Monday, January 17, 2011

പാതിരാക്കിളി (Pathirakkili)

ചിത്രം:കിഴക്കന്‍ പത്രോസ്  (Kizhakkan Pathros)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലര്‍മേടിറങ്ങിവ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ
കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

താണുവരും മാലാഖപ്പൂഞ്ചിറകോ താഴ്വരയില്‍ മന്ദാരപ്പൂനിരയോ
പറന്നുവന്നീ തടങ്ങളില്‍ പാടാത്തതെന്തുനീ
പൂത്തുമ്പില്‍ തുടിക്കും നീര്‍മുത്തും ചാര്‍ത്തീ നിലാവിന്‍ പാല്‍ത്തുള്ളി
തിരയിളകും കടലും നിലാവിലാടവേ

ഇതുവഴി
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ

മാമലകള്‍ പൊന്നാട ചാര്‍ത്തുകയായ് ഏലമണി പൊന്മാല കോര്‍ക്കുകയായ്
കിഴക്കുദിച്ചേ നിനക്കൊരാള്‍ കാര്‍വര്‍ണ്ണപ്പൈങ്കിളി
ഈമണ്ണിന്‍ പഴമ്പാട്ടീണത്തില്‍ നീയോ കിനാവില്‍ മൂളുന്നു
കഥപറയും കിളിയേ പറന്നുപാടിവാ 

ഇതുവഴി
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ 
പാടിയാടിവാ പുലര്‍മേടിറങ്ങിവാ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ
കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

Download

No comments:

Post a Comment