്‍ മെല്ലേ തൊട്ടു ഞാന്‍
ആട്ടുതൊട്ടില്‍ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി
പൂവാക തോപ്പില്‍ നില്‍പ്പൂ ഞാന്‍
പൊന്നാമ്പല്‍ തുമ്പില്‍ വീഴും മാരിപ്പൂമുത്തും തേടി
മിന്നാരക്കാറ്റില്‍ മിന്നും മഞ്ചാടി പൂവും നുള്ളി
നീലവാല്‍ തുമ്പിയായ്‌ മെല്ലെ ഞാന്‍ പാറവേ

മേലേവിണ്ണിന്‍ മുറ്റത്താരീ വെള്ളിത്തിങ്കള്‍ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിള്‍ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങള്‍
മിന്നാമിന്നി പൂവായ്‌ കോര്‍ത്തതാരോ
ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നല്‍
സന്ധ്യാനാമം ചൊല്ലി കേള്‍ക്കും നേരം

Download

Sunday, January 8, 2012

സ്വയംവര ചന്ദ്രികേ (Swayamvara Chandrike)

ചിത്രം:ക്രോണിക് ബാച്ചിലര്‍ (Chronic Bachelor)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ് 
ആലാപനം:പി.ജയചന്ദ്രന്‍,സുജാത

സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ 
പ്രണയമധുരം അവൾക്കായ് പകര്‍ന്നുവരുമോ
കൊഞ്ചും കളിത്തെന്നലേ നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍

ഏകാന്ത സന്ധ്യ വിടര്‍ന്നു സ്നേഹ യമുനാ നദിക്കരയില്‍
ഇന്നുമവള്‍ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി ഈ വഴിയിലേറി നിന്നൂ ഞാന്‍
ഇന്നുമവന്‍ കാണാന്‍ വന്നില്ലാ
അവള്‍ കാറ്റായ് മുളയായ് ഞാന്‍
സ്വരനിശ്വാസമായെന്‍ ഗാനം
ഒരു നക്ഷത്ര മനമിന്നുമകലേ വിതുമ്പുന്നിതാ

സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ 
പ്രണയമധുരം അവൾക്കായ് പകര്‍ന്നുവരുമോ

മുടിവാര്‍ന്നു കോതിയതെല്ലാം നിറമിഴിയിലഞ്ജനം മാഞ്ഞു
കൈവളകള്‍ പോലും മിണ്ടീലാ
കുയില്‍ വന്നു പാടിയതെന്തേ പ്രിയ സഖികളോതിയതെന്താണോ
പൂമിഴികളെന്തേ തോര്‍ന്നീലാ
അനുരാഗം പ്രിയരാഗം പെയ്തു തീരാതെ പോകുന്നു മോഹം
കടലലപോലെ അലതല്ലി അലയുന്നിതെന്‍ മാനസം

കൊഞ്ചും കളിത്തെന്നലേ നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ 
പ്രണയമധുരം അവൾക്കായ് പകര്‍ന്നുവരുമോ

Download

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ (Kannum Kannum Thammil Thammil)

ചിത്രം:അങ്ങാടി (Angadi)
രചന:ബിച്ചു തിരുമല
സംഗീതം:ശ്യാം
ആലാപനം:യേശുദാസ്‌,ജാനകി

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ

ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ്
ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ്
കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍
ഇനി ഒരു വനലത മലരണിയും അതിലൊരു ഹിമകണ മണിയുതിരും

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ

നഖശിഖാന്തം നവ സുഗന്ധം നുകരും ഉന്മാദമേ
നഖശിഖാന്തം നവ സുഗന്ധം നുകരും ഉന്മാദമേ
സിരകള്‍ തോറും മധുരമൂറും ഹൃദയ ലാവണ്യമേ
അസുലഭ സുഖലയമനുനിമിഷം അതിലകമലിയുമൊരിണ ശലഭം

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം മധുര ദേവാമൃതം

Download

അമ്പലപ്പുഴെ (Ambalappuzhe)

ചിത്രം:അദ്വൈതം (Adwaitham)
രചന:കൈതപ്രം
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ
കല്‍വിളക്കുകള്‍ പാതിമിന്നി നില്‍ക്കവേ എന്തു നല്‍കുവാനെന്നെ കാത്തു നിന്നു നീ
തൃപ്രസാദവും മൗന ചുംബനങ്ങളും പങ്കുവെക്കാനോടി വന്നതാണു ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍ ഗോപകന്യയായോടി വന്നതാണു ഞാന്‍
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ

ആ ആ ആ  ആ ആ  ആ

അഗ്നിസാക്ഷിയായ് ഇലത്താലിചാര്‍ത്തിയെന്‍ ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും
യമുനാ നദിയായ് കുളിരലയിളകും നിനവില്‍ 

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ

ഈറനോടെയെന്നും കൈവണങ്ങുമെന്‍ നിര്‍മ്മാല്യപുണ്യം പകര്‍ന്നു തരാം
ഏറെജന്മമായ് ഞാന്‍ നോമ്പുനോല്‍ക്കുമെന്‍ കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം
വേളിപ്പെണ്ണായ് നീവരുമ്പോള്‍ നല്ലോലക്കുടയില്‍ ഞാന്‍ കൂട്ടുനില്‍ക്കാം
വേളിപ്പെണ്ണായ് നീവരുമ്പോള്‍ നല്ലോലക്കുടയില്‍ ഞാന്‍ കൂട്ടുനില്‍ക്കാം
തുളസീദളമായ് തിരുമലരടികളില്‍വീണെന്‍ 

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ

കല്‍വിളക്കുകള്‍ പാതിമിന്നി നില്‍ക്കവേ എന്തു നല്‍കുവാനെന്നെ കാത്തു നിന്നു നീ
തൃപ്രസാദവും മൗന ചുംബനങ്ങളും പങ്കുവെക്കാനോടി വന്നതാണു ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍ ഗോപകന്യയായോടി വന്നതാണു ഞാന്‍

Download

ആത്മാവില്‍ മുട്ടിവിളിച്ചതു (Athmavil Muttivilichathu)

ചിത്രം:ആരണ്യകം (Aranyakam)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:രഘുനാഥ് സേട്ട്
ആലാപനം:യേശുദാസ്‌

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
കന്നി പ്പൂങ്കവിളില്‍ തൊട്ട് കടന്നു പോകുവതാരോ
കുളിര്‍പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ
ഓ.....ഓ...ഓ....ഓ....ഓ....
കന്നി പ്പൂങ്കവിളില്‍ തൊട്ട് കടന്നു പോകുവതാരോ
കുളിര്‍പകര്‍ന്നു പോകുവതാരോ

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്നഞ്ജനത്തില്‍ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ

കന്നി പ്പൂങ്കവിളില്‍ തൊട്ട് കടന്നു പോകുവതാരോ
കുളിര്‍പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ
ഓ.....ഓ...ഓ....ഓ....ഓ....
കന്നി പ്പൂങ്കവിളില്‍ തൊട്ട് കടന്നു പോകുവതാരോ
കുളിര്‍പകര്‍ന്നു പോകുവതാരോ

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
പൂവു ചാര്‍ത്തിയ പോലെ

കന്നി പ്പൂങ്കവിളില്‍ തൊട്ട് കടന്നു പോകുവതാരോ
കുളിര്‍പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ
ഓ.....ഓ...ഓ....ഓ....ഓ....
കന്നി പ്പൂങ്കവിളില്‍ തൊട്ട് കടന്നു പോകുവതാരോ
കുളിര്‍പകര്‍ന്നു പോകുവതാരോ

Download

തുമ്പിപ്പെണ്ണേ വാ വാ (Thumbipenne Va Va)

ചിത്രം:ധ്രുവം (Dhruvam)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌,സുജാത

ആ....ആ....ആ.....ആ.....ആ.....ആ....ആ....ആ
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ
നീ വാ

തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ

ആ...... ആ....ആ....ആ.....ആ.....ആ.....ആ....ആ....ആ
നിരിസാസസാസ മധപാപപാപ ഗപമാ രിമഗാ സഗരീ‍
കനവിനീരുന്നാടിടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍ത്തൂ
കുറുമൊഴിമുല്ലപ്പൂന്തോപ്പില്‍ അവനെയും കാത്തു ഞാന്‍ നിന്നൂ
പൊന്നും തരിവള മിന്നും പുടവയും ഒന്നും ഇല്ലാഞ്ഞോ
എന്തിനു പ്രിയതമനൊന്നെന്‍ മുന്നില്‍ ഇന്നും വന്നില്ലാ
പൊന്നുംതരിവള മിന്നും പുടവയും ഒന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീതന്നേയൊരു തങ്കക്കുടമല്ലോ
കരളില്‍ വിടരും മോഹത്തിന്‍ ഒരു പൂമതി ഒരു പൂന്തേന്‍ മതി

തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ

ആ....ആ....ആ.....ആ.....ആ.....ആ....ആ....ആ
ഗാഗ മാമ പാപ രീരി നിരി സനിസാ

കനകനിലാവിന്റെ കായലിന്‍ കടവില്‍ കുടമുല്ല പൂക്കും
കുവലയമിഴിയാളെ കൊണ്ടുപോരാന്‍
പനിമതി പൊന്‍ തേരു പോകും
പൊന്നും പവിഴക്കല്ലും കൊണ്ടൊരു പൊന്‍മാളിക തീര്‍ക്കാം
കന്നിപ്പെണ്ണിനെ മിന്നും കെട്ടിക്കൊണ്ടെയിരുത്തിക്കാം
കണ്ണീര്‍മഴയില്‍നനഞ്ഞു വിരിഞ്ഞൊരു കന്നിയിളം പൂ ഞാന്‍
ഒന്നും വേണ്ടാ മിന്നുണ്ടെങ്കില്‍ പൊന്നിന്‍പൊടി പോരും
കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ

തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ
നീ വാ
തുമ്പിപ്പെണ്ണേ വാ വാ 
തുമ്പച്ചോട്ടില്‍ വാവാ

Download

കണ്ണുനീര്‍ മുത്തുമായ് (Kannuneer Muthumay)

ചിത്രം:നിത്യകന്യക (Nithyakanyaka)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌

കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍
എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍
കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍

സങ്കല്‍പ്പങ്ങളെ ചന്ദനം ചാര്‍ത്തുന്ന മന്ദസ്മേരവുമായ്‌
സങ്കല്‍പ്പങ്ങളെ ചന്ദനം ചാര്‍ത്തുന്ന മന്ദസ്മേരവുമായ്‌
ഈ കിളിവാതില്‍ക്കലിത്തിരി നേരം നില്‍ക്കൂ നില്‍ക്കൂ നീ
നില്‍ക്കൂ നില്‍ക്കൂ നീ

കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍

സ്വപ്നം വന്നു മനസ്സില്‍ക്കൊളുത്തിയ കര്‍പ്പൂരക്കിണ്ണവുമായ്
സ്വപ്നം വന്നു മനസ്സില്‍ക്കൊളുത്തിയ കര്‍പ്പൂരക്കിണ്ണവുമായ്
എന്റെ മായാലോകത്തു നിന്നു നീ എങ്ങും പോകരുതേ
എങ്ങും പോകരുതേ എങ്ങും പോകരുതേ

Download

ചാച്ചിക്കോ ചാച്ചിക്കോ (Chachikko Chachikko)

ചിത്രം:കളിപ്പാട്ടം (Kalippattam)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നു വാ
കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ
കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നു വാ
കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ
മനസിലെന്റെ മൈനമോളു ചായുറങ്ങിയോ
ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ

ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ
ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
കുറുക്കിങ്കും കൊതിപ്പങ്കും നുണഞ്ഞുണ്ണാൻ വാ
ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
കുറുക്കിങ്കും കൊതിപ്പങ്കും നുണഞ്ഞുണ്ണാൻ വാ
ചിങ്കാരമുത്തേ മണിത്തത്തേ മകളേ വാ
ചിങ്കാരമുത്തേ മണിത്തത്തേ മകളേ വാ
കരിമഷിയോ കനവലയോ കുറുമൊഴി നിൻ
തിരുമിഴിയിൽ കളമെഴുതി

ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നു വാ
കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ

മൂവാണ്ടൻ മാവിൻ കൂടാരക്കീഴിൽ
തണലോരം കളിവീട്ടിൽ വിളയാടാൻ വാ

മൂവാണ്ടൻ മാവിൻ കൂടാരക്കീഴിൽ
തണലോരം കളിവീട്ടിൽ വിളയാടാൻ വാ

മുത്തുമ്മ മുത്തും നറുമുത്തേ കനിയേ വാ
മുത്തുമ്മ മുത്തും നറുമുത്തേ കനിയേ വാ
ചിറകുകളിൽ ശിശിരവുമായ് തളിരലിയും
നിറമനമേ ഇതുവഴിയേ

ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പതുങ്ങി വാ
കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ
മടിയിലെന്റെ മൈനമോളു ചായുറങ്ങിയോ
ചാച്ചിക്കോ ചാച്ചിക്കോ

Download

തേരിറങ്ങും മുകിലേ (Therirangum Mukile)

ചിത്രം:മഴതുള്ളിക്കിലുക്കം (Mazhathullikkilukkam)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:സുരേഷ് പീറ്റേര്‍സ്
ആലാപനം:പി.ജയചന്ദ്രന്‍

തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞമിഴിയില്‍ ഒരു സ്നേഹനിദ്രയെഴുതാന്‍
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍ തെളിയുന്നു താരനിരകള്‍
തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ

ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
കരയുന്ന പൈതല്‍ പോലെ കരളിന്റെ തീരാദാഹം
കനല്‍ത്തുമ്പിപാടും പാട്ടില്‍ കടം തീരുമോ

തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ

നിലയ്ക്കാതെ വീശും കാറ്റില്‍ നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണില്‍ പോലും തുളുമ്പുന്നു തിങ്കള്‍ത്താലം
നിഴലിന്റെ മെയ് മൂടുവാന്‍ നിലാവെ വരൂ

തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞമിഴിയില്‍ ഒരു സ്നേഹനിദ്രയെഴുതാന്‍
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍ തെളിയുന്നു താരനിരകള്‍
മ്......മ്......മ്

Download

Saturday, January 7, 2012

ചിത്തിരരാവ്

ചിത്തിരരാവ്

ചിത്തിര പൂവിട്ട പുണ്ണ്യ വസന്തമേ
മഞ്ഞണി കൊമ്പിലെ മഞ്ഞ മന്ദാരമേ
നിന്‍ മിഴികോണിലിന്നെന്തിനീ പരിഭവം
നിന്‍ മൊഴിക്കൂട്ടുകള്‍ക്കെന്തേയീ മൗനം

വര്‍ണ്ണങ്ങള്‍ വിടരും നിന്‍ മനോവാടിയില്‍
ഒരു വേഴാമ്പലായ് ഞാന്‍ വന്നണഞ്ഞു
അന്നൊരാ സന്ധ്യതന്‍ പൂമര ചില്ലയില്‍
കൂടുകൂട്ടും ഇണ കിളികളായ് നാം

കാതര മിഴികളില്‍ കണ്ണുനീര്‍ തുള്ളികള്‍
കാമിനി നിന്‍ ചൊടികളില്‍ കറുകനാമ്പ്
ഗന്ധര്‍വ ഗീതിക പാടുമീ രാവിന്റെ
മാറിലെ മണിമുത്ത് മൗനമായ് പുല്‍കി ഞാന്‍

പ്രണയവല്ലരി

പ്രണയവല്ലരി

      പ്രണയവല്ലരി ഒരു ഓര്‍മ്മക്കൂട്ടാണ്.മോഹങ്ങളും സ്വപ്നങ്ങളും തഴുകിയുണര്‍ത്തിയ മൂക വികാരങ്ങള്‍ വരികളാകുന്നു.മനസ്സിനെ തലോടി മാഞ്ഞുപോയ മഞ്ഞുകണങ്ങള്‍ മൗനങ്ങളാകുന്നു.പ്രണയാര്‍ദ്രമാം സന്ധ്യതന്‍ വിരിമാറില്‍ മയങ്ങിയ നിലാതെന്നല്‍ ഓര്‍മ്മകുളുടെ ചായക്കൂട്ടുകള്‍ പുല്‍കുന്നു.

Friday, January 6, 2012

തങ്കമനസ്സിന്‍ പീലിക്കടവിലെ (Thankamanassin Peelikkadavile)

ചിത്രം:സുന്ദരപുരുഷന്‍ (Sundharapurushan)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്,രാധിക തിലക്

തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ
നിന്റെ കിനാവിന്‍ രാജകുമാരനൊരാവണിത്തേരുണ്ടോ
തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ
നിന്റെ കിനാവിന്‍ രാജകുമാരനൊരാവണിത്തേരുണ്ടോ
ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ
കാണാ ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ
തീരാ പൊന്‍ കനവില്‍ മായാജാലമുണ്ടോ
തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ
നിന്റെ കിനാവിന്‍ രാജകുമാരനൊരാവണിത്തേരുണ്ടോ

എന്തിനു നീ ഈ സൂര്യനെ നോക്കി പുഞ്ചിരി തൂകി പൂവേ
പുഞ്ചിരി തൂകി പൂവേ
എന്തിനു നീ ഈ മാനം നോക്കി കുങ്കുമം തൂവി സന്ധ്യേ
കുങ്കുമം തൂവി സന്ധ്യേ
ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍
എന്തിനു നീയിന്നിതുവഴി വന്നു
പൊന്നണിഞ്ഞു വന്ന പൊന്‍ മലരേ ...ഓ

തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ
നിന്റെ കിനാവിന്‍ രാജകുമാരനൊരാവണിത്തേരുണ്ടോ

അക്കരെക്കാവില്‍ ഇക്കരെക്കാവില്‍ ഇത്തിരി സ്വപ്നം പൂത്തോ
ഇത്തിരി സ്വപ്നം പൂത്തോ
സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു വന്നോ ദേവകുമാരന്‍
വന്നോ ദേവകുമാരന്‍
നാമറിയാതെ മനമറിയാതെ നാടറിയാതെ വീടറിയാതെ
പൂവണിഞ്ഞതേതു തേന്‍ പുലരി ...ഓ

തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ
നിന്റെ കിനാവിന്‍ രാജകുമാരനൊരാവണിത്തേരുണ്ടോ
ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ
കാണാ ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ
തീരാ പൊന്‍ കനവില്‍ മായാജാലമുണ്ടോ
തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ
നിന്റെ കിനാവിന്‍ രാജകുമാരനൊരാവണിത്തേരുണ്ടോ
നിന്റെ കിനാവിന്‍ രാജകുമാരനൊരാവണിത്തേരുണ്ടോ

Download

തൊടുന്നതു പൊന്നാകാന്‍ (Thodunnathu Ponnakan)

ചിത്രം:സുന്ദരപുരുഷന്‍ (Sundharapurushan)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌,സ്മിത,മോഹന്‍ സിതാര

തതരിത ല..ന...ആ....ആ.....ആ.....ആ.....ആ
ആ.....ആ.....ആ....ആ....ആ....ആ....ആ...ആ

തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും
തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും
അവള്‍ കരയും കൂടേ ചിരിക്കും പരിഭവമഴ പൊഴിക്കും
ഇരവിലെന്നും കുടപിടിക്കും കൊതിച്ചതു പതിച്ചെടുക്കും
തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും

അയ്യടാ നല്ല രസം തന്നെ
ഞാന്‍ പറഞ്ഞാലും തിരിഞ്ഞാലും നിങ്ങള്‍ക്കിന്ന് കുറവല്ലേ
നമുക്കൊരു വീടുണ്ടോ പൊന്നുണ്ടോ പണമുണ്ടോ
മുറ്റത്തൊരു കാറുണ്ടോ ടീവിണ്ടോ  ഫ്രിഡ്ജുണ്ടോ
സ്റ്റൈലിന് കംപ്യൂട്ടറും ഇന്‍റര്‍നെറ്റും നമുക്കുണ്ടോ

പിണങ്ങിയാല്‍ പൊടുന്നനേ തിരതുള്ളും കായല്‍
ഇണങ്ങിയാല്‍ മനോഹരി മലര്‍വാകച്ചെണ്ട്
പൂവാണു നീ ആ...ആ....ആ...ആ....ആ....ആ
പൂവാണു നീ അതില്‍ മുള്ളുള്ള പൂവ് 
അളവില്ലാ സ്വപ്നത്തില്‍ വയനാടന്‍ വരമഞ്ഞള്‍ക്കുറിയിന്നണിയും പെണ്ണഴക്

തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും

ആ....ആ....ആ....ആ...
വേണ്ട വേണ്ട വേണ്ട  വേണ്ട വേണ്ട വേണ്ട
ഇനി നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല
നമുക്കിന്ന് ജീവിക്കാന്‍ പണം വേണ്ടേ
എങ്കില്‍ പണം വേണം പണം വേണം
പണം കിട്ട്യേ തീരൂ
മമ്മി.. മമ്മി.. മമ്മി..മമ്മി
ഡാഡി .. ഡാഡി  .. ഡാഡി...ഡാഡി
തിടുക്കമായ് ഒരുങ്ങുവാന്‍ ഒരു കോടി വേണ്ടേ
ഒരുങ്ങിയാല്‍ നിലം തൊടാന്‍ ഇംപാല വേണ്ടേ
നീ എന്‍റെ റാണി…....... ആ.....ആ....ആ
ഓ ഒന്നു ചുമ്മാതിരി മനുഷ്യാ
ശ്രംഗാര വേണി നീ അല്ലി റാണി
കൊട്ടാരക്കെട്ടില്ല പട്ടാള്ളക്കൂട്ടില്ല തുണയാകാന്‍ ശ്രീരാമന്‍ ഞാന്‍ മാത്രം

ശ്രീരാമനാണു നീ എങ്കിലോ
ഈ സീതയോതുമീ വാക്കുകള്‍ വേണ്ട പോലെ നീ കേള്‍ക്കണം
ഇനി വേണ്ടതൊക്കെ നീ ചെയ്യണം ശ്രീരാമാ
തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും
അവള്‍ കരയും കൂടേ ചിരിക്കും പരിഭവമഴ പൊഴിക്കും
ഇരവിലെന്നും കുടപിടിക്കും കൊതിച്ചതു പതിച്ചെടുക്കും
തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും

വേണ്ട വേണ്ട വേണ്ട സുഖിപ്പിക്കല്ലേ മമ്മി
വേണ്ട വേണ്ട വേണ്ട സുഖിപ്പിക്കല്ലേ മമ്മി

Download

ഒരു പൂവിതളിന്‍ (Oru Poovithalin)

ചിത്രം:അഗ്നിദേവന്‍ (Agnidevan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

അക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയും കയ്യിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാര്‍ത്ഥിയാമെന്‍
ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍ ഇത്തിരി സ്നേഹാമൃതം

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍

പെയ്തൊഴിഞ്ഞ വാനവും അകമെരിഞ്ഞ ഭൂമിയും
മതി മറന്നു പാടുമെന്റെ ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാര്‍ദ്രമായ് തലോടി ആ ഭവാന്റെ പാദം തേടി
ഞാനെന്‍ ശ്യാമ ജന്മം ശുഭ സാന്ദ്രമാക്കവേ

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍

ഈ അനന്ത തീരവും ഇടറി നിന്ന കാലവും
വഴി മറന്ന യാത്രികന്റെ മൊഴി മറന്ന മൗനവും
ഉള്ളില്‍ വീണലിഞ്ഞു ചേരും ഈ മുഹൂര്‍ത്തമെന്നെ നിന്റെ
കാല്‍ക്കല്‍ വീണ പൂക്കള്‍ പോലെ ധന്യമാക്കവേ

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ

Download

പീലിയേഴും വീശി വാ (Peeliyezhum Veeshi Vaa)

ചിത്രം:പൂവിനു പുതിയ പൂന്തെന്നല്‍ (Poovinu Puthiya Poomthennal)
രചന:ബിച്ചു തിരുമല
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:യേശുദാസ്,ചിത്ര

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
ആയിരം വര വര്‍ണ്ണങ്ങള്‍ ആയിരം വര വര്‍ണ്ണങ്ങള്‍
ആടുമീ ഋതു സന്ധ്യയില്‍
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ

മാധവം മദനോത്സവം വാഴുമീ വന വീഥിയില്‍
മാധവം മദനോത്സവം വാഴുമീ വന വീഥിയില്‍
പാടൂ നീ രതി ജതിയുടെ താളങ്ങളില്‍ തേടൂ നീ ആകാശഗംഗകള്‍
പാടൂ നീ രതി ജതിയുടെ താളങ്ങളില്‍ തേടൂ നീ ആകാശഗംഗകള്‍

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ

കാലികം ക്ഷണ ഭംഗുരം ജീവിതം മരുഭൂജലം
കാലികം ക്ഷണ ഭംഗുരം ജീവിതം മരുഭൂജലം
ഏറുന്നു ദിന നിശകളില്‍ ആശാശതം പാറുന്നു മായാ മയൂരികള്‍
ഏറുന്നു ദിന നിശകളില്‍ ആശാശതം പാറുന്നു മായാ മയൂരികള്‍

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
നീര്‍കടമ്പിന്‍ പൂക്കളാല്‍ അഭിരാമമാം വസന്തമേ
ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍ ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍
ഭൂമിയില്‍ പരതുന്നുവോ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ

Download

ഓമനേ നീയൊരോമല്‍ (Omane Neeyoromal)

ചിത്രം:ഗാനമേള (Ganamela)
രചന:ശശി ചിറ്റഞ്ഞൂര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഓമനേ നീയൊരോമല്‍ ഭാവ ഗീതമോ
കാതരേ നീയോരെന്‍ കിനാവിന്‍ കാവ്യമോ
സ്നേഹ രാഗലോലമോ നിലാവിന്‍ സാന്ദ്രമോ
മധു പകരുമോരമൃത തരള  ശ്രുതി ലയ സുഖ ലളിത ഗാനമോ
ഓമനേ നീയൊരോമല്‍ ഭാവ ഗീതമോ
കാതരേ നീയോരെന്‍ കിനാവിന്‍ കാവ്യമോ

അനുപമമല്ലയോ പ്രിയ ചലനം ഒഴുകുമീ തെന്നലിന്‍ ലാസ്യ നടനം
അനുപമമല്ലയോ പ്രിയ ചലനം ഒഴുകുമീ തെന്നലിന്‍ ലാസ്യ നടനം
വൃന്ദാവനത്തിലെ രാഗമല്ലേ ശ്യാമവര്‍ണ്ണന്റെ പ്രേയസ്സി രാധയല്ലേ
മധു പകരുമൊരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ

ഓമനേ നീയൊരോമല്‍ ഭാവ ഗീതമോ
കാതരേ നീയോരെന്‍ കിനാവിന്‍ കാവ്യമോ

പരിഭവമെന്തിനീ മിഴിയിതളില്‍ പ്രിയതരമല്ലയോ മധുര ഭാവം
പരിഭവമെന്തിനീ മിഴിയിതളില്‍ പ്രിയതരമല്ലയോ മധുര ഭാവം
മന്വന്ദരങ്ങളായ് ഓമനേ നീ എന്നന്തരാത്മാവിന്‍ ദാഹമല്ലേ
മധു പകരുമൊരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ

ഓമനേ നീയൊരോമല്‍ ഭാവ ഗീതമോ
കാതരേ നീയോരെന്‍ കിനാവിന്‍ കാവ്യമോ
സ്നേഹ രാഗലോലമോ നിലാവിന്‍ സാന്ദ്രമോ
മധു പകരുമോരമൃത തരള  ശ്രുതി ലയ സുഖ ലളിത ഗാനമോ
ഓമനേ നീയൊരോമല്‍ ഭാവ ഗീതമോ
കാതരേ നീയോരെന്‍ കിനാവിന്‍ കാവ്യമോ

Download

ഏഴു സ്വരങ്ങളും (Ezhu Swarangalum)

ചിത്രം:ചിരിയോ ചിരി (Chiriyo Chiri)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌ 

ആ  ആ  ആ  ആ  ആ   ആ   ആ  ആ
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ഗാനം ദേവഗാനം അഭിലാഷ ഗാനം
മാനസ്സവീണയില്‍ കരപരിലാളന ജാലം ജാലം ഇന്ദ്രജാലം അതിലോല ലോലം
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം

ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിള മിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ  ദേവീ
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍ കൊടിപോലഴകേ

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം

ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍
ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍
അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ പോരൂ
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ഗാനം ദേവഗാനം അഭിലാഷ ഗാനം
മാനസ്സവീണയില്‍ കരപരിലാളന ജാലം ജാലം ഇന്ദ്രജാലം അതിലോല ലോലം
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം

Download

ആയിരം കണ്ണുമായ് (Ayiram Kannumay)

ചിത്രം:നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് (Nokketha Doorath Kannumnattu)
രചന:ബിച്ചു തിരുമല
സംഗീതം:ജെറി അമല്‍ദേവ്
ആലാപനം:യേശുദാസ്‌

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി  പൈങ്കിളീ മലര്‍ തേന്‍കിളി
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി  പൈങ്കിളീ മലര്‍ തേന്‍കിളി

മഞ്ഞു വീണതറിഞ്ഞില്ല പൈങ്കിളീ മലര്‍ തേന്‍കിളി
വെയില്‍ വന്നു പോയതറിഞ്ഞില്ല പൈങ്കിളീ മലര്‍ തേന്‍കിളി
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളി
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി  പൈങ്കിളീ മലര്‍ തേന്‍കിളി

തെന്നല്‍ ഉമ്മകളേകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി  പൈങ്കിളീ മലര്‍ തേന്‍കിളി
തെന്നല്‍  ഉമ്മകളേകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി  പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി  പൈങ്കിളീ മലര്‍ തേന്‍കിളി

Download

Thursday, January 5, 2012

മിന്നാമിന്നീ ഇത്തിരിപൊന്നേ (Minnaminni Ithiriponne)

ചിത്രം:പ്രിയം (Priyam)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ് 
ആലാപനം:സുബിന്‍ ഇഗ്നേഷ്യസ്,നയന

മിന്നാമിന്നീ ഇത്തിരിപൊന്നേ മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാംതുമ്പീ കാഞ്ചനത്തുമ്പീ കാതില്‍ കേട്ടത് പാട്ടല്ലാ
ഒന്നാമത്തെ തോണിയിലേറി പൊന്നാരമ്പിളി വന്നിറങ്ങുമ്പോള്‍
തന്നീടാം ഒരു പൊന്നോല
മിന്നാമിന്നീ ഇത്തിരിപൊന്നേ മിന്നണതെല്ലാം പൊന്നല്ലാ
ഒന്നാമത്തെ തോണിയിലേറി  പൊന്നാരമ്പിളി വന്നിറങ്ങുമ്പോള്‍
തന്നീടാം ഒരു പൊന്നോല

ലാല്ലാലാലാ..ലാലാല്ലാല്ലാ
പുത്തരിപ്പാടം പച്ച വിരിച്ചാല്‍ പൂവിനു പോകണ്ടെ
ഒത്തിരിയൊത്തിരി മുത്തു കൊരുത്തൊരു തത്തയെ കാണണ്ടേ
മാനത്തെ ചെമ്പകം പൂത്തില്ലേ മാമഴ പ്രാവു പറന്നില്ലെ
വെള്ളരിക്കിണ്ണത്തിലെന്തുണ്ട്  പുള്ളിപ്പശുവിന്റെ പാലുണ്ട്
പുസ്തകത്താളിലൊളിച്ച കിനാവിനു പത്തര മാറ്റുണ്ട്

മിന്നാമിന്നീ ഇത്തിരിപൊന്നേ മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാംതുമ്പീ കാഞ്ചനത്തുമ്പീ കാതില്‍ കേട്ടത് പാട്ടല്ലാ

ലാല്ല ലാലാ ലല്ലാലാല്ല്ല....
കല്‍ക്കണ്ട ചുമരുള്ളൊരു വീട്ടില്‍ കന്നി നിലാവില്ലേ
കായല്‍ കാറ്റിനു വാലു മുളയ്ക്കണ കാലം വന്നില്ലേ
കുന്നിനടുത്തൊരു കാവുണ്ട് കാവിലൊരഞ്ജന പൂവുണ്ട്
പൂവില്‍ തുളുമ്പണ തേനുണ്ട് പുത്തരിച്ചോറിനു ഞാനുണ്ട്
അല്ലിയിളംകുളിരാടി വരുന്നൊരു പള്ളിത്തേരുണ്ട്

മിന്നാമിന്നീ ഇത്തിരിപൊന്നേ മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാംതുമ്പീ കാഞ്ചനത്തുമ്പീ കാതില്‍ കേട്ടത് പാട്ടല്ലാ
ഒന്നാമത്തെ തോണിയിലേറി  പൊന്നാരമ്പിളി വന്നിറങ്ങുമ്പോള്‍
തന്നീടാം ഒരു പൊന്നോല
ലാല്ല ലാലാ ലല്ലാലാല്ല്ല....ലാല്ല ലാലാ ലല്ലാലാല്ല്ല
ലാല്ല ലാലാ ലല്ലാലാല്ല്ല....ലാല്ല ലാലാ ലല്ലാലാല്ല്ല

Download

കുന്നിമണി കണ്ണഴകീ (Kunnimani Kannazhaki)

ചിത്രം:പ്രിയം (Priyam)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:യേശുദാസ്‌,ചിത്ര

കുന്നിമണി കണ്ണഴകീ പനിനീര്‍പ്പാടം കതിരണിയാനിതിലേ പോരുമോ
ഇതിലേ പോരുമോ
പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായൊരു നാള്‍ ഞാന്‍ വരും
ഒരു നാള്‍ ഞാന്‍ വരും
നറുവെണ്ണിലാമണിത്തൂവല്‍ കുടമുല്ല പൂത്തൊരീ നാളില്‍ എഴുതിയ നിറങ്ങളേ
കുന്നിമണി  കണ്ണഴകീ പനിനീര്‍പ്പാടം കതിരണിയാനിതിലേ പോരുമോ
ഇതിലേ പോരുമോ

ലലലാ..........ല.ല..ല..ല...ല..ല.ല

തേന്‍തുള്ളിപ്പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
നീലരാവു പിറന്നാളുണ്ടതു നീയറിഞ്ഞില്ലേ
പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളിക്കൂട്ടില്‍
പാരിജാതപ്പെണ്ണുണര്‍ന്നതു പണ്ടുപണ്ടല്ലേ
വിളിക്കാതെ വന്നു വിളക്കായി നിന്നു
നിനക്കെന്റെ രാഗം സ്വരച്ചിന്തു തന്നു
ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞു

കുന്നിമണി കണ്ണഴകീ പനിനീര്‍പ്പാടം കതിരണിയാനിതിലേ പോരുമോ
ഒരു നാള്‍ ഞാന്‍ വരും

ലലലാ..........ല.ല..ല..ല...ല..ല.ല

കായല്‍ക്കുളിരോളം കഥ പാടിത്തരുവോളം
കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ
കൈതലോടും നേരം ഇള മെയ് വിരിഞ്ഞ വികാരം
ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ
ഇണയ്ക്കായൊരന്നം നിനക്കായി നല്‍കാം
തുണക്കായി മുന്നില്‍ കരംനീട്ടി നില്‍കാം
തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം

കുന്നിമണി കണ്ണഴകീ പനിനീര്‍പ്പാടം കതിരണിയാനിതിലേ പോരുമോ
ഇതിലേ പോരുമോ
പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായൊരു നാള്‍ ഞാന്‍ വരും
ഒരു നാള്‍ ഞാന്‍ വരും
നറുവെണ്ണിലാമണിത്തൂവല്‍ കുടമുല്ല പൂത്തൊരീ നാളില്‍ എഴുതിയ നിറങ്ങളേ

Download

കുളിരാടുന്നു മാനത്ത് (Kuliradunnu Manathu)

ചിത്രം:ഓളങ്ങള്‍ (Olangal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം‌:യേശുദാസ്‌

ആ   ആ   ആ   ആ   ആ

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍ നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

ഉഴി‌യുന്നു നിറ താലം അഴകോലും നിറ താലം
അണി തിങ്കള്‍ തിരി നീട്ടി കണി കാണ്മൂ കതിര്‍ മാനം
തളിര്‍ നുള്ളീ തളിര്‍ നുള്ളീ തളരും നിന്‍ വിരല്‍ മുത്താല്‍
ഒരു കുമ്പിള്‍ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു
ആരണ്യ ലാവണ്യമായ് ആരോമലേ പോരൂ നീ

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

ലാ  ല   ലാലല്ല  ലാ  ല  ല്ലാ  ല്ല  ലാ
പദതാളം മുറുകുമ്പോള്‍ തുടി നാദം മുറുകുമ്പോള്‍
ഒരു മിന്നല്‍ കൊടി പോലെ ഒരു പൊന്നിന്‍ തിര പോലെ
നറു മുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ
ഇനി നൃത്തം തുടരില്ലേ ഇതിലെ നീ വരികില്ലേ
ഈ മാനം ഈ ഭൂമിയും പാടുന്നിതാ പോരൂ നീ

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍ നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

Download

മാണിക്യ വീണയുമായെന്‍ (Manikkya Veenayumayen)

ചിത്രം:കാട്ടുപൂക്കള്‍ (Kattupookkal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌ 

മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോടു ചോല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍മുഖം കാണുമ്പോള്‍ നിന്‍ കണ്‍മുനകളില്‍ എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുതെത്തുമ്പോള്‍ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം
എന്നടുതെത്തുമ്പോള്‍ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം

മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോടു ചോല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

മഞ്ഞുപൊഴിഞ്ഞല്ലോ മാമ്പൂകൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ
നിന്‍ മുഖതെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും ഞാന്‍
നിന്‍ മുഖതെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും ഞാന്‍

മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോടു ചോല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

Download

ശലഭം വഴിമാറുമാ (Shalabham Vazhimaruma )

ചിത്രം:അച്ഛനെയാണെനിക്കിഷ്ടം (Achaneyanenikkishtam)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍,കെ.എസ്.ചിത്ര

കാതില്‍ ഒരു കഥ ഞാന്‍ പൂവേ ഇനി പറയാം ഇനിയും നീയെന്‍ ചങ്ങാതി
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം

ആ ... ആ ... ആ ...ആ......ആ......ആ.........ആ
പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍ സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം നീ പങ്കു വച്ചു തരുമോ
ഓരോ പാതിരാവും നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില്‍ നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍
എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
സമ്മതം

ആ ... ആ ... ആ ...ആ....ആ....ആ.....ആ
കവിളിണതഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം നിന്‍ കണ്ണെഴുത്തിലറിയാം
കാതില്‍ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്‍കിയോ
മാധവ മാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോ
ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

Download

Wednesday, January 4, 2012

പ്രിയനേ നീയെന്നെ (Priyane Neeyenne)

ചിത്രം:വിസ്മയത്തുമ്പത്ത് (Vismayathumbathu)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌,സുജാത

പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍ എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിന്‍ വിരല്‍ മീട്ടിയുണരാന്‍ വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികള്‍ പോയൊരു വീണ
പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍ എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിന്‍ വിരല്‍ മീട്ടിയുണരാന്‍ വെറുതെ മോഹിക്കയാണോ

ഒരു വര്‍ണ്ണ സ്വപ്നത്തില്‍ ചിറകടിച്ചുയരുമ്പോള്‍ കണ്മണി നിന്നെ ഞാനറിയുന്നു
കല്‍പ്പനാജാലകം തുറന്നു വെച്ചപ്പോള്‍ കണികണ്ട കാഴ്ചകള്‍ നിന്‍ രൂപം
പൊന്‍മുളംതണ്ടില്‍ നിന്‍ ഗാനരഹസ്യം പാല്‍നിലാപ്പാലയില്‍ നിന്‍ വസന്തം
നിന്‍ മൊഴിയും മിഴിയും ഞാനല്ലേ
പ്രിയനേ.. പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍ എന്തിനാണിനിയെന്റെ ജന്മം

താളിലത്തുമ്പിലെ മഞ്ഞിളംതുള്ളികള്‍ മരതകമുത്തായ് പൊഴിയുമ്പോള്‍
നക്ഷത്രവാടിയില്‍ പൗര്‍ണ്ണമിക്കന്യക താരകമുല്ലപ്പൂ കോര്‍ക്കുമ്പോള്‍
തെന്നലില്‍ നിന്‍ മൃദുനിശ്വാസഗന്ധം മിന്നലിൽ കൈവളച്ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു

പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍ എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിന്‍ വിരല്‍ മീട്ടിയുണരാന്‍ വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികള്‍ പോയൊരു വീണ
ഞാനാം തന്ത്രികള്‍ പോയൊരു വീണ

Download

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന (Konjikonji Vilikkunna)

ചിത്രം:വിസ്മയത്തുമ്പത്ത് (Vismayathumbath)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍ കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാന്‍ നിന്റെ കനവുകള്‍ക്കാകുമോ
എന്തിനാണിന്നു നിന്‍ ലോലമനസ്സില്‍ അകലാനുള്ളൊരു ഭാവം
എന്നെ പിരിയാനുള്ള വിചാരം
കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍ കടലിന്റെ കരളിന്നാകുമോ

കടലല പോലും ആയിരം വെണ്‍നുരക്കൈകളാല്‍ കരയെ തേടുമ്പോള്‍
നിന്നെയും തേടി നിന്‍ വഴിത്താരയില്‍ നീറും മനമോടെ ഞാന്‍ നില്‍പ്പൂ
ചിറകടിച്ചുയരുമെന്‍ ചിത്രപ്രതീക്ഷകള്‍ കനലായ് എരിഞ്ഞടങ്ങുന്നൂ
നീയില്ലെങ്കില്‍ നിന്‍ ഓര്‍മകളില്ലെങ്കില്‍ സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്മരുഭൂമിയാകും

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ

കാറ്റിന്‍ ഊഞ്ഞാല്‍ ഇല്ലെങ്കിലെങ്ങനെ പൂവുകള്‍ തുള്ളിതുള്ളി ചാഞ്ചാടും
നീയാം നിഴല്‍ത്തണലില്ലെങ്കില്‍ എന്നിലെ സ്വപ്നങ്ങളെങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെന്‍ നെഞ്ചിലെ മോഹങ്ങള്‍ നീയെന്‍ അരികിലില്ലെങ്കില്‍
വിടപറയാന്‍ നിനക്കെങ്ങനെ കഴിയും നാമിരുപേരല്ലല്ലോ
നമ്മള്‍ ഇരുപേരല്ലല്ലോ

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍ കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാന്‍ നിന്റെ കനവുകള്‍ക്കാകുമോ
എന്തിനാണിന്നു നിന്‍ ലോലമനസ്സില്‍ അകലാനുള്ളൊരു ഭാവം
എന്നെ പിരിയാനുള്ള വിചാരം
കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍ കടലിന്റെ കരളിന്നാകുമോ

Download

ഒന്നാംവട്ടം കണ്ടപ്പം (Onnamvattam Kandappam)

ചിത്രം:ചന്ദ്രലേഖ (Chandralekha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പം കല്യാണം
മകരമാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം

ഒന്നാംവട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാംവട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
കുനു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍
കവര്‍ന്നെടുത്തോട്ടെ
ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍ഗഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്  മിനുങ്ങി നിന്നാട്ടെ
മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കൊനാരീ കത്തി നകിനി നാചീരെ
ഇല്ലിനകിനി നാചി കട്ടോ രേ രേ രേ

കുന്നിമണി കൂടുകെട്ടി കന്നിവെയില്‍ പന്തലിട്ട്
പുലരാറായോ പൊന്‍ധനുമാസം
അന്തിമുകില്‍ ചാന്തണിഞ്ഞു അല്ലിവെയില്‍ കമ്മലിട്ട്
അഴകായ്‌ നിന്നോ ചെമ്മുകില്‍ മാനം
വൃശ്ചികരാവിന്‍ പച്ചിലക്കൂട്ടില്‍ അന്തിയുറങ്ങാന്‍ വാ
മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളികൂട്ടാന്‍ വാ
നീ വരു മലര്‍ ചന്ദനക്കുറി ചില്ലുനിലാവായ് ചില്ലുനിലാവായ്

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍ഗഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്  മിനുങ്ങി നിന്നാട്ടെ
മിനുങ്ങി നിന്നാട്ടെ

മഞ്ഞുമഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ
മഴവില്‍ക്കാവില്‍ ഉത്സവമല്ലേ
കുഞ്ഞുമണി താലി തന്നും മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും
മനസ്സിന്‍ കൂട്ടില്‍ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞു കിനാവിന്‍ കുമ്പിളിലെന്താണ്
വെള്ളി നിലാവില്‍ മിന്നി മിനുങ്ങും മുന്തിരി ചിന്താണ്
താമര മണിത്താലവുമായ് കാത്തുനില്‍ക്കാം ഞാന്‍
കാത്തു നില്‍ക്കാം ഞാന്‍

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
കുനു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍
കവര്‍ന്നെടുത്തോട്ടെ

Download

തൈമാവിന്‍ തണലില്‍ (Thaimavin Thanalil)

ചിത്രം:ഒരു യാത്രാമൊഴി (Oru Yathramozhi)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍  വിരുന്നൂട്ടാം നിന്നെ
ചിം ചിംചില ചിം പൂ പുഞ്ചിരി കൊഞ്ചലുമായ്
ധിം നാധിന ധിം എന്‍ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുന്നാള്
ത്രിത്താവേ നമ്മള്‍ക്ക് പുടമുറി നാള്
തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍  വിരുന്നൂട്ടാം നിന്നെ

എണ്ണത്തിരി വിളക്കാളിതെളിഞ്ഞ നിന്‍ നീലാമ്പല്‍ കണ്ണില്‍
എന്നെ കിനാക്കണ്ട് തെന്നി തുടിക്കുന്ന പൊന്‍മീനെ കാണാം
എണ്ണത്തിരി വിളക്കാളിതെളിഞൊരെന്‍ നീലാമ്പല്‍ കണ്ണില്‍
നീന്നെ കിനാക്കണ്ട് തെന്നി തുടിക്കുന്ന പൊന്‍മീനെ കാണാം
കൈ കുമ്പിളിലെ പൈപാലമൃതെ വാര്‍ത്തിങ്കളിലെ പൊന്‍മാന്‍കുരുന്നേ
ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നും ചൊല്ലാഞ്ഞാല്‍
കരളോരം തിരതല്ലും കര്‍ക്കിട വാവ്

തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍  വിരുന്നൂട്ടാം നിന്നെ
ചിം ചിംചില ചിം പൂ പുഞ്ചിരി കൊഞ്ചലുമായ്
ധിം നാധിന ധിം എന്‍ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുന്നാള് ത്രിത്താവേ നമ്മള്‍ക്ക് പുടമുറി നാള്
തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍  വിരുന്നൂട്ടാം നിന്നെ

അമ്പിളി കൊമ്പന്റെ അമ്പല മുറ്റത്തിന്നാറാട്ടും പൂരോം
പൂത്തിരി പൊന്‍ത്തിരി പൂരനിലാത്തിരി നിന്നുള്ളില്‍ പൂക്കും
അമ്പിളി കൊമ്പന്റെ അമ്പല മുറ്റത്തിന്നാറാട്ടും പൂരോം
പൂത്തിരി പൊന്‍ത്തിരി പൂരനിലാത്തിരി നിന്നുള്ളില്‍ പൂക്കും
പൊന്‍ ചെണ്ടയുണ്ടേ കൈ ചേങ്ങിലയും
ഈ നെഞ്ചകത്തെ പൂ പൊന്നുടുക്കും
ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും
കണ്ണോരം കണി വെയ്ക്കാന്‍ നീ പോരുമോ