Sunday, January 15, 2012

മാനത്തെ പാല്‍ക്കടവിന്‍ (Manathe Palkkadavin)

ചിത്രം:തൂവല്‍സ്പര്‍ശം (Thoovalsparsham)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ
അലയിളകി ഓമനതന്‍ പുഞ്ചിരിയായ്

മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‍പ്പടവില്‍
വാടാപ്പൂ വിതറും കണ്മണിയേ‍
മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‍പ്പടവില്‍
വാടാപ്പൂ വിതറും കണ്മണിയേ‍

തുളുമ്പും തേന്‍‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും
തുളുമ്പും തേന്‍‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും
ഇളമീ‍ക്കനവുകളില്‍ നിറയെ പാല്‍മണമോ
ഇളമീ‍ക്കനവുകളില്‍ നിറയെ പാല്‍മണമോ
വെണ്‍‌തൂവല്‍ക്കുളിരേകും തളിരോ പനിമതിയോ

ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ
അലയിളകി ഓമനതന്‍ പുഞ്ചിരിയായ്

മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‍പ്പടവില്‍
വാടാപ്പൂ വിതറും കണ്മണിയേ‍

വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്‍
അറിയാപ്പിറന്നാള്‍ കൈനേട്ടമോ
വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്‍
അറിയാപ്പിറന്നാള്‍ കൈനേട്ടമോ
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ
വരവേല്‍ക്കും ശാരികതന്‍ മധുരം കളമൊഴിയോ

മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‍പ്പടവില്‍
വാടാപ്പൂ വിതറും കണ്മണിയേ‍
ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ
അലയിളകി ഓമനതന്‍ പുഞ്ചിരിയായ് 


Download

No comments:

Post a Comment