Thursday, January 5, 2012

കുളിരാടുന്നു മാനത്ത് (Kuliradunnu Manathu)

ചിത്രം:ഓളങ്ങള്‍ (Olangal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം‌:യേശുദാസ്‌

ആ   ആ   ആ   ആ   ആ

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍ നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

ഉഴി‌യുന്നു നിറ താലം അഴകോലും നിറ താലം
അണി തിങ്കള്‍ തിരി നീട്ടി കണി കാണ്മൂ കതിര്‍ മാനം
തളിര്‍ നുള്ളീ തളിര്‍ നുള്ളീ തളരും നിന്‍ വിരല്‍ മുത്താല്‍
ഒരു കുമ്പിള്‍ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു
ആരണ്യ ലാവണ്യമായ് ആരോമലേ പോരൂ നീ

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

ലാ  ല   ലാലല്ല  ലാ  ല  ല്ലാ  ല്ല  ലാ
പദതാളം മുറുകുമ്പോള്‍ തുടി നാദം മുറുകുമ്പോള്‍
ഒരു മിന്നല്‍ കൊടി പോലെ ഒരു പൊന്നിന്‍ തിര പോലെ
നറു മുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ
ഇനി നൃത്തം തുടരില്ലേ ഇതിലെ നീ വരികില്ലേ
ഈ മാനം ഈ ഭൂമിയും പാടുന്നിതാ പോരൂ നീ

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍ നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

Download

No comments:

Post a Comment