Wednesday, January 4, 2012

ഒന്നാംകിളി പൊന്നാംകിളി (Onnamkili Ponnamkili)

ചിത്രം:കിളിച്ചുണ്ടന്‍ മാമ്പഴം (Kilichundan Mambazham)
രചന:ബി.ആര്‍ .പ്രസാദ്‌
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

ഓ  ഓ   ഓ   ഓ   ഓ   ഓ  ഓ   ഓ   ഓ   ഓ   ഓ
ഒന്നാംകിളി പൊന്നാംകിളി വണ്ണാംകിളി മാവിന്മേല്‍
രണ്ടാം‌കിളി കണ്ടു കൊതികൊണ്ടു വരവുണ്ടപ്പോള്‍
മുന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
കിളിച്ചുണ്ടന്‍ മാമ്പഴമേ കിളികൊത്താ തേന്‍പഴമേ
തളിര്‍ച്ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെക്കാത്തുവെച്ചോ

നീമറന്നോപോയൊരുനാള്‍ ഈരിലപോലെ നാമിരുപേര്‍
ഓത്തുപള്ളീലൊത്തുചേര്‍ന്നു ഏറിയനാളുപോയതല്ലേ

അന്നു നീ കടിച്ചു പാതിതന്നു കുഞ്ഞിക്കിനാവിന്‍ കണ്ണിമാങ്ങാ
ഓര്‍ത്തിരുന്നു കാത്തിരുന്നു ജീവിതമാകെ നീറിടുമ്പോള്‍
നീ പച്ചത്തുരുത്തായ് സ്വപ്നതുരുമ്പായ് ഖല്‍ബിലിരുന്നു

കിളിച്ചുണ്ടന്‍ മാമ്പഴമേ കിളികൊത്താ തേന്‍പഴമേ
തളിര്‍ച്ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെക്കാത്തുവെച്ചോ
ഒന്നാംകിളി പൊന്നാംകിളി വണ്ണാംകിളി മാവിന്മേല്‍
രണ്ടാം‌കിളി കണ്ടു കൊതികൊണ്ടു വരവുണ്ടപ്പോള്‍
മുന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്

നീചിരിക്കും ചുണ്ടിലാകെ ചേലുകള്‍പൂത്തനാളുവന്നു
തേന്‍പുരളും മുള്ളുപോലെ നാമറിഞ്ഞാദ്യവെമ്പലോടെ

ഇന്നു മാഞ്ചുനപോല്‍ പൊള്ളിടുന്നു നീകടം തന്നോരുമ്മയെല്ലാം
തോണിയൊന്നില്‍ നീയകന്നു ഇക്കരെ ഞാനൊരാള്‍ നിഴലായ്
നീവന്നെത്തിടുംനാള്‍ എണ്ണിത്തുടങ്ങി കണ്ണുകലങ്ങി

കിളിച്ചുണ്ടന്‍ മാമ്പഴമേ കിളികൊത്താ തേന്‍പഴമേ
തളിര്‍ച്ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെക്കാത്തുവെച്ചോ
ഒന്നാംകിളി പൊന്നാംകിളി വണ്ണാംകിളി മാവിന്മേല്‍
രണ്ടാം‌കിളി കണ്ടു കൊതികൊണ്ടു വരവുണ്ടപ്പോള്‍
മുന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
കിളിച്ചുണ്ടന്‍ മാമ്പഴമേ കിളികൊത്താ തേന്‍പഴമേ
തളിര്‍ച്ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെക്കാത്തുവെച്ചോ

Download

No comments:

Post a Comment