Monday, January 31, 2011

കാത്തിരിപ്പൂ കണ്‍മണീ (Kathiripoo Kanmani)

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,ചിത്ര

കാത്തിരിപ്പൂ കണ്‍മണീ കാത്തിരിപ്പൂ കണ്‍മണീ
ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍
കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ ശരല്‍കാല മുകില്‍ പോലെ
എകാന്തമീ പൂംച്ചിപ്പിയില്‍ കാത്തിരിപ്പൂ കണ്‍മണീ

പാടീ മനം നൊന്തു പാടീ പാഴ് കൂട്ടിലേതോ പകല്‍ കോകിലം
കാറ്റിന്‍ വിരല്‍ തുമ്പു ചാര്‍ത്തീ അതിന്‍ നെഞ്ചിലേതൊരഴല്‍ ചന്ദനം
ഒരു കൈത്തിരി നാളവുമായ്‌ ഒരു സാന്ത്വന ഗാനവുമായ്‌
വെണ്ണിലാ ശലഭമേ പോരുമൊ നീ

കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ കണ്‍മണീ

രാവിന്‍ നിഴല്‍ വീണ കോണില്‍ പൂക്കാന്‍ തുടങ്ങീ നീര്‍മാതളം
താനെ തുളുമ്പും കിനാവില്‍ താരാട്ടു മൂളി പുലര്‍ താരകം
ഒരു പൂത്തളിരമ്പിളിയായ്‌ ഇതള്‍ നീര്‍ത്തുമൊരോര്‍മകളില്‍
ലോലമാം ഹൃദയമേ പോരുമൊ നീ

കാത്തിരിപ്പൂ കണ്‍മണീ കാത്തിരിപ്പൂ കണ്‍മണീ
ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍
കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ ശരല്‍കാല മുകില്‍ പോലെ
എകാന്തമീ പൂംച്ചിപ്പിയില്‍
കാത്തിരിപ്പൂ കണ്‍മണീ
കാത്തിരിപ്പൂ കണ്‍മണീ

Download

മ‍ഞ്ഞുമാസപ്പക്ഷീ (Manjumasapakshi)

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

മ‍ഞ്ഞുമാസപ്പക്ഷീ മണിത്തൂവല്‍ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിന്‍ മുളംതണ്ടില്‍ പാട്ടുണ്ടോ
എന്തിനീ ചുണ്ടിലെ ചെമ്പനീര്‍ മലര്‍ച്ചെണ്ടുകള്‍ വാടുന്നൂ
എന്നുമീ മാമരഛായയില്‍ മഴ പൂക്കളായ് പെയ്യുന്നു
മ‍ഞ്ഞുമാസപ്പക്ഷീ മണിത്തൂവല്‍ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിന്‍ മുളംതണ്ടില്‍ പാട്ടുണ്ടോ

ദൂരെ നിലാക്കുളിര്‍ത്താഴ്വാരം മാടിവിളിക്കുമ്പോള്‍
മാനത്തെ മാരിവില്‍ കൂടാരം മഞ്ഞിലൊരുങ്ങുമ്പോള്‍
കാണാച്ചെപ്പില്‍ മിന്നും മുത്തായ്
പീലിക്കൊമ്പില്‍ പൂവല്‍ച്ചിന്തായ്
പൂക്കാത്തതെന്തേ നീ

മ‍ഞ്ഞുമാസപ്പക്ഷീ മണിത്തൂവല്‍ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിന്‍ മുളംതണ്ടില്‍ പാട്ടുണ്ടോ

പൊന്‍വളക്കൈകളാൽ പൂംതിങ്കള്‍ മെല്ലെ തലോടുമ്പോള്‍
വാസനത്തെന്നലായ് വാസന്തം വാതിലില്‍ മുട്ടുമ്പോള്‍
ആരോ മൂളും ഈണം പോലെ
എങ്ങോ കാണും സ്വപ്നം പോലെ
തേടുവതാരേ നീ‌

മ‍ഞ്ഞുമാസപ്പക്ഷീ മണിത്തൂവല്‍ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിന്‍ മുളംതണ്ടില്‍ പാട്ടുണ്ടോ
എന്തിനീ ചുണ്ടിലെ ചെമ്പനീര്‍ മലര്‍ച്ചെണ്ടുകള്‍ വാടുന്നൂ
എന്നുമീ മാമരഛായയില്‍ മഴ പൂക്കളായ് പെയ്യുന്നു
മ‍ഞ്ഞുമാസപ്പക്ഷീ

Download

പ്രിയസഖി എവിടെ (Priyasakhi Evide)

ചിത്രം:കയ്യെത്തും ദൂരത്ത് (Kayyethum Doorath)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌,ചിത്ര

പ്രിയസഖി എവിടെ നീ പ്രണയിനി അറിയുമോ ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍‌
എവിടെ നീ
മിഴിനീരിലൂടൊരു തോണിയില്‍ ഒഴുകുന്ന നൊമ്പരമായി ഞാന്‍
അണയും തീരം അകലേ അകലേ

പ്രിയസഖി എവിടെ നീ

പകലിതാതന്‍ പുല്‍ക്കൂട്ടില്‍ തിരികള്‍ താഴ്ത്തുന്നു ഇടറുമീപ്പുഴക്കണ്ണീരിന്‍ തടവിലാകുന്നു
കടലിനും അറിയാം തോഴി കടലുപോല്‍ വിരഹം ഇരവുകള്‍ക്കറിയാം നാളേ തെളിയുമീപ്രണയം
തനിമരത്തിനു പൂക്കാലം താനേ വരുമോ

എവിടെ നീ പ്രണയിനി അറിയുമോ ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍
പ്രണയിനി

ഒരു വിളിക്കായ് കാതോര്‍ക്കാം മിഴിയടക്കുമ്പോള്‍
മറുവിളിക്കായ് ഞാന്‍ പോരാം ഉയിരു പൊള്ളൂമ്പോള്‍
അതിരുകള്‍ക്കകലേ പാറാം കിളികളേപ്പോലേ
പുലരുമോ സ്നേഹം നാളേ തെളിയുമോ മാനം
ഇനിയുമുള്ളൊരു ജന്മം നിന്‍ കൂട്ടായ് വരുമോ

പ്രിയസഖി എവിടെ നീ പ്രണയിനി അറിയുമോ ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍‌
എവിടെ നീ
മിഴിനീരിലൂടൊരു തോണിയില്‍ ഒഴുകുന്ന നൊമ്പരമായി ഞാന്‍
അണയും തീരം അകലേ അകലേ
പ്രിയസഖി എവിടെ നീ

Download

Wednesday, January 26, 2011

വൈഢൂര്യ കമ്മലണിഞ്ഞ് (Vydoorya Kammalaninju)

ചിത്രം: ഈ പുഴയുംക്കടന്ന് (Ee Puzhayum Kadannu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ജോണ്‍സണ്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര,സുജാത

വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ
വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ
മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ്
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

മാമയില്‍ പീലി ചൂടും വാല്‍കണ്ണില്‍ ഇന്ന് മയ്യെഴുതും പൊന്‍ കിനാവുകള്‍ എന്താണ്
പാലൊളി തിങ്കള്‍ പൂക്കും നിന്നുള്ളില്‍ മെല്ലെ പൂങ്കുയിലായ് പാടി നില്‍ക്കുവതാരാണ്‌
ഇന്നോളം നുള്ളാചെപ്പില്‍ ചിന്തൂരം ചിന്തുന്നേ
പുഞ്ചിരി ചെണ്ടിന്മേല്‍ കല്‍ക്കണ്ടം വിളയുന്നേ കാര്‍മുകില്‍ മായും നാളുകളായ്
പൊന്‍മാനെ നിന്നെ തേടി മാംഗല്യം വന്നല്ലോ
താലോലം തങ്കതേരില്‍ സൌഭാഗ്യം വന്നല്ലോ

വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവു രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ
മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ്
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
വൈഢൂര്യ കമ്മലണിഞ്ഞ്  വെണ്ണിലാവ് രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

രാവുറങ്ങുന്ന നേരം നിന്നുള്ളില്‍ മൂളി പാറിയെത്തും വെണ്‍്പിറാവുകള്‍ ഏതാണ്
നീ തനിച്ചാവുമ്പോള്‍ നിന്‍ കാതില്‍ മെല്ലെ മുത്തുതിരും സ്നേഹമാം മൊഴിയേതാണ്
വെള്ളാരം കുന്നുമേലെ കൂടാരം കെട്ടുമ്പോള്‍
കിക്കിളി കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോള്‍ കൂട്ടിനു പോരാന്‍ ആരാണ്
മഞ്ചാടി കൊമ്പത്തെ ചിങ്കാര തത്തമ്മേ മഴവില്ലിന്‍ കൂട്ടില്‍ കൂട്ടായ് പൂമാരന്‍ വന്നല്ലോ

വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ
മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ്
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ

Download

താമസമെന്തേ (Thamasamenthe)

ചിത്രം:ഭാര്‍ഗവി നിലയം (Bhargavi Nilayam)
രചന:പി.ഭാസ്കരന്‍
സംഗീതം:എം.എസ്.ബാബുരാജ്‌
ആലാപനം:യേശുദാസ്‌

താമസമെന്തേ വരുവാന്‍
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌
മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌

താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ

താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

Download

Tuesday, January 25, 2011

പെണ്ണിന്റെ ചെഞ്ചുണ്ടില്‍ (Penninte Chenchundil)

ചിത്രം:ഗുരുജി ഒരു വാക്ക് (Guruji Oru Vakku)
രചന:ബിച്ചു തിരുമല
സംഗീതം:ജെറി അമല്‍ദേവ്
ആലാപനം:യേശുദാസ്‌,ചിത്ര

പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ
പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ

കരിവണ്ടിണ കണ്ണുകളില്‍ ഒളിയമ്പുകള്‍ എയ്യണതോ തേന്‍ കുടിക്കണതോ കണ്ടൂ
വിറ കൊള്ളണ ചുണ്ടുകളില്‍ ഉരിയാടണ തന്തരമോ മാര മന്തറമോ കേട്ടൂ
ഹൊയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം ഓ ഹൊയ് ഹൊയ് മനസ്സിനു കുളിരണു

പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ

അഴകാര്‍ന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ ആരു നീയറിയാരാരോ
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ മങ്കയാളിവള്‍ ആരാരോ
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം ഓ ഹൊയ് ഹൊയ് അടിമുടി തളരണു

കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ
പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ

Download

ആയിരം വര്‍ണ്ണമായ് (Ayiram Varnamay)

ചിത്രം:പ്രേം പൂജാരി (Prem Poojari)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഉത്തം സിംഗ്
ആലാപനം:യേശുദാസ്‌,ചിത്ര

ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി...ആ.....ആ.....ആ
ആരു നീ മോഹിനി...ആ.....ആ.....ആ
ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി...ആ.....ആ.....ആ
ആരു നീ മോഹിനി...ആ.....ആ.....ആ

എന്‍ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ വിണ്ണില്‍ നിന്നെന്നെയും തേടി നീ വന്നുവോ
എന്‍ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ വിണ്ണില്‍ നിന്നെന്നെയും തേടി നീ വന്നുവോ
കണ്ടു മോഹിക്കുമെന്‍ കണ്‍കളില്‍ പിന്നെയും ചന്ദ്രികാരശ്മി തന്‍ ചന്ദന സ്പര്‍ശ്ശമോ ആരു നീ

ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി..ആ.....ആ....ആ
ആരു നീ മോഹിനി..ആ.....ആ....ആ

ജന്മ തീരങ്ങളില്‍ ഈ മലര്‍ പുഞ്ചിരി കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ
ജന്മ തീരങ്ങളില്‍ ഈ മലര്‍ പുഞ്ചിരി കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ
കാണുമാ വേളയില്‍ കാതരേ ആയിരം കാനന ജ്വാലകള്‍ പ്രാണനില്‍ പൂത്തുവോ ആരു നീ

ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി..ആ.....ആ....ആ
ആരു നീ മോഹിനി..ആ.....ആ....ആ
ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി..ആ.....ആ....ആ

Download

തംബുരു കുളിര്‍ (Thamburu Kulir)

ചിത്രം:സൂര്യഗായത്രി (Sooryagayathri)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
താമരതന്‍ തണ്ടുപോല്‍ കോമളമാ പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...

തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍

ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളേ താഴ്വാരം പൂത്തു നീലാകാശം..

തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍

സിറിഞ്ചും സ്റ്റെതസ്കോപ്പും മട്ടും പുടിക്കത്തെരിഞ്ച
ഇന്ത കൈയ്യാലേ എന്നെ വീണമീട്ട വെച്ചത്
മരുന്തും മെഡിക്കല്‍ ടേംസും മട്ടും ഉരുവിട തെരിഞ്ച ഇന്ത നാക്കിലേ
ഏഴുസ്വരങ്ങളേയും കുടിയിരുക്ക വെച്ചത്
എല്ലാമേ എന്നോടെ രുക്കു താന്‍
എന്റെ രുക്മിണി അവളായിരുന്നു എന്റെ ഗുരു
എന്റെ എല്ലാം... എല്ലാം.....

ലാലലാല ലാലല ലലാലലാ ലാലലാ....
ലാലലാല ലാലല ലലാലലാ ലാലലാ....

പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില്‍
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
തൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ

തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
താമരതന്‍ തണ്ടുപോല്‍ കോമളമാ പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ
തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ 

Download

തരളിതരാവില്‍ (Tharalitharavil)

ചിത്രം:സൂര്യമാനസം (Sooryamanasam)
രചന:കൈതപ്രം
സംഗീതം:എം.എം.കീരവാണി
ആലാപനം:യേശുദാസ്‌

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

എവിടെ ശ്യാമ കാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ് മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

Download

യാത്രയായ് വെയിലൊളി (Yathrayay Veyiloli)

ചിത്രം:ആയിരപ്പറ (Ayirappara)
രചന:കാവാലം നാരായണ പണിക്കര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,അരുന്ധതി

ആ..ആ..ആ....ആ....ആ.....ആ....ആ.......
ആ..ആ..ആ....ആ....ആ.....ആ....ആ.......

യാത്രയായ്  വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

ഈ രാവില്‍ തേടും പൂവില്‍ തീരാ തേനുണ്ടോ
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി
ഉണരുമല്ലോ പുലരി..
മ്...മ്...മ്....മ്.....മ്.......മ്.......

യാത്രയായ്  വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ

നിന്‍ കാതില്‍ മൂളും മന്ത്രം നെഞ്ചിന്‍ നേരല്ലോ
തളരാതെ കാതോര്‍ത്തു പുളകം ചൂടി
തളരാതെ കാതോര്‍ത്തു പുളകം ചൂടി
ദളങ്ങളായ്‌ ഞാന്‍ വിടര്‍ന്നു
മ്.....മ്.......മ്.......മ്.....മ്......മ്.....

യാത്രയായ്  വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

Download

Monday, January 24, 2011

പൂവിനു കോപം (Poovinu Kopam)

ചിത്രം:ചട്ടമ്പിക്കല്യാണി (Chattambikkallyani)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്‌

ഹോയു്
പൂവിനു കോപം വന്നാല്‍ അതു് മുള്ളായി മാറുന്നോ തങ്കമണി
മാനിനു കോപം വന്നാല്‍ അതു് പുലി ആയ് മാറുന്നോ തങ്കമണി
തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും

അങ്ങാടി മുക്കിലെ അത്തറു്സഞ്ചി നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി ഓ .... ഓ..ഓ..ഒയ്...
അങ്ങാടി മുക്കിലെ അത്തറു്സഞ്ചി നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി
പുന്നാരപ്പുഞ്ചിരിപ്പൂക്കളം എഴുതി പൊന്നോണം പേലെ വരും പൂവലാംഗി
തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി

പൂവിനു കോപം വന്നാല്‍ അതു് മുള്ളായി മാറുന്നോ തങ്കമണി
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും

കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി ആ ..ആ...ആ.
കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി
ഇല്ലാത്ത കൊമ്പന്‍‍ മീശ പിരിച്ചു കാട്ടി കൊല്ലുന്ന നോട്ടമെയ്യും കോമളാംഗി
തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി

പൂവിനു കോപം വന്നാല്‍ അതു് മുള്ളായി മാറുന്നോ തങ്കമണി
മാനിനു കോപം വന്നാല്‍ അതു് പുലി ആയ് മാറുന്നോ തങ്കമണി
തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും

പൂങ്കാറ്റിനോടും (Poomkattinodum)

ചിത്രം:പൂമുഖപടിയില്‍ നിന്നെയും കാത്ത്  (Poomukhapadiyil Ninneyum Kath)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌,ജാനകി

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ
നിഴലായ്‌  ആ ആ.
അലസമലസമായി ആ ആ
അരികില്‍ ഒഴുകി ഞാന്‍ ആ ആ ആ
ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും
പൂ ചങ്ങലക്കുള്ളില്‍ രണ്ടു  മൗനങ്ങളെ പോല്‍ ആ ആ
നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ് ആ ആ ആ
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്‌
പൂത്തുലഞ്ഞ പുളകം നമ്മള്‍

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ

നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്  ആ ആ...
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ്‌ ആ ആ ആ...
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറി വന്ന ശിശിരം നമ്മള്‍

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ
നിഴലായി  ആ ആ.
അലസമലസമായി ആ ആ
അരികില്‍ ഒഴുകി ഞാന്‍ ആ ആ ആ

ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടു പൂവിന്‍ കരളിനോടും നീ ആ അ ആ ആ

Download

Wednesday, January 19, 2011

തനിച്ചിരിക്കുമ്പം (Thanichirikkumbam)

ചിത്രം:കണ്ണിനും  കണ്ണാടിക്കും (Kanninum Kannadikkum)
രചന:ഗിരീഷ്‌  പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ആ  ആ  ആ ഓ  ഓ  ഓ
ആ  ആ  ആ ഓ  ഓ  ഓ
ആ  ആ  ആ ഓ  ഓ  ഓ ഹേ ഹേ ഹേ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ  തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
കൊതിച്ചിരിക്കുമ്പം കുഞ്ഞികുറുമ്പിന്റെ കണി മഴയുള്ളില്‍ പെയ്ത്തു തോര്‍ന്നീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
പോയ്‌മറഞ്ഞ പൊന്‍വസന്ത കാലമിന്നല്ലേ
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

താരി രിരി രാര താരി രിരി രാര താരി രിരി രാര 
താരി രിരി രാര താരി രിരി രാര താരി രിരി രാര ഹേയ്

മേല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണി തിങ്കളല്ലേ
മനസ്സിനുള്ളില്‍ മിന്നിമായും മാര്‍ഗഴിയല്ലേ
മേല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണി തിങ്കളല്ലേ
മനസ്സിനുള്ളില്‍ മിന്നിമായും മാര്‍ഗഴിയല്ലേ
കാറ്റുലക്കും കന്നിത്തിരയിലെ കാതര മീനല്ലേ
കാത്തു നില്ക്കാന്‍ പൊന്‍ വലക്കയ്യാല്‍ എന്നും ഞാനില്ലേ
അരികെ നിന്‍ കുസൃതിതന്‍ മംഗള പൊങ്കലില്ലേ

തനിച്ചിരിക്കുമ്പം ഓ  ഓ  ഓ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

നാതൃ തന ധീംത ധിരനാ നാതൃ തന ധീംത ധിരനാ
ധിരനന  ധീംത ധിരനാ ഓ ധിരനന  ധീംത ധിരനാ

കണ്ണിലിന്നലെ മിന്നിമിനുങ്ങിയ കന്നി കിനാക്കളില്ലേ
പതിയെ തോട്ടാലൂര്‍ന്നു വീഴും പട്ടുഞൊറിയില്ലേ
കണ്ണിലിന്നലെ മിന്നിമിനുങ്ങിയ കന്നി കിനാക്കളില്ലേ
പതിയെ തോട്ടാലൂര്‍ന്നു വീഴും പട്ടുഞൊറിയില്ലേ
തേക്ക് പാട്ടിന്റെ തേരിലിറങ്ങണ പൂക്കണി മൊട്ടില്ലേ
തേവരാടണ തെയ്യം തിറയുടെ ഓട്ടു ചിലമ്പില്ലേ
അരികെ നിന്‍ കുസൃതിതന്‍ കുങ്കുമ കോലമില്ലേ

തനിച്ചിരിക്കുമ്പം ആ ആ ആ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
കൊതിച്ചിരിക്കുമ്പം കുഞ്ഞികുറുമ്പിന്റെ കണി മഴയുള്ളില്‍ പെയ്ത്തു തോര്‍ന്നീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
പോയ്‌മറഞ്ഞ പൊന്‍വസന്ത കാലമിന്നല്ലേ
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

Download

Tuesday, January 18, 2011

മല്ലികപ്പൂ പൊട്ട് (Mallikapoo Pottu)

ചിത്രം:മധുചന്ദ്രലേഖ (Madhuchandralekha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

അഹ ഹാഹാ അഹ ഹാഹാ അഹ ഹാഹാ
മ്  മ്  മ്  മ്

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്
കുറുകുഴല്‍ കിളി കുറുകവേ കുളിരുരുകവേ കഥ പറയവേ
മധുചന്ദ്രലേഖയായി വരവായി ചാരെ നീ
മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്

മയക്കത്തിലോ പെണ്ണ് മയക്കത്തിലോ മായാദ്വീപിനക്കരയോ
വിളിച്ചുണര്‍ത്തും നിന്നെ വിളിച്ചുണര്‍ത്തും കാണാകാറ്റുകൈവിരലാല്‍
പരിഭവമൊരു പാട്ടാകും സ്വരമണിയുടെ മുത്താകും
ആദ്യരാത്രിയില്‍ ആതിരേ നിന്‍ മോതിരിമാവും ഞാന്‍

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്

കുറിവരച്ചും പട്ടു കുടഞ്ഞുടുത്തും താഴംപൂക്കള്‍ മെടഞ്ഞണിഞ്ഞും
കവിള്‍ തുടുത്തും കണ്ണില്‍ കനവുദിച്ചും കാവല്‍ത്തുമ്പി പറന്നുയര്‍ന്നും
ഉഷസ്സുണരുമൊരാരാമം കസവണിയുമൊരാകാശം
നിന്റെ ഗാനമൊരിന്ദ്രനീലപ്പൂവിതളായിപ്പൊഴിയും

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്
കുറുകുഴല്‍ കിളി കുറുകവേ കുളിരുരുകവേ കഥ പറയവേ
മധുചന്ദ്രലേഖയായി വരവായി ചാരെ നീ

ഹിമഗിരിതനയേ ഹേമലതേ അംബ ഈശ്വരി ശ്രീലളിതേ മാമവ
ഹിമഗിരിതനയേ ഹേമലതേ

നിസസാ നിസസാ നിസ നിസസാ നിസസാ നിസ
പസസാ നിസസാ നിസ പസസാ നിസസാ നിസ
സഗമപനിപ ഗമപനിസനി പനിസമഗാ
സസസാ നിപമ നിപമഗാ സനിസ
ഗഗഗാ ഗസനി സനിപമ പനിസഗ
നിസഗ നിസഗാ നിസഗാ നിസഗഗ
നിസമ നിസമാ നിസമാ നിസമാ
നിസഗമ പ സാ  പനിഗഗ നിസഗമ പ സാ
മപസനി പനിഗഗ നിസഗമ പാ

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ് 

Download

കൂടാരക്കൂട്ടില്‍ (Koodarakoottil)

ചിത്രം:സുന്ദരക്കില്ലാടി (Sundharakkilladi)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

പുലരികള്‍ വീണ്ടും വിരിയുന്നേരം ഞാനോ നീയോ ആരറിഞ്ഞു
വിടപറയാനെന്‍ വിധിയാണെങ്കില്‍ പോകാം മൂകം ഞാനിനിയും
കുയിലേ പൂങ്കുയിലേ
ജീവിതം വീണ്ടും നീ തേടുന്നുവെങ്കില്‍ ഒരു മുറ നീയെന്നെയറിയുന്നുവെങ്കില്‍
പാടാനിന്നും താമസമെന്തേ കുയിലേ കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

കതിരുകള്‍ കൊയ്യാനറിയില്ലെന്നാല്‍ ഈണം മൂളും രാക്കുയില്‍ നീ
അതിനിടെയെന്നോ മിഴിനീരായ് നിന്‍ രാഗം താനം പല്ലവികള്‍
കനവേ എന്‍ നിനവേ
തേടുക വീണ്ടും നീ ആനന്ദരാഗം അതിലനുരാഗങ്ങള്‍ ലയമാകുമെങ്കില്‍
ഓരോ നാളും മാനസം മാമ്പൂവണിയും കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

Download

Monday, January 17, 2011

തമിഴ് സംഗീതം(Thamizh Sangeetham)

            മലയാള ഭാഷയോട് ഇഴുകി ചേര്‍ന്നു കിടക്കുന്ന ഒരു ഭാഷയാണ്..തമിഴ്..തമിഴന്റെ ഭാഷ സ്നേഹം ഓരോ മലയാളിയും കണ്ടു മനസിലാക്കേണ്ടതാണ് .പഠിക്കേണ്ടതാണ് .ഭാഷയെ ഇത്രകണ്ട് സ്നേഹിക്കുന്ന ഒരു ജനത ഇന്ത്യയില്‍ വേറെ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് .മലയാളത്തില്‍ സംസാരിക്കാന്‍ ഇന്ന് പലര്‍ക്കും എന്തോ ഒരു നാണക്കേട്‌ പോലെയാണ്.മലയാളത്തില്‍ സംസാരിക്കുന്നത് അത്രക്ക്  മോശപെട്ട കാര്യമായാണ് പലരും കരുതുന്നത്.മാതൃഭാഷ എന്ന് വെച്ചാല്‍ അമ്മയാണ്..തമിഴരുടെ തായ് മൊഴി.നിര്‍ഭാഗ്യമെന്നു പറയട്ടെ ഒന്നു രണ്ടു തലമുറകഴിഞ്ഞാല്‍ കേരത്തിന്റെ മാതൃഭാഷ പഠിക്കണമെങ്കില്‍ നമ്മള്‍ മറ്റു സ്ഥലങ്ങളില്‍ പോകേണ്ടി വരും.ഈ വരുന്ന തലമുറ അത് മറന്നു പോകും.അല്ല മനപൂര്‍വം മറക്കാന്‍ ശ്രമിക്കും.വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചതിന് ,സംസാരിക്കുന്നതിനു പിഴ നല്ക്കേണ്ടി വരുന്ന ഒരു തലമുറയെ നമ്മള്‍ കണ്ടു തുടങ്ങി.സ്വന്തം സംസ്കാരം മറ്റുള്ളവന്റെ കാല്‍ ചുവട്ടില്‍ അടിയറവ് വെക്കേണ്ടി വരുന്ന മലയാളിയുടെ ഗതികേടിനെ വേദനയോടെ സ്മരിക്കട്ടെ.ഒപ്പം സ്വന്തം അമ്മയെ പോലെ മാതൃഭാഷയെ സ്നേഹിച്ചു മാതൃഭാഷ എന്ന ആ വാക്കിനെ അന്വര്‍ത്തമാക്കുന്ന തമിഴന്റെ സ്നേഹത്തിനു മുന്‍പില്‍ കൂപ്പു കൈകളോടെ നമിക്കുന്നു...

             തമിഴ്  സംഗീതം എന്നും മലയാളിയെ കൊതിപ്പിച്ചിട്ടെ ഉള്ളു...ഒരുപാട് നല്ല പാട്ടുകള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിക്കാന്‍ തമിഴ് ഗാനശാഖക്ക്  കഴിഞ്ഞു.ഇളയരാജ,എ.ആര്‍.റഹ്മാന്‍,എസ്.പി.,അങ്ങനെ എത്രയെത്ര നാമങ്ങള്‍.അവയില്‍ ചിലത് നമുക്ക് പങ്കുവെക്കാം.... 

ദേവകന്യക (Devakanyaka)

ചിത്രം:ഈ പുഴയും കടന്ന്  (Ee Puzhayum Kadannu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളി ചാമരം വീശുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകള്‍ ആര്യന്‍ പൊന്‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലര്‍ച്ചയോ പുള്ളോര്‍ പൂങ്കുടം കൊട്ടുന്നു
നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മ മാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

തെങ്ങിളം നീരാം പൊന്‍ നിളെ നിന്നില്‍ മുങ്ങി തോര്‍ത്തും പുലരികള്‍
വാര്‍മണല്‍ പീലി കൂന്തലില്‍ നീല ശംഖു പുഷ്പങ്ങള്‍ ചൂടുന്നോര്‍
കുംഭമാസ നിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നോര്‍
തങ്കനൂപുരം ചാര്‍ത്തുന്നോര്‍ മണി തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു
തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളി ചാമരം വീശുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

Download

പാതിരാക്കിളി (Pathirakkili)

ചിത്രം:കിഴക്കന്‍ പത്രോസ്  (Kizhakkan Pathros)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലര്‍മേടിറങ്ങിവ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ
കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

താണുവരും മാലാഖപ്പൂഞ്ചിറകോ താഴ്വരയില്‍ മന്ദാരപ്പൂനിരയോ
പറന്നുവന്നീ തടങ്ങളില്‍ പാടാത്തതെന്തുനീ
പൂത്തുമ്പില്‍ തുടിക്കും നീര്‍മുത്തും ചാര്‍ത്തീ നിലാവിന്‍ പാല്‍ത്തുള്ളി
തിരയിളകും കടലും നിലാവിലാടവേ

ഇതുവഴി
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ

മാമലകള്‍ പൊന്നാട ചാര്‍ത്തുകയായ് ഏലമണി പൊന്മാല കോര്‍ക്കുകയായ്
കിഴക്കുദിച്ചേ നിനക്കൊരാള്‍ കാര്‍വര്‍ണ്ണപ്പൈങ്കിളി
ഈമണ്ണിന്‍ പഴമ്പാട്ടീണത്തില്‍ നീയോ കിനാവില്‍ മൂളുന്നു
കഥപറയും കിളിയേ പറന്നുപാടിവാ 

ഇതുവഴി
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ 
പാടിയാടിവാ പുലര്‍മേടിറങ്ങിവാ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ
കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

Download

ഞാനൊരു പാട്ടു (Njanoru Pattu)

ചിത്രം:മേഘം (Megham)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌ 

ഞാനൊരു പാട്ടു പാടാം  പാട്ടു പാടാം  പാട്ടു പാടാം
ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍
കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ്
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ്
എന്നുമെന്‍ തോഴിയായ് നീ വരില്ലയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും
പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും
പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം
നേരമായ് നേരമായ് നീയോരുങ്ങിയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം

Download

ഇനിയെന്നു കാണും (Iniyennu Kanum)

ചിത്രം:താലോലം (Thalolam)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

ആരിനി മുറ്റത്ത് കോലങ്ങളെഴുതും കാര്‍ത്തികവിളക്കാരു കൊളുത്തും
ആരിനി മുറ്റത്ത് കോലങ്ങളെഴുതും കാര്‍ത്തികവിളക്കാരു കൊളുത്തും
ഒരുമിച്ചിരുന്നുണ്ടും കഥപറഞ്ഞും അണിയിച്ചൊരുക്കിയും മതിവന്നില്ല
ഓര്‍ക്കാനിനി നിന്‍ വളകിലുക്കം നിന്നെയറിയാനിനിയൊരു കനവുമാത്രം

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

ഒരുനാളും നമ്മള്‍ പിണങ്ങിയില്ലല്ലോ നോവിക്കുമൊരു വാ‍ക്കും പറഞ്ഞില്ലല്ലോ
ഒരുനാളും നമ്മള്‍ പിണങ്ങിയില്ലല്ലോ നോവിക്കുമൊരു വാ‍ക്കും പറഞ്ഞില്ലല്ലോ
കണ്മഷിക്കൂടും പട്ടുപാവാടയും നോവുമൊരായിരം കടങ്കഥയും
നിന്‍ മുഖം തുടച്ചൊരീ പുടവത്തുമ്പും ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

Download

Sunday, January 16, 2011

പൂക്കാലം വന്നു (Pookkalam Vannu)

ചിത്രം:ഗോഡ് ഫാദര്‍ (Godfather)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം:ഉണ്ണിമേനോന്‍ ,ചിത്ര

പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
ഒരുനില കൊണ്ടെന്‍ മനസ്സില്‍ എഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെന്‍ ചെറുമഞ്ഞക്കിളികുറുങ്ങി
കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍ കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ലേ
പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ

പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും പൂക്കാലരാവില്‍ പൂക്കും നിലാവില്‍
പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും പൂക്കാലരാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവളതന്‍ ചിരിയും നീയും പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും നമുക്കുറങ്ങാന്‍ കിടയ്ക്കനീര്‍ത്തും
താലോലമാലോലമാടാന്‍ വരൂ കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി

പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും പൂവാകയില്‍ നാം പൂമേട തീര്‍ക്കും
പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും പൂവാകയില്‍ നാം പൂമേട തീര്‍ക്കും
ഉണരും പുതുവെയിലിന്‍ പുലരിക്കൂടില്‍ പടരും നറുമലരിന്‍ ഇതളിന്‍ ചൂടില്‍
പറന്നിറങ്ങും ഇണക്കിളി നിന്‍ കുരുന്നുതൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു തേടുന്നു വേനല്‍ കുടില്‍
ഒരു മധുകണം ഒരു പരിമളം ഒരു കുളിരല ഇരുകരളിനും

പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
ഒരുനില കൊണ്ടെന്‍ മനസ്സില്‍ എഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെന്‍ ചെറുമഞ്ഞക്കിളികുറുങ്ങി
കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍ കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ലേ
പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ

Download

Monday, January 10, 2011

കണ്ണുനട്ടു (Kannunattu)

ചിത്രം:കഥാവശേഷന്‍ (Kadhavasheshan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,വിദ്യാധരന്‍ മാസ്റ്റര്‍

കണ്ണുനട്ടു കാത്തിരുന്നിട്ടും
കണ്ണുനട്ടു കാത്തിരുന്നിട്ടും
കണ്ണുനട്ടു കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ കട്ടെടുത്തതാരാണ്
ആ ആ പൊന്നുകൊണ്ടു വേലി കെട്ടീട്ടും എന്റെ
കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്
ഓ കൊയ്തെടുത്തതാരാണ്

കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു

കണ്ണുനട്ടു കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ.... കട്ടെടുത്തതാരാണ്

കിളിച്ചുണ്ടന്‍മാവില്‍ കണ്ണെറിഞ്ഞന്നു ഞാന്‍ കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചു
നീയതു കാണാതെ കാറ്റിന്റെ  മറവിലൂടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി
കടവത്തു ഞാന്‍ മാത്രമായി

കണ്ണുനട്ടു കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
പൊന്നുകൊണ്ടു വേലി കെട്ടീട്ടും എന്റെ
കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്

Download

Sunday, January 9, 2011

മനസ്സിന്‍ മണിചിമിഴില്‍ (Manasin Manichimizhil)

ചിത്രം:അരയന്നങ്ങളുടെ വീട്  (Arayannangalude Veedu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ ...

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍
ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ

മനസ്സിന്‍ മണിചിമിഴില്‍ ...

അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണ പോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി.......മഴയായ് ഓര്‍മ്മകള്‍

Download

ഇനിയുമുണ്ടൊരു (Iniyumundoru)

ചിത്രം:ഗസല്‍ (Gazal)
രചന:യൂസഫലി കേച്ചേരി
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌,ചിത്ര

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം
നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം
നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം

വീണ്ടുമിന്നു വിടര്‍ന്നു നിന്നു വീണടിഞ്ഞ കിനാവുകള്‍
വീണ്ടുമിന്നു വിടര്‍ന്നു നിന്നു വീണടിഞ്ഞ കിനാവുകള്‍
പ്രേമമധുരിമയേന്തി നിന്നു പ്രാണവനിയിലെ മലരുകള്‍

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം

വീണുകിട്ടിയ മോഹമുത്തിനെ കൈവിടില്ലൊരു നാളിലും
വീണുകിട്ടിയ മോഹമുത്തിനെ കൈവിടില്ലൊരു നാളിലും
നിന്റെ സ്‌നേഹച്ചിപ്പിയില്‍ ഞാന്‍ ചേര്‍ന്നലിഞ്ഞു മയങ്ങിടും

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം
നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം

Download

Wednesday, January 5, 2011

പൂവായ് വിരിഞ്ഞു (Poovay Virinju)

ചിത്രം:അഥര്‍വം (Adharvam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു
ആ കയ്യിലോ അമ്മാനയാട്ടം ഈ കയ്യിലോ പാല്‍കാവടി കാലം പകര്‍ന്നു തുടി താളം
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു

ഇളവെയില് തഴുകിയിരു മുകുളമിതള്‍ മീട്ടി
ഇതളുകളില്‍ നിറകതിര് തൊടു കുറികള്‍ ചാര്‍ത്തി
ഇളവെയില്  തഴുകിയിരു മുകുളമിതള്‍ മീട്ടി
ഇതളുകളില്‍ നിറകതിര് തൊടു കുറികള്‍ ചാര്‍ത്തി
ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ
ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ
താനേ ചിരിക്കും താരങ്ങള്‍ പോലെ മണ്ണിന്റെ മാറില്‍ മാന്തളിര് പോലെ
മാറും ഋതു ശോഭകളെ ഭൂമി വരവേല്‍ക്കയായി

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു

പ്രണവ മധു നുകരുവതിന്‍ ഉണരും ഒരു ദാഹം
കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ഒരു ദാഹം
പ്രണവ മധു നുകരുവതിന്‍ ഉണരും ഒരു ദാഹം
കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ഒരു ദാഹം
മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മ അതിനുള്ളില്‍ എരിയുന്ന കട ദീപം
മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മ അതിനുള്ളില്‍ എരിയുന്ന കട ദീപം
കാണാനുഴറുന്നു നാടായ നാടും കാടായ കാടും തേടി അലയുന്നു
ഏത് പൊരുള്‍ തേടിയത് കാനല്‍ജലമായിതോ

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു
ആ കയ്യിലോ അമ്മാനയാട്ടം ഈ കയ്യിലോ പാല്‍കാവടി കാലം പകര്‍ന്നു തുടി താളം
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു

Download

പൊന്നേ പൊന്നമ്പിളി (Ponne Ponnambili)

ചിത്രം:ഹരികൃഷ്ണന്‍സ് (Harikrishnan's)
രചന:കൈതപ്രം
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌,യേശുദാസ്‌

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ മ് മ് മ്
പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്‍ന്നു നല്‍കാം
കണ്‍കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില്‍ കാര്‍മേഘപ്പൊട്ടു തൊടാം

മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്
നേരില്‍ കതിര്‍മഴയായ് പെയ്തുണരുമ്പോള്‍ തേൻ മൊഴിയഴക്
കണ്ണീര്‍ത്തുമ്പി നിന്റെ പവിഴച്ചുണ്ടില്‍
പനിനീര്‍പ്പൂവിതളായ് മെല്ലേ വിരിഞ്ഞു പൂ ചിരിയഴക്
മിന്നാമിനി നിനക്കായിരം കൂട് കൂട്ടിനുറങ്ങാന്‍ തൂവെണ്ണിലവ്

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ

ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിന്‍ കൂടരികേ
കണിയാന്‍കാക്ക കളിക്കീര്‍ത്തനം പാടി
കടിഞ്ഞൂല്‍ കണ്മണിയുടെ കല്യാണം ചൊല്ലും നിന്‍ കാതുകളില്‍
വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട
ഈ അമ്പിളിക്കുഞ്ഞ് ഞങ്ങള്‍ക്കുള്ളതല്ലേ

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്‍ന്നു നല്‍കാം
കണ്‍കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില്‍ കാര്‍മേഘപ്പൊട്ടു തൊടാം
പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ

Download

Tuesday, January 4, 2011

കണ്ടു ഞാന്‍ (Kandu Njan)

ചിത്രം:അഭിമന്യു (Abhimanyu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
അലാപനം:എം.ജി.ശ്രീകുമാര്‍

കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ
ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ

പാദങ്ങള്‍ പുണരുന്ന ശ്രംഗാര നോപുരവും കയ്യില്‍ കിലുങ്ങും പൊന്‍ വളത്താരിയും
പാദങ്ങള്‍ പുണരുന്ന ശ്രംഗാര നോപുരവും കയ്യില്‍ കിലുങ്ങും പൊന്‍ വളത്താരിയും
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍
അനുവാദം തേടുകയല്ലേ എന്‍ ആത്മാവില്‍ നീ  എന്നെ തേടുകയല്ലേ

കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ

വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞ് ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും
വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞ് ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും
കണ്മണി തിങ്കളേ നിന്‍ കളങ്കം കണ്മണി തിങ്കളേ നിന്‍ കളങ്കം
കാശ്മീര കുങ്കുമമാകും നീ സുമംഗലയാകും ദീര്‍ഘസുമംഗലയാകും

കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ
ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ

Download

Sunday, January 2, 2011

ഒരു വെണ്‍‌പിറാവു (Oru Ven Piravu)

ചിത്രം:ന്യൂസ്‌ പേപ്പര്‍ ബോയ്‌ (Newspaper Boy)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വില്‍‌സണ്‍
ആലാപനം:യേശുദാസ്‌

ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ
ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ

പുലര്‍‌നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്‍ക്കും പ്രണയമേ
പുലര്‍‌നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്‍ക്കും പ്രണയമേ
നിന്നെ ഞാന്‍ കണ്ടു നിന്‍ തൂവല്‍ കണ്ടു നിന്നില്‍ ഞാനെന്നെ കണികണ്ടു
ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ
പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം
ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ
പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം

ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ

അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍
അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍
നിന്നെ ഞാന്‍ കാത്തു പൂവല്‍‌മെയ് പൂത്തു പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു
മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങും നേരം
മാമ്പൂവിന്‍ മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം
മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങും നേരം
മാമ്പൂവിന്‍ മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം

ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ
ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ
ല ല ലാ ല ലാ ല ല ല 
ല ല ലാ ല ലാ ല ല ല 

Download