Monday, January 24, 2011

പൂങ്കാറ്റിനോടും (Poomkattinodum)

ചിത്രം:പൂമുഖപടിയില്‍ നിന്നെയും കാത്ത്  (Poomukhapadiyil Ninneyum Kath)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌,ജാനകി

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ
നിഴലായ്‌  ആ ആ.
അലസമലസമായി ആ ആ
അരികില്‍ ഒഴുകി ഞാന്‍ ആ ആ ആ
ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും
പൂ ചങ്ങലക്കുള്ളില്‍ രണ്ടു  മൗനങ്ങളെ പോല്‍ ആ ആ
നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ് ആ ആ ആ
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്‌
പൂത്തുലഞ്ഞ പുളകം നമ്മള്‍

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ

നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്  ആ ആ...
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ്‌ ആ ആ ആ...
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറി വന്ന ശിശിരം നമ്മള്‍

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ ആ അ ആ ആ
നിഴലായി  ആ ആ.
അലസമലസമായി ആ ആ
അരികില്‍ ഒഴുകി ഞാന്‍ ആ ആ ആ

ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടു പൂവിന്‍ കരളിനോടും നീ ആ അ ആ ആ

Download

No comments:

Post a Comment