Tuesday, January 18, 2011

മല്ലികപ്പൂ പൊട്ട് (Mallikapoo Pottu)

ചിത്രം:മധുചന്ദ്രലേഖ (Madhuchandralekha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

അഹ ഹാഹാ അഹ ഹാഹാ അഹ ഹാഹാ
മ്  മ്  മ്  മ്

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്
കുറുകുഴല്‍ കിളി കുറുകവേ കുളിരുരുകവേ കഥ പറയവേ
മധുചന്ദ്രലേഖയായി വരവായി ചാരെ നീ
മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്

മയക്കത്തിലോ പെണ്ണ് മയക്കത്തിലോ മായാദ്വീപിനക്കരയോ
വിളിച്ചുണര്‍ത്തും നിന്നെ വിളിച്ചുണര്‍ത്തും കാണാകാറ്റുകൈവിരലാല്‍
പരിഭവമൊരു പാട്ടാകും സ്വരമണിയുടെ മുത്താകും
ആദ്യരാത്രിയില്‍ ആതിരേ നിന്‍ മോതിരിമാവും ഞാന്‍

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്

കുറിവരച്ചും പട്ടു കുടഞ്ഞുടുത്തും താഴംപൂക്കള്‍ മെടഞ്ഞണിഞ്ഞും
കവിള്‍ തുടുത്തും കണ്ണില്‍ കനവുദിച്ചും കാവല്‍ത്തുമ്പി പറന്നുയര്‍ന്നും
ഉഷസ്സുണരുമൊരാരാമം കസവണിയുമൊരാകാശം
നിന്റെ ഗാനമൊരിന്ദ്രനീലപ്പൂവിതളായിപ്പൊഴിയും

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ്
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞ്
കുറുകുഴല്‍ കിളി കുറുകവേ കുളിരുരുകവേ കഥ പറയവേ
മധുചന്ദ്രലേഖയായി വരവായി ചാരെ നീ

ഹിമഗിരിതനയേ ഹേമലതേ അംബ ഈശ്വരി ശ്രീലളിതേ മാമവ
ഹിമഗിരിതനയേ ഹേമലതേ

നിസസാ നിസസാ നിസ നിസസാ നിസസാ നിസ
പസസാ നിസസാ നിസ പസസാ നിസസാ നിസ
സഗമപനിപ ഗമപനിസനി പനിസമഗാ
സസസാ നിപമ നിപമഗാ സനിസ
ഗഗഗാ ഗസനി സനിപമ പനിസഗ
നിസഗ നിസഗാ നിസഗാ നിസഗഗ
നിസമ നിസമാ നിസമാ നിസമാ
നിസഗമ പ സാ  പനിഗഗ നിസഗമ പ സാ
മപസനി പനിഗഗ നിസഗമ പാ

മല്ലികപ്പൂ പൊട്ട്  തൊട്ട് അല്ലിവെയില്‍ ചില്ലണിഞ്ഞ് 

Download

No comments:

Post a Comment