Wednesday, January 4, 2012

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന (Konjikonji Vilikkunna)

ചിത്രം:വിസ്മയത്തുമ്പത്ത് (Vismayathumbath)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍ കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാന്‍ നിന്റെ കനവുകള്‍ക്കാകുമോ
എന്തിനാണിന്നു നിന്‍ ലോലമനസ്സില്‍ അകലാനുള്ളൊരു ഭാവം
എന്നെ പിരിയാനുള്ള വിചാരം

കടലല പോലും ആയിരം വെണ്‍നുരക്കൈകളാല്‍ കരയെ തേടുമ്പോള്‍
നിന്നെയും തേടി നിന്‍ വഴിത്താരയില്‍ നീറും മനമോടെ ഞാന്‍ നില്‍പ്പൂ
ചിറകടിച്ചുയരുമെന്‍ ചിത്രപ്രതീക്ഷകള്‍ കനലായ് എരിഞ്ഞടങ്ങുന്നൂ
നീയില്ലെങ്കില്‍ നിന്‍ ഓര്‍മകളില്ലെങ്കില്‍ സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്മരുഭൂമിയാകും

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ

കാറ്റിന്‍ ഊഞ്ഞാല്‍ ഇല്ലെങ്കിലെങ്ങനെ പൂവുകള്‍ തുള്ളിതുള്ളി ചാഞ്ചാടും
നീയാം നിഴല്‍ത്തണലില്ലെങ്കില്‍ എന്നിലെ സ്വപ്നങ്ങളെങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെന്‍ നെഞ്ചിലെ മോഹങ്ങള്‍ നീയെന്‍ അരികിലില്ലെങ്കില്‍
വിടപറയാന്‍ നിനക്കെങ്ങനെ കഴിയും നാമിരുപേരല്ലല്ലോ
നമ്മള്‍ ഇരുപേരല്ലല്ലോ

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍ കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാന്‍ നിന്റെ കനവുകള്‍ക്കാകുമോ
എന്തിനാണിന്നു നിന്‍ ലോലമനസ്സില്‍ അകലാനുള്ളൊരു ഭാവം
എന്നെ പിരിയാനുള്ള വിചാരം
കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍ കടലിന്റെ കരളിന്നാകുമോ

Download

No comments:

Post a Comment